ആരും കാണാതെ ഞാൻ വിഷമങ്ങൾ കരഞ്ഞു തീർക്കാൻ ശ്രമിച്ചു..
***
വാവയെ നെഞ്ചിനോട് ചേർത്ത് വച്ച് കിടക്കാൻ എനിക്ക് ഇഷ്ട്ടം ആണ്..
സത്യത്തിൽ അവളെ കയ്യിൽ കിട്ടാറില്ല.. ചേച്ചിയും അമ്മയും അച്ഛനും കൊച്ചിനെ നിലത്തു വെക്കാറില്ല..
ഒരു ദിവസം രാത്രി എന്റെ അരികിൽ കിടന്ന വാവയെ ആരുഷി എടുത്തു തൊട്ടിലിൽ കിടത്താൻ വേണ്ടി കയ്യിൽ എടുത്തു..
അവൾ ഉറക്കം ഉണർന്നു.. ആരുഷിയുടെ മാറിലേക്ക് മുഖം പൂഴ്ത്തി ചുണ്ടുകൾ കൊണ്ട് തപ്പാൻ തുടങ്ങി.. ആരുഷി ഞെട്ടി വിറച്ചു എന്നെ നോക്കി…
എന്നാലും അവൾ വേഗം പാല് കലക്കി കൊച്ചിന് വായയിൽ വച്ച് കൊടുത്തു.. അവൾ കരയുകയായിരുന്നു..
കൊച്ചു ഉറങ്ങി കഴിഞ്ഞും അവൾ കുനിഞ്ഞിരുന്നു ഒത്തിരി നേരം കരഞ്ഞു..
എനിക്ക് ഒന്ന് ആശ്വസിപ്പിക്കാൻ പോലും പറ്റിയില്ല.. ഞാൻ പോയി തൊട്ടാൽ അവൾ ഉറപ്പായും എന്നെ അടിക്കും..
എനിക്കും വല്ലാതെ സങ്കടം വന്നു.. അവളുടെ കരച്ചിൽ കാണാൻ ആകാതെ ഞാൻ ബാൽക്കണിയിൽ പോയി നിന്ന് കരഞ്ഞു..
അന്ന് ഞാൻ അവളെ ഫേസ് ചെയ്യാൻ വയ്യാതെ ബാൽക്കണിയിൽ ഇരുന്നു നേരം വെളുപ്പിച്ചു.
രാവിലെ അവൾ ശാന്ത ആയിരുന്നു.. റൂമിലേക്ക് കയറി ചെന്നപ്പോൾ അവൾ എന്നെ നോക്കി എന്തോ ചോദിക്കാൻ വന്നു.. എന്നാൽ ചോദിച്ചില്ല.
ഞാൻ ബാത്‌റൂമിൽ കയറിയപ്പോൾ അവൾ ഇടയിൽ കൂടി ഇടിച്ചു കയറി അവളുടെ ഊരി ഇട്ട വസ്ത്രങ്ങൾ എടുത്തു പുറത്തേക്ക് പോയി..
“ഞാൻ എടുത്തു തിന്നുകയൊന്നും ഇല്ല അത്…”
എനിക്ക് ദേഷ്യം വന്നു..
“എന്നാൽ തിന്ന്……!”
അവൾ അലറി കൊണ്ട് അതൊക്കെ എന്റെ നേരെ വലിച്ചെറിഞ്ഞു..
നിമിഷ നേരം കൊണ്ടാണ് ഇവളുടെ സ്വഭാവ മാറ്റം..
അവളുടെ ഇന്നർവെയർ എന്റെ തോളിൽ ആണ് പതിച്ചത്.. പാവാട എന്റെ മുഖത്തും. എനിക്ക് നല്ല ദേഷ്യം വന്നു..
ഞാൻ ആ ഇന്നർ ആദ്യം കയ്യിൽ എടുത്തു നെടുകെ വലിച്ചു കീറി..
അവൾ കണ്ണും മിഴിച്ചു കോപത്തോടെ നോക്കി നിൽക്കുകയാണ്..
അത് മാത്രം അല്ല.. നൈറ്റിയും പാവാടയും ഞാൻ വലിച്ചു കീറി തുണ്ടം തുണ്ടം ആക്കി അവളുടെ കാൽ ചുവട്ടിലേക്ക് എറിഞ്ഞു..
“എനിക്ക് വിശപ്പില്ല.. നീ തന്നെ അങ്ങ് ഉണ്ടാക്കിയാൽ മതി….”
അതും പറഞ്ഞു ഞാൻ കതക് ആഞ്ഞു അടച്ചു.. അല്പം സമാധാനം തോന്നി..
“എന്തിനാ ഏട്ടാ…? ഒന്ന് സ്നേഹത്തോടെ പെരുമാറിക്കൂടെ അവളോട്..? അവൾക്ക് ഇഷ്ടപെട്ട നൈറ്റി ആണ് അത്.. “
കാതിൽ അഗ്നിയുടെ ശബ്ദം.. എനിക്ക് അല്പം കുറ്റബോധം തോന്നി..
കുളിച്ചു പുറത്തു വന്നപ്പോൾ അവൾ കൊച്ചിനെയും കൊണ്ട് പുറത്തു ബാൽക്കണിയിൽ നിൽക്കുന്നത് കണ്ടു.
ഞാൻ ആ കീറിയ നൈറ്റി എടുത്തു നോക്കി പുറത്തേക്ക് പോയി..
തിരിച്ചു വന്നത് അതെ കളർ നൈറ്റിയും ഒപ്പം അതുപോലെ വേറെ നൈറ്റികളും ആയിട്ട് ആയിരുന്നു.. ഒപ്പം അതിനൊക്കെ ചേരുന്ന പാവാടകളും ഇന്നെർസ്സും..
“ആരു….?”
അലമാരയിൽ എന്തോ തപ്പി നോക്കുന്ന അവളെ ഞാൻ വിളിച്ചു. അവൾ പുരികം പൊക്കി എന്നെ നോക്കി..
ഞാൻ ആ ബാഗ് അവൾക്ക് നേരെ നീട്ടി..
അവൾ അത് തുറന്നു നോക്കി ഉറപ്പായും എന്റെ മുഖത്ത് വലിച്ചെറിയും എന്ന് ഉറപ്പാണ്.
അവൾ വന്നു കവർ വാങ്ങി തുറന്നു നോക്കി..
എന്നെ അതിശയിപ്പിച്ചു കൊണ്ട് അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു… കണ്ണുകൾ വിടർന്നു..
“സ്സ്സ്സ്…”
എന്നൊരു ശബ്ദം ഉണ്ടാക്കി അവൾ നൈറ്റികൾ എടുത്തു വിടർത്തി നോക്കി.. അതൊന്നു കണ്ണടച്ച് മണത്തു നോക്കി..
അഗ്നി അതെ പോലെ ആണ് പുതിയ തുണികൾ വാങ്ങി കൊടുക്കുമ്പോൾ പ്രതികരിച്ചിരുന്നത്.. ഒരു നിമിഷം ഞാൻ അവളെ കണ്ണ് പറിക്കാതെ നോക്കി…എന്റെ അഗ്നി തന്നെ ആണ് ഇതെന്ന് എനിക്ക് തോന്നി..
“വെറുതെ അല്ല അവൾക്ക് അഭി എന്ന് പറഞ്ഞാൽ പ്രാന്ത് ആയിരുന്നു.. ഒന്നിന് പകരം ആറ്… “
അവൾ അത് പറഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാൻ ആയില്ല..
ആരുഷി തന്നെ ആണോ ഈ പറയുന്നത്…?
ഞാൻ ഒന്ന് ചിരിച്ചു.. ഉറങ്ങി കിടന്ന വാവക്ക് ഒരു ഉമ്മ
കൊടുത്തു താഴേക്ക് ചെന്നു..
“നീ വിളിച്ചു ക്യാൻസൽ ചെയ്യിക്ക്.. ഇപ്പോൾ പറ്റില്ല…”
അച്ഛൻ ചേച്ചിയോട് പറയുന്നു…
“എന്താ അച്ഛാ ക്യാൻസൽ ചെയ്യേണ്ടത്?”
ഞാൻ സെറ്റിയിൽ ഇരുന്നു കൊണ്ട് ചോദിച്ചു..
“ഡാ അവൻ വിസ അയച്ചിരിക്കുന്നു.. വിസിറ് വിസ. അങ്ങോട്ട് ചെല്ലാൻ… “
അളിയൻ വിസ അയച്ച കാര്യം ആണ്..
“അതിനെന്താ? പോകണം.. ക്യാൻസൽ ചെയ്യേണ്ട ആവശ്യം ഇല്ലല്ലോ?”
“ഡാ ഇവിടെ കാര്യങ്ങൾ…”
“ഇവിടെ എന്ത് കാര്യം? അവൾ പോയി… പകരം ആരുഷി ഉണ്ട്..
അഗ്നി പറഞ്ഞത് പോലെ തന്നെ അവൾ അവളുടെ മകൾ ആയിട്ടാണ് വാവയെ നോക്കുന്നത്.. ഞാനും ഉണ്ട്… നിങ്ങൾ പൊയ്ക്കോ.. മൂന്ന് പേരും. മനസൊക്കെ ഒന്ന് ക്ലിയർ ആക്കിയിട്ടു വാ…”
ഞാൻ തീർത്തു പറഞ്ഞു.. പിന്നെ ആരുഷിയും ഇതേ അഭിപ്രായം ആണ് പറഞ്ഞത്..
“പേടിയുണ്ടോ എന്റെ ഒപ്പം മാത്രം ജീവിക്കാൻ? “
അന്ന് രാത്രി ആരുഷി എന്നോട് ചോദിച്ചു..
“എന്ത് പേടി? കൂടി വന്നാൽ നീ എന്നെ കുത്തി കൊല്ലും..
എനിക്ക് മരിക്കാൻ ഒരു പേടിയും ഇല്ല.. അവൾക്ക് വാക്ക് കൊടുത്തത് കൊണ്ട് മാത്രം ആണ് ഇപ്പോൾ ജീവനോടെ ഉള്ളത്…ഞാൻ ഇല്ലെങ്കിലും മോളെ നീ നന്നായി നോക്കും എന്നറിയാം…”
അത് കേട്ടപ്പോൾ അവൾ മുഖം കുനിച്ചു. ഞാൻ തിരിഞ്ഞു കിടന്നു..
****
രണ്ടു ആഴ്ച.. ഞാനും അവളും നിർബന്ധിച്ചു അവരെ ലണ്ടനിലേക്ക് വിട്ടു..
ഇനി ഈ വീട്ടിൽ ഞാനും അവളും വാവയും മാത്രം.. ഞാൻ ഷോപ് അയനയെ ഏൽപ്പിച്ചിരുന്നു..
കുക്ക് ചെയ്യാനും വാവയെ നോക്കലും ഒരുമിച്ചു തന്നെ ഞങ്ങൾ ചെയ്തു.. എന്നാൽ മനസ് തുറക്കാൻ രണ്ടു പേർക്കും മടി ആയിരുന്നു…
അടുത്ത ദിവസങ്ങൾ വലിയ സംഭവങ്ങൾ ഉണ്ടായി..
ഞാനും ആരുഷിയും വാവക്ക് ഹോസ്പിറ്റലിൽ തുള്ളി മരുന്ന് കൊടുക്കാൻ പോയതായിരുന്നു..
ഒരു കുറുക്ക് വഴി വന്നപ്പോൾ കാർ അൽപം മാറ്റി ഇട്ടിട്ടാണ് വന്നത്..
റോഡ് പണി ആയതിനാൽ വണ്ടി ഹോസ്പിറ്റലിലേക്ക് എടുക്കാൻ കഴിഞ്ഞില്ല..
കാർ ഒരു ഇടവഴിയിൽ ആണ് ഇട്ടിരുന്നത്.. ഞാൻ വാവയെ കൊണ്ട് ആദ്യമേ നടന്നു കാർ അൺലോക്ക് ചെയ്തു..
“നിന്നെ തേടി നടക്കുകയായിരുന്നു…”
പക നിറഞ്ഞ ഒരു ആണിന്റെ ശബ്ദം കേട്ടപ്പോൾ ഞാൻ തിരിഞ്ഞു.. ഒരു തടിയൻ.. മുണ്ടും വെള്ള ഷർട്ടും വേഷം..
എനിക്ക് അയാളെ ഓർമ വന്നു.. അന്ന് അഗ്നിയെ പാർക്കിൽ വച്ച് ദേഹത്ത് തൊട്ടവൻ.. ഞാൻ അന്ന് അവനെ നന്നായി അടിച്ചിരുന്നു…
ആരുഷി എന്റെ പുറകിൽ വന്നു അയാളെ നോക്കി…
“അന്ന് നിന്നെ തൊട്ടപ്പോൾ ഇവൻ എന്നെ അടിച്ചു കൈ ഒടിച്ചു.. ഒരു ആഴ്ച എനിക്ക് മൂത്രം പോലും നന്നായി പോയില്ല..
അന്ന് ഞാൻ കിടന്നത് നാല് മാസം ആണ്.. എന്റെ നാല് മാസം നിന്റെ പുറകിൽ ഒന്ന് പിടിച്ചത് കൊണ്ട് ഇവൻ നഷ്ടപ്പെടുത്തി.. ഇന്ന് നീ അനുഭവിക്കും…”
അഗ്നി ആണെന്ന് കരുതി അയാൾ ആരുഷിയോടു അലറി.. ഉടനെ അരയിൽ നിന്നും ഒരു കത്തി വലിച്ചു എടുത്തു..
“ആരു.. വാവയെ എടുക്ക്….”
ഞാൻ അവളോട് അലറിയപ്പോൾ അവൾ കൈ നീട്ടി മുൻപോട്ട് വന്നു..
അയാൾ അവളെ പിടിച്ചു തള്ളി…
“എന്നെ അടിച്ച നീ ഇന്ന് ചാകും.. നിന്റെ ഭാര്യയെ ഞാൻ വേണ്ടപോലെ ഉപയോഗിക്കും.. ഈ കയ്യിൽ ഉള്ള സാധനത്തിനെ പട്ടിക്ക് കൊടുക്കും… ചാവഡാ നായെ നീ….”
അയാൾ അലറിയ ശേഷം കത്തി എന്റെ വയറിലേക്ക് ആഞ്ഞു കുത്തി..
ഞാൻ കൊച്ചിനെ അമർത്തി പിടിച്ചു കണ്ണടച്ച് നിന്നു…
അനങ്ങാൻ കഴിയാതെ… എന്നാൽ ഒരു അനക്കവും ഇല്ല.. കുത്തു കൊണ്ടില്ല…
ഞാൻ കണ്ണ് തുറന്നു…
ആരുഷി അയാളുടെ കയ്യിൽ കയറി പിടിച്ചിരിക്കുന്നു.. അവളുടെ ഭാവം അഥീന ദേവി കോപത്തിൽ നിൽക്കുന്നത് പോലെ..
പിന്നെ നടന്ന കാര്യങ്ങൾ എന്റെ ചിന്തകൾക്ക് അപ്പുറം ആയിരുന്നു…
അവൾ അയാളുടെ കൈ ബന്ധം പിടിച്ചു തിരിച്ചു അതി ശക്തം ആയി അവളുടെ രണ്ടു വിരലുകൾ അയാളുടെ അടി വയറിൽ കയറ്റി.
അലറി കൊണ്ട് നിലത്തു ഇരുന്ന അയാളുടെ കഴുത്തിൽ ആരുഷി രണ്ടു വിരൽ മടക്കി കയറ്റി, ഉടനെ അയാളുടെ കൈ തിരിച്ചു പുറകിൽ കൊണ്ടുപോയി തോളിൽ കാലു മുട്ട് വച്ച് ഇടിച്ചു..
എല്ലു പൊട്ടുന്ന ശബ്ദം കെട്ടു.. അയാളുടെ അലർച്ചയും.. നിലത്തു വീണ അയാളുടെ കാലിൽ പിടിച്ചു പൊക്കി അവൾ വെട്ടിതിരിച്ചു ഒന്ന് കറക്കി..
അതിനു ശേഷം വിരലുകൾ മടക്കി അയാളുടെ അടിവയറിൽ വീണ്ടും പ്രഹരിച്ചു.. പിന്നെയും അവൾ എന്തൊക്കെയോ ചെയ്തു… അതൊക്കെ വല്ലാത്ത സ്പീഡിൽ ആയിരുന്നു..
“എന്റെ കെട്ടിയോൻ അടിച്ചിട്ട് നാല് മാസം അല്ലെ കിടന്നത്? ഇനി സ്ഥിരം ആയി നീ കിടക്കും”
അയാളുടെ ചെവിയിൽ അത് പറഞ്ഞ ശേഷം അവൾ അയാളുടെ കഴുത്തിനും ഒരു വെട്ട് കൊടുത്തു..
അതിനു ശേഷം ചത്തത് പോലെ കിടക്കുന്ന അയാളെ ഒന്ന് നോക്കി അവൾ എന്റെ കയ്യിൽ നിന്നും കൊച്ചിനെ വാങ്ങി
“ഒരാളെ അടിക്കുമ്പോൾ അവൻ ഇനി നിന്നെ തേടി വരില്ല എന്ന് ഉറപ്പു വരുത്തണം….”
അവൾ അതും പറഞ്ഞു കാറിൽ കയറി..
ഞാൻ സ്തംഭിച്ചു നിന്നുപോയി.. ഇവൾ കളരി പഠിച്ചിട്ടുണ്ടോ?
എന്നെക്കാളും വലിപ്പം ഉള്ള ഒരുത്തനെ ഒന്ന് കൈ പൊക്കാൻ പോലും വിടാതെ അടിച്ചു നിലത്തിട്ടിരിക്കുന്നു…
അന്ന് അഗ്നി പറഞ്ഞ കാര്യം എനിക്ക് ഓർമ വന്നു..
“അവന്റെ കയ്യും കാലും ആരോ തല്ലി ഒടിച്ചു…”
അപ്പോൾ അവനെ തല്ലിയത് ആരുഷി ആയിരുന്നോ? അതാണോ അവളുടെ പുരുഷ വിദ്വെഷത്തിന്റെ കാരണം?
കാറിന്റെ ഹോൺ കേട്ടപ്പോൾ ഞാൻ ഞെട്ടി.. അവൾ കൈ എത്തിച്ചു ഹോൺ മുഴക്കിയത് ആണ്.. ഞാൻ വേഗം ചെന്നു കാറിൽ കയറി.. അയാൾ കിടന്നു ഞെരങ്ങുന്നുണ്ട്..
വണ്ടി തിരിച്ചു എടുത്തു…
“താങ്ക്സ് ആരു…”
ഞാൻ മെല്ലെ പറഞ്ഞു..
“എന്തിന്?”
“ജീവൻ രക്ഷിച്ചതിന്….”
“ഒഹ്ഹ്.. അത് നിങ്ങളോടുള്ള സ്നേഹം കൊണ്ടു ഒന്നും അല്ല.. ഏന്റെ വാവക്ക് ഒന്നും പറ്റാതിരിക്കാൻ ആണ്..”
അവളുടെ മറുപടി എന്റെ ഹൃദയത്തിൽ ആണ് തട്ടിയത്.. സങ്കടം തോന്നി..
“ഓഹ് ശരിയാണ്.. ഞാൻ എന്തൊരു മണ്ടൻ ആണല്ലേ? എന്നാൽപ്പിന്നെ കുത്തു തടഞ്ഞത് എന്തിനാ? ഒരു ശല്യം ഒഴിഞ്ഞു കിട്ടിയനെ.. അതോ നിന്റെ കൈ കൊണ്ട് എന്നെ കൊല്ലണം എന്ന ആഗ്രഹം ആണോ?”
ഞാൻ നിരാശയോടെ പറഞ്ഞു വണ്ടി സ്പീഡിൽ വിട്ടു..
അവൾ ആദ്യം എന്നെ ദേഷ്യത്തിൽ നോക്കി.. എന്തോ പറയാൻ വന്നു..
എന്നാൽ അവൾ പുറത്തേക്ക് നോക്കി ചിരിക്കുന്നത് ഞാൻ കണ്ടു..
അല്ല.. ഇവൾ അങ്ങനെ പറഞ്ഞാൽ എനിക്ക് എന്താ? ഞാൻ എന്തുകൊണ്ട് സങ്കടപെടണം?
വീടെത്തി അവളെ ഇറക്കി ഞാൻ വണ്ടി തിരിച്ചു വിട്ടു. അവളോട് ഒന്നും പറഞ്ഞില്ല..
അവൾ തിരിഞ്ഞു ഒരു നിമിഷം നൊക്കി നിന്നു..
അവളുടെ വീട്ടിലേക്കാണ് ഞാൻ പോയത്.. അച്ഛനും അമ്മയെയും ഒക്കെ കണ്ടു.. എല്ലാവരുടെയും അവസ്ഥ മോശം ആണ്..
വാവയുടെ ഫോട്ടോകൾ കാണിച്ചു കൊടുത്തു..
അച്ഛനോട് സംസാരിച്ച കൂട്ടത്തിൽ ആരുഷിയെ പറ്റി സംസാരം വന്നു..
“അവൾ എങ്ങനെയാണ് ഇപ്പോൾ? നാട് മൊത്തം അടി ഉണ്ടാക്കി നടന്ന പെണ്ണ് ആണ്.. മോനോട് ഇഷ്ട്ടം ഉണ്ടോ?”
“നാട് മൊത്തം അടി? ആരുഷിയോ?”
ഞാൻ അതിശയിച്ചു ചോദിച്ചു.
“അതെ മോനെ.. അവളുടെ പെങ്ങളെ ആളുകൾ കളിയാക്കുന്നു എന്ന് പറഞ്ഞു അവൾ വഴക്ക് കൂടുമായിരുന്നു..
അതിനാണ് അവൾ കളരി പഠിച്ചത്.. അതിനു ശേഷം അവൾ അഗ്നിയെ കളിയാക്കുന്നവരെ അടിക്കാൻ തുടങ്ങി..
അതോടെ ആളുകൾ അഗ്നിയെ കളിയാക്കാതെ ആയി. പതിനഞ്ചു വർഷം കളരി പഠിച്ചതാണ് അവൾ…. , പക്ഷെ അവൾക്ക് ആരോടെങ്കിലും വഴക്ക് ഉണ്ടാക്കാതെ ഇരിക്കാൻ കഴിയില്ല..”
അത് കേട്ടപ്പോൾ ഞാൻ ഞെട്ടി.. വെറുതെ അല്ല അവൾക്ക് ഇത്ര ശക്തി.. ഇന്ന് അയാളെ അടിച്ച വേഗത..
“അച്ഛാ.. ആരുഷിക്ക് ഒരു കൂട്ടുകാരൻ ഇല്ലായിരുന്നോ? സഹോദരനെ പോലെ.. അവൻ എവിടെ ഉണ്ട്?”
ഞാൻ സംശയത്തോടെ ചോദിച്ചു.
“ആഹ്ഹ അത് പാർട്ടിക്കാരൻ മാധവന്റെ മകൻ.. അവനുമായി അവൾ നല്ല കൂട്ട് ആയിരുന്നു.. എന്നാൽ എന്തോ പറഞ്ഞു അവർ ഉടക്കി..
എന്താ എന്ന് ചോദിച്ചു അവൾ പറഞ്ഞും ഇല്ല.. അവൻ നല്ലൊരു പയ്യൻ ആണ്..
ആ അതൊക്കെ കഴിഞ്ഞ കാലം അല്ലെ? അവനെ അതിനു ശേഷം ആരോ തല്ലി.. ഇപ്പോഴും അവനു വടി ഇല്ലാതെ നടക്കാൻ കഴിയില്ല.. ലൈബ്രറിയിൽ ആണ് ജോലി..”
അച്ഛൻ ഒറ്റ വീർപ്പിനു ഇത്ര കാര്യം പറഞ്ഞു നിർത്തി. എനിക്ക് ആകെ ആശയകുഴപ്പം ആയി..
അഗ്നി പറഞ്ഞത് അവന് സഹോദരന്റെ സ്ഥാനം ആണ് ആരുഷി കൊടുത്തത് എന്നായിരുന്നു എന്നാണല്ലോ.. അവൻ ശരിയല്ല എന്ന് അഗ്നി പറഞ്ഞപ്പോൾ ആരുഷി അവളെ അടിച്ചു എന്നും അവൾ പറഞ്ഞിരുന്നു…
അവിടെ നിന്നും ഞാൻ പോയത് ലൈബ്രറിയിൽ ആയിരുന്നു..
അവനെ കണ്ടു.. ഒരു മെലിഞ്ഞ ചെറുപ്പക്കാരൻ.. ഒരു കാലിനു സ്വാധീനം കുറവാണ്.. വടി കുത്തി ആണ് നടത്തം. പുറത്തിറങ്ങി വന്നു ഞാൻ വിളിച്ചപ്പോൾ.. വളരെ ബുദ്ധിമുട്ടി ആണ് നടത്തം.
“ആരാ? എന്നെ കാണാൻ?”
ഒരു മരച്ചുവട്ടിൽ നിന്നും അവൻ എന്നോട് ചോദിച്ചു..
“എന്നെ അറിയാൻ വഴിയില്ല.. പക്ഷെ എന്റെ ഭാര്യയെ അറിയും.. ആരുഷി…”
ഞാൻ മെല്ലെ പറഞ്ഞു.. ഉടനെ അവൻ ഞെട്ടി വിറച്ചു.. കൈ ഊന്നുവടിയിൽ നിന്നും വിട്ടു വീഴാൻ പോയ അവനെ ഞാൻ പിടിച്ചു ഒരു ബഞ്ചിൽ ഇരുത്തി..
“അവൾ തന്നതാണ് ഈ സമ്മാനം…”
അവൻ മെല്ലെ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ ഞാൻ ഞെട്ടിയില്ല. ഏകദേശം അറിയാമായിരുന്നു..
അവൻ അതൊക്കെ എന്നോട് പറഞ്ഞു…
“പണ്ട് ഞാൻ കുറച്ചു പെൺപിള്ളേരെ ചതിച്ചിട്ടുണ്ട്… അവരുടെ വീക്നെസ് ആണ് സഹോദര സ്ഥാനം.. അവരെ വിശ്വസിപ്പിച്ചു അവസാനം വീട്ടിൽ കൊണ്ടുപോയി ശാരീരികമായി ഞാൻ ഉപയോഗിച്ചിരുന്നു…അധികം ആരും പ്രതികരിക്കില്ല….”
അവൻ പറഞ്ഞു നിർത്തിയപ്പോൾ ഞാൻ ഞെട്ടലോടെ അവനെ നോക്കി.. അവൻ തുടർന്നു..
“അതിൽ ഒന്നായിരുന്നു ആരുഷി.. അവസാനത്തേതും.. “
ഞെട്ടലോടെയാണ് ഞാനത് കേട്ടത്…
തുടരും
മാലാഖയുടെ കാമുകന്റെ മറ്റു നോവലുകൾ
ശിവപാർവതി
ദുർഗ്ഗ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Agni written by Malakhayude Kamukan
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission