പതിനാലാം ദിവസം..
വീട്ടുകാരുടെ സാനിധ്യത്തോടെ അഗ്നിയുടെ ആഗ്രഹപ്രകാരം അവളുടെ കല്ലറയുടെ മുൻപിൽ വച്ച് ഞാൻ ആരുഷിയുടെ കഴുത്തിൽ മിന്ന് കെട്ടി…
***
ആരുഷിയോട് ചെയ്തത് ചതി ആണെന്ന് എനിക്ക് അറിയാം.. എനിക്ക് അവളെ സ്നേഹിക്കാൻ ആകില്ല.. ഞാൻ തലേ ദിവസം അത് പറഞ്ഞപ്പോൾ
“എന്നെ കെട്ടിയില്ലെങ്കിൽ ഞാൻ മരിക്കും.. ചാകും ഞാൻ.. അഗ്നിക്ക് കൊടുത്ത വാക്ക്.. അഭി അതിൽ നിന്നും പിന്മാറരുത്…”
അവൾ അത്രയേ പറഞ്ഞുള്ളു.. അതിൽ കൂടുതൽ അവളോട് ഒന്നും പറഞ്ഞിട്ടും കാര്യം ഇല്ല എന്നെനിക്ക് അറിയാം..
അഗ്നി മരണപ്പെട്ടത് കാർഡിയാക് അറസ്റ്റ് മൂലം ആണ്. ജനനം കൊടുക്കുമ്പോൾ ഉണ്ടാകുന്ന ഹൃദയ സ്തംഭനം..
അതിനു കാരണം ആയത് ആ സമയം അവളുടെ ബിപി ക്രമാതീതം ആയി വർധിച്ചിരുന്നു.. നിയന്ദ്രിക്കാൻ ആകാത്ത വിധം..
ഡോക്ടർമാർക്ക് ഒന്നും ചെയ്യാൻ ആയില്ല.. അവൾ മരിക്കണം എന്ന് എഴുതി വച്ചത് പോലെ..
മകളെ പോലും ഒരു നോക്ക് കാണാതെ അവൾ പോയി.. പക്ഷെ അവൾ എന്റെ അടുത്ത് ഉണ്ട്.. വാവയുടെ രൂപത്തിൽ.. ഒരു കൊച്ചു തെന്നൽ പോലെ..
“ഒരു കാര്യം എനിക്കറിയണം…”
കരഞ്ഞുകൊണ്ടിരുന്ന ആരുഷിയോട് ഞാൻ ചോദിച്ചു… അവൾ എന്നെ ഒരു നിമിഷം നോക്കി..
“നിനക്ക് എങ്ങനെ അറിയാമായിരുന്നു അവൾ പോകും എന്ന്?”
അവൾ എന്റെ കണ്ണിൽ നോക്കി..
“അഭി വിശ്വസിക്കുമോ എന്നെനിക്ക് അറിയില്ല.. മറന്നു പോയ ഒരു സ്വപ്നം.. അതായിരുന്നു അന്ന് നടന്നത്… അവൾ പറഞ്ഞത് പോലെ തന്നെ…. “
അവൾ മെല്ലെ പറഞ്ഞു..
“അവൾ ചെറുപ്പത്തിൽ മുതൽ കണ്ടുകൊണ്ടിരുന്ന സ്വപ്നം ആണ് അത്…
അവൾ അത് കുറച്ചു പ്രാവശ്യം എങ്കിലും കണ്ടിട്ടുണ്ടാകും.. ജീവനോളം സ്നേഹിക്കുന്ന ഒരാൾ വരുമെന്നും അയാളുടെ കുട്ടിക്ക് ജൻമം നൽകുമ്പോൾ അവൾക്ക് മരണം സംഭവിക്കും എന്നും ഞാൻ ആ കുട്ടിയെ വളർത്തും എന്നും…
എങ്ങനെ എന്ന് ചോദിച്ചാൽ അറിയില്ല അഭി… അതാരോടും പറയാൻ പാടില്ല എന്ന് പറഞ്ഞു സത്യം ചെയ്യിച്ചു എന്നെക്കൊണ്ട്..
അതൊരു വെറും സ്വപ്നം ആണെന്ന് ഞാൻ അടക്കം വിചാരിച്ചു…
കുറെ നാൾ ആയപ്പോൾ ഞാനും അത് മറന്നിരുന്നു.. എന്നാൽ നമ്മൾ അകത്തു പോയപ്പോൾ ആണ് അതൊക്കെ എനിക്ക് വീണ്ടും ഓർമ വന്നത്….ഞാൻ പേടിച്ചു പോയി അഭി….”
ആരുഷി എണീറ്റ് അവളുടെ ഫോൺ എടുത്തു ഒരു ചിത്രം കാണിച്ചു.. ആരോ വരച്ച ചിത്രം അവൾ ഫോട്ടോ എടുത്തത്..
“അവൾ വരച്ചത് ആണ് ഇത്.. അഞ്ചു വർഷം മുൻപേ…”
ഒരു പെൺകുട്ടിയെ കൈ കോർത്തു പിടിച്ചു നടന്നു പോകുന്ന അച്ഛനും അമ്മയും.. അവർ പോകുന്നത് ഒരു കുഴിമാടത്തിന്റെ അടുത്ത് നിന്നും നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്ന ഒരു സ്ത്രീ രൂപം … ആ പെൺരൂപത്തിന്റെ ഇടത്തെ കവിൾ കറുപ്പാണ്..
ആ ഫോട്ടോ കണ്ടപ്പോൾ ഞാൻ തളർന്നു നിലത്തു ഇരുന്നുപോയി…
“ഞാൻ.. ഞാൻ അല്ലെ അവളുടെ മരണകാരണം??”
സ്വയം ചോദിച്ചു…
“അല്ല.. ഒരിക്കലും അല്ല…”
ആരുഷി എന്റെ മുൻപിൽ നിലത്തു ഇരുന്നു എന്റെ കൈ പിടിച്ചു..
ഞാൻ അവളെ നോക്കി..
“അവളുടെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഗർഭം ധരിക്കൽ.
അത് കൊണ്ടാണ് ഞാനും അത് ആവശ്യപ്പെട്ടത്.. പക്ഷെ ആ സ്വപ്നം സത്യം ആകുമെന്ന് അറിയില്ലായിരുന്നു…
അങ്ങനെ നോക്കിയാൽ ഞാൻ അല്ലെ കാരണം? അഭി അവൾക്ക് വേണ്ടത് ഒക്കെ കൊടുത്തിട്ടുണ്ട്.. അവൾ സന്തോഷവതി ആയിട്ടാണ് പോയത്..
എനിക്കറിയാം .. എന്റെ ഹൃദയം ആണ് അഭി അത്.. അവളുടെ ആത്മാവിന്റെ വികാരം എനിക്ക് അറിയാം… പ്ലീസ് ബിലീവ് മി…”
ആരുഷി എന്റെ കൈ പിടിച്ചു പൊട്ടിക്കരഞ്ഞു.. കൂടുതൽ ഒന്നും ചോദിക്കാൻ എനിക്ക് ഇല്ലായിരുന്നു.. ദൈവ തീരുമാനം ആയിരിക്കാം…
അവൾ തൂവെള്ള ചിറക് വിരിച്ചു ആകാശത്തിൽ പറന്നു നടക്കുന്നുണ്ടാകും…
അവൾ പോയത് ഒരു കൊച്ചു മാലാഖയെ ഞങ്ങൾക്ക് തന്നിട്ടാണ്.. അതും അവളെ പോലെ തന്നെ…
“ആരുഷി….”
ഞാൻ മെല്ലെ വിളിച്ചു.. അവൾ തല പൊക്കി.
“അവൾ തിരിച്ചു വരും എന്ന് കരുതി ആണ് വാക്ക് കൊടുത്തത്.. നിന്നെ മിന്നു കെട്ടാം എന്ന്.. എനിക്ക് അറിയില്ല.. അവളുടെ സ്ഥാനത്തു അവളെപോലെ ആണെങ്കിൽ പോലും നിന്നെ കാണാൻ എനിക്ക് കഴിയുമോ എന്ന്…. ആം സോറി.. നിന്റെ ജീവിതം….”
ഞാൻ കരഞ്ഞുപോയി.. ആരുഷി ഒരു നിമിഷം ഒന്നും മിണ്ടിയില്ല.
“അഭി.. എന്റെ ജീവിതം അഗ്നിക്ക് ഉള്ളതാണ്.. അവൾ മരിക്കാൻ പറഞ്ഞാൽ ഞാൻ മരിച്ചേനെ.. ഞാൻ ആണ് അവൾ.. അവൾ ആണ് ഞാൻ… എന്നോടും ക്ഷമിക്കണം.. ഒരു ആണിനെ ഇഷ്ടപ്പെടാൻ എനിക്ക് കഴിയില്ല. അന്ന് കാര്യമായി പറഞ്ഞതാണ്. എന്റെ സ്വഭാവം എനിക്ക് പോലും നിയന്ദ്രിക്കാൻ ആകില്ല.. എന്ത് സംഭവിച്ചാലും അവൾക്ക് കൊടുത്ത വാക്ക് ആണ് എല്ലാം.. ചിലപ്പോൾ നമ്മൾ തമ്മിൽ അടി വരെ ഉണ്ടാകും അഭി.. ഞാൻ അങ്ങനെ ആണ്.. എന്നാലും എന്നെ ഒഴിവാക്കരുത്… എന്നെ മിന്നു കെട്ടി സ്വീകരിക്കണം… “
അവൾ കൈ കൂപ്പി കരഞ്ഞു..
“വാക്ക് തരുന്നു…”
ഞാൻ ആ കയ്യിൽ പിടിച്ചു പറഞ്ഞു..
മിന്നു കെട്ടിയ ദിവസം അവൾ എന്നെ നോക്കാതെ തല കുനിച്ചു നിന്നു.. താലി കെട്ടി കഴിഞ്ഞു അവൾ കുട്ടിയെ എടുത്തു കൊണ്ട് പോയി..
ഇവിടെ ആരും ചിരിക്കാറില്ല ഇപ്പോൾ..
വാവയെ കൊഞ്ചിക്കുമ്പോൾ ചിരി ഉണ്ടാക്കും..
സന്തോഷം നിറഞ്ഞു നിന്ന വീട്ടിലെ സന്തോഷം എല്ലാം കെടുത്തിയ ഏതോ ഒരു ശക്തി…
ആരുഷിയെ കാണുമ്പോൾ ഒക്കെ എനിക്ക് ഓടി പോയി നെഞ്ചോടു അണക്കാൻ തോന്നും.. അഗ്നിയുടെ രൂപം തന്നെ ആണല്ലോ അവൾ…
അവൾ കുളിച്ചു വരുമ്പോഴും അടുത്ത് കൂടി പോകുമ്പോഴും അഗ്നിയുടെ സുഗന്ധം എനിക്ക് കിട്ടും..
കൈ വരെ നീട്ടി.. അവളെ വലിച്ചു നെഞ്ചത്ത് ഇടാൻ….
പക്ഷെ അവൾ അഗ്നി അല്ല എന്ന തോന്നൽ അതിനെ പിന്നോട്ട് വലിക്കും…
ഞാനും അവളും മിണ്ടാറില്ല..
ഒരേ റൂമിൽ ആണ്.. ബെഡിന്റെ നടുവിൽ തലയിണകൾ കൊണ്ട് ഒരു മതിൽ അവൾ തീർത്തിരുന്നു..
****
ദിവസങ്ങൾ കടന്നു പോയി.. ശരത്കാലം കഴിഞ്ഞു.. പഴുത്ത ഇലകൾ കൊഴിഞ്ഞു വീഴുന്ന കാലം… വസന്തം വരുമോ എന്നറിയാത്ത ജീവിതം…
ആറു മാസം കഴിഞ്ഞു.. വാവ ആയിരുന്നു ഏക ആശ്രയം..
ഇടക്ക് ഞാനും ആരുഷിയും വഴക്ക് ഉണ്ടാകാറുണ്ട്.. അധികം സംസാരിക്കാറും ഇല്ല..
അവൾക്ക് പെട്ടെന്ന് ദേഷ്യം വരും.. ഒപ്പം എന്നെ കൊല്ലാനുള്ള ഭാവവും..
അഗ്നി ചെയ്ത കാര്യങ്ങൾ എല്ലാം അവൾ ചെയ്യാൻ തുടങ്ങി.. അവൾ അഗ്നി തന്നെ ആണെന്ന് എനിക്ക് തോന്നി പലപ്പോഴും..
“ആരു.. തുണി ഒക്കെ ഞാൻ തന്നെ അയൺ ചെയ്തോളാം…”
ഒരു ദിവസം രാവിലെ ഞാൻ അവളോട് പറഞ്ഞു..
“ഞാൻ നിങ്ങളുടെ ഭാര്യാ ആണ്.. എനിക്ക് ഇതൊക്കെ ചെയ്യാൻ അറിയാം.. പക്ഷെ മറ്റു കാര്യങ്ങൾ ഒന്നും എനിക്ക് കഴിയില്ല..”
“എനിക്ക് അറിയാം എന്റെ കാര്യങ്ങൾ ചെയ്യാൻ.. അഗ്നി ഇനി ഇല്ല.. ആരും പകരവും ആകില്ല.. പ്രേതെകിച്ചും നീ… “
ഞാൻ അറുത്തു മുറിച്ചു സംസാരിച്ചു.
അതോടെ അവൾ വിറക്കാൻ തുടങ്ങി.. ദേഷ്യമോ എന്തൊക്കെയോ ഭാവം…
“ഞാൻ തന്നെ ആണ് അഗ്നി. എന്നെപ്പറ്റി എന്തറിയാം നിങ്ങൾക്ക്? ആരും എന്നെ കടമക്ക് വേണ്ടി ഇഷ്ടപെടണ്ട…, അധികം സംസാരിച്ചാൽ കുത്തി കൊല്ലും ഞാൻ…”
അതായിരുന്നു അവളുടെ മറുപടി..
“അല്ലെങ്കിലും വെട്ടുപോത്തിന്റെ സ്വഭാവം ഉള്ള നിന്നെ ഒക്കെ ഇഷ്ടപ്പെടാൻ നിൽക്കുന്നതിലും നല്ലതു വല്ല പാമ്പിനെയും സ്നേഹിക്കുന്നതാണ്…”
ഉടനെ മറുപടി കൊടുത്തു..
“യു…….!”
അവൾ കൈ ചൂണ്ടി അല്പം മുൻപോട്ട് വളഞ്ഞു നിന്ന് വിറച്ചു…
ഞാൻ അതോടെ വാവയെ എടുത്തു പുറത്തേക്ക് നടന്നു..
അവൾ തമാശ പറഞ്ഞതല്ല എന്നെനിക്ക് അറിയാം..
എന്റെ കയ്യിൽ ഉണ്ടായിരുന്ന മടക്കുന്ന സ്വിസ് മെയ്ഡ് കത്തി അവളുടെ തലയിണയുടെ അടിയിൽ ഉണ്ട്..
ഇവൾക്ക് മൾട്ടിപ്പിൾ പേഴ്സണാലിറ്റി ഡിസോർഡർ ഉണ്ടോ എന്ന് വരെ എനിക്ക് സംശയം ആണ്..
അവളുടെ സ്വഭാവം വച്ച് നോക്കിയാൽ അവൾ ഉടനെ തന്നെ ഒരു ദിവസം എന്നെ കൊല്ലും..
പിന്നെ അവൾ പറഞ്ഞ കാര്യം ആണ് ഇത്.. അവൾക്ക് പോലും നിയന്ദ്രിക്കാൻ ആകാത്ത ദേഷ്യം.. ആണിനോടുള്ള ഇഷ്ടക്കേട്..
ഇവളെ കെട്ടി കഴിഞ്ഞു ഒരു ദിവസം അമ്മ വാവക്ക് ഇടാനുള്ള പേര് ചോദിച്ചു..
ഞങ്ങൾ ഒരുമിച്ചു നിൽക്കുമ്പോൾ ആണ് അമ്മ ചോദിച്ചത്..
“മോനു വാവക്ക് എന്താ പേര് ഇടേണ്ടത്??”
“അഗ്നി..!”
ഞാൻ പറഞ്ഞ അതെ സമയം ആരുഷിയും അത് പറഞ്ഞിരുന്നു..
ആദ്യമായി ഞങ്ങൾ അന്യന്യം ഒന്ന് നോക്കി പുഞ്ചിരിച്ചു. പിന്നെ ഇതുവരെ ഞങ്ങൾ പരസ്പരം ചിരിച്ചിട്ടില്ല.
വാവയെ കൊഞ്ചിക്കുക.. എടുത്തു കൊണ്ട് നടക്കുക എന്നതായിരുന്നു ഏക ആശ്വാസം.. അഗ്നിയുടെ അതെ കണ്ണുകൾ ആണ് വാവക്ക്..
മിന്നു എന്ന് തന്നെ അവളെ ഞങ്ങൾ വിളിച്ചു..
***
വീണ്ടും ഒരു മാസം കൂടി കടന്നു പോയി.. അവൾ പോയിട്ട് ഏഴാം മാസം..
***
അഗ്നിയെ ഞാൻ മുറുക്കെ കെട്ടിപിടിക്കുകയായിരുന്നു.. അവളുടെ മണം ഞാൻ വലിച്ചെടുത്തു അവളെ ഉമ്മ വെച്ച് വെച്ച് ഞാൻ എന്നോട് വലിച്ചു അടുപ്പിച്ചു..
അതിശക്തം ആയ ഒരു ചവിട്ട് അടിവയറ്റിൽ കിട്ടി ഞാൻ തെറിച്ചു നിലത്തു വീണു.. ദേഹം നന്നായി വേദനിച്ചു.
കണ്ണ് തുറന്നു ചുറ്റും നോക്കി.. ഇരുട്ടാണ്.. പെട്ടെന്ന് ലൈറ്റ് തെളിഞ്ഞു..
“കയറി പിടിക്കുന്നോ പട്ടി???”
ഒരു അലർച്ച. ഞാൻ ഞെട്ടി.. അടിവയറ്റിൽ കഠിനമായ വേദന.. ഞാൻ നിലത്തു കിടന്ന് ചുരുണ്ടു പോയി..
“അഗ്നി…..നീ…എന്തിനാ.. എന്നെ….”
ഞാൻ മെല്ലെ ചോദിച്ചു.
“അഗ്നി അല്ല ഞാൻ…..”
മുരൾച്ച ……
ആരുഷി കത്തിയും ആയി എന്റെ അടുത്ത് വന്നു.. കത്തി എന്റെ നേരെ നീട്ടി.
ഞാൻ ചുരുണ്ട് കിടക്കുകയായിരുന്നു.. സ്വപ്നത്തിൽ ഞാൻ അഗ്നി ആണെന്ന് കരുതി അവളെ കയറി പിടിച്ചതാണ്..
“സോറി.. ഞാൻ…”
എനിക്ക് ഒന്നും പറയാൻ പോലും കിട്ടിയില്ല..
അതികഠിനമായ വേദന കാരണം ഞാൻ വീണ്ടും ചുരുണ്ടു..
അവൾ എന്തോ ആലോചിച്ചു നിന്നു.. ഉടനെ തന്നെ പോയി..
കുറച്ചു കഴിഞ്ഞു അവൾ ഒരു റബ്ബർ ബാഗിൽ ചൂട് വെള്ളം നിറച്ചു വന്നു എന്നെ നിവർത്തി കിടത്തി ബനിയൻ പൊക്കി അത് എന്റെ അടിവയറ്റിൽ വച്ചു. അതൊരു സമാധാനം തോന്നി..
അവൾ കുറച്ചു നേരം അത് വയറ്റിൽ വച്ചു.
“എന്റെ ദേഹത്ത് തൊട്ടാൽ ഞാൻ കൊല്ലും.. സ്വപ്നത്തിൽ അഗ്നി ആണെന്ന് വിചാരിച്ചാൽ പോലും…”
അവൾ അതും പറഞ്ഞു ഒറ്റ കൈ കൊണ്ട് എന്നെ വലിച്ചു പൊക്കി ബെഡിൽ ഇരുത്തി.
ഞാൻ ഒന്നും പറഞ്ഞില്ല.. സാധാരണ പെണ്ണുങ്ങളേക്കാൾ ശക്ത ആണ് ഇവൾ എന്ന് മനസിലായി.. എന്നാൽ അഗ്നി അങ്ങനെ ആയിരുന്നില്ലല്ലോ..
എനിക്ക് വല്ലാതെ സങ്കടം തോന്നി.. ഞാൻ കുനിഞ്ഞിരുന്നു കരഞ്ഞു.. കുറെ നാളിനു ശേഷം കണ്ണുനീർ വീണ്ടും.. അഗ്നി ഉണ്ടായിരുന്നെങ്കിൽ…..
“അഭി… കരയല്ലേ അഭി…”
ഞാൻ തല പൊക്കി നോക്കിയപ്പോൾ ആരുഷി.. അവളുടെ മിഴികളും നിറഞ്ഞിരിക്കുന്നു..
“അഗ്നി ഉണ്ടായിരുന്നേൽ.. എനിക്ക് ഈ അവസ്ഥ വരുമായിരുന്നോ?”
എനിക്ക് സങ്കടം സഹിക്കാൻ ആയില്ല.. അവളോട് തന്നെ ചോദിച്ചു അത്..
അവൾ എന്തോ പറയാൻ വന്നു..
അപ്പോഴാണ് വാവ ഒന്ന് കരഞ്ഞത്..
അവൾ വേഗം ഓടി ചെന്ന് അവളെ എടുത്തു..
ഒരു കൈകൊണ്ടു കൊച്ചിനെ എടുത്തു മറു കൈകൊണ്ടു സ്പീഡിൽ പാൽ കലക്കുന്ന അവളെ ഒരു നിമിഷം വേദന മറന്നു ആരാധനയോടെ നോക്കി…
സത്യത്തിൽ.. അവൾ ഇല്ലായിരുന്നെങ്കിൽ.. അഗ്നി പോയി എന്നെനിക്ക് തോന്നാത്തത് ഇവൾ ഇവിടെ ഉള്ളത് കൊണ്ടാണ്..
മുഖത്തെ പാട് ഒഴിച്ചാൽ ബാക്കി ഒക്കെ അഗ്നി തന്നെ ആണ് ഇവൾ.. മണം വരെ അഗ്നിയുടേത് ആണ്..
എല്ലാത്തിനും ഒരേ ഇഷ്ട്ടം ആണ്…
“ക്ഷമിക്ക് ഏട്ടാ.. അവൾക്ക് ഏട്ടനെ ഇഷ്ടമാണ്.. സമയം കൊടുക്ക് ഏട്ടാ…..”
മനസിന്റെ ഉള്ളിൽ അഗ്നിയുടെ ശബ്ദം.
ഞാൻ ഒരു നിമിഷം ആരുഷിയെ നോക്കിയപ്പോൾ അവൾ തിരിഞ്ഞു നോക്കി ഒന്ന് ചിരിച്ചു..
“വേദന ഉണ്ടോ?”
അവൾ ചോദിച്ചു…
“ഇല്ലാ…. മാറി…”
ഞാൻ മെല്ലെ പറഞ്ഞപ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചു.. നല്ല വേദന ഉണ്ടായിരുന്നു..
അവൾ അന്ന് അടിച്ചപ്പോഴും ഇന്ന് ചവുട്ടിയപ്പോഴും ഞാൻ സ്വർഗം കണ്ടു.. എന്തൊരു ശക്തി ആണ് ഇവൾക്ക്…
ഞാൻ അതിനു ശേഷം ഞാൻ രാത്രി വളരെ ശ്രദ്ധിക്കാൻ തുടങ്ങി..
ചില സമയങ്ങളിൽ അവൾ അഗ്നിയെ പോലെ സ്നേഹം കാണിക്കും..
ഭക്ഷണം നിർബന്ധിച്ചു കഴിപ്പിക്കും.. ഇഷ്ടമുള്ളത് വച്ച് തരും.. എന്റെ ഇഷ്ടങ്ങൾ അവൾക്ക് നന്നായി അറിയാം..
ഷർട്ടും പാന്റും ഒക്കെ ചേരുന്നത് എടുത്തു അയൺ ചെയ്തു തരും.. അങ്ങനെ പലതും..
പക്ഷെ അവളുടെ ശരീരത്തിൽ അറിയാതെ എങ്ങാനും തൊട്ടാൽ അവൾ ബാധ കയറിയത് പോലെ ആകും.. പിന്നെ അവൾ എല്ലാം മറക്കും.. കത്തി എടുത്തു വീശും.. ദേഷ്യപ്പെടും.. അടിക്കാൻ കൈ ഓങ്ങും..
അവളുടെ ഇന്നർ മൈൻഡ് അവളെക്കൊണ്ട് ചെയ്യിക്കുന്നതാണ്.. ഏതോ ആണിനോടുള്ള ദേഷ്യം അവളുടെ മനസ്സിൽ ഉണ്ട്..
ഞാൻ അതാരോടും പറഞ്ഞില്ല.. പക്ഷെ അതെന്റെ സമാധാനം കെടുത്തി.. ഒരു വശത്ത് അഗ്നി മറുവശത്ത് ആരുഷി..
ആരും കാണാതെ ഞാൻ വിഷമങ്ങൾ കരഞ്ഞു തീർക്കാൻ ശ്രമിച്ചു
തുടരും
മാലാഖയുടെ കാമുകന്റെ മറ്റു നോവലുകൾ
ശിവപാർവതി
ദുർഗ്ഗ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Agni written by Malakhayude Kamukan
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission