ഞാൻ റൂമിൽ ചെല്ലുമ്പോൾ അവൾ ക്രീം കളർ സാരി ഉടുത്ത് മുല്ലപ്പൂവ് ഒക്കെ വച്ച് സുന്ദരി ആയി ഇരിക്കുന്നുണ്ടായിരുന്നു..
എന്നെ കണ്ടതും ഒരു കൊച്ചു പുഞ്ചിരിയോടെ അവൾ എണീറ്റ് നിന്നു തല താഴ്ത്തി..
ഈ പെണ്ണിന്റെ നാണം ഇനിയും പോയില്ലേ? കതകിൽ മുട്ട് കേട്ടപ്പോൾ ഞാൻ തുറന്നു..
“പതിവ് മുടക്കേണ്ട…”
ചേച്ചി ഒരു ഗ്ലാസ് പാൽ എനിക്ക് തന്നു എന്നെ നോക്കി ചിരിച്ച ശേഷം പോയി.. ഞാൻ വീണ്ടും കതക് അടച്ചു അവളുടെ അടുത്തേക്ക് ചെന്നു..
“മിന്നുസ്… പാല് വേണ്ടേ…?”
ഞാൻ ചോദിച്ചപ്പോൾ അവൾ തല പൊക്കി നോക്കി.. നാണം ആണ് പെണ്ണിന്..
“ഏട്ടൻ കുടിച്ചിട്ട് തന്നാൽ മതി.. അതാണ് എനിക്ക് വേണ്ടതും…”
അവൾ പറഞ്ഞപ്പോൾ ഞാൻ കുറച്ചു കുടിച്ചു ബാക്കി അവൾക്ക് കൊടുത്തു..
അവൾ അതിൽ നിന്നും കുടിച്ചു.. എന്നെ നോക്കി.. നേരിയ പുഞ്ചിരി… നല്ല വിഷമം ഉണ്ട് എന്ന് എനിക്ക് തോന്നി..
ഞാൻ ബെഡിൽ ഇരുന്നു അവളുടെ കൈ എടുത്തു എന്റെ കയ്യിൽ വച്ചു..
“വിഷമിക്കണ്ട… എപ്പോ വേണേലും അങ്ങോട്ട് പോകാം.. അവളോടും ഇങ്ങോട്ട് വരാൻ പറയണം… കേട്ടോ ?”
“മ്മ്മ്….”
“സങ്കടം ആണോ?”
“മ്‌ച്ചും….”
“സന്തോഷം?”
“മ്മ്മ്…”
“എന്താ പെണ്ണെ ഇത് ബാൻഡ് പോയ റേഡിയോ ആണോ?”
എന്റെ ചോദ്യം കേട്ടപ്പോൾ അവൾ ചിരിച്ചു… തല എന്റെ തോളിൽ വച്ചു.
എന്റെ ഫോൺ അടിച്ചു. ഏതോ നമ്പർ.. ഞാൻ ഫോൺ എടുത്തു നോക്കി..
“ഹലോ?”
“എന്റെ പെങ്ങളെ എന്തെങ്കിലും ചെയ്താൽ കൊല്ലും ഞാൻ….”
ഒരു പെണ്ണിന്റെ മുരൾച്ച..
ആഹാ.. ഈ ശബ്ദം കേട്ടപ്പോൾ എനിക്ക് ആളെ മനസിലായി.. ആരു ആണ്..
“അച്ചോടാ.. നിന്റെ പെങ്ങളെ ഞാൻ കൊന്നു.. ഇനി വെട്ടിമുറിച്ചു പീസ് ആക്കും.. പുറത്തു കൽക്കരി കത്തിച്ചു വെച്ചിട്ടുണ്ട്.. അതിനു ശേഷം ചുട്ടെടുക്കും.. നിനക്ക് വേണോ???”
അപ്പുറത്തു അനക്കം ഇല്ല.
“നിന്റെ പ്രാന്തി പെങ്ങൾ ആണ്….”
ഞാൻ അഗ്നിയോട് അത് പറഞ്ഞപ്പോൾ അവൾ വായ പൊത്തി ചിരിച്ചു..
“പ്രാന്ത് നിന്റെ മറ്റവൾക്ക്….!”
അവളുടെ അലർച്ച..
“എന്റെ മറ്റവൾ നിന്റെ പെങ്ങൾ അല്ലെ? ആഹാ അവൾക്ക് പ്രാന്ത് ഉണ്ടെന്നു അല്ലെ?
ഞാൻ പറഞ്ഞു കൊടുക്കും ആദ്യ രാത്രി വിളിച്ചു പെങ്ങൾക്ക് പ്രാന്ത് ആണെന്ന് പറയുന്ന പെങ്ങൾ.. കൊള്ളാമല്ലോ നീ??”
“കൊല്ലും ഞാൻ….!”
“നീയാരാ അവേഞ്ചേഴ്‌സ് സിനിമയിലെ താനൊസൊ? കണ്ടവരെ ഒക്കെ കൊല്ലാൻ? കൊല്ലും പോലും… വച്ചിട്ട് പോടി….. ഞാൻ നിന്റെ പെങ്ങളെ തിന്നാൻ പോകുകയാണ്.. “
അവൾ നിശബ്ദം ആയപ്പോൾ ഞാൻ ഫോൺ വച്ചു..
“എന്തിനാ ഏട്ടാ.. പാവം അല്ലെ അവൾ? കുറച്ചു അസൂയയും ദേഷ്യവും ഒക്കെ ഉണ്ടെന്നേ ഉള്ളു…”
അഗ്നി ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു..
“പാവം ഒക്കെ ആണ്…അല്പം എന്തോ കുറവ് മാത്രമേ ഉള്ളു.. എന്നെ കൊല്ലൻ ആളെ വിടുമോ അവൾ?”
“ഈ ഏട്ടൻ….”
അവൾ ചിരിച്ചു… ഉടനെ അവളുടെ ഫോൺ അടിച്ചു.. ഞാൻ അവളുടെ ഫോൺ എടുത്തു നോക്കി.. വിചാരിച്ച ആൾ തന്നെ..
“എന്താ?? ആരാ?”
ഞാൻ കാൾ എടുത്തു ചോദിച്ചു..
“അവൾക്ക് കൊടുക്ക്….!”
അലർച്ച…
“എവൾ? നീ ആരാ? “
പല്ലു കടിച്ചു പൊട്ടിക്കുന്ന ശബ്ദം എനിക്ക് കെട്ടു..
എനിക്ക് ചിരി ഒതുക്കാൻ ആയില്ല.. ഞാൻ അഗ്നിക്ക് ഫോൺ കൊടുത്തു..
അവൾ സംസാരിച്ചു.. ആരുവിനെ സമാധാനിപ്പിച്ചു ഫോൺ വച്ചു.
ഞാൻ തലയിണ ചാരി ബെഡിൽ ഇരുന്നു.. അവൾ എന്റെ ഒപ്പം ചേർന്ന് ഇരുന്നു തോളിൽ തല വച്ച് കൈ കോർത്തു പിടിച്ചു..
“മോളു?”
“‘മ്മ്മ്?”
“നമുക്ക് നിന്റെ പെങ്ങൾക്ക് ഒരു പണി കൊടുത്താലോ? “
“പാവം ഏട്ടാ.. അല്ല.. എന്ത് പണി ആണ്?”
“അവൾ നിനക്ക് കുട്ടി ഉണ്ടായിക്കഴിഞ്ഞല്ലേ കല്യാണം കഴിക്കു എന്ന് പറഞ്ഞത്?”
“അതെ…. അതിനെന്താ?”
“നമ്മുക്ക് കുട്ടി പത്തു വർഷം കഴിഞ്ഞു മതി…”
“ദേവി.. ഏട്ടാ… “
അവൾ കണ്ണുമിഴിച്ചു ചിരിച്ചു….
“നമ്മുക്ക് കുട്ടിയെ ഉണ്ടാക്കുന്ന പ്രോസസ്സ്.. അതിനു ഒരു കുറവും വരുത്തണ്ട.. എന്താ?”
“ഈ ഏട്ടൻ…”
അവൾ നാണിച്ചു തലതാഴ്ത്തി… ഞാൻ അവളെ ചേർത്ത് പിടിച്ചു..
കുറെ തമാശകൾ ഒക്കെ പറഞ്ഞു അവളെ ഒന്ന് സന്തോഷിപ്പിച്ചിട്ടാണ് ഞാൻ അവളെ കിടത്തിയത്. സന്തോഷത്തോടെ ഉറങ്ങി..
രാവിലെ വെള്ളത്തുള്ളികൾ മുഖത്തു വീണപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്..
കണ്ട കാഴ്ച… സെറ്റ് സാരി ഉടുത്തു സിന്തൂരം തൊട്ടു, കയ്യിൽ വളകളും കാതിൽ ജിമുക്കിയും ഞാൻ കെട്ടിയ താലി കഴുത്തിലും… തോർത്ത് കൊണ്ട് മുടി മുകളിൽ കെട്ടി എന്റെ ഭാര്യാ..
അവളുടെ കയ്യിലെ വിരലുകളിൽ നിന്നാണ് എന്റെ മുഖത്തേക്ക് അവൾ വെള്ളം തുള്ളിച്ചത്…
“ദേവിക്ക് അമ്പലത്തിൽ പണി ഒന്നും ഇല്ലേ?”
ഞാൻ ചോദിച്ചപ്പോൾ അവൾ ഒന്ന് നാണിച്ചു…
“ദേവിക്ക് ദേവന്റെ കാര്യങ്ങൾ നോക്കണ്ടേ? അപ്പോൾ ലീവ് ആക്കി… “
ചിരിച്ചു കൊണ്ട് അവൾ അത് പറഞ്ഞു കുനിഞ്ഞു അവളുടെ ചുവന്ന അധരം എന്റെ കവിളിൽ അമർത്തി.. അതിന്റെ സുഖത്തിൽ ഞാൻ ഒരു നിമിഷം അലിഞ്ഞു കിടന്നു…
അവൾ എന്റെ കൈ പിടിച്ചു വലിച്ചു..
“എണീറ്റ് വാ.. അമ്പലത്തിൽ പോകണ്ടേ…..”
ഞാൻ വേഗം എഴുനേറ്റു കുളിച്ചു. പുറത്തു വന്നപ്പോൾ എനിക്ക് ഇടാനുള്ള ഷർട്ടും മുണ്ടും അയൺ ചെയ്തു വച്ചിരിക്കുന്നു.
കടും നീല കസവുകട ഷർട്ട്. കരയുള്ള മുണ്ടും…അവൾ എടുത്തു വച്ചതാണ്.
ബെഡ്ഷീറ് മാറ്റി. റൂമിൽ വല്ലാത്തൊരു വൃത്തി വന്നത് ഞാൻ ശ്രദ്ധിച്ചു..
എല്ലാത്തിനും ഒരു മാറ്റം… ഈ പെണ്ണുങ്ങൾ ഒരു സംഭവം തന്നെ ആണ്…
ഡ്രസ്സ് മാറി താഴേക്ക് ചെന്നപ്പോൾ അവൾ അമ്മയുടെ തോളിൽ തൂങ്ങി നിൽക്കുന്നു..
ആഹാ അമ്മ അവളെ കൊഞ്ചിക്കുകയാണ്.. നല്ല കൂത്ത്.. എന്നെ കണ്ടതും അവൾ ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി..
“എന്തൊരു നല്ല കുട്ടി ആടാ.. നമ്മുടെ ഭാഗ്യം ആണ് അവളെ കിട്ടിയത്…”
അമ്മ എന്നോട് പറഞ്ഞപ്പോൾ എനിക്ക് ഒത്തിരി സന്തോഷം തോന്നി..
രാവിലെ ഒരുമിച്ചു ഇരുന്നു ഭക്ഷണം കഴിച്ചു..
ഞാൻ ഒരു കഷ്ണം ഇഡലി സാമ്പാറിൽ മുക്കി അവൾക്ക് വായിൽ വച്ച് കൊടുക്കുന്നത് കണ്ടിട്ടാണ് ചേച്ചി വന്നത്..
“ദൈവമേ…. “
ചേച്ചി ചിരിച്ചു കൊണ്ട് തലയിൽ കൈ വച്ചു.. അവൾ ആകെ നാണിച്ചു.. എനിക്കും അല്പം ചമ്മൽ തോന്നി..
“സുന്ദരിക്കുട്ടി…”
അതും പറഞ്ഞു ചേച്ചി അവളുടെ കവിളിൽ ഒരു ഉമ്മ
കൊടുത്തിട്ടു പോയി..
അമ്പലത്തിൽ പോയപ്പോൾ അവിടെ കയ്യും കെട്ടി ഒരു പച്ച സിൽക്ക് സാരി ഉടുത്തു നിൽക്കുന്നുണ്ട് അടുത്ത താരം.. ആരു..
“ഇതെന്തിനാ ഇവിടെ വടി പോലെ നിൽക്കുന്നത്?”
സ്വന്തം ചോദിച്ചുപോയി… അഗ്നി ഇറങ്ങി ഓടി അവളെ കെട്ടിപിടിച്ചു ഉമ്മ
വച്ചു..
അവൾ ഇവളുടെ മുഖം കയ്യിൽ എടുത്തു എന്തോ പറഞ്ഞു കരയുന്നത് കണ്ടു..
ഞാൻ ഇറങ്ങി ചെന്നപ്പോൾ അവൾ എന്നെ അടിമുടി നോക്കി.. ദേഷ്യം.. ഞാൻ അവളെ നോക്കാതെ ആകാശത്തെക്ക് നോക്കി..
“കണ്ടാലും മതി വൃത്തികെട്ട ഷർട്ടും മുണ്ടും….”
അവൾ ആരോട് എന്നില്ലാതെ പറഞ്ഞു..
“നിന്റെ പെങ്ങൾ സെലക്ട് ചെയ്തതാണ്.. അല്ലെങ്കിലും നീ അവൾക്ക് മൊത്തം പാര ആണല്ലോ? കൊള്ളാം…”
അവൾ ഗ്യാസ് പോയ ബലൂൺ പോലെ ആയി..
“വാവേ വാ.. സമയം വൈകി. കണ്ടവരോടൊക്കെ വർത്തമാനം പറഞ്ഞു നിന്നാൽ സമയം പോകും…”
ഞാൻ അഗ്നിയോട് പറഞ്ഞു.. അതോടെ ആരു വിറക്കാൻ തുടങ്ങി..
“വണ്ടിയുടെ താക്കോൽ മെറ്റൽ അല്ല.. അല്ലെങ്കിൽ കയ്യിൽ കൊടുക്കാമായിരുന്നു….”
ഞാൻ അതും പറഞ്ഞു മെല്ലെ നടന്നു.. ആരു ദേഷ്യത്തോടെ പല്ലു ഞെരിച്ചു.. അടുപ്പിച്ചു അടുപ്പിച്ചു ഞാൻ ഗോളുകൾ അടിച്ചു..
“കൊല്ലും ഞാൻ….”
അത് കേട്ടപ്പോൾ എനിക്ക് ചിരി വന്നു.. അഗ്നി അവളെയും പിടിച്ചു വന്നു.. തൊഴുതു ഇറങ്ങി..
“ഏട്ടാ.. അവളെ വീട്ടിലെക്ക് വിളിക്ക്.. “
അഗ്നി എന്റെ ചെവിയിൽ പറഞ്ഞു…
“ആരു… വീട്ടിലേക്ക് വരുന്നോ?”
ഉടനെ ഞാൻ വഴക്ക് മറന്നു ചോദിച്ചു…
“താൻ പോടോ…”
ഇതാണ് കിട്ടിയ മറുപടി.. ഞാൻ അഗ്നിയെ ദേഷ്യത്തോടെ നോക്കി.. അതോടെ അവൾ കരഞ്ഞു..
അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് കാറിൽ കയറി..
അതോടെ ആരുഷി അബദ്ധം പറ്റിയത് പോലെ ആയി..
“നീ സത്യം പറഞ്ഞാൽ പെങ്ങളോട് സ്നേഹം അഭിനയിക്കുകയാണോ? അതോ എന്നോടുള്ള ദേഷ്യമോ? ഇത്ര അഹങ്കാരം പാടില്ല പെണ്ണുങ്ങൾക്ക്….”
ഞാൻ ആരോഷിയോടു അത് പറഞ്ഞു കാറിൽ കയറി വേഗം വണ്ടി തിരിച്ചു… അഗ്നി കരഞ്ഞത് എനിക്ക് സഹിച്ചില്ല…
ആരുഷി എന്തോ പറയാൻ കാറിന്റെ അടുത്തേക്ക് വന്നു എങ്കിലും ഞാൻ വണ്ടി വേഗം മുൻപോട്ട് എടുത്തു..
“മോളു.. സങ്കടം വേണ്ടാട്ടോ.. കരഞ്ഞാൽ ഇനി ഞാനും ചിലപ്പോൾ കരഞ്ഞു പോകും… “
ഞാൻ അഗ്നിയോടു പറഞ്ഞു..
“അപ്പൊ ഏട്ടന് സങ്കടം ഇല്ലേ അവൾ അങ്ങനെ പറഞ്ഞതിന്?”
അവൾ പെട്ടെന്ന് ചോദിച്ചു..
“ഇല്ല.. എനിക്ക് അറിയാം മറുപടി എങ്ങനെ ആയിരിക്കും എന്ന്.. സൊ ഇറ്റ്സ് ഫൈൻ..”
“സത്യം ? “
“ഓഹോ അപ്പൊ ഞാൻ സങ്കടപ്പെടും എന്ന് കരുതി ആണോ ചക്കര കരഞ്ഞത്?”
അവൾ നാണത്തോടെ മുഖം താഴ്ത്തി…
“അത് മാത്രം അല്ല ഏട്ടാ.. നിങ്ങൾ ഇങ്ങനെ തുടങ്ങിയാൽ… എനിക്ക് പേടി ആകുന്നു… അവൾക്ക് എന്താ ഏട്ടനോട് ഇത്ര ദേഷ്യം?”
അവൾ അല്പം ആശങ്കയോടെ ചോദിച്ചു..
“അഹ് ചിലപ്പോൾ.. അന്ന് അവൾക്ക് ഒരു ആണിനേയും ഇഷ്ടമല്ല എന്ന് പറഞ്ഞപ്പോൾ നിന്റെ അപ്പൻ എന്താ ആണല്ലേ എന്ന് ഞാൻ ചോദിച്ചിരുന്നു…”
ഞാൻ ഗിയർ തട്ടി സ്പീഡ് കൂട്ടിക്കൊണ്ടു പറഞ്ഞു..
“കൃഷ്ണാ….അതെന്റെ അച്ഛൻ അല്ലെ?”
അവൾ തലയിൽ കൈ വച്ച് എന്നെ നോക്കി.. എനിക്ക് ചിരി വന്നു..
“പിന്നെ? അങ്ങനെ പറഞ്ഞത് നന്നായി..”
“അതെന്താ ഏട്ടാ?”
“ഡീ പോത്തേ.. അത് അങ്ങനെ ഒക്കെ പറഞ്ഞത് കൊണ്ടല്ലേ എനിക്ക് ഈ ദേവിയെ കിട്ടിയത്.. അല്ലാച്ചാ ഞാൻ ഇപ്പോഴും ഇങ്ങനെ പെണ്ണ് തപ്പി നടന്നേനെ…”
അത് കേട്ടപ്പോൾ അവൾ തല അല്പം കുനിച്ചു കടകണ്ണുകൾ കൊണ്ട് എന്നെ നോക്കി…
“ഞാൻ പോത്ത് അല്ല.. പശുവാ….”
അവളുടെ മറുപടി എന്നെ ചിരിപ്പിച്ചു..
“ഇന്ന് രാത്രി ഞാൻ നോക്കുന്നുണ്ട്.. പോത്ത് ആണോ പശു ആണോ എന്ന്…”
“ഛീ….”
അവൾ നാണം കൊണ്ട് കൂമ്പിപ്പോയി..
അപ്പോഴേക്കും വണ്ടി വീട്ടിൽ എത്തിയിരുന്നു..
***
അന്ന് അഗ്നി വീട്ടിൽ ഓടിച്ചാടി നടന്നു.. അവളെ എല്ലാവരും കൊഞ്ചിക്കുകയാണ്..
ഉച്ചക്ക് ഞാൻ റൂമിൽ ചെന്നപ്പോൾ അവൾ എന്തോ ചെയ്തു തിരിഞ്ഞു നിൽക്കുകയായിരുന്നു..
ചുരിദാർ ടോപ്പും ലെഗ്ഗിൻസും ആണ് വേഷം.. ഉജാല കുപ്പി പോലെ ആണ് പെണ്ണിന്റെ ഷേപ്പ് എന്നെനിക്ക് തോന്നി..
ഞാൻ പോയി അവളുടെ ബാക്കിൽ നിന്നു.. മെല്ലെ അവളുടെ മെടഞ്ഞു വച്ച മുടി കയ്യിൽ എടുത്തു മണത്തു നോക്കി.. കാച്ചിയ എണ്ണയുടെ മണം…
അവൾ തല ചെരിചു നോക്കി ചിരിച്ചു.. ഞാൻ അവളുടെ മുടി മാറ്റി സ്വർണ നിറമുള്ള കഴുത്തിൽ ഒരു ഉമ്മ
കൊടുത്തു..
“ആവൂ.. ഇക്കിളി ആകുന്നു…”
അവൾ ഒന്ന് പൊട്ടിച്ചിരിച്ചു..
ഉടനെ അവളുടെ ഫോൺ അടിച്ചു.. ഫോൺ എടുത്തു അഗ്നി എന്നെ നോക്കി ചിരിച്ചപ്പോൾ എനിക്ക് മനസിലായി അത് ആരാണെന്നു..
“നീ ചെയ്‌തത് ശരിയായില്ല ആരു.. നിന്റെ ചേട്ടന്റെ സ്ഥാനം ആണ് അഭിയേട്ടന്റെ.. നീ പറഞ്ഞ കാര്യങ്ങൾ എങ്ങാനും വീട്ടിൽ അറിഞ്ഞാൽ അച്ഛൻ നിന്നെ കെട്ടിയിട്ടു തല്ലും… “
അഗ്നി കുറച്ചു ദേഷ്യത്തിൽ ആണ് അത് പറഞ്ഞത്.. ഇനി അവർ ആയിക്കോളും.. ഞാൻ പുറത്തിറങ്ങി..
എനിക്ക് അവളുടെ പേര് കേൾക്കുമ്പോൾ കലി പിടിക്കും.. അഹങ്കാരി..
അന്ന് രാത്രി നേരം വെളുക്കും വരെ ബാൽക്കണിയിൽ ആകാശം നോക്കി കെട്ടിപിടിച്ചു ഞങ്ങൾ ഒരേ ഹൃദയവും ആയി ഇരുന്നു..
പ്രേമിച്ചു പ്രേമിച്ചു..
****
നാലാം ദിവസം ഞങ്ങൾ അവളുടെ വീട്ടിൽ ചെന്നു..
എനിക്ക് മനസ് ഇല്ലായിരുന്നു.. പിന്നെ ചടങ്ങുകൾ ആണല്ലോ.. കൂടാതെ ഭാര്യയുടെ വീടും..
അച്ഛനും അമ്മയും നന്നായി സ്വീകരിച്ചു.. മകൾ സന്തോഷത്തിൽ ആണെന്ന് അവർക്ക് മനസിലായി. എന്നാൽ ആരുഷിക്ക് വലിയ മാറ്റങ്ങൾ ഇല്ലായിരുന്നു.. അവൾ എന്നെ മൈൻഡ് ചെയ്തില്ല..
ഞാനും ഒന്നും മിണ്ടാൻ പോയില്ല..
അവൾ ഉണ്ടാക്കിയ കറികൾ പോലും ഞാൻ തൊട്ടില്ല..
ഇതൊക്കെ വിഷമത്തോടെ അഗ്നി നോക്കുന്നുണ്ടായിരുന്നു…
ആരു ദേഷ്യത്തോടെയും.
അന്ന് രാത്രി ഞാൻ റൂമിൽ ഇരിക്കുമ്പോൾ അഗ്നി എന്തോ പറയാൻ ഉള്ളതുപോലെ എന്റെ അടുത്ത് വന്നു ഇരുന്നു..
“എന്താ മോളു? കിടക്കണ്ടേ?”
ഞാൻ ഫോണിൽ നോക്കിക്കൊണ്ട് ചോദിച്ചു..
“മ്മ്മ് ഏട്ടാ.. എനിക്കൊരു കാര്യം….”
“അവളുടെ ഒപ്പം കിടക്കട്ടെ എന്നല്ലേ?”
ഞാൻ ചോദിച്ചു…
“ഭഗവാനെ…..! എങ്ങനെ മനസിലായി?”
അവൾ കണ്ണ് മിഴിച്ചു ചോദിച്ചു…
“ബികോസ്… ഐ ലവ് യു…”
ഞാൻ അവളുടെ മുഖം പിടിച്ചു ചുണ്ടിൽ ചുംബിച്ചു.. അവൾ എന്നെ മുറുക്കി കെട്ടിപിടിച്ചു..
അവൾ അന്ന് ആരുഷിയുടെ ഒപ്പം ആണ് കിടന്നത്.
സത്യം പറഞ്ഞാൽ അന്ന് അവൾ ഇല്ലാതെ ഉറങ്ങാൻ പറ്റിയില്ല..
ഇത്ര നാലും കുരിശിൽ തറച്ചത് പോലെ കിടന്ന ഞാൻ ആണ് ഒരു പെണ്ണിനെ വലിച്ചു മുറുക്കി കിടക്കുന്നത്.. അവളുടെ ചൂടും പറ്റി.. നിശ്വാസം തട്ടി.. ആ മുടികെട്ടിന്റെ സുഗന്ധം നുകർന്ന്…
ഞാൻ ഇപ്പോൾ ഒരു സൂര്യകാന്തി പൂവ് പോലെ ആണ്.. അവൾ സൂര്യനും.. അവൾ എങ്ങോട്ടു തിരിയുന്നൊ ഞാൻ അതേപോലെ തിരിഞ്ഞു അവളോട് ചേർന്ന് കിടക്കും..
ആലോചിക്കുമ്പോൾ രോമം എണീറ്റുവരുന്നു…അവളുടെ സുഗന്ധം…
എങ്ങനെയോ ഉറങ്ങി..
രാവിലെ അഗ്നി തന്നെ ആണ് എന്നെ ഉണർത്തിയത്.. നനുത്ത അധരങ്ങൾ നെറ്റിയിൽ അമർത്തി.. അതൊരു പതിവാണ്..
ഞാൻ അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി അവളുടെ സുഗന്ധം വലിച്ചു ആസ്വദിച്ചു…
“എണീറ്റ് വാ കള്ളാ…”
അവൾ എന്നെ വലിച്ചു പൊക്കി.. പല്ലും തേച്ചു ചായ കുടിച്ചു അവളുടെ അച്ഛനെയും അമ്മയെയും ബസ് സ്റ്റാൻഡിൽ കൊണ്ടുവിട്ടു..
അവളുടെ അച്ഛനമ്മമാർ ഒരു അമ്പലത്തിൽ ആണ് പോയത്.. കുറച്ചു ദൂരെ ആണ്.. മകളുടെ കല്യാണം നടന്നാൽ എന്തോ വഴിപാടു ഉണ്ടെന്നു പറഞ്ഞു.
തിരിച്ചു വന്നപ്പോൾ അഗ്നി എനിക്ക് ഭക്ഷണം എടുത്തു വച്ചിരുന്നു.. ഒരുമിച്ചു കഴിച്ചു..
റൂമിൽ എത്തി ഞാൻ കുളിക്കാൻ വേണ്ടി തലയിൽ എണ്ണ തേച്ചു..
“കഴിച്ചിട്ട് കുളിക്കുന്നവരെ കണ്ടാൽ കുളിക്കണം എന്നാണ് പ്രമാണം…”
അഗ്നി ചിരിച്ചു കൊണ്ട് എണ്ണ കുറച്ചു കൂടി എടുത്തു എന്റെ തലയിൽ വിരലുകൾ വച്ച് തേച്ചു തന്നു..
“എന്നാൽ നീ കൂടി വാ.. നമുക്ക് ഒരുമിച്ചു കളിക്കാം.. ചെ കുളിക്കാം…”
ഞാൻ ചിരിയോടെ അവളുടെ കവിളിൽ ഒരു കടി കൊടുത്തു.. അവൾ ചിരിച്ചു കൊണ്ട് എന്റെ ഉറച്ച നെഞ്ചിൽ ഒരു ഉമ്മ തന്നു..
ശരീരത്തിൽ ഒന്ന് തഴുകി അവൾ എന്നെ ആരാധനയോടെ നോക്കിയപ്പോൾ എനിക്ക് നാണം തോന്നി..
“കുളിച്ചു വരാം… എന്നിട്ട് നടക്കാൻ പോകാം..”
ഞാൻ അവളോട് പറഞ്ഞപ്പോൾ അവൾ തലകുലുക്കി അലമാര തുറന്നു എന്തോ തപ്പാൻ തുടങ്ങി..
ഞാൻ ബാത്‌റൂമിൽ കയറി നന്നായി കുളിച്ചു.. ടവലും ചുറ്റി പുറത്തു വന്നു..
ഡോർ തുറന്നു റൂമിലേക്ക് ഇറങ്ങിയ ഞാൻ കണ്ടത് അലമാരയുടെ അടിയിൽ കുനിഞ്ഞു നിന്ന് എന്തോ തപ്പുന്ന അഗ്നിയെ ആണ്..
“രാവിലെ തന്നെ എന്താ തപ്പുന്നെ പൊന്നു?”
അത് പറഞ്ഞു ഞാൻ അവളുടെ അരക്കെട്ടിൽ ഒന്ന് പിടിച്ചു.
അവൾ പെട്ടെന്ന് നിവർന്നു വെട്ടിത്തിരിഞ്ഞത് ഞാൻ കണ്ടു..
പിന്നെ സംഭവിച്ചത് എന്താണെന്നു എനിക്ക് ഓർമ ഇല്ല..
പടക്കം പൊട്ടും പോലെ ഒരു അടി എന്റെ ചെവി അടക്കി കിട്ടി..
കണ്ണിൽ ആയിരം പൊന്നീച്ച ഒരുമിച്ചു പറന്നു ഞാൻ ബെഡിലേക്ക് മലർന്നു വീണുപോയി
തുടരും
മാലാഖയുടെ കാമുകന്റെ മറ്റു നോവലുകൾ
ശിവപാർവതി
ദുർഗ്ഗ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Agni written by Malakhayude Kamukan
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission