Skip to content

അഗ്നി – 3

agni-novel

“മോനെന്താ ചായ കുടിക്കാത്തെ?”

അവളുടെ അച്ഛന്റെ ചോദ്യം ആണ് എന്നെ ഉണർത്തിയത്..

“ആഹ്ഹ അച്ഛാ തണുക്കട്ടെ എന്ന് കരുതി ആണ്..”

ഞാൻ ഒരു കൊച്ചു ചിരിയോടെ പറഞ്ഞു..

ആരുഷി ഇപ്പോഴും എന്നെ ദേഷ്യത്തിൽ നോക്കി നിൽക്കുന്നുണ്ട്. അവളുടെ വിചാരം അവളെ കിട്ടാനുള്ള എന്റെ അടവ് ആണ് ഇത് എന്നാണ്.

അപ്പോഴേക്കും വരാന്തയിൽ നിന്നും എന്റെ പെണ്ണ് അഗ്നി കയറി വന്നു..

അവൾ എന്നെ കണ്ടു ഒന്ന് ഞെട്ടി ചമ്മലോടെ വാതിലിൽ മറഞ്ഞു നിന്നു..

ഞാനും അച്ഛനും ചിരിച്ചു..

ഞാൻ എണീറ്റ് ചെന്ന് അവളെ പിടിച്ചു ഹാളിലേക്ക് നിർത്തിയപ്പോൾ അവൾ കൈ വച്ച് കവിളിലെ പാട് പൊത്തി പിടിച്ചു തല താഴ്ത്തി..

ഞാൻ അവളുടെ കൈ പിടിച്ചു മാറ്റി..

“നിനക്ക് മുഖം മറക്കേണ്ട ഒരു ആവശ്യവും ഇല്ല. ഈ അഗ്നിയുടെ രൂപം ആണ് എനിക്ക് ഇഷ്ടമായത്.. കേട്ടോ?”

അത് പറഞ്ഞപ്പോൾ അവൾ അച്ഛനെ നോക്കി.. നിറഞ്ഞ കണ്ണുകൾ കൊണ്ട് എന്നെ നോക്കി…

ഞാൻ ആ ബാഗ് എടുത്തു അവൾക്ക് കൊടുത്തു.. അവൾ അത് ആകാംഷയോടെ വാങ്ങി.. നല്ലൊരു ചിരി എനിക്ക് സമ്മാനിച്ചു.

“ചായ കുടിച്ചില്ല മോൻ ?”

അമ്മ വന്നു ഓർമിപ്പിച്ചു.. ഞാൻ ചെന്ന് ചായ തൊട്ടു നോക്കി.. തണുത്തിരുന്നു..

“നിന്റെ കൈ കൊണ്ട് ഒരു ചായ ഇട്ടു തരാമോ? ഇത് തണുത്തു…”

ഞാൻ അഗ്നിയെ നോക്കി ചോദിച്ചു..

“ഉവ്വ് ഏട്ടാ…”

എന്ന് പറഞ്ഞു അവൾ ബാഗും കൊണ്ട് ആകെത്തേക്ക് ഓടി..

ഇതോടെ ആരുഷി ദേഷ്യം കൊണ്ട് വിറച്ചു.

അവൾ ഇട്ടു തന്ന ചായ മനപ്പൂർവം കുടിക്കാത്തതാണ് എന്ന് അവൾക്ക് മനസിലായി.

അച്ചനോട് സംസാരിച്ചു അവൾ തന്ന ചായ കുടിച്ചു അടിപൊളി ചായ എന്ന് പറഞ്ഞപ്പോൾ പെണ്ണിന്റെ നാണം കാണണമായിരുന്നു..

എന്നാൽ മറ്റേ പെണ്ണിന് ദേഷ്യവും.

പിന്നെ കാര്യങ്ങൾ ഒക്കെ വളരെ വേഗത്തിൽ ആയിരുന്നു..

അവൾക്ക് പുറത്തു പോകാൻ നല്ല മടി ഉണ്ടായിരുന്നു.. അതിൽ വീട്ടുകാരും ഒരു പരിധി വരെ അവളെ അനുകൂലിച്ചിരുന്നു..

മലയാളികൾ പൊതുവെ കളിയാക്കും.. മറ്റുള്ളവരെ വേദനിപ്പിക്കാൻ എല്ലാവർക്കും ഇഷ്ട്ടം ആണ്.

ഒരു ദിവസം അവളെയും കൊണ്ട് പുറത്തു പോയി.. മാളിൽ ഒക്കെ ഞാൻ അവളുടെ കൈ കോർത്തു പിടിച്ചു നടന്നു..

അതോടെ അവൾക്ക് അല്പം ധൈര്യം വന്നതുപോലെ എനിക്ക് തോന്നി..

“എന്തൊരു ഷേപ്പ് ആണ് ആ ചേച്ചി… എന്റമ്മേ.. അസൂയ വന്നിട്ട് വയ്യ….”

അവൾക്ക് തുണി സെലക്ട് ചെയ്യുമ്പോൾ അടുത്ത് നിന്ന ഒരു പെൺകുട്ടി അടക്കി പിടിച്ചു അവളുടെ കൂട്ടുകാരിയുടെ ചെവിയിൽ പറഞ്ഞത് ഞാനും അവളും കെട്ടു..

അവൾ പോയി കണ്ണാടി നോക്കുന്നത് കണ്ടു.. ഇവൾ സ്വന്തം ഒതുങ്ങിയത് ആണ്..

ചെറുപ്പത്തിൽ ഈ പാട് കണ്ടു സ്കൂളിൽ ഒക്കെ ഒത്തിരി കളിയാക്കലുകൾ നേരിട്ടിട്ടുണ്ട്.. കൂടാതെ പെണ്ണ് കാണാൻ വന്നവർ ഉടനെ പോകും..

എല്ലാവർക്കും  ഇവളുടെ പെങ്ങളെ ആണ് നോട്ടം.. പറഞ്ഞിട്ടും കാര്യമില്ല.. മനുഷ്യർ അങ്ങനെ ആണ്.. ഞാനും അവളെ തന്നെ ആണല്ലോ നോക്കിയത്..

ഞാൻ അവളെയും കൊണ്ട് കറങ്ങി നടക്കാൻ തുടങ്ങി..

അതോടെ ഞങ്ങൾ രണ്ടുപേരും നന്നായി അടുത്തു..

എന്നാൽ ഇവളുടെ പെങ്ങൾ അവൾക്ക് എന്നോട് വല്ലാത്ത ദേഷ്യം ആയിരുന്നു.

അതിനെ കൂട്ടുന്ന ഒരു സംഭവം കൂടി ഉണ്ടായി..

ഒരു ദിവസം ഞാൻ അവരുടെ വീട്ടിൽ പോയപ്പോൾ അവളുടെ അമ്മാവന്റെ വീട്ടിലേക്ക് എന്നെ അഗ്നി കൂട്ടിക്കൊണ്ടു പോയി..

ആരുഷിയുടെ സ്കൂട്ടറിൽ ആണ് പോയത്.. കാറിൽ പോകണ്ട എന്ന് അവൾ തന്നെ ആണ് പറഞ്ഞത്..

അവൾ സ്കൂട്ടർ എടുത്തപ്പോൾ ഞാൻ പുറകിൽ കയറി ഇരുന്നു.

വഴിയിൽ എത്തിയപ്പോൾ ആരുഷി നടന്നു വരുന്നു.. അവളെ കണ്ടു അഗ്നി വണ്ടി നിർത്തി.

“നിന്നോടാരാ പറഞ്ഞെ കണ്ടവരെ ഒക്കെ എന്റെ വണ്ടിയിൽ കയറ്റാൻ?”

അവൾ ഞാൻ വണ്ടിയിൽ ഇരിക്കുന്നത് കണ്ടപ്പോൾ അഗ്നിയോടു ദേഷ്യപ്പെട്ടു.

“ആരു… നീ എന്താ ഈ പറയുന്നേ? എന്നെ കെട്ടാൻ പോകുന്ന ആൾ ആണ് ഇത്…”

“ആരായാലും എനിക്കെന്താ? എന്റെ വണ്ടി വേറെ ആരും ഉപയോഗിക്കുന്നത് എനിക്ക് ഇഷ്ടമില്ല.. “

അവൾ തീർത്തു പറഞ്ഞപ്പോൾ എനിക്ക് അത് വലിയ നാണക്കേട് ഉണ്ടാക്കി..

ഞാൻ ഇറങ്ങി.. അതോടെ അഗ്നി കരഞ്ഞു..

ഞാൻ അവളെയും ഇറക്കി വണ്ടി സ്റ്റാൻഡിൽ ഇട്ടു സീറ്റ്‌ എന്റെ കർചീഫ് എടുത്തു തുടച്ചു. 

“ഇതാ നിന്റെ വണ്ടി.. നിനക്ക് നിന്റെ പെങ്ങളോട് സ്നേഹം ഉണ്ടെന്നൊക്കെ പറയുന്നത് വെറുതെ ആണ്. അവളെ ആണ് നീ ഇപ്പോൾ അപമാനിച്ചത്.. നിന്റെ മനസ്സിൽ ആണ് പാട്.. അതൊരിക്കലും പോകില്ല…”

ഇത്രയും പറഞ്ഞു ഞാൻ അഗ്നിയെ ചേർത്ത് പിടിച്ചു നടന്നു.. അവൾ കരയുകയായിരുന്നു…

“നീ എന്തിനാ കരയുന്നെ? പറഞ്ഞതല്ലേ കാർ എടുക്കാം എന്ന്?”

“ഞാൻ.  എന്നാലും അവൾ…. എന്റെ ഏട്ടനെ ഇങ്ങനെ മോശം ആയി…..”

“മോളു… സാരമില്ല… ഈറ്റ്സ്‌ ഒകെ.. “

അന്ന് ഞങ്ങൾ നടന്നു പോയി തിരിച്ചു വന്നു.

ഞാൻ പിറ്റേ ദിവസം അതിന്റെ പകരം വീട്ടിയത് ഒരു പുതിയ ഹോണ്ട ഡിയോ സ്കൂട്ടർ ഞാൻ ആ വീട്ടിലേക്ക് ഓടിച്ചു കയറ്റി ആണ്..

ആരുഷി പുറത്തു ഉണ്ടായിരുന്നു. ഞാൻഅഗ്നിയെ വിളിച്ചപ്പോൾ അവൾ ഇറങ്ങി വന്നു..

“ഇനി നിനക്ക് ഇഷ്ടമുള്ളവരെ കയറ്റാനും എങ്ങോട്ടു വേണേലും പോകാനും ഇതാ സ്വന്തം വണ്ടി.. എന്റെ ഒരു കൊച്ചു സമ്മാനം….”

ഞാൻ താക്കോൽ അവൾക്ക് കൊടുത്തു ആരുഷിയെ പുച്ഛത്തോടെ നോക്കി ചിരിച്ചു.. അവൾക്ക് അതൊരു വലിയ അപമാനം ആയി..

“എന്തിനാ മോനെ ഇത്? നിനക്ക് ചെലവ് കൂടുതൽ ആണ്..”

അവളുടെ അച്ഛൻ പരാതി പറഞ്ഞു..

“എന്റെ പെണ്ണിനെ ഇനി ആരും വഴിയിൽ ഇറക്കി വിടാതിരിക്കാൻ വേണ്ടി ആണ് അച്ഛാ…”

എന്ന് ഞാനും മറുപടി കൊടുത്തു. അത് കൊള്ളേണ്ടവൾക്ക് ശരിക്കും കൊണ്ടു.. അവൾ തല കുനിച്ചു… എന്നാൽ അച്ഛന് അത് മനസിലായില്ല..

“ഏട്ടാ.. അവൾക്ക് വിഷമം ആയിട്ടോ…”

കുറച്ചു കഴിഞ്ഞു അഗ്നി എന്നോട് പറഞ്ഞപ്പോൾ എനിക്ക് ചിരി വന്നു..

“ഇന്നലെ വഴിയിൽ ഇറക്കി വിട്ടപ്പോൾ എന്റെ അവസ്ഥ നീ ആലോചിച്ചിരുന്നോ?”

“ഉവ്വ്.. അതാണ് എനിക്ക് കരച്ചിൽ ഒതുക്കാൻ കഴിയാതെ ഇരുന്നത്…”

അവൾ മെല്ലെ പറഞ്ഞു..

“അപ്പൊ അവൾ കുറച്ചു വിഷമിക്കട്ടെ… “

“എന്നാലും ഏട്ടാ പാവം ആണ്.. ഇന്നലെ എന്നെ രാത്രി മൊത്തം കെട്ടിപിടിച്ചു കരയുകയായിരുന്നു. ഏട്ടൻ അവളോട് അങ്ങനെ പറഞ്ഞതിന്.. സത്യത്തിൽ അവൾക്ക് എന്നെ പിരിയാൻ വയ്യ.. എന്നെ തട്ടിയെടുക്കാൻ വന്ന ഒരാൾ ആയിട്ടാണ് ഏട്ടനെ അവൾ കാണുന്നത്.. “

അവൾ പറഞ്ഞപ്പോൾ എനിക്ക് ചിരി വന്നു..

“തട്ടിയെടുക്കാൻ ഞാൻ എന്താ കൊള്ളക്കാരൻ ആണോ?”

“അതെ….”

അവൾ ചിരിച്ചു..

“ങേ അതെന്താ? “

“ന്റെ ഹൃദയം തട്ടി എടുത്തില്ലേ കള്ളൻ…? അപ്പൊ കൊള്ളക്കാരൻ തന്നെയാ…”

അവൾ അതും പറഞ്ഞു അകത്തേക്ക് ഒരു താളത്തിൽ ഓടിപോയപ്പോൾ ഞാൻ ഒരു കൊച്ചു കാമുകന്റെ മുഖഭാവത്തോടെ നിൽക്കുകയായിരുന്നു..

എന്തായാലും ഈ ഒരു സംഭവത്തോടെ എനിക്കും ആരുഷിയെ കണ്ണിനു നേരെ കാണുന്നത് വെറുപ്പായി..

പക്ഷെ എന്റെ പെണ്ണിനെ ഞാൻ നന്നായി തന്നെ സ്നേഹിച്ചു..

ഇവളെ വീട്ടിൽ വിളിക്കുന്നത് പോലെ മിന്നു എന്നും പൊന്നു എന്നൊക്കെ എന്ന് ഞാനും വിളിക്കാൻ തുടങ്ങി..

“അന്ന് ആരു സമ്മതിച്ചിരുന്നെങ്കിൽ ഏട്ടൻ എന്നെ ഇഷ്ടപെടുമായിരുന്നോ?”

ഒരു പാർക്കിൽ ഇരിക്കുമ്പോൾ അഗ്നി എന്നോട് ചോദിച്ചു..

“മോളു.. നിന്റെ പെങ്ങളെ ആദ്യം കണ്ടപ്പോൾ ഇതാണ് നിന്റെ പെണ്ണ് എന്ന് മനസ്സിൽ ആരോ പറഞ്ഞു.. ഇതുവരെ തോന്നാത്ത ഒരു ഫീലിംഗ്… നിന്റെ പെങ്ങളോട് ഞാൻ ഇഷ്ടമാണെന്നും പറഞ്ഞിട്ടുണ്ട്.. അന്ന് അവൾ എന്നെ പബ്ലിക് ആയി ചീത്ത വിളിച്ചു.. പിന്നെ വീട്ടിൽ കാണാൻ വന്നത് അവിചാരിതം ആയിട്ടാണ്..

അവളെ കണ്ടപ്പോൾ തന്നെ ഞാൻ ചേച്ചിയുടെ ചെവിയിൽ പോകാം എന്നാണ് പറഞ്ഞത്.. എനിക്ക് ഉറപ്പായിരുന്നു അവളെന്നെ തെറി വിളിക്കും എന്ന്.. വിളിച്ചു.. ഇറങ്ങി പോകാൻ പറഞ്ഞു..

എന്തായാലും രണ്ടെണ്ണം പറയണം എന്ന് കരുതി തിരിച്ചു കയറി വന്നപ്പോൾ ആണ് നിന്നെ കണ്ടത്.. അതോടെ എനിക്ക് ഒരു കാര്യം മനസിലായി…”

“എന്താ അത്??”

അവൾ ആകാംഷയോടെ ചോദിച്ചു.

“നിന്റെ പെങ്ങളെ കണ്ടപ്പോൾ മനസ്സിൽ തോന്നിയത് സത്യം ആണ്.. പക്ഷെ എന്റെ ഭാര്യാ ആകാൻ പോകുന്നത് അവളെപോലെ തന്നെ ഉള്ള നീ ആണ്…”

ഞാൻ ഒരു പുഞ്ചിരിയോടെ അവളോട് പറഞ്ഞു… അവൾ മെല്ലെ പുഞ്ചിരിച്ചു കൊണ്ട് എന്റെ കവിളിൽ ഒരു ഉമ്മ

തന്നു..

ആദ്യ ചുംബനം എന്റെ പെണ്ണിൽ നിന്നും…..

കുറെ നേരം കണ്ണിൽ നോക്കി ഇരുന്നപ്പോൾ ആണ് അവൾക്ക് ഐസ് ക്രീം വാങ്ങണം എന്ന് പറഞ്ഞത്.. അവൾ തന്നെ വാങ്ങാം എന്ന് പറഞ്ഞു എണീറ്റു പോയി..

അവൾ ഐസ് ക്രീം വാങ്ങി തിരിഞ്ഞപ്പോൾ ആണ് മുണ്ടും ഷർട്ടും ഇട്ട ഒരു തടിയൻ അവളുടെ അരക്കെട്ടിൽ പിടിച്ചത്..

അവൾ ഒന്ന് ചാടി തിരിഞ്ഞപ്പോൾ അവളുടെ കയ്യിൽ നിന്നും ഫോണും ഐസ് ക്രീമും നിലത്തു വീണു.

ഇത് കണ്ടപ്പോൾ ഞാൻ എണീറ്റ് മുൻപോട്ട് ചെന്നു…

അവൾ അയാളെ നോക്കി..

“സോറി അറിയാതെ പറ്റിയതാണ്…”

അയാൾ അവളോട് പറഞ്ഞു. അവൾ അയാളെ ഒന്ന് നോക്കി കുനിഞ്ഞു ഫോൺ എടുത്തപ്പോൾ അയാൾ വീണ്ടും അവളുടെ അരക്കെട്ടിൽ പിടിച്ചു..

അവൾ കൈ വീശി അയാളെ അടിച്ചപ്പോൾ അയാൾ ആ കൈ പിടിച്ചു ഞെരിച്ചു..

ഞാൻ അയാളുടെ അടുത്ത് ചെന്ന് അയാളെ പിടിച്ചു എനിക്ക് നേരെ തിരിച്ച ഉടനെ വെടിച്ചില്ലു പോലെ എന്റെ കാൽമുട്ട് അയാളുടെ അടിവയറിൽ കയറി..

“അമ്മെ…..!”

എന്ന് വിളിച്ചു അയാൾ കണ്ണും തുറിച്ചു നാവും നീട്ടി നിലത്തിരുന്നു…

ഞാൻ അവളെ ഒന്ന് നോക്കി.. കരയുകയാണ്…

ഞാൻ അയാളെ ചവുട്ടി നിലത്തിട്ടു…കമിഴ്ന്നു വീണ അയാളുടെ  വലത്തേ കൈ പിടിച്ചു ഞാൻ പൊക്കി..

“ഈ കൈ പെണ്ണിനെ കണ്ടാൽ വെറുതെ ഇരിക്കില്ല അല്ലെ?”

അത് ചോദിച്ചു ഞാൻ അയാളുടെ തോളിൽ ചവുട്ടി കൈ ആഞ്ഞു തിരിച്ചു.. എല്ലു പൊട്ടുന്ന ശബ്ദം കെട്ടു.. കാള അമരുന്ന ശബ്ദവും..

ഞാൻ കുറച്ചു മണൽ വാരി അയാളുടെ വായിൽ ഇട്ടു.. ബൂട്ട് ഇട്ട കാലു കൊണ്ട് അയാളുടെ തുടയിടുക്കിൽ ആഞ്ഞു ചവുട്ടി..  അയാളുടെ ഒച്ച പുറത്തു വന്നില്ല…

“ഇനി നീ ജീവിതത്തിൽ ഒരു പെണ്ണിനേയും തൊടില്ല….പന്നിക്ക്‌ ഉണ്ടായവനെ….”

അതോടെ അഗ്നി എന്റെ കയ്യിൽ പിടിച്ചു… മതി എന്ന ഭാവം…

“ഭയ്യാ ഇവൻ കുറെ നാളായി ഇങ്ങനെ.. നന്നായി ഭായ്.. സൂപ്പർ…”

ഐസ് ക്രീം വിൽക്കുന്ന ഹിന്ദിക്കാരൻ പറഞ്ഞു.. എനിക്ക് ആകെ വിറഞ്ഞു കയറി നിൽക്കുകയായിരുന്നു..

അതോടെ അവൾ എന്റെ കയ്യിൽ പിടിച്ചു വലിച്ചു കാറിനു നേരെ നടന്നു..

കാറിൽ കയറി ഇരുന്നു…

“എന്തൊരു തല്ലാ തല്ലിയെ ഏട്ടാ…. ഞാൻ പേടിച്ചു…..”

ഞാൻ അവളുടെ മുഖം കയ്യിൽ എടുത്തു.

“എന്റെ ദേവി ആണ് നീ.. നിന്നെ തൊട്ടാൽ ഞാൻ കൊല്ലും…. ആരായാലും…”

അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു… ഞാൻ പറഞ്ഞതും സത്യം ആയിരുന്നു.. എനിക്ക് അവളോട് പ്രാന്തമായ പ്രണയം ഉടലെടുത്തിരുന്നു.. അവളെ വേദനിപ്പിക്കുന്നവരെ എനിക്ക് കൊല്ലണം എന്ന് തോന്നും..

“കൊല്ലണ്ട… എന്നും എന്റെ ഒപ്പം വേണം…”

അവൾ എന്റെ മുഖം പിടിച്ചു ചുണ്ടിൽ ചുംബിച്ചു..

സ്നേഹത്തിൽ ചാലിച്ച ഇളം ചൂട് എന്റെ വായിൽ എത്തി..

അവളുടെ നനുത്ത അധരങ്ങൾ ഞാൻ മെല്ലെ നുണഞ്ഞു..

ആദ്യ ചുംബനം ഞങ്ങളെ രണ്ടുപേരെയും വിറപ്പിച്ചിരുന്നു… മെല്ലെ അകന്നു കുറച്ചു നേരം മിണ്ടാതെ ഇരുന്നു… പുറത്തേക്കും നോക്കി…

***

ഒരു ദിവസം വൈകുന്നേരം വെഡിങ് കാർഡ് റെഡി ആയപ്പോൾ ഞാൻ അതും കൊണ്ട് അവളുടെ വീട്ടിൽ ചെന്നു.

റോഡിൽ വണ്ടി നിർത്തി ഇറങ്ങിയപ്പോൾ ആണ് ആരു ഞാൻ അഗ്നിക്ക് വാങ്ങി കൊടുത്ത സ്കൂട്ടർ ഓടിച്ചു റോഡിൽ ഇറക്കിയത്..

എന്നെ കണ്ടപ്പോൾ അവളുടെ കയ്യിൽ നിന്നും വണ്ടി പാളി..

എന്റെ നേരെ വന്ന വണ്ടി ഞാൻ കയ്യിലെ ബാഗ് നിലത്തിട്ടു കൈ കൊണ്ട് പിടിച്ചു നിർത്തി..

“ഓഹോ അന്ന് കൊല്ലും എന്ന് പറഞ്ഞത് കാര്യമായിട്ട് ആണല്ലേ?”

ഞാൻ കിട്ടിയ അവസരം മുതലാക്കി.. അവൾ പതറി..

ഒന്നാമത് ഞാൻ വാങ്ങി കൊടുത്ത ബൈക്ക്.. രണ്ടു എന്റെ നേരെ വന്നത്..

“അല്ല ഞാൻ ചീത്ത പറയുമോ… ന്നു വിചാരിച്ചു.. ബൈക്ക് പാളി.. പാളിപ്പോയി.. മനഃപൂർവം അല്ല….”

അവൾ വേഗം പറഞ്ഞു..

“നാട് മൊത്തം നടന്നു ആളുകളെ ചീത്ത വിളിക്കുന്ന നിനക്ക് ചീത്ത കേൾക്കാൻ പേടിയോ? അല്ല.. ഞാൻ എന്തിനാ നിന്നെ ചീത്ത വിളിക്കുന്നത്?”

“അന്ന് ബൈക്ക്.. അത് കൊണ്ടല്ലേ ഇത് അവൾക്ക് വാങ്ങി കൊടുത്തത്.. ഞാൻ ഓടിച്ചപ്പോൾ ഇഷ്ടപ്പെടില്ല എന്നറിയാം… സോറി..ഞാൻ ഇറങ്ങിക്കോളാം..”

അവൾ മുഖം കുനിച്ചു.. അപ്പോൾ ഇവൾക്ക് നന്നായി സംസാരിക്കാനും അറിയാം.. വേണമെങ്കിൽ ഇപ്പോൾ പകരം വീട്ടാം.. വേണ്ട..

“ഞാൻ അവൾക്ക് കൊടുത്ത ബൈക്ക് അവളുടേത്‌ ആണ്..

അതാര് ഓടിക്കുന്നു എന്ന് ഞാൻ ശ്രദ്ധിക്കുന്നില്ല.. പിന്നെ നീ അല്ല ഞാൻ.. എന്റെ വണ്ടി വേണമെങ്കിലും നിനക്ക് ഓടിക്കാം. എന്നെ അങ്ങനെ ആരെയും വഴിയിൽ ഇറക്കി വിടാൻ ഒന്നും ആരും പഠിപ്പിച്ചിട്ടില്ല…”

അതും പറഞ്ഞു ഞാൻ നിലത്തു കിടന്ന ബാഗ് എടുത്തു ഗേറ്റ് കടന്നു അകത്തേക്ക് നടന്നു.. 

അവൾ അതിശയിച്ചു നോക്കുന്നത് കണ്ടു.. 

എന്നാലും എനിക്ക് അവളെ ദേഷ്യം ആയിരുന്നു. അഹങ്കാരത്തിനു കയ്യും കാലും വച്ച സാധനം..

കല്യാണത്തിന് ഡ്രസ്സ് എടുക്കൽ ഒക്കെ നന്നായി നടന്നു.

ചുവന്ന പട്ടുസാരി, പിന്നെ റിസപ്ഷന് ഇടാൻ ഗൗൺ.. അവൾ ഗൗൺ ഇട്ടു വന്നപ്പോൾ എന്റെ കിളി പോയി.. അത്ര മനോഹരി..

കവിളിൽ ഉള്ള കറുത്ത പാടിന്റെ പേരിൽ അവളെ ഒഴിവാക്കിയവരെ ഞാൻ പുച്ഛത്തോടെ ഓർത്തു..

അങ്ങനെ ആ ദിവസം വലിയ ആഘോഷത്തോടെ തന്നെ നടന്നു..

എല്ലാവരെയും സാക്ഷിആക്കി, അഗ്നിയെ സാക്ഷി ആക്കി ഞാൻ അഗ്നിയുടെ കഴുത്തിൽ മിന്നു കെട്ടി.

അവൾക്ക് സിന്ദൂരം വച്ച് അവളെയും കൊണ്ട് മണ്ഡപം ചുറ്റിയപ്പോൾ സംതൃപ്തി ആയിരുന്നു..

അവിടെ നിന്നും നേരെ വീട്ടിലേക്ക്.. അവൾ അമ്മ കൊടുത്ത നിലവിളക്കും പിടിച്ചു അകത്തു കയറി.. ഞാൻ റൂമിലേക്കും ചെന്നു..

****

റിസെപ്ഷനും കഴിഞ്ഞു വീട്ടിലേക്ക് വന്നപ്പോൾ ആരു ഇവളെ കെട്ടിപിടിച്ചു അലറി കരഞ്ഞു..

ട്വിൻസ് ആയതു കൊണ്ട് പിരിയാൻ ബുദ്ധിമുട്ട് ആണെന്ന് എനിക്കും അറിയാം..

പക്ഷെ എനിക്ക് അവളുടെ കരച്ചിൽ കണ്ടപ്പോൾ സന്തോഷം ആണ് തോന്നിയത്.

അഗ്നിയുടെയും അവസ്ഥയും മോശം അല്ലായിരുന്നു.. അവൾ കരഞ്ഞു തല എന്റെ തോളിൽ വച്ചപ്പോൾ ഞാൻ അവളെ ചേർത്ത് പിടിച്ചു

തുടരും

 

 

മാലാഖയുടെ കാമുകന്റെ മറ്റു നോവലുകൾ

ശിവപാർവതി

ദുർഗ്ഗ

 

5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!