Skip to content

അഗ്നി – 10

agni-novel

“പണ്ട് ഞാൻ കുറച്ചു പെൺപിള്ളേരെ ചതിച്ചിട്ടുണ്ട്… അവരുടെ വീക്നെസ് ആണ് സഹോദര സ്ഥാനം.. അവരെ വിശ്വസിപ്പിച്ചു അവസാനം വീട്ടിൽ കൊണ്ടുപോയി ശാരീരികമായി ഞാൻ ഉപയോഗിച്ചിരുന്നു…അധികം ആരും പ്രതികരിക്കില്ല….”

അവൻ പറഞ്ഞു നിർത്തിയപ്പോൾ ഞാൻ ഞെട്ടലോടെ അവനെ നോക്കി.. അവൻ തുടർന്നു..

“അതിൽ ഒന്നായിരുന്നു ആരുഷി.. അവസാനത്തേതും.. “

ഞെട്ടലോടെയാണ് ഞാനത് കേട്ടത്….അവൻ തുടർന്നു..

“അവളെ കിട്ടിയാൽ അവളുടെ  പെങ്ങളെ കൂടി കിട്ടും എന്ന്  എനിക്ക് തോന്നി..

സ്നേഹം നടിച്ചു അവളെ അവസാനം എന്റെ വീട്ടിൽ വരെ എത്തിച്ചു.. അഗ്നിക്ക് എന്നെ സംശയം ഉണ്ടായിരുന്നു..

വീട്ടിൽ വന്ന അവളെ ഞാൻ സ്പർശിച്ചപ്പോൾ അവൾ അനങ്ങാതെ നിന്നു.. ഞെട്ടി എന്നെ നോക്കി..

അതൊരു പോസിറ്റീവ് സൈൻ ആയി കണ്ടു ഞാൻ അവളെ ചുംബിക്കാൻ നോക്കിയപ്പോൾ അവൾ എതിർത്തില്ല.. എന്നാൽ ഉടനെ എന്റെ അമ്മ വന്നു..

അത് കൊണ്ട് ചുംബിക്കാൻ കഴിഞ്ഞില്ല..അന്ന് അവൾ പോയി.. എന്നാൽ ഞാൻ അവളെ വീണ്ടും വിളിച്ചു….

“നിനക്ക് എന്റെ ശരീരം വേണമെങ്കിൽ എന്തിനാ സഹോദരൻ ആണെന്ന് പറഞ്ഞത്? നേരിട്ടു ചോദിച്ചാൽ ഞാൻ തരില്ലേ?”

അതായിരുന്നു അവളുടെ മറുപടി.. അപ്പോൾ എനിക്ക് ആവേശം കൂടി..

“എന്നാൽ വരുമോ? ആരും ഇല്ലാത്തപ്പോൾ?”

അതായിരുന്നു എന്റെ മറുപടി… അവൾ വന്നു.. വീട്ടിൽ ആരും ഇല്ലാത്തപ്പോൾ..

അവൾ ചുവന്ന സാരി ചുറ്റി പാർവതി ദേവിയെ പോലെ  നടന്നു വരുന്നത് കണ്ടപ്പോൾ സ്വർഗം കീഴടക്കിയ സന്തോഷം ആയിരുന്നു എനിക്ക്… “

അവൻ വീണ്ടും പറഞ്ഞു നിർത്തി.. ഞാൻ ആകാംഷയോടെ അവനെ നോക്കി..

“എന്നാൽ അകത്തു കയറി കതക്ക്‌ അടച്ചപ്പോൾ പാർവതി മാറി കാളി ആയിരുന്നു.. 

അവൾ എന്റെ മർമ്മസ്ഥാനങ്ങൾ ഒക്കെ ഉടച്ചു.. കാലും കയ്യും ഒടിച്ചു.. ഒരു തുള്ളി ചോര പൊടിയാതെ അവൾ എന്റെ നടു വരെ തളർത്തി…”

അവൻ അത് പറഞ്ഞപ്പോൾ എനിക്ക് ഒരു ഞെട്ടൽ വന്നു…

“അത് മാത്രം അല്ല.. എനിക്ക് അതോടെ ഒരു പെണ്ണിനെ തൃപ്തി പെടുത്താൻ ഉള്ള കഴിവും അവൾ എടുത്തു.. അതിപ്പോൾ മൂത്രം ഒഴിക്കാനുള്ള ഒരു മാംസം മാത്രം ആണ്….

“സഹോദരൻ പെണ്ണിന്റെ മാനം കാക്കുന്നവൻ ആണെടാ.. അവളുടെ മാനം കളയുന്നവൻ അല്ല..”

അതും പറഞ്ഞു അവൾ ഇറങ്ങിപ്പോയി… രണ്ടു വർഷത്തോളം ഞാൻ ബെഡിൽ ആയിരുന്നു.

അവൾ ആണ് അടിച്ചത് എന്ന് പറഞ്ഞാൽ അവൾ എന്തിനാണ് അടിച്ചത് എന്ന് പറയേണ്ടി വരും.. അത് കൊണ്ട് കുറെ ആളുകൾ അടിച്ചു എന്നാണ് ഞാൻ എല്ലാവരോടും പറഞ്ഞത്..

അച്ഛന്റെ പാർട്ടി എതിരാളികൾ ചെയ്തതാണ് എന്ന് അച്ഛൻ വിശ്വസിച്ചു.

ചെയ്ത തെറ്റിന്റെ ഫലം ഞാൻ അനുഭവിക്കുന്നു.. എനിക്ക് പരാതി ഇല്ല..

പല പെണ്ണുങ്ങളും സഹോദരൻ ദേഹത്ത് തൊടുമ്പോൾ അതൊരിക്കലും പ്രതീക്ഷിക്കാതെ ഞെട്ടി വിറച്ചു നിൽക്കുമ്പോൾ സമ്മതം ആണെന്ന് കരുതി ആണ് ഞാൻ അവരെ….

ആരുഷി എന്നെ ഏട്ടാ എന്നാണ് വിളിച്ചിരുന്നത്.. എന്നാൽ ഞാൻ ആണ് അവളെ കാമത്തിന്റെ കണ്ണ് കൊണ്ട്… കണ്ടത്…..”

അതൊക്കെ കേട്ട ഞാൻ ഒന്നും പറഞ്ഞില്ല…

“എന്നാൽ ശരി… “

ഞാൻ എണീറ്റു…

“ആരുഷിയോടു നന്ദി പറയണം.. എന്നെ ഒരു മനുഷ്യൻ ആക്കിയതിന്.. മൃഗം ആയിരുന്നു ഞാൻ.. “

അവൻ അവസാനമായി പറഞ്ഞു.

“ഒരിക്കലും അല്ല.. മൃഗങ്ങളെ നിന്നെപ്പോലെ ഉള്ളവർ ആയി കാണരുത്.. അവർ നല്ലവർ ആണ്.. “

എനിക്ക് അത് പറയാതിരിക്കാൻ കഴിഞ്ഞില്ല..

അവൻ കുനിഞ്ഞിരുന്നു കരഞ്ഞപ്പോൾ ഞാൻ വന്നു വണ്ടിയിൽ കയറി..

അപ്പോൾ അതാണ് അവളുടെ പുരുഷവിദ്വെഷത്തിന്റെ ഉറവിടം.. അവൾ ഏട്ടൻ എന്ന വാക്ക് വെറുക്കാൻ കാരണം ഇവൻ ആണ്..

ഞാൻ വണ്ടി പറപ്പിച്ചു വിട്ടു..

ഞാൻ വീട്ടിൽ എത്തി.. അവൾ കാറിന്റെ ശബ്ദം കേട്ടപ്പോൾ എത്തി നോക്കി..

ചത്തോ എന്ന് നോക്കുകയായിരിക്കും..

“എവിടെ പോയി?”

അവൾ എന്നെ നോക്കി പുരികം പൊക്കി..

“നിന്റെ അച്ഛൻ…..”

“എന്റെ അച്ഛനെ പറഞ്ഞാൽ ഉണ്ടല്ലോ???? “

അവൾ നിന്ന നിൽപ്പിൽ എന്നോട് ചീറി… ഇതെന്തു കൂത്ത്?

“നിന്റെ അച്ഛനെ കാണാൻ പോയതാടീ ശവമേ….”

എനിക്ക് ദേഷ്യം വന്നു..

“ഓ.. ആദ്യമേ അങ്ങ് പറഞ്ഞാൽ എന്താ? എന്നേം കൂടി കൊണ്ടുപോകാത്തത് എന്താ? അവർക്കും അഗ്രഹം ഉണ്ടാകില്ലേ കൊച്ചിനെ കാണാൻ? അവരുടെ മകളെ കാണാൻ??”

അവൾ വിടാനുള്ള ഭാവം ഇല്ല..

“എന്നാൽ വാ…കണ്ടിട്ട് വരാം..”

ഞാൻ തിരിഞ്ഞു നടന്നു.. വരാന്തയിൽ നിന്നും ഇറങ്ങി..

“അതെ…..?”

അവൾ പുറകിൽ വന്നു.

“എന്താ?”

“പിന്നെ പോയാൽ പോരെ??”

ഞാൻ അവളുടെ നേരെ തിരിഞ്ഞു.. ഒന്നും സംഭവിക്കാത്ത പോലെ ചോദിക്കുന്നു..

“മ്മ്മ്..”

ഞാൻ അവളെ ഒന്ന് നോക്കി അകത്തു കയറി.. മുകളിൽ ചെന്നു.. വാവ നല്ല ഉറക്കത്തിൽ ആണ്..

“അഗ്നി വാവേ..”

ഞാൻ അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു.. ഉറക്കത്തിൽ അവൾ പുഞ്ചിരിച്ചു..

“ഇതാ ചായ…”

അവൾ ചായ തന്നപ്പോൾ ഞാൻ ഗ്ലാസ് ഒന്ന് നോക്കി.. വിഷം ഉണ്ടാകുമോ ആവൊ.

“എന്താ?”

“മ്മ്ചും….”

ഇവൾക്ക് നല്ല രീതിയിൽ സംസാരിക്കാൻ പോലും അറിയില്ലേ?

“ആഹ് നിനക്ക് ഒരാൾ നന്ദി പറഞ്ഞിട്ടുണ്ട്….”

ഞാൻ അവളോട് പറഞ്ഞു..

“ആര്?? എന്തിന്? എപ്പോൾ?”

അവൾ തിരിഞ്ഞു നിന്ന് ചോദിച്ചു..

“സജീവ്…”

അവൾ ഒന്ന് ഞെട്ടി… എന്നെ നോക്കി..

മുഖത്ത് എന്തൊക്കെയോ സംശയം.. ഞാൻ ടവൽ എടുത്തു ബാത്‌റൂമിൽ കയറി..

കുളിച്ചു ഇറങ്ങിയ എന്റെ കഴുത്തിൽ അവൾ നിവർത്തിയ കത്തി മുട്ടിച്ചു..  ഞാൻ അവളെ നോക്കി.. ചുവന്ന കണ്ണുകൾ.. ദേഷ്യം..

“പറ.. നിനക്ക് എങ്ങനെ അറിയാം അവനെ?”

മുരൾച്ച..

“നീ കൊല്ലുമൊ എന്നെ?”

ഞാൻ അവളുടെ കണ്ണിൽ നോക്കി..

“കൊല്ലും… ഞാൻ കൊല്ലും…”

“എന്നാൽ കൊല്ല്…”

ഞാൻ മുൻപോട്ട് നീങ്ങി. അവൾ പുറകോട്ടും..

എനിക്ക് ചിരി വന്നു… എന്നാലും ഞാൻ നടന്നു. കത്തി കഴുത്തിൽ തന്നെ ആണ്..

അവസാനം അവൾ ഭിത്തിയിൽ ഇടിച്ചു നിന്നു..

“എന്താ കൊല്ലുന്നില്ലേ? കൊല്ല്.. എനിക്ക് ജീവിക്കാൻ വലിയ ആഗ്രഹം ഒന്നും ഇല്ല..

അഗ്നി ആ വാവയെ തന്നില്ലായിരുന്നു എങ്കിൽ ഞാൻ ഒപ്പം പോയേനെ.. പിന്നെ നിന്റെ കൂടെ ജീവിക്കുന്നതിലും നല്ലത് മരിക്കുന്നത് ആണ്…”

അത് കേട്ടപ്പോൾ അവൾ കത്തി താഴ്ത്തി.. തല താഴ്ത്തി.

“അത്ര മോശം ആണോ ഞാൻ…?”

“ഭർത്താവിന്റെ കഴുത്തിൽ കത്തി വച്ച് ഇപ്പോൾ കൊല്ലും എന്ന് പറഞ്ഞവൾ ചോദിക്കുന്ന ചോദ്യം കൊള്ളാം…”

ഞാൻ ചിരിച്ചു.. അവൾ കത്തി നിലത്തിട്ടു..

ഞാൻ അവളുടെ താടിയിൽ വിരൽ തൊട്ട് മുഖം പൊക്കി..

അവളെ ആദ്യമായി കണ്ടത് ഓർമ വന്നു.. അഫ്രോഡൈറ്റിയെ കല്ലിൽ കൊത്തി വച്ചതു പോലെ.. ആരെയും ആകർഷിക്കുന്ന സൗന്ദര്യം.. ഇവൾ ഇപ്പോൾ എന്റെ ഭാര്യാ ആണ്…

“നീ ചെയ്‌തത്‌ നല്ല കാര്യം ആണ്… അവനു വേണ്ടത് നീ കൊടുത്തു.. അവൻ പല പെണ്ണുങ്ങളെയും ചതിച്ചിട്ടുണ്ട്.. ഇപ്പോൾ അവൻ പശ്ചാത്തപിക്കുന്നുണ്ട്.. അവനു അത് തന്നെ ആണ് വേണ്ടത്..

ആം പ്രൌദ് ഓഫ് യു… ആൻഡ് ഐ റെസ്‌പെക്ട് യു…”

അത് ഞാൻ അവളുടെ കണ്ണിൽ നോക്കി ആണ് പറഞ്ഞത്.. കണ്ണുകൾ വിടർന്നു.. മുഖം അല്പം ചുവന്നു.. വലിയ കൃഷ്ണമണി പിടക്കാൻ തുടങ്ങി..

“എന്ന് കരുതി എല്ലാ ആണും അവനെപ്പോലെ അല്ല.. “

അതും കൂടി പറഞ്ഞു ഞാൻ അവളെ വിട്ടു അലമാരയുടെ മുൻപിൽ പോയി ഒരു മുണ്ടെടുത്തു ചുറ്റി..

തല തുവർത്തി.. ഒരു നിമിഷം എന്റെ കണ്ണ് നിറഞ്ഞു..

കുളിച്ചു വന്നാൽ അഗ്നി എന്റെ തല തുവർത്തി തരുമായിരുന്നു.. ഞാൻ മുഖം കുനിച്ചു… ഒരു നിമിഷം നിന്നു..

ഉടനെ രണ്ടു കൈകൾ വന്നു എന്റെ ടവൽ പിടിച്ചു.. ഞാൻ ഞെട്ടി നോക്കി..

ആരുഷി…

അവൾ ടവൽ എന്റെ തലയിൽ വച്ച് തല തുവർത്തി..

എനിക്ക് ശ്വാസം പോലും വലിക്കാൻ ആയില്ല.. വിശ്വസിക്കാൻ ആയില്ല.. ഇവൾ….?

“എനിക്ക് അഭിയെ സ്നേഹിക്കാൻ തോന്നുന്നു.. അഗ്നിയെ പോലെ… പക്ഷെ.. എനിക്ക് കഴിയുന്നില്ല.. അന്ന് മുതൽ… എനിക്ക് ഒരാൾ ദേഹത്ത് തൊടുമ്പോൾ ഒരു ബാധ കയറുന്നത് പോലെ ആണ്..

സഹോദരൻ ആയി അഭിനയിച്ചു അവൻ എന്റെ മാറിൽ പിടിച്ചപ്പോൾ ഞാൻ നിശ്ചല ആയി നിന്നത് സമ്മതം കൊണ്ടല്ല… മനസ് തകർന്നു, ശരീരം മരവിച്ചു നിന്നുപോയതാണ്..

അന്ന് ആ അമ്മ വന്നില്ലായിരുന്നു എങ്കിൽ… ഒരുപക്ഷെ എന്നെ അവൻ എന്നെ ഉപയോഗിച്ചേനെ… ചില സമയങ്ങൾ പെണ്ണിന് അങ്ങനെ ആണ്.. സഹോദര തുല്യൻ ശരീരത്തിൽ കൈ വച്ചാൽ തളർന്നു പോകും…..അന്ന് വെറുത്തതാണ് ആണിനേയും ഏട്ടൻ എന്ന വാക്കിനേയും…”

അവൾ വാ പൊത്തി കരഞ്ഞു… എനിക്കും സങ്കടം തോന്നി.. ഞാൻ അവളുടെ മുടി ഒന്ന് ഒതുക്കി വച്ചു.. കണ്ണുനീർ തുടച്ചു..

“ഒന്നും സംഭവിച്ചില്ലല്ലോ.. അവൻ തന്നെ നീ അങ്ങനെ ചെയ്തതിനു നന്ദി പറഞ്ഞു.. ഒരു ചെകുത്താനെ നല്ലൊരു  മനുഷ്യൻ ആക്കിയവൾ ആണ് നീ…. കരയണ്ട..”

അവൾ എന്റെ മുഖത്തു നോക്കി എന്തോ ചിന്തിച്ചു നിന്നു..

എന്നിട്ട് തിരിഞ്ഞു നടന്നു.

“പിന്നെ…..”

അവൾ നിന്ന് തിരിഞ്ഞു… ഞാൻ അവളെ ഒന്ന് നോക്കി..

“അല്ലാ.. ഒന്നും ഇല്ല…”

അവൾ പോയി..

എനിക്ക് സന്തോഷം തോന്നി.. സങ്കടവും.. അവളുടെ പുരുഷവിദ്വെഷം മാറ്റി എടുക്കാൻ എങ്ങനെ കഴിയും എന്ന് ഞാൻ ആലോചിച്ചു. ഉത്തരം കിട്ടിയില്ല..

അന്ന് രാത്രി കിടക്കുന്നതിനു മുൻപേ ഞാൻ ബാത്റൂമിലേക്ക് നടന്നു..

അവൾ മേശയിൽ രാത്രി കുട്ടിക്ക് വേണ്ട സാധനങ്ങൾ അടുക്കി വെക്കുകയായിരുന്നു.. അവൾ പെട്ടെന്ന് കുനിഞ്ഞപ്പോൾ അറിയാതെ എന്റെ കൈ അവളുടെ നിതംബത്തിൽ തട്ടി..

“ചന്തിക്ക് പിടിക്കുന്നോ പട്ടി???”

അലർച്ച… ഞാൻ ഞെട്ടിപ്പോയി… ഇത്ര നേരം ചിരിച്ചു നിന്നവൾ നിമിഷ നേരം കൊണ്ട് ദുർഗയെ പോലെ…

“ആരുഷി…? അറിയാതെ തട്ടിയതാണ്.. ആം സോറി..”

ഞാൻ മെല്ലെ പറഞ്ഞു.. ഞാൻ വിറച്ചിരുന്നു..

“നിന്റെ കുട്ടിയെ ഞാൻ നോക്കുന്നില്ലേ? ഇനി കിടന്നു കൂടി തരണോ നിനക്ക്??? എല്ലാ ആണിനും പെണ്ണിന്റെ ശരീരം മതി…..!”

അവൾ അലറി..

മുഖം അടച്ചു ഒരെണ്ണം കൊടുത്തു ഞാൻ… പടക്കം പൊട്ടും പോലെ..

അടി കിട്ടി അവൾ ചാഞ്ഞു മേശയിൽ പിടിച്ചു നിന്നു.. അവളുടെ മുടി ചിതറിയിരുന്നു..

“ചെറ്റേ.. നീ എന്താടീ പറഞ്ഞത്???”

ഞാൻ നിന്ന് അലറി.. അവൾ എന്നെ നോക്കി ഒന്ന് പകച്ചു.. ആദ്യമായി ആണ് എനിക്ക് ഇങ്ങനെ ദേഷ്യം വരുന്നത്…

“ഞാൻ.. ഞാൻ…”

അവൾ ഒന്ന് വിക്കി..

“നായെ…”

ഞാൻ അവളുടെ മുടിയിൽ കുത്തി പിടിച്ചു… അവൾ അനങ്ങിയില്ല… കണ്ണ് ചുവന്നു തുറിച്ചു എന്നെ നോക്കി.. വേദനകൊണ്ടു അവളുടെ മുഖം ചുളിഞ്ഞു.

“നീ എന്ത് പറഞ്ഞാലും ഞാൻ സഹിക്കും.. പക്ഷെ നീ എന്താ പറഞ്ഞത്?? എന്റെ കുട്ടി എന്നോ? പട്ടി…! അവൾ പോയപ്പോൾ എന്താടീ പറഞ്ഞത്? നമ്മുടെ കുട്ടി ആയി വളർത്തണം എന്നല്ലേ? എന്നിട്ട് എപ്പൊഴാടീ എന്റെ കുട്ടി മാത്രം ആയത്????”

ഞാൻ അലറിയപ്പോൾ അവൾ കരഞ്ഞു..

“മതി.. നീ കുട്ടിയെ നോക്കിയത് മതി.. എന്റെ ഭാര്യാ ആയി അഭിനയിച്ചത് മതി… നീ പൊയ്ക്കോ..”

ഞാൻ പ്രാന്ത് പിടിച്ചത് പോലെ അവളുടെ കൈ പിടിച്ചു വലിച്ചു..

റൂം കടന്നു താഴേക്ക്.. അവളുടെ കാലുകൾ ഇടറി എങ്കിലും ഞാൻ അവളെ തൂക്കി എടുത്തു വലിച്ചു..

“അഭി.. പ്ലീസ്‌.. ഞാൻ അറിയാതെ…”

അവൾ കരഞ്ഞു കൊണ്ട് എന്റെ പിടി വിടുവിക്കാൻ നോക്കി.. വിട്ടില്ല..

വലിച്ചു കൊണ്ടുപോയി മെയിൻ ഡോർ തുറന്നു.

അവളെ പുറത്തേക്ക് തള്ളി… അവൾ വേച്ചു വീഴാൻ പോയി.. വീണില്ല..

കട്ടപിടിച്ച ഇരുട്ട്‌ ആണ്…

പേടിച്ച ഒരു പൂച്ചക്കുട്ടി പോലെ അവൾ പുറത്തേക്ക് നോക്കി പകച്ചു വീണ്ടും അകത്തേക്കു കയറാൻ നോക്കി..

“അഭി പ്ലീസ്‌ എനിക്ക് പേടിയാ.. അറിയാതെ പറഞ്ഞതാണ്.. ക്ഷമിക്ക് അഭി…അവൾ നമ്മുടെ മോൾ അല്ലെ…”

അവൾ കരഞ്ഞു കൊണ്ട് കൈകൂപ്പി..

വീട്ടിൽ തിരിച്ചു കയറാൻ നോക്കിയ അവളെ ഞാൻ വീണ്ടും തള്ളി പുറത്താക്കി ഡോർ ആഞ്ഞു അടച്ചു..

ആകെ പ്രാന്ത് പിടിച്ചിരുന്നു..

“അഭീ.. കതക് തുറക്ക് അഭി….പ്ലീസ്‌ അഭി..”

അവൾ കതകിൽ തല്ലി കരയുന്ന ശബ്ദം കെട്ടു..

മുകളിൽ വാവ കരഞ്ഞപ്പോൾ ഞാൻ ഓടി മുകളിൽ എത്തി.. വേഗം അവളെ കയ്യിൽ കോരി എടുത്തു പാല് കലക്കാൻ വെള്ളം കെറ്റിലിൽ വച്ചു.

.

എന്റെ ദേഹം മൊത്തം വിറക്കുകയായിരുന്നു..

അവളുടെ നെഞ്ചിലെ ചൂട് കിട്ടാത്തത് കൊണ്ടായിരിക്കാം അവൾ അല്പം അസ്വസ്ഥത കാണിച്ചു.. ഞാൻ ആയതു കൊണ്ടായിരിക്കണം കരഞ്ഞില്ല..

ഞാൻ പാല് കലക്കി ചൂട് നോക്കി കുപ്പിയിൽ ആക്കിയപ്പോൾ പുറത്തു ഇടി വെട്ടി..

ഉടനെ പെരും മഴയും.. അവൾ പുറത്താണ് എന്ന കാര്യം എനിക്ക് ഇപ്പോഴാണ് ബോധത്തിൽ വന്നത്..

വേണ്ടായിരുന്നു എന്ന് തോന്നി.. എന്നാലും അവൾ പറഞ്ഞത് മോശം ആയി..

വാവയെ ഇട്ടിട്ടു പോകാൻ കഴിയില്ല.. ഞാൻ പാൽക്കുപ്പി അവളുടെ വായിൽ വച്ചു..

അവൾ അത് ഞൊട്ടി ഞൊട്ടി കുടിക്കുന്നത് ഒരു നിമിഷം നോക്കി നിർവൃതിയോടെ നിന്നു.. അമ്മയുടെ മാറിലെ അമൃത് കുടിക്കേണ്ടതിന് പകരം…

മഴ കനത്തു.. എനിക്ക് എന്തോ തോന്നി.. പാവം.. അവൾക്ക് പേടി ആയിട്ടുണ്ടാകും..

ഭാഗ്യത്തിന് വാവ വേഗം ഉറങ്ങി.. ഞാൻ അവളെ കിടത്തി താഴേക്ക് ഓടി.. വാതിൽ തുറന്നു.. ചുറ്റും നോക്കി അവൾ ഇല്ല..

ഗേറ്റ് അല്പം തുറന്നു കിടക്കുന്നു.. ഞാൻ ആധിയോടെ പുറത്തേക്ക് ഇറങ്ങി.. ഗേറ്റ്‌ വഴി നോക്കി..

നല്ല മഴ.. നിമിഷ നേരം കൊണ്ട് ഞാൻ നനഞ്ഞു കുളിച്ചു.. നല്ല മിന്നലും.. അവളെ കാണുന്നില്ല.

ഞാൻ ഗേറ്റ് കടന്നപ്പോൾ ഒരു ജീപ്പ് വല്ലാത്ത ശബ്ദത്തോടെ പാഞ്ഞു പോയി.. ഞാൻ ആകെ വിറച്ചു.. 

“ആരു..?”

വിറക്കുന്ന ശബ്ദത്തോടെ വിളിച്ചു എങ്കിലും മറുപടി ഉണ്ടായില്ല

തുടരും

 

 

മാലാഖയുടെ കാമുകന്റെ മറ്റു നോവലുകൾ

ശിവപാർവതി

ദുർഗ്ഗ

 

4.7/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!