അവൾക്ക് പുറകെ പോകാനായി തുടങ്ങിയ അഭിയെ ആര്യൻ തടഞ്ഞു..
“വേണ്ട അഭി.., നിന്നോട് ഇഷ്ടം ഉണ്ടെങ്കിൽ ഉറപ്പായും അവൾ വരും അല്ലെങ്കിൽ… “
ആര്യൻ പറയാൻ വന്നത് പൂർത്തിയാക്കാതെ അഭിയെ നോക്കി…
അവന്റെ മിഴികൾ നിറഞ്ഞൊഴുകുണ്ടായിരുന്നു.. ഋതു ഒരിക്കലും ഇങ്ങനെ ചെയ്യും എന്ന് അവൻ പ്രതീക്ഷിച്ചില്ല. എല്ലാം തകർന്നവനെ പോലെ അവൻ ചുവരിൽ ചാരി ഉതിർന്ന് തറയിൽ ഇരുന്നു..
“ഒ.. ഒ.. ഒന്നും പറയണ്ടായിരുന്നു അല്ലേടാ…? “
അഭി ഇടറിയ സ്വരത്തിൽ ചോദിച്ചു. പക്ഷേ ആര്യന് അത് മറുപടി ഇല്ലായിരുന്നു. അവൻ തന്നാൽ കഴിയും വിധം അഭിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
ഋതു പക്ഷേ അവിടെ നിന്നും ഇറങ്ങി നേരെ പോയത് നേരത്തെ കേറി വരുബോൾ കണ്ട പൂന്തോട്ടത്തിലേക്ക് ആണ്. അവൾ അവിടെ ഇരുന്ന് മുഖം പൊത്തി കരഞ്ഞു…
“ഋതു… “
ജാനവിന്റെ ശബ്ദം കേട്ടതും അവൾ കൈകൾ മാറ്റി…
“എന്തിനാടോ കരയുന്നെ…? “
ജാനവ് അവളുടെ കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞു.
“അഭി സാർ… “
അവൾ പറയാൻ വന്നത് പൂർത്തിയാക്കാതെ വീണ്ടും കരഞ്ഞു…
“അയ്യേ.. എന്റെ ഋതു നീ ഇത്രേ ഒള്ളോ.. നീ ഇപ്പോൾ ഒന്നും മിണ്ടാതെ ഇറങ്ങി വന്നപ്പോൾ നിനക്ക് അഭിയെ വേണ്ടാഞ്ഞിട്ട് ആണെന്ന് കരുതി അകത്ത് അവൻ നെഞ്ചുപൊട്ടി ഇരിപ്പുണ്ട്… “
ജാനവ് അത് പറഞ്ഞതും അവൾ കരച്ചിൽ നിർത്തി അവനെ നോക്കി..
“എനിക്ക് അറിയാം നീ അവൻ അനുഭവിച്ച വിഷമങ്ങൾ ഓർത്താണ് കരഞ്ഞത് എന്ന് .. പക്ഷേ ചിലപ്പോൾ ഒക്കെ നമ്മുടെ സങ്കടം അടക്കി പിടിച്ചു ചിലരെ ചേർത്ത് പിടിക്കേണ്ടി വരും…
അഭിക്ക് നീ എന്ന് വച്ചാൽ ജീവൻ ആണ്.. അനുപമ യോട് പോലും ഒരിക്കലും തോന്നാത്ത ഒരു ഇഷ്ടം ആണ് അവന് നിന്നോട്..
ഒരുതരത്തിൽ പറഞ്ഞാൽ അവന് നീ എന്ന് വച്ചാൽ ഭ്രാന്ത് ആണ്. അങ്ങനെ ഉള്ളപ്പോൾ നീ ഇങ്ങനെ ഇറങ്ങി വന്നാൽ അവന് സഹിക്കാൻ ആക്കുമോ…? “
ജാനവ് ന്റെ ചോദ്യം കെട്ടവൾ കുറ്റബോധത്തോടെ തല താഴ്ത്തി…
“അഭിയുടെ പാസ്റ്റ് ൽ അവൻ ഒരുപാട് വേദന അനുഭവിച്ചത് ആണ് അത്കൊണ്ട് തന്നെ നിന്റെ ചെറിയൊരു ഭാവവ്യത്യാസം പോലും അവനെ ബാധിക്കും…
നീ കൂടെ ഉണ്ടെങ്കിൽ ഉറപ്പായും അവന്റെ ഉള്ളിൽ അവശേഷിക്കുന്ന വേദന ഇല്ലാതെ ആവും.. ചെല്ല് ചെന്ന് അവനോട് പറ അവന് നീ ഉണ്ടെന്ന്… ഞാനും വരാം നിന്റെ കൂടെ… “
ജാനവ് അത് പറഞ്ഞ് കൊണ്ട് എഴുന്നേറ്റു.
“മാഷേ, ഇപ്പോൾ വേണ്ട എനിക്ക് സാർ നെ കാണുമ്പോൾ ഡോക്ടർ പറഞ്ഞത് ആവും മനസ്സിൽ വരിക… “
ഋതു ഇടറിയ സ്വരത്തിൽ പറഞ്ഞു.
“ഋതു നീ അയാളെ സ്നേഹിക്കുന്നുണ്ടോ…? ഉണ്ടെങ്കിൽ ദേ ഇപ്പോൾ ആണ് അയാൾക്ക് നിന്റെ ആവിശ്യം… തളർന്നു പോകുമ്പോൾ കൂടെ ഇല്ലാത്ത ഒരു ബന്ധവും നമുക്ക് സ്വന്തം അല്ല… “
ജാനവ് അത് പറഞ്ഞപ്പോൾ ഋതു അൽപനേരം അവനെ തന്നെ നോക്കി ഇരുന്നു…
“മാഷ് കൂടെ വരോ…? “
ഋതു അത് ചോദിച്ചതും അവൻ മധുരമായി ഒരു പുഞ്ചിരി അവൾക്ക് സമ്മാനിച്ചു..
“ഞാൻ എപ്പോഴും നിനക്ക് ഒപ്പം ഉണ്ട്.. വാ.. “
ജാനവിന്റെ കൈപിടിച്ച് അവൾ തിരികെ വീട്ടിലേക്ക് നടന്നു..
“ഡാ.. അവൾ വന്നെടാ… “
ഋതുനെ കണ്ടതും സന്തോഷത്തോടെ ആര്യൻ അഭിയോട് പറഞ്ഞു. അഭി അത് വരെയും കാലുകൾക്കു മുകളിൽ മുഖം അമർത്തി ഇരിക്കുവായിരുന്നു…
അവൻ മുഖം ഉയർത്തി അവളെ നോക്കി. അവന്റെ മുഖം അപ്പോഴേക്കും ആകെ മാറിയിരുന്നു. ദേഷ്യവും സങ്കടവും ഇടകളർന്നു അവന്റെ മുഖം ചുവന്നിരുന്നു.
അവൾ മെല്ലെ അവന് അരികിൽ ചെന്ന് മുട്ടുകുത്തി നിന്നു…
“പെട്ടെന്ന് എല്ലാം കേട്ടപ്പോൾ എന്തോ പോലെ ആയി അതാ ഞാൻ ഇറങ്ങി പോയത്.. എനിക്ക് അങ്ങനെ വിട്ടിട്ട് പോകാൻ പറ്റുന്ന ഇഷ്ടം അല്ല… “
അവൾ ബാക്കി എന്തെങ്കിലും പറയും മുൻപേ അവൻ അവളെ കെട്ടിപിടിച്ചു.. അപ്രതീക്ഷിതമായ അവന്റെ പ്രവർത്തിയിൽ ഋതുവും ആകെ പകച്ചു പോയി.. ആര്യൻ ആണെങ്കിൽ അവരുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകാതെ ഇരിക്കാൻ വീൽ ചെയർ തിരിച്ചു വരാന്തയിലേക്ക് പോയി…
l
ഋതു അവനിൽ നിന്നും കുതറി മാറാൻ ശ്രമിച്ചെങ്കിലും അവൻ ഒന്നുടെ അവളെ മുറുക്കിപിടിച്ചു. അവളുടെ തോളിൽ മുഖം അമർത്തി ഒരു കൊച്ചു കുഞ്ഞിനെ പോലെ കരഞ്ഞു. അവന്റെ ആ പ്രവർത്തിയിലൂടെ അവന് ഉള്ളിൽ കാമം അല്ല സങ്കടം ആണെന്ന് ഋതുന് മനസിലായി. അവൾ അവനെ അശ്വസിപ്പിച്ചു..
“എ.. എ.. എന്നെ വെറുക്കല്ലേ ഋ… ഋ.. ഋതു. നീ.. നീ വെ.. വെ .. വെറുത്താൽ പിന്നെ ഞാൻ ഇ.. ഇ.. ഇല്ല… “
അവൻ വിതുമ്പി കൊണ്ട് അത് പറഞ്ഞതും അവളുടെയും കണ്ണുകൾ നിറഞ്ഞു.
“ഞാൻ ഒരിക്കലും വിട്ടിട്ട് പോകില്ല… “
ഋതു അത് പറഞ്ഞതും അവൻ അവളെ ഒന്നുടെ പുണർന്നു.. അവരുടെ പ്രണയം കണ്ടപ്പോൾ ജാനവിന് പോലും നാണം തോന്നി, അത്കൊണ്ട് തന്നെ അവൻ അവിടെ നിന്നും ഇറങ്ങി ആര്യന്റെ അരികിൽ പോയിരുന്നു.. ആര്യന് ജാനവിനെ കാണാൻ പറ്റില്ലെങ്കിലും ജാനവിന് അവനെ കാണാമായിരുന്നു… ആര്യൻ ഒരു പുസ്തകം എടുത്ത് വായിച്ചു തുടങ്ങിയപ്പോൾ ജാനവും അവനൊപ്പം ഇരുന്ന് വായിക്കാൻ തുടങ്ങി…
ഋതു അതിനിടയിൽ ഓരോന്ന് പറഞ്ഞു അഭിയെ സമാധാനിപ്പിച്ചു.. അവരുടെ പ്രണയം ഓരോ നിമിഷവും കൂടുതൽ ആഴമേറിയത് ആവുക ആയിരുന്നു ..
പിന്നെ യും കുറച്ച് നേരം കൂടി ആര്യനൊപ്പം ചിലവഴിച്ചിട്ടാണ് അഭിയും ഋതുവും അവിടെ നിന്നും മടങ്ങിയത്… അങ്ങോട്ടേക്ക് ഉള്ള യാത്ര യിലെ പോലെ അശാന്തമായിരുന്നില്ല ഇരുവരുടെയും മനസ്സ്. ഇപ്പോൾ അതിൽ പ്രണയവർണങ്ങൾ മാത്രം ആയി…
ഋതുനെ വീടിന്റെ അടുത്ത ജംഗ്ഷൻ ൽ ഇറക്കിയിട്ടാണ് അഭി തന്റെ വീട്ടിലേക്ക് പോയത്.. അവനോടൊപ്പം ഇനിയും സമയം ചിലവഴിക്കണം എന്നൊക്കെ അവൾ ആഗ്രഹിച്ചെങ്കിലും ആരെങ്കിലും അറിയും എന്ന ഭയം അവളുടെ മോഹത്തെ ഇല്ലാതെ ആക്കി…
തിരികെ വീട്ടിലേക്ക് ഉള്ള യാത്രയിൽ ഋതുന്റെ ഉള്ളിൽ മുഴുവൻ അഭി നിറഞ്ഞു നിൽക്കുക ആയിരുന്നു … അത് കൊണ്ട് തന്നെ ജാനവ് അവളോട് ഒന്നും മിണ്ടാതെ അവളെ സ്വപ്നം കാണാൻ അനുവദിച്ചു…
അഭിയുടെയും അവസ്ഥ മറ്റൊന്ന് ആയിരുന്നില്ല.. ഋതുവിനെ അല്പനേരത്തേക്ക് പോലും പിരിയാൻ പറ്റില്ല എന്ന് അവന് മനസിലായി.. എത്ര പെട്ടന്ന് ആണ് അവൻ തന്റെ ഹൃദയത്താളം ആയി മാറിയത് എന്ന് അവൻ അത്ഭുതത്തോട് ഓർത്തു…
തിരികെ വീട്ടിൽ എത്തുമ്പോൾ അന്ന് വരെ ഇല്ലായിരുന്ന ഒരു അലസത വന്നു അവളെ പുണർന്നു.. അത് കൊണ്ട് തന്നെ വന്നിട്ട് കുളിക്കുക പോലും ചെയ്യാതെ അവൾ കട്ടിലിലേക്ക് ചാഞ്ഞു… അവളുടെ ഉള്ളിൽ നിറയെ അഭിക്ക് ഒപ്പം ഉള്ള യാത്രയും മറ്റും നിറഞ്ഞു നിന്നു.. സ്വർഗത്തിൽ എത്തിയ അനുഭൂതി ആയിരുന്നു അവളിൽ..
അഭിയും വീട്ടിൽ എത്തുമ്പോൾ പതിവ് ഇല്ലാത്തയൊരു കള്ള ചിരിയൊക്കെ അവന്റെ മുഖത്ത് ഉണ്ടായിരുന്നു… ഭക്ഷണം കഴിക്കുമ്പോഴും എന്തോ ആലോചിച്ചു ചിരിക്കുന്ന അവനെ കിച്ചു സംശയത്തോടെ വീക്ഷിച്ചു…
ഭക്ഷണം കഴിച്ചു കഴിഞ്ഞ് അഭി ഋതു നെ ഫോൺ ചെയ്തു.. അന്ന് ആദ്യം ആയി അവർക്ക് ഇടയിൽ സംസാരിക്കാൻ വിഷയം ഇല്ലാത്തൊരു അവസ്ഥ ഉണ്ടായി. അഭി തന്റെ പൂന്തോട്ടത്തിലെ പൂക്കളെ തഴുകി കൊണ്ട് അവളുടെ മൗനം ആസ്വദിക്കുമ്പോൾ ഋതു ജാനവിന്റെ തോളിൽ ചാഞ്ഞിരുന്നാണ് അഭിയുടെ മൗനം ആസ്വദിച്ചത്… ഇവർ ഇരുവരേക്കാൾ കൂടുതൽ ഒരുപക്ഷേ ജാനവ് ആയിരിക്കും അവരിലെ പ്രണയം ആസ്വദിച്ചത്…
അവരുടെ പ്രണയത്തിന് അകമ്പടി എന്ന പോലെ ഋതുവിന്റെ മുറി ആകെ മുല്ലപ്പൂ വാസന പരന്നു… മേഘങ്ങൾക്ക് ഇടയിൽ നിന്നും ചന്ദ്രൻ അവർ ഇരുവരെയും അസൂയയോടെ നോക്കി…
അടുത്ത ദിവസം രാവിലെ ഉണർന്നപ്പോൾ തന്നെ അഭിയുടെ മനസ്സിൽ കുറച്ച് ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. അതിൽ ആദ്യത്തേത് ഒരു ജോലി കണ്ടെത്തുക എന്നത് തന്നെ ആയിരുന്നു..
കാരണം ഋതുവിന്റെ വീട്ടിൽ പോയി പെണ്ണ് ചോദിക്കുമ്പോൾ പറയാൻ ഒരു ജോലി ഇല്ലെങ്കിൽ ചിലപ്പോൾ അവർ ഈ വിവാഹം വേണ്ടാന്ന് വച്ചാലോ എന്ന് ഓർത്തപ്പോൾ അകാരണമായി ഒരു ഭയം അവനെ പൊതിഞ്ഞു..
അവൻ പിന്നെ കൂടുതൽ ഒന്നും ചിന്തിക്കാൻ നില്കാതെ പെട്ടെന്ന് കുളിച്ചു റെഡി ആയി… ജോലി കളഞ്ഞ കാര്യം പുതിയൊരു ജോലി കിട്ടിയിട്ട് അമ്മയോട് പറയുന്നത് ആവും നല്ലത് എന്ന് അവന് തോന്നി… അത് കൊണ്ട് എന്നും കോളേജിൽ പോകും പോലെ അവൻ ഇറങ്ങി.. പക്ഷേ ഇറങ്ങും മുൻപ് ഋതുവിനായി ഒരു ചുവന്ന റോസാപൂ പറിക്കാൻ അവൻ മറന്നില്ല…
“അമ്മേ… ഒന്ന് ഇങ്ങ് വന്നേ… ‘”
കിച്ചു പുറത്ത് നിന്ന് കൊണ്ട് അകത്തേക്ക് നോക്കി വിളിച്ചു
“എന്താടാ ..? “
സൗദാമിനി അമ്മ ഉമ്മറത്തേക്ക് ഇറങ്ങി കൊണ്ട് ചോദിച്ചു. .
“ഞാൻ അന്ന് പറഞ്ഞില്ലേ ഏട്ടന്റെ മനസ്സിൽ ആരോ ഉണ്ടെന്ന്.. ദേ ഇന്ന് ഇപ്പോൾ ഏട്ടൻ റോസാപൂവും പറിച്ചു കൊണ്ട് പോയിട്ടുണ്ട് .. സം തിങ് ഫിഷി .. “
കിച്ചു എന്തോ ഗൗരവം ആയി ചിന്തിച്ചു കൊണ്ട് പറഞ്ഞു ..
( തുടരും )
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
രേവതി ജയമോഹന്റെ എല്ലാ നോവലുകളും വായിക്കുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Aathmasakhi written by Revathy
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission