Skip to content

ആത്മസഖി – ഭാഗം 25

aathmasakhi

ബൈക്കിൽ മുൻപിൽ വന്ന് നിന്ന ആളെ ഋതു തല ഉയർത്തി നോക്കി.

“പ്രമോദേട്ടൻ  .. “

അവളുടെ ചുണ്ടുകൾ മെല്ലെ മന്ത്രിച്ചു.

“ഋതു, എന്താ നിന്റെ പ്രശ്നം..?  നിനക്ക് എന്തെങ്കിലും ഉണ്ടെങ്കിൽ ഞങ്ങളോട് പറഞ്ഞു കൂടെ…? “

പ്രമോദിന് ഒപ്പം ബൈക്കിൽ നിന്നും ഇറങ്ങി കൊണ്ട് കീർത്തി ചോദിച്ചു.

“നോക്ക് ഋതു, ലച്ചു പറഞ്ഞപ്പോഴാണ് ഞങ്ങൾ കാര്യങ്ങൾ എല്ലാം അറിഞ്ഞത്. ഞങ്ങളെ സഹായിക്കാൻ ശ്രമിച്ച് നീ കുരുക്കിൽ ആയാൽ അത് ഞങ്ങൾക്ക് സഹിക്കാൻ ആവില്ല.. ഞാനും കീർത്തിയും ഇപ്പോൾ തന്നെ നിന്റെ അഭിമന്യു ന്റെ അരികിലേക്ക് പോവുക ആണ്… “

പ്രമോദ് അത് പറഞ്ഞപ്പോൾ ഋതു പ്രതീക്ഷയോടെ അവനെ നോക്കി.

അപ്പോഴേക്കും ലച്ചുവും അവിടേക്ക് എത്തിയിരുന്നു…

“നിന്നെ ഞാൻ എത്ര തവണ വിളിച്ചു ഋതു.. നിനക്ക് ഒന്ന് തിരിഞ്ഞു നോക്കി കൂടെ  .? “

ലച്ചു കിതച്ചു കൊണ്ട് ചോദിച്ചു അപ്പോഴാണ് അവൾ തന്നെ വിളിച്ചു എന്ന് പോലും ഋതു അറിയുന്നത്. അവൾ കലങ്ങിയ കണ്ണുകളാൽ ലച്ചുനെ നോക്കി.

“ഹാ . വിഷമിക്കല്ലേ ഋതു, പ്രമോദേട്ടൻ പറഞ്ഞില്ലേ സാർ നെ നിനക്ക് തരുമെന്ന്   … “

കീർത്തി അവളുടെ കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞു.

“എന്താ നമ്മുടെ പ്ലാൻ..? “

ലച്ചു കീർത്തിയോടും പ്രമോദിനോടും ആയി ചോദിച്ചു.

“ഞാനും കീർത്തിയും സാർ നെ കണ്ട് കാര്യങ്ങൾ സംസാരിച്ചു ശരി ആക്കാം.. നീ അത് വരെ ഋതുനെയും കൊണ്ട് കോഫി ഷോപ്പിൽ വെയിറ്റ് ചെയ്യ്… “

പ്രമോദ് ലച്ചുവിനോടായി പറഞ്ഞു.

“അതിന് സാർ ഇന്ന് വന്നില്ലല്ലോ… പിന്നെ എങ്ങനെ സംസാരിക്കും…?  നിങ്ങൾക്ക് സാർ ന്റെ വീട് അറിയോ…? “

ലച്ചു സംശയത്തോടെ ചോദിച്ചു.

“സാർന്റെ വീടൊക്കെ ഞങ്ങൾ അനേഷിച്ചു കണ്ട് പിടിച്ചു. നമ്മുടെ പ്യൂൺ രാമേട്ടൻ അഡ്രസ് ഒപ്പിച്ചു തന്നു … “.

കീർത്തി അത് പറഞ്ഞപ്പോൾ ലച്ചു ശരി എന്ന അർത്ഥത്തിൽ ഒന്ന് മൂളി.

“ഋതു, എനിക്ക് എന്റെ ജീവിതം തിരികെ നൽകിയത് നീ ആണ് . അത്കൊണ്ട് തന്നെ നിന്റെ സാർ നെ ഞങ്ങൾ കൊണ്ട് വരും ഉറപ്പ്… “

കീർത്തി ഋതുവിന്റെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു. പിന്നെ ലച്ചുവിനോടും ഋതുവിനോടും യാത്ര ചോദിച്ചു കൊണ്ട് കീർത്തിയും പ്രമോദും അഭിയുടെ അരികിലേക്ക് യാത്ര തിരിച്ചു.

ലച്ചു ഋതുവിനെ അടുത്തുള്ള കോഫി ഷോപ്പിലേക്ക് കൊണ്ട് പോയി. കോഫീ ഷോപ്പിന്റെ വാതിൽ തുറന്നതും കോഫീ യുടെ കൊതിയൂറും മണം അവർ ഇരുവരുടെയും നാസികയിൽ തുളച്ചു കേറി.

ഒപ്പം ഏതോ പഴയ പാട്ടിന്റെ മ്യൂസിക്കൽ ഇൻസ്‌ട്രുമെന്റ് ന്റെ ഈണവും അവിടെ ആകെ ഒഴുകി നടന്നു .

ഷോപ്പിന്റെ ചുവരിൽ പലവർണ്ണങ്ങൾ വാരി വിതറിയ ചിത്രങ്ങൾ ഉണ്ടായിരുന്നു.. പലതും പ്രയാർദ്രമായവ .

ഋതുവും ലച്ചുവും അധികം ആരും ശ്രദ്ധിക്കാത്ത ഒരു മൂലയിലേക്ക് ഒതുങ്ങി ഇരുന്നു … അവർ ഇരുന്ന മേശക്ക് മുകളിൽ ഭംഗിക്കായി വച്ചിരുന്ന റോസാപൂ കണ്ടപ്പോൾ ഋതുന്റെ ചിന്തകളിൽ വീണ്ടും അഭി നിറഞ്ഞു. അവൻ തന്റെ റോസ പൂന്തോട്ടത്തെ കുറിച്ച് വാചാലം ആയത് ഓർത്തപ്പോൾ ഋതുന്റെ മിഴികൾ നിറഞ്ഞു.

“ഋതു… നീ ഒന്ന് കരയാതെ ഇരിക്ക്… പ്രമോദേട്ടനും കീർത്തിയും പോയിട്ട് ഉണ്ടല്ലോ അവർ എല്ലാം ശരി ആക്കും… “

ലച്ചു ഋതുവിന്റെ തോളിൽ കൈ വച്ച് കൊണ്ട് പറഞ്ഞു .ഒപ്പം ജാനവും ഋതു ന്റെ കൈ തന്റെ കൈക്ക് ഉള്ളിൽ ആക്കി സമാധാനിപ്പിച്ചു.

എത്രപെട്ടന്ന് ആണ് ഒരാൾ നമുക്ക് ഉള്ളിൽ പതിയുന്നത് . വിരലിൽ എണ്ണാവുന്ന ദിനങ്ങൾ കൊണ്ട് നമ്മുക്ക് ഉള്ളിൽ കൂട് കൂട്ടിയ പലരും അകന്ന് പോകുമ്പോൾ നമ്മുക്ക് നൽകുന്ന വേദന ചിലപ്പോൾ മാസങ്ങൾ കഴിഞ്ഞാലും മാഞ്ഞു പോകില്ല.

അത്രമേൽ വേരിറങ്ങിയ പലതും അറുത്തു മാറ്റാൻ എളുപ്പം അല്ല.. അറുത്ത് മാറ്റിയാൽ പോലും അതിന്റെ അവശിഷ്ട്ടങ്ങൾ അങ്ങനെ തന്നെ നിലകൊള്ളും..

  • •••••••••••

ആരോ കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടാണ് സൗദാമിനി അമ്മ വാതിൽ തുറന്നത്.

കണ്ടാൽ അല്പം മുരടൻ ആണെന്ന് തോന്നുന്ന ചെറുപ്പകാരനും അവനൊപ്പം സുന്ദരി ആയ ഒരു പെൺകുട്ടിയും..

“അഭിമന്യു സാർ ന്റെ വീട് അല്ലേ… “

പ്രമോദ് വിനയപൂർവം ചോദിച്ചു.

“അതെ.. ആരാ മനസിലായില്ല… “

സൗദാമിനി അവരെ രണ്ട് പേരെയും മാറി മാറി നോക്കി കൊണ്ട് പറഞ്ഞു.

“ഞങ്ങൾ സാർ ന്റെ സ്റ്റുഡന്റസ് ആണ്.. “

പ്രമോദ് അത് പറഞ്ഞപ്പോൾ സൗദാമിനി അമ്മ അവരെ ഇരുവരെയും അകത്തേക്ക് ക്ഷണിച്ചു ഇരുത്തി.

“സാർ ഇല്ലേ… “

പ്രമോദ് സോഫയിൽ ഇരുന്ന് കൊണ്ട് ചോദിച്ചു.

“ഇല്ല അവന്റെ കൂട്ടുകാരൻ ആര്യന്റെ വീട്ടിൽ ആണ്… “

സൗദാമിനി അമ്മ മറുപടി പറഞ്ഞതും ഇനി എന്ത് ചെയ്യും എന്ന ഭാവത്തിൽ കീർത്തി പ്രമോദിനെ നോക്കി …

“ഞങ്ങൾക്ക് ഒരു പ്രൊജക്റ്റ്‌ ന്റെ കാര്യവും ആയി ബന്ധപ്പെട്ട് സാർനെ ഇന്ന് തന്നെ കാണണം ആയിരുന്നു..സാർ വരാൻ ലേറ്റ് ആകും എങ്കിൽ ഫ്രണ്ട് ന്റെ അഡ്രെസ്സ് ഒന്ന് നൽകാമോ.. അത്രക്കും അത്യാവശ്യം ആയത് കൊണ്ടാണ്… “

പ്രമോദ് പറഞ്ഞത് കേട്ട് സൗദാമിനി അമ്മ കുറച്ച് നേരം എന്തോ ആലോചിച്ചു പിന്നെ ആര്യന്റെ വീട്ട് അഡ്രെസ്സ് അവർക്ക് നൽകി.

പ്രമോദും കീർത്തിയും സൗദാമിനി അമ്മക്ക് നന്ദി പറഞ്ഞ് കൊണ്ട് അവിടെ നിന്നും ഇറങ്ങി.

” പ്രമോദേട്ടാ.. സാർ എന്താ കോളേജിൽ വരാതെ ഫ്രണ്ട് ന്റെ വീട്ടിൽ പോയത്.. ഇനി ചിലപ്പോൾ അവിടെ എന്തെങ്കിലും പാർട്ടിയോ മറ്റോ കാണോ…? “

കീർത്തി പ്രമോദിന്റെ ബൈക്കിന്റെ പുറകിൽ ഇരുന്ന് കൊണ്ട് ചോദിച്ചു.

“ഹേയ് അങ്ങനെ ആണെങ്കിൽ സാർ ന്റെ അമ്മ അങ്ങനെ പറഞ്ഞേനെ.. എനിക്ക് തോന്നുന്നത് ഋതുന്റെ കാര്യത്തിൽ വിഷമം വന്നപ്പോൾ ആരുടെ എങ്കിലും അടുത്ത് പോയി മനസ്സ് തുറക്കാം എന്ന് കരുതി കാണും… “

പ്രമോദ് പറഞ്ഞത് ശരി ആവും എന്ന് കീർത്തിക്കും തോന്നി.

“അപ്പോൾ ശരിക്കും സാർ ന് ഋതുനെ ഇഷ്ടം ആയിരിക്കും അല്ലേ..? “

കീർത്തി വീണ്ടും അവളുടെ സംശയം ചോദിച്ചു.

“ആവാൻ ആണ് ചാൻസ്.. അവൾ നല്ല കുട്ടി അല്ലേ ആർക്കാ ഇഷ്ടപെടാത്തത്.. സാർ അവളെ വിവാഹം ചെയ്താൽ അത് സാർ ന്റെ ഭാഗ്യം ആവും… “

പ്രമോദ് അത് പറഞ്ഞപ്പോൾ കീർത്തി അതെ എന്ന അർത്ഥത്തിൽ മൂളി കൊണ്ട് അവന്റെ പുറത്ത് തലചാച്ചു ഇരുന്നു.

അധികം വൈകാതെ തന്നെ കീർത്തിയും പ്രമോടും ആര്യന്റെ വീട്ടിൽ എത്തി.

വരാന്തയിൽ ഇരുന്ന് കൊണ്ട് ഏതോ പുസ്തകം വായിക്കുക ആയിരുന്ന ആര്യൻ അവരെ ഇരുവരെയും ആരാ എന്ന ഭാവത്തിൽ നോക്കി..

“ഞങ്ങൾ അഭിമന്യു സാർ ന്റെ സ്റ്റുഡന്റസ് ആണ് സാർ നെ ഒന്ന് കാണണം.. “

പ്രമോദ് മുഖവര ഇല്ലാതെ കാര്യം പറഞ്ഞു.

“അവൻ ഇവിടെ ഉണ്ടെന്ന് ആരാ പറഞ്ഞത്..? “

ആര്യൻ പുസ്തകം അടച്ചു മാറ്റി വച്ച് കൊണ്ട് ചോദിച്ചു.

“ഞങ്ങൾ സാർ ന്റെ വീട്ടിൽ പോയിരുന്നു. സാർ ന്റെ അമ്മയാണ് പറഞ്ഞത് സാർ ഇവിടെ ഉണ്ടെന്ന്.  “

പ്രമോദ് അത് പറഞ്ഞതും ആര്യൻ അവരെ ഇരുവരെയും മൊത്തത്തിൽ ഒന്ന് നോക്കി.

“എന്താ നിങ്ങളുടെ പേര്..? “

ആര്യൻ അവരെ ഇരുവരെയും നോക്കി കൊണ്ട് ചോദിച്ചു.

“ഞാൻ പ്രമോദ്.. ഇത് ഞാൻ കെട്ടാൻ പോകുന്ന പെണ്ണ് കീർത്തി.. “

പ്രമോദ് പറഞ്ഞത് കേട്ടതും ആര്യൻ അവരെ ഇരുവരെയും അകത്തേക്ക് ക്ഷണിച്ചു.

“അപ്പോൾ പ്രമോദ് ഋതിക യേ അല്ലേ പ്രണയിക്കുന്നത്..? “

ആര്യൻ തെല്ലൊരു സംശയത്തോടെ ചോദിച്ചു.

“അല്ല, ഋതു എന്റെ അനിയത്തി ആണ്.. ആ കാര്യം സംസാരിക്കാൻ ആണ് ഞങ്ങൾ വന്നത്. സാർ  നെ ഒന്ന് വിളിക്കമോ..? “

പ്രമോദ് ആര്യനോടായി ചോദിച്ചു.

“അവൻ ആ മുറിയിൽ ഉണ്ട്.. പിന്നെ സൂക്ഷിച്ചു പോകണം കാരണം അവൻ ആകെ തളർന്നു ഇരിക്കുക ആണ്. എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ല.. “

ആര്യൻ ഒരു മുന്നറിയിപ്പ് എന്ന പോലെ പറഞ്ഞു.

പ്രമോദ് ഡോറിൽ തട്ടി എങ്കിലും അഭിമന്യു ഡോർ തുറന്നില്ല. പ്രമോദ് വെറുതെ ഹാൻഡിലിൽ പിടിച്ചതും റൂം തുറന്നു. അവനും കീർത്തിയും ആ മുറിയുടെ അവസ്ഥ കണ്ട് പരസ്പരം ഒന്ന് നോക്കി.

മുറിയിലെ സാധനങ്ങൾ എല്ലാം വലിച്ചു വാരി ഇട്ടിരിക്കുന്നു. തറയിൽ ആണെങ്കിൽ എന്തൊക്കെയോ പൊട്ടിയതിന്റെ ചില്ലും ഒക്കെ കിടക്കുന്നു. മുറിയുടെ ഒരു കോണിൽ മുട്ടിനിടയിൽ മുഖം അമർത്തി ഇരിക്കുന്ന അഭിയെ കണ്ടപ്പോൾ കീർത്തിക്ക് അല്പം ഭയം തോന്നി അത്കൊണ്ട് തന്നെ അവൾ പ്രമോദിന്റെ കൈയിൽ ഇറുക്കി പിടിച്ചു.

പ്രമോദ് മുറിക്ക് അകത്തേക്ക് കേറി കൊണ്ട് സാർ എന്ന് വിളിച്ചു.

പരിചയം ഇല്ലാത്ത ഒരു ശബ്ദം കേട്ടപ്പോൾ അഭി മുഖം ഉയർത്തി നോക്കി. അവന്റെ കണ്ണുകൾ രണ്ടും ചുവന്ന് കലങ്ങിയിരുന്നു.

പ്രമോദിനെ കണ്ടതും അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു…

“സാർ ഞങ്ങൾക്ക് പറയാൻ ഉള്ളത് ക്ഷമയോടെ കേൾക്കണം.. സാർ കരുതും പോലെ ഋതു എന്റെ കാമുകി അല്ല അവൾ എന്റെ പെങ്ങൾ ആണ്.. ഈ നിൽക്കുന്ന കീർത്തിയാണ് എന്റെ കാമുകി.. “

പ്രമോദ് പെട്ടെന്ന് അത് ഒറ്റ ശ്വാസത്തിൽ പറഞ്ഞതും അഭിമന്യു അവനെയും കീർത്തിയെയും രൂക്ഷം ആയി ഒന്ന് നോക്കി.

“ഞങ്ങൾ പറഞ്ഞത് സത്യം ആണ് സാർ.. കീർത്തി ആണ് എന്റെ ഭാവി വധു. ഞങ്ങൾ തമ്മിൽ പ്രണയത്തിൽ ആണ്… “

പ്രമോദ് പറഞ്ഞത് ആവിശ്വാസനിയത്തോടെ അവൻ നോക്കി ഇരുന്നു. പ്രമോദ് തന്നെ വീണ്ടും പറ്റിക്കാൻ ശ്രമിക്കുവാണോ എന്നവൻ ചിന്തിച്ചു.

“അഭി നീ അവർക്ക് പറയാൻ ഉള്ളത് കൂടി കേൾക്ക്.. വാ.. “

ആര്യൻ അവനെ നിർബന്ധിച്ചു ലിവിങ് റൂമിലെ സോഫയിൽ കൊണ്ട് ഇരുത്തി..

“നിങ്ങൾക്ക് എന്താ പറയാൻ ഉള്ളത് എന്ന് വച്ചാൽ പറഞ്ഞോളൂ… “

ആര്യൻ അവർക്ക് പറയാൻ ഉള്ള അവസരം നൽകി. പ്രമോദും കീർത്തിയും ആദ്യം മുതൽ ഉള്ള എല്ലാ കാര്യങ്ങളും അവർക്ക് മുൻപിൽ വ്യക്തമായി പറഞ്ഞു.. അവർ പറഞ്ഞു തീരും  വരെ അഭി ഒന്നും മിണ്ടിയില്ല.. അവർ സത്യങ്ങൾ എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ അഭിയുടെ മുഖത്ത് കുറ്റബോധത്തിന്റെ കരിനിഴൽ പടർന്നു.

“ഋ.. ഋ.. ഋതിക…? “

അവൻ ഒരു ചോദ്യഭാവേന കീർത്തിയെ നോക്കി.

“അവളുടെ അവസ്ഥ ഇതിലും കഷ്ടം ആണ്.. സാർ ന്റെ അവഗണന അവൾക്ക് സഹിക്കാൻ ആയില്ല.. പാവം കുറെ വിഷമിച്ചു. അവളുടെ ജീവിതത്തിൽ ആദ്യം ആയിട്ടാണ് ഇങ്ങനെ ഒക്കെ.. സ്വപ്നങ്ങൾ നൽകിയ ശേഷം സാർ അവളെ ഉപേക്ഷിക്കരുത്… “

കീർത്തിയുടെ വാക്കുകൾ അഭിമന്യുന്റെ ഹൃദയത്തിൽ തറച്ചു. സത്യാവസ്ഥ അനേഷിക്കാതെ അവളെ ഒഴിവാക്കിയതിൽ അവന് കുറ്റബോധം തോന്നി. അവന്റെ ഹൃദയം ഋതുവിനെ കാണാൻ ആയി വെമ്പി…

“സാർ നോട്‌ ആരാ ഈ കാര്യങ്ങൾ ഒക്കെ പറഞ്ഞത്…? “

പ്രമോദ് ന്റെ ചോദ്യത്തിന് അനൂപ് എന്ന ഉത്തരം അഭി പറഞ്ഞപ്പോൾ പ്രമോദിന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി.

“അവൻ ഒരിക്കൽ ഋതുനെ കരയിച്ചു എന്ന് അറിഞ്ഞപ്പോൾ ക്ഷമിച്ചത് തെറ്റായി പോയി… “

പ്രമോദ് അല്പം ദേഷ്യത്തോടെ പറഞ്ഞു.

“സാരമില്ല വിട്ടേക്ക് ഇനി അതിന്റെ പേരിൽ വഴക്ക് വേണ്ട… “

ആര്യൻ പ്രമോദിനോടായി പറഞ്ഞു.

“സാർ ഞങ്ങൾക്ക് ഒപ്പം വരാമോ.. ഋതു സാർ നെയും പ്രതീക്ഷിച്ചു ഇരിക്കുക ആണ്… “

കീർത്തി അത് ചോദിച്ചപ്പോൾ അവൻ വരാമെന്ന് തലയാട്ടി.. പിന്നെ മുറിയിൽ പോയി കുളിച്ചു വൃത്തി ആയ ശേഷം ആര്യന്റെ വസ്ത്രങ്ങളും അണിഞ്ഞു അവൻ പുറത്ത് വന്നു.. അവന്റെ മുഖത്ത് ഇന്നലെ ഉറങ്ങാത്തതിന്റെ ക്ഷീണം നല്ല പോലെ ഉണ്ടായിരുന്നു. ഒപ്പം അവന്റെ കണ്ണുകളിൽ ചെറിയ തടിപ്പും ഉണ്ടായിരുന്നു.

“ഡാ.. നീ നിന്റെ പെണ്ണിനെ കണ്ടിട്ട് വന്ന ശേഷം ഇന്നലെ പൊട്ടിച്ച ഫ്ലവർ വേസ് ന് പകരം ഒരെണ്ണം വാങ്ങി കൊണ്ട് വരണം പിന്നെ ആ മുറിയും വൃത്തി ആക്കി ഇട്ടേക്കണം കേട്ടല്ലോ .. “

ആര്യൻ അഭി യേ വിളിച്ചു മാറ്റി നിർത്തികൊണ്ട് പറഞ്ഞു. അതിന് മറുപടി എന്നപോലെ അഭി ഒരു ചിരി പാസ്സ് ആക്കി..

അഭിയുടെ വീടിന്റെ അത് വഴി ആണ് അവർ തിരികെ ഋതുവിന്റെ അരികിലേക്ക് പോയത്. അഭി തന്റെ വീടിന്റെ അവിടെ എത്തിയപ്പോൾ വണ്ടി നിർത്തി ശബ്ദം ഉണ്ടാക്കാതെ തന്റെ പൂന്തോട്ടത്തിലേക്ക് പോയി.

“ഇങ്ങേര് ഇത് എവിടെ പോയതാ…? “

പ്രമോദ് കീർത്തിയോട് ചോദിച്ചു.

“ചിലപ്പോൾ അമ്മയോട് അനുവാദം വാങ്ങാൻ പോയത് ആവും… “

കീർത്തി അത് പറഞ്ഞതും അഭി കുറച്ച് റോസാപൂക്കളും ആയി തിരികെ വന്ന് അവരെ നോക്കി ചിരിച്ചു കൊണ്ട് തന്റെ ബൈക്കിൽ കേറി.

“പുള്ളി നമ്മൾ വിചാരിച്ച പോലെ അല്ല കട്ട റൊമാന്റിക് ആണ്… “

പ്രമോദ് അത് പറഞ്ഞതും കണ്ട് പഠിക്ക് മനുഷ്യ എന്ന് ഒരു കമെന്റ് കീർത്തിയും പാസ്സ് ആക്കി..

അഭിയും കീർത്തിയും പ്രമോദും കോഫീ ഷോപ്പിൽ എത്തുമ്പോൾ ഋതു എന്തോ ചിന്തിച്ചു കൊണ്ട് അങ്ങനെ ഇരിക്കുക ആയിരുന്നു. അഭിയെ കണ്ടതും ലച്ചു ഋതുവിന്റെ അരികിൽ നിന്നും എഴുന്നേറ്റ് മാറി കൊടുത്തു..

അവൾ എഴുന്നേറ്റപ്പോൾ ആണ് ഋതു അഭിയെ കണ്ടത്. അവളുടെ മിഴികൾ നിറഞ്ഞ് ഒഴുകി ചുണ്ടുകൾ വിതുമ്പി.

“ക.. ക… കരയല്ലേ ഋതു.. “

അവൻ സ്നേഹർദ്രമായി പറഞ്ഞു. പിന്നെ അവൾക്കായി കരുതിയ റോസാപൂക്കൾ അവൾക്ക് നേരെ നീട്ടി. അവൾ തെല്ലൊരു ആവിശ്വസിനിയതയോടെ അത് വാങ്ങി.

“ഞ… ഞ… ഞാൻ ജോലി റിസൈൻ ചെ… ചെയുക ആണ്… “

അവന്റെ വാക്കുകൾ വെള്ളിടി പോലെ അവളുടെ ഹൃദയത്തിൽ പതിച്ചു.

(തുടരും… )

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

രേവതി ജയമോഹന്റെ എല്ലാ നോവലുകളും വായിക്കുക

ദേവഭദ്ര

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Aathmasakhi written by Revathy

4.8/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!