ക്ലാസ്സ് തീർന്നു ബെൽ അടിക്കും വരെ അവർക്കിടയിൽ അത് തുടർന്നു. ക്ലാസ്സ് കഴിഞ്ഞ് ലച്ചുവിനും കീർത്തിക്കും ഒപ്പം വീട്ടിലേക്ക് പോകുന്ന ഋതുവിനെ അഭിമന്യു നിരാശയോടെ നോക്കി.
അന്നത്തെ പോലെ ഇന്നും അവൾ ഒറ്റയ്ക്ക് ആവും പോവുക എന്ന പ്രതീക്ഷയിൽ ആയിരുന്നു അഭിമന്യു. പക്ഷേ പ്രതീക്ഷകൾക്ക് വിപരീതം ആയി ലച്ചുവിനെയും കീർത്തിയെയും അവൾക്ക് ഒപ്പം കണ്ടതും അവൻ ആകെ മൂഡ് ഔട്ട് ആയി.
ഋതുവിന്റെയും കീർത്തിയുടെയും വീടുകൾ തമ്മിൽ വല്യ ദൂരം ഉണ്ടായിരുന്നില്ല. അത്കൊണ്ട് തന്നെ ലച്ചുനോട് യാത്ര പറഞ്ഞ് അവർ ഒരുമിച്ച് നടന്നു..
“ഋതു.. നിനക്ക് ഒരിക്കലും എന്നോട് ദേഷ്യം തോന്നിട്ടില്ലേ ..? “
കീർത്തിയുടെ ചോദ്യം കേട്ടപ്പോൾ അവൾക്ക് ആദ്യം ചിരിയാണ് വന്നത്..
“എന്തിനാ ഞാൻ നിന്നോട് ദേഷ്യപെടുന്നത്..? “
ഋതു ചെറു പുഞ്ചിരിയോടെ ചോദിച്ചു.
“ഞാൻ നിന്നെ എല്ലാവരുടെയും മുൻപിൽ വച്ചു അപമാനിച്ചില്ലേ..? “
കീർത്തി അല്പം കുറ്റബോധത്തോടെ പറഞ്ഞു.
“ഇതൊക്കെ എനിക്ക് കുഞ്ഞിലേ ശീലം ആണ്.. അത്കൊണ്ട് ഞാൻ അതൊന്നും ഓർത്ത് വെക്കാറില്ല .. “
ഋതുന്റെ മറുപടി കീർത്തിക്ക് എന്തോ ഒരു വിഷമം ഉണ്ടാക്കി. അത്കൊണ്ട് തന്നെ അവൾ പിന്നെ ഒന്നും ചോദിച്ചില്ല പക്ഷേ ഋതു അവളോട് പ്രമോദിന്റെ കാര്യവും വീട്ടുകാര്യങ്ങളും ഒക്കെ ചോദിച്ചു. സത്യത്തിൽ ഋതു അവളോട് കൂടുതൽ സ്നേഹം കാണിക്കുമ്പോൾ അവൾക്ക് വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു. ഋതുനെ അപമാനിച്ചതിൽ കീർത്തിക്ക് നല്ല സങ്കടം തോന്നി.. അതിന് മാപ്പ് പറയാനുള്ള അവസരം പോലും അവൾ തനിക്ക് തരാതെ എന്തിനാണ് ഇങ്ങനെ സ്നേഹിക്കുന്നത് എന്ന് കീർത്തി ചിന്തിച്ചു..
വീട് എത്തി ഋതുനോട് യാത്ര പറഞ്ഞു കീർത്തി പോകുമ്പോഴും ഋതുന്റെ ചുണ്ടിൽ പതിവ് പുഞ്ചിരി മായാതെ ഉണ്ടായിരുന്നു.
വീട്ടിൽ എത്തി കുളിച്ചു ഫ്രഷ് ആയിട്ട് വന്ന് ഋതു ബാൽക്കണിയിൽ ഇരുന്നു…
“എന്താണ് മാഡം പതിവ് ഇല്ലാതെ എന്തോ ചിന്തിച്ചു ഇരിക്കുന്നത്…? “
ജാനവ് ഒരു കള്ള ചിരിയോടെ ചോദിച്ചു.
“അറിയില്ല മാഷേ.. എന്തോ ഒരു ഇത്… “
അവളും ചെറു ചിരിയോടെ പറഞ്ഞു.
“ആ ഒരു ഇത് ന്റെ പേര് അഭിമന്യു എന്നാണോ..? “
ജാനവ് ന്റെ ആ ചോദ്യം കേട്ടതും അവൾ ചമ്മലോടെ അവനെ നോക്കി..
“ചമ്മണ്ടാ ഞാൻ കണ്ടു ക്ലാസ്സിന്റെ ഇടയിൽ ഉള്ള കണ്ണും കണ്ണും കളി.. “
ജാനവ് അത് പറഞ്ഞപ്പോൾ ഋതു വെറുതെ ചിരിച്ചു.
“മ്മ്മ് ചാറ്റൽ മഴ തുടങ്ങി.. “
ജാനവ് കുസൃതി ചിരിയോടെ പറഞ്ഞു.
“എവിടെ മഴ…? “
ഋതു പുറത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു.
“എന്റെ ബുദുസേ.. നിന്റെ ഉള്ളിൽ പ്രണയത്തിന്റെ ചാറ്റൽ മഴ തുടങ്ങിയ കാര്യമാണ് പറഞ്ഞത്… “
ജാനവ് അവളുടെ തലയിൽ ചെറുതായി ഒന്ന് കൊട്ടികൊണ്ട് പറഞ്ഞു.
“ഒന്ന് പോ മാഷേ വെറുതെ മനുഷ്യനെ വട്ടാക്കാൻ.. “
അതും പറഞ്ഞവൾ എഴുന്നേറ്റ് മുറിയിലേക്ക് പോയെങ്കിലും അഭിമന്യുനെ ഓർത്തവളുടെ ചുണ്ടിൽ ഒരു ചിരി മിന്നി മറഞ്ഞു…
അഭിമന്യുന്റെ അവസ്ഥയും മറ്റൊന്ന് ആയിരുന്നില്ല… ഋതു അവന്റെ ചിന്തകളിൽ നിറഞ്ഞു നിൽക്കുക ആയിരുന്നു.. പതിവ് പോലെ ആര്യന്റെ അടുത്ത് പോയി ഓരോ വിശേഷങ്ങളും പങ്ക് വക്കുമ്പോൾ അവന്റെ മുഖത്തേ തിളക്കം ആര്യൻ ശ്രദ്ധിച്ചു.
“അമ്പട വീരാ… അപ്പോൾ ഇന്നലെ ഫുൾ അവളോട് സംസാരം ആയിരുന്നു അല്ലേ… “
ആര്യൻ ഒരു കള്ള ചിരിയോടെ ചോദിച്ചു.
“അ.. അ.. അങ്ങനെ അല്ല. വ.. വൈകുന്നേരം കു.. കുറച്ചു നേരം അത്രേള്ളു… “
അഭി നാണത്തോടെ പറഞ്ഞു.
“എന്തായാലും നിന്റെ മുഖത്ത് ഒരു നാണം ഒക്കെ ഉണ്ട്… “
ആര്യൻ താൻ നേരത്തെ വായിച്ചു കൊണ്ടിരുന്ന പുസ്തകം ഒന്നുടെ നേരെ വച്ച് കൊണ്ട് പറഞ്ഞു.
“എ… എനിക്ക് അറിയില്ല ഈ… ഇത് പ്രണയം ആ ആണോ എന്ന്.. അ.. അവളെ പോ.. പോലൊരാളെ സ്വ… സ്വന്തം ആക്കാൻ എ.. എനിക്ക് യോഗ്യത ഉണ്ടോ എ .. എന്ന സംശയം ആ… ആണ് “
അഭിമന്യു അത് പറഞ്ഞപ്പോൾ അത് വരെ പ്രസന്നം ആയിരുന്ന അവന്റെ മുഖം മങ്ങിയത് ആര്യൻ ശ്രദ്ധിച്ചു.
“അഭി.. പോയവർ ആരും തിരികെ വരില്ല. അതോർത്തു നീ നിന്റെ ജീവിതം നശിപ്പിക്കരുത്.. പിന്നെ ഋതിക, നിന്റെ വാക്കുകളിലൂടെ മാത്രേ എനിക്ക് അവളെ അറിയാവൂ.. ഞാൻ മനസിലാക്കിയടത്തോളം അവൾ പാവം ആണ്.. നിനക്ക് അവളെ ഇഷ്ടം ആണെങ്കിൽ നമുക്ക് ഇത് ആലോചിക്കാം..
പിന്നെ നിന്റെ യോഗ്യത.. അങ്ങനെ നോക്കുക ആണെങ്കിൽ ആർക്കും ഒന്നിനും യോഗ്യത ഇല്ല. വെറുതെ സെന്റി ആകാതെ വീട്ടിൽ പോയി ആ കൊച്ചിനെ വിളിക്കാൻ നോക്ക്.. “
അതിന് മറുപടി എന്ന പോലെ അവൻ വെറുതെ ചിരിച്ചു. പിന്നെയും അവൻ അവിടെ കുറെ നേരം കൂടി ചിലവഴിച്ച ശേഷം ആണ് വീട്ടിൽ എത്തിയത് .
വീട്ടിൽ എത്തി ഫ്രഷ് ആയപ്പോൾ മുതൽ ഇന്ന് എന്ത് കാരണം ഉണ്ടാക്കി ഋതു നെ വിളിക്കാം എന്നായി അവന്റെ ചിന്ത മുഴുവൻ.
“അമ്മേ… കോളേജിൽ പോയി തുടങ്ങിയ ശേഷം ഏട്ടന് എന്തോ മാറ്റം ഉണ്ട്… “
ചൂട് ദോശ മുളക് ചമ്മന്തിയിൽ മുക്കി വായിലേക്ക് വച്ചു കൊണ്ട് കിച്ചു പറഞ്ഞു.
“ഞാനും അത് ശ്രദ്ധിച്ചു.. ഇന്നലെ പതിവ് ഇല്ലാതെ ആരോടോ ഫോണിൽ സംസാരിക്കുന്നത് ഒക്കെ കണ്ടു.. “
സൗദാമിനി അമ്മ ദോശ കല്ലിലേക്ക് മാവ് ഒഴിച്ച് കൊണ്ട് പറഞ്ഞു.
“എവിടെയോ മനസ്സ് ഉടക്കിയിട്ട് ഉണ്ട്.. അതിന്റെ ലക്ഷണം ആണ്.. “
കിച്ചു ഒരു കണ്ണ് ഇറുക്കി കാണിച്ച് ചിരിച്ചു കൊണ്ട് പറഞ്ഞു.
“പക്ഷേ അവന് പഴയതൊക്കെ ആവർത്തിക്കുമോ എന്ന പേടിയുണ്ട്.. ഇനി ഒരു ദുരന്തം കൂടി അവൻ താങ്ങില്ല.. “
അത് പറയുമ്പോൾ സൗദാമിനി അമ്മയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
“എന്റെ അമ്മേ ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല.. കുറച്ചു ദിവസം കൂടി കഴിയട്ടെ എന്റെ ഏട്ടന്റെ മനസ്സ് ഇളക്കിയ ആളെ കണ്ടെത്തി ഞാൻ തന്നെ എല്ലാം അനേഷിച്ച ശേഷം അമ്മക്ക് മുൻപിൽ കൊണ്ട് നിർത്തും നോക്കിക്കോ… “
അതും പറഞ്ഞവൻ അമ്മയുടെ കവിളിൽ നുള്ളി.. അതിന് മറുപടി എന്ന പോലെ അവർ വെറുതെ ഒന്ന് ചിരിച്ചു.
സൗദാമിനി അമ്മ തന്റെ മക്കൾ മൂന്ന് പേരോടും കൂട്ടുകാരെ പോലെ ആണ് പെരുമാറിയിരുന്നത് . എന്തും തുറന്നു പറയണം എന്നാണ് അവർ തന്റെ മക്കളെ പഠിപ്പിച്ചത്.കിച്ചു ന് രണ്ട് വയസുള്ളപ്പോൾ ആണ് സൗദാമിനിയുടെ ഭർത്താവ് സഹദേവൻ ഒരു അപകടത്തിൽ മരിച്ചത്. അതിന് ശേഷം മൂന്ന് കുഞ്ഞുങ്ങളെയും ആരുടെയും സഹായം ഇല്ലാതെ ആണ് അവർ വളർത്തിയത്. സഹദേവന്റെ മരണ ശേഷം അവർ ആകെ വിഷമിച്ചത് അഭിയുടെ തകർച്ച കണ്ട് മാത്രം ആണ്.. അതിൽ നിന്നും പഴയത് എല്ലാം മറന്ന് ഇന്ന് കാണുന്ന അഭി ആവാൻ ഏകദേശം മൂന്നര വർഷത്തോളം അവന് വേണ്ടി വന്നു.
- •••••••
ഋതുനെ വിളിക്കാൻ ഒരു കാരണം ഓർത്ത് അവൻ തന്റെ പൂന്തോട്ടത്തിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. എത്ര ആലോചിച്ചിട്ടും ഒരു കാരണം കണ്ടെത്താൻ മാത്രം അവന് ആയില്ല.
പെട്ടെന്ന് ആണ് അവന്റെ ഫോൺ ബെൽ അടിച്ചതും സ്‌ക്രീനിൽ ഋതു ന്റെ പേര് തെളിഞ്ഞതും. അത് കണ്ടപ്പോൾ സന്തോഷം കൊണ്ട് തുള്ളിചാടാൻ ആണ് അവന് തോന്നിയത്.
അവൻ സന്തോഷം മറച്ചു പിടിച്ചു കാൾ അറ്റൻഡ് ചെയ്തു.
“ഹലോ.. സാർ ഞാൻ ഋതിക ആണ്.. “
അവളുടെ ശബ്ദം കേട്ടപ്പോൾ എന്തെന്നില്ലാത്ത ഒരു അനന്തം അവനിൽ നിറഞ്ഞു.
“പ.. പ.. പറയു.. “
അവൻ അല്പം ഗൗരവം നടിച്ചു കൊണ്ട് പറഞ്ഞു.
“സാർ ഞാൻ ഒരു ബുക്ക് വായിക്കാൻ തന്നില്ലേ.. ആ ബുക്ക് ഞാൻ ലൈബ്രറിയിൽ നിന്നു എടുത്തതാണ്.. അത് തിരിച്ചു വെക്കേണ്ട അവസാന ദിവസം എന്നാണ് എന്ന് ഒന്ന് നോക്കി പറയോ . ? “
അയ്യേ ഇതിന് ആണോ വിളിച്ചത് എന്ന മട്ടിൽ അവൻ വെറുതെ ഒന്ന് മൂളി. ശേഷം ബുക്ക് തിരികെ വെക്കാൻ ഇനിയും ദിവസങ്ങൾ ഉണ്ടെന്ന് അവളെ അറിയിച്ചു.
“സാർ ആ പുസ്തകം വായിച്ചായിരുന്നോ…? “
ആ ചോദ്യത്തിലൂടെ അവർ ഇരുവരും ആ പുസ്തകത്തെ കുറിച്ചുള്ള ചർച്ച ആരംഭിച്ചു. ഒന്ന് തീർന്നു മറ്റൊന്ന് പോലെ അവർ ക്ക് ഇടയിൽ സംസാരിക്കാൻ വിഷയങ്ങൾ ഒഴുകി എത്തി..
ഇന്ന് ഋതുവും കുറച്ചൊക്കെ സംസാരിച്ചു.. പക്ഷേ ഇന്ന് സംസാരിക്കുമ്പോൾ അവളുടെ മുഖത്ത് എന്തൊക്കെയോ ഭാവങ്ങൾ മിന്നി മറയുന്നുണ്ടായിരുന്നു.
അഭിയോട് സംസാരിച്ചു കൊണ്ടവൾ ബാൽക്കണിയിൽ എത്തി പിന്നെ ചൂരൽ ഊഞ്ഞാലിൽ ഇരുന്ന് ആടി കൊണ്ടായിരുന്നു സംസാരം.
ഇതിനിടയിൽ അവർ തങ്ങളുടെ പൂന്തോട്ടത്തെ കുറിച്ചും അവിടെ വിരുന്ന് വരാറുള്ള ചിത്രശലഭങ്ങളെക്കുറിച്ചും എല്ലാം വാചാലരായി. അഭി അവളോട് സംസാരിക്കുമ്പോൾ തന്റെ പൂന്തോട്ടത്തില പൂക്കൾ ക്ക് പോലും അസൂയ തോന്നുന്നുണ്ടാവും എന്നവൻ വെറുതെ ഓർത്തു.
ഋതു അവളുടെ ബാൽക്കണിയിൽ ഇരിക്കുമ്പോൾ വീശുന്ന ചെറു തെന്നലിനെ കുറിച്ചും അപ്പോൾ പരക്കുന്ന മുല്ല പൂ വാസനയെ കുറിച്ചും ഒക്കെ വാ തോരാതെ സംസാരിച്ചു..
അത്താഴം കഴിക്കാൻ സൗദാമിനി അമ്മ വിളിക്കുമ്പോൾ ആണ് സമയം ഇത്രയും ആയി എന്ന് വരെ അഭിക്ക് ബോധം വന്നത്. അവളോട് നാളെ കാണാം എന്ന് പറഞ്ഞു ഫോൺ വക്കുമ്പോൾ അവന്റെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു.
അന്ന് ആദ്യം ആയി ഋതു കിടക്കാൻ നേരം അവളുടെ ചിന്തകളിൽ ജാനവ് ന് പകരം അഭി നിറഞ്ഞു നില്കുന്നത് അറിഞ്ഞു . ജാനവ് അവളുടെ ഓരോ മാറ്റവും കുസൃതി ചിരിയോടെ കണ്ട് നിന്നു..
“ചാറ്റൽ മഴക്ക് ശക്തി കൂടിയോ ഋതു…? “
ജാനവ് കുസൃതിയോടെ ചോദിച്ചു.
“ഒന്ന് പോ മാഷേ… “
അതും പറഞ്ഞവൾ ഷീറ്റ് തലവഴി പൊതച്ചു കിടന്നു..
“മ്മ്മ് ചാറ്റൽ മഴ ശക്തി പ്രാപിച്ചു തുടങ്ങി… ‘
ജാനവ് ഉറക്കെ വിളിച്ചു കൂവി…അത് കേട്ട് ഋതുവിന്റെ മുഖം നാണത്താൽ കുങ്കുമ വർണമായി…
അന്ന് രാത്രി ഋതുവിന്റെ സുഖം ഉള്ള ഓർമകളെയും താലോലിച്ചു കിടക്കുക ആയിരുന്നു അഭി… പിന്നെ എഴുന്നേറ്റ് പോയി കണ്ണാടിയിൽ തന്റെ രൂപം നോക്കി.
ആറടി പൊക്കം.. ഉറച്ച ശരീരം.. ഇരു നിറം.. പിന്നെ ഒരു ചെറിയ താടിയും കാണാൻ മോശം അല്ല… അവൻ കണ്ണാടിയിൽ നോക്കി സ്വയം വിലയിരുത്തി.. പക്ഷേ തന്റെ വിക്കും ഭൂതകാലവും… അതോർത്തപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു..
ഇല്ല ഋതു ഒരിക്കലും തന്നെ സ്നേഹിക്കില്ല.. അവൻ തലയണയിൽ മുഖം അമർത്തി വിതുമ്പി..
- ••••••••
“എന്താണ് പതിവ് ഇല്ലാതെ കണ്ണൊക്കെ എഴുതി…? “
കണ്ണാടിയിൽ നോക്കി കണ്ണെഴുതി കൊണ്ടിരുന്ന ഋതുവിനെ നോക്കി ജാനവ് ചോദിച്ചു..
“ഹേയ് വെറുതെ… എങ്ങനെ ഉണ്ട് കൊള്ളാമോ..? “
അവൾ ജാനവിനോട് ചോദിച്ചു..
ഇരു മിഴികളും ഭംഗി ആയി കരിമഷി കൊണ്ട് എഴുതിയിരിക്കുന്നു. ഒപ്പം നെറ്റിയിൽ ഒരു കുഞ്ഞ് നീളൻ പൊട്ടും..
“മം.. സുന്ദരി ആയിട്ട് ഉണ്ട്.. ഇങ്ങനെ നിന്നെ കാണുമ്പോൾ എനിക്ക് പോലും നിന്നോട് ചെറിയ പ്രണയം തോന്നുന്നുണ്ട്.. “
ജാനവ് അത് പറഞ്ഞതും ഋതുവിന്റെ നോട്ടം അവന്റെ ഉള്ളിൽ തറച്ചു.. അവന്റെ ഹൃദയം അവളിൽ തന്നെ തറഞ്ഞു പോയത് പോലെ അവൻ അങ്ങനെ തന്നെ നിന്നു.. എവിടെ നിന്നോ വീശി എത്തിയ കാറ്റ് അവളുടെ മുടിയിഴകളെ തഴുകി കൊണ്ട് പോയി.. ഏതോ മായിക ലോകത്ത് അകപ്പെട്ടത് പോലെ അവളും അവന്റെ നോട്ടത്തിൽ അലിഞ്ഞു ചേർന്നു..
(തുടരും… )
നിങ്ങൾക്ക് ഇങ്ങനെ റൊമാൻസ് എഴുതുന്നതിൽ ഇഷ്ടക്കേട് ഉണ്ടേൽ തുറന്ന് പറയണേ… കാരണം എനിക്ക് റൊമാൻസ് എഴുതി എക്സ്പീരിയൻസ് കുറവാണ്.
സ്നേഹത്തോടെ,
രേവതി ജയമോഹൻ
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
രേവതി ജയമോഹന്റെ എല്ലാ നോവലുകളും വായിക്കുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Aathmasakhi written by Revathy
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Poliyalleee….. U continue chechi….. Keep going my dear😍😍😍