കല്യാണ തലേ ദിവസം അവൾ എന്നെ വിളിച്ചു..
“ഏട്ടൻ വേഗം ഒന്ന് അമ്പലത്തിൽ വരണം.. എനിക്ക് ഉടനെ കാണണം..വേഗം”
“ഡീ ഇവിടെ തിരക്ക് ആണ്…”
“എനിക്ക് കാണണം ഏട്ടനെ ഇപ്പൊ… “
അത് ഒച്ചയിൽ പറഞ്ഞു അവൾ ഫോൺ വച്ചു. അത് കേട്ടപ്പോൾ എനിക്ക് വിറക്കാൻ തുടങ്ങി.. എന്ത് ചെയ്യണം എന്നറിയാതെ ഞാൻ ഒരുനിമിഷം അവിടെ തറഞ്ഞു നിന്നു..
പണ്ട് ഇങ്ങനെയൊരു കാണൽ ആണ് അവളെ അങ്ങ് ഓസ്‌ട്രേലിയ വരെ എത്തിച്ചത്..
ദൈവമേ എന്ന് വിളിച്ചു ഞാൻ ബന്ധുക്കളുടെ ഇടയിൽ നിന്നും മുങ്ങി ബൈക്ക് എടുത്തു വേഗം അങ്ങോട്ടു ചെന്നു..
അവളുടെ സ്കൂട്ടി അവിടെ കിടക്കുന്നുണ്ട്…
ഞാൻ ചെന്നപ്പോൾ അവൾ ശിവ ഭഗവാന്റെ മുൻപിൽ നിന്ന് പ്രാർത്ഥിക്കുകയായിരുന്നു.. കൈ കൂപ്പി നിൽക്കുന്ന ദേവി…
ഒരു നിമിഷം പുഞ്ചിരി വിടർന്നുവെങ്കിലും എനിക്ക് പേടി തോന്നി..
“ശ്രീ?”
ഞാൻ പേടിയോടെ വിളിച്ചു..
“ഏട്ടാ.. ഞാൻ ഒരു കാര്യം ആവശ്യപ്പെട്ടാൽ ഏട്ടൻ ചെയ്യുമോ?”
ആചോദ്യം എന്നെ ശരിക്കും തളർത്തി.. ചരിത്രം അവർത്തിക്കുകയാണോ?
അന്ന് അവൾ പറഞ്ഞ കാര്യം ഇനി അവളെ വിളിക്കരുത് എന്നാണ്.. ഇന്ന് ഇനി നാളെ കല്യാണം നടക്കില്ല എന്നാണോ?
എനിക്ക് ശരിക്കും മുഖം വിളറി.. കാലുകൾ വിറച്ചു..
“ഡീ നീ? എന്താ…?”
ഞാൻ പേടിയോടെ ചോദിച്ചു..
“ആദ്യം ചെയ്യുമോ ഇല്ലയോ എന്ന് പറ… “
ഇത് പണി ആണ് എന്ന് ഞാൻ ഉറപ്പിച്ചു.. എന്തും നേരിടുക തന്നെ…
“ചെയ്യാം.. യു നോ ഇറ്റ്.. പറ…”
ഞാൻ അവളുടെ മുഖത്തു നോക്കി പറഞ്ഞു..
“ശിവ ഭഗവാൻ ഒരു കാര്യം ആവശ്യപ്പെട്ടിരുന്നു…”
അവൾ മെല്ലെ പറഞ്ഞു..
എന്റെ ശവം കാണാൻ ആണോ എന്തോ.. ഞാൻ ആലോചിച്ചു അവളുടെ മുഖത്തു നിർവികാരം ആയി നോക്കി..
“എനിക്ക് ഏട്ടനെ തരാം.. എന്നാൽ ഒരു കാര്യം ചെയ്യണം എന്ന് പറഞ്ഞു…”
“എന്ത്?”
എന്റെ സ്വരം പതറിയിരുന്നു…
അവൾ ബാഗ് തുറന്നു ഒരു പട്ടിന്റെ കൊച്ചു തുണികെട്ട് എടുത്തു.. അത് തുറന്നു..
ഒരു താലി… അവൾ അതെടുത്തു എനിക്ക് നീട്ടി..
“ഇത് ഇവിടെ വച്ച് വേറെ ആരും കാണാതെ എന്റെ കഴുത്തിൽ കെട്ടണം.. ഞാൻ പറഞ്ഞിട്ട് ആരും കാണാതെ ആനി ചേച്ചി എടുത്തു കൊണ്ടുവന്നതാണ്..പക്ഷെ ആനി ചേച്ചിക്കും അറിയില്ല ഞാൻ എന്തിനാ ഇത് വാങ്ങിയത് എന്ന്. നാളെ ഇത് തന്നെ ആണ് ഏട്ടൻ കെട്ടാൻ പോകുന്നതും..”
അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു..
“എന്റെ പെണ്ണെ….!”
ഞാൻ അറിയാതെ വിളിച്ചു പോയി.. ഇതിനാണോടീ നീ എന്നെ തീ തീറ്റിച്ചത് എന്ന് മനസ്സിൽ ചോദിച്ചത് പുറത്തു വന്നില്ല..
“നീ എന്നെ പേടിപ്പിച്ചു കളഞ്ഞു.. ഇനി എന്നെ കാണാൻ വരരുത് എന്നെങ്ങാനും പറഞ്ഞാൽ ഞാൻ എന്ത് ചെയ്യും എന്ന് ആലോചിക്കുകയായിരുന്നു..”
ഞാൻ മെല്ലെ പറഞ്ഞു..
“ഇനി തല്ലി ഇറക്കിയാലും ഞാൻ പോകില്ല ഏട്ടാ…”
അവൾ ചിരിയോടെ അത് പറഞ്ഞപ്പോൾ എനിക്കും ചിരി വന്നു..
ഞാൻ താലി വാങ്ങി… എല്ലാം ഓർത്തു.. നന്നായി പ്രാർത്ഥിച്ചു അവളുടെ കഴുത്തിൽ താലി കെട്ടി…
“ഞാൻ വാക്ക് പാലിച്ചു.. നിന്റെ പാർവതി ഇനി നിനക്ക് സ്വന്തം…”
ശിവന്റെ വാക്കുകൾ ആകാം.. എന്റെ ചെവിയിൽ മുഴങ്ങി…
അവൾ കണ്ണുകൾ അടച്ചു തൊഴുതു നിന്ന് താലി സ്വീകരിച്ചു..
ഞാൻ അവളുടെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്തു…
അവൾ തിരിച്ചും..
ഒരു ആവേശത്തിൽ ഞാൻ അവളുടെ നിതംബത്തിൽ പിടിച്ചു പൊക്കി എടുത്തു അവളെ ആഞ്ഞു ചുംബിച്ചു..
ഞങ്ങൾ രണ്ടുപേരും അധരങ്ങൾ കൊണ്ട് യുദ്ധം ചെയ്തു..
ശരീരം ഉരഞ്ഞു തീ പാറുന്ന അവസ്ഥ..
പുറകിൽ എന്തോ ശബ്ദം കേട്ടപ്പോൾ ഞാൻ തിരിഞ്ഞു നോക്കി..
ഒരു അമ്മ മാനും അതിന്റെ കുട്ടിയും..
അവർ ഞങ്ങൾ ഉപദ്രവകാരികൾ അല്ല എന്ന് മനസിലാക്കിയത് കൊണ്ടാകാം തല കുലുക്കി ഞങ്ങളുടെ അടുത്ത് കൂടി അവർ നടന്നു പോയി..
അവർ കടന്നു പോയപ്പോൾ ഞാൻ അവളെ നോക്കി.. പ്രേമം നിറഞ്ഞ കണ്ണുകൾ..
“കൈ എവിടെയാണ്?”
അവൾ ഒരു ചിരിയോടെ തിരക്കി..
“നിന്റെ എല്ലാം ഇനി എന്റെ സ്വന്തം..പ്രേതെകിച്ചും ഈ കൈ വച്ചിരിക്കുന്ന സ്ഥലം”
ഞാൻ ഒരു ചിരിയോടെ പറഞ്ഞു..
“ചീ.. ഭഗവാന്റെ മുൻപിൽ വച്ചാണോ ഇങ്ങനെ ഒക്കെ പറയുന്നത് ?”
“ഓഹ് അങ്ങേരു എങ്ങനെ പ്രേമിക്കണം എന്ന് പണ്ടേ കാണിച്ചു തന്നതല്ലേ? “
“അത് ശരിയാ..”
അവൾ പാദം പൊക്കി എന്റെ മൂക്കിൽ ഒന്ന് കടിച്ചു…
“നീ എന്റെ ഭാര്യാ ആണ്…ഇപ്പൊ മുതൽ…”
ഞാൻ അവളെ പ്രേമപൂർവം നോക്കി… അവളും…
ഫോൺ അടിച്ചു.. ആനി ആണ്..
“ഏട്ടാ എവിടെ ആണ്?”
“നിന്റെ അനിയത്തിയുടെ ഒപ്പം….”
മറുപടി കൊടുത്തത് പാർവതി ആണ്..
“ഒരു ദിവസം കൂടെ ക്ഷമിക്കാൻ വയ്യ അല്ലെ? ഇങ്ങു വാ ആളുകൾ അനേഷിക്കുന്നുണ്ട്…”
ഞങ്ങൾ ചിരിച്ചു…
“വരുവാടീ..”
ഞാൻ ഫോൺ കട്ട് ആക്കി അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു..
“വാ..”
ശിവ ഭഗവാനെ ഒന്ന് കൂടി വണങ്ങി ഞാൻ അവളുടെ കൈ പിടിച്ചു നടന്നു.. പോകുമ്പോൾ അവൾ താലി ഊരി എന്റെ കയ്യിൽ തന്നു..
***
കല്യാണം ഒക്കെ ഭംഗി ആയി നടന്നു..
പട്ടിൽ പൊതിഞ്ഞു ദേവിയെ പോലെ വന്ന പാർവതിയെ എനിക്ക് കണ്ണ് മിഴിച്ചു നോക്കാതിരിക്കാൻ ആയില്ല..
അവസാനം താലി ചാർത്തി അവളെയും കൊണ്ട് മൂന്ന് പ്രാവശ്യം വലം വച്ചപ്പോൾ എനിക്ക് സമാധാനം ആയി..
അവളുടെ വീട്ടിലെ സദ്യ കഴിഞ്ഞു വീട്ടിൽ എത്തി..
കാത്തിരുപ്പുകളുടെ അവസാനം പാർവതി എന്റെ ഭാര്യ ആയി വീട്ടിലേക്ക് നിലവിളക്കും ആയി വലതു കാൽ വച്ച് കയറി..
വൈകുന്നേരം റിസപ്ഷൻ..
എനിക്ക് തീരെ വയ്യായിരുന്നു.. ആർക്കായാലും പ്രാന്ത് ആകും..
എന്നാലും കൂട്ടുകാരും വീട്ടുകാരും,
പിന്നെ എന്റെ ബെസ്റ് ഫ്രെണ്ട് അലീഷാ. എല്ലാവരും ഉണ്ടായിരുന്നത് കൊണ്ട് ഒരു രസം.
കറുത്ത സ്യുട്ട് ഒക്കെ ഇട്ടു ഞാൻ ചെന്നപ്പോൾ അവൾ കടും നീല കളർ ഗൗൺ ഇട്ടു വന്നു..
പിന്നെ ഈ കാണുന്നത് പോലെ വലിയ രസം ഒന്നും അല്ല സ്റ്റേജിൽ നിൽക്കൽ എന്ന് മനസിലായി..
“വയ്യ ഏട്ടാ.. ഞാൻ ഇപ്പൊ വീഴും…”
അവൾ ഇടക്ക് ഒരു ഒഴിവു കിട്ടിയപ്പോൾ എന്നോട് പരാതി പറഞ്ഞു..
“ഇപ്പൊ വീണാൽ ആളുകൾ നീ ഗർഭിണി ആണെന്ന് പറഞ്ഞു ഉണ്ടാക്കും കേട്ടോ… “
ഞാൻ അവളുടെ ചെവിയിൽ പറഞ്ഞപ്പോൾ അവൾ ചിരിച്ചു…
ഞങ്ങൾക്ക് കാര്യം ആയി ഒന്നും കഴിക്കാൻ പറ്റിയില്ല..
വീട്ടിൽ എത്തിയപ്പോൾ കുറെ സമയം ആയി.. എന്നാൽ ആരും ഞങ്ങളുടെ വിശപ്പിനെ പറ്റി ചിന്തിച്ചില്ല…
എല്ലാവരും ഓരോ തിരക്കിൽ ആയിരുന്നു താനും..
ഞാൻ കുളിച്ചു ഒരു കുർത്തയും അതിന്റെ പാന്റും ഇട്ടു.. പാർവതി ക്രീം കളർ സാരി ഉടുത്തു വന്നു..
പാൽ വേണ്ട എന്ന് പറഞ്ഞു എങ്കിലും അത് ചടങ്ങു ആണെന്ന് പറഞ്ഞു അവൾ പാലും ഗ്ലാസും കൊണ്ടാണ് വന്നത്..
“നിനക്ക് വിശിക്കുന്നില്ലെടീ?”
ഞാൻ അവളോട് ചോദിച്ചു…
“ഉണ്ട് ഏട്ടാ.. കാര്യമായി ഒന്നും കഴിക്കാൻ പറ്റിയില്ല…”
“എന്നാൽ പാൽ പകുതി കുടിച്ചു കിടക്കാം.. ഇനി പോയി വല്ലതും കഴിക്കാൻ ചോദിച്ചാൽ നാണക്കേട് അല്ലെ?”
അത് കേട്ട പാതി അവൾ പാൽ ഗ്ലാസ് എനിക്ക് തന്നു.. സിനിമയിൽ ഒക്കെ കാണും പോലെ ഞാൻ പകുതി കുടിച്ചു അവൾക്ക് കൊടുത്തു..
അവളും കുടിച്ചു.. ചെറിയ ഒരു സമാധാനം..
എന്നാലും വിശപ്പ് ഉണ്ടായിരുന്നു..
അവൾ ബാത്റൂമിലേക്ക് പോയി..
വാതിലിൽ ഒരു മുട്ട് കേട്ടു.. ഇതാരാ ആദ്യ രാത്രി കുളം ആക്കാൻ വന്നത് എന്ന് ആലോചിച്ചു ഞാൻ വാതിൽ തുറന്നു..
ആനി..
കയ്യിൽ ഒരു കാസറോൾ…
“എന്താടീ?” ഇതെന്താ?”
“നിങ്ങൾ കാര്യമായി ഒന്നും കഴിച്ചില്ലല്ലോ? ഏട്ടന് വിശക്കുന്നുണ്ടാകില്ലേ? “
അവൾ കാസറോൾ എന്റെ കയ്യിൽ തന്നു.. എന്റെ കണ്ണ് നിറഞ്ഞു പോയി..
“ഇതുപോലെ ഒരു അനിയത്തിയെ കിട്ടാൻ യോഗം വേണം…”
ഞാൻ അവളെ കെട്ടി പിടിച്ചു…
അവൾ ചിരിച്ചു.. വയറു തടയാൻ തുടങ്ങി പെണ്ണിന്റെ…
അവൾ ഗുഡ് നൈറ്റ് പറഞ്ഞു പോയി..
കാസറോളിന്റെ അടിയിൽ ഒരു പ്ലേറ്റ് ഉണ്ടായിരുന്നു.. രണ്ടെണ്ണം മനഃപൂർവം വെക്കാത്തത് ആയിരിക്കും..
പാർവതി ബാത്‌റൂമിൽ നിന്നും വന്നപ്പോൾ ഞാൻ ബിരിയാണി പ്ലേറ്റിലേക്ക് വിളമ്പുകയായിരുന്നു…
“എന്റെ ദേവീ.. ഇതെവിടുന്നു കിട്ടി??”
അവൾ ഓടി വന്നു കയ്യിട്ടു വാരി തിന്നാൻ തുടങ്ങിയപ്പോൾ ആണ് അവൾ എത്രത്തോളം വിശന്നിരുന്നു എന്ന് എനിക്ക് മനസിലായത്..
“ആനി തന്നതാ…”
ഞാനും വാരി തിന്നു.. ചിക്കൻ അവളുടെ വായിലേക്ക് വച്ച് കൊടുത്തു..
ആദ്യമായി ആയിരിക്കാം കല്യാണ ചെക്കനും പെണ്ണും ഒരുക്കിയ റൂമിൽ ഇരുന്നു വിശന്ന് ബിരിയാണി തിന്നുന്നത്..
അങ്ങോട്ടും ഇങ്ങോട്ടും വാരി തീറ്റിച്ചു ഞങ്ങൾ വയർ നിറച്ചു..
വെള്ളവും കുടിച്ചു തൃപ്തി ആയി ഞങ്ങൾ ബെഡിൽ ചാരി ഇരുന്നു..
“ഏട്ടന്റെ ഭാഗ്യം ആണ് ആനിചേച്ചി…”
അവൾ എന്റെ കയ്യിലെ ഞൊട്ട വിടുവിച്ചുകൊണ്ടു പറഞ്ഞു…
“എന്റെയും….”
അവൾ കൂട്ടിച്ചേർത്തു.. ശരിയാണ്.. ഇതുപോലെ ഒരു അനിയത്തിയെ കിട്ടാൻ പുണ്യം ചെയ്യണം.. എന്തും അറിഞ്ഞു ചെയ്യുന്നവൾ…
ഞങ്ങൾ കുറച്ചു നേരം വർത്തമാനം പറഞ്ഞു…
“കിടന്നാലോ? കലാ പരിപാടികൾ ഒക്കെ നാളെ ആക്കാം..?”
അല്പം കഴിഞ്ഞപ്പോൾ ഞാൻ അവളോട് പറഞ്ഞു… ഒരു ചിരിയോടെ..
“എന്ത് കലാപരിപാടി?”
അവൾ ചുണ്ട് കടിച്ചു എന്നെ നോക്കി ചിരിച്ചു…
“ശിവതാണ്ഡവം…!”
ഞാൻ ചിരിച്ചു കൊണ്ട് അത് പറഞ്ഞപ്പോൾ അവൾ കുണുങ്ങി ചിരിച്ചുകൊണ്ട് എന്നെ പറ്റിച്ചേർന്നു കിടന്നു..
***
ദിവസങ്ങൾ കൊഴിഞ്ഞു വീണു.. മാസങ്ങളും..
എല്ലാവരും പ്രതീക്ഷിച്ച പോലെ ആനി ഒരു സുന്ദരി കുട്ടിക്ക് ജനനം നൽകി.. അവളെ പോലെ തന്നെ ഉണ്ട്..
ഇപ്പോൾ മൂന്ന് മാസം പ്രായം ആയി അവൾക്ക്..
പാർവതി ഡാൻസ് സ്കൂൾ നന്നായി നടത്തി കൊണ്ട് പോകുന്നു.. ഞാൻ വീണ്ടും ബാങ്കിൽ ജോലി ചെയ്യുന്നു.. പപ്പ പിന്നെ പഴയതു പോലെ പബ്ജി ഒക്കെ കളിച്ചു എന്റെ ബുള്ളറ്റിൽ അടിച്ചു പൊളിച്ചു നടക്കുന്നു…
അമ്മ.. ആനിയുടെയും പാർവതിയുടെയും അമ്മ ആയി ഇപ്പോൾ കൊച്ചു വാവയെ സ്നേഹിക്കുന്ന തിരക്കിൽ ആണ്..
ഒരു ദിവസം ഉച്ച കഴിഞ്ഞു ഞാനും പാർവതിയും ബെഡിൽ കിടക്കുകയായിരുന്നു..
വാവയെ അവൾ നടുക്ക് കിടത്തിയിട്ടുണ്ട്..
“ഡീ എവിടെ എന്റെ വാവ? “
ആനി ആണ്…
“നിന്റെ കൊച്ചോ..? ഇവൾ എന്റെ മോൾ ആണ്…”
പാർവതി വാവയെ ചുറ്റി പിടിച്ചപ്പോൾ എനിക്ക് ചിരി വന്നു..
“നിനക്ക് വേണേൽ നിന്റെ കെട്ടിയവനോട് പറ മോളെ.. “
ആനി ചിരിച്ചു കൊണ്ട് കൊച്ചിനെ എടുത്തു…
“പാല് കൊടുത്തിട്ട് തരാം കേട്ടോ സുന്ദരീ…”
അവൾ കൊച്ചിനെ താഴേക്ക് കൊണ്ട് പോയി..
“എനിക്കും വേണം വാവ…”
പാർവതി എന്നെ നോക്കി ചിണുങ്ങി…
“മ്മ്മ് അതൊക്കെ ആയിട്ടുണ്ടാകും…”
“എന്ത് ആയിട്ടുണ്ടാകും എന്ന്?”
അവൾ എന്നെ നോക്കി..
“ഇന്നലെ രാത്രി……….”
ബാക്കി അവളുടെ ചെവിയിൽ പറഞ്ഞു ഞാൻ കുസൃതിചിരിയോടെ അവളെ നോക്കി..
അവൾ ഒരു നിമിഷം എന്റെ കണ്ണിൽ നോക്കി അതിന് ശേഷം നാണത്തോടെ എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി വച്ചു..
കാത്തിരിപ്പ്.. അടുത്ത ഒരു കൊച്ചു പാർവതിക്ക് വേണ്ടി… പ്രേമിച്ചു പ്രേമിച്ചു….
(അവസാനിച്ചു… )
സ്നേഹത്തോടെ..
മാലാഖയുടെ കാമുകന്റെ മറ്റു നോവലുകൾ
ദുർഗ്ഗ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Shivapartvathy written by Malakhayude Kamukan
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Theeraan poonen enn nerthe oru vaak parayarn