Skip to content

ദുര്യോധന – 8

duryodhana-novel

പുരികത്തിൽ നിന്നും കണ്ണിലേക്കു ഒഴുകിയിറങ്ങിയ രക്തം കൊണ്ട് വ്യക്തമല്ലാത്ത കാഴ്ചയിലും അവൻ കണ്ടു…..

വായിൽ മുറുക്കാൻ നിറച്ചു തന്റെ നേരെ നടന്നു വരുന്ന കറുത്ത വസ്ത്രധാരിയായ ആ രൂപത്തെ….

പിന്നെ മെല്ലെ മെല്ലെ…. കേദാർനാഥ് എന്ന ചെകുത്താന്റെ കണ്ണിലേക്കു ഇരുട്ട് കയറി തുടങ്ങി…..

     ********* ********** **********

എന്തൊക്കെ നോൺസെൻസ് ആണോടാ ഇവിടെ നടക്കുന്നത്….. നിങ്ങളൊക്കെ എന്ത് തേങ്ങയാണ് ഇവിടെ ഉണ്ടാക്കുന്നത്….?

ഡിജിപി രത്നവേൽ സെൽവം സകല നിയന്ത്രണവും വിട്ട് അലറി…..

ഡി ഐ ജി ശ്രീകലയും എസ് പി ആന്റണിയും ഒന്നും പറയാതെ തല കുനിച്ചു ഇരുന്നു…..

നിങ്ങളുടെ ഒരു സബോർഡിനേറ്റു… അതും ഒരു എസ് ഐയെ നിയന്ത്രിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ എന്തിനാണ് ഈ യൂണിഫോം ധരിച്ചു കൊണ്ട് നടക്കുന്നത്….? വേറെ വല്ല പണിക്കും പൊയ്ക്കൂടേ….? അവൻ ഒറ്റ ഒരുത്തൻ കാരണം എന്തൊക്കെ പ്രശ്നങ്ങൾ ആണ് ഉണ്ടായത്…? എന്നിട്ടോ രണ്ട് പൊലീസുകാരെ കൂടി കുരുതി കൊടുത്തു… അവനെ ഇപ്പോൾ കാണാനുമില്ല….

സാർ… അത് ചെയ്തത് കേദാർ അല്ല…..?

പിന്നെ വേറെ ആരാടോ…. ഉത്തരമുണ്ടോ തനിക്….? അയാൾ സംരക്ഷിക്കാൻ നടക്കുന്നു….? മീഡിയ നാണം കെടുത്തുകയാണ് ഫോഴ്‌സിനെ…. കഷ്ടം….

കേദാറിനെ ന്യായികരിക്കാൻ ശ്രമിച്ച ആന്റണിയുടെ നാവ് അടപ്പിച്ചു കളഞ്ഞു രത്നവേൽ….

ശ്രീകല …. സംഭവങ്ങളുടെ ഡീറ്റയിൽ റിപ്പോർട്ട്‌ എനിക്ക് കിട്ടണം…. എത്രയും പെട്ടെന്ന്….. കേദാർനാഥ് എവിടെയുണ്ടെങ്കിലും ഉടൻ കണ്ട് പിടിക്കണം….. ഞാൻ ഹോം മിനിസ്റ്ററെ കാണാൻ പോകുകയാണ്…. താൻ നാളെ മടങ്ങിയാൽ മതി…..

അതും പറഞ്ഞു രത്നവേൽ എഴുന്നേറ്റു… കൂടെ ശ്രീകലയും ആന്റണിയും…. ഇരുവരും ഡി ജി പി ക്ക് സല്യൂട്ട് നൽകി…. മൂന്നുപേരും പുറത്തേക്കിറങ്ങി….

ഡിജിപി പോയി കഴിഞ്ഞതും ആന്റണി തൊപ്പി ഊരി തല ദേഷ്യത്തോടെ തല ചൊറിഞ്ഞു… ശ്രീകല അത് കണ്ട് ചിരിച്ചു….

എല്ലാം കാണിച്ചു വെച്ചിട്ട് തല ചൊറിഞ്ഞിട്ട് എന്ത് കാര്യം ആന്റണി….?

സോറി മാഡം… എന്റെ സബോർഡിനേറ്റു… അതിപ്പോൾ ഒരു സദാ കോൺസ്റ്റബിൾ ആയാൽ പോലും അവർ എന്റെ പിള്ളേരാണ്…. ഞാൻ മാക്സിമം അവരെ കെയർ ചെയ്യും…. അത് മാത്രമേ ഇവിടെയും സംഭവിച്ചുള്ളു….

എന്നിട്ട് എന്തായി ഈ കണ്ട പ്രശ്നം മുഴുവൻ ഉണ്ടാക്കിയിട്ട് അവൻ രണ്ടെണ്ണത്തിനെ കൂടി തട്ടി അവൻ മുങ്ങി…. തെറി മുഴുവൻ തനിക്….

നോ മാഡം…. കേദാർ അല്ല അത് ചെയ്തത്…. അവൻ അങ്ങനെ ചെയ്യില്ല….

തനിക്ക് എന്താ ഇത്ര ഉറപ്പ്…..?

അവന്റെ അപ്പന്റെ പേര് വിശ്വംഭരൻ എന്നാണ്…. കേണൽ വിശ്വംഭരൻ…. നല്ല തന്തക്ക് പിറന്ന വിത്ത് ഗുണമുള്ള പൊലീസിലെ പുലികുട്ടിയാണ് അവൻ… ഇത്… സം തിങ് റോങ്….

റോങ്….?

ആന്റണി പറഞ്ഞത് കേട്ട് ശ്രീകല നെറ്റി ചുളിച്ചു….

ബലരാമൻ… ചെറുതോട്ടത്തിൽ ബലരാമൻ….

ആന്റണി… ആ പേര് പറയുന്നത് പോലും സൂക്ഷിച്ചു വേണം…

നോ മാഡം…. തൊപ്പിയല്ല ഇനി തല തന്നെ പോയാലും എന്റെ ചെക്കൻ നിരപരാധിയാണെങ്കിൽ അവനെ ഞാൻ ഊരിയെടുക്കും…

അത്രയും പറഞ്ഞുകൊണ്ട് ആന്റണി തൊപ്പി തലയിൽ വെച്ചു കൊണ്ട് ശ്രീകലക്ക് ഒരു സല്യൂട്ട് കൊടുത്തുകൊണ്ട് തിരിച്ചു നടന്നു….

വണ്ടിയിൽ കയറിയ ഉടൻ തന്നെ ആന്റണിക്ക് കാൾ വന്നു….

പറയു അരുൺ…..

അങ്ങേ തലക്കൽ ക്രൈം ബ്രാഞ്ച് സി ഐ അരുൺ മാധവൻ ആയിരുന്നു….

സാർ…. ഫോറൻസിക് ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധന ഫലങ്ങൾ എല്ലാം വന്നു…. സംഭവം നടന്ന സ്പോട്ടിൽ നിന്നും ലഭിച്ച ബ്ലഡ് സാമ്പിൾസിൽ ഒരെണ്ണം കേദാറിന്റെ തന്നെയാണ്…. കേദാറിനും പണി കിട്ടിയിട്ടുണ്ട് സാർ അതുറപ്പാണ്….

ഓക്കേ അരുൺ താങ്ക്സ് ഫോർ ദി ഇൻഫർമേഷൻ….

ആന്റണി ഫോൺ കട്ട്‌ ചെയ്തിട്ട് ഡ്രൈവറെ നോക്കി….

എന്ത് കാവടി കാണാൻ നിർത്തിയിട്ടിരിക്കുവാടോ….? വണ്ടി എടുക്കേടോ….?

അല്ല അത്‌ സാർ പറഞ്ഞില്ല….

ഇവിടെ മനുഷ്യന്റെ മൂട്ടിൽ തീ പിടിച്ചിരുക്കുവാ…. അപ്പോഴാ സാർ പണഞ്ഞില്ലന്നു…. എന്റെ കർത്താവെ ഒരു ലോഡ് കിഴങ്ങന്മാരെയാണല്ലോ നീ എന്നെ കൊണ്ട് ചുമപ്പിക്കുന്നതു…. വണ്ടി എടുക്ക് സോമാ….

ആന്റണിയുടെ സകല പിടിയും വിട്ടിരുന്നു… അയാൾ പിന്നിലേക്ക് ചാരി ഇരുന്നു കൊണ്ട് കണ്ണടച്ചു…. പെട്ടെന്ന് എന്തോ ഓർത്തത് പോലെ അയാൾ ഞെട്ടി എഴുന്നേറ്റു…. പെട്ടന്ന് തന്നെ ഫോൺ എടുത്ത് ഒരു നമ്പർ ഡയൽ ചെയ്തു….

ഹലോ… അവിനാശ് സത്യമൂർത്തി….

അപ്പുറത്ത് കാൾ അറ്റൻഡ് ആയതും നല്ല ഗാംഭീര്യമുള്ള ശബ്ദം ഒഴുകിയെത്തി….

അവിനാശ്….. ദിസ്‌ ഇസ് മീ…. ആന്റണി… ആന്റണി വർഗീസ്….

ഹലോ സാർ… ഹൗ ർ യൂ…?

ഒട്ടും ഫൈൻ അല്ല മോനെ….ആകെ പുലിവാൽ പിടിച്ചിരിക്കുകയാണ്….

ഞാൻ അറിഞ്ഞു…. ഇന്നും ഇന്നലെയും ആയി ചാനലുകളിൽ വേറെ ഒരു വാർത്തയും ഇല്ലല്ലോ…?

ഡാ എനിക്ക് നിന്റെ ഒരു ഹെല്പ് വേണം….

എന്റെയോ….?

യെസ്… നമ്മുടെ മറ്റേ പഴയ പുള്ളിയില്ലേ…. യൂനസ്… യൂനസ് അലി….. അവൻ ഇപ്പോൾ എവിടെയുണ്ടെന്ന് അറിയണം….

അത് ഒരു പോയിന്റ് ആണല്ലോ സാറെ…. കേദാർ മിസ്സ്‌ ആയിട്ടുണ്ടെങ്കിൽ… അതിന്റെ പിന്നിൽ ബലരാമൻ ആണെങ്കിൽ…. ബലരാമൻ പ്രയോഗിച്ചത് ബ്രഹ്മസ്ത്രം തന്നെ ആയിരിക്കും…. സാർ ഒരു ഫൈവ് മിനിറ്റ്….

അത്രയും പറഞ്ഞിട്ട് അവിനാശ് ഫോൺ കട്ട്‌ ചെയ്തു….

ആന്റണി പിന്നിലേക്ക് ചാരി കണ്ണുകളടച്ചു….

       ******* ********* *******

മൂന്ന് ദിവസങ്ങൾക്കു ശേഷം…

കർണാടക

കുന്താപുര…… കൊല്ലൂർ റോഡ്…..

ചീറി പാഞ്ഞു വരുന്ന ബ്ലാക്ക് കളർ സൈലോ…..

അതിന്റെ തൊട്ട് പുറകിലായി അതിലും വേഗത്തിൽ അതെ കളർ പജീറോ….

സൈലോയിൽ ഉള്ളവരുടെ മുഖം ഭയം കൊണ്ട് വിളറിയിരുന്നു…..

ഡേയ് മിഥുൻ അത് അവൻ തന്നെയാണോ….?

അതേടാ…. ഇറ്റ്സ് ഹിം…. ഞാൻ വ്യക്തമായി കണ്ടതാണ്…..

പക്ഷെ ബൽറാം സാബ് എല്ലാം നിർത്തിയെന്നു പറഞ്ഞിട്ട്….? ഇതിപ്പോൾ….

അതിന് ഇത് ബൽറാം അല്ല… യൂനസ് ആണ് യൂനസ് അലി…..

മിഥുൻ പറഞ്ഞു നിർത്തിയതും പജീറോ സൈലോയെ ഓവർ ടേക്ക് ചെയ്തു വിലങ്ങനെ നിർത്തി…..

സൈലോയുടെ ടയറുകൾ റോഡിലുരഞ്ഞു നിന്നു…

മിഥുനും ഉബൈദും പുറത്തേക്കിറങ്ങി….

പജീറോയുടെ ഡ്രൈവിങ് സൈഡിലെ ഡോർ തുറന്നു ബ്ലാക്ക് ബൂട്ട് തറയിൽ പതിഞ്ഞു….

പറ്റെ വെട്ടിയ തലമുടിയും…. പുരികത്തിനു മുകളിലെ കറുത്ത മറുകും കണ്ടതോടെ ഇരുവരുടെയും പകുതി ജീവൻ പോയിരുന്നു….

യൂനസ്…. യൂനസ് ഭായി….

സോറി ഗയ്‌സ്…. ഗെയിം അവസാനിച്ചിരുന്നില്ല…. ചെറിയൊരു ഇടവേള കഴിഞ്ഞു…. ബലരാമനും പിള്ളേരും പിന്നെയും ഗ്രൗണ്ടിൽ ഇറങ്ങി…. ഇതൊരു അറിയിപ്പാണ്…. മിത്ര തങ്കച്ചിക്ക് ബലരാമന്റെ അറിയിപ്പ്… ഗുഡ് ബൈ….

പറഞ്ഞു തീർന്നതും യൂനസിന്റെ കയ്യിലിരുന്ന ഗൺ ശബ്‌ദിച്ചു…. രണ്ട് തവണ….. മിഥുന്റെയും ഉബൈദിന്റേയും തിരുനെറ്റിക്ക് ദ്വാരം വീണിരുന്നു….

ഈ കാഴ്ച കണ്ടു അവിടെ നിന്നിരുന്ന സകല ആൾക്കാരും വിറങ്ങലിച്ചു പോയി….

യൂനസ് തിരിഞ്ഞു നിന്ന് അവരെയെല്ലാം ഒന്ന് നോക്കി….

പോലീസ് വരുമ്പോൾ രേഖാചിത്രം പറഞ്ഞു കൊടുത്തു വിഷമിക്കണ്ട… പേര് പറഞ്ഞാൽ മതി…. യൂനസ്…. യൂനസ് അലി…. ഫോട്ടോയും ഫുൾ ഡീറ്റയിൽസും അവരുടെ കൈയിൽ ഉണ്ട്…..

യൂനസ് വണ്ടിയിലേക്ക് കയറി… വെടിയുണ്ട കണക്കെ വണ്ടി കുന്താപുര ലക്ഷ്യമാക്കി കുതിച്ചു….

******** ******** ******* ******

ബാംഗ്ലൂർ…..

കർണാടക പോലീസ് ഹെഡ് കോർട്ടേഴ്‌സ്….

ഡി ജി പി…. സുന്ദരം ശിവരാമകൃഷ്ണന്റെ മുറിയിലേക്ക് ധൃതിയിൽ ഒരു പോലീസ് ഓഫീസർ കടന്നു വന്നു….

എന്താ വിശ്വനാഥ്….?

സാർ വെസ്റ്റേൺ കോസ്റ്റൽ ഏരിയ…. ബാക്ക് ടു ദി ഡേഞ്ചർ സിറ്റുവേഷൻ….?

വിശ്വനാഥ് പറഞ്ഞത് കേട്ട് സുന്ദരത്തിന്റെ നെറ്റി ചുളിഞ്ഞു….

താൻ എന്താ പറഞ്ഞു വരുന്നത്….

ഹി ഈസ്‌ ബാക്ക്….?

ഹൂ….?

ബൽറാം….

വാട്ട്‌….?

അതെ സാർ CB ഈസ്‌ കമിങ് ബാക്ക്…. ഇന്ന് കുന്താപുരക്ക് അടുത്ത് വെച്ച് ഉണ്ടായ ഷൂട്ട്‌ ഔട്ടിൽ രണ്ട് ചെറുപ്പക്കാർ കൊല്ലപ്പെട്ടു…. ഒരാൾ ഉഡുപ്പി സ്വദേശി ഉബൈദ്… മറ്റെയാൾ….?

മറ്റെയാൾ….?

സാർ മറ്റെയാൾ മിഥുൻ….. മിത്ര തങ്കച്ചിയുടെ ബ്രദർ….. ഷൂട്ട്‌ ചെയ്തത്… യൂനസ്… യൂനസ് അലി….

ഓ മൈ ഗോഡ്……..

സുന്ദരം ചെയറിലേക്ക് ചാരി കിടന്ന് നെഞ്ച് തടവി….

3 വർഷം മുൻപ് വരെ കർണാടകയെ ചോരകളമാക്കിയ ഗാങ് വാർ തിരികെ എത്തിയിരിക്കുന്നു എന്ന വാർത്ത കർണാടക പോലീസിന്റെ സർവ്വസൈന്യാധിപനു താങ്ങാവുന്നതിനും അപ്പുറമായിരുന്നു…..

അയാൾ ഫോൺ എടുത്തു ഒരു നമ്പർ ഡയൽ ചെയ്തു….

    *********** ********* *******

വടയമ്പാടി……

3 ദിവസത്തെ നിരോധനഞ്ജക്ക് ശേഷം വടയമ്പാടി സമാധാനത്തിന്റെ വഴിയിലേക്ക് എത്തിയിരുന്നു…

എങ്കിലും ഇന്ന് സിദ്ധാർത്ഥിന്റെ സംസ്കാരചടങ്ങുകൾ പ്രമാണിച്ചു വലിയ രീതിയിലുള്ള പോലീസ് സന്നാഹങ്ങൾ ഒരുക്കിയിരുന്നു….

ചെറുതോട്ടത്തിൽ വീടും പരിസരവും ജനസമുദ്രം ആയി മാറി കഴിഞ്ഞിരുന്നു…. കനത്ത പോലീസ് സന്നാഹവും…. സൗത്ത് ഇന്ത്യയിലെ തന്നെ പ്രബലരായ പല വ്യക്തികളും സിദ്ധാർത്ഥിന്റെ മരണത്തിൽ അനുശോചനം അറിയിക്കാൻ എത്തിയിരുന്നു….

അലമുറകളാൽ മുഖരിതമായ ചെറുതോട്ടത്തിൽ വീടിന്റെ മുറ്റത്…. തിരക്കുകളിൽ നിന്നും ഒഴിഞ്ഞു മാറി നിസ്സംഗ ഭാവത്തിൽ ബലരാമൻ നിന്നു….

അനുശോചനം അറിയിക്കാനായി തന്റെ അരികിലേക്കെത്തിയവരുടെ മുൻപിൽ ഒന്നും മിണ്ടാതെ….

നിരനിരയായി കിടക്കുന്ന നീണ്ടു കിടക്കുന്ന വാഹനങ്ങൾക്ക് പിന്നിലായി അഞ്ചോളം വരുന്ന വാഹനങ്ങളുടെ ഒരു നിര വന്നു നിന്നു…..

എല്ലാം വില കൂടിയ വാഹനങ്ങൾ… അതിൽ രണ്ടാമത് ബെൻസും മൂന്നാമത് ജഗ്‌ഗ്വറും ആയിരുന്നു….

വാഹനങ്ങളുടെ ഡോർ തുറക്കപ്പെട്ടു….

ബെൻസിൽ നിന്നും മിത്ര തങ്കച്ചി ഇറങ്ങി….. കടും ചുവപ്പ് നിറമുള്ള പട്ടുസാരിയായിരുന്നു അവളുടെ വേഷം…. നെറ്റിയിൽ വലിയ വട്ടത്തിൽ കുങ്കുമ പൊട്ട്…. പുറകിലെ ജഗ്ഗ്വറിന്റെ ഡോർ തുറന്ന് തൂവെള്ള പാന്റും കോട്ടും ധരിച്ച ആറടി ഉയരക്കാരൻ ഇറങ്ങി…. നരകയറി തുടങ്ങിയ മുടി പിന്നിലേക്ക് കെട്ടിവെച്ചു….. താടി നീട്ടിവളർത്തിയ ആ മനുഷ്യന്റെ മുഖത്ത് നിറയെ വസൂരി കുത്ത് പോലെ വടുക്കൾ ആയിരുന്നു….

അയാൾ ഇറങ്ങിയ പാടെ നിലത്ത് രണ്ട് പ്രവിശ്യം ചവിട്ടി നോക്കി…. നിലത്ത് നിന്നും ഒരു പിടി വാരി മണത്ത് നോക്കി….. എന്നിട്ട് നിർവൃതി കൊണ്ടെന്ന പോലെ മുകളിലേക്ക് നോക്കി കണ്ണുകളടച്ചു നിന്നു….

കറുത്ത ബനിയനും ജീൻസും ധരിച്ച 8 കരുത്തന്മാരുടെ അകമ്പടിയോടെ അവർ ചെറുതോട്ടത്തിൽ വീട് ലക്ഷ്യമാക്കി നടന്നു….

DIG ശ്രീകലയും SP ആന്റണിയും ഈ വരുന്നവരെ സസൂക്ഷ്മം നീരിക്ഷിച്ചു….

അവർ അടുത്ത് എത്തിയതും ശ്രീകല കൈ നിവർത്തി അവരെ തടഞ്ഞു….

സാർ പ്ലീസ് ഗീവ് മീ യു ർ ഐഡി….? ഫോർ ദി സെക്യൂരിറ്റി റീസൺസ്…?

മിത്ര അയാളെ നോക്കി…. അയാൾ തന്റെ കൂളിംഗ് ഗ്ലാസ്‌ ഊരി…. തവിട്ട് നിറമുള്ള കൃഷ്ണമണികൾ തിളങ്ങി….

ഹസ്സനാർ….. ഇബ്രാഹിം ഹസ്സനാർ….

ശാന്തമായതെങ്കിലും ഇടിമുഴക്കത്തിന്റെ കരുത്ത് ഒളിപ്പിച്ചു വെച്ച ആ ശബ്ദത്തിനു മുന്നിൽ ശ്രീകലയുടെ കൈകൾ അറിയാതെ താണു പോയി….

ഗുഡ്…..

പറഞ്ഞിട്ട് ഇബ്രാഹിം തന്റെ ഗ്ലാസ്‌ വീണ്ടുമെടുത്ത് മുഖത്ത് അണിഞ്ഞുകൊണ്ട് മുൻപോട്ട് നടന്നു…. ശ്രീകലയും ആന്റണിയും അടങ്ങുന്ന പോലീസ് സംഘം കാഴ്ചക്കാരെ പോലെ നോക്കി നിന്നു….

ആരാ മാഡം അയാൾ…..?

ഹസ്സനാർ….. ഇന്ദ്രിയ ഡെക്കാൻ മൈനിങ് കോർപ്പേറഷൻ ലിമിറ്റഡ് എന്ന് കേട്ടിട്ടുണ്ടോ….ആന്റണി…?

ശ്രീകല ചോദിച്ചത് കേട്ട് ആന്റണി ഒരു നിമിഷം ഒന്നാലോചിച്ചു….

യെസ് മാഡം…. നോർത്തിലെ വമ്പൻ ടീം അല്ലെ…. കൂടാതെ ഇപ്പോൾ അഫ്ഗാനിലും ടോപ് ലെവലിൽ നിൽക്കുന്ന ഇന്ത്യൻ കമ്പനി…..

അഫ്ഗാൻ മാത്രമല്ല… ആഫ്രിക്ക, ലാറ്റിൻ അമേരിക്ക….. അങ്ങനെ ലോകത്ത് ഏതു മൈനിങ് കമ്പനിയുമായി കിടപിടിക്കുന്ന കമ്പനിയാണ്… ഗോൾഡ്, ഡയമണ്ട്…. തുടങ്ങി കരിങ്കല്ല് വരെ ഖനനം ചെയ്യുന്നുണ്ട് ഇവർ….

ഇയാൾ എന്താ ഇവിടെ….?

ഈ അടുത്തിടെ ഒരു വർത്തയുണ്ടയിരുന്നു… പൂട്ടിക്കിടക്കുന്ന കോലാർ ഗോൾഡ് ഫണ്ട്‌ റീ ഓപ്പൺ ചെയ്യുന്നതിനെ പറ്റി…. അതിനുള്ള ശ്രമങ്ങളിൽ മുൻപന്തിയിൽ ആണ് ഇന്ദ്രിയ ഡെക്കാൻ…. നമ്മുടെ ബലരാമൻ സാർ കർണ്ണാടകയിലെ വലിയ പുള്ളി ആയിരുന്നല്ലോ… സൊ….

ഓ അങ്ങനെ….

ആന്റണിയും ശ്രീകലയും സംസാരിച്ചു കൊണ്ടിരിക്കുന്ന സമയത്ത് തന്നെ ഇബ്രാഹിമും സംഘവും സിദ്ധാർത്ഥ് കിടക്കുന്നിടത് എത്തിയിരുന്നു….

വെള്ള തുണിയാൽ പൊതിഞ്ഞ സിദ്ധാർത്ഥിന്റെ ശരീരത്തിന്റെ കാൽക്കൽ ചെന്ന് ഇബ്രാഹിം കണ്ണുകളടച്ചു പ്രാർത്ഥിച്ചു…. ശേഷം ചുവന്ന റോസാപ്പൂക്കൾ കൊണ്ട് മാത്രം അലങ്കരിച്ച അതിമനോഹരമായ ഒരു ബൊക്ക അയാൾ അവന്റെ ദേഹത്ത് വെച്ചു….

സിദ്ധാർത്ഥിന്റെ അരികിൽ നിന്ന ഭാസ്കറിന്റെയും ബാലചന്ദ്രന്റെയും കണ്ണുകൾ തങ്കച്ചിയെ കണ്ടതോടെ കനലുകൾ ആയി മാറി…. സിദ്ധാർത്ഥിന്റെ തലക്കൽ നിന്നിരുന്ന അനന്തു മാത്രം ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല….

ഇബ്രാഹിം ഭാസ്കറിന്റെ അടുത്ത് ചെന്ന് തൊഴുതു…..

എന്ത് പറഞ്ഞു സമാധാനിപ്പിക്കണം എന്നറിയില്ല…. ബാഡ് ലക്…. എല്ലാം അവിടുത്തെ തീരുമാനം എന്ന് പറഞ്ഞു സമാധനിക്കാം എവിടെ രാമേട്ടൻ….?

ഭാസ്കർ ആദ്യം തങ്കച്ചിയെ നോക്കി അവളുടെ മുഖത്ത് വിജയിച്ചവളുടെ ഒരു ചിരി ഉണ്ടായിരുന്നു….. പിന്നെ ഇബ്രാഹിമിന്റെ മുഖത്ത് നോക്കിയ ഭാസ്കർ കണ്ണുകൾ കൊണ്ട് ബലരാമൻ നിൽക്കുന്നിടത്തേക്കുള്ള വഴി കാണിച്ചു കൊടുത്തു….

ഇബ്രാഹിമും തങ്കച്ചിയും പോയതും ബാലചന്ദ്രൻ പല്ലുകൾ ഇറുമി….

നായിന്റെ മോൾ….

അയാൾ മുരണ്ടു….

ഭാസ്കർ ബാലചന്ദ്രന്റെ കൈയിൽ അമർത്തി പിടിച്ചു…..

ഇബ്രാഹിമും സംഘവും ബലരാമന്റെ മുൻപിലെത്തി…

രാമേട്ടാ… ഞാൻ ഹസ്സനാർ…. ഇബ്രാഹിം ഹസ്സനാർ…… രാമേട്ടൻ കേട്ടിട്ടുണ്ടാകും ഇന്ദ്രിയ ഡെക്കാൻ…. തങ്കച്ചിക്ക് ഇപ്പോൾ കമ്പനിയിൽ കുറച്ചു ഷെയറുകൾ ഉണ്ട്…. സൊ ബാംഗ്ലൂർ ഒരു മീറ്റിംഗിന് വന്നപ്പോഴാണ് തങ്കച്ചി പറഞ്ഞത്…. അവൾക്ക് വളരെ വേണ്ടപ്പെട്ട ഒരാളാണ് ഇവിടെ….. !സാരമില്ല രാമേട്ടാ….. !

ഹസനരേ പൂർത്തിയാക്കാൻ സമ്മതിക്കാതെ ബലരാമൻ കൈ ഉയർത്തി തടഞ്ഞു…..

തങ്കച്ചിക്ക് വളരെ വേണ്ടപ്പെട്ട ഒരാൾ ഉഡുപ്പി ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിൽ തണുത്ത് വിറങ്ങലിച്ചു കിടപ്പുണ്ടെന്നു അവളോട്‌ പറഞ്ഞു കൊടുക്ക് പാർട്ണറേ…..

ബലരാമൻ പറഞ്ഞു തീർന്നതും തങ്കച്ചിയുടെ ഫോൺ റിങ് ചെയ്തു….

കാൾ അറ്റൻഡ് ചെയ്തതും തങ്കച്ചിയുടെ മുഖഭാവം മാറി….. അവൾ വിറയലോടെ ബലരാമന്റെ മുഖത്തേക്ക് നോക്കി….

എല്ലാം നിർത്തിയിടത്ത് നിന്നും നീ വീണ്ടും തുടങ്ങിയപ്പോൾ ഒന്ന് ഓർത്തില്ല…. എതിരെ ബലരാമൻ ആണെന്ന്…. ഇനി ഞാൻ പകുതിക്ക് വെച്ച് നിർത്തില്ല മോളെ…. തീർത്തിട്ടെ നിർത്തു….

തങ്കച്ചിയുടെ ഭാവമാറ്റവും ബലരാമന്റെ സംസാരവും കേട്ടാ ഇബ്രാഹിം ചോദ്യഭാവത്തിൽ തങ്കച്ചിയെ നോക്കി….

മിഥുൻ……

അവൾ വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു…..

ഇബ്രാഹിംന്റെ നോട്ടം ബലരാമനിലേക്ക്

നീണ്ടു….

ഹസനാരുടെ ഫാമിലി പുണെയിൽ സെറ്റിൽട് ആണല്ലേ…. ഒരു മകൻ അൾജീരിയയിൽ ആണിപ്പോൾ ഒരു ഗോൾഡ് ഫണ്ട്‌ മൈനിംഗുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾക്കായി….. അല്ലെ…..

ഇബ്രാഹിം ഒന്നും മിണ്ടാതെ ബലരാമനെ തുറിച്ചു നോക്കി കൊണ്ട് നിന്നു….

എന്റെ പേര് മറക്കരുത് സുഹൃത്തേ…. ബലരാമൻ…. ആ പേര് മറന്നാൽ അതിന് നിന്റെ ജീവന്റെയും ജീവിതതിന്റെയും വില ഉണ്ടാകും….

അത്രയും പറഞ്ഞിട്ട് ബലരാമൻ മുൻപോട്ട് നടന്നു….. ഇബ്രാഹിമും സംഘവും എന്ത് ചെയ്യണം എന്നറിയാതെ നിന്നു…..

   ********** ********** ********

കോഴിക്കോട്

ഉത്തരമേഖല ഡി ഐ ജി ഓഫീസ്

ഡി ജി പി രത്നവേലിനു മുൻപിൽ ശ്രീകല ഇരുന്നു….

സാർ വടയമ്പാടി ഇഷ്യൂമായി ബന്ധപ്പെട്ട ഇത് വരെയുള്ള റിപ്പോർട്ട്‌…. റിട്ടയേർഡ് എസ് ഐ മാരാരുടെ ചെറുമകൾ മേഘയുടെ മരണം… അത്‌ ഒരു മർഡർ തന്നെയാണ് സാർ… കുട്ടി മരിച്ചത് ശ്വാസം മുട്ടിയാണ്…. കൂടാതെ റേപ്പ് അറ്റംപ്ന്റ്  നടന്നിട്ടുണ്ട്…. ബോഡി കണ്ടെത്തുന്നതിന്റെ തലേ ദിവസം രാത്രി പോലീസ് കസ്റ്റഡിയിൽ വെച്ച് കൊല്ലപ്പെട്ട സിദ്ധാർഥ് ആ കുട്ടിയെ റേപ്പ് ചെയ്യാൻ ശ്രമിച്ചത് സബ് ഇൻസ്‌പെക്ടർ കേദാർനാഥ് തടഞ്ഞതിന് ആ കുട്ടിയുടെ മുത്തച്ഛൻ കൂടിയായ മാരാർ സാക്ഷിയാണ്…. മാരാരുടെ ആ മൊഴിയാണ് സിദ്ധാർത്ഥിനെ കസ്റ്റഡിയിൽ എടുക്കാൻ കാരണം…. പിന്നെ പോലീസ് കസ്റ്റഡിയിൽ ആയ സിദ്ധാർത്ഥിനെ ലോക്കപ്പിൽ സൂക്ഷിക്കാതെ മറ്റൊരാളുടെ ഫാം ഹൌസിലേക്ക് മാറ്റിയതിന്റെ കാരണം നമ്മുക്ക് വ്യക്തമാണ്… ഇനി സിദ്ധാർത്ഥിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കനത്ത മർദനത്തിൽ ആന്തരികാവയവങ്ങൾക്കു ഉണ്ടായ ക്ഷതം  തന്നെയാണ് മരണ കാരണം….ആ കൊലപാതകത്തിന് കേദാർ തന്നെയാണ് ഉത്തരവാദി എന്നെ നമ്മുക്ക് ഇപ്പോൾ പറയാനാകൂ… പിന്നെ അതിന്റെ പേരിൽ ഉണ്ടായ കലാപവും വെടിവെപ്പും…. ചെറുതോട്ടത്തിൽ ബലരാമൻ എന്ന ആളാണ് കലാപത്തിന് ആഹ്വനം നൽകിയത് അതിന് എസ് പി ആന്റണി സാക്ഷിയാണ്…. അവർ പോലീസ് സ്റ്റേഷൻ ആക്രമിച്ചപ്പോൾ പോലീസിന് നിറയൊഴിക്കുക എന്നല്ലാതെ വേറെ മാർഗ്ഗമില്ലായിരുന്നു…. ഇത്രയുമാണ് വടയമ്പാടി ഇൻസിഡന്റ്….

ഓക്കേ….അപ്പോൾ കണ്ണൂരിൽ ഉണ്ടായത്….

സാർ ആ രണ്ട് പോലീസുകാരുടെ മരണത്തിൽ കേദാറിന് പങ്കില്ല എന്ന് തന്നെയാണ് പ്രാഥമിക അന്വേഷണത്തിൽ മനസിലാകുന്നത്…. പരിശോധനയിൽ തെളിഞ്ഞത് വെച്ച് നോക്കുമ്പോൾ… കേദാറും കൊല്ലപ്പെട്ടു കഴിഞ്ഞു സാർ… മൃതദേഹം അവർ കടത്തി കൊണ്ട് പോയിട്ടുണ്ട്…. കേദാർ ആണ് ഇത് ചെയ്തെന്നു വരുത്തി തീർക്കാൻ….

അതിന്റെ പിന്നിൽ….?

നോ ഡൌട്ട് സാർ…. കേദാറും കൊലചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ…. അതും ബലരാമൻ തന്നെയാണ് സാർ ചെയ്തിട്ടുള്ളത്….

മ്മ്….

രത്നവേൽ എന്തോ ആലോചിച്ചു കൊണ്ട് പിന്നിലേക്ക് ചാരി കിടന്നു….

അപ്പോൾ താൻ പറഞ്ഞു വരുന്നത് സാഹചര്യതെളിവുകൾ വെച്ച് ബലരാമനെ ചോദ്യം ചെയ്യണം…

യെസ് സാർ…. ബലരാമൻ മാത്രമല്ല സാർ അയാളുടെ സഹോദരങ്ങൾ ആയ ബാലഭാസകർ, ബാലചന്ദ്രൻ, പിന്നെ സഹോദരിയുടെ മകൻ അനന്തലാൽ, ബലരാമന്റെ വലംകൈ ബഷീർ…. ഇത്രയും പേരെ ചോദ്യം ചെയ്യണം

രത്നവേൽ തന്റെ തല ചൊറിഞ്ഞു…

കുറച്ചു പാടാണ്… എന്നാലും ശ്രമിക്കാം…

വൈ സാർ….?

ഈ ബലരാമനെ വടയമ്പാടിയിൽ കയറി അറസ്റ്റ് ചെയ്യുക എന്ന് പറയുന്നത് ആത്മഹത്യപരമാണു… വീണ്ടും പ്രശ്നങ്ങൾ ഉണ്ടാകും….

സാർ….

അതേടോ… അയാളെ വടയമ്പാടിക്ക് പുറത്തു കിട്ടണം…. അതിനും ഒരു വഴി തെളിഞ്ഞു കിട്ടിയിട്ടുണ്ട്…..

എന്ത് വഴി സാർ…..?

രത്നവേൽ ഒരു ഫയൽ എടുത്തു ശ്രീകലയുടെ മുന്പിലേക്കിട്ടു….

കർണാടക പോലീസിന്റെ ഒരു റിപ്പോർട്ട്‌ ആണ്…. ഇന്നലെ രാവിലെ കുന്താപുരക്ക് അടുത്ത് വെച്ച് നടന്ന ഒരു വെടിവെയ്പ്പിൽ രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു… അതിന് ഉത്തരവാദികൾ എന്ന് കരുതുന്ന രണ്ട് പേർ കേരളത്തിൽ ഒളിവിൽ താമസിക്കുന്നതായി അവർ സംശയിക്കുന്നു….

സാർ…..

രത്നവേൽ പറഞ്ഞത് കേട്ട് ശ്രീകല നെറ്റി ചുളിച്ചു….

യെസ്…. ചെറുതോട്ടത്തിൽ ബലരാമൻ എന്ന CB പിന്നെ യൂനസ് അലി….

സാർ…. ശ്രീകല ചാടി എഴുന്നേറ്റു…

യെസ് ശ്രീകല… കർണാടകയുടെ പടിഞ്ഞാറൻ തീരത്തെ ഗാങ് വാർ തിരികെ എത്തിയിരിക്കുന്നു…. മംഗ്ലൂർ and ഉഡുപ്പി ഈസ്‌ ഇൻ എ ട്രബിൾ….

സാർ…. അപ്പോൾ ബലരാമൻ നിർത്തിയിടത്ത് നിന്നും വീണ്ടും തുടങ്ങുന്നു….

യെസ്…. ചെറുതോട്ടത്തിൽ ബലരാമൻ വടയമ്പാടി വിട്ട് പുറത്തു വരുന്നു…

രത്നവേൽ പറഞ്ഞത് കേട്ട് ശ്രീകല വിശ്വാസം വരാതെ അയാളെ തന്നെ നോക്കിയിരുന്നു…..

രണ്ട് സ്റ്റേറ്റ് പോലീസ് ഡിപ്പാർട്മെന്റുകൾ വല വീശി തുടങ്ങിയിരുന്നു….. ബലരാമൻ എന്ന തിമിംഗലത്തിനായി…. ഇനി അവർക്ക് ഉറക്കമില്ലാത്ത രാത്രികൾ….

ഇതേ സമയം തലപ്പാടി ചെക് പോസ്റ്റ്‌ കടന്ന് വൈറ്റ് ഫോർച്യൂണറും ബ്ലാക്ക് പജീറോയും കർണ്ണാടകയിലേക്ക് കടന്നിരിന്നു…..

മംഗലാപുരം നഗരം കാത്തിരുന്നു….

തങ്ങളുടെ സുൽത്താന്റെ രണ്ടാം വരവിനായി…..

                           തുടരും……

4.9/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!