നിനക്ക് പണം ഓഫർ ചെയ്തവനോട് പറയണം… 14 ദിവസം…. 14 ദിവസത്തിനു ശേഷം ബലരാമൻ പുറത്തിറങ്ങും…. ജീവനോടെ…
അതും പറഞ്ഞു മുൻപോട്ട് നടക്കാൻ ഒരുങ്ങിയ ബലരാമൻ ഒരു നിമിഷം എന്തോ ഓർത്തിട്ടെന്ന പോലെ നിന്നു…. തിരിഞ്ഞു പ്രഭാഷിനെ നോക്കി….
പിന്നെ ഈ 14 ദിവസം അവൻ ജീവനോടെ ഇരിക്കാൻ പ്രാർത്ഥിക്കാൻ പറ…. അകത്തുള്ള ബാലരാമനെക്കാൾ പതിന്മടങ്ങ് ശക്തിയുള്ള ഒരൈറ്റം പുറത്തിറങ്ങിയിട്ടുണ്ട്…. അവന്റെ കയ്യിലെങ്ങാനും നിന്റെ മറ്റവനെ കിട്ടിയാൽ…….
എന്തോ ഓർത്തിട്ടെന്ന പോലെ ബലരാമന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു….
എന്റെ സിവനെ…….അവന്റെ ഒരു അവസ്ഥ…..
മുകളിലേക്ക് നോക്കികൊണ്ട് ബലരാമൻ പറഞ്ഞു വന്നത് പൂരിപ്പിച്ചു….
********* ******** ********
പത്ത് ദിവസങ്ങൾ….
പത്ത് ദിവസങ്ങൾ ശാന്തമായി കടന്നു പോയി…. വാഴേണ്ടവരും വീഴേണ്ടവരും സൂക്ഷ്മതയോടെ കരുക്കൾ നീക്കി….
മന്ത്രിസഭ പാസാക്കിയ വടയമ്പാടി ഡയമണ്ട് മൈനിങ് പ്രൊജക്റ്റിനെതിരായി ഒറ്റപ്പെട്ട ചില പ്രേതിഷേധ സ്വരങ്ങൾ ഉയർന്നു….
പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രീയനേട്ടത്തിനായി ചില ഉപാധികൾ മുൻപോട്ട് വെച്ചു….
ന്യൂസ് ചാനലുകളിൽ അന്തിചർച്ച കൊഴുത്തു….
വടയമ്പാടിയുടെ മണ്ണിൽ നിന്നും വജ്രം ഖനനം ചെയ്യാനായി ഒരു കമ്പനി രൂപീകരിക്കപ്പെടുമെന്നും…. ആ കമ്പനി വടയമ്പാടി ഗ്രാമം ഒന്നാകെ ഏറ്റെടുക്കും എന്നും ഗവര്മെന്റ് തീരുമാനം വന്നതോട് കൂടി…. വടയമ്പാടി ഒറ്റക്കെട്ടായി പ്രേതിഷേധത്തിലായി….
കണ്ണൂർ സിവിൽ സ്റ്റേഷനിലേക്ക് വടയമ്പാടി ഗ്രാമവാസികൾ ബാലഭാസ്കറുടെയും ബാലചന്ദ്രന്റെയും നേതൃത്തിൽ നടത്തിയ പ്രേതിഷേധ പ്രകടനത്തെ സർക്കാർ പോലീസിനെ ഉപയോഗിച്ച് ചോരയിൽ മുക്കി….
കേരളത്തിന്റെ ശ്രദ്ധ അതോടെ വടയമ്പാടിയിലേക്കായി….
അപ്രതീക്ഷിത കോണുകളിൽ നിന്നും വടയമ്പാടിയുടെ രക്ഷക്കായി മുറവിളി ഉയർന്നു….
പക്ഷെ സർക്കാരോ… വില്യം നേതൃത്വം കൊടുക്കുന്ന കമ്പനിയോ അതിനെ ഒന്നും ചെവികൊണ്ടില്ല…..
അവർ വടയമ്പാടിയുടെ ഭാവി തീരുമാനിച്ചു കഴിഞ്ഞിരുന്നു…..
വികസനത്തിന്റെ പേരിൽ ഒരു നാടിന്റെ…. ഒരു സംസ്കാരത്തിന്റെ… ഒരു ജനതയുടെ ശവകുഴി തോണ്ടുന്ന പ്രക്രിയ…. അത് ഇന്നോ ഇന്നലേയോ തുടങ്ങിയതല്ല…. അത് ഇന്ന് കൊണ്ട് തീരാനും പോകുന്നില്ല…. തുടര്ന്നു കൊണ്ടേയിരിക്കും….. ജനിച്ച മണ്ണിൽ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി പോരാടുന്നവരെ മാവോയിസ്റ്റുകൾ എന്നും തീവ്രവാദികളെന്നും മുദ്രകുത്തി കൽതുറുങ്കുകളിലെ ഇരുളിൽ കൊണ്ട് ചെന്നു തള്ളും… അല്ലെങ്കിൽ ഒരു ചെറിയ ലോഹഗോളം നെഞ്ചിലേക്ക് തറച്ചു കയറ്റി തീർക്കും…..
ജനങ്ങളുടെയല്ല കോർപറേറ്റ് ഭീമമാന്മാരുടെ സേവകരാണ് തങ്ങളെന്ന തോന്നൽ എന്ന് ഈ നാട്ടിലെ ഭരണകൂടങ്ങൾക്ക് ഇല്ലാതെയാകുന്നുവോ…. എന്ന് സർക്കാരുകൾ യഥാർത്ഥ ജനസേവകർ ആകുന്നുവോ അന്നേ…. ഈ നാടും ഈ സംസ്കാരവും ഈ ജനതയും പൂർണമായും സുരക്ഷിതരാകു…..
കാര്യങ്ങൾ ഇത്തരത്തിൽ മുൻപോട്ട് കൊണ്ട് പോകുന്നതിന്റെ ഇടയിൽ കേദാർ – ബലരാമൻ ഭാഗത്തു നിന്നും കാര്യമായ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാതിരുന്നത് വില്യമിനെയും സംഘത്തെയും അത്ഭുതപ്പെടുത്തി….
പക്ഷെ അത് കൊടുംകാറ്റിനു മുൻപുള്ള ശാന്തതയാണെന്നു വില്യമിന് ഉറപ്പുണ്ടായിരുന്നു….
ബാലരാമനോടുള്ള പക അവന്റെ മനസ്സിൽ അനുദിനം വളർന്നു കൊണ്ടിരുന്നു… പക്ഷെ ബലരാമനെ തീർക്കാൻ സബ്ജയിലിൽ പ്ലാൻ ചെയ്ത പദ്ധതിയും പൊളിഞ്ഞതോടെ തല്ക്കാലം സംയമനം പാലിക്കാൻ വില്യം തീരുമാനിച്ചു….
എടുത്ത് ചാട്ടം ആപത്തിൽ കൊണ്ട് ചെന്നു ചാടിക്കുമെന്നു അയാൾക്ക് നല്ല ഉറപ്പുണ്ടായിരുന്നു… ഒരു നല്ല അവസരത്തിന് വേണ്ടി കാത്തിരിക്കുക…. അതാണ് നല്ലതെന്നു വില്യം ഉറപ്പിച്ചു….
അങ്ങനെ പത്ത് ദിവസങ്ങൾ കഴിഞ്ഞു പോയി….
പതിനൊന്നാം ദിവസം…..
ബാംഗ്ളൂർ എയർപോർട്ട്……
അഹമ്മദാബാദിലെ ഒരു വമ്പൻ പ്രൊജക്റ്റിന്റെ ചർച്ചകൾ കഴിഞ്ഞു ഡൽഹി വഴി ബാംഗ്ളൂരിൽ വിമാനം ഇറങ്ങിയ മുജീബ്…ഡൊമസ്റ്റിക് ടെർമിനലിന്റെ പുറത്ത് തനിക്കായി കാത്തു കിടന്നിരുന്ന ബെൻസ് എസ് ക്ലാസ്സിന്റെ ബാക്ക് ഡോർ തുറന്നു അകത്തേക്ക് കയറി….
പ്രകാശേ നേരെ മൈസൂർ…. അവിടെ തങ്കച്ചി വെയ്റ്റിങ് ആണ്….
മുജീബ് പറഞ്ഞു തീർന്നതും ബെൻസ് മുൻപിലേക്ക് കുതിച്ചു….
എയർപോർട്ടിനു വെളിയിലിറങ്ങി ഹൈവേയിലേക്ക് കയറിയ വണ്ടിയുടെ വേഗത നൂറിൽ എത്തി കഴിഞ്ഞിരുന്നു…..
അവിടെ തങ്കച്ചി മാത്രമേയുള്ളോ സാർ…. അതോ വേറെ വെടികുറ്റികളും ഉണ്ടോ….?
ഡ്രൈവറുടെ ചോദ്യം കേട്ട മുജീബിനു എന്തോ ഒരു പന്തികേട് തോന്നി…
പ്രകാശ്….?
അയാൾ താക്കീതിന്റെ സ്വരത്തിൽ വിളിച്ചു….
പ്രകാശോ ഏതു പ്രാകാശ്…? ഓ ഈ വണ്ടിയുമായി സാറിനെ ഇവിടെ കാത്ത് നിൽക്കാമെന്ന് പറഞ്ഞവൻ…. അവനെയൊക്കെ ഞങ്ങൾ അങ്ങ് പറഞ്ഞു വിട്ടു സാറേ….
പറഞ്ഞു കൊണ്ട് ഡ്രൈവർ തിരിഞ്ഞു… അപ്പോഴാണ് മുജീബ് താൻ അപകടത്തിൽ പെട്ടു എന്ന് മനസിലായത്….
ഡാ….
മുജീബ് അലറി കൊണ്ട് അവനു നേരെ കുതിക്കാനൊരുങ്ങി…
അബദ്ധമൊന്നും കാണിക്കല്ലേ കുഞ്ഞേ… വളയം എന്റെ കൈയിലാണ്… നമ്മൾ രണ്ട് പേരും തീരും… കൊല്ലാനും ചാകാനും മടിയില്ലാത്തതു കൊണ്ടാണെടാ മണ്ടൻ കൊണാപ്പ ഡേവിഡ് ജോൺ ഈ കളിക്കിറങ്ങിയത്….
പറഞ്ഞതും ഡേവിഡ് ബ്രേക്കിൽ കാലമർത്തിയതും ഒരുമിച്ചായിരുന്നു…
വണ്ടി പിടിച്ചു കെട്ടിയത് പോലെയാണ് നിന്നത്….. മുൻപിലേക്ക് ആഞ്ഞു പോയ മുജീബിന്റെ തല എവിടെയോ ശക്തമായി ഇടിച്ചു….
വണ്ടി നിന്നതിന്റെ തൊട്ടടുത്ത നിമിഷം ബെൻസിന്റെ ഇരു ഡോറുകളും തുറക്കപ്പെട്ടു…. ഇരുവശത്ത് നിന്നും അനന്തുവും അവന്തികയും വണ്ടിക്കുള്ളിലേക്ക് കയറി….
മുജീബ് ഭയം നിറഞ്ഞ കണ്ണുകളോടെ ഇരുവരെയും മാറിമാറി നോക്കി….
അനന്തലാൽ… അനന്തലാൽ അരവിന്ദ്…. ഓ സോറി… അങ്ങനെ പറഞ്ഞാൽ നീ അറിയില്ലല്ലോ… ഉബൈദ്… ഉബൈദ് മുസ്‌തഫ കമാൽ…. മുജീബ് ഭീതിയോടെ തിരിഞ്ഞു അവന്തികയുടെ മുഖത്തേക്ക് നോക്കി…
അവന്തിക….. അവന്തിക ഷെട്ടി…. പേടിക്കണ്ട… നീ തീർന്നു മുജീബേ.. നീ തീർന്നു…..
വശ്യമാർന്ന ഒരു പുഞ്ചിരിയോടെ അവന്തിക മുജീബിനെ നോക്കി പറഞ്ഞു….
മുജീബ് അന്നാദ്യമായി ഒരു പെണ്ണിന്റെ വശ്യത കണ്ടില്ല… പകരം വശ്യമാർന്ന പുഞ്ചിരിക്ക് പിന്നിൽ അവളുടെ കണ്ണുകളിൽ തെളിഞ്ഞു നിന്നിരുന്ന വന്യതയാണ് അവന്റെ കണ്ണുകളിൽ ഉടക്കിയത്….
അവൻ അവളുടെ നോട്ടം നേരിടാൻ കഴിയാതെ കണ്ണുകൾ ഇറുക്കിയടച്ചു….
******** ******** ********
മിത്ര തങ്കച്ചിയുടെ സ്വാർഗ്ഗതുല്യമായ കൊട്ടാരം…..
തന്റെ ആഡംബരപൂർണമായ ബെഡ്‌റൂമിൽ ഉറക്കത്തിലായിരുന്നു തങ്കച്ചി….
കൃത്യം 8 മണിക്ക് തന്നെ അലാറം മുഴങ്ങി….
തങ്കച്ചി എഴുന്നേറ്റു….. ഇരുകൈകളും ഉയർത്തി പിടിച്ചു കൊണ്ട് ഒന്ന് മൂരി നിവർന്നു….
34 വയസ്സ് പിന്നിട്ടെങ്കിലും ആണായി പിറന്ന ആരെയും മയക്കുന്ന അവളുടെ ഉടലഴകുകൾ ആ നേർത്ത ഗൗണിന്റെ ഉള്ളിൽ വ്യക്തമായി കാണാമായിരുന്നു….
ഗുഡ്‌മോർണിംഗ് മിസ്സ് തങ്കച്ചി……
തന്റെ മുറിക്കുള്ളിൽ നിന്നും മുഴങ്ങിയ ആ ശബ്ദം കേട്ട് അവൾ ഒന്ന് നടുങ്ങി…. ശബ്ദം കേട്ട ഭാഗത്തേക്ക് അവൾ ഒന്ന് നോക്കി….
അവിടെ ചെയറിൽ പിന്നിലേക്ക് ചാരി കിടക്കുന്ന ഒരു ചെറുപ്പക്കാരൻ….
വെള്ള ടീ ഷർട്ടും ഗ്രേ കളർ ജീൻസുമാണ് വേഷം….
ഹേയ്… ഹു ആർ യു….?
മിത്ര പെട്ടെന്ന് ചോദിച്ചു….
കേദാർ….. കേദാർനാഥ്……
ആ പേര് കേട്ടതും മിത്രയുടെ നട്ടെല്ലിലൂടെ ഒരു തരിപ്പ് താഴേക്ക് ഇറങ്ങി പോയി….
അവളുടെ കൈ തന്റെ പില്ലോയുടെ അടിയിലേക്ക് കയറി….. അവിടെ ഉണ്ടായിരുന്നു മിത്രയുടെ സന്തത സഹചാരി…
ഇറ്റാലിയൻ മെയ്ഡ് ബാറ്റിൽഫീൽഡ് 1 കോലിബ്രി പിസ്റ്റൾ….
അവൾ അത് കൈക്കലാക്കി…. അപ്പോഴും അവളുടെ കണ്ണുകൾ കേദാറിന്റെ മുഖത്തായിരുന്നു….
കേദാർ മെല്ലെ എഴുന്നേറ്റു…..
ഞാൻ പറഞ്ഞില്ലേ തങ്കച്ചി നീ എന്നെ തേടി അലയണ്ട ഞാൻ നിന്നെ തേടി വരുമെന്ന്…. കുറച്ചു താമസിച്ചു പോയി… അതിന് സോറി…. രണ്ട് കാലിൽ നിവർന്നു നില്കാൻ കുറച്ചു സമയം വേണ്ടി വന്നു….
അവൻ തങ്കച്ചിയുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി കൊണ്ട് പറഞ്ഞു കൊണ്ട് അവളുടെ അടുത്തേക്ക് നടന്നടുത്തു….
സ്റ്റോപ്പ്…. ഇനി ഒരടി മുൻപോട്ട് വെച്ചാൽ പൊട്ടിക്കും ഞാൻ….
പിസ്റ്റൾ കേദാറിന് നേരെ ചൂണ്ടി കൊണ്ട് തങ്കച്ചി ചാടി എഴുന്നേറ്റു….
വൗ….
നേർത്ത ഗൗണിനുള്ളിൽ മിത്രയുടെ ശരീരത്തിന്റെ സൗന്ദര്യം കണ്ട കേദാർ ശരിക്കും വാ പൊളിച്ചു പോയി…
എന്തൊരു സ്ട്രക്ച്ചർ എന്റമ്മച്ചി… മ്മ്…. ഈ കണ്ട ആണുങ്ങളെയൊന്നും കുറ്റം പറയാൻ പറ്റില്ല……
അത്രയും പറഞ്ഞു കഴിഞ്ഞതും കേദാർ മുൻപോട്ട് കുതിച്ചതും ഒരോറ്റ നിമിഷത്തിൽ കഴിഞ്ഞു….
എന്താണ് സംഭവിച്ചതെന്ന് മിത്രക്ക് മനസിലാകും മുൻപ് തന്നെ തന്റെ വയറിൽ കേദാറിന്റെ കരുത്തുറ്റ കൈകൾ ചുറ്റി വരിഞ്ഞത് അവൾ അറിഞ്ഞു… അവളുടെ കവിളിൽ പിസ്റ്റൾ മുട്ടിയത്തിന്റെ തണുപ്പ് അനുഭവപ്പെട്ടു…. കേദാറിന്റെ ചൂടുള്ള നിശ്വസ വായു മിത്രയുടെ പിൻ കഴുത്തിൽ മുട്ടിയതും അവൾ അറിയാതെ ശ്വാസം ഉള്ളിലേക്കെടുത്തു….
നീ ഒരു പെണ്ണാണ്…. വെറും പെണ്ണ്…..
പറഞ്ഞു കൊണ്ട് കേദാർ അവളെ ബെഡിലേക്കു വലിച്ചിട്ടു…. പുറകെ അവനും അതിലേക്ക് വീണു…. പിസ്റ്റൾ അവൻ മിത്രയുടെ നെറ്റിയിൽ മുട്ടിച്ചു…. കേദാറിന്റെ മുഖം അവളുടെ മുഖത്തിന്റെ തൊട്ടടുത്ത് കൊണ്ട് ചെന്നു….
നിന്റെ അച്ഛനെ കൊന്ന ബാലരാമനോടുള്ള പക തീർക്കും മുൻപ് നീ ഒന്നറിയണം…. നിന്റെ അച്ഛൻ മാധവൻ കൊല്ലപ്പെട്ടത് ജോണിന്റെ കൈ കൊണ്ടാണ്… ജോൺ ബെനഡിക്ടിറ്റിന്റെ കൈ കൊണ്ട്….
മിത്ര കണ്ണുകളടച്ചു കിടക്കുകയായിരുന്നു…. പതിനാറാം വയസ്സ് തൊട്ട് ഇന്ന് ഈ നിമിഷം വരെ ഒരുപാട് പുരുഷൻമാർ അവളുടെ മുറിയിലേക്ക് കടന്നു വന്നിട്ടുണ്ട്… പക്ഷെ ഒരു പുരുഷൻ എന്താണെന്നു ഇത്രയും തൊട്ടടുത്ത് അവൾ മനസിലാക്കുന്നത് അന്നാദ്യമായിരുന്നു….
കേദാർ എഴുന്നേറ്റു…. മിത്ര പക്ഷെ ആ കിടപ്പ് കിടന്നു….
ഇനി നിനക്കൊരു മുന്നറിയിപ്പ് ഉണ്ടാകില്ല…. ഞാൻ പറഞ്ഞല്ലോ…. നല്ലവനായ നായകൻ അല്ല ഞാൻ…. അത് മനസ്സിലാക്കിയാൽ നിനക്ക് കൊള്ളാം… പിന്നെ ഇന്ന് മുജീബുമായി മൈസൂർ പ്ലാൻ ചെയ്ത അഭിമുഖസംഭാഷണം ഇല്ലേ… അത് നടക്കില്ല കേട്ടോ… അവനെ ഞാൻ അങ്ങ് പൊക്കി….
അത്രയും പറഞ്ഞിട്ട് കേദാർ പുറത്തേക്ക് നടന്നു…. വാതിൽക്കലോളം ചെന്നിട്ട് അവൻ തിരിഞ്ഞു നിന്നു….
ഈ പൂരവും വെടിക്കെട്ടുമൊക്കെ കഴിഞ്ഞിട്ട് ഞാൻ തിരിച്ചു വരുന്നുണ്ട്….
നമ്മുക്ക് ഇവിടെയൊരു വെടിക്കെട്ട് നടത്തണം വല്ലാതെ ആഗ്രഹിച്ചു പോയി…..
അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവന്റെ മുഖഭാവം മാറി….. ക്രൂരമായ ആ ചിരി അവന്റെ മുഖത്ത് തിരിച്ചെത്തി…
പക്ഷെ…. അത് നീ ജീവിച്ചിരുപ്പേണ്ടെങ്കിൽ മാത്രം…..?
ആ ശബ്ദത്തിൽ നിറഞ്ഞു നിന്ന താക്കീതിന്റെ ആഴം മിത്രക്ക് മനസിലായി കഴിഞ്ഞിരുന്നു…..
കേദാർ പോയി കഴിഞ്ഞിട്ടും മിത്ര കുറച്ചു നേരം കൂടി അവിടെ കിടന്നു… അവൾക്ക് അവിടെ നിന്നും എഴുനേൽക്കാൻ തോന്നിയില്ല എന്നതാണ് സത്യം…. അത് കേദാർ തന്റെ അച്ഛന്റെ മരണത്തെ പറ്റി പറഞ്ഞ കാര്യം പോലും ഓർത്തിട്ടല്ലായിരുന്നു…. മറ്റെന്തോ… മറ്റെന്തോ അവളുടെ മനസ്സിനെ കീഴ്‌പ്പെടുത്തി കളഞ്ഞു….
ഒരു പത്ത് മിനിറ്റോളം അവൾ ആ കിടപ്പ് കിടന്നു…. പെട്ടെന്നാണ് അവൻ പറഞ്ഞ വാചകങ്ങൾ അവളുടെ തലച്ചോറിൽ വീണ്ടും മുഴങ്ങിയത്….
നീ ഒരു പെണ്ണാണ് വെറും പെണ്ണ്…..
ആ വാചകങ്ങൾ വീണ്ടും വീണ്ടും അവളുടെ തലച്ചോറിൽ മുഴക്കങ്ങൾ സൃഷ്ട്ടിച്ചു…
വെറുമൊരു പെണ്ണ്…..
ഛെ….
അവൾക്കു തന്നോട് തന്നെ പുച്ഛം തോന്നി…
അവന്റെ മുൻപിൽ താൻ ഒരുപാട് ചെറുതായത് പോലെ അവൾക്ക് തോന്നി…. അവൾ ചാടി എഴുന്നേറ്റു… മുറിക്കു പുറത്തേക്ക് നടന്നു…..
ഇത്രയും കാവൽ ഉള്ള തന്റെ വീടിന്റെ ഉള്ളിൽ കേദാർ എങ്ങനെ കേറി എന്ന് അവൾക്ക് അറിയണമായിരുന്നു….
പുറത്തേക്ക് എത്തിയ മിത്ര മുറ്റത്തെ കാഴ്ച കണ്ടു അമ്പരന്നു പോയി…
അക്ഷരാർത്ഥത്തിൽ ആന കരിമ്പിൻ കാട്ടിൽ കയറിയ അവസ്ഥയായിരുന്നു അവിടെ…. തടിമാടന്മാരായ അണ്ണാച്ചിമാരൊക്കെ പാതിചത്ത അവസ്ഥയിൽ എഴുനേൽക്കാൻ ശേഷിയില്ലാതെ കിടക്കുന്നു…. ആ വലിയ വീട്ടില്ലേ മുറികൾ എല്ലാം പുറത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു…..
തങ്കച്ചിയുടെ മനസ്സും മുഖവും മാറിയത് പെട്ടെന്നായിരുന്നു….
കേദാർനാഥ്…..
ആ പേര് പറയുന്നതിനോടൊപ്പം അവളുടെ പല്ലുകൾ ഞെരിഞ്ഞമർന്നു…..
****** ****** *******
മൈസൂരിനു അടുത്തുള്ള ഒരു ഒഴിഞ്ഞ കെട്ടിടത്തിൽ രണ്ട് കൈയും മുകളിലേക്ക് കെട്ടിയിട്ട നിലയിൽ മുജീബ് കിടന്ന് ആടി….
ഇടികൊണ്ട് ചതയാത്ത ഒരിഞ്ചു സ്ഥലം അവന്റെ ശരീരത്തിൽ ബാക്കിയുണ്ടായിരുന്നില്ല….
ഇത്രയും കാലം മനസ്സിൽ അടക്കിപ്പിടിച്ച പകയെല്ലാം അനന്തു അവന്റെ ശരീരത്തിൽ തീർത്തു….
ഡേവിഡ് അകത്തേക്ക് വന്നു…. അവന്റെ കൈയിൽ വെള്ളം നിറച്ച ഒരു കപ്പ് ഉണ്ടായിരുന്നു…. ഡേവിഡ് വന്നപാടെ അത് മുജീബിന്റെ മുഖത്തേക്ക് ഒഴിച്ചു….
ഉപ്പ് കലക്കിയ വെള്ളം മുഖത്തെ മുറിവികളിൽ വീണതും മുജീബ് നീറ്റൽ കൊണ്ട് നീറിപുകഞ്ഞു….
നിന്നെ കാണാൻ ഒരാൾ വന്നിട്ടുണ്ട്….. കണ്ണ് തുറന്നു ആ മുഖമൊന്നു കാണ് മുജീബേ….
ഡേവിഡ് പറഞ്ഞു തീർത്തതും കേദാർ അകത്തേക്കു കടന്നു വന്നു…… മുജീബ് കണ്ണുകൾ പ്രയാസപ്പെട്ട് തുറന്നു….. അവന്റെ മുഖത്തേക്ക് നോക്കി….
കേദാർ അവന്റെ ചുറ്റും നടന്നു അടിമുടി ഒന്ന് നോക്കി….
മ്മ്…. ഇതാരുടെ കൈയൊപ്പാണ് ഡേവിഡേ … നിന്റെയോ അതോ അനന്തുവിന്റെയോ…..
അത് അനന്തുവിന്റെ വിക്രിയകൾ ആണ്…
മ്മ്… ചെക്കൻ പോരാട്ടോ…. ഒരു ട്രെയിനിങ്ങിന്റെ കുറവുണ്ട്…. ഇടിന്നു പറഞ്ഞാൽ…. ഒരൊറ്റ ഇടിയിൽ ഇവൻ പണ്ട് കുടിച്ച ഉമ്മ
ാന്റെ മുലപ്പാൽ വരെ ഛർദിക്കണം… ദേ… ഇത് പോലെ…
പറഞ്ഞു തീർന്നതും വലതു കാൽ പിന്നിലേക്ക് വെച്ച് വലത് കൈ വലിച്ചു മുഷ്ടി ചുരുട്ടി തന്റെ സർവകരുത്തും സംഭരിച്ചു മുജീബിന്റെ അടിവയറ്റിലേക്കു ഒരൊറ്റ ഇടിയായിരുന്നു കേദാർ…..
ഉമ്മ
ാ…….
കേദാറിന്റെ മുഷ്ടി പതിഞ്ഞ ഭാഗത്തെ ആന്തരികാവയവങ്ങൾ മുഴുവൻ തകർന്നു തരിപ്പണമായി പോയി കഴിഞ്ഞിരുന്നു….. ആ ഒരൊറ്റ ഇടിയുടെ ആഘാതം താങ്ങാനാവാതെ മുജീബ് അലറി കരഞ്ഞു…..
ഡേവിഡ് പോലും മുജീബിന്റെ അവസ്ഥ കാണാൻ വയ്യാത്തത് പോലെ മുഖം തിരിച്ചു കളഞ്ഞു….. എന്നാൽ കേദാറിന്റെ മുഖത്ത് ഒരുതരം ഉന്മാദമായിരുന്നു….
അവൻ മുജീബിന്റെ താടിക്ക് മെല്ലെ തട്ടി….
ഡാ…. എന്തായാലും നിന്നെ ഞങ്ങൾ കൊല്ലും… അതിന് മുൻപ് പറ…. കൊച്ചിയിൽ എന്തായിരുന്നു കഴിഞ്ഞ ദിവസം പരിപാടി….?
കേദാറിന്റെ ചോദ്യത്തിന് മറുപടിയായി മുജീബ് ഒന്ന് ചുമച്ചു….. കട്ട ചോര അവന്റെ വായിൽ നിന്നും പുറത്തേക്ക് ഒഴുകി….
പറയെടാ മോനെ…..
കേദാർ നടന്നു ചെന്നു അടുത്തുള്ള ടേബിളിന്റെ പുറത്ത് തയ്യാറാക്കി വെച്ചിരുന്ന കൊടിലും കത്രികയും എടുത്ത് കൊണ്ട് വന്നു…. ഡേവിഡിനോട് കണ്ണുകൾ കൊണ്ട് മുജീബിന്റെ ഷർട്ട് പൊക്കി പിടിക്കാൻ ആംഗ്യം കാണിച്ചു… ജോൺ മുജീബിന്റെ ഷർട്ട് പൊക്കിപ്പിടിച്ചു…
മോനെ മുജീബേ…. നീ കപ്പ പുഴുങ്ങിയതും കാന്താരി മുളക് അരച്ചതും കഴിച്ചിട്ടുണ്ടോ… വൗ… എന്ത് ടേസ്റ്റ് ആണെന്ന് അറിയാമോ… കാന്താരിയുടെ എരിവ്… ഹോ….
ഇത് പറയുന്നതിന്റെ കൂടെ തന്നെ കേദാർ കൊടിൽ കൊണ്ട് മുജീബിന്റെ പൊക്കിളിനു താഴെയുള്ള തൊലി വലിച്ചു പിടിച്ചു…. മുജീബ് വേദന കൊണ്ട് ഞരങ്ങി…
അനങ്ങല്ലേടാ ചെക്കാ… ആയുധം വെച്ചുള്ള കളിയാണ്… എന്റെ കോണ്സെന്ട്രേഷൻ പോകും… അപ്പോൾ നമ്മൾ പറഞ്ഞു നിർത്തിയത് കാന്താരി… ഇന്ന് ഞങ്ങൾക്ക് ഇവിടെ കപ്പയും കാന്താരിയും ആയിരുന്നു… കുറച്ചു കാന്താരി മുളക് അരച്ചത് നിനക്കും കൊണ്ട് വന്നിട്ടുണ്ട്… വേണ്ടെന്ന് പറയരുത്…
അത്രയും പറഞ്ഞപ്പോഴേക്കും കേദാർ കൊടിൽ കൊണ്ട് വലിച്ചു പിടിച്ച മുജീബിന്റെ തൊലി കത്രിക കൊണ്ട് മെല്ലെ കട്ട് ചെയ്യാൻ തുടങ്ങി… വളരെ പതുക്കെ ആസ്വദിച്ചാണ് കേദാർ അത് ചെയ്തത്… മുജീബ് വേദന കൊണ്ട് അലറി കരഞ്ഞു….
ഡേയ് ഞാൻ കുറച്ചു തൊലിയാണ് ചെത്തിയെടുത്തത്… ഇവന്റെ വെപ്രാളം കണ്ടാൽ തോന്നും ഞാൻ ഇവന്റെ സുന ചെത്തിയെടുത്തെന്നു…. അതും ഞാൻ ചെത്തും… സമയമുണ്ടല്ലോ….
കേദാർ നിസ്സാരമായി പറയുന്നത് കേട്ട ഡേവിഡ് അമ്പരപ്പോടെ അവന്റെ മുഖത്തേക്ക് നോക്കി…. വേദന കൊണ്ട് അലറിക്കരയുന്ന മുജുബിന്റെ ശബ്ദം നല്ല ശുദ്ധസംഗിതം പോലെ ആസ്വദിക്കുന്ന ഒരു സൈക്കോ ആണ് കേദാർ എന്ന് ഡേവിഡിന് അപ്പോൾ തോന്നി….
കേദാർ മെല്ലെ നടന്നു ചെന്നു കാന്താരി അരച്ചത് നിറച്ചു വെച്ചിരിക്കുന്ന പാത്രം എടുക്കുന്നത് മുജീബ് വ്യക്തമായി കണ്ടു…
ഡാ… ചെയ്യല്ലെടാ… എനിക്ക് സഹിക്കാൻ പറ്റില്ല… ചെയ്യല്ലെടാ പന്നി…..
മുജീബ് വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു….
എന്ത്…? ഇതൊക്കെ സാമ്പിൾ അല്ലെ മുജീബേ… അപ്പോഴേക്കും നീ കീഴടങ്ങിയോ… ചോദിച്ചു കൊണ്ട് കേദാർ അവന്റെ അടുത്തേക്ക് എത്തി…..
ഞാൻ… ഞാൻ പറയാം…. കൊച്ചിയിൽ വില്യം വന്നിരുന്നു…. മരിച്ചു പോയ ജോൺ ബെനഡിക്റ്റിന്റെ മകൻ…. ഞങ്ങൾ… ഞങ്ങൾ എല്ലാവരും അവന്റെ നിർദേശപ്രകാരമാണ് അവിടെ എത്തിയത്….
മുജീബിന്റെ കണ്ണുകൾ ഭയം കൊണ്ട് വിളറി വെളുത്തിരുന്നു…. അവൻ പറയുക അല്ലായിരുന്നു… അലറുകയായിരുന്നു…
എന്നാൽ കേദാർ അതൊന്നും കേട്ടഭാവം ഇല്ലാതെ കുറച്ചു കാന്താരി എടുത്ത് ചോര ഒഴുകി തുടങ്ങിയ മുറിവിൽ തേച്ചു പിടിപ്പിക്കാൻ തുടങ്ങി…..
അയ്യോ…. ഉമ്മ
ാ….. എന്നെ അങ്ങ് കൊന്ന് കളയെടാ… പന്നികളെ… പ്ലീസ്….
മുജീബ് അലറി കരഞ്ഞു…. കേദാർ ക്രൂരവും വികൃതവുമായ ഒരു ചിരിയോടെ കുറച്ചു കാന്താരി മുജീബിന്റെ മുഖത്തെ മുറിവിലും തേച്ചു…..
ഡേവിഡ് പോലും ഭയത്തോടെയാണ് കേദാറിനെ നോക്കിയത്….
ഏകദേശം അരമണിക്കൂറോളം ഈ പരിപാടി തുടർന്നു… കൊടിലും കത്രികയും വരെ പണിയെടുത്തു ക്ഷിണീച്ചു എന്ന് ഡേവിഡിന് തോന്നി… പക്ഷെ കേദാറിന് മാത്രം ഒരു മടുപ്പും ഉണ്ടായില്ല…
അതിന്റെ ഇടക്ക് മുജീബ് അവനു അറിയാവുന്നതെല്ലാം പറഞ്ഞു കഴിഞ്ഞിരുന്നു…
നാളെ കഴിഞ്ഞ് അഭിമന്യു ഒറ്റക്ക് ഊട്ടിക്ക് വരുന്ന കാര്യം ഉൾപ്പെടെ അവൻ കേദാറിനോട് പറഞ്ഞു… മിത്ര തങ്കച്ചി പുതിയതായി റിക്രൂട്ട് ചെയ്ത രണ്ട് പെൺകുട്ടികളുടെ ഉപ്പ് നോക്കാനുള്ള അഭിമന്യുവിന്റെ വരവ് മുജീബ് കൊടുത്ത ഏറ്റവും വിലയുള്ള ഇൻഫർമേഷൻ ആയിരുന്നു…
കേദാർ മുജീബിന്റെ മുഖത്തേക്ക് നോക്കി…. അവന്റെ കഴുത്ത് ഒടിഞ്ഞു തൂങ്ങിയ നിലയിൽ താഴേക്ക് വീണു…
തീർന്ന്…..
നിസ്സാരഭാവത്തിൽ പറഞ്ഞു കൊണ്ട് കേദാർ എഴുന്നേറ്റു….
അല്ല ഈ ബോഡി ഇപ്പോൾ എന്താ ചെയ്യേണ്ടത്….?
ഡേവിഡ് കേദാറിനോട് ചോദിച്ചു….
അയച്ചു കൊടുക്കണം…. വില്യം ജോൺ ബെനഡിക്റ്റിനു എന്റെ വക ഒരു സ്നേഹ സമ്മാനമായി…
പറഞ്ഞു കൊണ്ട് കേദാർ പുറത്തേക്ക് നടന്നു…..
ഇതേ സമയം തലശ്ശേരി ഫോർട്ടിന് സമീപമുള്ള വീടിന്റെ ഉള്ളിൽ വില്യം ആർത്തു ചിരിച്ചു….
മുജീബ്…. മ്മ് വളരെ ഉപകാരമുള്ളവനായിരുന്നു…. അവൻ എന്തായാലും അറിയാവുന്നതെല്ലാം കേദാറിന് മുൻപിൽ ഛര്ദിച്ചുട്ടുണ്ടാകും… സാരമില്ല…. മുജീബിന്റെ തല കേദാർ എനിക്ക് സമ്മാനമായി അയക്കും അപ്പോൾ ഞാനും എന്തെങ്കിലും തിരിച്ചു കൊടുക്കണ്ടേ മിസ്റ്റർ ബാലചന്ദ്രൻ….
വില്യം നിൽക്കുന്നതിന്റെ പിന്നിലായി ബാലചന്ദ്രൻ മുട്ട് കുത്തിയിരുന്നു… അവന്റെ മുടികുത്തിൽ പിടിച്ചു തല പിന്നിലേക്ക് മലർത്തി കൊണ്ട് കഴുത്തിൽ കത്തി അമർത്തി പിടിച്ചു കൊണ്ട് റാം നിന്നു….
കേദാർ പോയതിന്റെ തൊട്ടു പുറകെ തങ്കച്ചി വില്യത്തിനു ഫോൺ ചെയ്തു മുജീബിനെ കേദാർ റാഞ്ചിയെന്നുള്ള വാർത്ത കേട്ട തൊട്ടടുത്ത നിമിഷം റാം ബാലചന്ദ്രനെ പൊക്കി…. കഴിഞ്ഞ നാല് ദിവസങ്ങളിലായി റാമിന്റെ നീരിക്ഷണത്തിൽ ആയിരുന്നു ബാലചന്ദ്രൻ…. പത്ത് ദിവസങ്ങളായി ഒന്നും സംഭവിക്കാതെ മുൻപോട്ട് പോയപ്പോൾ ബഷീർ എന്ന അതികായൻ കുറച്ചൊന്നു അലംഭാവം കാണിച്ചതിന്റെ ഫലം…
ഡാ… എന്നെ ഇല്ലാണ്ടാക്കുന്നത് താത്കാലിക നേട്ടം മാത്രമാണ്…. പിന്നെ നീ ഇതോർത്ത് ദുഖിക്കും….
റാമിന്റെ പിടിയിൽ നിന്നും കുതറി കൊണ്ട് ബാലചന്ദ്രൻ വില്യമിന് നേരെ അലറി….
അറുക്കടാ…. ആ നായിന്റെ മോനെ…. !
വില്യം അലറിയതും റാം കത്തി ബാലചന്ദ്രന്റെ കഴുത്തിൽ വെച്ച് അറുക്കാൻ തുടങ്ങി…..
അവസാനം ബാലചന്ദ്രന്റെ തല റാം ശരീരത്തിൽ നിന്നും വേർപെടുത്തിയെടുത്തു…..
വില്യമിന്റെ മുഖത്ത് ഒരു ചിരി വിടർന്നു…. കേദാറിന്റെ മുഖത്ത് തെളിയാറുള്ള അതെ ചിരി…..
അയച്ചുകൊടുക്കണം… ഈ തല മാത്രം… കേദാർനാഥിന് വില്യംജോണിന്റെ സ്നേഹസമ്മാനം….
ഇത് ചെകുത്താന്മാർ തമ്മിലുള്ള യുദ്ധം…. ഈ കളിക്കളത്തിന്റെ നിറം ഇനി ചുവപ്പ് മാത്രം…. ഒഴുകുന്ന ചോരയുടെയും വീഴുന്ന ശവങ്ങളുടെയും കണക്ക് എടുക്കാൻ ചിത്രഗുപ്തന് പോലും ഭയം തോന്നി തുടങ്ങിയിരുന്നു…..
തുടരും….
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Duryodhana written by Unnikrishnan Kulakkat
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission