നിലത്തൊരു വാടിയ പൂവ് കണക്കെ അവർ തളർന്നു വീണു …..
വെറുതെ ദേവികയുടെ അടുത്തേക്ക്, അവിടേക്ക് എന്തോ ഹാരിസിന് ചെല്ലണമെന്ന് മനസിൽ തോന്നി…..
അയാൾ എ തോ ശക്തി നിമിത്തം ആ ഐസിയുവിലേക്ക് എത്തി…..
അപ്പോൾ കണ്ടുതൻ്റെ പ്രാണനായവൾ ശ്വാസത്തിനായി പിടയുന്നത് …..
കോരിയെടുത്ത് മടിയിലേക്ക് കിടത്തുമ്പോൾ കേട്ടു അവ്യക്തമായി അവളുടെ ചുണ്ടുകൾ വിറകൊള്ളുന്നത്,
”””മാ…പ്പ്…. ഹാ …രി ……..”””
പിന്നെയെല്ലാം ഫാസ്റ്റായിരുന്നു,
ദേവികയെ വേഗം കാർഡിയാക് കെയർ യൂണിറ്റിലേക്ക് ഷിഫ്റ്റ് ചെയ്തു,
ഹാരിസ് തളർന്ന് പുറത്ത് കസേരയിൽ ഇരുന്നു,
ആമി ആ നെഞ്ചിലേക്ക് ചാരി …..
കഴുത്തിൽ കിടക്കുന്ന കൊന്ത മാല മുറുകെ പിടിച്ചു ഹാരിസ് മറുകൈയ്യാൽ തൻ്റെ മകളെയും,
പ്രാർത്ഥിക്കുകയായിരുന്നു മനസുരുകി,
“”” അവളെ ഇങ്ങ് തന്നേക്കണേ കർത്താവേ,
ഒത്തിരി മോഹിച്ച് ജീവിതം തുടങ്ങിയതാ ഒക്കെ വെള്ളത്തിൽ വരച്ച രേഖകൾ പോലെ ആയി, ഇപ്പോ ഇപ്പോ നഷ്ടപ്പെട്ടതെല്ലാം തിരികെ കിട്ടും എന്നായപ്പോൾ തട്ടിയെടുക്കല്ലേ….!!
ദേവൻ അവിടെ വന്നു നോക്കി ഏങ്ങലടിച്ച് ഹാരിസിൻ്റെ നെഞ്ചിൽ വീണ് കരയുന്ന ആമി അയാളുടെ ഉള്ളിൽ ഒരു വിങ്ങലായി,
” “” അങ്കിൾ”””
വല്ലാത്ത സങ്കടമുണ്ടായിരുന്നു ആ വിളിയിൽ,
ഹാരിസ് കണ്ണു തുറന്ന് നോക്കി,
ദേവൻ അവരുടെ മുന്നിൽ മുട്ട് കുത്തിയിരുന്നു,
“”” ഞാൻ.. കാരണല്ലേ എല്ലാം ?? എന്നോട് ദേഷ്യണ്ടോ ??” “
“”” എന്തിന്??”””
അയാൾ മറുകൈയ്യാൽ ദേവന്നെ ചേർത്ത് പിടിച്ചു,
“”” നിന്നോട് നന്ദി മാത്രമേ ഉള്ളൂ അപ്പു… ഞാൻ കരുതിയതല്ല ഇതെല്ലാം, എല്ലാം എനിക്ക് തിരിച്ച് തന്നത് നീ ഒരാളാ, ആ നീ എന്തിനാടാ വിഷമിക്കുന്നേ, നീ എൻ്റെ രവിച്ചേട്ടൻ്റെ ചുണക്കുട്ടിയല്ലേ ?? പിന്നെ അവള്…. അവൾക്ക് നമ്മളെ വിട്ട് അങ്ങനങ്ങ് പോവാൻ കഴിയോടാ ??”””
വല്ലാത്ത ആത്മവിശ്വാസം ഉണ്ടായിരുന്നു ഹാരിസിൻ്റെ വാക്കുകൾക്ക്…. തൻ്റെ ദേവു തിരിച്ച് വരുമെന്നയാൾ ഉറച്ച് വിശ്വസിക്കുന്നു,
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
ഫോൺ അടിക്കുന്നത് കേട്ടാണ് ദേവൻ നോക്കിയത്…
അമ്മ””” കാളിംഗ്
” “”അമ്മേ'””
“”എങ്ങനെ ഉണ്ടട അവൾക്ക് ??””
“”” ഒന്നും പറയായിട്ടില്ല എന്നാ പറഞ്ഞത് “”:
“””നിനക്ക് കുറച്ചൂടെ ക്ഷമിക്കാരുന്നു അപ്പു, ഇപ്പോ തന്നെ പറയണ്ടായിരുന്നു,
ഒന്നൂടെ അവൾടെ ആരോഗ്യം ശരിയവുന്ന വരെ കാക്കാമായിരുന്നു; “””
“””ശരിയാണ് പക്ഷെ ഇത്രയും നാൾ ഒരു തെറ്റും ചെയ്യാത്ത അങ്കിളിനെ ഉപേക്ഷിച്ച് വന്നു, ഇപ്പോ പിന്നെം അങ്കിളിനെ അവോയ്ഡ് ചെയ്യാന്ന് തോന്നിയപ്പോൾ, ഞാൻ കരുതി ഇപ്പോ തന്നെ ആൻ്റി എല്ലാം അറിയണം എന്ന് “””
“”” ഞാൻ കുറ്റപ്പെടുത്തിയതല്ല അപ്പൂ , പ്രാർത്ഥിക്കാം നമുക്ക് ഹാരിസിന് അവൻ്റെ ദേവുനെം മിയക്ക് അവളുടെ അമ്മയെയും തിരിച്ച് കിട്ടാൻ, അല്ലേലും ഒന്നും വരില്ല, ൻ്റെ മിയ മോളെ ഇനീം ദൈവം പരീക്ഷിക്കില്ല ടാ””
“”” ഇനി ഒരു കടം കൂടി ബാക്കിയില്ലേ അമ്മേ, അവനെ, ആ പ്രതാപന്നെ “”” കാണണ്ടെ ഞാനൊന്ന് ഇത്രയും നാള് തടഞ്ഞത് അമ്മയാI അല്ലെങ്കിൽ എന്നേ ഞാനവനെ !!”””
“”പിന്നെ ഞാനെന്തു ചെയ്യണാരുന്നു പഠിക്കുന്ന നിന്നെ വിട്ട് പ്രതികാരം ചെയ്യണാരുന്നോ? എനിക്ക് നീ മാത്രമേ ഉള്ളൂ അപ്പു :: ഇപ്പഴും പറയാ നിയമത്തിന് വിട്ട് കൊടുക്ക് ആ ദുഷ്ടനെ”””
ദേവൻ്റെ കണ്ണ് ചുവപ്പ് വർണ്ണമായി തീർന്നിരുന്നു,
പല്ല് ഞെരിച്ച് അവൻ പറഞ്ഞു,
“”” അതിനി ഞങ്ങൾ തീരുമാനിക്കും അമ്മ ദയവ് ചെയ്ത് ഇടപെടരുത് !! “””
ഫോൺ കട്ടാവുന്നത് രുഗ്മിണി അറിഞ്ഞു വല്ലാത്ത ഒരു ഭയം അവരെ വന്ന് മുടിയിരുന്നു,
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
“”” ഉദയൻ”””
കാർഡിയാക് സർജൻ ഫിലിപ് മാത്യൂസ് വിളിച്ചത് കേട്ട് എല്ലാവരും പിടഞ്ഞ് എണിറ്റു…
“””ദേവികമാഡത്തിന് ഒരു മൈനർ അറ്റാക്കായിരുന്നു, ഇപ്പോ അപകടനില തരണം ചെയ്തു. ആർക്കേലും ഒരാൾക്ക് കയറി കാണാം, മാഡം ഇപ്പോ കോൺഷ്യസ് ആണ്”””
എല്ലാവരും ഹാരിയെ നോക്കി…..
അയൾ വേഗം ഐസിയു വിൽ കയറി ദേവികയുടെ അടുത്തേക്ക് നടന്നു,
നഴ്സ് ദേവികയുടെ അനുവാദം വാങ്ങി പുറത്തേക്ക് പോയി,
ദേവിക മാപ്പ് ചോദിക്കുവാൻ കൈകൾ ഹാരിസിന് നേരെ കൂപ്പി,
ആ രണ്ട് കൈകളും ഹാരിസ് തൻ്റെ കൈക്കുള്ളിലാക്കി,
“”” തന്നോട് മാപ്പ് പറയുന്നതിന് മുമ്പ് മരിക്കുമോ എന്ന് പേടിച്ചു ഹാരി ഞാൻ, എങ്കിൽ എനിക്ക് .. “””
അയാൾ വേഗം അവളുടെ വായ പൊത്തി,
“”അങ്ങനങ്ങ് പോവുമോ ടീ നീ…. എന്നെ വിട്ട് എൻ്റെ മോളെ വിട്ട്….”””
തൻ്റെ നെഞ്ചിലേക്ക് ചാരി ഇരുത്തിയിരുന്നു അപ്പോഴക്കും ഹാരിസ് അവളെ,
ദേവികയുടെ വിരലിൽ തൻ്റെ വിരൽ കോർത്തകൾ തൻ്റെ ചുണ്ടോടടുപ്പിച്ചു,
“”എനിക്ക് വേണം നിന്നെ എൻ്റെ പഴയ ദേവു വായി, പോന്നേക്കണം എൻ്റ കൂടെ,”””
ആ നെഞ്ചിൽ ചാരിയപ്പോൾ മിഴികൾ അനുസരണയില്ലാതെ പെയ്ത് കൊണ്ടിരുന്നു ദേവികയുടെ ….
സുരക്ഷിതമായ ആ ഇടനെഞ്ചിൽ ചാരി അവളാ പഴയ ഹാരിസിൻ്റെ മാത്രം ദേവു വായി മാറിയിരുന്നു …..
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
കുറച്ചു ദിവസത്തെ ഹോസ്പിറ്റൽ വാസത്തിന് ശേഷം പൂർണ്ണ ആരോഗ്യവതിയായി ദേവിക,
മേലേടത്തേക്ക് വരാൻ പറഞ്ഞു രണ്ടാളോടും ഉദയൻ….
ആദ്യം എതിർത്തെങ്കിലും അവർ പിന്നെ സമ്മതിച്ചു,
വീട്ടിലെത്തിയ ഹാരിസിനേയും ദേവികയേയും ആരതിയുഴിഞ്ഞാണ് ഇന്ദു സ്വീകരിച്ചത്, ഒപ്പം മിയയും അപ്പുവും ഉണ്ടായിരുന്നു…
“”” ഈ ആരതിയുടെ എഫക്ട് കിട്ടുന്നിടത്തക്ക് നീങ്ങി നിന്നോ നമ്മളെയും ഉഴിയട്ടെന്നേ!! “””
ഒരു കുസൃതിച്ചിരിയോടെ അപ്പു പറഞ്ഞു,
“””അയ്യടാ !! നേരാവുമ്പോ അവര് ഉഴിഞ്ഞോളും ട്ടോ “””
എന്നാ പെണ്ണ് പറയുമ്പോ അപ്പുവിൻ്റെ മുഖത്ത് വീണ്ടും ആ കള്ളച്ചിരി ഉണ്ടായിരുന്നു,
ദേവികയെ വേഗം മുറിയിൽ കൊണ്ട് ചെന്ന് കിടത്തി,
എല്ലാവരുമവർക്ക് പ്രൈവസിക്കായി മുറിയിൽ നിന്നും പോയി,
മിയ മാത്രം അവളുടെ അച്ഛനെയും അമ്മയെയും കണ്ണ് നിറച്ച് കണ്ട് അവിടെത്തന്നെ നിന്നു,
അപ്പഴാണ് അപ്പു പുറകിൽ നിന്ന് വിളിച്ചത് ,
അവൾ അങ്ങോട്ട് ചെന്നു,
“”” ടീ എന്തോന്ന് ബുദ്ധൂ സാ ടീ നീ “… അവർക്ക് പ്രൈവസി കൊടുക്കാതെ !!””
“”” അതെന്തിനാ??”””
കൊച്ചു കുട്ടികളുടെ നിഷ്കളങ്കതയോടെ ചോദിക്കുന്ന മിയയെ കണ്ടപ്പോൾ ദേവന് ചിരി വന്നു,
“”” അത് …… ബാ.. കാട്ടിത്തരാ ……””
ദേവൻ അവളുടെ കൈ പിടിച്ച് വലിച്ചു….
ഇന്ദു ഒരു ചെറിയ സദ്യ തന്നെ ഉണ്ടാക്കാനായി അടുക്കളയിൽ ആയിരുന്നു…
ഉദയൻ ഒരു ഫോൺ വന്ന് പുറത്തേക്കും പോയിരുന്നു …..
അവിടെ ഇപ്പോൾ അവർ മാത്രമായി,
മിയയും അവളുടെ മാത്രം അപ്പുവും,
മെല്ലെ മുഖമുയർത്തി നോക്കിയപ്പോൾ ആ കള്ളച്ചിരിയോടെ ദേവൻ മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു …….
(തുടരും)
ഒത്തിരി എഴുതിയതായിരുന്നു കൈ എവിടെയോ തട്ടി ഒക്കെ ഡിലീറ്റ് ആയി ശരിക്ക് സങ്കടം വന്നു ട്ടോ, പിന്നെ ഒട്ടും തൃപ്തി ആവാതെ എന്തൊക്കെയോ എഴുതി എന്നേ ഉള്ളു അഭിപ്രായം പറയണേ….
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Devayami written by Niharika Neenu
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Nannayittund….ini ezhuthumpo kayy thatti dlt aayi pokathe sredhichezhuthaanee😊😊😊😊
Super we all are with you😊😊