ദേവിക കുറേ നേരം ആ ഇരിപ്പ് തുടർന്നു പിന്നെ പതിയെ ആ ഡയറി എടുത്തു…. കൈ എന്തിന്നോ വിറക്കുന്നത് അവർ അറിഞു…
ഇനിയും എന്താണ് അവൾക്ക് തന്നോട് പറയാൻ ഉളളത് ?…
ഒരിക്കൽ ഒരേ ഒരു വാക്കിൻ്റെ പുറത്ത് തീർത്ത് തന്നതാ ഒരു നല്ല ബന്ധം,..
അന്ന് താൻ അനുഭവിച്ചത് !! തൻ്റെ കുഞ്ഞിന് പിന്നീട് അനുഭവിക്കേണ്ടി വന്നത് എല്ലാം അതു കൊണ്ടാ…..
ഹാരിസിനെ താൻ സ്നേഹിച്ച പോലെ ഒരാളെയും വേറെ സ്നേഹിച്ചിട്ടില്ല ….
അത് കൊണ്ട് തന്നെയാ അത് അത്രക്ക് വേദന തന്നതും അത്രത്തോളം തന്നെ വെറുത്തതും …..
ഇനിയെന്താ ??
ദേവിക മെല്ലെ ഡയറി തുറന്നു….
ആദ്യത്തെ താളിൽ തന്നെ കണ്ടു,
“””മാപ്പ് “””
പെട്ടെന്ന് ദേവിക പുസ്തകം അടച്ചു …..
വീണ്ടും അല്പനേരം കഴിഞ്ഞ് മനസൊന്ന് ശരിയായപ്പോൾ വീണ്ടും തുറന്നു …..
“””‘ എൻ്റെ ദേവു ചേച്ചിക്ക്,
ചെയ്ത് പോയത് തെറ്റല്ല, മഹാപാപം തന്നെയാണ്,
എത്ര പേർ… എത്ര പേർ ഇന്ന് ഞാൻ കാരണം വേദനിക്കുന്നു …… എത്ര ജീവിതം ഞാൻ കാരണം തകർന്നു ….. എല്ലാം എല്ലാമെൻ്റെ സ്വാർത്ഥത കാരണമാണ്….
നുണ പറഞ്ഞ് എല്ലാം നേടാം എന്ന് കരുതി…..
ഒടുവിൽ എല്ലാം കൈവിട്ട് പോയപ്പഴാണ് അറിഞ്ഞത് എല്ലാം എൻ്റെ ദുഷ്ട മനസ് കൊണ്ടാണെന്ന്……
അച്ഛൻ നേരത്തെ മരിച്ചു, അമ്മയുടെ നില തെറ്റിയിരുന്നു അതോടെ….. അമ്മ ഉണ്ടെന്നതൊഴിച്ചാൽ മറ്റൊന്നും എനിക്ക് വേണ്ടി അവർ ചെയ്ത് തന്നിട്ടില്ല,
പക്ഷെ അതിനു പകരമായി എല്ലാത്തിനും കൂടി ദൈവം കനിഞ്ഞു തന്നതായിരുന്നു ഏട്ടനെ, എൻ്റെ രവിയേട്ടനെ…. രവിയേട്ടൻ എനിക്ക് എല്ലാമായി..
ആയിടക്ക് പട്ടാളത്തിൽ ജോലി കിട്ടി പോയി, പിന്നെ എൻ്റെയും അമ്മയുടെയും കാര്യം പരുങ്ങലിലായിരുന്നു,
തറവാട്ടിൽ ഞങ്ങൾ ജോലിക്കാരായി, അമ്മാവൻമാരുടെ ഭാര്യമാർ എന്നെയും അമ്മയെയും കൊണ്ട് അവിടെത്തെ ജോലി മുഴുവൻ ചെയ്യിപ്പിച്ചു, ഏട്ടൻ അയക്കുന്ന പണം മുഴുവൻ അവരെടുത്തു ….
ഒരു ദിവസം രാത്രി ഉറങ്ങാൻ കിടന്ന അമ്മ പിന്നെ എണീറ്റില്ല,
പോയി എന്നേന്നേക്കുമായി ഞങ്ങളെ വിട്ട്…
അതറിഞ്ഞ് ഏട്ടൻ നാട്ടിലെത്തി,
എൻ്റെ അവസ്ഥയറിഞ് എന്നെയും കൂടെ കൂട്ടി…..
ഒപ്പം ചേട്ടത്തിയും ഉണ്ടായിരുന്നു, കൂടെ ജോലി ചെയ്തിരുന്ന പ്രതാപൻ എന്നയാളുടെ അമ്മാവൻ്റെ മകൾ, രുഗ്മിണി”””….
എന്നോ ഒരിക്കൽ അവരുടെ വീട്ടിൽ അയാളുടെ കൂടെ ചെന്നപ്പോൾ ഇഷ്ടപ്പെട്ടതാണ്, എന്നോട് കത്തിൽ സൂചിപ്പിച്ചിരുന്നു നിനക്ക് അമ്മയെ പോലെ കാണാം എന്ന്,
അക്ഷരാർത്ഥത്തിൽ ശരിയായിരുന്നു..,
രുക്കു ചേട്ടത്തി എനിക്ക് അമ്മയായി ….. കുറച്ച് കാലം കഴിഞ്ഞ് അപ്പുവും വന്നു,
എൻ്റെ അപ്പൂ ……
അവൻ കൂടി വന്നപ്പോൾ വീട് സ്വർഗമായി….
സന്താഷം മാത്രം നിലനിന്നിരുന്ന കാലം.. അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു ദിവസം ഒരു ദിവസം അയാൾ വന്നത്…
ആൻ്റണി ഹാരിസൺ “””
രവിച്ചേട്ടനെ പഠിപ്പിച്ച അന്ന ടീച്ചർ ടെ മകൻ, വന്ന് കേറിയത് എൻ്റെ ഹൃദയത്തിലേക്ക് കൂടി ആയിരുന്നു ….
തുറന്നു പറയാൻ ധൈര്യം ഇല്ലായിരുന്നു, എന്നിട്ടും സ്സേഹിച്ചു….
ജീവനേക്കാൾ …..
ആരും അറിയാതെ……
നിശബ്ദമായി….
വല്ലപ്പോഴും മാത്രമേ കാണാൻ കഴിയുമായിരുന്നുള്ളൂ…. എങ്കിലും ഈ ഹൃദയത്തിൽ സൂക്ഷിച്ചു ഞാനാ മുഖം…..
എപ്പഴേലും ഫോൺ ചെയ്യുമ്പോ രാജി മോളോട് രണ്ട് വാക്ക് പറയാതെ വക്കില്ലായിരുന്നു…
കൊതിയോടെ ഓടിച്ചെന്നെടുക്കും,
ശബ്ദം കേൾക്കും കാത് നിറയെ …… എൻ്റെ മനസ് നിറയെ…..
മനസിൽ ഇരിക്കാതെ പറയാനായി വെമ്പി
ഒരിക്കൽ…. ഒരിക്കൽ മാത്രം ഞാൻ രവിയേട്ടൻ്റെ ഡയറിയിൽ നിന്ന് ഹാരിസ് ചേട്ടൻ്റെ ഹോസ്റ്റലിൻ്റെ അഡ്രസ് തപ്പിപ്പിടിച്ച് എൻ്റെ മനസ് തുറന്നെഴുതി….. അത് പക്ഷെ നിർഭാഗ്യവശാൽ അവിടെ കിട്ടിയില്ല എന്ന് തോന്നുന്നു…. അതിനെ പറ്റി പിന്നെ ഒന്നും അറിഞ്ഞില്ല….. കിട്ടി കാണില്ല: … അല്ലെങ്കിൽ എൻ്റെ മനസ് അറിഞ്ഞേനേ……
പക്ഷെ….. പക്ഷെ….
ആ മനസ്സിൽ ഞാനൊരു കുഞ്ഞിപ്പെങ്ങൾ മാത്രമാണെന്ന് അറിയില്ലായിരുന്നു എനിക്ക്,
………………………………………………………….
ദേവികയ്ക്ക് തുടർന്ന് വായിക്കാൻ കഴിഞ്ഞില്ല അത്രമേൽ മിഴി നിറഞ്ഞ് തൂവിയിരുന്നു ……
പൊട്ടിക്കരയാൻ തോന്നി …
രാജി”””
ഹാരി എന്നും തന്നോട് ആവേശത്തോടെ മാത്രമാണ് ആ പേര് പറഞ്ഞിട്ടുള്ളത്, അന്ന് ആ കണ്ണിൽ ഒരു ഏട്ടൻ്റെ കരുതലായിരുന്നു,
അവൾ കള്ളം പറയില്ലെന്ന ധാരണയിൽ എല്ലാം മറന്നു, താൻ എല്ലാം മറന്നു …..
ജീവനായി കൊണ്ട് നടന്നവനെ തെറ്റിദ്ധരിച്ചു തെറ്റ്….!! അല്ല മഹാ പാപം…
ഒരു വിചാരണക്ക് പോലും സമയം നൽകാതെ താൻ അത്രമേൽ ക്രൂരയായതെന്തേ??
ഞാൻ …………
ഞാൻ കബളിക്കപ്പെട്ടില്ലേ…??
എന്തിനായിരുന്നു രാജി ???
ഹാരി പറഞ്ഞ് നിന്നെ ഞാനും കുഞ്ഞനിയത്തിയായേ കണ്ടിട്ടുള്ളു അത്രമേൽ വാത്സല്യത്തോടെ യേ നോക്കിയിട്ടുള്ളു പിന്നെ… പിന്നെ എന്തിനാ നീ …?????
അറിയണം !! എല്ലാം അറിയണമെനിക്ക് !!
നിർത്തിയ ഇടത്ത് നിന്ന് വായിക്കാൻ vീണ്ടും
ദേവിക പുസ്തകം തുറന്നു…
………………………………………………………….
കൂടെ പഠിക്കുന്ന കുട്ടിക്ക് തൻ്റെ പ്രണയം മുഴുവൻ നൽകി എന്ന് ഒരു തവണ വന്നപ്പോൾ എന്നോട് പറഞ്ഞു ….
എനിക്കൊരു എടത്തി അമ്മയുമായി ഉടൻ വരാമെന്നും
തകർന്നു പോയിരുന്നു ഞാൻ…..
ആരോടും പറയാതെ നോവു മുഴുവൻ ഉള്ളിലൊതുക്കി,
പിന്നെ പിന്നെ ഹാരിസ് ചേട്ടനോടുള്ള പ്രണയം എൻ്റെ ചിത്തത്തിൽ പോലും അലിഞ് ചേർന്ന് എന്നെ വല്ലാത്ത ഒരവസ്ഥയിലേക്ക് എത്തിച്ചു……
മനസ് മെല്ലെ കൈയ് വിട്ടു പോയിരുന്നു
അമ്മ ഭ്രാന്തിയായതുകൊണ്ട് മകൾക്കും അത് തന്നെയാണെന്ന് എല്ലാവരും ഉറപ്പിച്ചു..
ഭ്രാന്തിയായി ഞാനും….
പക്ഷെ എൻ്റെ മനസിൽ മുഴുവൻ പകയായിരുന്നു,
ഒരിക്കൽ പോലും കാണാത്ത നിങ്ങളോട് ,
എൻ്റെ കണ്ണിൽ എൻ്റെ പ്രണയത്തെ തട്ടിയെടുത്ത ദുഷ്ടയായി നിങ്ങൾ മാറിയിരുന്നു…..
ഒരവസരത്തിനായി കാത്തിരുന്നു…
പുറമേ ചിരിച്ച് …. ഉള്ളിൽ കരഞ്ഞും പകയുടെ കനലെരിഞ്ഞും …..
നിങ്ങളെയും കൂട്ടി ഒരിക്കൽ ഹാരിസ് ചേട്ടൻ വന്നു…
പിന്നെയെല്ലാർക്കും സന്തോഷത്തിൻ്റെ നാളുകളായിരുന്നു….
അപ്പുവിന് മിയയെ കിട്ടി…..
എൻ്റെ അപ്പു അവൻ സന്തോഷത്തിൻ്റെ കൊടുമുടിയിലായിരുന്നു ….
പതിയെ ഞാനും എല്ലാം മറന്ന് വിധിയുമായി പെരുത്തപ്പെട്ടു വന്നു…. പക്ഷെ
അന്ന്…
അന്ന്… വീട്ടിൽ ആരും ഇല്ലാത്ത ഒരു ദിവസം അയാൾ വന്നു…..
“””പ്രതാപൻ”””
അയാൾ എന്നെ…..
സ്വന്തം മുറപ്പെണ്ണിനെ കണ്ണിനു മുന്നിലൂടെ എൻ്റെ ഏട്ടൻ സ്വന്തമാക്കിയതിൻ്റെ പ്രതികാരമായിരുന്നത്രെ……
സ്നേഹം തോന്നിയയാൾ മറ്റൊരാൾക്ക് സ്വന്തമാവുന്നതിൻ്റെ വേദന എന്നേക്കാൾ ആർക്കറിയാം….!!
ഞാൻ എന്ത് ചെയ്യും എന്ന് പോലും നിശ്ചയമില്ലാത്ത ദിനങ്ങൾ …..
രവിയേട്ടനറിഞ്ഞാൽ ഉണ്ടാവുന്നതോർത്ത് പേടിച്ച് ദിനങ്ങൾ എണ്ണി നീക്കി….
ഇടക്കിടക്ക് പ്രതാപൻ വന്ന് ഭീഷണിപ്പെടുത്തി
ആരോടും പറയരുതെന്നും പിന്നെ ആരെയും ബാക്കി വക്കില്ല എന്നും അയാൾ പറഞ്ഞു,
ഭയന്ന് പറഞ്ഞില്ല! ആരോടും പക്ഷെ അപ്പഴേക്കും അയാളുടെ ആ തെറ്റ് വലിയ പാപം പോലെ എൻ്റെ ഉദരത്തിൽ ….
തകർന്നു പോയിരുന്നു ഞാൻ…..
എന്നെ വീണ്ടും പ്രതാപൻ കാണാൻ വന്നു,
അയാളുടെ കൂടെ ചെല്ലാൻ പറഞ്ഞു….
അവിടെ ഞങ്ങളെയും കാത്ത് മറ്റൊരാൾ”” ഉണ്ടായിരുന്നു…
എല്ലത്തിൻ്റെയും സൂത്രധാരൻ …
എല്ലാം അറിയുന്നവൻ, ഇന്ദ്രജാലക്കാരനെ പോലെ ഒരു വൻ !!
അയാൾക്ക് എല്ലാം അറിയാമായിരുന്നു,
നമ്മൾ ചിന്തിക്കുന്നതും പറയുന്നതും എല്ലാ മളന്ന് തൂക്കി അയാൾ പറയുമായിരുന്നു,
അല്ലെങ്കിൽ ഹാരിസ് ചേട്ടനോടുള്ള എൻ്റെ പ്രണയം അയാൾ അറിയില്ലായിരുന്നു….
അയാൾ എനിക്ക് എൻ്റെ പ്രണയം നേടിത്തരാം എന്ന് പറഞ്ഞു…. അയാൾ പറയുന്ന പോലെ ചെയ്യുമോ എന്ന് ചോദിച്ചു,
ഒരു നിമിഷം ഞാൻ മോഹിച്ചു പോയി എൻ്റെ പ്രണയത്തെ സ്വന്തമാക്കാൻ….
അന്നാണ് ഞാൻ ദേവു ചേച്ചിയെ കാണാൻ വന്നത്……
വിരൽത്തുമ്പ് വരെ മാന്യനായ ഒരാളെ കുറിച്ച് അപവാദം പറഞ്ഞ് അദ്ദേഹത്തിൻ്റെ കുടുംബം തകർത്തു…
എതോ ആക്രമണത്തിൽ അദ്ദേഹവും ജീവിതത്തിനും മരണത്തിനും ഇടയിലെ നൂൽപ്പാലത്തിൽ ആണ് …..
അപ്പുവും തകർന്നു ………
ഞാൻ….
ഞാൻ കാരണം….
എല്ലാരെയും ഞാൻ ചതിച്ചു…
സ്നേഹിച്ചവരെ …..
വിശ്വസിച്ചവരെ …….
ഒരു നൂറാവൃത്തി ഞാനാ കാലിൽ വീണ് മാപ്പ് പറഞ്ഞിട്ടുണ്ട് മനസ് കൊണ്ട്….
പോവാണ് …..
ഇനി ജീവിക്കാനുള്ള അർഹത നഷ്ടപ്പെട്ടിരിക്കുന്നു….
അർഹതയില്ലെങ്കിലും മാപ്പ്….
മാപ്പ്…..
………………………………………………………….
ശ്വാസം നിലക്കുന്ന പോലെ തോന്നി ദേവിക ക്ക്….
ഹാരി”””
എത്ര വലിയ തെറ്റാ ഞാൻ തന്നോട് …….
തീരെ ശ്വാസമെടുക്കാൻ കഴിയാത്ത പോലെ തോന്നി ദേവിക ക്ക് ……
കോൾ ബെൽ അമർത്താൻ വേണ്ടി കൈ നീട്ടിയതും അതിനു സാധിക്കാതെ അവർ വീണു പോയിരുന്നു …..
കുറ്റബോധവും സങ്കടവും അവരെ അത്രമേൽ തളർത്തിയിരുന്നു ……
നിലത്തൊരു വാടിയ പൂവ് കണക്കെ അവർ തളർന്നു വീണു …..
വെറുതെ ദേവികയുടെ അടുത്തേക്ക്, അവിടേക്ക് എന്തോ ഹാരിസിന് ചെല്ലണമെന്ന് മനസിൽ തോന്നി…..
അയാൾ എ തോ ശക്തി നിമിത്തം ആ ഐസിയുവിലേക്ക് എത്തി…..
അപ്പോൾ കണ്ടുതൻ്റെ പ്രാണനായവൾ ശ്വാസത്തിനായി പിടയുന്നത് …..
കോരിയെടുത്ത് മടിയിലേക്ക് കിടത്തുമ്പോൾ കേട്ടു അവ്യക്തമായി അവളുടെ ചുണ്ടുകൾ വിറകൊള്ളുന്നത്,
”””മാ…പ്പ്…. ഹാ …രി ……..”””
( തുടരും)
നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക
അനന്തൻ
നിർമ്മാല്യം
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Devayami written by Niharika Neenu
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission