വീട്ടിലെത്തിയിട്ടും ആമിയുടെ കണ്ണ് നിറഞ്ഞ് തൂവുന്നുണ്ടായിരുന്നു…..
ഇനിയും അവിടെ നിന്നാൽ താൻ കരയുന്നത് എല്ലാവരും കാണും എന്നവൾക്ക് ബോധ്യമുണ്ടായിരുന്നു ….
അതാണ് ദേവ് സർ പോയിരിക്കാൻ പറഞ്ഞിട്ടും ബാഗും എടുത്ത് ധൃതിയിൽ പോന്നത്, …..
പുതിയ സാറിന്റെ വാക്കുകൾ വല്ലാണ്ട് മനസിനെ കുത്തിനോവിക്കുന്നുണ്ടായിരുന്നു …..
“” ഞാൻ കരയണത് ആരും കാണരുത് എന്ന് എനിക്ക് വാശിയാ…….
വീറും വാശിയും കാണിക്കുന്ന ഈ ആമി പലപ്പോഴും ഒരു പാവം പേടികുട്ടിയായി ഭാവം മാറാറുണ്ടെന്ന് ലോകത്ത് ആർക്കും അറിയില്ല ……..
വാതിൽ അടയുന്ന ശബ്ദം കേട്ട് ഇന്ദു നോക്കിയപ്പഴാ,
ആമി….
ക്ലാസിൽ പോയി ഈ നേരത്ത് ആമി തിരിച്ചെത്തിയത് കണ്ട് കാര്യമറിയനായിരുന്നു ഇന്ദു അവളുടെ അടുത്തേക്ക് വന്നത്……
“”എന്താടാ ഈ നേരത്ത് ?? വയ്യേ ഇന്ദു അമ്മേടെ കുട്ടിക്ക് ….??
ന്താ കുട്ടീടെ മുഖമൊക്കെ വല്ലാണ്ട്……””
“”ഒന്നൂല്ല ന്റെ ഇന്ദു അമ്മേ തലവേദനിച്ചിട്ട് വയ്യാരുന്നു…… അതാ തിരിച്ച് പോന്നെ……. “”
അവളുടെ മുഖം കണ്ട് എന്തോ പ്രശ്നം ഉണ്ടെന്ന് മനസിലായി എങ്കിലും ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി ഇന്ദു ഒന്നും ചോദിച്ചില്ല….
മുറിയിലെത്തിയ പാട് ബെഡിലേക്ക് വീണു ആമി, തലയിണയിൽ മുഖം പൊത്തി ഒത്തിരി കരഞ്ഞു…..
“”””…. ദേവ ദർശ് രവി…. ആ പേര് ഓർക്കും തോറും ഉള്ളിൽ ദേഷ്യം നുരഞ്ഞ് പൊന്തുന്നുണ്ടായിരുന്നു ……
അയാളെ കണ്ടപ്പോൾ എന്തോ ഉള്ളിൽ അറിയാത്ത ഒരു ഭാവം വന്നിരുന്നു…. എന്നാൽ ഇന്ന് അതെല്ലാം മാറി വെറുപ്പ് എന്ന വികാരം മാത്രം നിറഞ്ഞ് നിൽക്കുന്നു…..
സ്കൂളിൽ നടന്നത് ഓർക്കും തോറും അവൾ വീണ്ടും വീണ്ടും അസ്വസ്ഥയായി……
ഇത്തിരി നേരം കഴിഞ്ഞ് ഇന്ദു ചായയും കൊണ്ട് വന്ന് നോക്കി
മെല്ലെ അവിടെ കിടന്ന് മയങ്ങി പോയിരുന്നു അവൾ…..
ഇന്ദു ആമി ഉറങ്ങിക്കോട്ടെ എന്ന് കരുതി തിരിച്ച് നടന്നു………
“”റൂമിൽ കിടക്കാരുന്നു ആമി…
ഉറക്കത്തിലേക്ക് മെല്ലെ വീഴുകയായിരുന്നു..
പെട്ടെന്ന് കറുത്ത രണ്ട് കൈകൾ അവളുടെ കഴുത്ത് ലക്ഷ്യമാക്കി ….
കഴുത്തിലാ കൈകൾ അമരുമ്പോൾ ഒരിറ്റ് ശ്വാസത്തിനായി കൈകാലിട്ട് പിടയുകയായിരുന്നു……,,,
“”അമ്മേ ……..””
ഹൊ!! കണ്ടതൊക്കെ സ്വപ്നമാണന്ന് തിരിച്ചറിഞ്ഞിട്ടും വിശ്വസിക്കാൻ കഴിയാത്തത് പോലെ……
ഇപ്പഴും ഉള്ളത് പോലെ ഉണ്ട് കഴുത്തിൽ ആ വേദന……
@@@@@@@@@@@@@@@@@@@@
ക്ലാസിൽ ‘ ഇരിക്കാൻ പറഞ്ഞിട്ടും ഇരിക്കാതെ ഇറങ്ങി ഓടിയിരിക്കുന്നു …..
ചെയ്തതും പറഞ്ഞതും ഇത്തിരി കടുത്തു പോയോ എന്ന് സംശയം ഉണ്ടായിരുന്നു ദേവന്….,
പോകുമ്പോഴത്തെ അവളുടെ മുഖത്തെ ഭാവം … എന്തോ ….. മനസിനെ കൊത്തിവലിക്കണ പോലെ…..””
പക്ഷെ വന്നതുമുതൽ കേട്ടത് അവളെ പറ്റിയാണ്, തലേ ദിവസം പ്രഭടീച്ചർ അവളെ പറ്റി പറഞ്ഞത് ദേവൻ ഓർത്തു, …..
****************************************
“””” അഹങ്കാരിയാ മാഷെ പണമുണ്ടെന്ന ഹുങ്ക്….. ഒക്കെത്തിനും കൂട്ട് ഒരു അമ്മാവൻ , എല്ലാ ദുശ്ശീലവും ഉണ്ട് ……
പണ്ട് സ്കൂൾ ഡേക്ക് എന്റെ സാരിയിൽ കരി ഓയിൽ ഒഴിച്ചവളാ,
ആരെയും പേടിക്കാൻ ഇല്ലല്ലോ പിന്നെ എന്ത് ചെയ്താൽ എന്താ….. എല്ലാ ദുശ്ശീലങ്ങളും ഉണ്ട് ആ അഹങ്കാരിക്ക്…… ??”
******************************************
ഇതുകൊണ്ട് മാത്രമാണോ താൻ അവളോട് അങ്ങനെ ഒക്കെ പെരുമാറിയത്, അല്ല …… ഒരിക്കലും അല്ല …….
അങ്ങനെ ഒരാൾ പറഞ്ഞത് കേട്ട് തുള്ളി പുറപ്പെടാൻ മാത്രം വിഡ്ഡിയല്ല താൻ …….
അതിന്റെ കാരണം അതാണ്, റെജിസ്റ്ററിൽ കണ്ട അവളുടെ അഡ്രസ്സ്…..
“”മേലേടത്തെ ദേവിക വർമ്മയുടെ മകൾ, ആത്മിക…… “”
ഇല്ല മോളെ തീർന്നിട്ടില്ല…. ഇനി നിന്റെ പുറകേ ഞാനുണ്ടാവും,
ഒരു ശാപം പോലെ ……..
@@@@@@@@@@@@@@@@@@@@@
ഉറങ്ങി എഴുന്നേറ്റപ്പോൾ പകുതി ആശ്വാസം കിട്ടിയ പോലെ ആമിക്ക് തോന്നി
വൈകുന്നേരം കുളിച്ച് അമ്പലത്തിൽ പോയിരുന്നു ആമി…
ആ ദേവിയുടെ തിരുനടയിൽ കൈകൂപ്പി നിൽകുമ്പോൾ, മനസ് തുറക്കുമ്പോൾ അലിഞ്ഞില്ലാതാവുന്നതായിരുന്നു അവളുടെ വേദനകൾ ……..
ഇന്ന് ദേവിയെ കണ്ടതും അവളുടെ മിഴികൾ പെയ്ത് തുടങ്ങിയിരുന്നു ……
ദേവിക്കും അവളുടെ കൂട്ട് സങ്കട ഭാവമാണോ എന്ന് അവൾക്ക് തോന്നി…….
നേരെ പോയത് ക്ഷേത്രക്കുളത്തിലേക്കായിരുന്നു …..
അമ്പലത്തിലെ പ്രസാദത്തട്ടിൽ നിന്നും ഒരു പിടി മലരും എടുത്ത് അവൾ കുളപ്പടവിൽ ചെന്നിരുന്നു …….
കുറച്ച് കുറച്ചായി ഇട്ടു കൊടുക്കുന്ന മലരിന് വേണ്ടി മത്സരിച്ചെത്തുന്ന മീനുകളെ നോക്കി അവൾ ഇരുന്നു …….
ഏറെ നേരം കഴിഞ്ഞപ്പോൾ ഉള്ളിലെ തിരമാലകൾ കെട്ടടങ്ങി മനസ് ശാന്തമായി ………
പക്ഷെ വീട്ടിലേക്ക് തിരിക്കുന്നതിന് മുമ്പ് ഒന്നുറപ്പിച്ചിരുന്നു….. ഇന്നത്തെ വിജയികൾക്കുള്ള സമ്മാനം നാളെ കൈയ്യോടെ കൊടുക്കാൻ …….
“””അങ്ങനെ എന്നെ കരയാൻ വിട്ടിട്ട് നിങ്ങള് ചിരിച്ചാ അത് ശരിയാണോ….??
@@@@@@@@@@@@@@@@@@@@@
,പിറ്റേ ദിവസം പതിവിലും നേരത്തെയാണ് സ്കൂളിലേക്ക് പോയത്……
കുറച്ച് കുട്ടികൾ മാത്രമേ ക്ലാസ്സിൽ ഉള്ളൂ
എല്ലാവരും വന്ന് തുടങ്ങുന്നേ ഉള്ളൂ……
അവൾ നോക്കി…..
ഏഞ്ചൽ എത്തിയിരുന്നു….
ബാഗ് കൊണ്ട് വച്ച് ഏഞ്ചലിന്റെ അടുത്തേക്ക് ആമി ചെന്നു …..
“”ഹല്ല ഇതാര് വകയിലെ അപ്പന്റെ മോളോ…..””
എന്ന് ഏഞ്ചൽ കളിയാക്കി ചോദിച്ചതും,
പിന്നെ എല്ലാവരും കേട്ടത് അവളുടെ കരണം പുകയുന്ന ശബ്ദമാണ് …….
എല്ലാവരും ഞെട്ടിത്തരിച്ച് നിൽക്കുകയായിരുന്നു …….
ഏഞ്ചൽ അടി കൊണ്ട കവിൾ പൊത്തി നിൽക്കുന്നുണ്ട്……
””തീർന്നിട്ടില്ലടീ…… ദാ ഇപ്പോ തുടങ്ങീട്ടേ ഉള്ളൂ… കിട്ടണതെല്ലാം വാങ്ങിക്കൂട്ടാൻ റെഡി ആയിക്കോ നീ ….. ഇത് ആത്മികയാ പറയണേ “””ആത്മിക ഹാരിസൺ ……”””
ആമി തിരിഞ്ഞ് നടക്കാൻ തുടങ്ങിയപ്പോൾ ആണ് കണ്ടത് രൗദ്രഭാവവും പൂണ്ട് ക്ലാസിന്റെ വാതിക്കൽ തന്നെ അയാൾ
“””ദേവദർശ് “””
(തുടരും)
@neenu
അതേ രണ്ട് വാക്ക് ഇന്നും എനിക്കായി കമന്റിലിടാൻ മറക്കല്ലേ.. എല്ലാം വായിക്കാറുണ്ട്…… നിങ്ങളുടെ എനിക്കായി കുറിക്കുന്ന ഓരോ വരിയും എനിക്ക് അത്രയും പ്രിയപ്പെട്ടതാണ് ……
ഒത്തിരി സ്നേഹം എല്ലാർക്കും …….
നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക
അനന്തൻ
നിർമ്മാല്യം
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Devayami written by Niharika Neenu
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Kollam. Pakshe korach koodi length koottattoo…
Story kollam…..ichiri length kootti ezhuthaavo pettenn theernnu pokunnu……. Length kottanee….
Length kuraghu poyiiii
length koottane pls…athrayum ishtamullathu konadalle request cheyyane…