Skip to content

ദേവയാമി – 18

devayami novel

രാവിലെ നേരത്തെ എണീറ്റ് യൂണിഫോം ധരിച്ച് ഇന്ദു അമ്മ എടുത്ത് വച്ച ചായ പോലും കുടിക്കാതെ സ്കൂളിലേക്ക് പോവുകയായിരുന്നു ….

ഉദയവർമ്മ കാറിൽ കൊണ്ടുപോയി വിട്ടു….

സ്കൂളിൽ കാല് കുത്തിയപ്പോൾ മുതൽ ആമിയുടെ ഹൃദയം  ഉറക്കെ ഉറക്കെ തുടികൊട്ടുന്നുണ്ടായിരുന്നു …..

ബെല്ലടിക്കുന്നതു വരെയും കൂട്ടിലിട്ട വെരുകിനെ പോലെ അവൾ അങ്ങോട്ട് സ്റ്റാഫ് റൂം വരെയും ഇങ്ങോട്ട് ക്ലാസ് റൂമിലേക്കും നടന്നുകൊണ്ടിരുന്നു…

“”””ഇങ്ങേരി തെവിടെ പോയി കിടക്കുവാ……?? അല്ലേലും കാണണം ന്ന് വിചാരിച്ച് ഇയാളെ നോക്കിയാൽ അന്ന് അങ്ങേരുടെ പൊടിപോലും കാണില്ല… ഒരു കുപ്പു ഏട്ടൻ….”

ആമി പിറുപിറുത്ത് വീണ്ടും നടത്തം തുടർന്നു

കാത്ത് കാത്ത് മനസിനെ അടക്കാൻ പറ്റാതായിരുന്നു അവൾക്ക്….. അല്ലെങ്കിലും

വികാരവിചാരങ്ങൾക്ക് കടിഞ്ഞാണിടാൻ പറ്റാത്ത പ്രായത്തിലൂടെ ആണല്ലോ ആമി കടന്നു പോകുന്നത് “!!!

ബെല്ലടിച്ച് ക്ലാസിൽ കേറിയിട്ടും നിരാശയായിരുന്നു ഫലം  നോക്കിയിരുന്നയാൾ എത്തിയില്ല…

ഒടുവിൽ പ്രഭ ടീച്ചർ ക്ലാസിൽ കയറി വന്നു…..

ഒട്ടും താൽപര്യമില്ലാതെ ആമി ക്ലാസിൽ ഇരുന്നു …… പ്രഭ ടീച്ചറിന്റെ ഇന്റഗ്രേഷൻ പൊടിപൊടിക്കുന്നുണ്ടായിരുന്നു.. പക്ഷെ ആമിയുടെ കണ്ണും ചെവിയും പുറത്ത് ഒരു കുടു കുടു ബൈക്കിനേയും അതിലെ തവിട്ടു കണ്ണുള്ള രാജകുമാരനേയും തിരക്കി പാഞ്ഞു: …

ഫസ്റ്റ് രണ്ട് ഹവർ പ്രഭ ടീച്ചറുടെ വധമായിരുന്നു …..

ബെൽ റിംഗ് കേട്ടതും ആ ക്ലാസ് റൂം തന്നെ ഒരു ദീർഘശ്വാസം എടുത്തത് പോലെ തോന്നി…….

ഇനി പത്ത് മിനിട്ട് ഇന്റർവെൽ ആണ് കൃഷ്ണജയും മഞ്ചിമയും കൂടി ആമിയെയും വിളിച്ച് പുറത്തിറങ്ങി….

“”” വന്നപ്പോ തുടങ്ങീതാ നിന്റെ ഈ അവിടേം ഇവിടേം തൊടാതുള്ള പറച്ചിൽ…. ശരിക്കും എന്താടീ ഉണ്ടായത്??? നീ ഇന്നലെ വീട്ടിലെത്തും വരെ നിനക്ക് ഒരു കുഴപ്പവുമില്ല പിനെ എപ്പഴാ വീണതും മുറിയായതും “””

മഞ്ചിമ അവളെ തൂണിലേക്ക് ചാരി നിർത്തി രണ്ട് തോളിലും പിടിച്ച് ചോദിച്ചു…

സത്യം പറയാൻ എന്തോ ആമിക്കൊരു മടി അതു കൊണ്ട് വീട്ടിൽ വീണതാ എന്നാ പറഞ്ഞത്, കൊച്ചു കുട്ടിയെ പോലെ ഓടുമ്പോ വീണു എന്ന് പറഞ്ഞത് അവർക്കൊട്ടും വിശ്വാസം വന്നില്ല അതാണിപ്പോ കണ്ട ചോദ്യം ചെയ്യൽ !!

“””ഹാ!! ചിമ്മു ഞാൻ വീട്ടിലെത്തി എന്നിട്ട് ലൈബ്രറിയിലോട്ട് സൈക്കളും എടുത്ത് എറങ്ങീതാടീ….. പെട്ടെന്ന് റോഡിൽ വീണു അതാ ഉണ്ടായേ….. “””

“”” ലൈബ്രറിയിൽ പോയ നിന്റെ സൈക്കൾ എങ്ങിനാ കൃഷ്ണജ ദേവൻ സാറിന്റെ വീട്ടിൽ കണ്ടത് ??? ആ വഴി ലൈബ്രറിലോട്ടുള്ളതല്ലല്ലോ മോളെ?? “”””

ഉത്തരം മുട്ടി പോയിരുന്നു ആ മിക്ക് …..

“”” അത്…. അതേ…. ഉം…മ് ….അതില്ലേ ””’

“”” കള്ളത്തരം പറയാൻ കിട്ടുന്നില്ലായിരിക്കും

അപ്പഴാണ് ബൈക്കിൽ ദേവൻ എത്തിയത്…..

അത് കണ്ടതും ആമിയുടെ മിഴികൾ ശോഭയോടെ തിളങ്ങി…

കെമിസ്ട്രി ലാബിലേക്ക് എന്തൊക്കെയോ കെമിക്കൽസ് വാങ്ങാൻ പോയതായിരുന്നു കക്ഷി…

രണ്ട് വലിയ ബോക്സ് വണ്ടിയുടെ പുറകിൽ ഭദ്രമായി കെട്ടി കൊണ്ടു വന്നിരുന്നു…..

അത് അഴിക്കാനും പിടിക്കാനുമൊക്കെയായി ആരുടെ എങ്കിലും സഹായം വേണ്ടിയിരുന്നു ദേവന് …..

ആമി പോണോ വേണ്ടയോ എന്നുള്ള സംശയത്തിൽ നിന്നു ….

എന്തൊക്കെയാ ഇന്നലെ കാട്ടിക്കൂട്ടിയത് വഷളൻ!! പക്ഷെ…..

പക്ഷെ… എനിക്കിഷ്ടാ ട്ടോ “;” “

അങ്ങിനെ ഒക്കെ നഖം കടിച്ച് ചിന്തിച്ച് ഹെൽപ്പ് ചെയ്യാൻ വേണ്ടി തിരിഞ്ഞതും കണ്ടത് ഒളിമ്പിക്സിൽ മെഡൽ കിട്ടിയ പോലെ ഒരു പെട്ടിയുമായി നടന്നു വരുന്ന ഏഞ്ചലിനെയാണ്””’

തൊട്ടുപുറകിലായി മറ്റൊരു പെട്ടിയും എടുത്ത് ദേവനും ഉണ്ട്….. ആമിയെ മൈന്റ് ചെയ്യാതെ,

“””ഏഞ്ചൽ !!! കെമിസ്ട്രി ലാബിലേക്കുള്ളതാട്ടോ”””

എന്ന് ഏഞ്ചലിനോട് പറഞ് അവളുടെ പുറകേ പോവുന്നതാണ് കണ്ടത്….

“”” ഓകെ സർ”””

എന്നവൾ ഒലിപ്പിക്കുന്നത് കണ്ട് ആമീടെ കൺട്രോൾ പോയി….

കത്തുന്ന കണ്ണുകളോടെ അവൾ ദേവനെ നോക്കി നിന്നു…..

അങ്ങനെ ഒരാൾ അവിടെ ഉണ്ടെന്ന് പോലും അവൻ ശ്രദ്ധിച്ചില്ല…..

ആമി കൃഷ്ണജക്ക് നേരെ തിരിഞു….

“””ദേ ആ ഏഞ്ചലിന് ചുമട്ട് തൊഴിലാളി യൂണിയനിലായിരുന്നോ പണി? ദേ അവളോട് പറഞ്ഞേക്ക് എന്നോട് വെറുതേ കളിക്കാൻ നിക്കണ്ടന്ന്!!! മഹാ പെശകാ ഞാൻ ….ഹും അല്ല പിന്നെ “””

അതും പറഞ്ഞ് ചവിട്ടി ത്തുള്ളി അകത്തേക്ക് പോകുന്ന ആമിയെ കണ്ട്

ഇതെന്ത് കഥ എന്ന മട്ടിൽ കൃഷ്ണജയും  മഞ്ചിമയും പരസ്പരം കിളികളെ പറത്തി നിൽക്കുന്നുണ്ടായിരുന്നു ….

സ്റ്റെപ്പുകൾ കയറുന്ന ദേവന് തന്റെ കുറുമ്പി മിയയുടെ മുഖം സങ്കൽപ്പിക്കാൻ കഴിയുന്നുണ്ടായിരുന്നു….

പണ്ടേ സ്വാർത്ഥയാണവൾ…. അവളുടെ പ്രിയപ്പെട്ടവരുടെ കാര്യത്തിൽ ഇപ്പഴും അതിനൊരു മാറ്റവും ഇല്ലെന്ന് ദേവന് ബോധ്യമുണ്ടായിരുന്നു ….

അതു കൊണ്ട് തന്നെ പണ്ടത്തെ പോലെ പെണ്ണിനെ ദേഷ്യം പിടിപ്പിച്ച് അവസാനം ചുമന്ന് ചുമന്ന് വരുന്ന ആ മുഖം കാണാൻ ദേവൻ ഓരോന്ന് ചെയ്യാൻ തീരുമാനിച്ചു….

അതോർത്ത് ചിരിച്ച് മെല്ലെ മെല്ലെ പടികൾ കയറി…..

ബെല്ലടിച്ചപ്പോൾ എല്ലാരും ക്ലാസിൽ കയറി, കുറച്ച് കഴിഞ്ഞ് ഏഞ്ചലും, ആമിയെ ഇടംകണ്ണിട്ട്നോക്കി  ഒരു ചിരിയോടെ അവൾ സീറ്റിൽ പോയിരുന്നു …..

ദേവൻ പുറകെ കേറി…..

എല്ലാവരും ദേവൻ സാറിനെ വിഷ് ചെയ്തു…

“””ഇന്നലെ കുറച്ച് ക്വസ്റ്റിൻസ് ആൻസർ ചെയ്യാൻ തന്നിരുന്നില്ലേ ?? മുഴുവൻ കിട്ടിയോ??? ഡൗട്ടുള്ളവർക്ക് ചോദിക്കാം കേട്ടോ!!! ഏഞ്ചലിന് എന്തേലും ഡൗട്ടുണ്ടോ ??”””

അതോടുകൂടി ആമി ഭദ്രകാളി ആയി മാറിയിരുന്നു….

ആമിയുടെ അപ്പുറത്തിരുന്ന മഞ്ചിമയെ ആമിയുടെ ഇപ്പുറത്തിരുന്ന കൃഷ്ണജ ഒന്ന് തോണ്ടി ….. എന്നിട്ടു പറഞ്ഞു…

“”” ടീ ….. ഇത് മറ്റതാടീ.. .. .!!”””

ഒന്നും മനസിലാവാതെ മഞ്ചിമ തിരിച്ച് മിഴിച്ച് നോക്കി ചോദിച്ചു….,

“” “എന്ത് ???”””

“””എന്റെ പൊട്ടിക്കാളി ലബ് !!”””

“”” ആ…. ഹ് ””’

അപ്പഴേക്കും നടുവിലിരുന്ന ആമിയുടെ കെയ്യിലെ പെൻസിൽ രണ്ട് കഷണമായി മാറിയിരുന്നു….

“””വാട്ട്സ് ഗോയിംഗ് ഓൺ ദേർ ??? ആത്മിക ലഞ്ച് ബ്രേക്കിന് മുകളിൽ ലാബിലേക്ക് വരൂ….. ഈ ട്വന്റി ഫോർ ഹവേഴ്സ് കൂട്ടം കൂടി പഠിത്തത്തിൻ ശ്രദ്ധിക്കാതെ ഇരിക്കുന്നതിനുള്ള പണിഷ്മെന്റ് ഞാൻ തരാം”””

“”” പണിഷ്മെന്റ് തന്റെ ഏഞ്ചലിന് കൊണ്ടു കൊടുക്കടോ !! ഒരേയ്ഞ്ചൽ…, എയ്ഞ്ചലല്ല ഡെവിളാ അവൾ ഡെവിൾ;…”””

അവൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കി നിർത്താതെ പിറുപിറുക്കുന്നുണ്ടായിരുന്നു …..

ആത്മികയുടെ അപ്പഴത്തെ ഭാവം കണ്ട് ദേവന് ശരിക്കും ചിരി പൊട്ടുന്നുണ്ടായിരുന്ന്നു ….

പെട്ടെന്നാണ് പാന്റ്സിന്റെ പോക്കറ്റിൽ കിടന്ന് ഫോൺ വൈബ്രേറ്റ് ചെയ്തത്…..

തീർത്തും പേഴ്സണൽ നമ്പർ ആയതിനാൽ അത്രയും അത്യാവശ്യമുള്ളവർ മാത്രമേ വിളിക്കു….. പ്രത്യേകിച്ചും ക്ലാസ് ടൈമിൽ…

മെല്ലെ ക്ലാസിനു പുറത്തിറങ്ങി ഫോണിൽ നോക്കി…..

“”” നവനീത് കൃഷ്ണൻ IPS കാളിംഗ്‌ “””

ദേവന്റെ മുഖം വലിഞ്ഞു മുറുകി….. കണ്ണുകൾ കുറുകി…..

ദേവൻ ഫോൺ അറ്റന്റ് ചെയ്തു….

“””ദേവാ…. ഞാൻ വരുവാ…. പുതിയൊരു കേസുമായി …. ഇവിടെ ഡല്ലിയിലെ പ്രേം സാഗർ പ്രോവിൻസിലെ ആ ദുർഗ്ഗാ ക്ഷേത്ര മില്ലേ ?? അവിടുത്തെ പൂജാരിയുടെ മകൾ ഹിരൺമയിയുടെ മരണവും ആയി ബന്ധപ്പെട്ട കേസന്വോഷണത്തിന് ….. പ്രതി കേരളാ ബോർഡർ കടന്നു എന്നാണ് അറിഞ്ഞത്….. ആരെന്നോ എന്തെന്നോ ഒരു ഐഡിയയും ഇല്ല… കേരളത്തിൽ എന്തിന് എത്തി എന്നു പോലും… ആകെ കൂടി കിട്ടിയത് ഒരു പേര് മാത്രമാണ് !! വിഷ്ണു ശർമ്മ ””” !! ഐ നീഡ്‌ യുവർ ഹെൽപ് ജെന്റിൽമാൻ ……..”””

“”” ഒഫ് കോഴ്സ് ….. താൻ വാടോ ഞാനുണ്ടാവും കട്ടക്ക് കൂടെ… “””

“”” താങ്ക്സ് ടാ… ബൈ……”””’

ദേവൻ രണ്ടു നിമിഷം ഒന്നു ചിന്തിച്ചു നിന്നു….

“”” ഹിരൺ മയി ദീദി…..!!!  ഡൽഹിയിലെ തങ്ങളുടെ വീടിനടുത്തുള്ള ക്ഷേത്രത്തിലെ വയസൻ പണ്ഡിറ്റിന്റെ മകൾ…. വെളുത്ത് മെലിഞ്ഞ ഒരു പാവം പെണ്ണ്… ക്ഷേത്രത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞ് വച്ച പണ്ഡിറ്റിന് സ്വന്തം എന്നു പറയാൻ ഉണ്ടായിരുന്ന ഏക മകൾ …… അവളെ ആര് ??? എന്തിന്ന് ???

വല്ലപ്പോഴും ചെറുപ്പത്തിൽ അമ്മയുടെ കൈ പിടിച്ച് ക്ഷേത്രത്തിൽ ദുർഗ്ഗ മാതയെ തൊഴാൻ ചെല്ലുമ്പോൾ തനിക്കായി പൂജിച്ച ഒരു ലഡ്ഡു ആ കൈയിൽ കരുതിയിട്ടുണ്ടാവും:.. മധുര””””

ഡൽഹിയിലെ കാര്യങ്ങൾ വീണ്ടും ക്ലാസിനു പുറത്ത് കളഞ്ഞ് ഒരു ദീർഘനിശ്വാസമെടുത്ത് ദേവൻ

വീണ്ടും ക്ലാസിൽ കയറി….

ഓർഗാനിക് കെമിസ്ട്രി…

പാഠത്തിന്റെ പേര് ബോർഡിൽ എഴുതി ക്ലാസ് തുടങ്ങി…

ദേവന്റെ ക്ലാസ് ഒഴുകുന്ന ഒരു പുഴ പോലെ ആയിരുന്നു ആരും ലയിച്ചു പോകത്തക്കത് ….. മുഴുവൻ കുട്ടികളും ശ്രദ്ധിച്ച് ഇരുന്നു ….. കുറുമ്പോടെ ആമിയും …

മനപ്പൂർവ്വം അവളുടെ ദേഷ്യം കൊണ്ട് ചുമക്കുന്ന മുഖം കാണാൻ വേണ്ടി ദേവൻ ഓരോന്ന് ഒപ്പിച്ചു കൊണ്ടേ ഇരുന്നു ….

ബെല്ലടിച്ചു….

ഇപ്പോ ലഞ്ച് ബ്രേക്ക് ആയി….

“””ആത്മിക !!”””

ദേവൻ വിളിച്ചു ആ മി തലയുയർത്തി നോക്കി…..

ചൂണ്ടു വിരൽ കൊണ്ട് മേലെ കെമിസ്ട്രി ലാബിലേക്ക് ചൂണ്ടി ദേവൻ നടന്നകന്നു …..

“”” ടീ എന്താടി പ്രശ്നം?? ഇനിയെങ്കിലും പറയ ടീ…. നിന്റെ സൈക്കളെങ്ങി നാ സാറിന്റെ വീട്ടിലെത്തിയേ?? നീ അയാൾക്ക് പണി കൊടുക്കാൻ  ഇനി അയാളുടെ ദേഹത്തു കൂടെ സൈക്കള് കേറ്റാനെങ്ങാനും പോയോ?? അങ്ങി നാണോ മുറിവ് ഒക്കെ ഉണ്ടായേ?? ഞങ്ങളും കൂടെ വരണോ ?? “””

“”” എല്ലാം ഞാൻ പറയാ ട്ടാ….. ആദ്യം മാഡം ആ സാറിന് കുറച്ച് കെമിസ്ട്രി പറഞ്ഞ് കൊടുക്കട്ടെ ….. ആരും വരണ്ട ട്ടാ ഇത് ചീള് കേസ് എനിക്ക് പരിഹരിക്കാൻ തന്നെ തികയൂല്ല !!! “””

ഒന്നു ഇളിച്ചു കാണിച്ച് ആമി  നടന്നു…..

അവരോട് അങ്ങനെ പറഞ്ഞെങ്കിലും നല്ല ടെൻഷൻ ഉണ്ടായിരുന്നു…

മെല്ലെ ഉറക്കാത്ത കാലടിയോടെ അവൾ കെമിസ്ട്രി ലാബിലേക്ക് സ്റ്റെപ്പു കയറാൻ തുടങ്ങി….

(തുടരും)

കമന്റുകൾ കൂമ്പാരമായാലേ കഥ ഗംഭീരമാകൂ….

പോന്നോട്ടേ…. ഇമ്മിണി വല്യേ കമന്റ് കൾ

 

നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക

അനന്തൻ

നിർമ്മാല്യം

 

5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

4 thoughts on “ദേവയാമി – 18”

  1. Waiting . Angelin oru pani kodkoo . oolk kurach kudunnund. On pedipicha mathi. Athinulla chance miyak kodthamathi baki miya nokkum😊😊
    Nale kure ezhuthanee pls
    Addicted to your novel

Leave a Reply

Don`t copy text!