വല്ലാത്ത ഒരു ചിരി അവളുടെ മുഖത്ത് പടർന്നു …..
ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വീണ്ടും പോക്കറ്റിൽ ഇട്ടു ……
ഒന്നും അറിയാത്ത പോലെ സ്കൂളിലേക്ക് നടന്നു….
കയ്യിലെ മുറിവിന്റെ വേദനക്ക് ഇപ്പോ ഒരു സുഖം തോന്നി ആമി ക്ക് ……
വല്ലാത്ത ഒരു സുഖം…
പക്ഷെ അങ്ങകലെ മകനെ ഓർത്ത് ബോധം പോലും നഷ്ടമായി വീണ ഒരമ്മയെ പറ്റി അവൾ അറിയാതെ പോയി……
ക്ലാസിലേക്കു നടക്കുമ്പോഴും ഒരു വിജയിയുടെ ഭാവമായിരുന്നു അവൾക്ക്….
ക്ലാസിലെത്തിയതും ഫോൺ ആരും കാണാതെ തന്നെ ബാഗിൽ ഒളിപ്പിച്ചിരുന്നു ആമി….
******************************************
കുറേ നേരത്തിനു ശേഷമാണ് ദേവൻ ഓർത്തത്,
“””ഇന്നമ്മയെ വിളിച്ചില്ലല്ലോ എന്ന് “
പെട്ടെന്ന് എന്തോ അമ്മയുടെ മുഖം മനസിലേക്ക് വന്നു…..
“”” സാധാരണ സ്കൂളിൽ എത്തിയാൽ, സ്കൂളിൽ എന്നല്ല എവിടെ പോയാലും എത്തിയാൽ ആ വിവരം അമ്മയെ വിളിച്ചു പറയുന്നത് തന്റെ ശീലമാണ് …..
ഇന്നെന്തേ അത് മറന്നത്,
” ഛേ മിയയെ കാണാൻ ഉള്ള തിരക്കിൽ അമ്മയെ വിളിക്കണ്ട കാര്യം വിട്ടു….
എന്നിട്ടവളെ കണ്ടോ, അതും ഇല്ല…..
ഫോൺ തെരഞ്ഞു നോക്കിയെങ്കിലും കണ്ടില്ല …..
പാന്റ്സിന്റെ പോക്കറ്റിലും സീറ്റിലും എല്ലാം നോക്കി എവിടേയും ഇല്ല ……
” ഛെ ഞാൻ വരുമ്പോ എടുത്തില്ലേ ….?? ഇനി ബാഗിൽ ഉണ്ടോ???”
“”””സർ, റോൾ നമ്പർ ഇലവൻ, സാൾട്ട് ഐഡന്റി ഫൈഡ്, ഇറ്റ്സ് ലെഡ് അസറ്റേറ്റ് “”
കുട്ടികളിൽ ഒരാൾ ചെന്ന് എക്സ്പിരിമെന്റ് റിപ്പോർട്ട് ചെയ്തു….
“””ഹാ! യെസ് എന്താ പറഞ്ഞത് ??”””
ദേവൻ വീണ്ടും കുട്ടികളുടെ നേർക്ക് തിരിഞ്ഞു …..
പക്ഷെ അമ്മയെ വിളിക്കാത്തതിന്റെ അസ്വസ്ഥത മനസിനെ വല്ലാതെ അലട്ടിയിരുന്നു…. ഒപ്പം മിയയെ കാണാത്തതിന്റെയും….
*****************************************
ലഞ്ച് ബ്രേക്കിന് കാന്റീനിൽ എത്തിയതായിരുന്നു ആമിയും മഞ്ചിമയും….
മഞ്ചിമക്ക് എന്നും അവളുടെ അമ്മ ചോറ് പൊതിഞ്ഞ് കെട്ടി കൊടുത്തിട്ടുണ്ടാവും,
ആമി പക്ഷെ ഇന്ദുമതി എത്ര നിർബന്ധിച്ചാലും കാന്റീനിൽ നിന്ന് കഴിക്കും അതായിരുന്നു പതിവ്……
“”” അസീസ് ഇക്ക നമ്മടെ ക്വാട്ട പോന്നോട്ടെ…. “””
ആമി തന്റെ സ്ഥിരം സീറ്റിൽ ചെന്നിരുന്ന് അകത്തേക്ക് നോക്കി പറഞ്ഞു …
മഞ്ചിമ അവളുടെ എതിർ വശത്തായി വന്നിരുന്നു…..
അസീസ് ഇക്ക പ്രത്യക്ഷപ്പെട്ടു…..
“”” ചോറും ,കട്ടൻ ചായയും അല്ലേ…. ദേ പോയി ദാ വന്നു…..”””
“”” ന്റെ ആമീ എല്ലാരും കളിയാക്കണുണ്ട് ട്ടോ ചോറിന്റെ കൂടെ കട്ടൻ ചായ …'””
“”” നീ പോടി….. ആമി തോന്നണത് കഴിക്കും…
തോന്നണത് കുടിക്കും…… ” “””
അവളെ നോക്കി ഇളിച്ചുകാട്ടി ആമി ഇരുന്നു..
അസീസ് ചോറും കട്ടൻ ചായയും കൊണ്ട് വച്ചു…..
ആദ്യം തന്നെ ചായ എടുത്ത് ആമി ചുണ്ടോട് ചേർത്തപ്പഴാണ് തൊട്ടു മുന്നിൽ ദേവനെ കണ്ടത്…..
ലഞ്ച് ബ്രേക്കിന് ഇത്തിരി ഒഴിവ് കിട്ടിയപ്പോൾ മയയെ കാണാൻ വച്ച് പിടിച്ചതായിരുന്നു മിയയുടെ അപ്പു …….
മിയ അവളുടെ രുക്കുവമ്മക്ക് … തന്റെ അമ്മക്ക് നൽകിയ സമ്മാനത്തെ പ്പറ്റി ധാരണയില്ലാതെ……
“”” ടോ തന്റെ കൈക്കിതെന്ത് പറ്റി…..??”””
കുടിച്ച ചായ മുഴുവൻ ഉച്ചിയിൽ കയറി ആമി ചുമച്ചു….
മഞ്ചിമ വേഗം ആമിയുടെ തലയിൽ അടിച്ചു കൊടുത്തു….
“”” അത് കണ്ടപ്പോൾ ദേവന് ചിരി വന്നു… പണ്ടത്തെ മിയയുടെ ആ കള്ളലക്ഷണം ഉപ്പഴും മാറാതെതെ ആ മുഖത്ത് കണ്ടപ്പോൾ എന്തെന്നില്ലാത്ത ഒരു വാത്സല്യം തോന്നി:…..
“”” പറയടോ കൈക്കിതെന്ത് പറ്റി?” “””
“”” ഒന്ന് വീണതാ….. “””
മഞ്ചിമയാണ് മറുപടി പറഞ്ഞത്.,
“””അതെന്താ തന്റെ ഫ്രണ്ടിന്റെ ഒന്നരമുഴമുള്ള നാവിറങ്ങിപോയോ?? ഒന്നിനും മറുപടി ഇല്ല!! “”
“””ആമി കണ്ണും തള്ളി ഇരിക്കുന്നത് കണ്ട് ദേവന് ചിരി വരുന്നുണ്ടായിരുന്നു….
“”” ഈ അസുര ദർശ് ഇതെന്ത് ഭാവിച്ചാ….. വാളും പരിചയും എടുത്ത് വച്ച് പുതിയയുദ്ധ മാർഗ്ഗം സ്വീകരിച്ചതാണോ.. അതോ ഇങ്ങേരുടെ കിളി പോയോ?? ഒന്ന്നും പിടികിട്ടുന്നില്ലല്ലോ ന്റെ ദേവി “””
“””” ചിരിയടക്കാൻ പാട് പെട്ട് ദേവൻ ചോദിച്ചു,
“””എന്റെ കിളി പോയോ ന്നല്ലേ താനിപ്പോ ചിന്തിക്കുന്നേ….??””””
ആമിയുടെ ആദ്യം തള്ളിയ കണ്ണുകൾ ഒന്നൂടെ പുറത്തേക്ക് തളളി
“””ടോ തന്നെ പറ്റി ചിലർ തന്ന ചില തെറ്റായ ധാരണകളും, പിന്നെ വല്യ കൊമ്പത്തെയാണെന്നുള്ള തന്റെ അഹങ്കാരവും.. ഒക്കെ കൂടെ തന്നെ കുറിച്ച് വല്ലാത്ത ഒരു പിക്ചറായിരുന്നു ഉള്ളിൽ ……
പക്ഷെ ഇപ്പോ ഈ ചോറും കട്ടൻ ചായും കഴിക്കണത് കണ്ട പ്പഴാ മനസിലായേ തന്നെ പറഞ്ഞിട്ടും കാര്യമില്ല എന്ന്…… “”””
മഞ്ചിമ അടക്കി പിടിച്ചിട്ടും പുറത്തേക്ക് വന്ന ചിരി കണ്ട് ആമി അവളെ നോക്കി ദഹിപ്പിച്ചു …..
“””” കുഞ്ഞേ…!!!….”””
ദേവൻ സ്കൂളിലേക്ക് പോന്ന് കഴിഞ്ഞാൽ രുഗ്മിണി അമ്മക്ക് കൂട്ടായി നിൽക്കുന്ന ശാന്ത ചേച്ചിയുടെ ഭർത്താവ് ചന്ദ്രൻ ചേട്ടന്നാണ്…..
ആകെ കൂടി പരവേശപ്പെട്ടായിരുന്നു …. അയാളുടെ വരവ്…..
“””എന്താ ചന്ദ്രേട്ടാ…..!!! “”
“””കുഞ്ഞേ…. അമ്മ!!! “”
ദേവന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി ……
“”””എന്താ ചന്ദ്രേട്ടാ എന്താ അമ്മക്ക് …… ???”””
ചന്ദ്രന്റെ ഷർട്ടിൽ കുത്തി പിടിച്ച് ദേവൻ ചോദിച്ചു
“””കുഞ്ഞ് പോയി കുറച്ചധികം നേരം കഴിഞ്ഞ് കാണും ശാന്ത കുഞ്ഞിന്റെ വീട്ടിലേയ്ക്ക് ചെന്നപ്പോ….. ഒരു ഫോൺ വന്നു… കുഞ്ഞിന് അപകടം പറ്റി ആശുപത്രീലാന്നും പറഞ്ഞ് …..”””
ആമി അറിയാതെ സീറ്റിൽ നിന്ന് എഴുന്നേറ്റു….
“””എനിക്ക് ആക്സിഡന്റ് പറ്റീന്ന് ഫോണോ ?? എന്നിട്ട് എന്റെ അമ്മ!!!”””””
“”” അമ്മ അത് കേട്ടതും കുഴഞ്ഞ് വീണു…..!!! “””
അത് കേട്ട് അസീസ് പുറത്തേക്ക് വന്നു…..
മനസറിവില്ലാതെ താൻ ചെയ്തത് എത്ര വലിയ അപരാധമാണെന്ന് അറിഞ്ഞ് അയാൾ നെഞ്ചിൽ കൈവച്ചു…..
ആ മിയെ തീ പാറുന്ന കണ്ണോട് കൂടി നോക്കി……
എല്ലാം നഷ്ടപ്പെട്ടവനെ പോലെ ഓടുന്ന ദേവന്റെ മുഖം എന്തോ ആമിയുടെ ഉള്ളിൽ വല്ലാത്ത ഒരു നൊമ്പരം സൃഷ്ടിച്ചു..
അമ്മ !! എന്ന വികാരവും സ്നേവും അവൾക്ക് അന്യമായിരുന്നു….
അവളെ സംബന്ധിച്ച് അമ്മ എന്നാൽ തന്നെ മനസിലാക്കാത്ത.., കുറ്റപ്പെടുത്തുന്ന, തന്നെക്കാൾ മറ്റുള്ളവരുടെ വാക്കിന് തന്റെ വാക്കിനേക്കാൾ വിലയും വിശ്വാസവും നൽകുന്ന ഒരാളായിരുന്നു ……
മക്കൾക്ക് ഒരപകടം പറ്റിയാൽ അവരുടെ അമ്മയെ അത് ബാധിക്കില്ല എന്ന അവളുടെ വിശ്വാസ പ്രമാണം അവിടെ ചോദ്യം ചെയ്യപ്പെടുകയായിരുന്നു,
തളർന്ന് പോണ പോലെ തോന്നിയപ്പഴാ ടേബിളിൽ പിടി മുറുക്കിയത് ……
“”” ആൽമി കുഞ്ഞേ…… ഉമ്മ
ാനെ പടച്ചോന്റ സ്ഥാനത്ത് കാണുന്നയാളാ ഞമ്മള് ….. ന്നെ കൊണ്ട് യ്യ് ഈ കടും കൈ ചെയ്യിച്ചല്ലാ :…”””
അയാൾ തോളിൽ കിടന്ന തോർത്ത് കൊണ്ട് കണ്ണീരൊപ്പി ……
കൂടെ നിൽക്കണ ചെക്കനോട് കട ശ്രദ്ധിക്കാൻ പറഞ്ഞ് പുറത്തേക്കിറങ്ങി …..
മഞ്ചിമയും ആമിയെ ദേഷിച്ച് നോക്കി….. ആമി മുമ്പെങ്ങും കാണാത്ത ഒരു ഭാവത്തിൽ നിന്നു…..
(തുടരും)
കുറച്ച് വൈകിട്ടോ….. രണ്ട് വാക്ക് എനിക്കായി മറക്കല്ലേ !!!
നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക
അനന്തൻ
നിർമ്മാല്യം
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Devayami written by Niharika Neenu
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Chechi, story super anutto.Ennalum Ami ingane cheyyandarunnu .Pavam Devan.Pinne story ude length kurach koodi koottamo. Njan ith vayikkan kathirikkuvarunnu.Chechik patumenkil kurach koodi nerathe idamo
Super aay it ind tta😍 length kurach koode kooto 😆 💙💙💙💙💙
Kurach nerathe ittirunnel nannayirunnu
Ravile thanne idanam
Story length ichiri koodi koottamayrnnu….Kadha nannayittund…next part delay illathe idaane..
Story lenght kurachu koode koottane.
Story adipoliavunnundu.
Waiting for next part
Nala storyattoo 🥰🥰
Super