ഗൗരി തനിക്ക് ഒപ്പം ഉള്ളപ്പോൾ എന്തും സാധിക്കും എന്ന് അവന് തോന്നി…
“ഗൗരി… മനക്കൽ എത്തിയ ശേഷം നിന്റെ കൈയോ മറ്റോ മുറിഞ്ഞായിരുന്നോ? “
മായ ബ്രഹ്മരക്ഷസ്സിന്റെ മോചനവുമായി ബന്ധപ്പെട്ടു പറഞ്ഞ കാര്യം മനസ്സിൽ വച്ചുകൊണ്ടായിരുന്നു വരുണിന്റെ ചോദ്യം..
“ഇടക്ക് ഒരു ദിവസം നഖം വെട്ടിയപ്പോൾ കൈ മുറിഞ്ഞായിരുന്നു… എന്ത് പറ്റി..? “
അവൾ തെല്ലൊന്ന് ചിന്തിച്ച ശേഷം പറഞ്ഞു..
അവൻ മറുപടി ആയി അവളുടെ കണ്ണുകളിൽ നോക്കി വെറുതെ ഒന്ന് പുഞ്ചിരിച്ചു…
ഒരുപാട് വർഷങ്ങളായി തുറക്കാതിരുന്നത് കൊണ്ട് പഴയ മനയ്ക്കലെ പൂജാമുറി ആകെ പൊടിയും മാറാലയും ആയിരുന്നു…
പൊടിയുടെ മുഷിപ്പിക്കുന്ന മണം മൂക്ക് തുളച്ചപ്പോൾ ഗൗരി ഷാൾ കൊണ്ട് മൂക്ക് പൊത്തി..
വരുൺ മാറാലകളെ വകഞ്ഞു മാറ്റി അകത്തേക്ക് കേറി.. വരുൺ ഒപ്പം ഉള്ള ധൈര്യത്തിൽ അവളും അകത്തേക്ക് കേറി..
ഫോണിലെ ടോർച് ലൈറ്റ് അറയിലെ ഇരുട്ടിനെ അകറ്റി അവർക്ക് വഴി കാട്ടി…
അവർ ഇരുവരും അല്പ നേരത്തെ തിരച്ചിലിന് ഒടുവിൽ ഒരു പഴയ പെട്ടി കണ്ടെത്തി..വരുൺ അത് ഗൗരിയുടെ സഹായത്തോടെ തുറന്നു.. ആ പെട്ടി നിറയെ എഴുത്തോലകൾ ആയിരുന്നു..
ചിലതൊക്കെ നശിച്ചു തുടങ്ങിയത് കൊണ്ട് വരുൺ ശ്രദ്ധാപൂർവം ആണ് അത് എടുത്തത്.. അവൻ വളരെ ശ്രദ്ധയോടെ അതിൽ എഴുതിയിരുന്നത് ഓരോന്നും വായിച്ചു…
ഒരു പകലും രാത്രിയും നീണ്ട് നിൽക്കുന്ന ഒരു പൂജ കൊണ്ട് മാത്രമേ ബ്രഹ്മരക്ഷസിനെ തളക്കാൻ ആവൂ അതും മനയ്ക്കലെ കന്യകയുടെ സാമീപ്യത്തിൽ മാത്രമേ പൂജ നടത്താൻ പാടൊള്ളൂ…
അവൻ പൂജ കർമങ്ങൾ എപ്രകാരം വേണം എന്നത് എല്ലാം വളരെ ശ്രദ്ധയോടെ വായിച്ചു മനസിലാക്കി..
ഈ സമയം എല്ലാം ഗൗരി വരുണിനെ തന്നെ ഇമവെട്ടാതെ നോക്കി ഇരിക്കുക ആയിരുന്നു…
എല്ലാം വായിച്ചു മനസിലാക്കി പെട്ടി എടുത്തയിടത്ത് തിരിച്ചു വെക്കാൻ ഒരുങ്ങിയപ്പോൾ ആണ് വരുണിന്റെ കണ്ണുകൾ ഒരു ചുവന്ന പട്ടിൽ ഉടക്കിയത്…
അവൻ ആ പട്ട് എടുത്തതും അതിൽ നിന്നും ഒരു എഴുത്തോല താഴെ വീണു..
പത്മനാഭ ഗുരുക്കൾ ഭദ്രയുടെയും അനന്തന്റെയും ദേവന്റെയും മരണ ശേഷം ഒരു ദിവസം ധ്യാനത്തിൽ ഇരുന്നപ്പോൾ അദ്ദേഹത്തിന് ഒരു ഉൾവിളി ഉണ്ടായി… അതിന്റെ ഭാഗം ആയി അദ്ദേഹം അന്നത്തെ ഇളയന്നൂർ ഗുരുക്കളെ കാണുകയും ഭദ്രയുടെയും ദേവന്റെയും അനന്തന്റെയും മരണത്തിന്റെ കാരണം ദിവ്യ ദൃഷ്ടിയിലൂടെ അറിഞ്ഞ ഇളയന്നൂർ ഗുരുക്കൾ ഒരു എഴുത്തോലയിൽ ചിലത് എഴുതി പത്മനാഭ ഗുരുക്കളെ ഏല്പിച്ചു… ശേഷം അത് മനയ്ക്കലെ പൂജാ മുറിയിൽ തന്നെ സൂക്ഷിക്കുവാൻ പറഞ്ഞു.. ആ എഴുത്തോലയാണ് വരുണിന്റെ കൈയിൽ കിട്ടിയത്…
അവൻ അത് വളരെ ശ്രദ്ധാപൂർവം വായിച്ചു…
‘ തീവ്രമായ പ്രണയതിനാൽ ബന്ധിതരായിരുന്ന അനന്തനും ഭദ്രയും മാത്രമേ പുനർജനിക്കുക ഒള്ളു.. ഒടുങ്ങാത്ത പകയോടെ അഥർവ്വ നാമങ്ങൾ ജപിച്ചുകൊണ്ട് മരിച്ച ദേവന്റെ ആത്മാവിന് ഒരിക്കലും മോക്ഷം ലഭിക്കുക ഇല്ല…
അതിനാൽ തന്നെ അവൻ പുനർജനിക്കുകയും ഇല്ല എന്നിരുന്നാലും ദുരാത്മാവായി മാറിയ ദേവൻ ഭദ്രയിൽ ഉള്ള മോഹം നിറവേറ്റാൻ ഏത് വഴിയും തിരഞ്ഞു എടുക്കും…
അതിൽ ഒന്നാണ് ദേവന്റെ മുഖസാദിർശ്യത്തോടെ പുനർജനിക്കുന്ന അനന്തൻ…
മറ്റൊന്ന് സ്വപ്നദർശനത്തിലൂടെ ഭദ്ര യെ തെറ്റിദ്ധരിപ്പിക്കുക എന്നതാണ്…
പുനർജനിക്കുന്ന അനന്തനും അവനോട് ഒപ്പം ജനിക്കുന്ന സഹോദരനും ഒരേ മുഖം എന്നതും ഭദ്രയെ ആശയക്കുഴപ്പത്തിൽ ആഴ്ത്തും…
ദേവന്റെ ദുരാത്മാവ് അനന്തനും ഭദ്രയും തമ്മിൽ കാണുന്ന നിമിഷം വരെ ആരുടെയും ജീവന് ആപത്തൊന്നും ഉണ്ടാകുക ഇല്ല എങ്കിലും ഭദ്രയിൽ എങ്ങനെ എങ്കിലും സ്വാധീനം ചിലത്താൻ അവൻ ശ്രമിക്കും…
അതിൽ അവൻ വിജയിക്കുമോ എന്നത് അനന്തന്റെയും ഭദ്രയുടെയും പ്രണയത്തിന്റെ ആഴം അനുസരിച്ചു ആവും..
ചിത്രപൗര്ണമിയുടെ അന്ന് ഭദ്രയുടെ പുനർജ്ജന്മം അവളെ സ്വയം അറിഞ്ഞില്ല എങ്കിൽ പുനർജനിക്കുന്ന അനന്തന്റെ സഹോദരനിലൂടെ ദേവൻ ഭദ്രയെ സ്വന്തം ആക്കും… ദേവന്റെ ആത്മാവ് പുനർജനിച്ച അനന്തന്റെ ഇരട്ട സഹോദരന്റെ ശരീരത്തിൽ നിന്നും ഒരിക്കലും വേർപിരിയില്ല… തന്റെ ആധിപത്യം മുഴവനായി സ്ഥാപിക്കുവാൻ വേണ്ടി ദേവൻ ആ ശരീരത്തിന്റെ ഉടമയെ നശിപ്പിക്കും… അത് അല്ല എങ്കിൽ ദേവൻ വസിക്കുന്ന ശരീരത്തെ മായ നശിപ്പിക്കും… ‘
എഴുത്തോലയിലെ ഓരോ വരികളും വരുണിന് പുതിയ അറിവുകൾ നൽകി… ദേവന്റെ പുനർജ്ജന്മം അല്ല അരുൺ എന്നത് തന്നെ വരുണിന് വല്യ ഒരു ആശ്വാസം ആയിരുന്നു…
എന്നാലും ദേവന്റെ ദുരാത്മാവിനെ എങ്ങനെ അരുണിൽ നിന്നും ഒഴിപ്പിക്കും എന്നത് വരുണിനെ വലച്ചു…
അവൻ ആ എഴുത്തോലകളും എടുത്ത് ഗൗരിയേയും കൂട്ടി തിരികെ മനക്കൽ എത്തി…
തിരികെ എത്തിയ വരുണിന്റെ ഏറ്റവും വല്യ പ്രതിസന്ധി അരുണിനെ എങ്ങനെ രക്ഷിക്കും എന്നത് തന്നെ ആയിരുന്നു…
പാച്ചൂന്റെ ഈ അവസ്ഥയിൽ അവനോടും സഹായം ചോദിക്കാൻ ആവില്ല എന്ന് വരുൺ ഓർത്തു…
ഒടുവിൽ അവൻ മുത്തശ്ശനെ കണ്ട് താൻ അറിഞ്ഞ കാര്യങ്ങൾ മറ്റാരും അറിയാതെ അദ്ദേഹത്തേ ധരിപ്പിച്ചു…
“മോനെ .. ചിത്രാപൗർണമിക്ക് ഇനിയും സമയം ഉണ്ട്.. മോൻ ആദ്യം ബ്രഹ്മരക്ഷസ്സിനെ ബന്ധിക്കുന്നതിൽ ശ്രദ്ധിക്കൂ… “
മുത്തശ്ശൻ വരുണിനെ സ്നേഹത്തോടെ ഉപദേശിച്ചു…
“പക്ഷേ ആ കർമം എനിക്ക് ഒറ്റക്ക് സാധിക്കില്ല മുത്തശ്ശാ… “
വരുൺ വിഷമത്തോടെ അത് പറഞ്ഞതും മുത്തശ്ശൻ അതിനെ കുറിച് അല്പ നേരം ചിന്തിച്ചു…
അതിന് പരിഹാരം മുത്തശ്ശൻ തന്നെ കണ്ടെത്തി…
ഇളയന്നൂർ ഗുരുക്കളുടെയും പാച്ചുവിന്റെ മുത്തശ്ശന്റെയും സഹായം തേടാം എന്ന മുത്തശ്ശന്റെ നിർദേശം വരുണിനും സ്വീകാര്യം ആയിരുന്നു…
പിന്നെ കാര്യങ്ങൾ എല്ലാം വളരെ വേഗത്തിൽ ആയിരുന്നു.. മുത്തശ്ശൻ തന്നെ പാച്ചുവിന്റെ മുത്തശ്ശന്റെയും ഇളയന്നൂർ ഗുരുക്കളുടെയും സഹായം തേടി…
ദേവൂന്റെ അച്ഛനോടും അമ്മയോടും അത് കുടുംബ നന്മക്ക് ഉള്ള പൂജയാണെന്ന് മാത്രമേ പത്മയും ദേവും പറഞ്ഞോളു…
ഇതിനിടയിൽ പലവിധ കുതന്ത്രങ്ങളും സുമംഗല പുറത്ത് എടുത്തെങ്കിലും അതൊന്നും നന്ദിതയിൽ വില പോയില്ല.. കാരണം ഇതിനോട് അകം വരുണിന് ചേരുന്ന പെണ്ണ് തന്നെയാണ് ഗൗരി എന്ന് നന്ദിതക്കും ബോധ്യമായിരുന്നു….
ഈ തിരക്കുകൾക്ക് ഇടയിലും ശേഖരന്റെ നീക്കങ്ങൾ ശ്രദ്ധിക്കാൻ മുത്തശ്ശനും മറന്നില്ല…
പക്ഷേ അപ്പോഴും അരുൺ അസ്വസ്ഥൻ ആയിരുന്നു… നന്ദിതയോടും ഗണേശനോടും പോലും മിണ്ടാതെ അവൻ കഴിവതും മുറിക്കുള്ളിൽ തന്നെ കഴിഞ്ഞു…
പൂജയുടെ തലേദിവസം തന്നെ പാച്ചുവിന്റെ മുത്തശ്ശനും പവിത്രയും ഇളയന്നൂർ ഗുരുക്കളും മനക്കൽ എത്തി…
ആദ്യം പവിത്രയെ കണ്ടപ്പോൾ പണ്ട് ബ്രഹ്മരക്ഷസ്സ് അവളുടെ രൂപത്തിൽ വന്നത് ആയിരുന്നു എല്ലാവരുടെയും മനസ്സിൽ.. അത്കൊണ്ട് തന്നെ എല്ലാവരും അവളിൽ നിന്നും ചെറിയൊരു അകലം പാലിക്കാൻ ശ്രമിച്ചു… പക്ഷേ ആരെയും ആകർഷിക്കുന്ന അവളുടെ സ്വഭാവം കൊണ്ടവൾ എല്ലാവരുമായി അടുത്തു…
ദേവൂന് നാത്തൂൻ എന്നതിൽ ഉപരി അവൾ നല്ലൊരു കൂട്ടുകാരി ആയി… അതിൽ ഗൗരിക്ക് ചെറുതല്ലാത്ത ഒരു കുശുമ്പും തോന്നി..
പൂജയുടെ ഒരുക്കങ്ങൾ എല്ലാം വേഗത്തിൽ പൂർത്തി ആയി.. ഗൗരിയുടെ സാന്നിധ്യത്തിൽ വരുണും പാച്ചുവിന്റെ മുത്തശ്ശനും ഇളയന്നൂർ ഗുരുക്കളും പൂജ ആരംഭിച്ചു…
പൂജക്ക് ഇടയിൽ ആർക്കും ആപത്ത് ഒന്നും സംഭവിക്കാതെ ഇരിക്കാൻ അരുൺ ഒഴികെ എല്ലാവരും രക്ഷ ധരിച്ചു… മന്ത്രങ്ങൾ അന്തരീക്ഷത്തിൽ മുഴങ്ങി തുടങ്ങിയപ്പോൾ അരുൺ മുറിക്ക് ഉള്ളിൽ തന്നെ ഇരുന്നു…
അവനിൽ വസിക്കുന്ന ദേവന് അതൊന്നും സഹിക്കാൻ ആകുമായിരുന്നില്ല ..
ഒരു പകലും രാത്രിയും നീണ്ട പൂജക്ക് ഒടുവിൽ ബ്രഹ്മരക്ഷസ്സിനെ ഒരു കുടത്തിലേക്ക് ആവാഹിച്ചു…
ശേഷം അത് ഇളയന്നൂർ ഗുരുക്കൾ തന്റെ ഇല്ലത്തേക്ക് കൊണ്ട് പോയി…
ബ്രഹ്മരക്ഷസ്സ് ആരുടെയും ജീവനെടുക്കാതെ പോയതിൽ മുത്തശ്ശൻ ദൈവത്തോട് നന്ദി പറഞ്ഞു…
പിന്നെ അങ്ങോട്ട് ഉള്ള ദിവസങ്ങൾ എല്ലാവരും വിവാഹം എങ്ങനെ ആഘോഷം ആക്കാം എന്ന ചിന്തയിൽ ആയിരുന്നു…
പക്ഷേ അപ്പോഴും ദേവുനും പാച്ചുവിനും ഇടയിൽ മൗനം തളംകെട്ടി കിടന്നു..
ദേവു ഒഴികെ മനയ്ക്കലെ സ്ത്രീകൾ എല്ലാവരും വസ്ത്രങ്ങളും ആഭരണങ്ങളും തിരഞ്ഞു എടുക്കുന്ന തിരക്കിൽ ആയിരുന്നു… പവിത്രയും അവർക്ക് ഒപ്പം കൂടി…
ആണുങ്ങൾ എല്ലാവരും വിവാഹത്തിന്റെ ബാക്കി കാര്യങ്ങളിൽ ആയിരുന്നു ശ്രദ്ധ പതിപ്പിച്ചത്… എല്ലാവരുടെയും മുൻപിൽ സൗമ്യതയോടെ പെരുമാറുന്ന ശേഖരനെ മുത്തശ്ശൻ വളരെ ശ്രദ്ധാപൂർവം നിരീക്ഷിച്ചു…
അപ്പോഴും വരുണിന്റെ മനസ്സ് മുഴുവൻ അരുണിനെ എങ്ങനെ രക്ഷിക്കാം എന്ന് മാത്രം ആയിരുന്നു…
ഒടുവിൽ ആ ദിനം വന്നെത്തി ചിത്രാപൗർണ്ണമി…
അന്ന് രാവിലെ മുതൽ മുത്തശ്ശനും ദേവും പാച്ചുവും എല്ലാവരും പ്രാർത്ഥനയിൽ ആയിരുന്നു …
ഇതിനിടയിൽ വരുണിനെ കണ്ട് മായ പറഞ്ഞ കാര്യങ്ങൾ അവനെ ധരിപ്പിക്കാനും ദേവു മറന്നില്ല..
മുത്തശ്ശി യും പത്മയും അന്ന് മുഴുവൻ പ്രാർത്ഥനയോടെ ഉപവാസം അനുഷ്ഠിക്കാൻ തീരുമാനിച്ചു…
അന്ന് സന്ധ്യക്ക് വരുൺ ഗൗരിയേയും കൂട്ടി കാവിൽ പോയി വിളക്ക് വച്ചു… ഈ സമയം മറ്റാരും അറിയാതെ അരുണും അവിടെ എത്തി…
അവസരം ഒത്ത് വന്നാൽ വരുണിനെ വധിക്കുക എന്നത് തന്നെ ആയിരുന്നു അരുണിന്റെ ലക്ഷ്യം.. എന്നാൽ അവൻ പോലും അറിയാതെ മറ്റൊരു ശത്രു കൂടി അവിടെ ഉണ്ടായിരുന്നു…ശേഖരൻ..
ഗൗരി നിറമിഴികളോടെ നാഗങ്ങളോട് പ്രാർത്ഥിച്ചു കൊണ്ട് നിൽകുമ്പോൾ ആണ് അരുൺ പുറകിൽ നിന്നും വരുണിനെ കുത്താൻ ആയി കത്തി ഓങ്ങിയത് …
പെട്ടെന്ന് വരുൺ അരുണിന്റെ കൈകളെ തടഞ്ഞു…
“അരുൺ എന്താ നീ ഈ ചെയ്യുന്നത്? “
വരുൺ ദേഷ്യത്തോടെ ചോദിച്ചു..
“ഭദ്രയെ എനിക്ക് വേണം… അതിന് തടസം ആയി നിൽക്കുന്ന നീ ഇനി ഈ ഭൂമിയിൽ വേണ്ട “
അരുൺ വരുണിന്റെ പിടി വിടിച്ചു വീണ്ടും കത്തി വീശി കൊണ്ട് പറഞ്ഞു…
“ഇല്ല ദേവാ.. നിനക്ക് അതിന് സാധിക്കില്ല നീ വെറുമൊരു ആത്മാവ് ആണ്… അന്ന് ഞങ്ങൾ രണ്ട് പേരും നിന്നോട് അപേക്ഷിച്ചു ഞങ്ങളെ ജീവിക്കാൻ അനുവദിക്കണം എന്ന് പക്ഷേ ഇപ്പോൾ ഞാൻ നിന്നോട് ആജ്ഞാപിക്കുകയാണ് അരുണിന്റെ ശരീരം വിട്ട് നീ പോകണം… “
വരുൺ അത് പറയുമ്പോൾ ഗൗരി ഒന്നും മനസിലാകാതെ എന്ത് ചെയ്യണമെന്ന് പോലും അറിയാത്ത അവസ്ഥയിൽ ആയിരുന്നു…
അരുൺ വീണ്ടും കത്തി എടുത്ത് കുത്താൻ ഓങ്ങിയതും വരുൺ അവനെ വലിച്ച് കാവിന്റെ പുറത്തേക്ക് എറിഞ്ഞു…
അരുൺ ദേഷ്യത്തോടെ ചാടി എഴുന്നേറ്റ് വരുണിന് നേരെ ഓടാൻ തുനിഞ്ഞതും അവന്റെ മുൻപിൽ രൗദ്രരൂപത്തിൽ മായ പ്രതീക്ഷപെട്ടു…
മായ അരുണിന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി…
അത് തടയാൻ ശ്രമിച്ച വരുണിനെ അവൾ ദൂരേക്ക് വലിച്ച് എറിഞ്ഞു… ആ സമയം കൊണ്ട് അരുൺ ഗൗരിയുടെ കൈകളിൽ പിടിച്ചു…
“നിന്നെ പ്രാപിച്ചാൽ മാത്രമേ എനിക്ക് മോക്ഷം കിട്ടു… “
അത്രയും പറഞ്ഞ് അരുൺ ഗൗരിയെ ബലമായി കേറി പിടിച്ചതും അവളുടെ കൈ അവന്റെ കവിളിൽ പതിഞ്ഞു…
“ഞാൻ അനന്തന്റെ മാത്രം ഭദ്രയാണ്… എന്റെ പുരുഷന് അല്ലാതെ മറ്റൊരുവനും എന്നിൽ അവകാശം ഇല്ല… “
ഗൗരിയിലെ ഭാവമാറ്റം കണ്ട് വരുൺ പോലും ഒരു നിമിഷം ഞെട്ടി പോയി..
ഗൗരി തനിക്ക് ഉള്ളിലെ ഭദ്രയെ തിരിച്ചറിഞ്ഞ നിമിഷം കാവിലെ വിളക്കുകൾ കൂടുതൽ ശോഭയോടെ കത്തി…
“നിന്നെ ഞാൻ സ്വന്തം ആക്കും… “
അത്രയും പറഞ്ഞു കൊണ്ട് ഗൗരിക്ക് നേരെ വന്ന അരുണിന്റെ ദേഹത്തേക്ക് 21 ദിവസം പൂജിച്ച പനിനീർ വെള്ളം വരുൺ അവന് നേരെ ഒഴിച്ചതും ഒരു അലർച്ചയോടെ അരുൺ തറയിൽ വീണു…
അവന്റെ ശരീരത്തിൽ വസിച്ചിരുന്ന ദേവൻ പുറത്തേക്ക് വന്നു…
“മായേ നിനക്ക് നൽകിയ വാക്ക് ഞാൻ പാലിക്കുകയാണ്… ഇതാ നിന്റെ നാശത്തിന് കാരണക്കാരൻ ആയ ദേവൻ… അവനെ നിനക്ക് കൊണ്ട് പോകാം എന്നന്നേക്കുമായി… “
അരുണിൽ നിന്നും വേർപെട്ട ദേവന് നേരെ മായ പാഞ്ഞു അടുത്തു… ഈ സമയം വരുൺ അരുണിനെ എടുത്ത് കാവിന്റെ ഉള്ളിലേക്ക് കൊണ്ട് പോയി ശേഷം ഗൗരിയെ അവന് അരികിൽ ഇരുത്തി വരുൺ മന്ത്രങ്ങൾ ഉരുവിടാൻ തുടങ്ങി….
വരുണിന്റെ മന്ത്ര ശക്തി കൂടി ആയപ്പോൾ ദേവന്റെ ആത്മാവിന് മായയോട് പൊരുതി നില്കാൻ ആയില്ല.. ഏറെ നേരത്തെ പരിശ്രമത്തിനു ഒടുവിൽ മായ യുടെ സഹായത്തോടെ വരുൺ ദേവന്റെ ആത്മാവിനെ നശിപ്പിച്ചു…
എല്ലാം ശാന്തമായപ്പോഴും വരുണിന്റെ മനസ്സിൽ മായ ഗൗരിയെ എന്തെങ്കിലും ചെയ്യുമോ എന്ന ഭയം ഉണ്ടായിരുന്നെങ്കിലും അങ്ങനെ ഒന്നും സംഭവിച്ചില്ല .. പകരം അവൾ ഗൗരിയേയും വരുണിനെയും അനുഗ്രഹിച്ച ശേഷം അവൾ അന്തരീക്ഷത്തിൽ ലയിച്ചു ചേർന്നു…
അരുണിനെയും വരുണിനെയും കൊല്ലാനായി തക്കം പാർത്ത് വന്ന ശേഖരൻ ആദ്യം മായയുടെ രൗദ്രരൂപം കണ്ടപ്പോൾ തന്നെ ബോധക്കേട്ട് വീണു… അടുത്ത ദിവസം രാവിലെ ആണ് ശേഖരന് ബോധം വീണത്…
പിറ്റേന്ന് കണ്ണ് തുറന്ന ശേഖരനെ വരവേറ്റത് പോലീസ് ആയിരുന്നു വരുണിനെ കൊല്ലാൻ ശ്രമിച്ച കേസിൽ മുത്തശ്ശന്റെ പരാതിയിൽ ആയിരുന്നു പോലീസ് അറസ്റ്റ്…
ദേവൻ വിട്ട് ഒഴിഞ്ഞ അരുൺ വീണ്ടും വരുണിന്റെ പഴയ അരുണായി മാറി..
പിന്നെ മനയ്ക്കലെ കല്യാണ ഒരുക്കങ്ങളിൽ മുൻപന്തിയിൽ തന്നെ അരുൺ ആയിരുന്നു…
കല്യാണ കുറി മുതൽ സദ്യ വരെ അവന്റെ സെലെക്ഷൻ ആയിരുന്നു ഇതിനിടയിൽ പാച്ചുവിന്റെയും ദേവൂന്റെയും പരിഭവം മാറ്റാനും അവൻ വരുണിനും ഗൗരിക്കും ഒപ്പം ചേർന്നു…
പാച്ചുവിന്റെ ഉള്ളിൽ നിറഞ്ഞത് ദേവുനോടുള്ള പരിഭവം അല്ല മറിച് ചാത്തുണ്ണിയെ തനിക്ക് ഒന്നും ചെയ്യാൻ ആകാത്തത് ആണെന്ന് അവൻ പറഞ്ഞതോടെ അവരുടെ പിണക്കം മെല്ലെ അലിഞ്ഞു ഇല്ലാതെ ആയി..
ദേവൂന്റെ ശരീരത്തിന്റ പരിശുദ്ധിയേക്കാൾ ഏറെ പാച്ചു സ്നേഹിച്ചത് അവളുടെ മനസ്സിന്റെ പരിശുദ്ധി ആണെന്ന് തിരിച്ചറിഞ്ഞ അവർക്ക് ഇടയിൽ പ്രണയം മഴയായി പെയ്തു….
- ••••••••••••••••••••••••••••••••••••••••••••••••
ഇന്നാണ് ആ ദിനം പ്രണയജോഡികളുടെ വിവാഹം…
പച്ച കളർ ബോർഡർ ഉള്ള കസവ് സാരിയിൽ ഗൗരി സുന്ദരി ആയി അണിഞ്ഞു ഒരുങ്ങിയപ്പോൾ അതിന് ചേരുന്ന അതെ കളറിലുള്ള കുർത്തയിൽ വരുണും തിളങ്ങി…
ഗൗരിയും വരുണും മണ്ഡപത്തിൽ ഇരുന്നപ്പോൾ നീല കരയുള്ള കസവ് സാരിയിൽ ദേവും അതിന് മാച്ച് ആയിട്ടുള്ള നീല കളർ കുർത്തയും ഇട്ട് പാച്ചുവും അവൾക്ക് അരികിൽ ഇരുന്നു…
അരുൺ ഒരു ചുവന്ന കളർ കുർത്തയിൽ സുന്ദരൻ ആയപ്പോൾ പവിത്ര ചുവന്ന കരയുള്ള കസവ് സാരി ഉടുത്ത് അവനൊപ്പം ഇരുന്നു…
മറ്റ് രണ്ട് ജോഡികളുടെയും പ്രണയവിവാഹം ആണെങ്കിൽ ഇവരുടെ മാത്രം പക്കാ അറേഞ്ച് മാരേജ് ആണ്… എന്നാലും വിവാഹം ഉറപ്പിച്ച ശേഷം അവർക്ക് ഇടയിലും പ്രണയം മുളപൊട്ടി തുടങ്ങിയിരുന്നു…
അങ്ങനെ മൂന്ന് ജോഡികളുടെ വിവാഹവും ഒരു പന്തലിൽ തന്നെ എല്ലാവരുടെയും ആശീർവാദത്തോടെ നടന്നു….
(അവസാനിച്ചു… )
ഈ കഥയുടെ തുടക്കം മുതൽ അവസാനം വരെ എനിക്ക് ഒപ്പം നിന്ന എല്ലാവർക്കും നന്ദി… ഈ കഥ എഴുതി തുടങ്ങിയപ്പോൾ സ്ഥിരം ആയി പോസ്റ്റ് ചെയുകയും പിന്നെ ഒരുപാട് കാലതാമസം വരുകയും ചെയ്തു പോസ്റ്റ് ചെയുനതിൽ അങ്ങനെ ഏകദേശം ഒരു വർഷവും ഒരു മാസവും കൊണ്ടാണ് ഈ കഥ ഞാൻ തീർത്തത്… ആ കാലയളവിൽ അച്ഛൻ മൂന്ന് തവണ ആശുപത്രിയിൽ ആവുകയും പിന്നെ പരീക്ഷകളും എനിക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരാളുടെ വിയോഗവും എല്ലാം ഈ കഥയെ ബാധിച്ചിട്ടുണ്ട്.. എന്നാൽ അപ്പോഴൊക്കെയും നിങ്ങൾ തന്ന സപ്പോർട്ട് ആണ് എന്നെ തുടർന്നും എഴുതാൻ പ്രേരിപ്പിച്ചത് അതിൽ മുഖ്യ പങ്ക് വഹിച്ച ഒരാളാണ് Vani Krishnaഎന്റെ ബെസ്റ്റ് ഫ്രണ്ട്…. എല്ലാവരോടും നന്ദിയും സ്നേഹവും… അടുത്ത ബുധനാഴ്ച്ച മുതൽ ആത്മസഖി എന്ന മറ്റൊരു കഥയുമായി ഞാൻ എത്തും.. ആ കഥ എന്നും പോസ്റ്റ് ചെയ്യും.. ആ കഥ ഇതുവരെ ഞാൻ എഴുതിയതിൽ നിന്നും വ്യത്യസ്തം ആയ ഒരു തീം ആണ്.. അതും നിങ്ങൾക്ക് ഒരുപാട് ഇഷ്ടമാകും എന്ന് ഞാൻ വിശ്വസിക്കുന്നു.. )
ദേവഭദ്രയെ കുറിച്ച് ഒരു വരി എങ്കിലും കുറിക്കാൻ മറക്കരുത്…
സ്നേഹപൂർവ്വം,
രേവതി ജയമോഹൻ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Devabhadra written by Revathy
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
കഥ നന്നായിട്ടുണ്ട്. വളരെ ഇഷ്ടപ്പെട്ടു. പക്ഷേ എന്തുകൊണ്ടാണ് ഈ കഥയ്ക്ക് ദേവഭദ്ര എന്ന് പേര് കൊടുത്തിരിക്കുന്നത്. ഇതിലെ വില്ലൻ ദേവൻ അല്ലെ. അനന്തഭദ്രം എന്നായിരുന്നില്ലെ നല്ലത്.
തുടക്കം മുതൽ ഒടുക്കം വരെ നല്ലആകാംഷയോടെയാണ് ഈ കഥ ഞാൻ വായിച്ചത്. എനിക്ക് ദേവുനെ വളരെയധികം ഇഷ്ടമായി…
Kollam nanayittu undu
Adipwoli ayirunu super story
super
good
A Good Time Pass. Enjoyed Till End
Nannayirunnu. iniyum ithupole ezhuthanam. thrilladippicha novel ayirunnu. ellarem ishtayi.
engil story pettannu vayichu edukkan kazhiyum , kutty midukiyanu athu kondanu name vechu confusion akiye