വീണ്ടും അവളെ പുറത്തേക്ക് കൊണ്ട് പോകാനായി കൈയിൽ പിടിക്കാൻ തുനിഞ്ഞ അരുണിന്റെ കൈകൾ മെല്ലെ താഴ്ന്നു…
അവളിൽ നിന്നും ഉയർന്ന അനന്തന്റെ പേര് അരുണിനെ ആകെ അസ്വസ്ഥൻ ആക്കി…
“അനന്തേട്ട… ഒന്ന് കണ്ണ് തുറക്ക് പ്ലീസ്.. “
അനന്തൻ എന്ന പേര് അവളുടെ നാവിൽ നിന്നും കേൾക്കുംതോറും അരുൺ ആകെ വല്ലാത്ത ഒരു അവസ്ഥയിൽ ആയി…
ഗൗരിയുടെ വിളി കൊണ്ടോ നന്ദിതയുടെ പ്രാർത്ഥന കൊണ്ടോ വരുൺ മെല്ലെ കണ്ണുകൾ തുറന്നു…
അവളെ കണ്ടതും അവന്റെ മിഴികളും നിറഞ്ഞു…
അവൾ പിടിച്ചിരുന്ന അവന്റെ കൈകൊണ്ടു അവൻ മെല്ലെ അവളുടെ കൈയിൽ അമർത്തി…
“ഭദ്രേ…. “
വരുൺ പതിഞ്ഞ സ്വരത്തിൽ വിളിച്ചു…
അവന്റെ വിളി കേട്ടതും ഗൗരി തല ഉയർത്തി അവനെ നോക്കി… അവൾക്ക് സന്തോഷവും സങ്കടവും എല്ലാം ഒരുമിച്ച് വന്നു…
അവൾ അവന്റെ തലയിൽ മൃദുവായി തടവി…
അവരുടെ സുന്ദര നിമിഷങ്ങൾ എന്ത്കൊണ്ടോ അരുണിന് കണ്ട് നിൽക്കാൻ ആയില്ല.. അത് അവനിൽ വല്ലാത്തൊരു പിടച്ചിൽ ഉണ്ടാക്കി…
വരുണിന്റെ പെട്ടെന്ന് ഉള്ള ആരോഗ്യ പുരോഗതി കണ്ടു ഡോക്ടർ പോലും ഒരു നിമിഷം അതിശയത്തോടെ നോക്കി നിന്നു…
എന്നാൽ ഇത്രയും നേരം വരുണിന്റെ ജീവൻ നിലനിർത്താൻ എന്തും ചെയ്യാൻ തയാറായിരുന്ന അരുണിന് പക്ഷേ ഗൗരി വരുണിനെ അനന്തൻ എന്ന് വിളിച്ച നിമിഷം മുതൽ വല്ലാത്തൊരു ദേഷ്യം വരുണിനോട് തോന്നി…
ഇനിയും വരുണിന്റേയും ഗൗരിയുടെയും സുന്ദര നിമിഷങ്ങൾക്ക് സാക്ഷി ആയാൽ തന്റെ സമനില തെറ്റും എന്ന് ഉറപ്പായപ്പോൾ അരുൺ അവിടെ നിന്നും പുറത്തേക്ക് പോയി…
“മോനെ വരുൺ ന് ഇപ്പോൾ എങ്ങനെ ഉണ്ട്..? അവൻ കണ്ണ് തുറന്നോ…? “
പുറത്തേക്ക് വന്ന അരുണിനോട് പ്രതീക്ഷയോടെ നന്ദിത ചോദിച്ചു….
“മ്മ്… അവൻ കണ്ണ് തുറന്നു… “
അരുൺ ഒട്ടും താല്പര്യം ഇല്ലാത്ത രീതിയിൽ പറഞ്ഞു…
അരുണിന് തൊട്ട് പുറകെ തന്നെ ഡോക്ടർ ഉം വന്നു…
“ഡോക്ടർ അപ്പോൾ ഇനി പേടിക്കാൻ ഒന്നും ഇല്ലല്ലോ…? “
ഗണേശൻ ആശ്വാസത്തോടെ ചോദിച്ചു…
“ഇനി പേടിക്കാൻ ഒന്നുമില്ല.. ഇത്രയും പെട്ടെന്ന് വരുണിൽ പുരോഗതി ഉണ്ടാകുമെന്നു ഞാൻ കരുതിയില്ല… എന്നാലും കുറച്ച് ദിവസം കൂടെ കഴിഞ്ഞിട്ട് വീട്ടിൽ പോയാൽ മതി.. വീട്ടിൽ പോയാലും നന്നായി ശ്രദ്ധിക്കണം… “
ഡോക്ടർ വരുണിന്റെ ആരോഗ്യ കാര്യത്തെ കുറിച്ച് സംസാരിക്കുമ്പോൾ അരുൺ അതൊന്നും ശ്രദ്ധിക്കാതെ മാറി നിൽക്കുക ആയിരുന്നു…
ഇത്രയും നേരം വരുണിന്റെ കാര്യത്തിൽ ടെന്ഷൻ അടിച്ച് നടന്ന അരുൺ ഇപ്പോൾ വരുണിന്റെ കാര്യത്തിൽ ഒട്ടും താല്പര്യം ഇല്ലാത്ത പോലെ മാറി നിൽക്കുന്നത് പാച്ചു ശ്രദ്ധിച്ചു….
അവനിൽ പെട്ടെന്ന് ഉണ്ടായ മാറ്റാം പാച്ചുവിൽ ചില സംശയങ്ങൾ സൃഷ്ട്ടിച്ചു എങ്കിലും പാച്ചു അത് പുറത്ത് കാണിച്ചില്ല….
എങ്കിലും പാച്ചു അരുണിനെ നീരീക്ഷിക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചു….
- •••••••••••••••••••••••••••••••••••••••••••••••••••••••
“മുത്തശ്ശാ…. “
ഉമ്മറത്ത് പത്രം വായിച്ച് കൊണ്ട് ഇരിക്കുക ആയിരുന്നു മുത്തശ്ശൻ…
“എന്താ മോളെ….? “
ദേവൂന്റെ വിളി കേട്ടതും പത്രവായന അവസാനിപ്പിച്ചു കൊണ്ട് അദ്ദേഹം ചോദിച്ചു…
“എനിക്ക് മുത്തശ്ശനോട് കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്… ”
ദേവു അത് പറയുമ്പോൾ അവളിൽ എന്തോ ഭയം ഉള്ളത് പോലെ മുത്തശ്ശന് തോന്നി….
“എന്ത് കാര്യം ആണെങ്കിലും നിനക്ക് പറയാല്ലോ എന്തിനാ ഒരു മുഖവര… “
അദ്ദേഹം വാത്സല്യത്തോടെ പറഞ്ഞു…
ദേവു കാര്യം പറയാൻ തുടങ്ങിയതും ശേഖരൻ അങ്ങോട്ടേക്ക് വരുന്നത് അവൾ കണ്ടു…
“നമുക്ക് കാവിൽ പോകാം മുത്തശ്ശാ… “
അവൾ അത് പറഞ്ഞപ്പോൾ ആണ് മുത്തശ്ശനും ശേഖരൻ വരുന്നത് ശ്രദ്ധിച്ചത്…
“അല്ല എന്താ രണ്ടാളും കൂടി… “
ശേഖരൻ മുത്തശ്ശനോടും ദേവുനോടും ആയി ചോദിച്ചു…
“ഏയ് ഒന്നുല്ല മോൾക്ക് കാവിൽ വരെ പോകണം ഒറ്റയ്ക്ക് പോകാൻ ഭയം ആയത് കൊണ്ട് ഞാനും കൂടി പോകുന്നു അത്രേ ഒള്ളു…. “
ശേഖരന്റെ ചോദ്യത്തിന് മുത്തശ്ശൻ ആണ് മറുപടി പറഞ്ഞത്…
ദേവു ന് എന്തോ മായ യുമായി സംസാരിച്ച ശേഷം ശേഖരനെ കാണുന്നത് തന്നെ പേടിയാണ്…
സ്വന്തം നേട്ടത്തിന് ആരെയും കൊല്ലാൻ മടി ഇല്ലാത്തവൻ… അതാണ് ദേവു ന്റെ ഉള്ളിൽ ഇപ്പോൾ ഉള്ള ശേഖരന് ചേരുന്ന വിശേഷണം…
“കാവിലേക്ക് ആണെങ്കിൽ ഞാനും കൂടി വരാം അച്ഛാ…. “
ശേഖരന്റെ മറുപടി കേട്ടതും ദേവു ന്റെ ഉള്ളിൽ ഭയം നുരഞ്ഞു പൊങ്ങി…
“നീ പോയി ഓഡിറ്റർ നെ കാണാൻ ഉള്ള ഏർപ്പാട് ചെയ്യൂ… ഈ ആഴ്ച അല്ലേ കണക്കുകൾ കാണിക്കേണ്ടത്… ഇത് ഞാൻ പൊയ്ക്കോളാം… “
മുത്തശ്ശൻ ശേഖരനെ തന്ത്രപരമായി ഒഴിവാക്കി…
എന്നിട്ട് അദ്ദേഹം ദേവൂനെയും കൂട്ടി കാവിലേക്ക് പോയി…
“എന്താ മോളെ നിനക്ക് പറയാൻ ഉള്ളത്…? “
മുത്തശ്ശൻ കാവിലെത്തി നാഗങ്ങളെ തൊഴുത ശേഷം ചോദിച്ചു….
“അത് മുത്തശ്ശാ… ഇന്നലെ രാത്രി മായ എന്നെ കാണാൻ വന്നിരുന്നു…. “
ദേവു അത് പറഞ്ഞതും മുത്തശ്ശനിൽ ഒരു ഞെട്ടൽ ഉണ്ടായി…
“എന്റെ ദേവീ…. എന്നിട്ട് അവൾ മോളെ ഉപദ്രവിച്ചോ…? “
അദ്ദേഹം ആകുലതയോടെ ചോദിച്ചു…
“ഇല്ല മുത്തശ്ശാ.. മായ ആണ് എന്നെ ഇന്നലെ അയാളുടെ ഉപദ്രവത്തിൽ നിന്നും രക്ഷിച്ചത്… അവൾ ഇന്നലെ വന്നത് വേറെ ഒരു കാര്യം പറയാനാണ്… “
ദേവു അത്രയും പറഞ്ഞ ശേഷം മറ്റാരും ഇതൊന്നും കേൾക്കുന്നില്ല എന്ന് ഉറപ്പിക്കാൻ അവൾ ചുറ്റും നോക്കി…
“എന്താ മോളെ.. എന്താ അവൾ പറഞ്ഞത്? “
മുത്തശ്ശൻ ആകാംഷയോടെ ചോദിച്ചു…
“അത്… ഇന്നലെ എന്നെ ഉപദ്രവിക്കാൻ ശ്രമിച്ചത് ശേഖരൻ അമ്മാവന്റെ കൂട്ടാളി ആണെന്നും വരുണേട്ടനെ കൊല്ലാൻ നോക്കിയതും ശേഖരൻ അമ്മാവൻ ആണെന്നും അയാൾ സ്വത്തുക്കൾ സ്വന്തം ആകാൻ വേണ്ടി ആണ് ഇങ്ങനെ ഒക്കെ ചെയ്തത് എന്നും പറഞ്ഞു…. “
ദേവു അത് പറഞ്ഞപ്പോൾ മുത്തശ്ശൻ ഒരു നിമിഷം ഒന്നും മിണ്ടാതെ നിന്നു…
ഒടുവിൽ താൻ ഭയപ്പെട്ടത് തന്നെ സംഭവിച്ചിരിക്കുന്നു എന്ന് അദ്ദേഹത്തിന് മനസിലായി… ഇത്രയും നേരം ശേഖരനിൽ സംശയം മാത്രമേ ഉണ്ടായിരുന്നോള്ളൂ പക്ഷേ ഇപ്പോൾ അത് സത്യം ആണെന്ന് അറിഞ്ഞപ്പോൾ അദ്ദേഹത്തിന് എന്ത് ചെയ്യണം എന്ന അവസ്ഥ ആയി…
ദേവൂന്റെ കാര്യത്തിൽ മാത്രേ താൻ അവനെ സംശയിച്ചോളു ഇപ്പോൾ മകനെ പോലെ കരുതേണ്ട വരുണിനെയും കൊല്ലാൻ ശ്രമിച്ചിരിക്കുന്നു …
“എന്റെ കുഞ്ഞുങ്ങളെ ഉപദ്രവിക്കാൻ ശ്രമിച്ച അവൻ ഇനി വേണ്ട… “
മുത്തശ്ശൻ ദേഷ്യത്തോട്ട് മനക്കലേക്ക് പോകാൻ തുടങ്ങിയതും ദേവു അദ്ദേഹത്തേ തടഞ്ഞു…
” മുത്തശ്ശൻ ഇപ്പോൾ എടുത്ത് ചാടി ഒന്നും ചെയ്യരുത്.. വരുണേട്ടനും അരുണേട്ടനും ഒക്കെ ഒന്ന് വന്നോട്ടെ അത് വരെ ഇതൊന്നും മുത്തശ്ശൻ അറിഞ്ഞ ഭാവം കാണിക്കരുത്… മുത്തശ്ശൻ ഇപ്പോൾ ഇത് ചോദിക്കാൻ പോയാൽ ഞാൻ ആണ് പറഞ്ഞ് തന്നത് എന്ന് അയാൾക്ക് മനസിലാകും പിന്നെ അയാൾ എന്നെ ജീവനോടെ വെച്ചേക്കില്ല… “
അവൾ അത് പറഞ്ഞപ്പോഴാണ് മുത്തശ്ശനും അതിനെ കുറിച്ച് ചിന്തിച്ചത്..
“എനിക്ക് മുത്തശ്ശനോട് ഒരു കാര്യം കൂടി പറയാൻ ഉണ്ട്… ചിത്രാപൗർണ്ണമി ദിവസം മായ ഗൗരിയേയും അരുണേട്ടനെയും കൊല്ലും എന്നവൾ പറഞ്ഞു… “
അത് കൂടി കേട്ടതും മുത്തശ്ശൻ ആകെ തളർന്നു പോയി… ഒരു ആശ്രയത്തിനു എന്നോണം അടുത്ത് കണ്ട മരത്തിൽ അദ്ദേഹം പിടിച്ചു. .
“നമുക്ക് അവരെ രക്ഷിക്കണം മുത്തശ്ശാ… “
ദേവു അപേക്ഷിക്കും പോലെ പറഞ്ഞു…
“മോളെ നമുക്ക് ഇപ്പോൾ തന്നെ ഇളയന്നൂർ പോകണം… എനിക്ക് ഒപ്പം നീയും വരണം എനിക്ക് മേറ്റ് ആരെയും വിശ്വാസം ഇല്ല… “
അതിന് ദേവും സമ്മതം അറിയിച്ചതും മുത്തശ്ശനും ദേവും കൂടി മനക്കൽ പോയി മുത്തശ്ശിയോടും പത്മയോടും പുറത്ത് പോവുക ആണെന്ന് പറഞ്ഞു അവിടെ നിന്നും ഇറങ്ങി….
അങ്ങോട്ടേക്കുള്ള യാത്രയിൽ അത്രയും മുത്തശ്ശന്റെ മനസ്സ് ആകെ അസ്വസ്ഥം ആയിരുന്നു….
എത്രയും പെട്ടെന്ന് അവിടെ എത്തണം എന്നൊരു ചിന്ത മാത്രമേ മുത്തശ്ശന് ഉണ്ടായിരുന്നുള്ളു…
“മുത്തശ്ശാ… ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ? “
ദേവൂന്റെ ശബ്ദം ആണ് അദ്ദേഹത്തേ ചിന്തകളിൽ നിന്നും ഉണർത്തിയത്…
“എന്താ മോളെ? “
അദ്ദേഹം ചോദിച്ചു..
“മനക്കൽ തറവാട് ഒഴികെ ബാക്കി ഉള്ളതൊക്കെ മുത്തശ്ശൻ രണ്ട് ആണ്മക്കൾക്കും ആയി പങ്ക് വച്ച് കൊടുത്തോ…? “
ദേവു അത് ചോദിച്ചപ്പോൾ ഇതൊക്കെ എങ്ങനെ അവൾക്ക് അറിയാം എന്ന അതിശയം ആയിരുന്നു മുത്തശ്ശന്
“എന്നോട് മായ പറഞ്ഞതാ മുത്തശ്ശാ.”
അദേഹത്തിന്റെ മനസ്സ് വായിച്ചത് പോലെ ദേവു പറഞ്ഞു…
അതിന് അദ്ദേഹം ഒന്ന് മൂളുക മാത്രം ചെയ്തു…. ശേഷം കണ്ണുകൾ അടച്ച് സീറ്റിലേക്ക് ചാരി കിടന്നു . ദേവും പിന്നെ അദ്ദേഹത്തേ ശല്യം ചെയ്തില്ല…
- •••••••••••••••••••••••••••••••••••••••••••••••••••••••
വരുണിനെ മുറിയിലേക്ക് മാറ്റിയപ്പോൾ ഗൗരി മുഴുവൻ സമയവും അവനെ പരിചരിച്ചു അവന് ഒപ്പം തന്നെ ഇരിക്കുന്നത് കണ്ടപ്പോൾ അരുണിന് പലപ്പോഴും വരുണിനോട് ദേഷ്യവും വെറുപ്പും തോന്നി…
എന്നാൽ ഇതൊന്നും തന്നെ വരുണിനെയും ഗൗരിയേയും ബാധിച്ചിരുന്നില്ല ..
അവർ അവരുടെ മാത്രം ലോകത്ത് ആയിരുന്നു.. കണ്ണുകൾ കൊണ്ട് കഥ പറഞ്ഞും കരുതലും സ്നേഹവും പങ്കിട്ട് അവർ സമയം തള്ളി നീക്കി. .
ഇതിനിടയിൽ വരുണിനോട് അവനെ ഉപദ്രവിച്ചത് ആരാണെന്ന് പാച്ചു ചോദിച്ചെങ്കിലും അതിനുള്ള മറുപടി വരുൺ ഒരു പുഞ്ചിരിയിൽ ഒതുക്കി….
ആ പുഞ്ചിരിയിൽ ഒളിച്ചിരുന്ന പക മാത്രം ആരും തിരിച്ചറിഞ്ഞില്ല ..
വൈകിട്ട് ആകാറായപ്പോൾ നന്ദിതയെയും ഗൗരിയേയും അരുണിനെയും ഒരു സഹായത്തിനായി ആശുപത്രിയിൽ നിർതിയിട്ട് ആവിശ്യ സാധനങ്ങൾ എടുക്കാൻ ഗണേശനും പാച്ചുവും മനക്കലേക്ക് പോയി…
- ••••••••••••••••••••••••••••••••••••••••••••••••••••
“ഏട്ടാ വരുണിന് ഇപ്പോൾ എങ്ങനെ ഉണ്ട്..? “
ഗണേശനെ കണ്ടതും പത്മ ചോദിച്ചു…
“അവന് കുഴപ്പമൊന്നുമില്ല… കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ അവനെ ഡിസ്ചാർജ് ചെയ്യും… “
ഗണേശനിൽ നിന്നും കേട്ട വാക്കുകൾ മുത്തശ്ശിയിലും പത്മയിലും ആശ്വാസം നിറച്ചു..
“മുത്തശ്ശി ദേവു എവിടെ…? “
പാച്ചു ദേവൂനെ കാണാത്തത് കൊണ്ട് മുത്തശ്ശിയോട് ചോദിച്ചു…
“അപ്പോൾ നീ കാര്യം ഒന്നും അറിഞ്ഞില്ലേ ഇന്നലെ ഒരുത്തൻ അവളെ കേറി പിടിച്ചു… പിടിച്ചു എന്ന് മാത്രേ ഞങ്ങളോട് പറഞ്ഞോളു ബാക്കി എന്തൊക്കെ സംഭവിച്ചു എന്ന് ആർക്ക് അറിയാം…? “
സുമംഗല എരിതീയിൽ എണ്ണ ഒഴിക്കും പോലെ പറഞ്ഞു ..
“സുമംഗലേ… നീ എന്തൊക്കെ തോന്നിവാസം ആണ് പറയുന്നത്.. .? “
മുത്തശ്ശി സുമംഗല യെ ശാസിച്ചു…
പക്ഷേ അപ്പോഴേക്കും പാച്ചുവിന്റെ ഉള്ളിൽ സുമംഗല ഇട്ട കനൽ കിടന്ന് പുകഞ്ഞു തുടങ്ങിയിരുന്നു.
പത്മയും മുത്തശ്ശിയും ഇന്നലെ സംഭവിച്ചത് എല്ലാം പറഞ്ഞെങ്കിലും അതിനൊന്നും പാച്ചുവിന്റെ ഉള്ളിലെ കനൽ കെടുത്താൻ ആയില്ല . .
- •••••••••••••••••••••••••••••••••••••••••••••••••••••••
ദേവും മുത്തശ്ശനും ഇളയന്നൂർ എത്തിയപ്പോൾ ഗുരുക്കൾ പൂജയിൽ ആയിരുന്നു….
അവർ ഇരുവരും പൂജകഴിയും വരെ കാത്തിരുന്നു….
പൂജ കഴിഞ്ഞ് എത്തിയ ഗുരുക്കൾ ദേവുനോടും മുത്തശ്ശനോടും സന്ദർശന മുറിയിലേക്ക് വരാൻ പറഞ്ഞു…
“എന്താടോ ആകെ ഒരു വിഷമം പോലെ… വീണ്ടും എന്തെങ്കിലും അനർത്ഥങ്ങൾ ഉണ്ടായോ? “
മുത്തശ്ശനോടായി ഗുരുക്കൾ ചോദിച്ചു…
മുത്തശ്ശൻ ബ്രഹ്മരക്ഷസ്സിന്റെ ശല്യം ഉണ്ടായത് മുതൽ ഇന്നലെ വരെ സംഭവിച്ച കാര്യങ്ങളും ദേവു പറഞ്ഞ കാര്യങ്ങളും ഗുരുക്കളോട് പറഞ്ഞു…
അപ്പോഴാണ് ഗുരുക്കൾ ദേവൂനെ ശ്രദ്ധിച്ചത്…
ഐശ്വര്യം തുളുമ്പുന്ന മുഖം പക്ഷേ കണ്ണുകളിൽ ഭയവും ദുഖവും തളംകെട്ടി കിടക്കുന്നു..
ഗുരുക്കൾ എല്ലാം ശ്രദ്ധയോടെ കേട്ട ശേഷം കണ്ണുകൾ അടച്ച് ഒരു നിമിഷം ധ്യാനിച്ചു….
പിന്നെ രാശി പലകയിൽ നോക്കി എന്തൊക്കെയോ കണക്ക് കൂട്ടി…
“ഈ കുട്ടിക്ക് ഭാഗ്യം ഉണ്ട്… മായ്ക്ക് ഇവളോട് മകളോടുള്ള വാത്സല്യം ആണ്.. ഇനിയും ഇവൾക്ക് ആപത്തു ഉണ്ടായാൽ അവൾ സംരക്ഷിച്ചോളും.. മായ യെ ഇപ്പോൾ ഭയപ്പെടേണ്ട കാര്യം ഇല്ല അവൾ വരുണിന് കൊടുത്ത വാക്ക് പാലിക്കും… ചിത്രാപൗർണ്ണമി വരെ അവൾ ശാന്ത ഭാവത്തിൽ തുടരും….
പക്ഷേ ബ്രഹ്മരക്ഷസ്സ് നെ ഭയക്കണം ജീവിച്ചിരിക്കുമ്പോൾ പാപങ്ങൾ ചെയ്ത ബ്രാഹ്മണൻ കൊല്ലപ്പെട്ടാൽ അയാളുടെ ആത്മാവ് ബ്രഹ്മരക്ഷസ്സ് ആയി മാറും… ബ്രഹ്മരക്ഷസ്സിനെ ഒഴിപ്പിക്കാൻ പ്രതേക പൂജകൾ വേണ്ടി വരും… അതും ഉടനെ നടത്തുക… “
ഗുരുക്കൾ തന്റെ ഉള്ളിൽ തെളിഞ്ഞത് അവരോട് പങ്ക് വച്ചു…
“അപ്പോൾ ബ്രഹ്മരക്ഷസ്സ് അപകടകാരിയാണോ…? “
മുത്തശ്ശൻ ഭയത്തോടെ ചോദിച്ചു….
“അതെ ബ്രഹ്മരക്ഷസ്സ് മനയ്ക്കലെ ഒരു ജീവൻ എടുക്കും എന്നാണ് കണ്ടത്… അത് തടയാൻ ഭദ്രക്കും അവളുടെ പ്രണയത്തിനും മാത്രമേ ആവുകയുള്ളൂ… “
ഗുരുക്കൾ പറഞ്ഞത് കേട്ട് ദേവൂന്റെ ഉള്ളിൽ ഒരു സംശയം ഉടലെടുത്തു….
“ഞാൻ ഒരു സംശയം ചോദിച്ചോട്ടെ… ഗൗരി സ്വപ്നത്തിൽ കണ്ടത് എല്ലാം ദേവനെ അല്ലേ പിന്നെ എങ്ങനെ അനന്തൻ അവളുടെ പ്രണയം ആവും…?
ദേവു തന്റെ ഉള്ളിലെ സംശയം ഗുരുകളോട് ചോദിച്ച ശേഷം അദേഹത്തിന്റെ മറുപടിക്കായി അവൾ ചെവിയോർത്തു…
(തുടരും…. )
സ്നേഹപൂർവ്വം,
രേവതി ജയമോഹൻ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Devabhadra written by Revathy
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission