Skip to content

ദേവഭദ്ര – ഭാഗം 32

devabhadhra-novel

“എനിക്കിതൊന്നും വിശ്വസിക്കാനാവുന്നില്ല…. “

അത് പറയുമ്പോഴും അരുണിന്റെ  ഉള്ളിൽ ഭയം തലപൊക്കുന്നു ഉണ്ടായിരുന്നു….

” നമ്പുങ്ക സാർ… നാൻ പറഞ്ഞത് എല്ലാം സത്യം… “

അയാൾ താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിന്നു….

” പക്ഷേ… “

അരുൺ വീണ്ടും എന്തോ ചോദിക്കാൻ തുടങ്ങിയെങ്കിലും കൈനോട്ടക്കാരൻ അവനെ തടഞ്ഞു.

“സാർ.. നീങ്ക എന്താ ചോദിക്കാൻ പോവുന്നത് എന്ന് എനിക്ക് അറിയാം…. ഉങ്കൾ ക്ക് ഇനിയും സന്ദേഹം ഉണ്ടെങ്കിൽ നീങ്ക ഉങ്ക നൻപങ്കിട്ട കേളുങ്ക… “

അത്രയും പറഞ്ഞ് അയാൾ നടന്നകന്നു…

അപ്പോഴും അരുണിന്റെ ഉള്ളം കലുഷിതം ആയിരുന്നു…

  • •••••••••••••••••••••••••••••••••••••••••••••••••••••••

ദേവൂന്റെ കണ്ണുകൾ നിറഞ്ഞൊഴുകി….. ഒന്ന് ഉറക്കെ കരയാൻ പോലും ആവാതെ അവൾ അയാളുടെ കൈകളിൽ കിടന്നു പിടഞ്ഞു…

അയാളുടെ കരങ്ങൾ അവളുടെ മാറിടം ലക്ഷ്യമാക്കി നീങ്ങിയതും… പെട്ടെന്ന് അയാളിൽ നിന്നും ഒരു നിലവിളി ഉയർന്നു ഒപ്പം അവളിൽ ഉണ്ടായിരുന്ന അയാളുടെ പിടിയും അയഞ്ഞു…

പെട്ടെന്ന് അന്തരീക്ഷം മാറാൻ തുടങ്ങി.. അതി ഭയങ്കരമായ കാറ്റ് വീശാൻ തുടങ്ങി…. ആ കാറ്റിൽ അകപ്പെട്ട അയാൾ തറയിൽ വീണു…. കിട്ടിയ അവസരം മുതലാക്കി ദേവു ഓടി ഒരു മരത്തിന്റെ പുറകിൽ ഒളിച്ചു….

അപ്പോഴാണ് ദേവു അയാളുടെ മുഖം ശ്രദ്ധിക്കുന്നത്….. ഇതിന് മുൻപ് ഒരിക്കൽ പോലും അയാളെ കണ്ടതായി ദേവു ഓർക്കുന്നില്ല.. എന്നിട്ടും അയാൾ എന്തിനാവും തന്നോട് ഇങ്ങനെ ചെയ്യാൻ ശ്രമിച്ചത് എന്നോർത്ത് അവളുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി….

ഏതോ അദൃശ്യ ശക്തി വലിച്ച് എറിഞ്ഞത് പോലെ അയാൾ തറയിൽ വീണു…. അയാളുടെ പുറത്ത് ആരോ ആഴത്തിൽ മുറിവ് ഏല്പിച്ചത് പോലെ പുറം മുഴുവൻ രക്തം പടർന്നു…. അയാൾ വേദന കൊണ്ട് ഉറക്കെ നിലവിളിച്ചു…. അയാളുടെ കരച്ചിൽ അന്തരീക്ഷമാകെ മുഴങ്ങി….

വീണ്ടും ആ അദൃശ്യ ശക്തി അയാളെ എടുത്ത് വട്ടം ചുറ്റി എറിഞ്ഞു… ആ വീഴ്ചയിൽ അയാളുടെ തല മരത്തിൽ ഇടിച്ചു മുറിഞ്ഞു…. അയാൾ വീണ്ടും ഉറക്കെ കരഞ്ഞതും…. അയാളുടെ നാവും ആ അദൃശ്യ ശക്തി വലിച്ച് പറിച്ചു കളഞ്ഞു….

ആ ഭീകര ദൃശ്യം കണ്ടതും  ദേവു ഭയത്തോടെ മിഴികൾ ഇറുക്കി അടച്ചു….

അപ്പോഴേക്കും അയാളുടെ നിലവിളി കേട്ട് മനക്കൽ ഉണ്ടായിരുന്നവർ എല്ലാം ഓടി കൂടി…. അപ്പോഴും അദൃശ്യ ശക്തി അയാളുടെ കൈകൾ രണ്ടും പിഴുത് എടുത്തു….

അത് കണ്ടതും അപ്പു ഭയന്ന് പത്മയെ കെട്ടിപിടിച്ചു….

നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ അയാൾ രക്തം വാർന്നു മരിച്ചു….

അയാൾ മരിച്ചതും പ്രകൃതി മെല്ലെ ശാന്തമായി….

ആരോ തന്റെ തോളിൽ തൊട്ടതും ദേവു ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി….

“അമ്മേ…. “

പത്മയെ കണ്ടതും അവൾക്ക് അല്പം സമാധാനം ആയി… അവൾ കരഞ്ഞു കൊണ്ട്  പത്മയെ കെട്ടിപിടിച്ചു….

“മോളെ….നീ എന്തിനാ ഇവിടെ ഒളിച്ചിരിക്കുന്നത്… എന്ത് പറ്റി നിനക്ക്…? “

പത്മ വാത്സല്യത്തോടെ അവളുടെ മുടിയിൽ തഴുകി കൊണ്ട് ചോദിച്ചു….

“അമ്മേ അയാൾ… അയാൾ എന്നെ ഉപദ്രവിക്കാൻ നോക്കി… “

അത്രയും പറഞ്ഞ് കൊണ്ട് ദേവു വീണ്ടും കരയാൻ തുടങ്ങി….

“എന്തിനാ അച്ഛാ അയാൾ എന്റെ മോളോട് ഇങ്ങനെ….? “

പത്മ ദേവൂനെയും ചേർത്ത് പിടിച്ചു മനക്കലേക്ക് നടക്കുമ്പോൾ മുത്തശ്ശനോട് ചോദിച്ചു…

പത്മയുടെ കണ്ണുകളും നിറഞ്ഞിരുന്നു കാരണം അവർ ഒരിക്കലും ദേവൂനെയും ഗൗരിയേയും വേർതിരിച്ചു കണ്ടിരുന്നില്ല….

പത്മയുടെ ചോദ്യത്തിന് മുത്തശ്ശനും മറുപടി ഇല്ലായിരുന്നു….

“ആരാ ആ മരിച്ചു കിടക്കുന്നത്…? “

സുമംഗല ആ ശവശരീരം നോക്കി കൊണ്ട് മുത്തശ്ശനോട് ചോദിച്ചു….

“ആരായാലും അവന്റെ പ്രവർത്തിക്ക് അവന് ഇത് തന്നെ കിട്ടണം…. “

പത്മ ദേവൂനെ ഒന്നൂടെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു…

മുത്തശ്ശനും അത് ശരി എന്ന അർത്ഥത്തിൽ തലയാട്ടി…

ശേഷം അദ്ദേഹം ആ മൃതദേഹത്തിന് അടുത്ത് പോയി നോക്കി എങ്കിലുംമൃതദേഹത്തിന്റെ  മുഖം മുഴുവൻ കട്ട രക്തമായതിനാൽ അദ്ദേഹത്തിന് ആളെ തിരിച്ചറിയാൻ ആയില്ല….

“സുമംഗലേ….ശേഖരനെ വിളിച്ച് ഉടനെ വരാൻ പറയു…. “

അത്രയും പറഞ്ഞ് കൊണ്ട് പത്മയെയും ദേവൂനെയും അപ്പുവിനെയും കൂട്ടി അദ്ദേഹം മനക്കലേക്ക് പോയി…

മരിച്ചു കിടക്കുന്നത്  ആരാണെന്ന് അറിയാനുള്ള ആകാംക്ഷ ഉണ്ടായിരുന്നെങ്കിലും ഒറ്റയ്ക്ക് പോയി നോക്കാൻ ഭയന്ന് സുമംഗലയും അവർക്ക് പിന്നാലെ മനക്കലേക്ക് നടന്നു….

ദേവൂനെ പത്മ മുറിയിൽ കൊണ്ട് കിടത്തി…

അപ്പോഴും അവൾ കരയുക ആയിരുന്നു….

“മോളെ നീ ഇങ്ങനെ വിഷമിക്കരുത്… ദൈവ ഭാഗ്യം കൊണ്ട് നിനക്ക് ഒന്നും സംഭവിച്ചില്ലല്ലോ…. “

പത്മ അവളുടെ മുടിയിൽ വാത്സല്യത്തോടെ തലോടി കൊണ്ട് പറഞ്ഞു….

ഒരു പക്ഷേ ആ അദൃശ്യ ശക്തി വന്നില്ലായിരുന്നെങ്കിൽ എന്താവും തന്റെ അവസ്ഥ എന്നോർത്തപ്പോൾ ദേവൂന് കരച്ചിൽ അടക്കാനായില്ല….

“ചേച്ചി കരയല്ലേ…. “

ദേവൂന്റെ കരച്ചിൽ കണ്ട് നിൽക്കാൻ ആവാതെ അപ്പു പറഞ്ഞു….

“മോൻ കുറച്ച് നേരം ചേച്ചിക്ക് ഒപ്പം ഇരിക്ക് അമ്മ മുത്തശ്ശന്റെ അടുത്ത് പോയിട്ട് ഉടനെ വരാം…. “

പത്മ അപ്പുവിനെ ദേവൂന്റെ അരികിൽ ആകിയിട്ട് മുത്തശ്ശന് അടുത്തേക്ക് പോയി….

“ചേച്ചി ഇനിയും കരയല്ലേ…. എനിക്ക് സഹിക്കാൻ പറ്റുന്നില്ല…. ആ വൃത്തികെട്ടവൻ ചത്തില്ലേ…. “

അപ്പു അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു….

അപ്പോഴാണ് ദേവൂന്റെ ഉള്ളിലേക്ക് ആ അദൃശ്യ ശക്തിയെ കുറിച്ചുള്ള ചിന്തകൾ നിറഞ്ഞത്….

“ഏതാവും ആ ശക്തി…..? “

ദേവു അത് മനസ്സിൽ ചോദിച്ചത് ആണെങ്കിലും   അല്പം ഉച്ചത്തിൽ ആയി പോയി…

“അത് ആരായാലും ആ ദുഷ്ടന് നല്ലൊരു ശിക്ഷ തന്നെ ആണ് കൊടുത്തത്…. “

അപ്പുവിനോട് യോജിക്കും പോലെ അവൾ മെല്ലെ തലയാട്ടി…..

അവളുടെ മനസ്സ് മുഴുവൻ തന്നെ സംരക്ഷിക്കാൻ എത്തിയ ആ ശക്തി മാത്രം ആയിരുന്നു… അവൾ ആ ശക്തിയോട് മനസ്സ് കൊണ്ട് നന്ദി പറഞ്ഞു….

  • •••••••••••••••••••••••••••••••••••••••••••••••••••••••

വരുണിന് വേണ്ടിയുള്ള പ്രാർത്ഥനയും ആയി ചുരുണ്ട് കൂടി ഇരിക്കുന്ന ഗൗരി നന്ദിതയുടെ ഉള്ളിൽ ഒരു നൊമ്പരമായി മാറി….

സുമംഗല പകർന്നു നൽകിയ ദേഷ്യത്തിന്റ ഒരു കണിക പോലും അപ്പോൾ നന്ദിതയിൽ ഉണ്ടായിരുന്നില്ല….

തന്റെ മകനെ ഇത്രയും സ്നേഹിക്കുന്ന മറ്റൊരുവൾ ഉണ്ടാകില്ല എന്ന്‌ തന്നെ നന്ദിതക്ക് തോന്നി….

പക്ഷേ അപ്പോഴും ഗൗരിയുടെ ചിന്തകളിൽ വരുൺ മാത്രമായി….

അവന് വേണ്ടിയുള്ള പ്രാർത്ഥനകൾ മാത്രമാണ് അവർക്ക് ഉള്ളിൽ നിറഞ്ഞത്..

വരുണിനെ പരിശോധിച്ച് ഡോക്ടർ പുറത്ത് വരുന്നതും കാത്ത് നിൽക്കുക ആണ് ഗണേശനും പാച്ചുവും….

അവിടേക്ക് ആണ് തീർത്തും തകർന്ന അവസ്ഥയിൽ അരുൺ വന്നത്…

“നീ ഇത് എവിടെ പോയതാ…? “

ഗണേശൻ അരുണിന്റെ അരികിൽ വന്നിരുന്നു കൊണ്ട് ചോദിച്ചു.  

“ഞാൻ….. “

അരുൺ മറുപടി പറയാൻ തുടങ്ങിയതും ഡോക്ടർ വരുണിനെ പരിശോധിച്ച ശേഷം പുറത്തേക്ക് വന്നതും ഒരുമിച്ച് ആയിരുന്നു…

“ഡോക്ടർ… വരുണിന് ഇപ്പോൾ എങ്ങനെ ഉണ്ട്…? “

ഡോക്ടറിനെ കണ്ടതും ഗണേശൻ അദ്ദേഹത്തോട് ചോദിച്ചു….

അദേഹത്തിന്റെ മറുപടിക്ക് ആയി  നന്ദിതക്ക് ഒപ്പം ഗൗരിയും ചെവിയോർത്തു   …..

“ഒരുപാട് ബ്ലഡ്‌ പോയിട്ട് ഉണ്ട്…. അത്കൊണ്ട് തന്നെ ഇപ്പോൾ ഒന്നും പറയാൻ പറ്റില്ല… ചിലപ്പോൾ അയാൾ കോമ യിൽ ആകാനുള്ള ചാൻസ് വരെ ഉണ്ട്… സോ… എന്തായാലും നമുക്ക് നോക്കാം…. ചിലപ്പോൾ നാളെ രാവിലെ അയാൾ കണ്ണ് തുറക്കാനും ചാൻസ് ഉണ്ട്… “

അത്രയും പറഞ്ഞ് കൊണ്ട് ഡോക്ടർ കടന്ന് പോയപ്പോൾ നന്ദിതയിൽ നിന്നും വല്യ നിലവിളിയും കരച്ചിലും ഉയർന്നു…

അതൊരു ഹോസ്പിറ്റൽ ആണെന്ന് ഒന്നും ആ അമ്മ മനം ഓർത്തില്ല….

നന്ദിതയെ ഓരോന്ന് പറഞ്ഞ് സമാധാനിപ്പിക്കാൻ ശ്രമിക്കുമ്പോഴും ഗണേശനും ഉള്ളിലെ സങ്കടം അടക്കാൻ പാടുപ്പെടുക ആയിരുന്നു….

ഗൗരി ആണെങ്കിൽ മൗനമായി തേങ്ങുക ആയിരുന്നു… അവളുടെ കണ്ണുകളിൽ നിന്നും മിഴിനീർ പെയ്യുക ആയിരുന്നു….

ഇതെല്ലാം കണ്ട് നിസ്സഹായതയോടെ നിൽക്കാൻ മാത്രമേ അരുണിനും പാച്ചുവിനും ആയൊള്ളു…

പെട്ടെന്ന് ആണ് അരുൺ കൈനോട്ടക്കാരൻ പറഞ്ഞ കാര്യങ്ങൾ ഓർത്തത്….

ഉടനെ തന്നെ അവൻ പാച്ചുവിന്റെ കൈയിൽ പിടിച്ചു കുറച്ച് മാറി മറ്റൊരിടത്തേക്ക് നിന്നു…

“എന്താടാ… “

പാച്ചു സംശയത്തോടെ ചോദിച്ചു…

“എനിക്ക് ഒരു കാര്യം അറിയണം… നീ എന്നോട് സത്യം മാത്രേ പറയാവു…. “

അരുണിന്റെ വാക്കുകളിൽ ഒരു താക്കിതും കൂടി ഉള്ളത് പോലെ പാച്ചുവിന് തോന്നി….

“എന്താടാ… എന്ത് കാര്യം? “

പാച്ചു ഒരു പിരികം ഉയർത്തികൊണ്ട് ചോദിച്ചു….

“ഈ ചിത്ര പൗർണമിക്ക് ശേഷം ഞങ്ങളിൽ ഒരാൾ മാത്രമേ ജീവനോടെ ഉണ്ടാവുക ഉള്ളോ….? “

അരുണിന്റെ ആ ചോദ്യം  പാച്ചുവിൽ ഒരു ഞെട്ടൽ ഉണ്ടാക്കി… എന്ത് മറുപടി പറയണം എന്ന്‌ അറിയാതെ അവൻ കുഴഞ്ഞു….

(തുടരും… )

 

 

സ്നേഹപൂർവ്വം,

രേവതി ജയമോഹൻ  

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devabhadra written by Revathy

4/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!