Skip to content

ദേവഭദ്ര – ഭാഗം 27

devabhadhra-novel

“പാച്ചു….. വാടാ…. “

അപ്പുവിന്റെ കരച്ചിൽ കേട്ട ഭാഗം ലക്ഷ്യം ആക്കി വരുണും പാച്ചുവും ഓടി… പെട്ടെന്ന് എന്തോ ഒരു അപകട സൂചന ലഭിച്ചത് പോലെ ശേഖരനും അവർക്ക് പിന്നാലെ പാഞ്ഞു… .

വരുണും പാച്ചുവും ഓടി കുളത്തിന് കരയിൽ എത്തിയപ്പോൾ കണ്ട കാഴ്ച അതി ഭീകരം ആയിരുന്നു …

കണ്ടാൽ ആരും ഭയപ്പെട്ട് പോകുന്ന ഒരു സത്വത്തിന്റെ കൈകളിൽ കിടന്നു പിടയുന്ന അപ്പുവിനെ കണ്ടതും വരുൺ ഒരു നിമിഷം നിശ്ചലനായി…. അവന്റെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു…. എന്ത് ചെയ്യണം എന്നറിയാതെ അവൻ അങ്ങനെ തന്നെ നിന്നു…..

അപ്പോഴേക്കും അപ്പുവിന്റെ കരച്ചിൽ കേട്ട് മനക്കൽ ഉള്ള എല്ലാവരും അവിടേക്ക് എത്തിയിരുന്നു . .

“അയ്യോ അപ്പു….. “

അപ്പുവിന്റെ അരികിലേക്ക് പോകാൻ തുനിഞ്ഞ പത്മയെ നന്ദിതയും സുമംഗലയും കൂടെ തടഞ്ഞു. ..

ഗൗരിയും ദേവും ഉറക്കെ കരഞ്ഞു…..  ഗണേശനും നന്ദിതയും തങ്ങൾക്ക് ചുറ്റും സംഭവിക്കുന്നത് എന്തൊക്കെ എന്ന്‌ അറിയാൻ ആകാതെ ആകെ കുഴഞ്ഞു…..

മുത്തശ്ശി തനിക്ക് അറിയാവുന്ന സകല ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിക്കുക ആയിരുന്നു   …..

മുത്തശ്ശൻ ഒരു ആശ്രയം എന്ന പോലെ പാച്ചുവിനെ നോക്കി….

“പാച്ചു നിനക്ക്  മാത്രേ എന്തെങ്കിലും ചെയ്യാൻ പറ്റുക ഒള്ളു…. “

അരുൺ മുത്തശ്ശന്റെ നോട്ടത്തിന്റെ അർത്ഥം മനസിലാക്കിയത് പോലെ പാച്ചുവിനോടായി പറഞ്ഞു….

“എനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല…. “

പാച്ചു കുറ്റബോധത്തോടെ തലകുനിച്ചു കൊണ്ട് പറഞ്ഞു….

“ഡാ നമ്മുടെ അപ്പു…. അവന്റെ ജീവൻ രക്ഷിക്കാൻ ഒരു വഴിയും ഇല്ലേ…..? “

അരുൺ ദയനീയം ആയി ചോദിച്ചു….

“എനിക്ക് അറിയില്ലടാ…. “

പാച്ചു അത് പറഞ്ഞതും അപ്പുവിന്റെ കരച്ചിൽ ഒന്നൂടെ ഉച്ചത്തിൽ ആയി…..

അപ്പുവിന്റെ കരച്ചിൽ ഉയർന്നതും വരുൺ പെട്ടന്ന് ഒരു സ്വപ്നത്തിൽ നിന്ന് എന്ന പോലെ ചിന്തകളിൽ നിന്നും ഞെട്ടി ഉണർന്നു….

വരുൺ മണ്ണിൽ വിരൽ കൊണ്ട് ബാക്കി ഉള്ളവർ നിൽക്കുന്ന ഇടത്ത് അവരെ ഉള്ളിൽ ആക്കി കൊണ്ട് ഒരു വൃത്തം വരച്ചു….

“ഗൗരി….. അപ്പുവിനെയും കൊണ്ട് ഞാൻ വന്ന് നിന്നോട് കണ്ണ് തുറക്കാൻ പറയും വരെ നീ കണ്ണുകൾ തുറക്കരുത്…. ഞാൻ വരും വരെ മുടക്കം വരാതെ ഓം നമഃ ശിവായ ചൊല്ലുക…. “

വരുൺ അത്രയും പറഞ്ഞു ഏല്പിച്ചു കൊണ്ട് വൃത്തം വിട്ട് പുറത്തേക്ക് പോയി…. ഗൗരി വരുൺ പറഞ്ഞത് പോലെ തന്നെ കണ്ണുകൾ അടച്ചു കൊണ്ട് പഞ്ചാക്ഷര മന്ത്രം ഉരുവിടാൻ തുടങ്ങി…..

അന്തരീക്ഷത്തിൽ പഞ്ചാക്ഷര മന്ത്രം മുഴങ്ങുന്നത് അനുസരിച്ചു ആ ഭീകര രൂപം ഉറക്കെ അലറാൻ തുടങ്ങി….

അത് കണ്ട ഉടൻ ഒരു പുതു ജീവൻ ലഭിച്ചത് പോലെ പാച്ചുവും തറയിൽ ഇരുന്ന് ഓം നമഃ ശിവായ ജപിക്കുവാൻ തുടങ്ങി…. അവനോട് ഒപ്പം തന്നെ അരുണും മുത്തശ്ശനും മുത്തശ്ശിയും ദേവും ശേഖരനും സുമംഗലയും എല്ലാം പഞ്ചാക്ഷര മന്ത്രം ഉരുവിടാൻ തുടങ്ങി….

അന്തരീക്ഷം ആകെ ശിവ മയം ആകുന്നതിന് ഒപ്പം ആ പൈശാചിക രൂപം  ഉറക്കെ അലറി കരയാൻ തുടങ്ങി  ..

” നിന്നെ നശിപ്പിക്കുക അല്ല എന്റെ ലക്ഷ്യം എനിക്ക് അപ്പുവിനെ വേണം…. അവനെ തിരികെ തരുക…. “

വരുൺ ആ രൂപത്തിന്റെ മുൻപിൽ ചെന്നു നിന്ന് കൊണ്ട് പറഞ്ഞു….

“എന്നെ നശിപ്പിക്കാൻ നിനക്ക് ആവില്ല…. “

അത് പറയുമ്പോഴും പഞ്ചാക്ഷര മന്ത്രങ്ങൾ മുഴങ്ങുന്ന അന്തരീക്ഷത്തിൽ നില്കാൻ ആകാതെ ആ പൈശാചിക ശക്തി ബുദ്ധിമുട്ടുന്നുണ്ടായിരുന്നു…..

അത് മനസിലാക്കിയ വരുൺ ഒരു നിമിഷം ഒന്ന് ചിന്തിച്ചു ശേഷം മന്ത്രങ്ങൾ ജപിക്കുവാൻ ആരംഭിച്ചു….

അപരാധ സഹസ്രാണി, ക്രിയംതേഽഹര്നിശം മയാ |

ദാസോഽയ മിതി മാം മത്വാ, ക്ഷമസ്വ പരമേശ്വര ‖

കരചരണ കൃതം വാ കര്മ വാക്കായജം വാ

ശ്രവണ നയനജം വാ മാനസം വാപരാധമ് |

വിഹിത മവിഹിതം വാ സര്വമേതത് ക്ഷമസ്വ

ശിവ ശിവ കരുണാബ്ധേ ശ്രീ മഹാദേവ ശംഭോ ‖

കായേന വാചാ മനസേംദ്രിയൈര്വാ

ബുദ്ധ്യാത്മനാ വാ പ്രകൃതേഃ സ്വഭാവാത് |

കരോമി യദ്യത്സകലം പരസ്മൈ നാരായണായേതി സമര്പയാമി ‖

വളരെ വലിയ ഒരു അലർച്ചയോട് കൂടി ആ പൈശാചിക രൂപം അപ്പുവിനെ അവിടെ ഉപേക്ഷിച്ചു കൊണ്ട് അവിടെ നിന്നും മറഞ്ഞു….

“അമ്മായി…. “

വരുണിന്റെ ശബ്ദം കേട്ട ഇടത്തേക്ക് പത്മ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നോക്കി….

അവന്റെ കൈകളിൽ തളർന്നു കിടക്കുന്ന അപ്പുവിനെ കണ്ടതും അവരുടെ മാതൃഹൃദയം തേങ്ങി….. അവർ അപ്പുവിനെ വരുണിന്റെ കൈകളിൽ നിന്നും ഏറ്റു വാങ്ങി തുരുതുരെ ചുംബിച്ചു…..

അതിനിടയിൽ വരുൺ ചെന്ന് ഗൗരിയേയും മറ്റുള്ളവരെയും ധ്യാനത്തിൽ നിന്നും ഉണർത്തി…. അവരുടെ കണ്ണുകളും ഈറൻ അണിയിച്ച കാഴ്ച ആയിരുന്നു പത്മ വാത്സല്യത്തോടെ അപ്പുവിനെ മാറോട് അണക്കുന്ന കാഴ്ച…..

“അയ്യോ അപ്പുവിന്റെ ദേഹത്ത് ചോര….. “

ദേവു ഭയത്തോടെ പറഞ്ഞു….

അത് കേട്ടതും വരുണും അരുണും അവന്റെ ശരീരം മൊത്തം ചോരയുടെ ഉറവിടം കണ്ടെത്താൻ ആയി പരിശോധിച്ചു….

“വരുൺ കഴുത്തിന് പിന്നിലും നെഞ്ചിലും മുറിവുകൾ ഉണ്ട്…. “

അരുൺ അപ്പുവിന്റെ ശരീരത്തിലെ രക്തം അവന്റെ മുണ്ട് ഉപയോഗിച്ചു തുടച്ചു മാറ്റി കൊണ്ട് പറഞ്ഞു….

“പാച്ചു . . ഫസ്റ്റ് എയ്ഡ് കിറ്റും മരുന്നുകളും എടുത്ത് കൊണ്ട് വാ…. “

വരുണിന്റെ നിർദേശം കിട്ടിയ ഉടനെ പാച്ചു അകത്തേക്ക് ഓടി…. അപ്പോഴേക്കും മുറിവ് കഴുകുവാനായി അരുൺ വെള്ളവുമായി എത്തി….

“മക്കളെ എന്റെ മോൻ…. “

പത്മ കരഞ്ഞു കൊണ്ട് പറഞ്ഞു…..

“അമ്മായി പേടിക്കണ്ട…. ചെറിയ മുറിവുകൾ ആണ്…. “

അരുൺ പത്മയെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു….

അപ്പോഴേക്കും വരുൺ മുറിവുകൾ കഴുകി വിർത്തിയാക്കിയിരുന്നു… പാച്ചു കൊണ്ട് വന്ന മരുന്നുകളും അവൻ അപ്പുവിന് കൊടുത്തു…. ശേഷം അരുണും വരുണും കൂടി അപ്പുവിന്റെ മുറിവുകളിൽ മരുന്ന് വെച്ച് കെട്ടി….

അവർ ഇരുവരും തന്നെ അപ്പുവിനെ താങ്ങി എടുത്ത് മുറിയിൽ കൊണ്ട് പോയി കിടത്തി….

അപ്പോഴൊക്കെയും വരുണിന്റെ മനസിനെ അലട്ടിയത് അരുണിന്റെ മാറ്റം ആയിരുന്നു…

എന്നാൽ അരുണിനെ അലട്ടിയത് പാച്ചു എന്ത് കൊണ്ട് സഹായിച്ചില്ല എന്നതും ആയിരുന്നു….

അപ്പുവിനെ കിടത്തി കുറച്ച് സമയങ്ങൾക്ക് ഉള്ളിൽ തന്നെ അവൻ മയങ്ങി…. പത്മ അവന് ഒപ്പം അവിടെ തന്നെ ഇരുന്നു….

÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷

”എന്തൊക്കെയാ അച്ഛാ ഇവിടെ നടക്കുന്നത്…..? “

ഗണേശൻ ആശങ്കയോടെ ചോദിച്ചു….

“അത് മോനെ…. ഇവിടെ ഇപ്പോൾ ചില പ്രശ്നങ്ങൾ ഉണ്ട്….. “

മുത്തശ്ശൻ ഗണേശന്റെ മുഖത്ത് നോക്കാതെ പറഞ്ഞു….

“ഗണേശേട്ടാ…. നമ്മുക്ക് ഇന്ന് തന്നെ കുട്ടികളുമായി ഇവിടെ നിന്നും പോകണം…. “

നന്ദിത ഇടറിയ ശബ്ദത്തോടെ പറഞ്ഞു….

“ഏട്ടത്തി  .. അവർ പോയാൽ പ്രശ്നങ്ങൾ വഷളാകും…. “

ശേഖരൻ അവരെ കൊണ്ട് പോകുന്നത് തടയാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു….

“മോളെ… അവർ ഇപ്പോൾ ഇവിടെ നിന്നും പോയാൽ നമ്മൾ എല്ലാവരും നശിക്കും…. “

മുത്തശ്ശൻ വരാൻ പോകുന്ന ആപത്തിനെ കുറിച്ച് ഒരു മുന്നറിയിപ്പ് എന്ന പോലെ പറഞ്ഞു….

“എന്ത് പ്രശ്നം….? ഇവിടെ നിന്നാൽ ഞങ്ങൾക്ക് അവരെ നഷ്ടം ആകും അച്ഛാ…. “

ഗണേശൻ ദേഷ്യവും സങ്കടവും കടിച്ചമർത്തി കൊണ്ട് പറഞ്ഞു   . .

“മോനെ…. അരുണും വരുണും ദേവന്റെയും അനന്തന്റെയും പുനർജന്മങ്ങൾ ആണ്…. ഗൗരി ഭദ്രയുടെ പുനർജന്മവും…. ഗൗരി ക്ക് മാത്രേ മനക്കലിനെ മായ യിൽ നിന്നും രക്ഷിക്കാൻ സാധിക്കൂ  .. പക്ഷേ അത് അവൾക്ക് ഒറ്റക്ക് ആവില്ല അതിന് അവൾക്ക് അവളുടെ പ്രണയം നേടണം…. ഇതൊക്കെ  സംഭവിക്കണം എങ്കിൽ അരുണും വരുണും ഇവിടെ വേണം     ….. “

മുത്തശ്ശൻ അവരെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു  …

“ഞങ്ങൾ എങ്ങോട്ടും പോകുന്നില്ല മുത്തശ്ശാ….. ‘

ആ ചർച്ചക്ക് ഇടയിലേക്ക് അരുണും വരുണും കടന്നു വന്നുകൊണ്ട് ഒരെ സ്വരത്തിൽ പറഞ്ഞു….

“നിങ്ങൾ എന്താ മക്കളെ ഇങ്ങനെ….? ഇന്ന് അപ്പുവിന് സംഭവിച്ചത് കണ്ടില്ലേ? നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞങ്ങൾക്ക് പിന്നെ ആരുണ്ട്…? “

നന്ദിത വിതുമ്പി കൊണ്ട് ചോദിച്ചു….

“ഞങ്ങൾ ഇവിടെ നിന്നും വന്നാൽ ആണ് പ്രശ്നം…. അമ്മ പറയുന്നത് പോലെ ഞങ്ങൾ വരാം പക്ഷേ ഇപ്പോൾ അല്ല.. “

അത്രയും പറഞ്ഞു കൊണ്ട് വരുൺ അവർക്ക് ഇടയിൽ നിന്നും പോയി ഒപ്പം അരുണും അവന് പിന്നെ പോയി….

നന്ദിതയെയും ഗണേശനെയും എങ്ങനെ സമാധാനിപ്പിക്കണം എന്ന്‌ മനസിലാകാതെ ശേഖരനും മുത്തശ്ശനും കുഴഞ്ഞു..

÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷•÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷

“ഏട്ടത്തി ഈ വെള്ളം എങ്കിലും കുടിക്കൂ…. “

സുമംഗല ഒരു ഗ്ലാസ് വെള്ളം നന്ദിതക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു….

“എനിക്ക് വേണ്ട…. എന്റെ മക്കൾ അവർ എന്താ ഞാൻ പറയുന്നത് അനുസരിക്കാത്തത്….? “

നന്ദിത ഇടറിയ സ്വരത്തിൽ ചോദിച്ചു…

“അവർ ഇനി ഏട്ടത്തി എന്നല്ല ആര് പറഞ്ഞാലും അനുസരിക്കില്ല.. “

സുമംഗല നന്ദിതയുടെ അരികിൽ ഇരുന്ന് കൊണ്ട് പറഞ്ഞു…

“അവർ എന്താ ഇങ്ങനെ മാറി പോയത് എന്നാണ് ഞാൻ ആലോചിക്കുന്നത്…. “

കണ്ണിൽ നിന്നും കവിളിലേക്ക് പ്രയാണം ആരംഭിച്ച കണ്ണീർതുള്ളിയെ തുടച്ചു മാറ്റി കൊണ്ട് പറഞ്ഞു…

“ഏട്ടത്തി ആരോടും പറയില്ലെങ്കിൽ ഞാൻ ഒരു സത്യം പറയാം…. “

അടുത്ത് എങ്ങും മറ്റാരും ഇല്ല എന്ന്‌ ഉറപ്പ് വരുത്തി കൊണ്ട് സുമംഗല പറഞ്ഞു..

“എന്താ സുമംഗലെ…? “

നന്ദിത ആശങ്കയോടെ ചോദിച്ചു….

“ഏട്ടത്തി…. അരുണും വരുണും  വന്ന ദിവസം ഒരു കൈനോട്ടക്കാരൻ ഇവിടെ വന്നിരുന്നു.. അയാൾ അവരുടെ കൈ നോക്കി പറഞ്ഞതാ അവർ തമ്മിൽ അധികം വൈകാതെ ശത്രുക്കൾ ആകും എന്ന്‌… പിന്നെ…. അവരിൽ ഒരാൾ മരിക്കുമെന്ന് അയാൾ പോകും മുൻപേ പത്മയോട് പറഞ്ഞത് ഞാൻ കേട്ടതാ…. “

സുമംഗലയുടെ വാക്കുകൾ കേട്ടതും നന്ദിതക്ക് ഹൃദയം നുറുങ്ങും പോലെ തോന്നി…

“അങ്ങനെ സംഭവിച്ചാൽ അതിന് എല്ലാം കാരണം ഒരു പെണ്ണ് ആയിരിക്കും എന്നും  പറഞ്ഞിരുന്നു … അല്ലെങ്കിലും ഗൗരി കാരണം അരുണിനും വരുണിനും ഇടയിൽ ഒരു അകൽച്ച ഉണ്ട് … തള്ളയുടെ ഗുണം അല്ലേ മോള് കാണിക്കുക …. അമ്മ വേലി ചാടിയാൽ മോള് മതില് ചാടും എന്നല്ലേ.. “

എരി തീയിൽ എണ്ണ എന്ന പോലെ സുമംഗലയുടെ വാക്കുകൾ നന്ദിതക്ക് ഉള്ളിൽ പുകഞ്ഞു തുടങ്ങി..

÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷•÷÷÷÷÷÷÷÷÷÷÷÷÷÷÷

“നീ എന്താടാ ഒറ്റയ്ക്ക് ഇരിക്കുന്നത്…? “

ബാൽക്കണിയിൽ ഇരിക്കുക ആയിരുന്ന പാച്ചുവിനോട് വരുൺ ചോദിച്ചു ..

“ഒന്നുമില്ലെടാ … “

പാച്ചു പുറത്തേക്ക് നോക്കി കൊണ്ട് തന്നെ മറുപടി പറഞ്ഞു…

“നിനക്ക് അരുണിൽ എന്തെങ്കിലും മാറ്റം തോന്നിയോ..? അവൻ നമ്മുടെ പഴയ അരുണായി മാറിയത് പോലെ.. “

വരുൺ അത് പറഞ്ഞപ്പോൾ പാച്ചു തല ഉയർത്തി അവനെ ഒന്ന് നോക്കി..

“വരുൺ… എനിക്ക് എന്തോ വല്ലാതെ ഒരു പേടി തോന്നുന്നു.. “

പാച്ചു വരുണിന്റെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു..

“പാച്ചു… നീ എന്താ നേരത്തെ അപ്പുവിനെ രക്ഷിക്കാൻ ഒന്നും ചെയ്യാഞ്ഞത്….? “

അവർക്ക് ഇടയിലേക്ക് അപ്രതീക്ഷിതമായി കടന്നു വന്നുകൊണ്ട് അരുൺ ചോദിച്ചു…

“അത്….. ആ പൈശാചിക ശക്തി ഒരു ബ്രഹ്മരക്ഷസ്സ് ആയിരുന്നു….. ‘

പാച്ചു അരുണിന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു  …

“അതിന് എന്താ…? “

അരുൺ ഒന്നും മനസിലാകാതെ ചോദിച്ചു..

“ബ്രഹ്മരക്ഷസ്സ് എന്നാൽ പൈശാചിക രൂപം സ്വീകരിച്ച ബ്രാഹ്മണന്റെ ആത്മാവാണ് … ഒന്നൂടെ വ്യക്തമായി പറഞ്ഞാൽ ജീവിച്ചിരിക്കുമ്പോൾ ദുഷ്കർമങ്ങൾ പ്രവർത്തിക്കുകയും ദുർമരണ പെടുകയും ചെയ്ത ഒരു ബ്രാഹ്മണന്റെ ആത്മാവ്…. അതിനെ എതിർക്കുക എന്നാൽ നിസാരം അല്ല.. “

വരുൺ ആയിരുന്നു പാച്ചുവിന് പകരം മറുപടി പറഞ്ഞത്.. 

“എന്തായാലും ഇനി അതിന്റെ ശല്യം ഉണ്ടാവില്ലല്ലോ.. “

അരുൺ ആശ്വാസത്തോടെ പറഞ്ഞു..

“നാളെ തൃസന്ധ്യക്ക് മുൻപ് ഒരു മരണം സംഭവിക്കും.. “

വരുൺ അത് പറഞ്ഞതും അരുണും പാച്ചുവും ഞെട്ടലോടെ അവനെ നോക്കി….

(തുടരും…. )

 

 

സ്നേഹപൂർവ്വം,

രേവതി ജയമോഹൻ  

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devabhadra written by Revathy

4.5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!