Skip to content

ചങ്കിലെ കാക്കി – ഭാഗം 23 (അവസാന ഭാഗം)

ചങ്കിലെ കാക്കി

“നീ  എവിടെയാ…..നിന്റെ  ആ  ശ്വാനനെ  ഞാൻ  വിളിച്ചു….  ഒരു  മറുപടിയും  ഇല്ല…..  ഒടുവിൽ ഒരു  മെസ്സേജ്    വൈഗ  ടു  വീക്സ്  കഴിഞ്ഞു  ജോയിൻ  ചെയ്യും  പോലും……  അയാൾക്ക്  ഒന്ന്  സംസാരിച്ചാൽ  എന്താ…..”

അനുവാണ്…..  കുറച്ചു  നേരായി  തുടങ്ങിയിട്ട്…..  ശ്വാനൻ  പോലും…..  ഒന്ന്  പൊട്ടിച്ചാലോ……  വേണ്ടാ…  അല്ലെങ്കിലും  ഇന്ന്  ശോകമാണ് ….എന്നാലും  അർജുനേട്ടൻ  എന്നെ  വിളിക്കാനും വന്നില്ല… രാത്രി  നേരത്തെയും  വന്നില്ല….  രാവിലെ  വന്നപ്പോൾ   എന്നെ  ഒന്ന്  വിളിച്ചു  പോലും  ഇല്ലാ…… ‘അമ്മ  കാണാതെ  ഞാൻ  എത്ര  തവണ  അടുത്ത്  പോയി…..  കുംഭ  കർണ്ണനെ  പോലെ  കിടന്നുറങ്ങുന്നു…..   ഇപ്പൊ എഴുന്നേറ്റിട്ടുണ്ടാകുമോ……  ഞാൻ  മൊബൈലിലേക്ക്  വിളിച്ചു…കിട്ടുന്നില്ല…..  വീട്ടിലെ  ഫോണിലേക്കു  വിളിച്ചു  കിട്ടുന്നില്ല…  ഈശ്വരാ…..  ഉറക്കം   എഴുന്നേറ്റില്ലേ… വീണ്ടും വീണ്ടും  വിളിച്ചു….  എന്തെക്കെയോ  അപായ  സൂചന  പോലെ….   അർജുനേട്ടന്   വയ്യായ്ക  എന്തെങ്കിലും  ഉണ്ടെങ്കിലോ….. പിന്നൊരു   നിമിഷം   എനിക്ക്  ഇരിക്കാൻ  കഴിഞ്ഞില്ല ….  ഞാൻ  വേഗം   എഴുന്നേറ്റിട്ടു  പുറത്തേക്കു  നടന്നു …..  അനു  വന്നു  എന്നെ  കയ്യിൽ  പിടിച്ചു  നിർത്തി …

“നീ…..ഇത്  എന്ത്  ഭാവിച്ചാ …… നിനക്ക്    പ്രൊജക്റ്റ്  വെക്കണ്ടേ …  എന്തെങ്കിലും   ചെയ്‌തോ …തുടങ്ങിയോ…. കോഴ്സ്  തീരാൻ   ദിവസങ്ങളെ  ഉള്ളു….. “

ഞാൻ  അക്ഷമയോടെ   കൈ  വിടുവിച്ചു…..

“അതെ….. തീർന്നില്ലല്ലോ….ദിവസങ്ങൾ  ഉണ്ടല്ലോ…..  ഞാൻ  നിന്നെ   പിന്നെ  വിളിക്കാം….”  അതും  പറഞ്ഞു  നടന്നു  നീങ്ങുമ്പോൾ  എന്റെ  മനസ്സു  നിറച്ചും  എത്രയും   വേഗം  വീട്ടിൽ  എത്തണം  എന്നായിരുന്നു…..  ഓട്ടോയിൽ  കയറി  വീട്ടിലേക്കു  തിരിക്കുമ്പോൾ  ഫെയ്‌സിക്ക  പറഞ്ഞത്  ഓർമ്മ  വന്നു…..

“എപ്പോഴും  നല്ലതു  മാത്രം  ചിന്തിക്കു……വൈഗ……  ലൈഫ്  വിൽ   ബി  സൊ  ഈസി……”

ശെരിയാണ്  ഞാൻ  എന്തിനാണ്  അർജുനേട്ടന്   സുഖമില്ല  എന്ന്  ചിന്തിക്കുന്നത്…..ചിലപ്പോൾ  ജോലി  തിരക്ക്  കാരണം  സ്റ്റേഷനിൽ  പോയതാണെങ്കിലോ….  ഞാൻ   നേരെ  ചെന്നത്  സ്റ്റേഷനിലേക്കായിരുന്നു….    അവിടത്തെ  നമ്പറിൽ  വിളിച്ചു  എസ് .ഐ   ഉണ്ടോ  എന്ന്  അന്വേഷിച്ചിരുന്നു….  ഉണ്ട്  എന്ന്  മറുപടിയും  കിട്ടി….. മനസ്സിൽ  ഒരു  കുളിര്കാറ്റു  വീശിയത്  പോലെ….   ഈ  നിമിഷം  വരെയും   എന്റെ  മനസ്സിൽ  നിറഞ്ഞ  പുകമറ എത്ര   പെട്ടന്നാണ് കുളിർക്കാറ്റിന്‌  വഴിമാറിയത്….. നേർത്ത  ചിരിയോടെ  പുറത്തേക്കു  നോക്കി  ഇരിക്കുമ്പോൾ  എന്റെ  മനസ്സിലൂടെ കടന്നു  പോയത്  കഴിഞ്ഞ  ഒരു  വർഷക്കാലമായിരുന്നു….  എന്റെ അർജുനേട്ടനായിരുന്നു…..  എന്നെ  ആദ്യമായി  കാണാൻ  വന്നത്  ,  ഞങ്ങളുടെ  വിവാഹ  ദിവസം , സുഭദ്രയെ  നഷ്ട  പ്രണയത്തോടെ  നോക്കിയ  അർജുനേട്ടൻ ,കുഞ്ഞുട്ടൻ, ടീച്ചറമ്മ ,   ഷവർമ്മ,   അങ്ങനെ  അങ്ങനെ ….

സ്റ്റേഷന്  മുന്നിൽ  എത്തിയപ്പോൾ   കണ്ടിരുന്നു  അർജുനേട്ടന്റെ  ബുള്ളറ്റ്  പുറത്തിരിക്കുന്നതു…  അകത്തേക്ക്  കയറിയപ്പോൾ  തന്നെ  എന്നെ  അത്ഭുതത്തോടെ   നോക്കുന്നവർ….  അപ്പോഴേക്കും  രമേഷേട്ടൻ   ഓടി  വന്നു….

“ആ    മോളോ ….  ഒരുപാട്  നാളായല്ലോ..  കണ്ടിട്ട്……”

“ആ   ചേട്ടാ….സുഖാണോ ?… ചേച്ചിയ്‌ക്കോ ?…  ”  അവിടന്നങ്ങു   ഞാൻ  ആരംഭിച്ചില്ലേ …….  രമേശേട്ടൻ  വന്നു…പിന്നാലെ  സതീശേട്ടൻ……  വനിതാ   കോൺസ്റ്റബിൾ   ഇന്ദുമതി  ചേച്ചി……  അങ്ങനെ  അങ്ങനെ …… എല്ലാരേയും  പരിചയപ്പെട്ടു   നിന്നപ്പോൾ  കണ്ടു… അകത്തു  നിന്നും  പുറത്തേക്കു  നടന്നു  വരുന്ന    അർജുനെട്ടനെ  ആണ് …..  ആ  കണ്ണുകൾ  എന്നിലായിരുന്നു……. ഒരു  കുസൃതി  ചിരി  ആ  മുഖത്തുണ്ട്…….. ഞാൻ   ചിരിക്കാൻ  പോയില്ല……  ഒരല്പം  ഗൗരവത്തിൽ  നിന്നു ……  മെല്ലെ  അടുത്തേക്ക്  വന്നു…..  അർജുനെട്ടനെ  കണ്ടതിനാലാവും  കൂടിയവരെല്ലാം   പല  വഴിക്കു  ഓടി  പോയി….

“എന്താ    വൈഗാലക്ഷ്മി  ഇവിടെക്കാര്യം….”  ആ  മുഖം  നിറച്ചും  കുസൃതി  ആയിരുന്നു…..

“അതേ   എന്റെ  കെട്ടിയോനെ  തിരക്കി ഇറങ്ങിയതാ ….?”  ഞാൻ  ഗൗരവം  വിടാതെ  പറഞ്ഞു ….

എന്നെ നോക്കി  ചിരിച്ചുകൊണ്ട്   എന്റെ   കയ്യും  പിടിച്ചു  പുറത്തേക്കു  നടന്നു…..

“ക്ലാസ്സ്   കഴിഞ്ഞോ ……?”

“ഇല്ല……”

“ക്ലാസ്സിൽ  കയറാതെ  കെട്ടിയോനെ   തപ്പി ഇറങ്ങിയതാണോ…….”  കുസൃതിയോടെ   നോക്കി

“ആണെങ്കിൽ ….” 

എന്നെ  നോക്കി  ചിരിച്ചു….തിരിഞ്ഞു  സ്റ്റേഷനിലേക്ക്  നോക്കി…എന്നിട്ടു  എന്നെ  ഞെട്ടിപ്പിച്ചു  കൊണ്ട്  ദുഷ്ടൻ   ഒരു  ഓട്ടോയ്ക്ക്  കൈ  കാണിച്ചു…..

“മോള്   വീട്ടിൽ  പൊയ്‌ക്കോ ….. “

എനിക്ക്  ദേഷ്യം  വന്നിട്ട്   ഞാൻ  ഒരു  നുള്ളു  വെച്ച്  കൊടുത്തു….  ചവിട്ടി  തുള്ളി ഓട്ടോയിൽ  കയറി…..

“ഞാൻ  കോളേജിൽ  പോകുന്നു……  എനിക്ക്  പ്രൊജക്റ്റ്  ചെയ്യണം…..”

“എന്നാൽ  പൊയ്‌ക്കോ ……  ഞാൻ  കുറച്ചു  കഴിഞ്ഞു  വീട്ടിൽ  പോകും……”  ചിരിയോടെ   പറഞ്ഞു….

“ഇയാൾ  എവിടേലും  പൊയ്‌ക്കോ ….?”   ഞാൻ  ദേഷ്യത്തിൽ  പറഞ്ഞു…..ഓട്ടോ  വിടുകയും  ചെയ്തു…  സൈഡ്  മിററിലൂടെ കണ്ടു  എന്നെ  നോക്കി  ചിരിച്ചു  കൊണ്ട്  നിൽക്കുന്ന  അർജുനെട്ടനെ …..  ആ  ചിരി  എന്നിലും  വിരിഞ്ഞിരുന്നു…..  മനോഹരമായി……..

.

വൈഗ  വന്നുപോയതിൽ  പിന്നെ   എനിക്ക്  സ്റ്റേഷനിൽ  ഇരിക്കാൻ  കഴിഞ്ഞിരുന്നില്ല…..  മനസ്സു  നിറച്ചും  അവളുടെ  കുസൃതി  കണ്ണുകളായിരുന്നു…..   ആ  കണ്ണുകളിലെ  പ്രണയമായിരുന്നു…എന്നെ കാണാനായി   ഓടി  വന്ന വൈകാശിയായിരുന്നു…. .. എങ്ങനെയെക്കെയോ   ചെയ്യാനുള്ളതെല്ലാം  ചെയ്തു   ബാക്കി  രമേഷേട്ടനെയും   ഏൽപ്പിച്ചു  വീട്ടിലേക്കിറങ്ങി……  എത്രയും  പെട്ടന്ന്  അവളെ കാണണം  എന്ന്   മാത്രെമേ  ഉണ്ടായിരുന്നുള്ളു…… വീട്ടിലേക്ക്  കയറി  ബുള്ളെറ്റ്  വെച്ചു   ബെൽ   അടിച്ചിട്ടും വാതിൽ  തുറന്നില്ല……

വാശി  പിടിച്ചു  തിരിച്ചു  കോളേജിൽ  പോയിട്ടുണ്ടാവോ…?…  ഇല്ല……. ഞാൻ  വീട്ടിൽ  വരും  എന്ന്  പറഞ്ഞിരുന്നല്ലോ…… പോവില്ല..അങ്ങനെ  പോകാനല്ലല്ലോ   അവൾ  വന്നത്…….. വീണ്ടും  ബെൽ  അടിച്ചു…… ഏതാനം  നിമിഷം  കഴിഞ്ഞപ്പോൾ  വാതിൽ  തുറന്നു……  ഓടി  കിതച്ചു  നനഞ്ഞ   തലമുടിയോടു  കൂടി  വാതിൽ  തുറന്ന  വൈഗയെ ആയിരുന്നു  കണ്ടത് ….. ആ   ചുവന്ന  കവിളുകളും  കൃത്രിമ  ഗൗരവത്തിലെ   മുഖവും  കണ്ടപ്പോൾ   എനിക്കും  ചിരിക്കാതിരിക്കാൻ  കഴിഞ്ഞില്ല……

” അയ്യടാ……  ഇയാൾ  എന്തിനാ  ചിരിക്കുന്നേ …?.”  എന്നെ  നോക്കി  കണ്ണുരുട്ടുന്നുണ്ട്……  രണ്ടും  കയ്യും  ഇടുപ്പിൽ കുത്തി  നിൽപ്പുണ്ട്……

“പ്രൊജക്റ്റ്  ചെയ്യാൻ  കോളേജിൽ   പോയില്ലേ ……വൈഗാലക്ഷ്മി .?”   അകത്തുകയറി  ഷൂസും   ബെൽറ്റും  അഴിച്ചുകൊണ്ടു  ചിരിയോടെ   ചോദിച്ചു…..

“അർജുനേട്ടൻ   എന്താ  എന്നെ  വിളിക്കാൻ  വരാത്തെ …….?  പോട്ടെ ….. ഞാൻ  ഫോൺ  വിളിച്ചിട്ടു  എടുക്കാത്തെ   എന്താ …?   വെളുപ്പിനെ  വന്നപ്പോൾ  മുറിയിൽ  വന്നു  കിടക്കാത്തെ  എന്താ….?  ഞാൻ  എത്ര  നേരം  കാത്തിരുന്നു  എന്നറിയ്യോ ….?മാത്രമല്ലാ …..”

പരാതിയും  പരിഭവവും  ഒക്കെ  നിറഞ്ഞ  വൈകാശിയെ   ചേർത്ത് പിടിചു  ആ  അധരങ്ങൾ  കവരുമ്പോൾ  അവൾ   എന്നിൽ  കൂടുതൽ  ചേർന്നതേയുള്ളു  …ഒപ്പം  കൂടുതൽ  ശക്തിയോടെ  അവൾ  എന്നെ  പുണർന്നതേയുള്ളൂ ……..  അടങ്ങാത്ത  ആവേശം  ഞങ്ങളിൽ  നിറഞ്ഞതു  കൊണ്ടാകാം  സോഫയുടെ കാലും   പോയി ….  നടുമേശയും   ഒടിഞ്ഞു  ഒടുവിൽ  ഗോവണികയറി   ഞങ്ങളുടെ  മുറിയിൽ  കിതപ്പുകൾ  അവസാനിക്കുമ്പോൾ  എന്നിലും വൈകാശിയിലും  നിറഞ്ഞതു  പൊട്ടിച്ചിരി  ആയിരുന്നു………അവളുടെ  നെറുകയിൽ  തലമുട്ടിച്ചു  ചിരിക്കുമ്പോൾ …ആ  മുഖം  ചുവന്നു  തുടുത്തിരുന്നു….നിറഞ്ഞ  കണ്ണുകളോടെ  എന്നെ  അവൾ  വീണ്ടും   വീണ്ടും   ചുംബിച്ചു  കൊണ്ടിരുന്നു……

അവളെ   പുണർന്നുകൊണ്ടു  കിടക്കുമ്പോൾ   ഞാൻ  അവളുടെ  ചെവിയിൽ  പറയുകയായിരുന്നു…..

“ന്നാലും  ൻ്റെ    വൈകാശീ ……  നട്ടുച്ചയ്ക്ക്   ഡ്യൂട്ടിയിലുള്ള  എന്നെ  നീ   ഈ  അവസ്ഥയിലാക്കിയില്ലേ ….?”

അവൾ  ചിരിയോടെ പറഞ്ഞു…….

“വൈകിട്ട്  ‘അമ്മ  വരുമ്പോ  എന്ത്  പറയും……?  സോഫ ,  ടീപോ…… എന്തെക്കെയോ  പൊട്ടീട്ടുണ്ട്…….?   ഇത്രയ്ക്കു  ആക്രാന്തം   പാടില്ലാ  ….”

അവസാനം  പറഞ്ഞത്  എനിക്ക്  ഒട്ടും  ദഹിച്ചില്ല…..

“പിന്നെ  ഞാൻ  ആക്രാന്തം  കാണിച്ചിരുന്നേൽ  ഇവിടെ  ഫയസി  ഡോക്‌ടറുടെ  ആവശ്യം  ഒന്നും  ഉണ്ടാവില്ല ….. ഇപ്പൊ  ഇവിടെ  ഒരു  കൊച്ചു  വൈഗ  ഓടി  നടന്നേനേ ….?”

എന്നെ  നോക്കി  ഒന്ന്   ഇളിച്ചു……

“അത്  എനിക്കറിയാലോ………  ൻ്റെ   അർജുനേട്ടൻ   സമാധാനത്തിൻ്റെ   വെള്ളരി  പ്രാവല്ലേ …..”  എന്റെ  കവിളിൽ   നുള്ളിക്കൊണ്ടു   പറഞ്ഞവളെ   കൂടുതൽ   ഞാൻ  ചേർത്ത്  പിടിച്ചതേയുള്ളൂ ……അവിടന്ന്  എല്ലാ   അർത്ഥത്തിലും ഞങ്ങളുടെ  ദാമ്പത്യം   ആരംഭിക്കുകയായിരുന്നു…..

വൈകിട്ട്   ‘അമ്മ  വരുന്നതിനു  മുന്നേ   പുതിയ  സോഫ  ഞാൻ  വരുത്തി  ..പഴയതിനെ  മാറ്റുകയും  ചെയ്തു…… ഞങ്ങൾ  ഫെയ്‌സിയെ  കാണാൻ  ചെന്നിരുന്നു….. ഈ  സോഫ  കഥ  ഫെയ്സിയോട്  പറഞ്ഞു  ഞങ്ങൾ  ഒരുപാട്  ചിരിച്ചിരുന്നു   ……

“ഫെയ്‌സിക്ക   ഇതുവെരയും    വൈഫിനേയും കുഞ്ഞിനേയും  കാണിച്ചു  തന്നില്ലല്ലോ ….. അവരൊക്കെ  എവിടെയാ…….?”  വൈഗയാണ്……  അവൻ  എന്നെ  നോക്കി  ചിരിച്ചു…..

“എന്നോട്  നീ  ചോദിക്കാറില്ലേ   വൈഗാ……  ഈ  വീടും  ഈ  പൂന്തോട്ടവും  ഈ  പക്ഷികളും  ഞാൻ  എങ്ങെനയാണ്   ഇങ്ങനെ  മനോഹരമായി  നോക്കുന്നത്  എന്ന്…..  ആൻ   മരിക്കുന്നതു  വരെ   അവളും  ഇങ്ങനെയാണ്  നോക്കിയിരുന്നത്……  ഒട്ടും  മാറ്റമില്ലാതെ  ഇന്നും  ഞാനതു  നോക്കുന്നത്  അവൾ  ഇപ്പോഴും  എനിക്കൊപ്പം   ഉണ്ട്  എന്ന  എന്റെ  വിശ്വാസം   നില  നിൽക്കാനാണ്……  ഇതാണ്  എന്റെ  പ്രണയം…..  എൻ്റെ   സന്തോഷം……  പ്രണയം  എല്ലാവരിലും  വ്യെത്യെസ്തമാണ്..”

വിദൂരതയിലേക്ക്  നോക്കി  അവൻ  പറയുമ്പോഴും   ഞാൻ  അവനെ  ബഹുമാനത്തോടെ  നോക്കി…..  ഇത്രയും   വേദന  ഉള്ളിൽ  ഉണ്ടായിട്ടും  എന്റെയും  വൈഗയുടെയും  പോലെ  എത്ര  പേരുടെ  ജീവിതത്തിൽ  സന്തോഷം  പകരാൻ  അവനു  കഴിഞ്ഞിരിക്കുന്നു……

അവിടന്ന്  ഇറങ്ങുമ്പോൾ  വൈഗ കേൾക്കാതെ  അവൻ  എന്നോട്  ചോദിച്ചു…..

“അജു…..  ഒരിക്കലും  ഒന്നും  നിന്നെ  തേടി  വരരുത്…….”

ഞാൻ  അവനെ  നോക്കി  കണ്ണ്  ചിമ്മി….. 

” ഒന്നും   ശേഷിപ്പിച്ചിട്ടില്ല…….ചാരം  പോലും…….”

ഫെയ്‌സി …  ഒരേ  സ്കൂളിൽ  ഒരേ  ബെഞ്ചിൽ  ഒരുമിച്ചു  പഠിച്ച   ഞങ്ങൾ   …. അവനറിയാതെ  ഒന്നും  എന്റെ  ജീവിത്തിൽ  ഇല്ല….  തിരിച്ചും  അങ്ങനെ  തന്നെ…..  ആ  ഞങ്ങളുടെ  ഇടയിലേക്ക്  ആൻ വന്നു…അവൾ  പോയപ്പോൾ  ഇപ്പൊ  വൈഗയും………

വർഷങ്ങൾ  കടന്നു  പോയി…അമ്മയും  വൈഗയും  കലപില   മേളവുമായി  മുന്നോട്ടു  പോയി….. ഒപ്പം  അവർ  ഒരുപാട്  അടുക്കുകയു  ചെയ്തു…വൈഗ  ഗർഭിണി  ആയപ്പോൾ  ‘അമ്മ  അവളെ  അവളുടെ  വീട്ടിൽ  വിട്ടിരുന്നില്ല …പ്രസവത്തിനും  വിട്ടില്ല…..  വിളിക്കാൻ  വന്ന  ചെറിയമ്മയോടു  ‘അമ്മ  പറഞ്ഞത്….

“ഇത്രകാലം  അവിടന്ന്   ആരെയും  ഇങ്ങട്  കണ്ടില്ല…. പിന്നെ   അങ്ങട്  പറഞ്ഞയക്കാൻ  സ്വന്തം   ‘അമ്മ  ഒന്നും  അല്ലല്ലോ…..  എന്തായാലും   രാണ്ടാനമ്മയെക്കാൾ  നന്നായി   ഞാൻ  അവളെ  നോക്കും……” 

അമ്മയുടെ   മറുപടി   എന്നെയും  വൈഗയേയും  ഒരുപോലെ  അതിശയിപ്പിച്ചു….. ‘അമ്മ  പറയുക  മാത്രല്ല  കൃഷ്ണേയേയും  രുദ്രയേയും  നോക്കിയതുപോലെ  തന്നെ   വൈഗയെയും  നന്നായി  നോക്കി….. ആ  ഒറ്റ സംഭവത്തോടെ   ൻ്റെ   വൈകാശി   മറുകണ്ടം  ചാടി  അമ്മയുടെ  കൂടെ  ചേർന്നു ….. ആ   ആവേശത്തിൽ  അമ്മയുടെ  ആഗ്രഹ  പ്രകാരം അവൾ  ബി എഡ്ഡും   സെറ്റും   എഴുതി  അമ്മയുടെ   സ്കൂളിൽ   അധ്യാപികയായി  ചേർന്നു ….  അമ്മയുടെ  ആഗ്രഹം  ആയിരുന്നു…..  ഞങ്ങൾ  മക്കൾ  സാധിപ്പിച്ചു   കൊടുക്കാത്തത്  മരുമോൾ  സാധിപ്പിച്ചു  കൊടുത്തില്ലേ….  അമ്മയും   അവളും ഒറ്റകെട്ടായി….. രണ്ടു  തരത്തിലെ  അധ്യാപകർ  ആണെന്ന്  മാത്രം…..ഒരാൾ  വടി   എടുക്കും…മറ്റൊരാൾ  നമ്മളറിയാതെ  നമ്മളെ  പാട്ടിലാക്കും….  എന്തായാലും   അവരുടെ   തീരുമാനങ്ങൾ  തീരുമാനങ്ങൾ  തന്നെയാണ്…..  ഈ  അധ്യാപികമാരോടൊപ്പം  ജീവിക്കാൻ  അല്പം  ബുദ്ധിമുട്ടാണ്……  പാവം   ഞാൻ…..

ഇടയ്ക്കിടയ്ക്ക്  ‘അമ്മ  പറയാറുണ്ട്…..

“ന്നാലും   രാമൻ  പോയിട്ട്  ഒന്ന്  വിളിച്ചു  പോലും  ഇല്ലല്ലോ  അർജുനാ…..?”

അമ്മയോട്  അമ്മാവനെ പറ്റിയുള്ള  സത്യം  പറയാൻ  തോന്നിയിരുന്നില്ല….  എന്തോ   ആ  സത്യം   ഒരിക്കലും മായാത്ത  വേദനയായി  അമ്മയുടെ  ഉള്ളിൽ  ഉണ്ടാകും  എന്ന്  തോന്നി…..

” എത്രയോ  നാൾ  നിന്റെ  അച്ഛൻ  ഒന്ന്   വിളിച്ചെങ്കിൽ   എന്ന്  ഞാൻ  പ്രതീക്ഷിച്ചിരുന്നു……പിന്നെയാണ്  മനസ്സിലായത്  സ്വന്തം  വീട്  പോലും എഴുതി  വാങ്ങി  ഇറക്കി  വിട്ട  ഭാര്യയെ  എന്തിനാ  വിളിക്കുന്നത്  എന്ന്……. ? ലോകം  പറഞ്ഞപ്പോഴാ  മനസ്സിലായത് എന്റെ  അഹമ്മതിയാത്രെ …….?  ആയിക്കോട്ടെ….?  എന്നാലും  മനസ്സിൽ  എവിടെയോ  ഒരു  നീറ്റൽ …..? നീ  അന്വേഷിക്കണം ……?  ജീവിച്ചിരിപ്പില്ല  എങ്കിൽ  കർമ്മങ്ങൾ  ചെയ്യണം………”

‘അമ്മ  അത്  പറയുമ്പോൾ   വര്ഷങ്ങളായി  എന്റെ  മനസ്സിൽ  ഞാൻ  ഒളിപ്പിച്ചിരുന്ന  ആ  സത്യം  അന്ന്  അമ്മയോട്  പറയണം  എന്ന്  തോന്നി……  അത്  ഉൾകൊള്ളാൻ  ‘അമ്മ  ഇന്ന്  പാകപ്പെട്ടു  എന്ന്  തോന്നി….

“കർമ്മങ്ങൾ  ചെയ്തു  ‘അമ്മ…..  ആറു   വർഷങ്ങൾ  മുന്നേ  ആയിരുന്നു….. അമ്മയോട്  പറയാതെ  അന്വേഷിച്ചതായിരുന്നു…….പക്ഷേ   എനിക്കും  കാണാൻ  കഴിഞ്ഞില്ല…….  അവസാന നിമിഷവും  അമ്മയുടെ  പേര്  പറഞ്ഞിരുന്നു  എന്ന്  ആരോ  പറഞ്ഞു……..” എന്റെ  വാക്കുകൾ  കേട്ട്   സ്തംഭിച്ചിരുന്ന  അമ്മ….  ആ  കണ്ണുകൾ  നിറഞ്ഞൊഴുകുകയായിരുന്നു……

അമ്മയെ ചേർത്ത്  പിടിക്കുമ്പോൾ  ‘അമ്മ   പൊട്ടി  പോയിരുന്നു……

“‘അമ്മ  ചോദിക്കാൻ  ഞാൻ  കാത്തിരിക്കുകയായിരുന്നു……..”   എന്നെ ചേർന്ന്  ഒരുപാട്  കരഞ്ഞതിനു  ശേഷം  എന്റെ  നെറുകയിൽ  ഉമ്മ

 വെച്ചു ….

“ഇത്രകാലം   എല്ലാം  ഉള്ളിൽ  ഒതുക്കി  ഒതുക്കി  നടക്കായിരുന്നോ  നീ   …?  ”  വാത്സല്യയത്തോടെ   ‘അമ്മ  ചോദിച്ചു……

” നിന്നോട്   ഭയങ്കര  ഇഷ്ടമായിരുന്നു……മാഷിന് ….”

“അതെന്താന്ന്   അറിയോ ……  ഞാൻ  അമ്മയെ  പോലെയാ ……  അതുകൊണ്ടാ………”

അത്  പറഞ്ഞു  അമ്മയെ  നോക്കുമ്പോൾ  എന്നെ  ചേർത്ത് പിടിച്ചു  ‘അമ്മ    കരയുകയായിരുന്നു .  അപ്പോൾ   കണ്ടു   വാതിലിനപ്പുറം ഇതെല്ലാം  കണ്ടു  നിശബ്ദം   നിറ   കണ്ണുകളോടെ  ഞങ്ങളെ  നോക്കി   നിൽക്കുന്ന വൈഗയെ ….

അമ്മയുടെ  നിര്ബന്ധ  പ്രകാരം  അച്ഛൻ്റെ   രണ്ടാമത്തെ കുടുംബത്തിന്  അച്ഛന്റെ  സ്വത്തിന്റെ   ഭാഗം  കൊടുത്തിരുന്നു…..

‘അമ്മ   കൊച്ചുമക്കളുമായി   റിട്ടയർ  ജീവിതം  ആസ്വദിക്കുന്നു…..  രുദ്രയുടെ  വിവാഹം  കഴിഞ്ഞു …  പ്രണയ  വിവാഹമായിരുന്നു…..  ബ്രോക്കർ  വൈഗാ  ലക്ഷ്മി  ആണ്  എന്ന   സത്യം   ഞാൻ  പോലും  വിവാഹത്തിന്റെ   അടുത്ത  ദിവസാണ്  അറിഞ്ഞത് …..  എല്ലാം  ഒപ്പിച്ചു  വെച്ചിട്ടു   അവസാനം  കൊഞ്ചി  കെഞ്ചി   എന്നോട്   സഖ്യത്തിലാവാൻ  പ്രത്യേക  കഴിവാണ് …..  ബ്രോക്കർ  പണി   ഇപ്പോഴും  ശക്തമായി  തുടർന്ന്  കൊണ്ടിരിക്കുന്നു…..  ഫയസിയാണ്   പുതിയ  ഇര……..

അങ്ങനെ   സുഭദ്ര  പോയ    നഷ്ട പ്രണയവും  പേറി  നടന്ന  അർജുനന്റെ   ജീവിതത്തിലേക്ക്  വന്ന  വൈകാശിയിലാണ്  എന്റെ  ലോകം…..  എന്തിനും  ഏതിനും  അവളെ  സുഭദ്രയും  ആയി  മനസ്സാൽ  താരതമ്യം  ചെയ്തിരുന്ന  അമ്മയും  മാറിയിരിക്കുന്നു ….  കൃഷ്ണയു  രുദ്രയും  വീട്ടിൽ  വരുന്നത്  തന്നെ   ഏട്ടത്തിയെ  കാണാൻ    മാത്രാണോ   എന്ന  സംശയം   എനിക്കും  അമ്മയ്ക്കും  ഇല്ലാതില്ല……

അവാർഡ്  പടം  പോലെ  ശാന്തമായി    മുന്നോട്ടു  പോയിക്കൊണ്ടിരുന്നു  ഞങ്ങളുടെ  വീട്ടിൽ  പൊട്ടിച്ചിരിയും  പൊട്ടിത്തെറിയും   കൊണ്ട്  വന്നത്  വൈഗയാണ്…..  ഈ  കലപില  ശബ്ദങ്ങൾക്ക്    കൂടെ  ചിണുങ്ങാനും   കരയാനും ചിരിക്കാനുമായി  ദൈവം  ഞങ്ങൾക്ക്  രണ്ടു  മക്കളെ  തന്നിരുന്നു…. ഇന്നും  രാത്രി  നല്ല  മഴയത്തു   ആ   മുകപ്പിൽ  കുഞ്ഞുട്ടന്റെ   കാവലിൽ  എന്റെ  വൈകാശിയെയും   ചേർത്ത് ഇരിക്കുമ്പോൾ    ഞാൻ  അച്ഛനെ  ഓർക്കാറുണ്ട് ……  ഇത്രയും  മനോഹരമായ  വീട്  ഞങ്ങൾക്ക്‌   സംമ്മാനിച്ചു  മറ്റൊരു  പ്രണയത്തോടൊപ്പം   പോയ  അച്ഛനെ …..  

“അർജുനേട്ടാ……  ഈ   അപ്പുകുട്ടൻ  മാഷ്   നല്ല  അസ്സൽ  ഒരു  കാമുകനാട്ടോ …..  എന്ത്   റൊമാന്ടിക്   അറ്റമോസ്‌ഫിയർ   ആണ്……   ആരും  പ്രണയിച്ചു  പോകും…. ശെരിക്കും  ഈ  വീടിനോടാണ്  എനിക്കാദ്യം  പ്രണയം  തോന്നിയത്……”    എന്റെ  നെഞ്ചിൽ   വരകൾ  വരച്ചു  കൊണ്ട്  അവൾ  പറഞ്ഞു……

“അത്  ശെരിയാണ്…..  ആർക്കും  പ്രണയം  തോന്നും…..  ഈ  മുകപ്പിൽ  നിന്നാണ്  ഞാൻ  ആദ്യം  സുഭദ്രയെ     നോക്കിയിരുന്നത്….. ഇവിടെ  നിന്നാൽ  ആ  ആല്മരത്തിനപ്പുറം  ആ  വിടവിലൂടെ  അവൾ  വരുന്ന  വഴി  കാണാം….  എന്നെ  കാണാനായി   അവൾ  എന്നും  ആ  വഴിയാ   അമ്പലത്തിൽ  പോകാറ്…..  മുടിയൊക്കെ  അഴിച്ചിട്ടു…… “

ഈശ്വരാ …..  ഭാര്യയോട്  എല്ലാം  പറയാൻ  പാടില്ലാ  എന്ന  സത്യം  ഞാൻ  അന്ന്  അറിഞ്ഞു…… എന്റെ  നെഞ്ചിൽ  ആഞ്ഞു  മാന്തി   എന്നെ   പുറത്താക്കി  മുറിയുടെ  വാതിലും  അടച്ചു……  അന്ന്  രാത്രി   പ്രണയാതുരമായ  അന്തരീക്ഷ്ത്തിൽ   ഒറ്റയ്ക്ക്  കിടന്നു  നേരം   വെളുപ്പിക്കേണ്ടി  വരുന്ന   അവസ്ഥ  ഓർത്തു  കണ്ണടച്ചപ്പോൾ  അവൾ   മെല്ലെ  വന്നു  പുതപ്പിച്ചു  എന്നോട്  ചേർന്ന്  കിടക്കുന്നുണ്ടായിരുന്നു….. ചെറു  ചിരിയോടെ  കണ്ണടച്ചു  തന്നെ  അവളെ  ചേർത്ത്   പിടിച്ചപ്പോൾ ….  എന്റെ  ചെവിയോരം  അവൾ  വന്നു   പറയുന്നുണ്ടായിരുന്നു …

“അങ്ങനെയിപ്പൊ   സുഭദ്രയെ  മാത്രം    ആലോചിചു   ഉറങ്ങണ്ടാ ……  ഈ  ചങ്കിലേ    വൈഗ   മാത്രം  മതീട്ടോ …..”

അവളെ  ഒന്നുകൂടെ  ചേർത്ത്  പിടിച്ചികൊണ്ട്  ചെവിയോരം  പറഞ്ഞു……

“നീ   മാത്രമേ ഉള്ളൂ പെണ്ണേ …”

ചിരിയോടെ  പരസ്പരം  പുണർന്നും   കിന്നരിച്ചും  ഒരുപാട്  രാവുകൾ  അവർക്കുണ്ടാകട്ടെ ……

ശുഭം !!!!

ഒരുപാട്  നന്ദി  നന്ദി  നന്ദി……  കാത്തിരുന്നവരോട് ….. എല്ലാരോടും  നന്ദി…..  കഥ   എഴുതുമ്പോൾ   കിട്ടുന്ന  സപ്പോർട്ട്   കമ്മെന്റ്സ്  അവരും  ഈ  കഥയുടെ   ഭാഗമാണ്….

വൈഗമാർ   ഇനിയും  ഉണ്ടാവാതിരിക്കട്ടെ …….  അര്ജുനന്മാർ   ഉണ്ടാവട്ടെ……   പെണ്ണെന്നാൽ   പ്രായവ്യത്യസം  ഏതുമില്ലാത്ത   ഭോഗവസ്തു  എന്ന  ചിന്താഗതിയുള്ള    ഒരു  പുരുഷനും  ഉണ്ടാവാതിരിക്കട്ടെ…..

ഇത്  ഒരു   ജീവിത  കഥയാണ്…..  എനിക്കറിയുന്ന  ചിലരുടെ  കഥ ….ഒപ്പം  എന്റെ  ഭാവനയുമായി   ഞാൻ  കോർത്തിണക്കി…. സ്വന്തം  വീട്ടിൽ  തന്നെ   മോശം  അനുഭവം  നേരിടുന്ന  കുട്ടികൾ  കൂടി  വരുന്നു….. 

“പാരന്റിങ്   ഈസ്  നോട്   ആൻ ഈസി ജോബ്……..”

ഇസ  സാം

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇസ സാം ന്റെ മറ്റു നോവലുകൾ

ഒരു അഡാർ പെണ്ണുകാണൽ

തൈരും ബീഫും

 

Title: Read Online Malayalam Novel Chankile Kakki written by  Izah Sam

4.2/5 - (16 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

11 thoughts on “ചങ്കിലെ കാക്കി – ഭാഗം 23 (അവസാന ഭാഗം)”

  1. orupaad ishtappettu…ningalude novels ellam enikk nalla ishtamaan …karanam sthiram painkili novel vitt different aayittulla story aavum nigaludedh ..lots of loveeeee😍😍

  2. എന്താണ് എന്ന് അറിയില്ല, കഥ തീർന്നപ്പോൾ ഒരു സങ്കടം…
    ഒത്തിരി ഒത്തിരി ഇഷ്ടായി 😍

  3. ഒരുപാട് ഇഷ്ടായി ട്ടോ കഥ… മനസ്സിൽ തൊട്ടു തന്നെയാ tto പറയുന്നത്…. ഇനിയും വൈഗമാരുണ്ടവതെ ഇരിക്കട്ടെ….കാക്കിയേപോലെ ഉള്ളവർ ഉണ്ടാവട്ടെ… ആഗ്രഹിച്ചു പോകുവാ നമ്മുടെ വൈകാഷിന്റെ അച്ചു എട്ടനേപോലെ സ്നേഹിക്കുന്ന നല്ല ഒരു മനുഷ്യനെ….story theernu poyapo oru sangdam…🤧🤧. ,😍😍

  4. Thairum beefum egadesham manapadamaayi ..ee storyude avasana bagham publish cheythennu urapayapozha vaayichu thudangiyath..ithilum oru magical touch undayrnnu….awesome writing…pls keep on writing..All the best wishes..

  5. So enikk ee stry valare ishttamaayi ith onnu youtubeil postiyaalo nn alojikkunnu thalparayam undel ariyikkuka i wite ur reaply

Leave a Reply

Don`t copy text!