Skip to content

ചങ്കിലെ കാക്കി – ഭാഗം 22

ചങ്കിലെ കാക്കി

വസ്ത്രങ്ങൾ  ഓരോന്നും  ഞാൻ  അടുക്കി  ബാഗിലാക്കി…ഒപ്പം  ഞാൻ   അന്ന്  എടുത്തു  കൊണ്ട്  വന്ന  അർജുനേട്ടൻ്റെ   കഴുകാത്ത  വിയർപ്പു  മണമുള്ള   ഷർട്ട് എടുത്തു ….  മൂക്കിനോട്  ചേർത്തു ……  ആവോളം  ഞാൻ  ആ  മണം  വലിച്ചു  എടുക്കുകയായിരുന്നു…… എനിക്ക്  തന്നെ  എന്നോട്  അത്ഭുതം  തോന്നി…..  ഈ  വൈഗാലക്ഷ്മി  ഇത്രയും  പൈങ്കിളി  ആയിരുന്നോ…..  എത്ര  പെട്ടന്നാണ്   എന്റെ  ലോകം  അർജുനേട്ടനിലേക്കു  ഒതുങ്ങിയത്……..  ആ   മുഖം  കടന്നു വരാത്ത  നിമിഷങ്ങൾ  തന്നെ  അപൂർവ്വം…..ചെറു  ചിരിയോടെ   ആ  ഷർട്ടും   മണപ്പിച്ചു  കിടന്നപ്പോൾ  പെട്ടന്നു   ആരോ  വാതിൽ തുറന്നു  വന്നു….  പെട്ടന്ന്  ഞാൻ  ഷിറ്റ്  തലയണയ്ക്കടിലാക്കി …..

“വൈഗയ്ക്കു  ഒരു   കാൾ  ഉണ്ട്…… നേഴ്സ്  റൂമിലേക്ക്  പോയിക്കൊള്ളൂ…….”

ഞാൻ   വേഗം  എഴുന്നേറ്റു   നേഴ്സ്   റൂമിലേക്ക്  നടന്നു …..  എന്റെ  ചുണ്ടുകളിൽ  വിരിയുന്ന  ചിരി  കാലുകളെക്കാൾ  വേഗം  ചലിക്കുന്ന  മനസ്സു…..ഇതൊക്കെ  എന്റെ  പ്രണയമാണ്…… നഴ്സുമാർ  എന്നെ  നോക്കി  അർത്ഥഗർഭമായ  ചിരിച്ചു…..

“ഹലോ……”

അപ്പുറം  നിശബ്ധമായിരുന്നു…എന്നാൽ  ആ  നിശ്വാസം  എനിക്ക്  കേൾക്കാമായിരുന്നു….

“അർജുനേട്ടാ……..”

“എന്തോ ……..?”  കുസൃതി  നിറഞ്ഞ  ശബ്ദം…… 

“എന്താ   ആദ്യം  ഒന്നും  മിണ്ടാത്തേ …….”

“വെറുതേ ………..”

എന്റെ  ഹൃദയം മൊട്ടിടുന്നതും  പൂക്കുന്നതും      എല്ലാം  ഞാൻ  അറിയുന്നുണ്ടായിരുന്നു..

“എവിടെയായിരുന്ന്  രണ്ടു  ദിവസം……  വിളിച്ചിട്ടും  കിട്ടിയില്ല…… ഫെയ്സിക്കായോടും  ചോദിച്ചിട്ടു  ഒന്നും  പറഞ്ഞില്ല…..എവിടെയാ…..?  “

ഇടയ്ക്കു  കാറ്റിന്റെ  ശബ്ദം  പോലെ  കേൾക്കുന്നു….. 

“വൈകാശി   എന്നെ   മിസ്  ചെയ്‌തോ ….?”  അപ്പോഴും  കാറ്റിന്റെ  ശബ്ദം  കേൾക്കുന്നു…..അർജുനേട്ടന്റെ  ശബ്ദം മുറിഞ്ഞു  പോകുന്നത്  പോലെ…..

“അർജുനേട്ടൻ   എവിടെയാ……..?  ആദ്യം  അത്  പറയ്……”

“ഞാൻ   കേസിന്റെ  കാര്യമായി  കുറച്ചു   ദൂരത്താ…… നാളെ  കഴിഞ്ഞേ   തൃശൂർ  വരുള്ളൂ ……”

എന്തോ  മനസ്സിൽ ആശങ്ക  നിറയുന്നത്  പോലെ….

“നാളെയും  കൂടി  കഴിഞ്ഞാൽ   സൈക്കോതെറാപ്പി  കഴിയും ……എന്നെ  കൂട്ടാൻ  വരില്ലേ ……..?”

“വരും…..    വന്നാൽ  എനിക്ക്  എന്ത്  തരും……”

ആ   ശബ്ദത്തിൽ   നിറഞ്ഞ  പ്രണയവും  കുസൃതിയും  എൻ്റെ കവിളിൽ  ചുവപ്പുരാശി  പരത്തി ………

“കാക്കിയ്ക്കുള്ളിലെ   കാമുകനോ …കൊള്ളാല്ലോ …..”

“ഈശ്വരാ…..ഇനിയും  കാമുകനിൽ   നിന്ന്   കെട്ടിയോനിലേക്കു  എനിക്ക്  ഒരു  പ്രമോഷൻ  ഇല്ലേ    വൈകാശീ …. വീണ്ടും  പണിയാണോ ……”  ആ  ദയനീയ  സ്വരം  കേട്ടപ്പോൾ   എനിക്ക്  ചിരി  പൊട്ടി……

“മോനെ    അർജുനാ …..ഞാൻ  നിന്നെ   കാമദേവനാക്കില്ലേ …….”

ഞാൻ  കൃത്രിമ  ഗൗരവത്തോടെ  പറഞ്ഞപ്പോൾ   …..

“അത്രയ്ക്ക്  വേണോ ….വൈകാശിയേ …….”

“ഇരിക്കട്ടേ …..”

ഒരുപാട്  ചിരിച്ചിട്ടാണ്  അന്ന്  ഫോൺ  വെച്ചത്……..  തിരിച്ചു  മുറിയിലേക്ക്  വരുമ്പോഴും   ആ   സ്വരവും  ചിരിയും  എനിക്ക്  ചുറ്റും  തങ്ങി  നിൽപ്പുണ്ടായിരുന്നു….

നേർത്ത  ചിരിയോടെ  മൊബൈൽ  കട്ട്  ചെയ്യുമ്പോൾ  എന്റെ  മനസ്സിൽ  നിറഞ്ഞതു എന്നും  ചിരിയോടെ  എന്നെ  കാത്തിരിക്കുന്ന  വൈകാശിയുടെ  മുഖമാണ്………

എന്നെ  തഴുകി  കടന്നു  പോകുന്ന  കാറ്റിനു  പോലും  പ്രണയത്തിന്റെ  കുളിർമ്മയായിരുന്നു……. നിലാവത്തു   ശാന്തമായി  ഒഴുകുന്ന  പുഴയിലേക്ക്  നോക്കി   ഇരിക്കുമ്പോൾ   ഓരോ ഓളങ്ങളിലും   തെളിഞ്ഞത്  എന്റെ  വൈകാശിയുടെ  മുഖമാണ്……….

“സാറ് ….. ഈ  ലോകത്തു  ഒന്നുമല്ലല്ലോ…….?  ”  വള്ളം  തുഴയുന്ന  തോണിക്കാരൻ  സേതുവേട്ടൻ  എന്നെ  നോക്കി    ചിരിച്ചു……

അയാളെ  നോക്കി കണ്ണ്  ചിമ്മി  ദൂരെ  ആ  തുരുത്തിലേക്കു  നോക്കി  ഇരുന്നു……

“ആരാ  വിളിച്ചത്  ഭാര്യയോ ? കാമുകിയോ ..?”  അയാൾ   വെളുക്കെ  കറ   പറ്റിയ  പല്ലുകാണിച്ചു  ചിരിച്ചു…..

“രണ്ടും   ………” 

അയാൾ  പൊട്ടി  ചിരിച്ചു …ഒടുവിൽ  പറഞ്ഞു……

“ഭാര്യയും  കാമുകിയും  ഒരാൾ  ആയാൽ  അതിലും  വലിയ  ഭാഗ്യം  ഉണ്ടോ …..?..”

ഞാനും  ചിരിയോടെ   ഞങ്ങളുടെ  വള്ളം  അടുക്കുന്ന  തുരുത്തിലേക്കു  നോക്കി  ഇരുന്നു…..  ക്രമേണ  എന്നിലെ  ചിരി  മായുകയായിരുന്നു…….

“ആളെ   രണ്ടീസം  മുന്നേ  പൊക്കീട്ടുണ്ട്  സാറേ ……..  സാറ്  പറഞ്ഞത്  പോലെ ചെയ്തിട്ടുണ്ട് ….. ആരെയും  ഈ  തുരുത്തിലേക്കു  അടുപ്പിച്ചിട്ടില്ല……നമ്മടെ  പിള്ളാരുണ്ട്……..അല്ലേലും   ആരും  ഇങ്ങട്  വരാറില്ല…….”

“മ്മ് …..”

എന്റെ  മനസ്സും  ആ  തുരുത്തിലേക്കു  വേഗം  സഞ്ചരിച്ചുകൊണ്ടിരുന്നു…… സേതുവേട്ടൻ  തോണി  കരയ്ക്കടുപ്പിച്ചു…..  ഞാൻ  ചാടി  ഇറങ്ങി……

“ഡാ  ജോണി…….”  സേതുവേട്ടൻ  ഉറക്കെ  വിളിച്ചു…അപ്പോഴേക്കും  രണ്ടു  ചെറുപ്പക്കക്കാർ    തുരുത്തിൽ  നിന്നും  ഇറങ്ങി  വന്നു…  ഭവ്യതയോടെ  മാറി  നിന്നു…

“സാറേ…… പറഞ്ഞ  പോലെ  ചെയ്തിട്ടുണ്ട്…….”

 ഞാൻ    തലയാട്ടി  തുരുത്തിനുള്ളിലേക്കു  നടന്നു……  അവന്മാർ  എന്നെ  പിന്തുടർന്നപ്പോൾ  വേണ്ടാ  എന്ന്  ഞാൻ  കൈകൊണ്ട്  കാണിച്ചു,……     തുരുത്തിനു  ഒത്ത  മധ്യ ഭാഗത്തായി ഒരു  പാറ  ഇടുക്കിൽ  കമഴ്ന്നു  കിടക്കുന്ന   കാലുകളും  കൈകളും  ബന്ധിക്കപ്പെട്ട  നഗ്നനായ  ഒരു  അമ്പതു  വയസ്സിന്മേൽ  പ്രായം  വരുന്ന പുരുഷൻ……   എന്റെ  വൈഗയെ   പിച്ചി ചീന്തിയ ഇരുട്ടിന്റെയും  മണികിലുക്കങ്ങളുടെയും  മറ  പറ്റി  അവളെ   ശ്വാസം  മുട്ടിച്ച  കാമഭ്രാന്തൻ…….

എന്റെ   ബാഗിൽ  നിന്നും  ഞാൻ   വട്ടത്തിലെ   ഓല  പെട്ടി   എടുത്തു……  അതിനകത്തു  എന്റെ  കുഞ്ഞുട്ടൻ  ഉണ്ട്…..  മെല്ലെ  അവനെ  തുറന്നു  വിട്ടപ്പോൾ   അവൻ   ഇഴഞ്ഞു  ഇഴഞ്ഞു   ആ  നഗ്ന   ശരീരത്തിലേക്ക്  കയറിയതും  വിറയലോടെ  അയാൾ  പിടയ്ക്കാൻ  തുടങ്ങി  ഞെട്ടി  കുതറി  അയാൾ  തെന്നി  ഭയന്നു  മാറി  കിടന്നു ..ഭയത്തോടെ   കുഞ്ഞുട്ടനെ   നോക്കി…..  മെല്ലെ  എന്നെ  നോക്കി…അതിശയത്തോടെ  അയാൾ എന്നെ   നോക്കി  വിറച്ചു……

“നിങ്ങൾ……നിങ്ങൾ …..  നിങ്ങളാണോ…….?”

ഞാൻ  ചെറു  ചിരിയോടെ  ആ  പാറയിൽ  കയറി  ഇരുന്നു……   കുഞ്ഞുട്ടൻ  അയാളെ  ഭയപ്പെടുത്തി  കൊണ്ടിരുന്നു……. ഓരോ തവണ   അവൻ  അയാളിലൂടെ  ഇഴയുമ്പോഴും അയാൾ  ഉറക്കെ  നിലവിളിച്ചു  കൊണ്ടിരുന്നു…….  ഏകദേശം  ഒരു  മണിക്കൂറോളം  ഞാനതു  കണ്ടു  കൊണ്ടിരുന്നു…  ഒടുവിൽ  കുഞ്ഞുട്ടൻ  ഒന്ന്  മാറിയപ്പോൾ  അയാൾ   കിതച്ചു  കൊണ്ട്  എന്നോട്  വിളിച്ചു  ചോദിച്ചു……

“എന്തിനാണ്  നിങ്ങൾ  എന്നോട്  ഇത്  ചെയ്യുന്നത്……?  നിങ്ങൾ  രാമേട്ടനെ   അന്വേഷിച്ചു  വന്നതല്ലേ ……..?  എന്നോട്  എന്തിനാ……”

ഞാൻ  അയാളെ  നോക്കി…..

“ഞാൻ  അന്വേഷിച്ചു  വന്നത്   കെ .എസ..ഇ.ബി. യിലെ   എഞ്ചിനീയർ  രാമനാഥനെ   ആയിരുന്നു  എങ്കിലും   ദൈവം  എനിക്ക്   നൽകിയ  ഉത്തരം  അയാളായിരുന്നില്ല……. അയാളുടെ  അളിയനും  അയൽക്കാരുനുമായ  ഗൾഫുകാരനായ  സുനിൽ  കുമാർ  ആയിരുന്നു……..”

അയാൾ   സംശയത്തോടെ  എന്നെ  നോക്കി……. “ഞാൻ  അന്ന്   നിങ്ങളോടു  ചോദിച്ചിരുന്നു .

ഇന്ന്  വീണ്ടും  ചോദിക്കുന്നു …..മാടമ്പിക്കാട്ടിൽ  അമ്പലം  കേട്ടിട്ടുണ്ടോ ….?”

അയാൾ  വിറയലോടെ  എന്നെ  നോക്കി……

“അന്ന്  നിങ്ങൾ  പറഞ്ഞു  കേട്ടിട്ടില്ല  എന്ന്……. വര്ഷങ്ങള്ക്കു  മുൻപ്  സ്വന്തം  അളിയനോടൊപ്പം  അതെ  അമ്പലത്തിൽ  നിങ്ങൾ  ഉത്സവം  കൂടാൻ  വന്നിരുന്നു……  തങ്ങിയത്  അമ്പലത്തിനടുത്തെ  ഉദയ  ഭാനുവിന്റെ  വീട്ടിൽ…… അന്ന്  രാത്രി  നിങ്ങൾക്ക്  സമ്മാനിച്ചത്  നിങ്ങൾക്ക്‌   ഒരിക്കലും  മറക്കാത്ത  അനുഭൂതി  ആയിരുന്നു…..  ആ  അനുഭൂതി  അന്വേഷിച്ചുള്ള  നിങ്ങളുടെ   യാത്ര  നിങ്ങൾ   രഹസ്യമായി   മുന്നോട്ടു  കൊണ്ട്  പോയി  കൊണ്ടിരുന്നു……    നിങ്ങളുടെ  പ്രവാസി  ജീവിതം  നിങ്ങൾ  അവസാനിപ്പിച്ചത്  അല്ലാ……  വർഷങ്ങളായി  ഒരു  കുടുംബം  പോലെ  കഴിഞ്ഞിരുന്ന  അലി   എന്ന  സ്വന്തം  കൂട്ടുകാരൻ്റെ   പതിനൊന്നു  വയസ്സുകാരിയായ  മോളിലും  ആ  അനുഭൂതി  തിരഞ്ഞപ്പോൾ   നല്ല    ഇടിയും   കിട്ടി    ഒറ്റ  രാത്രി  കൊണ്ട്    നാട്ടിലേക്ക്  ഒളിചോടിയതാണ്………  ഇതല്ലേ   സുനിൽ  കുമാർ  നിന്റെ  ജീവിതം…..”

അയാൾ   ഭയത്തോടെ  എന്നെ  നോക്കി….. മെല്ലെ  എഴുന്നേൽക്കാൻ  ഒരു  ശ്രമം   നടത്തി……..പരാജയപ്പെട്ടു വീണ്ടും  കിടന്നു……അപ്പോഴേക്കും    കുഞ്ഞുട്ടൻ  വീണ്ടും  പണി  തുടങ്ങിയിരുന്നു……  അയാളുടെ  നഗ്ന  ശരീരമാകെ   അവൻ  ഇഴഞ്ഞു  നടന്നു…….  അയാൾ  ഭ്രാന്തനെ     പോലെ  നിലവിളിച്ചു  കൊണ്ടിരുന്നു……. എന്റെ   വൈഗയെ  പോലെ   എത്രെയോ  കുഞ്ഞു  മക്കളുടെ   ശരീരത്തിലൂടെ  അവരുടെ  മനസ്സിലൂടെ   ഇഴഞ്ഞു  നടന്ന    കൈകൾ  …… ഞാൻ   കൊണ്ട്  വന്ന  മെറ്റൽ   ബെൽറ്റ് കൊണ്ട്   ആ  കൈകൾ  ഞാൻ  അടിച്ചു രക്തം   ചിന്തി  ഒടിഞ്ഞു  കുഴഞ്ഞു  കിടക്കുന്നതു   വരെയും  ………

അയാളുടെ  നിലവിളി  ഏങ്ങലുകൾക്കു  വഴിമാറി….ഞാൻ   അയാളെ  നോക്കി  ആ  പാറ  പുറത്തിരുന്നു……

“നിങ്ങൾക്ക്   എന്നെ  എങ്ങനെ   മനസ്സിലായി……. ഉദയഭാനുവിന്റെ  മകൾ  എന്നെ  കണ്ടിട്ടില്ല……  അത്  ആർക്കും  അറിയില്ല…ആ  കുട്ടി   ആരോടും  ഒന്നും  പറഞ്ഞിരുന്നില്ല……….  പിന്നെങ്ങനെ …….  നിങ്ങൾ  ആരാണ്…….?  “

അയാൾ   കിതച്ചു  കൊണ്ട്  ചോദിച്ചു…..

“ഈ  ലോകത്തു    ദൈവം   കാണാതെ  ഒന്നും  നടക്കുന്നില്ല……  ഇത്രയും  കാലങ്ങൾ  കഴിഞ്ഞും   ഞാൻ  നിങ്ങളെ   കണ്ടു  പിടിച്ചത്  നിങ്ങളുടെ  മകനിലൂടെയാണ്………”

അയാൾ   ഞെട്ടി  എന്നെ  നോക്കി…..

“ജിതിനിലൂടെ……..”

“അതേ …അവനിലൂടെ  …..അവന്റെ  രൂപത്തിലൂടെ ……. അന്ന്  നിങ്ങളുടെ  വീട്ടിൽ നിന്നിറങുമ്പോൾ  അവനെ  കണ്ടില്ലായിരുന്നു   എങ്കിൽ  ഞാൻ  ഒരിക്കലും  നിങ്ങളെ  കണ്ടുപിടിക്കില്ലായിരുന്നു……..  ഉദയഭാനുവിന്റെ   മകൾ  പറഞ്ഞിരുന്നു     അവളുടെ  അച്ഛനെപോലൊരാൾ  എന്ന്….. നീണ്ടു  മെലിഞ്ഞു  തല  നിറച്ചും  മുടിയും    കട്ടിയുള്ള  മീശയുള്ള  ഒരാൾ……  ………നിങ്ങളുടെ  മകൻ  നിങ്ങളെപ്പോലെ  …..നിങ്ങൾ  ഉദയ്  ഭാനുവിനെ  പോലെ ……  നിങ്ങൾക്ക്   അയാളെ  അറിയാം…ആ  അമ്പലം  അറിയാം…… നിങ്ങൾ  അന്ന്  അവിടെ  തങ്ങിയിട്ടും  ഉണ്ട്………”

അയാൾ   എന്നെ  നിസ്സഹയ്യാതായോടെ  നോക്കി……

“എന്നെ  എന്നാൽ   പോലീസിനെ   ഏൽപിക്കു …ഇവിടെ  ഈ  ഇഴജന്തുക്കൾക്കു ഒപ്പം   കൊല്ലാക്കൊല  ചെയ്യല്ലേ ……. ദയവുചെയ്ത്  വിടു …..”  അയാൾ  കെഞ്ചി …

ഞാൻ  പുച്ഛത്തോയുടെ  ചിരിച്ചു…..  ഞാൻ  ഇരുമ്പു കൊണ്ടുണ്ടാക്കിയ  ബെൽറ്റ്   എടുത്തു…..

“നിന്നെ  ഒന്നും  തീറ്റിപോറ്റാൻ   അല്ല   പൊതു  ജനം  കരം  അടയ്ക്കുന്നത്…….  പോലീസിന്  വേറെ  പണിയുണ്ട്……  ഇത്  ഞാൻ  നിനക്കായി   ഉണ്ടാക്കിയതാണ്  ഈ  ബെൽറ്റ് …….”

അയാളുടെ  ജനനേന്ദ്രിയം  തുടങ്ങി   ആ  ബെൽറ്റ്  പതിയാത്ത  ഒരിടവും  ഉണ്ടായിരുന്നില്ല……

“എന്നെ  കൊന്നൂടെ…….”

അയാൾ  നിലവിളിച്ചു……

“ഇല്ലല്ലോ……  എത്രയോ  കുഞ്ഞുങ്ങൾ  ഉറങ്ങാതെ  ഭയന്നു  കിടന്ന  രാത്രികൾ..നിലവിളിച്ച  രാത്രികൾ …അത്  നീയും അനുഭവിക്കണം……  എന്നിട്ടു  വിശന്നു  വിശന്നു ….മെല്ലെ   ഈ  തുരുത്തിൽ  കിടന്നു   ചാകാം ….നീ  ചാകുന്ന  ദിവസം  ഞാൻ  വരും…….നിന്നെ  ദഹിപ്പിക്കാൻ …..”

അത്രയും  പറഞ്ഞു  ഞാൻ  തിരിഞ്ഞു  നടന്നു…..

“നിങ്ങൾ  ആരാണ്…….  ആരാണ്………?..”

ഞാൻ  നിന്നു…..

“നീ   തൊട്ട   വേദനിപ്പിച്ച   ഭയപ്പെടുത്തിയ   ഓരോ  കുഞ്ഞുമക്കൾക്കും  വേണ്ടി   വന്ന  ഒരുവൻ…….  നിന്നെപ്പോലെ   ഓരോരുത്തന്മാർ  ജനിക്കുമ്പോഴും   എന്നെയും  പോലെ   ആരെങ്കിലും  എവിടെയെങ്കിലും  ജനിക്കുന്നുണ്ടാവും….. നീ   എന്റെ  ആദ്യ  ഇരയാണ്…….”

അതും  പറഞ്ഞു  നടന്നു  അകലുമ്പോൾ   അയാളുടെ  നിലവിളി  എനിക്ക്  കേൾക്കാമായിരുന്നു……ഉച്ചത്തിൽ   അതിലേറെ   ദൈന്യതയോടെ……

ഒരാഴ്ചയ്ക്ക് ശേഷം  വീട്ടിലേക്കു   വരുമ്പോ  അമ്മയും   രുദ്രയും  മാത്രം ഉണ്ടായിരുന്നുള്ളു…..  ശിവനും  കൃഷ്ണയും  ഞാൻ  ഇല്ലാത്തപ്പോൾ  വന്നു  പോയിരുന്നു….. 

“ആകെ   ക്ഷീണിച്ചല്ലോ…അർജുനാ……  ഈ  പോലീസ്  പണി  വേണ്ടാ  എന്ന്  ഞാൻ  അന്നേ  പറഞ്ഞതാ….  വരവിനും  പോക്കിനും  ഒന്നും  നേരവും  കാലവും  ഇല്ലാ……”

അമ്മയുടെ   ശകാരം  കേൾക്കാം …  എല്ലാരോടുമുള്ള  സ്നേഹം  ഇങ്ങനെ  കാണിക്കാനേ   അമ്മയ്ക്കറിയുള്ളു…..  കുളിച്ചു  ഉണ്ണാൻ  വരുമ്പോൾ  കണ്ടിരുന്നു  എന്നെ  കാത്തിരിക്കുന്ന  അമ്മയും  രുദ്രയും…..

“നീ   കിടന്നില്ലേ …..?”

“ഇല്ല   ഏട്ടാ ……  ഏട്ടൻ  വന്നിട്ട്  കിടക്കാം  എന്ന്    കരുതി…ഏട്ടത്തി   എപ്പോഴാ  വരുന്നേ   ഏട്ടാ …? “

“അവൾ  നാളെ   വരും……”

….. ‘അമ്മ  വിളമ്പികൊണ്ട്  ചോദിച്ചു……

“ആ  കുട്ടി…..  എന്താ ഫോൺ   വിളിച്ചിട്ടു  എടുക്കാത്തെ……?  അവളുടെ  വീട്ടിൽ  വിളിച്ചിട്ടും  അവളെ  കിട്ടിയില്ല….”

അത്ഭുതത്തോടെ  ഞാൻ     ഇടയ്ക്കു  കയറി  അമ്മയോട്  ചോദിച്ചു…..

“‘അമ്മ   വൈഗയെ    വിളിച്ചോ ….?”  അത്   സാധരണ  നടക്കുന്നതല്ല …

” ആ ..എത്ര  തവണ  വിളിച്ചു…….   ഞാൻ  വിളിച്ചു  എന്ന്  അറിഞ്ഞാൽ  എങ്കിലും  അവൾക്കു   വിളിക്കാലോ……?  അല്ലെങ്കിൽ  വേണ്ടാ …?  എത്ര  ദിവസായി  പോയിട്ട്  അവൾക്കു  ഒന്ന്  വിളിക്കാലോ…ഇവളെ  മാത്രം  വിളിച്ചു …ഒരു തവണ …..  എന്നെ  ഒന്ന് വിളിച്ചാൽ  എന്താ …..ആ  പോട്ടെ ……”  ‘അമ്മ  കണ്ണട  ഊരി സാരി  തലപ്പിൽ  തുടച്ചു…

ഞാൻ  രുദ്രയെ  നോക്കി…..  ചെറു  ചിരിയോടെ  അവൾ  പറഞ്ഞു…..

“അമ്മയുടെ   വർത്തമാനം  കേട്ടാൽ  തോന്നും അമ്മയും  ഏട്ടത്തിയും  അടയും  ചക്കരയും  ആണ്  എന്ന്…. ഏട്ടത്തി  ഉള്ളപ്പോൾ  നൂറുകൂട്ടം  കുറ്റാണല്ലോ ……  ഇപ്പോൾ  എന്താ….?.  ഏട്ടത്തി   സ്വസ്ഥമായി  വീട്ടിൽ  നിന്നോട്ടെ….  ഇവിടെ  അമ്മയ്ക്ക്  പണ്ടത്തെ  പോലെ  ശാന്തമായി  നിശബ്ദമായി  ജീവിക്കാലോ ……. എല്ലാ   സാധനങ്ങളും   അതാത്   സ്ഥാനത്തു  ഇരുന്നോളും….. എല്ലാം  സ്വസ്ഥം…..കലപില  കൂട്ടാൻ  ആരും  ഉണ്ടാവില്ല…..  എന്താ…..നല്ലതല്ലേ ..,,?”

രുദ്ര  പറഞ്ഞത്  കേട്ട്   കിളി പോയി  ‘അമ്മ  നിൽപ്പുണ്ടായിരുന്നു….. രുദ്ര  എന്നെയും  അത്ഭുതപ്പെടുത്തി…കാരണം   രുദ്രയിൽ  വൈഗാലക്ഷ്മിയുടെ  സ്വാധീനം  എനിക്ക്  കാണാൻ  കഴിഞ്ഞിരുന്നു…. രുദ്ര  ഇത്രയൊന്നും അമ്മയോടും  എന്നോടും   സംസാരിക്കാറില്ലായിരുന്നു…..

“..   കണ്ടോ ….കണ്ടോ……അർജുനാ……  ഇവളുടെ  നാവു  കണ്ടോ……?  ഇത്രയും  നീളം   അതിനുണ്ടായിരുന്നോ….?  നീ  പറയ്…….  ഏടത്തിയുടെ   ശിക്ഷണം  ആണ്….  കൃഷ്ണയ്ക്കും  വന്നു  നാവു……  എന്തിനു   ആ കുഞ്ഞിപ്പെണ്ണിന്  പോലും…. “

ഞാൻ   ചോറ്  കഴിച്ചു  കൊണ്ട്  തന്നെ  അമ്മയെ നോക്കി  ചിരിച്ചു….

“അത്രയ്ക്ക്   പ്രശ്നക്കാരി  ആണെങ്കിൽ  അവൾ  അവിടെ  നിക്കട്ടെ……  ..”  ‘അമ്മ  എന്നെ  ദഹിപ്പിക്കും വിധം  നോക്കി…..

‘അമ്മ   രുദ്രയെ  നോക്കി  കണ്ണുരുട്ടികൊണ്ട്   പറഞ്ഞു……..

“ഏട്ടനെ   കണ്ടില്ലേ …?   എന്നാൽ  പിന്നെ  പോയികിടന്നോ ….?”  വീണ്ടും  അവിടെ  നിന്ന്  പരുങ്ങിയെ  രുദ്രയെ  നോക്കി    ‘അമ്മ   ഒറ്റ  അലർച്ച …..  രുദ്ര  ഓടി  കളഞ്ഞു….. 

“അവളുടെ   വീട്ടിൽ  നിർത്താനാണോ   നീ  അവളെ  താലി കെട്ടിയതു……?  നാളെ  വിളിച്ചു   കൊണ്ട്  വന്നോളണം…. ”  എന്നെ നോക്കി  ആഗ്ജ്ഞാപിച്ചു  മെല്ലെ  കസേരയിൽ  ചാഞ്ഞിരുന്നു….

” ഈ  വീട്ടിൽ  ഒരു  അനക്കവും ഇല്ല  ..ഒച്ചപ്പാടുമില്ല…ഭ്രാന്തു  പിടിച്ചു……  അവൾ  ഉണ്ടങ്കിൽ  അല്ലെ   എനിക്ക്  ഒച്ച  എടുക്കാൻ  പറ്റു …..  എത്ര   വഴക്കു  ഞാൻ  അങ്ങോട്ട്  പറഞ്ഞാലും  അതിനൊക്കെ  തറുതല അവൾ  തിരിച്ചും   പറയും….  എന്നാൽ  ഞാൻ  സ്നേഹത്തോടെ   ഒരു  തവണ  നോക്കുമ്പോൾ  അതിനു  പകരമായി  നൂറു  തവണ  അവൾ  സ്നേഹത്തോടെ  എന്നെ  നോക്കാറുണ്ട്…….    അതൊരു  പാവം  കൊച്ചാണ്…..  അല്പം   തല  തിരിഞ്ഞതാ …..  അത്  സാരമില്ല……  നീ  അവളെ   വിളിച്ചു  കൊണ്ട്  വാ……”

ഞാൻ  അമ്മയെ  നോക്കുകയായിരുന്നു….  അമ്മയിലെ  മാറ്റം…

“നീ   നോക്കണ്ടാ…..  എന്തിനാ  ഇപ്പൊ  ഇത്രയ്ക്കും  കടും പിടുത്തത്തിൽ  അടുക്കും  ചിട്ടയോടെ  ജീവിച്ചിട്ട്…കുറച്ചു  മാറ്റങ്ങൾ  ഒക്കെ  ആവാം………നിന്റെ  ഭാര്യാ….നിന്റെ  പെങ്ങമ്മാരേയും  ഉൾകൊള്ളാൻ  മനസ്സു  ഉള്ളവൾ  ആയിരിക്കണം…അതാണ്  ഒരു  കുടുംബത്തിന്റെ  അടിയുറപ്പ്…….അവൾക്കത്  ഉണ്ട്……..അത്  മതി………  “

അന്ന്  കിടക്കുമ്പോൾ  മനസ്സു മുഴുവൻ  അമ്മയുടെ  വാക്കുകൾ  ആയിരുന്നു….ഒപ്പം വൈഗയും……  അലച്ചിൽ  കാരണം  ഞാൻ  വേഗം  ഉറങ്ങി…… കഴിഞ്ഞ  അഞ്ചാറു  ദിവസങ്ങളായി   ഞാൻ  ലീവായിരുന്നു…..അമ്മയ്ക്കും  വൈഗയ്ക്കും  അതറിയില്ല……നേരം  വെളുത്തത്   എന്റെ   സ്റ്റേഷൻ  അതിർത്തിക്കുള്ളിൽ  നടന്ന  കവർച്ചയും  കൊലപാതകവും  വിളിച്ചറിയിച്ചു  കൊണ്ടുള്ള  ഫോൺ കോളുകളോടെയായിരുന്നു……. അന്നത്തെ  ദിവസം  ഒരു  നിമിഷം  പോലും   പാഴാക്കാനില്ലായിരുന്നു….  അമ്മയെ പോലും   കാണാതെയാണ്  വീട്ടിൽ  നിന്നിറങ്ങിയത്…… വൈഗയെ  വീട്ടിലാക്കാൻ  ഫെയ്സിക്ക്  മെസ്സേജ് ഇട്ടിരുന്നു….. എപ്പോഴോ   വൈഗയെ  വീട്ടിലാക്കി    എന്നവൻ്റെ  മെസ്സേജ് കണ്ടിരുന്നു…..  അന്ന്  അർധരാത്രിയോടെയാണ്‌   പ്രതിയെ കിട്ടിയത്…..  പിന്നെ   അതിന്റെ  നടപടി  ക്രമങ്ങൾ   മേലധികാരികളുടെ  സമ്മർദ്ദം എല്ലാം  ഒരുവിധം  തീർത്തു   വെളുപ്പിനെ   എപ്പോഴോ   വീട്ടിൽ  വന്നു   സോഫയിൽ  കിടന്നതു  മാത്രമേ  ഓർമ്മയുള്ളു…..   കണ്ണ്  തുറക്കുമ്പോ  വീട്ടിൽ  ആരും  ഉണ്ടായിരുന്നില്ല…..  മുകളിൽ   പോയി  നോക്കി …..മുറിയിൽ  വൈഗ  ഉണ്ടായിരുന്നില്ല……അവളുടെ  സാധനങ്ങൾ  ഉണ്ട്…..   കുറച്ചധികം  വിടർത്തി  പരത്തി   ഇട്ടിട്ടുണ്ട് ….പ്രതിഷേധമാണ്…..  ചെറു  ചിരിയോടെ  അതിനെ  ഒതുക്കി  വെച്ചു …..

അപ്പോഴേക്കും  അടുത്ത  വിളി  വന്നു  സ്റ്റേഷനിൽ  നിന്ന്…..  വേഗം  റെഡി  ആയി   ഭക്ഷണം  കഴിച്ചിറങ്ങി….. 

(കാത്തിരിക്കണംട്ടോ…..)

     ഇസ സാം….

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇസ സാം ന്റെ മറ്റു നോവലുകൾ

ഒരു അഡാർ പെണ്ണുകാണൽ

തൈരും ബീഫും

 

Title: Read Online Malayalam Novel Chankile Kakki written by  Izah Sam

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!