Skip to content

ചങ്കിലെ കാക്കി – ഭാഗം 18

ചങ്കിലെ കാക്കി

ഫെയ്സിയുടെ  കാൾ   കട്ട്  ചെയ്യുമ്പോൾ  എനിക്ക്  കേൾക്കാമായിരുന്നു   രുദ്രയോടു  എന്തെക്കെയോ  തമാശ  പറഞ്ഞു   ഉമ്മറത്തിരിക്കുന്ന  വൈഗയുടെ  ശബ്ദം …….അവൾക്കഭിമഖമായി    ഇരിക്കുമ്പോൾ  ഞാൻ  അറിയുന്നു   എന്നെ  കാണുമ്പോൾ   ചുവക്കുന്ന  ആ  കവിളുകളും പിടയ്ക്കുന്ന  കണ്ണുകളും  എന്നോടുള്ള  പ്രണയം  ആണ്…..  പരിശുദ്ധമായ  പ്രണയം  വഹിക്കുന്ന  ശരീരത്തോളം   പരിശുദ്ധി  ഈ  ലോകത്തു  മറ്റെന്തിനാണ്   ഉള്ളത്………

അടുത്ത  ദിവസം രാവിലെ ഉണരുമ്പോൾ  കണ്ടു എനിക്ക്  മുന്നേ  ഉണർന്നു  പ്രാണയാമം  വ്യായാമം  ചെയ്യുന്ന  വൈഗയെ …..എന്നെ  കണ്ടപ്പോൾ  ചെറിയ  ഒരു  പരുങ്ങൽ  ഉണ്ട്…..ഞാൻ  ജോഗ്ഗിങ്ങിനു   പോയി തിരിച്ചു  വരുമ്പോൾ  കണ്ടു  കുളിച്ചു  അമ്മയോടൊപ്പം  അടുക്കളയിൽ  നിൽക്കുന്ന  വൈഗ ….’അമ്മയുടെ  മുഖത്ത്  സന്തോഷവും  അതിശയവും  ഉണ്ട്…..എന്നെക്കണ്ടതും   അവൾ  എനിക്ക്  ചായ എടുത്തു  തന്നു……

“പുറത്തു  കാക്ക   മലർന്നു   പറക്കണുണ്ടോ   അർജ്ജുനാ …….”   അമ്മയാണുട്ടോ …..  വൈഗയെ  ഇടകണ്ണിട്ടു  നോക്കി  ചോദിക്കുന്നു…..

“ചിലതു   പറക്കുന്നുണ്ട്   എന്ന്  തോന്നുന്നു ….”  എന്റെ  മറുപടി  കേട്ട്  വൈഗ  ചിരിയോടെ  ഞങ്ങളെ രണ്ടുപേരെയും  നോക്കി  പറഞ്ഞു……

“ഇനി   ആ   കാക്ക   മലർന്നു  പറക്കട്ടെ അമ്മേ …….”

‘അമ്മ  ചിരിയോടെ  തലയാട്ടി  പാചകത്തിൽ  ഏർപ്പെട്ടു …..  അമ്മയെ  സഹായിക്കുന്ന  വൈഗയെ  ഞാനും  നോക്കിയിരുന്നു…എന്റെ   കണ്ണുകൾ  അവളിലാണ്  എന്ന്  അറിയുമ്പോ  ആ  കവിളിൽ   പടരുന്ന  കുങ്കുമ  രാശിയും  ആ  ചൊടികളിലെ  ചിരിയും  എൻ്റെ   വൈഗയെ   ഏറ്റവും മനോഹാരിയാക്കിയിരുന്നു……

അഞ്ചു   ദിവസങ്ങൾക്കു  ശേഷം  രണ്ടാം   സെഷനായി   വൈഗ  എത്തി…… ഞാൻ  കൊടുത്ത  സമയത്തിനു  ഒരു   മണിക്കൂർ  മുന്നേ …..

“എന്താ  ഇത്ര  നേരത്തെ……..”

ഒന്നുമില്ല  എന്ന്  അവൾ  തലനക്കിയെങ്കിലും  ആ  കണ്ണുകൾ  നിറച്ചും  പ്രതീക്ഷയായിരുന്നു…..

“അപ്പോൾ  വൈഗ  ലക്ഷ്മി  വെയിറ്റ്  ചെയ്തോളു…….സമയം   ആവട്ടെ…..   ” ഞാൻ   അതും  പറഞ്ഞു  എന്റെ  ജോലികളിൽ  ഏർപ്പെട്ടു …….

അപ്പോൾ  അവൾ  മുരടനക്കി……ഞാൻ  എന്താ   എന്ന്  പുരികം  പൊക്കി  ചോദിച്ചപ്പോൾ …..

“നമ്മൾക്ക്  കൂടുതൽ  സമയം   കിട്ടുമല്ലോ  കൗൺസിൽ  ചെയ്യാൻ …അപ്പോൾ  ഞാൻ  പെട്ടന്ന്  ശെരിയാവുമല്ലോ….എനിക്ക്  കാത്തിരിക്കാനൊന്നും  വയ്യാന്നേ.”  ചെറിയ  ചമ്മലോടും  നിറഞ്ഞ   ആകാംഷയോടും   പറയുന്ന   വൈഗയെ  നോക്കി  ഞാൻ   ചിരിച്ചു ….

“കൂടുതൽ   സമയം   എടുത്തു  പോർഷൻ  തീർക്കാൻ  ഇത്  ട്യൂഷൻ  ക്ലാസ്  അല്ലാല്ലോ   വൈഗാ  …….”   നിരാശയോടെ എന്നെ  നോക്കി   …..

“വൈഗ   വെയ്റ്റിംഗ ഏരിയയിൽ  ഇരിക്കു ….”   എന്നെ  നോക്കി  ദേഷ്യത്തിൽ   എന്തോ  പിറുപിറുത്തുകൊണ്ട്     അവൾ  ഇറങ്ങി  പോയി  വെയ്റ്റിംഗ്  ഏരിയയിൽ  ഇരുന്നു…….  ആ  പോക്ക്  കണ്ടപ്പോൾ  എനിക്കും  ചിരി  വന്നു……

കൃത്യം  ഒരു  മണിക്കൂറിനു  ശേഷം   ഞാൻ  അവളെ ട്രീത്മെന്റ്റ്   മുറിയിലേക്ക്  വിളിച്ചു……

അവൾ   എന്നും   ഇരിക്കാറുള്ള  സോഫയ്ക്കഭിമുഖമായി  ഇരുന്നു….  അവിടെയുള്ള   ചില്ലികൊണ്ടുള്ള  നടുമേശയിൽ   ശക്തിയോടെയാണ്  അവൾ  ബാഗ്    ഇടുന്നതു …. ചില്ലു  പൊട്ടുന്നത്‌  പോലത്തെ  ശബ്ദമാണ്  കേൾക്കുന്നത്…..ഇന്നും  അങ്ങനെ തന്നെ……ഞാൻ   വേഗം  ബാഗ്  എടുത്തു……

“ഈ   ചില്ലിൽ  ഈ  ബാഗ്  എറിയുമ്പോൾ  ഇതിന്റെ   ചൈനും  ആ  ഗ്ലാസ്സും  കൂട്ടി  മുട്ടി  എന്ത്  ആരോചകമായ  ശബ്ധമാണ്  കേൾക്കുന്നത്… ഈ  ചില്ലും  സ്‌കറാച്  വീഴില്ലേ ……  “

“ഓഹ്…….സോറി……. ഞാൻ   ഓർത്തില്ല…….”  അതും  പറഞ്ഞു  അവൾ  ബാഗ്  വാങ്ങി  മെല്ലെ  മെല്ലെ  സ്ലോ  മോശനിൽ   വെചു……  എന്നെ   കളിയാക്കിയതാണ്…….

“ഇങ്ങനെ   മതിയോ  ഡോക്ടെറെ ……… അതോ   ഇനിയും  മെല്ലെ  വെക്കണമോ …..?”  ആ  ശബ്ദത്തിൽ   ഞാൻ  കാത്തിരിപ്പിച്ചതിന്റെ   അമർഷം  ഉണ്ടായിരുന്നു……

“നോട്   ബാഡ്…….  നാളെയും  ഇങ്ങനെ  തന്നെ  വെക്കണം…….”

“ശെരി  രാജാവേ ……”  

ചിരിയോടെ  തന്നെ  ഞാൻ  ചോദിച്ചു……കഴിഞ്ഞ  ദിവസങ്ങളെ  പറ്റി ……

“കൊള്ളാം…..പിന്നെ   രാവിലെ  എഴുന്നേൽക്കാൻ  ഭയങ്കര  പാടായിരുന്നു…..പകലൊക്കെ    ഒരു  ഉന്മേഷക്കുറവുണ്ടായിരുന്നു……പക്ഷേ  രാത്രി  നേരത്തെ  കിടന്നു  ഉറങ്ങാൻ  പറ്റി ……..ഇപ്പൊ ഓ കെ  ആണ്…….  എന്നാലും   ഒരു  വലിയ  പ്ലസ്  പോയിന്റു   ടീച്ചർ  ‘അമ്മ  ഹാപ്പി ആയി …… ‘അമ്മ  കുറച്ചു  നോര്മലായി  എന്ന്  തോന്നുന്നു….എൻ്റെ   തമാശകൾ  ഒക്കെ  കേട്ട്  ചിരിക്കാൻ  തുടങ്ങിയിട്ടുണ്ട്……..”

അവളുടെ  കണ്ണുകളിൽ   ആ  സന്തോഷം  നിറഞ്ഞിരുന്നു….

“ഗ്രേറ്റ്…….  അപ്പൊ  ഇത്  തുടരാം……”

“ഓ കെ …..”  അവളും  യോജിച്ചു ……

“ഇന്നലെ  വൈഗ  പറഞ്ഞല്ലോ…..ഇന്സെക്വിരിറ്റി …….അത്  നമുക്ക്  മാറ്റണം……. ഇപ്പോൾ  ഈ  കോളേജ്  ഒക്കെ  കഴിഞ്ഞു  ജോലി   ചെയ്യേണ്ടി  വരില്ലേ …അവിടെയും  പുരുഷന്മാർ  ഉണ്ടാവില്ലേ …അവരെയൊക്കെ  എങ്ങനെ  ഫേസ്  ചെയ്യും…….അപ്പോ   ഈ  ചിന്ത  മാറേണ്ടേ…… എല്ലാ  പുരുഷന്മാരും  മോശക്കാരല്ല…… നോക്കു …പല  സ്ത്രീകൾക്കും  ഏറ്റവും  സുരക്ഷിതമായ  വിശ്വസ്തമായ സൂഹൃത്തുക്കൾ   പുരുഷന്മാർ   ആയിരിക്കും…… ഈ  ഞാൻ  ഒരു  മോശം വ്യെക്തിയാണോ ….? “

വൈഗയുടെ  മുഖം  വല്ലാതെ   മുറുകുന്നുണ്ടായിരുന്നു…..

“എങ്ങനെ  തിരിച്ചറിയും   നല്ല  പുരുഷനെ…… എങ്ങനെ  വിശ്വസിക്കും…… ഈ  നല്ല  പുരുഷൻമാർ   എവിടെയാണ്…എനിക്കറിയില്ല…….ഒരു  ബസ്സിൽ  കയറി  നോക്കു ….. കേറുന്ന   സ്ത്രീകളെ   മുട്ടാൻ  നിൽക്കുന്ന   കിളി ….കയ്യിൽ  തട്ടി  ടിക്കറ്റ്  നൽകുന്ന  കണ്ടക്‌ടർ …..മുന്നിൽ  നിൽക്കുന്ന   പെൺകുട്ടികളെ  ചോര   വരെ  ഊറ്റികുടിക്കുന്ന  മാമന്മാർ …പിന്നെ  പറയണ്ട  സ്വയംഭോഗം  വരെ   അതിനകത്തു  നടക്കുന്നത്  കണ്ട ഒരു   ദൃക്‌സാക്ഷിയാണ്  ഞാൻ…… മോസ്റ്റ്  ഓഫ് ദി  മെൻ ആർ   സിക്ക്……  “

അവസാനത്തെ  വാചകം  പറയുമ്പോൾ   അവൾ  വിറയ്ക്കുകയായിരുന്നു…..അവളുടെ  സ്വരം  മുഴങ്ങുകയായിരുന്നു    ആ  നാല്  ചുവരുകൾക്കുള്ളിൽ ……

“റിലാക്സ് ….വൈഗാ ….”  ഞാൻ  അവൾക്കരുകിലേക്കു  വെള്ളത്തിൻ്റെ   കുപ്പി  നീക്കി  വെചു….  അവൾ   അത്  കുടിച്ചു……

“അപ്പോൾ   വൈഗ  ബസിൽ  കയറാറില്ല….? ഓട്ടോ   മാത്രമാണോ  ഉപയോഗിക്കുന്നത്…..?… ”  ഞാൻ  ശാന്തമായി  ആ  കോപാഗ്നി  നിറഞ്ഞ  കണ്ണുകളിലേക്കു  നോക്കി  ചോദിച്ചു……..

“ഞാൻ     പ്രൈവറ്റ്   ബസ്സുകളിൽ  കയറാറില്ല…… കെ .എസ.ആർ.ടി .സി   ബസ്സിൽ  മാത്രമേ  കയറാറുള്ളൂ…..പിന്നെ  ഓട്ടോയും……?”

“അപ്പൊ    ആ  യാത്രകളിൽ   താൻ  സെക്ക്യൂർ   ആണോ…….?”

എന്നെ  സംശയത്തോടെ   നോക്കി……. “ബെറ്റർ…… കുട്ടികൾ  എല്ലാം  പ്രൈവട്ടിലോട്ടാണല്ലോ   അപ്പൊ   ആ ശവംതീനികളും   അങ്ങോട്ട്  പോകും…….ഇതിൽ  വലിയ  ആരോഗ്യം  ഒന്നുമില്ലാത്ത  വയസൻ  ശവംതീനികളാണ്…..”

“സ്ത്രീകളും   ശവംതീനികളും  മാത്രമാണോ  ആ  ബസ്സിലെ  യാത്രക്കാർ ……അങ്ങനെയെങ്കിൽ  ആ  ബസ്സിലെ  യാത്ര  സുഖകരമാണോ…… ?”  ഞാൻ  അവളെ  നോക്കി ചോദിച്ചു .

വൈഗ  നിശബ്ധമായി  എന്നെ  കേൾക്കുകയായിരുന്നു…….

“പറയൂ   വൈഗ……. ആ   യാത്രയിൽ  മറ്റൊരു  വിഭാഗം  മനുഷ്യർ  ഇല്ലേ …… ഒരു  വിഭാഗം  പുരുഷന്മാർ…….അവർ   അല്ലെ   ആ  യാത്ര  സുരക്ഷിതമാക്കുന്നതു……അങ്ങനൊരു  വിഭാഗം  ഇല്ലായിരുന്നു  എങ്കിൽ  ആ   ബസ്സിലെ  നിങ്ങളുടെ   അവസ്ഥ  എന്തായിരിക്കും……..  ആ  വിഭാഗം   എണ്ണത്തിൽ   കൂടുതലോ  കുറവോ …..? ആലോചിക്കൂ…….”

അവൾ  നിശബ്ധമായി   എന്നാൽ   ആലോചനയോടെ  എൻ്റെ   മുന്നിൽ  ഇരുന്നു….

“എല്ലാ   പുരുഷന്മാരും  ശവം തീനികളാണോ ….?”

വൈഗ   ശാന്തമായി  ആലോചനയിലായിരുന്നു……

“ഇതാണ്  ഇന്നത്തെ  ടാസ്ക് …… ഒരു  ട്രെയിൻ  യാത്ര  അടുത്ത്  എവിടെയെങ്കിലും   നടത്തുക…… ബസ്  യാത്ര  നടത്തുക….. പബ്ലിക്  പ്ലസിൽ   പോവുക…..അവിടെയൊക്കെ  കാണേണ്ടത്  അല്ല  എങ്കിൽ  ശ്രദ്ധിക്കേണ്ടത്  ശവംതീനികളെ  മാത്രമല്ല  ദൈവം  അനുഗ്രഹിച്ചു  നൽകിയ  ദൃഢമായ  ശരീരവും  കരങ്ങളും   മനസ്സും  ഉപയോഗിച്ച്  പെണ്ണിനെ  ഭോഗവസ്തുവായി  മാത്രം  കാണുന്ന നവുംസകങ്ങളെ   അല്ല  മറിച്ചു   ആ   ബലമേറിയ  കൈകൾ  കൊണ്ട്  തന്നെ  അവളെ  സംരക്ഷിക്കുന്ന   അവളെ  ഒരു  മനുഷ്യനായി  കാണുന്ന   ആണുങ്ങളെയാണ്   നീ  കാണേണ്ടത് …നല്ല   ചങ്കൊറപ്പുള്ള  പുരുഷന്മാരെയാണ് ശ്രദ്ധിക്കേണ്ടത്…… എന്നിട്ടു ഒരു  റിപ്പോർട്ട്  തയ്യാറാക്കി  വരൂ   ഒപ്പം  ഞാൻ   കുറച്ചു  വ്യായമങ്ങൾ  കൂടി  ചേർത്തിട്ടുണ്ട്  അതും…….”

അന്നത്തെ  സെഷൻ   അവസാനിക്കുമ്പോൾ    വൈഗ  അസ്വസ്ഥയായിരുന്നു…….

“ഞാൻ   ഒറ്റയ്ക്ക്   ട്രെയിനിൽ  പോകണമോ …….? “

“അതേലോ …….?”

“എനിക്ക്  എന്തെങ്കിലും  പറ്റിയാലോ …….?”  തെല്ലു  ഭയത്തോടെ ചോദിക്കുന്നവളെ  കണ്ടപ്പോൾ   വേദന  തോന്നി……

“വൈഗ   എത്രെയോ  സ്ത്രീകൾ  ഒറ്റയ്ക്ക്   ട്രെയിനിൽ സഞ്ചരിക്കുന്നു.അവർക്കു  ഒന്നും  പറ്റുന്നില്ലല്ലോ ….  പിന്നെന്താ  വൈഗയ്ക്കു……..ഒരു  മണിക്കൂർ  യാത്ര  മതി ..ദൂരെ  ഒന്നും  വേണ്ടാ …”

അവൾ  അസ്വസ്ഥതയോടെ  എന്നെ  നോക്കി ..ഞാൻ  എഴുന്നേറ്റു   ലൈറ്റ്  അണച്ചു …..അവളും  എനിക്കൊപ്പം

പുറത്തേക്കു  ഇറങ്ങി ….കാലുകൾക്കു  ഒട്ടും  വേഗത   ഉണ്ടായിരുന്നില്ലാ അവൾക്കു …..തിരിച്ചു  ഇറങ്ങാൻ  നേരം  അവൾ   പറഞ്ഞു……

“ട്രെയിൻ  യാത്ര  ഒറ്റയ്ക്ക്  പറ്റും   എന്ന്  തോന്നുന്നില്ല …….”

എന്നെ  ദയനീയതയോടെ  നോക്കി…….. “വേറെ  എന്തെങ്കിലും   മാറ്റി  തരാമോ……?”

“പറ്റില്ലല്ലോ…..ട്രൈൻ  യാത്ര  എന്തായാലും  വേണം……അതും  ഒറ്റയ്ക്ക് …നിര്ബന്ധമാണ്……”

നിരാശയോടെ  അവൾ   ഇറങ്ങി  നടന്നു ……..

“ആ…പിന്നെ   വേണമങ്കിൽ   നിന്റെ   കാക്കിയെയും  കൂടെ  കൂട്ടിക്കോളൂ ……”  ഞാൻ  വിളിച്ചു  പറഞ്ഞു……അവൾ  തിരിഞ്ഞു  ഓടി  എന്റടുത്തേക്കു  വന്നു……

“ശെരിക്കും   ഞാൻ  അർജുനെട്ടനെ   കൂട്ടിക്കോട്ടെ…….”

ഞാൻ   കൃത്രിമ  ഗൗരവത്തിൽ  ഒരു  കണ്ണടച്ചു  പറഞ്ഞു……

“പക്ഷേ   ഒരു  കാര്യം …… അടുത്ത്  അടുത്ത്  ഒന്നും  ഇരിക്കണ്ടാ …ആ   ബോഗിയിൽ   അവനും   ഉണ്ടാവും  അകലത്തിൽ ….. “

“താങ്ക്  യൂ   ഫയസി   ഇക്കാ ……..താങ്ക്സ്   എ ലോട് ……”  എന്നും  പറഞ്ഞു   എൻ്റെ   തോളിൽ  അടിച്ചു   ഓടി  മറയുന്ന  വൈഗയെ  ഞാൻ  വാത്സല്യത്തോടെ  നോക്കി …..

അന്ന്   രാത്രി  അർജുനേട്ടൻ  വരുന്നതുവരെ  ഞാൻ  കാത്തിരുന്നു…..പക്ഷേ  എപ്പോഴോ   ഉറങ്ങി  പോയി…….  നേരം  വെളുക്കുമ്പോൾ  കണ്ടു  എനിക്കരുകിൽ  കിടന്നുറങ്ങുന്ന  അർജുനേട്ടനെ  ……  ഞാൻ   മെല്ലെ  എഴുന്നേറ്റു……ഇതെപ്പോ  വന്നു  ഞാൻ  അറിഞ്ഞില്ലല്ലോ….. ഞാൻ  എഴുന്നേറ്റു   ഫെയ്‌സി  തന്ന  ഡയറി  നോക്കി  കുറെ  വ്യായാമങ്ങൾ  ചെയ്തു……പിന്നെ  കുളിച്ചു……  താഴോട്ടു  ഇറങ്ങാൻ  നേരം  എന്തോ  കൊച്ചു  കുട്ടികളെപ്പോലെ  കിടന്നുറങ്ങുന്ന  അർജുനെട്ടനെ  കണ്ടപ്പോൾ  ഒരു  നിമിഷത്തെ  പ്രേരണയിൽ  ഞാൻ  ഓടി  ചെന്ന്  ആ   കവിളിൽ   അധരങ്ങൾ  ചേർത്തു ….  ഗാഡമായ  ഉറക്കമായിരുന്നിട്ടു  പോലും  ആ  കണ്ണ്  ചിമ്മുന്നത്  കണ്ടപ്പോൾ   ഞാൻ  വേഗം  ഓടി  മുറിയിൽ  നിന്നിറങ്ങി   വാതിലിനു  മറവിൽ  നിന്നു …..  കണ്ണ്  തുറന്നു  ചുറ്റും  നോക്കുന്നുണ്ട്….ഒരു  കൈകൊണ്ടു  കവിളിൽ   തടവുന്നുണ്ട്…….ദേഹത്ത്  പറ്റിയ   എന്റെ  മുടിയിലെ  വെള്ള  തുള്ളികൾ  നോക്കി    ചിരിക്കുന്നത്  കണ്ടപ്പോൾ   ഇനി  എന്നെ  ഇപ്പൊ  കാണുകയും  കൂടെ  ചെയ്‌താൽ  പൂർത്തിയാകും…ഞാൻ  വേഗം  ഓടി  അടുക്കളയിൽ  പോയി…അമ്മയോടൊപ്പം  കൂടി…. 

അന്ന്    അർജുനേട്ടനും  തിരക്കായിരുന്നു……ഞങ്ങൾ   ഒരുമിച്ചാണ്  ഇറങ്ങിയത് …..ഒന്നും   പറയാൻ  കഴിഞ്ഞിരുന്നില്ല…….വീടിനു   മുന്നിൽ  ബൈക്കിലേക്കു കയറാൻ  ഒരുങ്ങുമ്പോൾ കുസൃതിയോടെ  പറഞ്ഞു…

“വൈകാശീ   ഞാൻ  ഇന്ന്  ഒരു  സ്വപ്നം  കണ്ടു…….രാവിലെ    കുളിച്ചു  നനവോടു  കൂടി   ഒരു   സുന്ദരി  വന്നു  എന്റെ  കവിളിൽ  ഒരു  ഉമ്മ  വെക്കുന്നു  എന്ന്……..”

ഞാൻ    ഒന്നുമറിയാത്ത  ഭാവത്തിൽ  നിന്ന്  കേട്ടു……പക്ഷേ  അടുത്ത   വാചകത്തിൽ   എന്റെ   സമനില    തെറ്റി  പോകുമായിരുന്നു…..

“ആ   സുന്ദരിക്ക്   സുഭദ്രയുടെ  ഛായ   ആയിരുന്നു……..”

അതും  പറഞ്ഞു ആത്മനിർവൃതിയോടെ  മാനത്തു  നോക്കി  നിൽക്കുന്നു …എങ്ങനെ  സഹിക്കും  ഞാൻ ….ഒന്നും  നോക്കിയില്ല …ആ    കൈഎടുത്തു     നല്ല  ഒരു  കടി  വെച്ച്  കൊടുത്തു   …..അപ്രതീക്ഷിതമായതു  കൊണ്ട്  തന്നെ    അർജുനേട്ടൻ   വേദനയോടെ  കൈ  എടുത്തു  കുടഞ്ഞു  ചുറ്റും  നോക്കി ……

” എന്താ     പെണ്ണേ ഇത്……?  സ്ഥലകാല  ബോധം  പോലും  ഇല്ലേ ….?. “

“പിന്നെ    സുഭദ്ര  പോലും….ഞാനാ   രാവിലെ  ഉമ്മ  വെച്ചത്  …..അപ്പോഴാ  അങ്ങേരുടെ  സുഭദ്ര…..”  ഞാൻ  ദേഷ്യത്തിൽ  ബൈക്കിൽ  കയറാതെ   നടക്കാനാഞ്ഞതും    എന്നെ  പിടിച്ചു  നിറുത്തി…….

“അയ്യോടീ   എൻ്റെ   വൈകാശി  ആയിരുന്നോ…… ? ”  ഞാൻ  അതേ   എന്ന് പരിഭവത്തോടെ   തലയാട്ടിയപ്പോൾ  ആ  കണ്ണിൽ  നിറഞ്ഞതു   കുസൃതിയായിരുന്നു ……..

“ഫയസി   ഡോക്‌ടർ   കൊള്ളാല്ലോ……  നല്ല   പുരോഗമനം  ഉണ്ട് …….”

ഞാൻ  ചെറുചിരിയോയുടെ  തലയാട്ടി …..

“അതേ    ഒരു   ടാസ്ക്  ഉണ്ട്……  ഒറ്റയ്ക്ക്  ഒരു  ട്രെയിൻ  യാത്ര ……അർജുനേട്ടനും  വരുമോ ….?”

“ഞാൻ  എന്തിനാ …..?  നീ  ഒറ്റയ്ക്കല്ലേ …..”

ഞാൻ   വിശദമായ  അർജുനേട്ടനോട്  പറഞ്ഞു…..

“ഒരു   ട്രെയിൻ  യാത്രയെ   എന്തിനാ  വൈകാശി  ഇത്രയ്ക്കു  പേടിക്കുന്നെ…..?.”

“നിക്ക്  പേടിയാണ്….എനിക്ക്  സൗമ്യ  യുടെ  നിലവിളി  ഓര്മ  വരും ……ആ  ഗോവിന്ധചാമിയുടെ  മുഖമൊക്കെ  ഓർമ   വരും …സീൻ  മൊത്തം  ഡാർക്ക്  ആവും……എനിക്ക്  പറ്റില്ല…….”

അർജുനേട്ടൻ   എന്നെ  വാത്സല്യത്തോടെ  നോക്കി…….

“എന്നാൽ  പിന്നെ  പോയേക്കാം……”

അങ്ങനെ  ടിക്കറ്റും  ബുക്ക്  ചെയ്തു…..ഞാൻ  ഒറ്റയ്ക്ക്  ബസ്‌യാത്രകൾ   നടത്തി   …പല   പൊതു  പരിപാടികൾക്കും  ഒറ്റയ്ക്ക്  പോയി….ഫയസി  പറഞ്ഞതുപോലെ   അപകടകാരികൾ  അല്ലാത്ത    ഒരു  വലിയ  ഭാഗം  പുരുഷന്മാരെ  ഞാനും  ശ്രദ്ധിച്ചു  തുടങ്ങി……

വഴി  ചോദിച്ചാൽ  കഴിക്കകുന്ന  ഭക്ഷണം  പോലും  നിർത്തി  വന്നു  വഴി  പറഞ്ഞു  തരുന്നവരെ ….. മറന്നു  വെച്ച  സാധനങ്ങൾ  ഉത്തരവാദിത്തത്തോടെ  ആൾക്ക്  എടുത്തു  കൊടുക്കുന്നവരെ … മീൻ  വിറ്റു   അവശരായി  നിൽക്കുന്ന  സ്ത്രീകളെ   കാശ്  വാങ്ങാതെ  തന്നെ  ഓട്ടോയിൽ  കയറ്റുന്ന  ചേട്ടന്മാരെ … അവരുടെ  നിറഞ്ഞ ഭാരമേറിയ  മീൻകുട്ടകൾ  അവഗണനയോടെ    മൂക്ക്  പൊത്തി  സ്ത്രീകളും   പെൺകുട്ടികളും   മാറി  നിൽക്കുമ്പോ ……  “എന്താണ്  ചേച്ചീ …..?”  എന്ന്  ചോദിച്ചു  ഓടി  വന്നു  അവരുടെ  തലയിൽ എടുത്തു  വെച്ച്  കൊടുക്കുന്ന  അനിയന്മാരെ ……..ശവംതീനികൾക്കു  ഇടയിലും  നെഞ്ചും  വിരിച്ചു  നിൽക്കുന്ന   ഒരു  വലിയ  വിഭാഗം…….ഇവരല്ലേ  പുരുഷന്മാർ……ഇത്രയുംനാൾ  കണ്ട  ചോര  ഊറ്റികുടിക്കുന്ന  നവുംസകൾ  അല്ലാ……. എന്നാൽ  ഒറ്റപ്പെടുന്ന  പെൺകുട്ടിക്ക്  ചുറ്റും  ശവംതീനികൾ  എങ്ങനെ  എത്തുന്നു……അവർക്കു  അവസരങ്ങൾ  ആണ് പ്രധാനം…..

അങ്ങനെ  ട്രെയിൻ  യാത്രയുടെ  ദിവസം  വന്നെത്തി…..അർജുനേട്ടനോടൊപ്പം  സ്റ്റേഷനിൽ   എത്തി…… ചിരിയോടെ  എന്നെ  നോക്കി  എന്റെ   ടിക്കറ്റ്  തന്നു……

“അർജുനേട്ടൻ  വരുന്നില്ലേ….?”

“എന്നെ  നോക്കണ്ട …വൈഗ  പോയി …സീറ്റ് കണ്ടു  പിടിച്ചു  ഇരുന്നോ……?”

നിരന്നു  നിൽക്കുന്ന  ട്രെയിനുകൾക്കിടയിൽ  ഞാൻ  പകപ്പോടെ  അർജുനെട്ടനെ  നോക്ക്കി…..

“ഏതു   ട്രെയിൻ..?  ഏതു  ബോഗി ?  എന്നൊക്കെ  ഞാൻ  കണ്ടു  പിടിക്കണമോ….?”

“അതേല്ലോ ….?  പൊയ്ക്കോ……ഞാൻ  ഉണ്ട്  പിന്നിൽ ……”

ഞാൻ  പരിഭവത്തോടെ  നോക്കി…..

“ഇയാൾക്ക്   വീട്ടിൽ  ഇരുന്നാൽ  പോരായിരുന്നോ…..?ഞാൻ  ഒറ്റയ്ക്ക്  വന്നാൽ  മതി  ആയിരുന്നു…”

“ഓ..കെ ….”

അത്രയും  കേട്ടതും  അർജുനേട്ടൻ   തിരിഞ്ഞു  ഒറ്റ  നടപ്പായിരുന്നു…..

“അയ്യോ….എന്നെ  ഇട്ടിട്ടു  പോവല്ലേ ….”  എന്ന  നിലവിളിയോടെ .ഞാൻ  പിന്നാലെ  ചെന്ന്  പിടിച്ചു  നിർത്തി…..

“എനിക്ക്  പോയിട്ട്  നൂറു   പണിയുണ്ട്……. നീ  ഒറ്റയ്ക്ക്  പോയിട്ട്  വാ……”

കുസൃതിയോടെ  എന്നെ  നോക്കി  പറഞ്ഞു……എനിക്ക്  ദേഷ്യം   വന്നു…..

“മര്യാദയ്ക്ക്   വാ  മനുഷ്യാ……”  അതും  പറഞ്ഞു  ഞാൻ  മുന്നിൽ  നടന്നു…..കുറച്ചു  ദൂരം  പിന്നിട്ടു  തിരിഞ്ഞു  നോക്കുമ്പോ  അർജുനെട്ടനെ  കണ്ടില്ലാ….. എവിടെയോ   മറഞ്ഞു  നിൽപ്പുണ്ടാവും…എന്നാലും  എന്റെ  പിന്നിൽ  ഉണ്ട്  എന്ന  ഉറച്ച  വിശ്വാസം  എനിക്കുണ്ടായിരുന്നു….ഞാൻ മുന്നോട്ടു  ചുവടുകൾ  വെച്ചു …..  സത്യം പറഞ്ഞാൽ  ഞാൻ  ഒരുപാട്  കറങ്ങി  വന്ന  സ്ഥലത്തു  തന്നെ  വീണ്ടും  വന്നു…..പലരോടും  ചോദിച്ചു  ഒടുവിൽ  ഞാൻ  കണ്ടത്തി  എന്റെ   ഇരിപ്പിടം ….പിന്നെ  അർജുനെട്ടനെ  കാത്തു  ഇരിപ്പായി .

 ട്രെയിൻ  നീങ്ങി  തുടങ്ങിയപ്പോൾ     രണ്ടു  പുരുഷന്മാർ  വന്നു  അടുത്ത്  ഇരുന്നു……അവരോടു  ഈ സീറ്റ്  മറ്റൊരാൾടെയാണ് എന്ന്  പറഞ്ഞപ്പോൾ   അവർ  അവരുടെ  ടിക്കറ്റ്  കാണിച്ചു  തന്നു…..പെട്ടോ …അപ്പൊ  അർജുനേട്ടൻ  ടിക്കറ്റ്  എടുത്തില്ലേ …എന്നെ  പറ്റിച്ചതാണോ…..ഞാൻ  എഴുന്നേറ്റു    അർജുനേട്ടനെ   തിരക്കി  നടന്നപ്പോൾ  കണ്ടു ബോഗിയുടെ  അവസാനം   പുറത്തേക്കുള്ള  വഴിയിൽ  കൈപിണച്ചു  കെട്ടി  എന്നെയും  നോക്കി  ചിരിയോടെ  നിൽക്കുന്നു……ഞാൻ  വേഗം  അടുത്തേക്ക്  ചെന്നു …..

“എന്താ    എന്റെ  അടുത്ത്  ടിക്കറ്റ്  എടുക്കാത്തെ …..?”  കുറുമ്പോടെ   എന്നെ  നോക്കി  ചിരിക്കുന്നു ..

“ഡോ .ഫയസി   പറഞ്ഞു……..”

ഞാൻ  തലയിൽ   കൈവെച്ചു ……   അയാളെ  ഞാൻ  കൊല്ലും…..എന്തിനു  എന്നെ   പൂട്ടാനുള്ള   താക്കോൽ ഞാൻ അല്ലെ  അയാളുടെ  കയ്യിൽ  കൊടുത്തത് …

അർജുനേട്ടൻ  ചിരിയോടെ  എന്റെ   അരികിലേക്ക്  നീങ്ങി  നിന്നു …പാറി  പറക്കുന്ന  മുടി   ഇഴകൾ   ചെവിക്കു  പിന്നിലായി  ഒതുക്കി  വെച്ച്  തന്നു……

കാറ്റത്തു  പറക്കുന്ന  മുടിഴകളും  അർജുനേട്ടൻ്റെ   തീക്ഷണമായ  കണ്ണുകളും   കണ്ടപ്പോൾ   ഫയസിയുടെ  ചോദ്യം ഓർമ്മ   വന്നു………

“ഹസ്ബൻഡ്   ഹോട്   ആൻഡ്  സെക്സി  ആണോ ?”

അത്  ഓർത്തു  ഞാൻ  പൊട്ടി  ചിരിച്ചു……

“എന്തിനാ  ചിരിച്ചത് …..?”

ഞാൻ  ചിരി  അടക്കി……

“ഇപ്പോഴല്ല  പിന്നൊരിക്കൽ  പറയാം……..”

“ആയിക്കോട്ടെ ….” കുറച്ചു  നേരം  കഴിഞ്ഞപ്പോൾ  അർജുനേട്ടൻ   തന്നെ  എന്നെ  നിർബന്ധിച്ചു  സീറ്റിലേക്ക്  പറഞ്ഞയച്ചു …..

രണ്ടു   പുരുഷന്മാരുടെ  നടുക്ക്  ഞാൻ  കഷ്ടപ്പെട്ട്  ചുരുങ്ങി  ഇരുന്നു  അവരെ  മുട്ടാതെ ……എന്റെ   അവസ്ഥ  കണ്ടിട്ടാവും  അടുത്തിരുന്ന   പുരുഷൻ  മറ്റൊരു  സീറ്റിലേക്ക് മാറി   ഇരുന്നു….. ആദ്യമായി  ആണ്  ഞാൻ   ട്രെയിനിൽ  യാത്ര  ചെയ്യുന്നത്…..കുട്ടിക്കാലത്തു  എപ്പോഴോ  ഒരിക്കൽ  പോയിരുന്നു…ശെരിക്കു  ഓര്മ ഇല്ല…..വലുതായപ്പോൾ  വലിയ  കൊതി  ആയിരുന്നു..എന്നാൽ   പിന്നീട്  അതൊരു  പെൺകുട്ടിയുടെ  നിലവിളിയുടെ  ഓർമയായി  മാറി  ഇരുന്നു…..  എന്നെ  വല്ലാതെ  അസ്വസ്ഥതപ്പെടുത്തിയ  വാർത്തയായിരുന്നു  അത്…….എത്ര  ദിവസങ്ങൾ  ഞാൻ  ഉറങ്ങിയിരുന്നില്ല്ല…..ഇന്നും  ഈ  പാളങ്ങളിൽ   സൗമ്യയുടെ    ചോരയുടെ മണമില്ലേ ……

വേണ്ടാ   അങ്ങനെ  ചിന്തിക്കണ്ടാ……. വേണ്ടാ…..പക്ഷേ  വിദൂരതയിൽ  എവിടെയോ  ആ  കിലുക്കം  കേട്ട്  തുടങ്ങുന്നു ……ആ  മണികിലുക്കം  എൻ്റെ   കാതുകളിൽ  എത്തുന്നു….  ശ്വാസം  മുട്ടുന്നു…..തല   വെട്ടി  പൊളിയുന്ന  വേദന….. കാലുകൾ  വേദനിക്കുന്നു…….ഞാൻ  കണ്ണടച്ച്  തുറക്കുമ്പോൾ  ഞാൻ  അറിയുന്നു  ആ  കിലുക്കം   കാതുകളിൽ  എത്തുന്നു……ആ  മണി  അടി  ശബ്ദം  വീണ്ടും   വന്നെത്തുന്നു… ചുറ്റും  ഉള്ള  ശബ്ദങ്ങൾ  വിദൂരതയിൽ  എവിടെയോ  മങ്ങുന്നു……കാഴ്ചകൾ  മങ്ങുന്നു……..

“വൈകാശീ …വൈകാശി…….”    അർജുനേട്ടൻ   മുന്നിൽ  നിന്ന്  വിളിക്കുന്നു…..മങ്ങിയത്  എങ്കിലും  ആ  രൂപം   തെളിയുന്നു……ആ   ശബ്ദം   മണികിലുക്കത്തിനും   അപ്പുറം  ഒച്ചയിൽ  കാതുകളിൽ  എത്തുന്നു….  അർജുനേട്ടൻ   ശക്തിയായി എന്നെ  പിടിച്ചു  എഴുന്നേൽപ്പിച്ചു……  കുറച്ചു  മാറി  മറ്റൊരു വിൻഡോ   സീറ്റിൽ   കൊണ്ട്  ഇരുത്തി…..  ഞാൻ  അപ്പോഴും   വെട്ടി  വിറച്ചു  വിയർത്തു  കൊണ്ടിരിക്കുകയായിരുന്നു…..അർജുനേട്ടൻ   തൂവാല  കൊണ്ട് എന്റെ  വിയര്പ്പു  ഒപ്പി  തന്നു……

“നല്ല   ചൂട്  അല്ലെ   വൈഗാ …….”

ഞാൻ  യാന്ത്രികമായി  തലയാട്ടി  പുറത്തേക്കു  നോക്കി ഇരുന്നു……എപ്പോഴോ  ഞാൻ  അർജുനേട്ടൻ്റെ   ചുമലിലേക്ക്  തലചായ്ച്ചു……കണ്ണ്  തുറക്കുമ്പോൾ  ഞങ്ങൾ  കോഴിക്കോട്  എത്തിയിരുന്നു…..  ട്രെയിൻ   നിന്ന്  യാത്രക്കാർ  ഇറങ്ങുമ്പോഴും  ഞാൻ  ആ  ചുമലിൽ  തലചായ്ച്ചു  കിടക്കുകയായിരുന്നു…..

“വാ  ഇറങ്ങണ്ടേ ……..”

ഞാൻ  വേണ്ടാ  എന്ന്  തലയാട്ടി……

“എന്തിനാ  ഇറങ്ങുന്നേ   ..ഇതിൽ  തന്നെയെല്ലേ   തിരിച്ചു പോകുന്നേ……”

“അല്ലല്ലോ…… നമ്മൾ  ഇപ്പോഴല്ലാ   പോവുന്നെ…..”

ഞാൻ  അതിശയത്തോടെ  തലപൊക്കി  നോക്കി…ആ  കണ്ണുകളിൽ  കുസൃതി  ആയിരുന്നു….

“കോഴിക്കോട്   വരെ  വന്നതല്ലേ …നമ്മുക്ക്  ഒരു   കോഴിക്കോടൻ  ബിരിയാനിയൊക്കെ  കഴിച്ചു   മിടായി   തെരുവും  കണ്ടു  ബീച്ചും  കറങ്ങി  വൈകിട്ട്  പോകാന്നേ …..”  എന്റെ  ഹൃദയം    സന്തോഷം  കൊണ്ട്  തുള്ളിച്ചാടി ……ഒപ്പം  ഒരു  ആശങ്കയും

“അയ്യോ…..അപ്പൊ  ഫയസി  ഡോക്‌ടറോ  ..?..” 

“ഇത്  നമുക്ക്  അവനോടു  പറയണ്ട……..  എന്തെ ….?”  മെല്ലെ  ശബ്ദം  താഴ്ത്തി എന്നോട്  പറഞ്ഞു…ഞാനും  അതെ  സ്വരത്തിൽ  ശബ്ദം  താഴ്ത്തി  പറഞ്ഞു…..

“വേണ്ടാ……പറയണ്ടാ……..”

എൻ്റെ   ജീവിതത്തിലെ  ഏറ്റവും  മനോഹരമായ  ദിവസമായിരുന്നു അന്ന്……എന്റെ   അർജുനേട്ടൻ്റെ   കയ്യും  പിടിച്ചു  ഞാൻ  മിടായി  തെരുവും  ബീച്ചും  എല്ലാം   ആസ്വദിച്ചു  കണ്ടു..  കടലോരത്തെ   വിവിധ  രുചികളുടെ  നീണ്ട   തട്ടുകൾ   എല്ലാം  ഞങ്ങൾ  ആസ്വദിച്ചു…. .ഓരോ  നിമിഷവും  പാഴാക്കാതെ  കൊതിതീരാതെ  ഞാൻ  ആസ്വദിച്ചു….. ഓരോ  വഴികളിലും  എന്നെ    ശ്രദ്ധയോടെ  ചേർത്ത്  പിടിക്കുന്ന  അർജുനെട്ടനെ  ഞാനും   ചേർത്ത്  പിടിച്ചു  ശക്തമായി……

വൈകിട്ട്  തിരിച്ചു   സ്റ്റേഷനിൽ  എത്തിയപ്പോൾ   ഞാൻ  അർജുനേട്ടനോട്  പറഞ്ഞു…..

“ഇവിടെ  വെച്ച്  നമുക്ക്  ഒരു  സെൽഫി  എടുക്കാം……എന്തിനാണെന്നോ …?  ഈ  ട്രെയിൻ  കാണുമ്പോ  പാളങ്ങൾ   കാണുമ്പോ  എന്റെ  മനസ്സിൽ  ആദ്യ  ഓടി  എത്തേണ്ടത്  ഈ  അർജുനേട്ടനും  നമ്മുടെ ഈ  യാത്രയും  ആണ്…..”

അർജുനേട്ടൻ   ചിരിയോടെ  എന്നെ  നോക്കി   മൊബൈൽ   വാങ്ങി  ഞങ്ങൾ  ഒരുമിച്ചു  ചേർന്ന്  നിന്ന്  ഒരു  സെൽഫി  എടുത്തു……

തിരിച്ചുള്ള  യാത്രയിൽ  ഞങ്ങൾ   ഒരുമിച്ചായിരുന്നു…….  ആ   മണികിലുക്കമെന്നെ  തേടി  വന്നില്ല…..ഞാനതിൽ  വല്ലാതെ  ആശ്വസിച്ചു….

തിരിച്ചു   വീട്ടിൽ  എത്തി   അമ്മയ്ക്കും  രുദ്രയ്ക്കും   വാങ്ങി  കൊണ്ട്  വന്ന  കോഴിക്കോടൻ  ഹലുവ   കൊടുത്തു …  എന്തെക്കെയോ  അവൾ  വാങ്ങിയിരുന്നു  അതൊക്കെ  കൊടുത്തു…..കോഴിക്കോടിനെ  പറ്റി   വർണിച്ചു   അടുത്ത  അവധിക്കു   എല്ലാർക്കും  ട്രെയിനിൽ  അങ്ങോട്ട്  പോകാം  എന്ന്  വരെ  തീരുമാനിപ്പിച്ചു…..  അമ്മയും സമ്മതിച്ചു…..

അവളുടെ  നിറഞ്ഞ   സന്തോഷത്തിനിടയിലും   രാവിലെ   അന്നത്തെപോലെ   വല്ലാതെ  തല  വെട്ടിച്ചു  അടുത്തിരുന്ന   യാത്രക്കാരെ  തട്ടി  മാറ്റുന്ന  വൈഗ  എന്നിൽ   വേദന  നിറച്ചു……ഒരുപക്ഷേ  അവൾ  അറിഞ്ഞു  പോലും  ഉണ്ടാവില്ല    …അവളിലെ  ആ  പെരുമാറ്റത്തെ …..ഞാൻ  ഫെയ്‌സിയെ വിളിച്ചു  കാര്യം  പറഞ്ഞു…..

“വൈഗയിൽ  ഇനിയും  അവൾ  പറയാത്ത  പലതും  ഉണ്ട്  അജു ……മേ   ബി  ഇറ്റ്  വിൽ  ഹർട്   യു  മോർ ……. ചിലപ്പോൾ   നിനക്ക്  ആക്‌സെപ്ട്    ചെയ്യാൻ  പോലും  കഴിയില്ലായിരിക്കാം   …”

അവനത്   പറഞ്ഞപ്പോൾ   ഞാൻ  വേദനയോടെ   പറഞ്ഞു….

“ഒരു   റേപ്പിൽ   കൂടുതൽ  ഒന്നും  അവൾക്കു   പറയാൻ  ഉണ്ടാവില്ല    ഫെയ്‌സി …….  അതൊന്നും  അര്ജുനന്  അവൻ്റെ   വൈകാശിയുടെ  മേൽ  ഉള്ള  പ്രണയത്തിനെ    ബാധിക്കുന്നില്ല…….എൻ്റെ   വൈഗയോളം   ആഴമായി  ഭ്രാന്തമായി   ആരും  എന്നെ  സ്നേഹിക്കുന്നില്ല   ഫയസി ….”

നിറഞ്ഞ  കണ്ണുകളോടെ  ഞാൻ   ആ  ഫോൺ   വെച്ചു ……

(കാത്തിരിക്കണംട്ടോ )

ഒരുപാട്   നന്ദി  സ്നേഹം   ക്ഷമയോടെയും   അസഹിഷ്ണുതയോടെയും   കാത്തിരുന്ന   എന്റെ  ഓരോ  ചങ്കുകളോടും….

ഇസ സാം

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇസ സാം ന്റെ മറ്റു നോവലുകൾ

ഒരു അഡാർ പെണ്ണുകാണൽ

തൈരും ബീഫും

 

Title: Read Online Malayalam Novel Chankile Kakki written by  Izah Sam

5/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!