“ഇപ്പോൾ നമ്മൾ അകന്നാണോ അടുത്താണോ വൈകാശി……..?” എന്റെ വയറിലൂടെ ബലമായി കൈചേർത്തു പിടിച്ചിരിക്കുന്ന അർജുനേട്ടൻ്റെ ശരീരത്തിന്റെ ചൂട് എന്നിലും ചേരുന്നു…… ഞാൻ അർജുനെട്ടനെ നോക്കി….
“ഇപ്പൊ നീ പാനിക് ആവുന്നില്ലല്ലോ വൈഗാ …… വിറയ്ക്കുന്നില്ലല്ലോ …എന്നെ തള്ളി മാറ്റുന്നില്ല…… വിറയ്ക്കുന്നില്ല …..നിന്റെ കണ്ണുകളിൽ വെപ്രാളം ഇല്ല……കാരണം എന്താണ് എന്നറിയോ …….”
ഞാൻ യാന്ത്രികമായി ഇല്ലാ എന്ന് തലയാട്ടി …..
“കാരണം ഇപ്പോൾ നിന്റെ മനസ്സിൽ ഞാനും ഈ കുഞ്ഞുട്ടനും മാത്രമേയുള്ളു..മറ്റൊന്നുമില്ല …നിന്നെ വേട്ടയാടുന്ന ഓർമകൾ ഇല്ലാ .ചിന്തകൾ ഇല്ലാ…ഒന്നും ഇല്ല……… പക്ഷെ ഇതുപോലെ ഞാൻ നിന്നെ വേറെ എവിടെവെച്ചു ചേർത്ത് പിടിച്ചാലും നീ ബഹളം കൂട്ടുമായിരുന്നു….. നമുക്കിടയിൽ നമ്മൾ മാത്രം മതി വൈഗാ…. നിന്റെ ഓർമകളും ഭയവും എല്ലാം ഓടിച്ചു വിടു ….. എനിക്ക് നിന്നെ ഇത് പോലെ ചേർത്ത് പിടിക്കണം എപ്പോഴും…… ഈ അധരങ്ങൾ കവരാനും എനിക്ക് തോന്നാറുണ്ട് …ഇപ്പോഴും തോന്നുന്നു …….എന്നോട് ഒന്ന് ചേർന്ന് കിടക്കാൻ നീയും രാത്രിയെയും എന്റെ ഉറക്കത്തെയും കൂട്ട് പിടിക്കുന്നില്ലേ …… എന്തിനാ അത് …? നമുക്കും ജീവിക്കണം എല്ലാരേയും പോലെ…എന്തിനെയാണ് നീ ഭയക്കുന്നത്…..എന്നെയാണോ …..? നീ ആഗ്രഹിക്കാതെ ഞാൻ നിന്നെ ഒന്ന് തൊടുക പോലും ഇല്ല……. “
എന്നെ തന്നെ നോക്കി നിൽക്കുന്ന ആ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു…… ഞാൻ പോലും അറിയാതെ ആഗ്രഹിക്കാതെ എൻ്റെ കൈകൾ ആ നെഞ്ചിൽ തള്ളി മാറ്റുവാൻ ശ്രമിക്കുന്നുണ്ടായിരുന്നു….
അർജുനേട്ടൻ എന്നെ നോക്കി “ആ കിളിക്കൂട് കണ്ടോ നീ……” എന്റെ ഇടതു ഭാഗത്തേക്ക് കൈചൂണ്ടി പറഞ്ഞു…..അപ്പോഴും ഞാൻ അർജുനെട്ടനെ തള്ളി മാറ്റാൻ ശ്രമിച്ചു കൊണ്ടിരുന്നു….. ഒടുവിൽ എന്നെ വിട്ടു മാറി നിന്നു…… എന്നെ നോക്കി ചെറുചിരിയോടെ വീണ്ടും ഇടതു ഭാഗത്തേക്ക് കൈചൂണ്ടി…..
ഞാൻ അങോട്ടേക്കു നോക്കിയതും ആ പാമ്പു തലവെളിയിലിട്ടു നോക്കുന്നു…. അവിടെ കിളിക്കൂടും ഇല്ല ഒന്നുമില്ല….. ഞാൻ ഭയന്നു വീണ്ടും അർജുനേട്ടനോടൊപ്പം ചേർന്ന് നിന്നു…..
ഞാൻ അർജുനെട്ടനെ സംശയത്തോടെ നോക്കി…..
“കണ്ടോ …ഇത്രേയുള്ളൂ…. ഞാൻ കരുതി കുഞ്ഞുട്ടനെ കാണുമ്പോൾ നീ നിലവിളിക്കും എന്ന്….. “
അത് എനിക്കും അത്ഭുതമായിരുന്നു…… ഞാൻ അത്ര ഭയന്നിരുന്നില്ല……
തിരിച്ചു മുറിയിലേക്ക് വരുമ്പോഴും ഞാൻ അർജുനെട്ടനെ നോക്കിയില്ല…….എന്റെ മനസ്സിൽ നിറച്ചും അർജുനേട്ടൻ്റെ വാക്കുകളായിരുന്നു……. നേരം വെളുക്കുവോളം തിരിച്ചും മറിച്ചും ആ വാക്കുകളായിരുന്നു…… എനിക്കും ജീവിക്കണം ……. രാത്രിയെ കൂട്ട് പിടിച്ചു അർജുനേട്ടനോടൊപ്പം ചേർന്ന് കിടന്നതു…. സുഭദ്രയുടെ പേര് ചേർത്ത് അർജുനേട്ടന്റെ പേര് പറയുമ്പോ ദേഷ്യം വരുന്നത്…….ഇല്ലാ……എനിക്ക് ഇനി ഒരു തിരിച്ചു പോക്കില്ല ….എനിക്ക് അർജുനേട്ടനോടൊപ്പം ജീവിക്കണം…. അർജുനേട്ടൻ അടുത്ത് വരുമ്പോൾ എനിക്കും അത് ആസ്വദിക്കണം……
രാവിലെ നേരത്തെ എഴുന്നേറ്റു ഒരുങ്ങി സ്പെഷ്യൽ ക്ലാസ് ഉണ്ടു എന്ന് നുണ പറഞ്ഞു ഒരാളോട് ഒഴികെ …….എന്നെ ഇപ്പോൾ എന്നെക്കാളും അറിയുന്ന മനസ്സിലാക്കുന്ന അർജുനേട്ടനു മുഖം കൊടുത്തില്ല….. വേഗം ഇറങ്ങി കോളേജിലേക്ക് വന്നു….
ലൈബ്രറിയിൽ ഇരുന്നു ഒരുപാട് ആലോചിച്ചു….. ക്ലാസ്സ് തുടങ്ങിയപ്പോൾ ഞാൻ ഇറങ്ങി….ഒരു ഓട്ടോ പിടിച്ചു നേരെ വിട്ടു……
പൂക്കളാലും പക്ഷികളാലും മനോഹരമായ ഫയസിയുടെ സ്വർഗ്ഗത്തിലേക്ക് വിറയലോടെ ഞാൻ ചുവടുകൾ വെചു…… തത്തി തത്തി നടക്കുന്ന അരയന്നങ്ങളും ചെടികളെയും പച്ച പുൽമേടിനെയും പരിപാലിക്കുന്ന തോട്ടക്കാരനെയും അവർക്കു നിർദ്ദേശങ്ങൾ കൊടുത്ത കൊണ്ട് നിൽക്കുന്ന ഫയസിയെയും കണ്ടു…. വിറയലും പതർച്ചയും ശബ്ദത്തിലും മുഖത്തും വരാതിരിക്കാൻ പരമാവധി ശ്രമിച്ചു കൊണ്ട് ഞാൻ മുന്നോട്ടു ചുവടുകൾ വെച്ചു ….. ആളനക്കം കേട്ടിട്ടാകണം ഫയസി പെട്ടന്ന് തിരിഞ്ഞു നോക്കി.. എന്നെ കണ്ടു ആ കണ്ണുകൾ വിടർന്നു……ചെറുചിരിയോടെ എനിക്കരുകിലേക്കു വന്നു….
“ഒറ്റയ്‌ക്കെയുള്ളൂ …. അജു എവിടെ….. ?”
ഞാൻ ചെറു ചിരിയോടും ലേശം ചമ്മലോടെയും പറഞ്ഞു……
“ഞാൻ ഇവിടെ വന്നത് അർജുനേട്ടന് അറിയില്ലാ …… “
എന്നെ വീക്ഷിക്കുന്ന ആ കണ്ണുകളിൽ ഒരു തിളക്കം ഞാൻ കണ്ടു…..
“ഗുഡ്……… “
എന്നെ അകത്തേക്ക് ക്ഷണിച്ചു….. ….ഒരു നിമിഷം എന്ന് പറഞ്ഞു ഫെയ്‌സി അകത്തേക്ക് പോയി….. അപ്പോഴും എൻ്റെ മനസ്സു ആകുലപ്പെട്ടു കൊണ്ടിരുന്നു….. എങ്ങനെ സംസാരിക്കണം എന്ന് ഞാൻ രൂപ രേഖ ഉണ്ടാക്കിയിരുന്നു….. എന്നാൽ ഒരു സൈക്കോളജിസ്റ്റിൻ്റെ തീക്ഷ്ണമായ യ കണ്ണുകൾക്ക് മുന്നിൽ എനിക്ക് പിടിച്ചു നിൽക്കാൻ കഴിയുമോ എന്ന് ഭയന്നു …എനിക്ക് എന്തോ പാനീയവുമായി ഫെയ്‌സി വന്നു….. ഞാൻ വേഗം വാങ്ങി മുഴുവനും കുടിച്ചു……
ഫയസി എന്നെ തന്നെ നോക്കി സോഫയിൽ ഇരുന്നു…… ഇവിടെ എങ്ങനെ തുടങ്ങും എന്നറിയാതെ ഞാൻ പതറി……
“വൈഗാ….. നമ്മൾക്ക് എന്റെ ട്രീത്മെന്റ്റ് മുറിയിലോട്ടു ഇരുന്നാലോ …..? അതോ ഇവിടെ മതിയോ ….?”
“അവിടെ പോകാം…….” ഞാൻ പെട്ടന്ന് പറഞ്ഞു…. അങ്ങനെ ഞങ്ങൾ ആ മുറിയിലേക്ക് പോയി….. അതൊരു സാധാരണ ട്രീത്മെന്റ്റ് മുറി ആയിരുന്നില്ല….. നല്ല വെട്ടവും വെളിച്ചവും ഉള്ള മനോഹരമായ ചിത്രങ്ങൾ ഉള്ള ഒരു മുറി…… അവിടെ ഡോക്ടറിന്റെ മേശയും മറ്റും ഒരു ഭാഗത്തായി ഒതുക്കി വെച്ചിരിക്കുന്നു…..അവിടെയും സോഫ ആയിരുന്നു…. കുറച്ച ചെടികൾ ഉണ്ട് …അകത്തളം പോലെ ഒരു ഭാഗം അവിടെയാണ് സോഫ ഇട്ടിരുന്നത്….. ഞാൻ ആ മുറി ചുറ്റും നടന്നു നോക്കി…..
“ബ്യൂട്ടിഫുൾ…….”
“താങ്ക് യു…..”
“ഇതൊക്കെ എങ്ങനെയാ ഇത്ര ഭംഗിയായി മൈന്റൈൻ ചെയ്യുന്നത്……. ഭാര്യായിരിക്കും അല്ലെ……? “
ചുറ്റും നോക്കി ഞാൻ ചോദിച്ചപ്പോൾ തെല്ലു കുറുമ്പോടെ തിരിച്ചു എന്നോട് ചോദിച്ചു…..
‘എല്ലാ പുരുഷന്മാരും തന്റെ അർജുനെട്ടനെ പോലെയാണോ….? ഞങ്ങളും പണി എടുക്കും ഹേ ……” എന്റെ അർജുനെട്ടനെ കുറ്റം പറഞ്ഞത് എനിക്കിഷ്ടായില്ല….കാരണം ഞാൻ മുറി പരത്തി ഇടുമ്പോൾ അർജുനേട്ടൻ ഒതുക്കുന്നതു ഞാൻ പലപ്പോഴും കാണാറുണ്ട്…..
“ന്റെ അർജുനേട്ടൻ ആവശ്യത്തിനു പണിയൊക്കെ എടുക്കും….. ഇപ്പൊ അമ്മയും ഞാനും രുദ്രയും ഒക്കെ ഉണ്ടല്ലോ അതാ…….”
“ഓഹോ…… ഞാൻ അറിഞ്ഞില്ല…….”
ഫയസി സോഫയിൽ ഇരുന്നു …..മുറി ചുറ്റും കണ്ടു ഞാനും സോഫയിൽ വന്നിരുന്നു……
ആ കണ്ണുകൾ എന്റെ മനസ്സു ആവാഹിക്കുന്ന പോലെ തോന്നിയിരുന്നു…..ഞാൻ കണ്ണടച്ചു ഒരു ദീർഘ നിശ്വാസം എടുത്തു…….
ഒന്ന് പുള്ളിയെ നോക്കി ചിരിച്ചു….. എന്നെയും നോക്കി ചിരിച്ചു….. ഞാൻ തന്നെ ആരംഭിക്കണം എന്ന അവസ്ഥയായി……
“അന്ന് പറഞ്ഞില്ലേ ….അർജുനേട്ടൻ എന്നെ ഒരുപാട് സ്നേഹിക്കുന്നു…… നീ വരണം വൈഗാ……എന്നെ പ്രതീക്ഷിക്കുന്നു എന്ന്…….. ഞാൻ ദാ വന്നു…… ഇനി പറഞ്ഞോളൂ……ഞാൻ വന്നു…..”
ഞാൻ നിസ്സാരമായി പറഞ്ഞു എങ്കിലും എന്റെ ഹൃദയം വല്ലാതെ ഇടിക്കുന്നുണ്ടായിരുന്നു…എന്റെ മനസ്സും വല്ലാതെ പതറുന്നുണ്ടായിരുന്നു …..ആ കണ്ണുകൾക്ക് മുന്നിൽ……
ഞാൻ പറഞ്ഞ അതേ നിസ്സാര ഭാവത്തിൽ മറുപടിയും വന്നു…..
“എന്ത് പറയാൻ….. സ്നേഹിയ്ക്കണമെങ്കിൽ മനസ്സു തുറന്നു സ്നേഹിച്ചോളൂ…… എന്റെ അജുവോളം നിന്നെ ആർക്കും സ്നേഹിക്കാൻ കഴിയില്ല വൈഗാ…..”
ആ വാക്കുകൾ എൻ്റെ ഹൃദയത്തിൽ ആഴ്ന്നു പോയി…… എന്റെ അർജുനെട്ടനെക്കാൾ എന്നെ ആർക്കും സ്നേഹിക്കാൻ കഴിയില്ല…..ആ തിരിച്ചറിവോടു കൂടിയാണല്ലോ ഞാൻ ഇങ്ങു വന്നത്….
ഞാൻ ഒന്ന് കണ്ണടചു…..
വീണ്ടും നിശബ്ദത…….
“കഴിഞ്ഞോ …….? ഇത്രേയുള്ളൂ……ഇത് ചോദിക്കാനാണോ വന്നത്…..?” ഫെയ്‌സിയാണ്……
ഞാൻ അല്ല എന്ന് തലയാട്ടി……
“ഞാൻ ഒരു ഫ്രണ്ടിൻ്റെ പ്രശ്നം പറയാനാ വന്നത്……” ഞാൻ വിക്കി വിക്കി പറഞ്ഞു…… അപ്പോൾ എന്നെ സംശയത്തോടെ നോക്കി……
“ഫ്രണ്ട് ….പുരുഷനോ ? സ്ത്രീയോ ?”
“സ്ത്രീ ……..അവൾക്കു ഈ ദാമ്പത്യ ജീവിതത്തോട് താല്പര്യമില്ല…. അതാണ് പ്രോബ്ലം….”
ഫയസി കസേരയിൽ പിന്നോട്ടാഞ്ഞിരുന്നു…… ആ മുഖത്ത് ഒരു ചിരി മിന്നി മറഞ്ഞുവോ ?..
എന്റെ തോന്നലാവും…….എന്നാലും ഗൗരവം അതെ പോലെ ഉണ്ടായിരുന്നു….
“അവരോടു എന്നെ വന്നു കാണാൻ പറയൂ …… ഇതൊക്കെ നമുക്ക് മാറ്റാം…… വിവാഹിതയല്ലല്ലോ ……?”
ഈശ്വരാ പണി ആയോ…..
“അതൊന്നും പറ്റില്ല….അവൾക്കു വരാൻ പേടിയാണ്…..അതുകൊണ്ടാ ഞാൻ വന്നത്……മാത്രമല്ല അവൾ വിവാഹിതയാണ്….. “
ഫയസി ചാടി മുന്നോട്ടിരുന്നു ……”അത് ശെരിയാവില്ല…….എനിക്കവരോട് നല്ല ഡീപ് ആയി സംസാരിക്കണം….. പ്രത്യേകിച്ച് അവർ വിവാഹിതയായ സ്ഥിതിക്ക്…..അവർ നേരിട്ട് വന്നേ പറ്റുള്ളൂ……സോറി വൈഗാ……. “
ഈശ്വരാ എല്ലാം ഇപ്പൊ തകരും ….
“അയ്യോ…അങ്ങനെ പറയരുത് ഫെയ്‌സി…… അവൾ ഇപ്പൊ വല്ലാത്ത അവസ്ഥയിലാണ് ….. അവൾക്കു ഇവിടെ വരാൻ പറ്റില്ല……അവൾ എല്ലാം ഡീപ് ആയി എന്നോട് ഷെയർ ചെയ്തിട്ടുണ്ട് …….എന്ത് വേണമെങ്കിലും ചോദിച്ചോളൂ……”
ഫെയ്‌സി എന്നെ നോക്കി…..
“ഓഹോ…. എല്ലാം ഇയാൾക്കറിയോ ….?”
ഞാൻ അതെ എന്ന് ആത്മവിശ്വാസത്തോടെ തലയാട്ടി…..
“ശെരി ,,,,എന്നാൽ തന്റെ ഫ്രെണ്ടിൻ്റെ ഭർത്താവ് ഹോട് ആൻഡ് സെക്സി ആണോ……?” ഒരു നിമിഷം ഞാൻ ഒന്ന് ഞെട്ടി എങ്കിലും എന്റെ അർജുനേട്ടൻ്റെ മുഖം ഓർമ്മ വന്നപ്പോൾ ഞാൻ കണ്ണുമടച്ചു പറഞ്ഞു……
“യെസ് ഹി ഈസ്……….” ഫെയ്‌സി കുസൃതിയോടെ എന്നെ നോക്കി ചിരിച്ചു……
“അത് വൈഗ പറഞ്ഞാൽ മതിയോ….? ഇയാളുടെ ഫ്രണ്ട് പറയട്ടേ …..?”
ഇത് വലിയ കഷ്ഠായല്ലോ …..
“എന്നോട് അവൾ പറഞ്ഞിട്ടുണ്ട്…… സൊ…. ” ഞാൻ പൂർത്തിയാക്കിയില്ലാ……
ഫെയ്‌സി ഗൗരവത്തോടെ എന്നെ നോക്കി തുടർന്നു ……
“.. അതായത് അയാളെ കാണുമ്പോൾ അയാൾ അടുത്ത് വരുമ്പോൾ അയാളുടെ ചൂട് തന്റെ ശരീരത്തിലേക്ക് …..സോറി…. തന്റെയല്ലാ ……ഇയാളുടെ ഫ്രണ്ടിൻ്റെ ശരീരത്തിലേക്ക് കയറുമ്പോൾ എന്താണവൾക്കു ഫീൽ ചെയ്യുന്നത്…..അവളുടെ ഒരോ രോമങ്ങളും എഴുന്നേൽക്കുന്നുണ്ടോ..മനസ്സു എന്ത് പറയും അപ്പോൾ….. എന്ത് റിഫ്ലക്സ് ആണ് തന്നിൽ അപ്പോൾ വരുന്നത്….. നിന്നിൽ അല്ല …ഇയാളുടെ ഫ്രണ്ടിൽ ……. ഈ കാര്യങ്ങൾ ഒക്കെ വൈഗ എങ്ങനെയാണ് പറഞ്ഞാൽ ശെരിയാകുന്നത്……ആ കുട്ടി പറയട്ടെ……”
എനിക്ക് മറുപടി ഉണ്ടായിരുന്നില്ല……എന്റെ മനസ്സിലെ പദ്ധതി പൊളിഞ്ഞു…..
ഏറെ നേരത്തെ മൗനത്തിനു ശേഷം ഫെയ്‌സി പറഞ്ഞു….
“വൈഗ പോയിട്ട് ആ കുട്ടിയുമായി വരൂ ……നമുക്ക് ശെരിയാക്കാം……” ഫെയ്‌സി എഴുന്നേറ്റു ….മുറിക്കു പുറത്തേക്കു നടന്നു….ഞാൻ അനങ്ങാൻ പോലും കഴിയാതെ അവിടെ ഇരുന്നു……
എനിക്ക് മാറണം ……മാറിയേ പറ്റുള്ളൂ…..ഈ അവസരം നഷ്ടപ്പെടുത്താൻ എനിക്ക് കഴിയില്ല…..
“ഇതെല്ലാം എന്റെ പ്രശ്നങ്ങളാണ്…… എനിക്കാണ് മാറേണ്ടത്…….എനിക്കാണ് നിങ്ങളുടെ സഹായം വേണ്ടത്…..”
ഞാൻ വ്യെഗ്രതയോടെ വിളിച്ചു പറഞ്ഞു…….ഫെയ്സിയുടെ ചുവടുകൾ നിലച്ചു……അയാൾ തിരിഞ്ഞു ……ഞാൻ നിസ്സഹായതയോടെ അയാളെ നോക്കി…… അയാൾ നടന്നു വന്നു എനിക്കഭിമുഖമായി ഇരുന്നു…
ഞാൻ നിലത്തോട്ടു നോക്കി തുടർന്നു …
“എനിക്ക് അർജുനെട്ടനെ സ്നേഹിക്കണം …….എനിക്ക് അർജുനേട്ടനോടൊപ്പം ജീവിക്കണം..എല്ലാരേയും പോലെ…… അർജുനേട്ടൻ എന്നോട് ചേരുമ്പോൾ തള്ളി മാറ്റാതെ എനിക്കും ചേർന്ന് നിൽക്കണം….. എനിക്കും അർജുനെട്ടനെ പുണരണം…ഉമ്മ വെക്കണം …….എല്ലാ വേണം .” ഞാൻ വിതുമ്പി പോയിരുന്നു ..
“.പക്ഷെ എനിക്ക് കഴിയുന്നില്ല……എന്റെ തല വേദനിക്കും…..എന്റെ അടിവയറു വേദനിക്കും…… എന്റെ ചെവിയിൽ ആ കിലുക്കം വരും…മണിയൊച്ച…….എന്റെ കാലുകൾ വേദനിക്കും…..എന്തോ ഭയാനകമായ ദുർഗന്ധം നിറഞ്ഞ എന്തോ ഒന്ന് എന്നെ പൊതിയുന്നതായി തോന്നും……ആരോ എന്നെ ശ്വാസം മുട്ടിക്കുന്ന പോലെ തോന്നും…ഞാൻ ഇപ്പൊ ശ്വാസം കിട്ടാതെ വരണ്ടു മരിച്ചു പോകുന്നത് പോലെ തോന്നും….ഞാൻ അറിയാതെ ആ നെഞ്ചത്തു തള്ളി പോകും ഫെയ്‌സീ ……. എന്നെ പുണരാൻ വരുമ്പോൾ ചേരാൻ വരുമ്പോൾ ഒക്കെയും ഞാൻ അറിയാതെ എന്റെ അർജുനെട്ടനെ തള്ളി മാറ്റും…..അപ്പോൾ എനിക്ക് എന്നെ തന്നെ നഷ്ടപ്പെട്ടു പോവും ഫെയ്‌സീ ..ഒരിക്കൽ എന്നെ ചേർത്ത് പിടിച്ച എൻ്റെ അച്ഛൻ്റെ തല ഞാൻ തല്ലിപൊളിച്ചിട്ടുണ്ട്…… എനിക്ക് ഭയമാണ് ….. ഞാൻ എന്റെ അർജുനെട്ടനെ അങ്ങനെ എന്തെങ്കിലും ചെയ്യുമോ എന്ന്……. എനിക്ക് അത്രയ്ക്ക് ഇഷ്ടാണ്…..എനിക്ക് അർജുനെട്ടനില്ലാതെ ജീവിക്കാൻ പറ്റില്ലാ എന്ന് തോന്നിയത് കൊണ്ടാ….ഞാൻ ഇങ്ങോട്ടു വന്നത്……..” ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞപ്പോഴേക്കും ഞാൻ മുഖം പൊത്തി പൊട്ടി കരഞ്ഞിരുന്നു…….
ഒരുപാട് ഒരുപാട് കരഞ്ഞു……. ഉറക്കെ പരിസരം മറന്നു ഞാൻ കരഞ്ഞു കൊണ്ടിരുന്നു…… ഒടുവിലത് എങ്ങലായി പരിണമിച്ചപ്പോൾ ആരോ എന്റെ അരുകിൽ വന്നിരുന്നു……. ഞാൻ മുഖമുയർത്തി നോക്കിയപ്പോൾ കരുണയോടെ സ്നേഹത്തോടെ എന്നെ നോക്കുന്ന ഫെയ്‌സിയെയാണ് കണ്ടത് …..
“വൈഗ…..കരഞ്ഞോളു…..മനസ്സു തണുക്കുന്നത് വരെ കരഞ്ഞോളു….. ഞാനിവിടെയുണ്ട്…….” എനിക്കരുകിലായി ഒരു കുപ്പി വെള്ളവും റ്റിസ്സു ബോക്‌സും നൽകി ഫയസി പുറത്തേക്കു പോയി….. ഏതാനം നിമിഷങ്ങൾക്കു ശേഷം എന്റെ ഏങ്ങലുകൾ മാറി മനസ്സു ശാന്തമായി….. ഞാൻ വെള്ളം കുടിച്ചു…മുഖം കഴുകി സോഫയിലേക്ക് വന്നപ്പോൾ ഫെയ്സിയും എത്തി…..
എന്നെ നോക്കി ചിരിയോടെ പറഞ്ഞു…..
“ഇപ്പോൾ ഒരു സമാധാനം ഒക്കെ തോന്നുന്നില്ലേ …ഇത്രേയുള്ളൂ …..ജീവിതം…..ഇപ്പൊ നമുക്ക് ഫീൽ ചെയ്യുന്ന വളരെ വലിയ വേദനകൾ പലതും പിന്നീട് നമ്മൾക്കു ആലോചിക്കുമ്പോൾ അത്ഭുതം തോന്നാം…….. അതിശയിപ്പിക്കും നമ്മളെ….ഇതൊക്കെ ഞാൻ കടന്നു ഇത്രയും എത്തിയോ……? ഞാൻ ഇത്രയ്ക്കു സ്ട്രോങ്ങ് ആണോ ….? എന്ന്…..”
ഞാൻ ഫെയ്‌സിയെ ശ്രദ്ധിച്ചു കേട്ടു…..ഇപ്പോൾ ആ കണ്ണുകളിലേക്കു നോക്കുമ്പോൾ ഞാൻ പതറുന്നില്ല……
“സോറി……ഞാൻ കരഞ്ഞു കൊളമാക്കി അല്ലെ……”
ചെറു ചിരിയോടെ പറഞ്ഞു…..
“ഇപ്പോഴാണ് വൈഗ വൈഗയായതു….. ഞാനും ഇപ്പോഴാണ് വൈഗയിൽ കംഫോട്ടബിൾ ആയതു….”
ഞാൻ ഫയസിയെ നോക്കി …..
“ഇതാണ് എന്റെ പ്രശ്നം….. ശെരിയാക്കി തരാൻ പറ്റുമോ ……? എനിക്ക് മാറാൻ കഴിയുമോ….?” ഞാൻ പ്രതീക്ഷയോടെ ഫയസിയെ നോക്കി…..
“ഓഫ്‌കോഴ്സ്…… വൈഗ മാറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ഈ പ്രശ്നങ്ങൾ എല്ലാം മാറും…. മാറ്റങ്ങൾ ആണ് മനുഷ്യനെ വെത്യസ്തനാക്കുന്നതു….. നൂറു വര്ഷം പിന്നിലെ പ്രാവ് പറക്കുന്നതും മൃഗങ്ങൾ ഇര തേടുന്നതും ഒരു പോലെയല്ലേ ഇപ്പോഴും…ഒരു മാറ്റവുമില്ല ….എന്നാൽ മനുഷ്യൻ അങ്ങനാണോ……ഹി ഈസ് ചെഞ്ചിങ് ഡേ ബൈ ഡേ……….”
ഞാൻ ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നു….. ഈ വാക്കുകൾക്കു എന്നെ മാറ്റാൻ കഴിയണെ എന്ന പ്രാർത്ഥനയോടെ……
“അപ്പോൾ വൈഗ……നമ്മൾക്ക് തുടങ്ങാം….ആദ്യം വേണ്ടത് വിശ്വാസമാണ് ….. വൈഗ എന്നിൽ വിശ്വസിക്കണം ……എന്നാൽ മാത്രമേ വൈഗയെ മാറ്റാൻ എനിക്ക് കഴിയുള്ളു…അതിനു എനിക്കാദ്യം വേണ്ടത് ഒരു ഉറപ്പാണ് …എനിക്ക് ഒരു വാക്കു തരണം ..”
ഞാൻ സംശയത്തോടെ ഫയസിയെ നോക്കി…..
“വൈഗ എന്നോട് സംസാരിക്കുന്നതു ഒന്നും വൈഗയുടെ അനുവാദത്തോടെയല്ലാതെ ഞാൻ അര്ജുനനോട് പറയില്ല….. അത് എന്റെ വാക്കാണ്……തിരിച്ചു എനിക്കും വേണം……ഒരു വാക്ക്……”
ഫെയ്‌സി എഴുന്നേറ്റു എന്നെ ചുറ്റി നടന്നാണ് സംസാരിച്ചിരുന്നത്…..
“വൈഗയുടെ ഓർമ്മയിലെ എല്ലാ ദിവസവും നല്ലതും ചീത്തയുമായ ദിവസങ്ങൾ എല്ലാം എന്നോട് തുറന്നു പറയണം….ഒന്നും മറച്ചു വെക്കാതെ…… എത്ര ഭയാനകമാണെങ്കിലും അല്ലെങ്കിൽ എത്ര അപമാനകരമാണെങ്കിലും എന്നോട് പറയണം…… എന്നാൽ മാത്രമേ എനിക്ക് തന്നെ സഹായിക്കാൻ പറ്റുള്ളൂ……. റെഡി ആണോ…..”
ആ വാക്കുകൾ എന്റെ മനസ്സിൽ ഒരു പിടിവലി എൻ്റെ മനസ്സിനോട് നടത്തി….. വേണമോ…വെണ്ടയോ……? ഞാൻ വിയർത്തു കൊണ്ടിരുന്നു…തിരിച്ചു പോയാലോ…… എന്തിനു ഞാൻ ഇത്രയ്ക്കു ആലോചിക്കുന്നു…… തിരിച്ചു പോകാം……
“വൈഗയ്ക്കു പോകണമെങ്കിൽ പോകാം……. ഞാൻ നിര്ബന്ധിക്കില്ല …..”
ഏതാനം നിമിഷത്തെ ആലോചനയ്ക്കു ശേഷം ഞാൻ എഴുന്നേറ്റു…….ബാഗുമെടുത്തു ഞാൻ ഞാൻ വാതിൽ ലക്ഷ്യമാക്കി നടന്നു…..അപ്പോഴും എന്റെ മനസ്സിൽ തെളിഞ്ഞു വന്നത് എന്റെ അർജുനേട്ടന്റെ മുഖമാണ്….. ഇപ്പോൾ ഞാൻ പിൻതിരിഞ്ഞാൽ എനിക്ക് നഷ്ടമാകുന്നത് ഈ ലോകത്തെ ഈ വൈഗയുടെ ഏറ്റവും വലിയ നിധിയാണ്…..
എന്റെ അർജുനേട്ടൻ്റെ നിറഞ്ഞ കണ്ണുകളായിരുന്നു…..ഒപ്പം ആ വാക്കുകളും
‘നമുക്കിടയിൽ നമ്മൾ മാത്രം മതി വൈഗാ…. നിന്റെ ഓർമകളും ഭയവും എല്ലാം ഓടിച്ചു വിടു .’
എന്റെ ചുവടുകൾക്കു വേഗത കുറഞ്ഞു…..
‘എനിക്ക് നിന്നെ ഇത് പോലെ ചേർത്ത് പിടിക്കണം എപ്പോഴും…… ഈ അധരങ്ങൾ കവരാനും എനിക്ക് തോന്നാറുണ്ട് …ഇപ്പോഴും തോന്നുന്നു …..’
എന്റെ കാലുകൾ നിശ്ചലമായി…………………….. ഞാൻ തിരിഞ്ഞു ഫെയ്‌സിയെ നോക്കി……. എന്നെ തന്നെ നോക്കി കൈ പിണച്ചു കെട്ടി നിൽക്കുന്നു…..
“നിന്റെ അര്ജുനന് വേണ്ടി വരൂ വൈഗാ ……….”
ഞാൻ വീണ്ടും ഫെയ്സിക്ക് മുന്നിൽ ആ സോഫയിലിരുന്നു …..
ഒരുപാട് അസ്വസ്ഥതയോടെ എന്റെ മുന്നിലിരിക്കുന്ന വൈഗാലക്ഷ്മിയെ ഞാൻ നോക്കുകയായിരുന്നു…..ഇന്നവൾ വന്നിരിക്കുന്നത് അവളുടെ പ്രണയത്തിനു വേണ്ടിയാണ്….എന്നെ നോക്കുന്ന കണ്ണുകളിൽ പ്രതീക്ഷയാണു …..ഞാൻ അവളെ നോക്കി ചിരിച്ചു…… തിരിച്ചു ഒരു പ്രതികരണവും ഉണ്ടായിരുന്നില്ല……നേരം ഉച്ചയായിരിക്കുന്നു….ഞാൻ അവളെ നിര്ബന്ധിപ്പിച്ചു ഞങ്ങൾ ഒരുമിച്ചു ഊണ് കഴിച്ചു…..പല തമാശകള് പറഞ്ഞു അവൾ ഒന്ന് നോർമൽ ആയി എന്ന് തോന്നിയപ്പോൾ ഞങ്ങൾ തിരിച്ചു ട്രീത്മെന്റ്റ് മുറിയിലേക്ക് വന്നു……
“ഇത് കൂടി പോയാൽ ഒരു പത്തു സിറ്റിംഗ് ഉള്ള ഒരു സെഷൻ ആണ്…. ഞാൻ പറയുന്ന ദിവസങ്ങളിൽ വൈഗ എന്നെ കാണാൻ ഞാൻ തരുന്ന അപ്പോയ്ന്റ്മെന്റിൽ വരണം… പിന്നെ ഞാൻ ഒരു റൂട്ടൈൻ പ്ലാൻ തരാം…..ഇതിലെ എക്സർസൈസ് ഒക്കെ ചെയ്യണം….. മൊത്തത്തിൽ ഒരു മാറ്റം…….”
എന്നെ ശ്രദ്ധിച്ചു കേൾക്കുന്ന വൈഗ എന്നിൽ ആത്മവിശ്വാസം ജനിപ്പിച്ചു…..
“ഇന്ന് ആദ്യത്തെ സെഷൻ ആണ് ……നമ്മൾക്ക് റിവേഴ്‌സ് പോകാം…..അതായത് ..ആദ്യം കോളേജ് ….പിന്നെ പ്ലസ് ടു…അങ്ങനെ അങ്ങനെ പോകാം….”
അവൾ പറഞ്ഞു തുടങ്ങി അര പിരിയായ എല്ലാ ടീച്ചർസും ക്‌ളാസിൽ നിന്നും ഗെറ്റ് ഔട്ട് അടിക്കുന്ന വൈഗയുടെ കോളേജ് കാലം ……
“പ്രണയം ഒന്നും ഉണ്ടായിരുന്നില്ലാ ….?.”
“ഞാൻ പഠിച്ചത് മുഴുവൻ ലേഡീസ് ഒൺലി കോളേജുകളും സ്കൂളും ആണ്……പിന്നെങ്ങനാ……” വൈഗ ചിരിയോടെ പറഞ്ഞു……
“അത് കഷ്ടായല്ലോ …? അത് എന്താ അങ്ങനെ……?”
“അത്…..ഞാൻ ആദ്യ പഠിച്ച സ്കൂളിൽ മിക്സഡ് ആയിരുന്നു…ഞാനാണ് അച്ഛനോട് പറഞ്ഞു അവിടന്ന് മാറിയത്……എനിക്കെന്തോ പുരുഷന്മാരും ആണ്കുട്ടികളോടും എല്ലാം ഒരു വല്ലാത്തെ അകൽച്ചയായിരുന്നു…. എന്തോ ഒരു ഇൻസ്‌ക്വിരിറ്റി എന്നെ പൊതിയുന്ന പോലെ….. ആദ്യമായി ഞാൻ ഏറ്റവും കൂടുതൽ അടുത്ത് ഇടപഴകിയതു അർജുനേട്ടനോട് മാത്രമാണ്…. അർജുനേട്ടന്റെ വീട്ടിൽ വന്നതിനു ശേഷമാണ് ഞാൻ ഒന്ന് സ്വസ്ഥമായി ഉറങ്ങിയത് തന്നെ……”
അജുവിനെ പറ്റി വാചാലയാകുന്ന വൈഗയെ എനിക്ക് വീണ്ടും ശ്രമപ്പെട്ടു തിരിച്ചു സ്കൂളിലേക്ക് കൊണ്ട് പോകേണ്ടി വന്നു…..അവളറിയാതെ തന്നെ…..
“അത്രയും ചെറിയ പ്രായത്തിൽ തന്നെ ആണ്കുട്ടികളോട് എന്താ ഇൻസ്‌ക്വിരിറ്റി……?.”
അവളുടെ ചിരി മാറി അവിടെ വേദന നിറഞ്ഞ ഒരു ചിരി വന്നു…..
“ആ സമയത്തൊക്കെ വീട്ടിൽ ഒരുപാടു ബന്ധുക്കളുംമറ്റും വരുമായിരുന്നു… ടൗൺ അല്ലേ …പല ആവശ്യങ്ങൾക്കുമായി ചെറിയമ്മയുടെ ബന്ധുക്കൾ അച്ഛന്റെ ബന്ധുക്കൾ അങ്ങനെ …അവരുടെ മുന്നിൽ ഞാൻ ആരാ…… അമ്മയില്ലാത്ത കുട്ടി…… ചില ചേട്ടന്മാരും വരുമായിരുന്നു…..ചെറിയമ്മയ്ക്കും അച്ഛനും എവിടെയെങ്കിലും പോണമെങ്കിലും എന്നെ കൊണ്ട് പോകാറില്ലായിരുന്നു….. വകയിലെ ഏതെങ്കിലും ബന്ധു വീട്ടിൽ എന്നെ മാത്രം നിറുത്തിയിട്ടു അവർ വൃന്ദയെയും കൊണ്ട് പോകുമായിരുന്നു…. ഇങ്ങനെയൊക്കെയുള്ള അവസരങ്ങളിൽ സ്നേഹമുള്ള ചേട്ടൻമ്മാരെ പോലെ തൊന്നുംപുറമെ …ചിലർ…എല്ലാരും അല്ല……അവരുടെ കൗതുകങ്ങൾ എന്റെ വളര്ന്ന മാറിലേക്കും മറ്റു ഭാഗങ്ങളിലേക്കും പിച്ചിയും തലോടിയും വലിച്ചും ഒക്കെ തീർക്കുമ്പോ കരയണോ ബഹളം വെക്കേണമോ എന്ന് പോലും എനിക്കറിയില്ലായിരുന്നു…… ഒരിക്കൽ ആരോടോ പരാതി പറഞ്ഞപ്പോൾ കേട്ടു …..ശരീരത്തെക്കാളും വലിപ്പമാണല്ലോ മനസ്സിന്……. ഉള്ള വൃത്തികേടുകൾ എല്ലാം അറിഞ്ഞു വെച്ചിരിക്കുന്നു…ചീത്ത കുട്ടി……എന്ന് എന്നെ തന്നെ കുറ്റപെടുത്തിയപ്പോൾ ഞാൻ മനസ്സിലാക്കി ഈ പുരുഷന്മാരുടെ ലോകം എനിക്ക് സുരക്ഷിതമല്ലാ എന്ന്……. അന്ന് ഞാൻ വീട്ടിൽ വന്നു ലഹളയുണ്ടാക്കി…… ചെറിയമ്മയുടെയും അച്ഛന്റെയും മക്കളുടെയും ഒറ്റയ്ക്കുള്ള സഞ്ചാരം അവസാനിപ്പിച്ചു …പക്ഷേ ഞാൻ ഒരു വീട്ടിലും പോയി നിൽക്കില്ല എന്ന് പറഞ്ഞപ്പോൾ അവർ എന്നെ ആ വലിയ വീട്ടിൽ പൂട്ടിയിട്ടു പോയി തുടങ്ങി…..ഭയങ്കര പേടി ആയിരുന്നു..ഇപ്പോഴും അതേ ……പേടിയാണ്…അർജുനേട്ടൻ എന്നെ എപ്പോഴും കളിയാക്കും….. എല്ലാത്തിനോടും പേടിയാണ് എന്ന്…… “….”
നിറകണ്ണുകളും എന്നാൽ ചെറു ചിരിയോടെ സംസാരിക്കുന്ന വൈഗയെ കാണുമ്പോൾ ഞാൻ ഓർക്കുകയായിരുന്നു വൈഗയെ പറ്റി അർജുനൻ പറഞ്ഞത്…..
“ഈ കാണിക്കുന്ന ബഹളത്തിനും ഒച്ചയ്ക്കും അപ്പുറം ഒരു വൈഗയുണ്ട് ഒരു പൂച്ചകുട്ടിയെ പോലെ പതുങ്ങുന്ന ഒളിക്കുന്ന ഒരു പാവം വൈകാശീ …….”
അന്നത്തെ സംഭാഷണം അവസാനിപ്പിച്ചു പിരിയുമ്പോൾ വൈഗ എന്നെ സംശയത്തോടെ നോക്കി ചോദിച്ചു …..
“………അടുത്ത് നാളെ വരട്ടേ …..”
ഞാൻ ചിരിയോടെ അവൾക്കു അടുത്ത അപ്പോയ്ന്റ്മെന്റ് അഞ്ചു ദിവസം കഴിഞ്ഞു നൽകി……
“അയ്യോ……ഇത്രയും വൈകിയോ….പറ്റില്ല……പ്ലീസ് ഫയസി …എന്നെ ഒന്ന് വേഗം ശെരിയാക്കു …..”
അവളുടെ ആകാംഷയും വെപ്രാളവും കണ്ടപ്പോൾ ഞാൻ ചിരിച്ചു…..
“വൈഗ മാറുകയാണല്ലോ……. ഈ അഞ്ചു ദിവസം ഞാൻ തന്ന ഈ റൂട്ടൈൻ …ഇതാണ് എന്റെ ആദ്യത്തെ ടാസ്ക് കൃത്യമായി ചെയ്യു…എന്നിട്ടു വരൂ ………”
നിരാശയോടെ എന്നെ നോക്കി…..പിന്നെ ഞാൻ കൊടുത്ത പേപ്പറിലേക്കും……
“ഇത്രയും നേരത്തെ ഞാൻ ഉറക്കം എഴുന്നേൽക്കാനോ…….? ടീച്ചറമ്മ വിചാരിച്ചിട്ട് നടന്നിട്ടില്ല…..”
ഞാൻ ലൈറ്റും ഫാനും എസിയും ഒക്കെ ഓഫ് ചെയ്തു കൊണ്ട് പറഞ്ഞു…..
“ടീച്ചർ ‘അമ്മ വിചാരിച്ചാൽ എങ്ങെനയാണ് വൈഗ ഉണരുക……ഒരാളെ ഉണർത്താനുള്ള മായാജാലം എനിക്കും വശമില്ല……. അതുകൊണ്ടു സ്വയം വിചാരിച്ചാൽ മതീട്ടോ …..”
ഞാൻ വാതിൽക്കൽ വന്നിട്ടും അവൾ സോഫയിൽ തന്നെ ഇരിപ്പുണ്ടായിരുന്നു……
“ഇറങ്ങേടോ ……എനിക്ക് വേറെയും പണിയുണ്ട്……”
മടിയോടെ എഴുന്നേറ്റു വന്നു……പുറത്തിറങ്ങി……
“അതെ ഞാൻ വന്ന കാര്യം ഞാൻ അർജുനേട്ടനോട് പറയുംട്ടോ ……പക്ഷേ എനിക്ക് തന്ന വാക്കു തെറ്റിക്കരുത്..ഞാൻ പറഞ്ഞതൊന്നും ………”
ഞാനവളെ പൂർത്തിയാക്കാൻ അനുവദിച്ചില്ല……
“എന്റെ മുന്നിൽ നിൽക്കുന്ന ഈ വൈഗാലക്ഷ്മി എന്ന എന്റെ ക്ലയന്റ് ആണ് ഇപ്പൊ എനിക്ക് എന്റെ ഫ്രണ്ട് അജുവിനെക്കാളും വലുത്….. അതാണ് ഞങ്ങളുടെ പ്രൊഫഷണൽ എത്തിക്സ്…….”
എന്നെ നോക്കി കൈവീശി ചെറു ചിരിയോടെ അവൾ നടന്നകന്നു……
ഞാൻ പ്രതീക്ഷിച്ചതു പോലെ തന്നെ രാത്രി അജുവിൻ്റെ കാൾ വന്നു…..
“വൈഗ വന്നു അല്ലെ …….?”
“മ്മ് …….. എന്ത് പറഞ്ഞു അവൾ……” ഞാൻ ചോദിച്ചു….
“നിന്നെ എങ്ങനയാ പരിചയം…….നല്ല മനുഷ്യൻ ആണോ..?… വിശ്വസിക്കാവോ ….?” അജു ചിരിയോടെ പറഞ്ഞു.
ആ സംശയങ്ങൾ കേട്ട് ഞാൻ പൊട്ടിചിരിച്ചു…..
ഫെയ്സിയുടെ കാൾ കട്ട് ചെയ്യുമ്പോൾ എനിക്ക് കേൾക്കാമായിരുന്നു രുദ്രയോടു എന്തെക്കെയോ തമാശ പറഞ്ഞു ഉമ്മറത്തിരിക്കുന്ന വൈഗയുടെ ശബ്ദം …….അവൾക്കഭിമഖമായി ഇരിക്കുമ്പോൾ ഞാൻ അറിയുന്നു എന്നെ കാണുമ്പോൾ ചുവക്കുന്ന ആ കവിളുകളും പിടയ്ക്കുന്ന കണ്ണുകളും എന്നോടുള്ള പ്രണയം ആണ്….. പരിശുദ്ധമായ പ്രണയം വഹിക്കുന്ന ശരീരത്തോളം പരിശുദ്ധി ഈ ലോകത്തു മറ്റെന്തിനാണ് ഉള്ളത്………
(കാത്തിരിക്കണംട്ടോ )
വൈകാതെ ഇടണം എന്നുള്ളതു ആഗ്രഹമാണ് …….
ഒരുപാട് നന്ദി സ്നേഹം ഓരോ അഭിപ്രായങ്ങൾക്കും കാത്തിരിപ്പിനും ……
ഇസ സാം…..
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇസ സാം ന്റെ മറ്റു നോവലുകൾ
ഒരു അഡാർ പെണ്ണുകാണൽ
തൈരും ബീഫും
Title: Read Online Malayalam Novel Chankile Kakki written by Izah Sam
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
❤❤💕💕💕
Nannayittund…..keep writing chechii😘😍😘😍…..
🥰🥰🥰