Skip to content

ചങ്കിലെ കാക്കി – ഭാഗം 13

ചങ്കിലെ കാക്കി

ഗോവണി  കയറുമ്പോഴും  അവളുടെ  പുലമ്പലുകൾ  എനിക്ക്  കേൾക്കാമായിരുന്നു……  ഉമ്മറത്തെ  വാതിൽ  അടച്ചു  മുറിയിലേക്ക്  ചെല്ലുമ്പോൾ കണ്ടു…..  മിതുവിനെ     പുതപ്പിച്ചു  ഒപ്പം  ഇരുന്നു  തട്ടി  ഉറക്കുന്ന  വൈഗയെ….. എന്തെക്കെയോ  ആ  അധരങ്ങളിൽ  മൊഴിയുന്നു……

“പേടിക്കണ്ടാട്ടൊ…….’അമ്മ  ഉണ്ട്……..”  ശ്രദ്ധിച്ചപ്പോൾ  മനസ്സിലായി……  ആ  കാഴ്ച  എന്നെ  വല്ലാതെ  വേദനിപ്പിച്ചു…..  മുറിയിൽ  നിന്നും  മുകപ്പിലേക്കു  ഇറങ്ങുമ്പോൾ  എന്റെ  കണ്ണുകൾ  നിറയുന്നുണ്ട്…..

ഇത്രയും  നാൾ  ഞാൻ  അവളോട്‌  പറഞ്ഞ  ഈ  ചിരിക്കുന്ന വൈഗാലക്ഷ്മിക്കുള്ളിലെ   വൈഗയെ   ഞാൻ    ഇന്ന്  കണ്ടു  പിടിച്ചു……ഞാൻ   ഉദ്ദേശിച്ചിരുന്ന  ആൾ   ഇത്  അല്ലാ  എന്ന്  മാത്രം…..പക്ഷേ   ആ  ഭയന്ന  കണ്ണുകളും   നിറയുന്ന  കണ്ണുകളും  എന്നും  അർജുനനുമാത്രം  സ്വന്തമാണ്  ….

പെട്ടന്നാണ്  മൊബൈൽ  ശബ്‌ദിച്ചതു……  കൃഷ്ണയാണ് ….

“ഏട്ടാ ……വൈഗയെ    കണ്ടോ ?  വീട്ടിൽ  ഉണ്ടോ …?  കുഴപ്പം  ഒന്നുമില്ലല്ലോ ……?” 

എന്റെ കാതുകളിൽ   വിറച്ചുകൊണ്ട്  പുലമ്പുന്ന   വൈഗയുടെ  ശബ്ദമാണ്…….

“ഏട്ടാ ….ഞങ്ങൾ  അങ്ങോട്ട്  വരട്ടോ …..?”  ആ  ചോദ്യത്തിനുള്ള  മറുപടിക്കു  എനിക്ക്  ആലോചിക്കേണ്ടി  പോലും  വന്നില്ല …..

“വേണ്ടാ…..നിങ്ങൾ  മെല്ലെ വന്നാൽ  മതി…..  എല്ലാരും  ഉണ്ടല്ലോ……വൈഗ  ഇവിടെ  ഉണ്ട്……”

ഫോൺ  വെച്ചിട്ടു  ഞാൻ  വീണ്ടും  മുറിയിലേക്ക്  ചെന്നു ….   പുതപ്പ്   മാറ്റി  മിഥുവിൻ്റെ   പെറ്റിക്കോട്ട്   പൊക്കി  പരിശോധിക്കുന്ന  വൈഗയെ  ആണ്  കാണുന്നത്……

“അയാൾ  വീണ്ടും  വരും …..”  എന്ന്  പുലമ്പുന്നു……വല്ലാതെ  അവൾ  കിതയ്ക്കുന്നുണ്ട്…..

ഞാൻ  വേദനയോടെ  അവളെ  നോക്കി…….

“മോൾക്ക്   ഒന്നുമില്ല  വൈഗാ…… നീ   എത്തിയല്ലോ ……?”  അവൾ  പെട്ടന്ന്  കുഞ്ഞിനെ  പുതപ്പിച്ചു…..

“ആ……പക്ഷേ  അയാൾ  വരും…….വരും  അർജുനേട്ടാ ………വരും….. മൃഗമാണ്……”

അതും  പറഞ്ഞു  അവൾ  മിഥുവിനരുകിൽ  ചേർന്നിരുന്നു…..

“വരും…വരും……”  ആ   അധരങ്ങൾ  മൊഴിഞ്ഞുകൊണ്ടിരുന്നു…… ഞാൻ  അവളുടെ   നെറുകയിൽ  തലോടി…..

“ആരും   വരില്ല  വൈഗാ……  ഞാനുണ്ടല്ലോ …..?”

അവൾ  എന്നെ   നോക്കി….. ഏറെ  നേരം…..

“പോവില്ലേ ……..?”

“ഇല്ല……..പോവില്ലാ ……”

അത്  കേട്ടിട്ടും അവൾ  എന്നെ  നോക്കി  നിഷേധാർത്ഥത്തിൽ   തലയാട്ടി……  

“വരും……ആരും  ഇല്ലാത്തപ്പോ  …ഇരുട്ടത്ത്  പാത്ത്‌   പാത്ത്‌   വരും……നിക്ക്  അറിയാം………”

എന്നെ   നോക്കി  നിറഞ്ഞകണ്ണുകളോടെ  വിറയാർന്ന  ശബ്ദത്തിൽ  അവൾ  അത്  തന്നെ മൊഴിഞ്ഞു  കൊണ്ടിരുന്നു…..

ഞാൻ  അവളെ  ആദ്യമായി  നെഞ്ചോടെ  ചേർത്തു  വാത്സല്യത്തോടെ…..എന്നിൽ  അപ്പൊ  നിറഞ്ഞത്   പ്രണയമായിരുന്നോ …അല്ല  ….എനിക്കറിയില്ല  എന്താണ്  എന്ന്……ഒന്നറിയാം …..ഈ  വൈകാശിയിലാണ്  എൻ്റെ   സ്വർഗ്ഗം ….    ആ   നെറുകയിൽ   ആദ്യമായി  അധരങ്ങൾ  ചേർക്കുമ്പോൾ   എന്നെ  തന്നെ  നോക്കിയാ  ആ  കണ്ണുകൾ   നിറഞ്ഞു കവിയുകയായിരുന്ന് …..  ഞാൻ  അവളെ  പുണരുന്നതിൻ്റെ   നൂറു  മടങ്ങു  ശക്തിയോടെ  ആ  കരങ്ങളും  എന്നെ  പുണർന്നിരുന്നു …..

“വരും….അയാൾ   വരും……..നിക്ക്  പേടിയാ ……

നിമിഷങ്ങൾ  കഴിയുംതോറും  ശക്തിയോടെ  എന്നോട്  ചേർന്നതല്ലാതെ  അവൾ   മാറിയിരുന്നില്ല…ഒരിക്കലും   ചാരാൻ   ഒരു  ചുമലുപോലും  കിട്ടാത്തവളുടെ  ശക്തി… നിസ്സഹയത ..വേദന …ഒരുപാട്  ആഗ്രഹിച്ചിരുന്ന  സാന്ത്വനം സുരക്ഷിതത്വം… … ആ  നിമിഷങ്ങൾ  എനിക്ക്  വിലപ്പെട്ടതായിരുന്നു….. നഷ്ടപ്പെടുത്താൻ  കഴിയില്ല…അവളെ  ഞാൻ   ബലമായി  മാറ്റി…..

“വൈഗ   കിടന്നോളു……ഞാൻ  പുറത്തുണ്ട്……..”

നിഷീധാർത്ഥത്തിൽ  തലയാട്ടിയവളെ  ഞാൻ  നിർബന്ധിച്ചു  കിടത്തി…….  വാതിൽ  പുറത്തു  നിന്നും  അടച്ചു …   ഞാൻ  താഴെ  അമ്മാവൻ്റെ   മുറിയിലേക്ക്  ചെന്നു   വാതിൽ  തട്ടി…… ആളനക്കം  ഉണ്ടെങ്കിലും  വാതിൽ  തുറന്നില്ല……

“ഞാനാ   …..വാതിൽ  തുറക്ക്  അമ്മാവാ……..” 

നിമിഷനേരങ്ങൾക്കകം    വാതിൽ  തുറന്നു…..എൻ്റെ   പിന്നിലേക്ക്  അങ്കലാപ്പോടെ  നോക്കി…… ആരെയാണ്   നോക്കിയത്  എന്ന്  മനസ്സിലായതുകൊണ്ടു  തന്നെ  ഞാൻ   എനിക്ക്  കുറുകെ  വെച്ച  കൈ  മാറ്റി  അകത്തേക്ക്  കടന്നു…….

മുറി  ആകമാനം  നോക്കി…കസേരയിലായി   മിഥുവിൻ്റെ   പട്ടുപാവാട   കിടപ്പുണ്ട് …….  തൊട്ടടുത്ത്  ഒരു  കൊച്ചു  ബാഗിൽ  വസ്ത്രങ്ങൾ  പകുതി  നിറച്ചിരിക്കുന്നു……. 

“ആ   പെണ്ണിന്  ഭ്രാന്താണ്….. ഓപ്പ  ഒന്ന്  വന്നോട്ടെ    നമുക്കു  ഈ  ബന്ധം  വേണ്ട  അർജ്ജുനാ ……”  അമ്മാവനാണു ….ഞാൻ   പുള്ളിയെ    ആകെ ഒന്ന്  നോക്കി……

“എന്താ …ഇപ്പൊ  ബനിയൻ  ഒക്കെ  ഇട്ടിരിക്കുന്നേ ..നേരത്തെ  ഒറ്റമുണ്ടു  മാത്രം  അല്ലെ   ധരിച്ചിരുന്നത്……..”

ഒന്ന്  ഞെട്ടി  എന്നെ  നോക്കി….. …….  ഞാൻ  ഇരു  കയ്യ്  കെട്ടി  മേശയിൽ  ചാരി  നിന്നു …….

“നീ   എന്താ   അർജ്ജുനാ   …..പൊലീസുകാരെപ്പോലെ …അതൊക്കെ  ഈ  കുടുംബത്തിന്  പുറത്തു……  നിനക്ക്  ആ  ഭ്രാന്തി   പറയുന്നതാണോ   വേദ  വാക്യം…..  നീ   പോയി  നോക്ക്  ആ  കൊച്ചിനെ  ഞാൻ  എന്തെങ്കിലും  ചെയ്‌തോ   എന്ന്…..  തെളിയിക്കു……  അവൾക്കു  ഭ്രാന്താണ്……  കുറച്ചു   ദിവസായി  അവൾ  എൻ്റെ   പിന്നാലെ  കൂടിയിട്ട് ….അവളുടെ  മനസ്സിലാണ്  ഇരുട്ട്……ഓപ്പയോടു  ഞാൻ  പറയട്ടെ…..  ഇനി ഒരു  നിമിഷം  ഞാൻ  അവളെ  ഈ  കുടുംബത്തിൽ   വെച്ചു  വാഴിക്കില്ലാ  “

ഇത്രയും  ആയപ്പോൾ  അമ്മാവൻ്റെ   ചെവിക്കല്ലു   നോക്കി   ഒന്ന്  കൊടുത്തു  ഞാൻ  നാഭിക്ക് കുത്തി   ചുവരോട്  ചേർത്ത്  നിറുത്തി…….

“യൂബർ   വിളിച്ചിട്ടുണ്ട്……  എടുക്കാൻ    ഉള്ളത്  എല്ലാം  എടുത്തു  ഇപ്പൊ  ഈ   നിമിഷം   വിട്ടോളണം ….. പിന്നെ   ഈ  രാത്രി  ഇവിടെ  കഴിഞ്ഞു……. ഇനി  ഇത്  താൻ  ഓർത്തു  എന്ന്  ഞാൻ  അറിഞ്ഞാൽ  പിന്നെ  താൻ  പുറംലോകം  കാണില്ല…… “

“മോനേ …അർജുനാ……അമ്മാവൻ……..  ഞാൻ  ഒന്നും  ചെയ്തിട്ടില്ല്യാ……….”

പിന്നൊന്നും  നോക്കിയില്ല   കൈമുറുക്കി  വീണ്ടും   കൊടുത്തു…….

“മതി  മോനെ……മതി……  ഞാൻ  പോയിക്കൊള്ളാം ………” ആ  നിലവിളിയോടെയാണ്  ഞാൻ  നിർത്തിയത്…. വൈഗ  വന്നില്ലായിരുന്നു  എങ്കിൽ……ഞങ്ങളുടെ  മിതു…….  ചിലപ്പോൾ  ആ  കുഞ്ഞിനുപോലും  മനസ്സിലാകില്ലായിരിക്കാം….

“തന്നെ  ഞാൻ ഇനി  ഈ  നാട്ടിൽ  കണ്ടു  പോകരുത്……”

എന്നെ  നോക്കി  തൊഴുകൈകളോടെ   നിൽക്കുന്ന  അമ്മാവന്  ഒന്നും  കൂടെ  കൊടുത്തു……… പുറത്തു  കാറിന്റെ  ഹോൺ  ശബ്ദം  കേട്ടു …..

“ആ   യുബർ  വന്നല്ലോ…….വേഗാവട്ടെ…….”

അമ്മാവന്  ഇത്രയും  വേഗതയുണ്ടാവും  എന്ന്  ഞാൻ  കരുതിയില്ലാ ……. നിമിഷനേരം  കൊണ്ട്  എല്ലാം 

എടുത്തു   ഒന്നും  മിണ്ടാതെ  കാറിൽ  കയറി പിന്നിലിരുന്നു…..  ഞാൻ  പിന്നിലെ  ഡോർ   തുറന്നു  കുറച്ചു  കാശ്    പുള്ളിയുടെ   കീശയിൽ  വെച്ച്  കൊടുത്തു….

“വേണ്ട  അർജുനാ ……..”

“ഇരിക്കട്ടെ ….   വേണ്ടി  വരും   അല്ലേടാ    ശിവാ……..”  എന്ന്  പറഞ്ഞപ്പോൾ  മുന്നിലിരുന്ന  ശിവൻ  എന്നെ  നോക്കി  ചിരിച്ചു…….  ശിവനെക്കണ്ടു   ഞെട്ടി  വിറങ്ങലിച്ചു  പോയി  അമ്മാവൻ…..

“അർജ്ജുനാ ……എന്നോടിത്  വേണ്ടായിരുന്നു……….”  എന്ന്  ദൈന്യതയോടെ  എന്നോടത്   പറയാതെ  പറഞ്ഞപ്പോഴേക്കും   ശിവനിറങ്ങി   പിന്നിൽ  കയറി  …. ഡ്രൈവർ   വണ്ടിയും  വിട്ടു…..

   തിരിച്ചു  മുറിയിലേക്ക്   വരുമ്പോൾകണ്ടു   ഉറങ്ങുന്ന  വൈഗയെ …..ഒരു  കൈകൊണ്ടു  മിതുവിനെ  ചേർത്ത്  പിടിച്ചിട്ടുണ്ട്…..  ഞാൻ  അവർക്കരുകിലായി   ഇരുന്നു….. കഴിഞ്ഞ  ദിവസങ്ങളിലെ  വൈഗയെ  ഞാൻ  ഓർത്തു  എടുക്കുകയായിരുന്നു…..  അധികം  ചിരി  ഇല്ലായിരുന്നു…എപ്പോഴും  മിതുവിനെ  ചുറ്റിപ്പറ്റിയാണ്  നിന്നിരുന്നത്….   ‘അമ്മ  എന്തെങ്കിലും  പറഞ്ഞാൽ   പോലും  അവൾ  പ്രതികരിക്കാറില്ലായിരുന്നു…പക്ഷേ    ഈ  മാറ്റങ്ങൾ  എല്ലാം  അടുത്ത  ദിവസങ്ങളായിട്ടാണ്….. രാത്രി  വെളിച്ചം  കെടുത്താൻ   സമ്മതിക്കാറില്ല….

സമയം  നാലുമണിയോട്  അടുക്കുന്നു…താഴെ  അമ്മയും  എല്ലാരും  വന്ന  ശബ്ദം…ഞാൻ  താഴേക്കു  ഇറങ്ങി  ചെന്നു ……

“നീ   എന്താ    അമ്പലത്തിലേക്ക്  വരാത്തെ   അർജുനാ……. എല്ലാരും   അന്വേഷിച്ചു്ട്ടോ …..”

“മ്മ് …… ‘അമ്മ   കിടന്നോളു……നേരം  വെളുക്കാറായി…….”

മുകളിലേക്ക്   നോക്കി   അമർഷത്തോടെ  ചോദിച്ചു…..,”കെട്ടിലമ്മ   കിടന്നോ ….?  അവൾക്കു   ആരെയും  ഇഷ്ടല്ല….. രണ്ടീസായി  ഞാൻ  അവളെ  ശ്രദ്ധിക്കുന്നു……  മുഖവും  വീർപ്പിച്ചു  നടക്കുകയാ….. ആ  കുട്ടിക്ക്  അമ്പലത്തിൽ നിന്നാൽ  എന്താ ….എന്തിനാ  പ്പോ  ഇങ്ങോട്ടു  വന്നേ ….?”

അമ്മയോട്  എനിക്ക്  സത്യം  പറയാൻ  തോന്നിയിരുന്നില്ലാ ……

“അവൾക്കു  സുഖമില്ല…അതാ  വന്നത് ……”

എന്നെ  നോക്കി അർത്ഥഗർഭായി  മൂളിയിട്ടു  ‘അമ്മ  മുറിയിലേക്ക്  പോയി…….രുദ്രയും  പോയി…….

“മോൾ എവിടെയാ   ഏട്ടാ ….  വൈഗയോടൊപ്പം  ആണോ?  അമ്മാവനെ  കണ്ടില്ലാ …? …”  കൃഷ്ണയാണ്…..

“കൃഷ്ണ   വാ……ഞാൻ  നിന്നെ  കാത്തിരിക്കുകയായിരുന്നു……” ഞാൻ  ഗോവണി  കയറി   കൃഷ്ണ  സംശയത്തോടെ   എന്നോടൊപ്പം   വന്നു……

“എന്താ   ഏട്ടാ…..?”

“രാത്രി  ഇത്രയും  വൈകി  നീ  മോളെ   എന്തുകൊണ്ടാ     അമ്മാവനോടൊപ്പം   വിട്ടത്……?”

അവൾ  എന്നെ  സൂക്ഷിചു   നോക്കി……

“വൈഗ  പറഞ്ഞതാവും …… എന്നോട്  ഇതും  ചോദിച്ചു  ദേഷ്യം  പിടിച്ച   അവൾ  വീട്ടിലേക്കു  പോന്നത്…..  അവൾക്കു  അമ്മാവനെ  ഇഷ്ടല്ല…….  അതുകൊണ്ടു  ഓരോന്നു  പറയുന്നതാ ……  അവൾക്ക്  എന്നെയും   ഇഷ്ടല്ല……. എപ്പോഴും   അവളുടെ  കുട്ടിക്കാലം  പറഞ്ഞു   എന്നെ  സ്വസ്ഥതകെടുത്തും…..മിതുവും   അതുപോലെ  ആവും  എന്ന്  പറഞ്ഞിട്ട്….  …..ഏട്ടനേയും   സ്വസ്തകെടുത്തിയിട്ടുണ്ടാവും  ……അതുകൊണ്ടാ ….?”

കൃഷ്ണ  ഒറ്റ  ശ്വാസത്തിൽ  പറഞ്ഞു…..പണ്ടും   എന്തെങ്കിലും  കുറ്റം  ചെയ്യുമ്പോൾ  ഞാൻ  ചോദ്യ  ചെയ്‌താൽ  അവൾ  ഇങ്ങനാണ്….  സ്വന്തം  ഭാഗം  ഒറ്റ  ശ്വാസത്തിൽ  പറഞ്ഞു ന്യായീകരിക്കാൻ  ശ്രമിക്കും …അപ്പോൾ  മാത്രമാണ്  ഇവൾക്ക്   ശബ്ദം  ഉണ്ട്  എന്ന്   എല്ലാരും   അറിയുന്നത്……ഇന്നും അതിനൊരു  മാറ്റവും  ഇല്ല……

“അതാണോ  ഞാൻ  ചോദിച്ചത്‌ …?”

അവൾ  ഒന്ന്  വിക്കി……

“അത്  …എനിക്ക്   അമ്മാവനെ   വിശ്വാസുള്ളത്  കൊണ്ട്……”

ഞാൻ   ചിരിച്ചു  മുകപ്പിലേക്കു  ഇരുന്നു……

“ശിവനെക്കാളും   വിശ്വാസമുണ്ടോ ?  മിഥുവിൻ്റെ   അച്ഛനെക്കാളും  നിനക്ക്   വിശ്വാസമാണോ   നിന്റെ   അമ്മയുടെ   സഹോദരനെ ……. കുട്ടിക്കാലത്തു  ഒരിക്കലും  നമ്മൾ  കാണാത്ത   നമ്മുടെ  അച്ഛൻ  പോയപ്പോൾ  ഇവിടേയ്ക്ക്   ഇങ്ങോട്ടു  വന്നു   കാരണവരായ   അയാളെയാണോ   നിനക്ക്   ശിവനെക്കാളും  വിശ്വാസം…….”

എന്നെ  പകച്ചു  നോക്കുന്ന  കൃഷ്ണാ ,  വിറയാർന്ന  ശബ്ദത്തിൽ  ചോദിചു……

“എന്ത്   പറ്റി   ഏട്ടാ…..  ൻ്റെ   മോള് …….”

“ഞങ്ങൾ   വരുമ്പോ  ഒറ്റ  മുണ്ടു  മാത്രം ധരിച്ച   അമ്മാവനും  വസ്ത്രമൊന്നുമില്ലാത്ത  നിന്റെ   മോളും  മാത്രമായിരുന്നു……”

അവളുടെ  മുഖം  വിവർണ്ണമായി….

അവൾ  വിതുമ്പികരഞ്ഞുകൊണ്ട്  ഞങ്ങളുടെ  മുറിയിലേക്ക്  ചെന്നു …..  മിതുവിനെ   വാരി  എടുത്തു  ഉമ്മ  വെചുകൊണ്ടിരുന്നു…….

“മോൾക്ക്  ഒന്നൂല്ല    കൃഷ്ണാ…….ഒന്നും  പറ്റിയില്ല…….”  അവൾ  കരഞ്ഞു  കൊണ്ടിരുന്നു…….  ഞാൻ  അവളെ  നെറുകയിൽ  തലോടി…..

“ഞാൻ…..ഞാൻ  അങ്ങോനൊന്നും  ചിന്തിച്ചില്ല  ഏട്ടാ……..  “

“സാരമില്ല……മോള്  വാ …”

ഞാൻ   മിതുവിനെ  എടുത്തു  താഴെ   കൃഷ്ണയുടെ  മുറിയിൽ  കിടത്തി…..  അവൾ  കരഞ്ഞു  കൊണ്ടിരുന്നു……..

“ന്നാലും    ദുഷ്ടൻ……. ഈ  ദുഷിച്ച  കണ്ണിലാണോ  ൻ്റെ   കുഞ്ഞിനെ  നോക്കിയത്…..ഞാൻ  അറിഞ്ഞിരുന്നില്ല…….”

ഞാൻ  അവൾക്കൊപ്പം  ഇരുന്നു……

“മോളേ …ഏട്ടനു  നീ  ഒരിക്കലും  ഒരുകാലത്തും   ബാധ്യത  അല്ലാ……  ന്നാലും  നീ  നിന്റെ  മോൾക്ക്  നിഷേധിക്കുന്നത്  സ്നേഹമുള്ള  ഒരച്ഛനെയും  അവൻ  നൽകുന്ന  സുരക്ഷിതത്വവും  ആണ്…..  എല്ലാ  പെൺകുട്ടികളുടെയും  ആദ്യത്തെ   ഹീറോ  അവരുടെ  അച്ഛനാണ്……  ഞാൻ  എത്ര  അവളെ  സ്നേഹിച്ചാലും  അവളുടെ  അച്ഛൻ്റെ   സ്നേഹം  കൊടുക്കുന്ന  തൃപ്‌തി  എനിക്ക്  എന്നല്ല   ആർക്കും  കൊടുക്കാൻ  കഴിയില്ല….. നമ്മുടെ   അച്ഛൻ  പോയിട്ടും  നമ്മൾക്ക്  ഓണസദ്യയും  പുത്തനുടുപ്പും  കിട്ടി…..എന്നാൽ   അച്ഛനോടൊപ്പം   ഉള്ള  ഓണം  ഉണ്ടല്ലോ     ഇന്നും  നമ്മുടെ മനസ്സിലെ  സന്തോഷം  ആണ്……നീ   നിന്റെ   മോൾക്ക്  അത്  നിഷേധിക്കരുത്……  അച്ഛൻ   അവളുടെ  അർഹതയും  അവകാശവും  ആണ്…….  ഈ  സംഭവം  ഞാൻ  അവനോടു വിളിച്ചു   പറഞ്ഞു  അരമണിക്കൂറിനുള്ളിൽ  അവൻ  എത്തി……  അതാണ്   അച്ഛൻ…….  ആലോചിക്കു……”

തലകുമ്പിട്ടിരിക്കുന്ന   കൃഷ്ണയെ  നോക്ക്കി  ഞാൻ   എഴുന്നേറ്റു……

“‘അമ്മയോട്  ഒന്നും  പറയണ്ടാ…….’അമ്മ   സ്നേഹിക്കുന്നവരെല്ലാരും   വഞ്ചിച്ചിട്ടേയുള്ളൂ   ……. “

വാതിൽ  ചാരി   മുറിയിലേക്ക്  വന്നു….. അപ്പോഴും  എന്തോ  പുലമ്പി  പുലമ്പി  വൈഗ  ഉറങ്ങുന്നുണ്ടായിരുന്നു…..

അവൾക്കടുത്തായി കിടന്നപ്പോൾ  അന്നാദ്യമായി  അവളെ  നെഞ്ചോടു  ചേർക്കാൻ  എൻ്റെ  ഉള്ളം   വെമ്പി…… ആദ്യമായി   കണ്ടത്  ,  വിവാഹ  ദിവസം  കാട്ടിയ  കുസൃതികൾ ,  കഷ്ടപ്പെട്ടു  അമ്മയോടൊപ്പം  പിടിച്ചു   നിൽക്കാൻ  ശ്രമിക്കുന്നത് ,  അറിയാത്ത  പണികൾ  കഷ്ടപ്പെട്ട്  ചെയ്യാൻ  ശ്രമിക്കുന്നത് , അമ്മയോട്  തർക്കിക്കുന്നത്……അങ്ങനെ  ഓരോന്നും…….. നേരം  പുലരുമ്പോൾ  എനിക്ക്  ആ  പഴയ   വൈകാശിയെ   തന്നെ  തിരിച്ചു  കിട്ടണേ   എന്ന  പ്രാർത്ഥനയോടെ   കിടന്നു……

വിവിധ നിറത്തിലെ   ബലൂൺ   വില്പനക്കാരുടെയും  കുപ്പിവളക്കടക്കാരുടെയും   ഇടയിലേക്ക്   ഭയചികതയായി  ഓടി    അടുക്കുന്ന   എന്നിലേക്ക്‌     രണ്ടു  രോമാവൃതമായ  കൈകളാൽ  ഒരു  കുട്ട നിറയെ  ചേറു  വാരി  എറിയുന്നു……. ഭയത്തോടെ  ഞാൻ  ഇരുകൈകളാലും  എൻ  മുഖം  പൊത്തി …….. ചുറ്റും    കനത്ത  നിശ്ശബ്ദത…  ഭയത്തോടെ  വിരലുകൾ  മാറ്റി  നോക്കിയതും  മുന്നിൽ  ശൂന്യം….. എനിക്ക്  ചുറ്റും  ഉണ്ടായിരുന്ന  ഉത്സാവപ്പറമ്പിലെ  ആൾക്കൂട്ടം  ചിരിക്കുന്നു….. അപ്പോഴാണ്  എന്റെ  കൈകളിലെ  നിറങ്ങൾ  ശ്രദ്ധിക്കുന്നത്……   എൻ്റെ   മുഖവും  വസ്ത്രവും  നിറച്ചും  നിറങ്ങൾ…….  നിറങ്ങളാൽ  മുങ്ങി  നിൽക്കുന്ന  എന്നെയാണ്  അവർ  നോക്കി  ചിരിക്കുന്നത്…….  ആരാണ്  എനിക്ക്  നിറങ്ങൾ  നൽകിയത്…?  ആരാണ്  എന്നെ  ഭയപ്പെടുത്തിയത്….?  രണ്ടും  ശൂന്യം……..  പരിചിതമല്ലാത്ത  മനുഷ്യർക്ക്  ചുറ്റും  ഞാൻ   മാത്രം…….വൈഗ  മാത്രം…….. പെട്ടന്ന്  കണ്ണുകൾ  തുറന്നു……  കാഴ്ചകൾ  വ്യെക്തമാകാത്തെ  പോലെ…വീണ്ടും  വീണ്ടും  കണ്ണടച്ച്  തുറന്നു……   സ്ഥലം  പോലും  പരിചിതമല്ലാത്ത  പോലെ….. അപ്പോഴാണ്   എന്റെ  നെറുകയിൽ  എന്തോ  ഇരിക്കുന്നു…..നല്ല  ചൂടുള്ള സുഖമുള്ള  എന്നാൽ  ഭാരമുള്ള  എന്തോ  ഒന്ന്….

നോക്കുമ്പോൾ  ഞാൻ  സ്വപ്നത്തിൽ  കണ്ട  അതെ  രോമാവൃതമായ  കൈകൾ……എന്നെ  നിറങ്ങളാൽ  മൂടിയ  കൈകൾ…… ആ  കയ്യിലേക്ക്  മെല്ലെ  തൊട്ടു……. അരികിൽ   കട്ടിലിൽ   ചാരി  ഇരുന്നുറങ്ങുന്ന   അർജുനേട്ടൻ ….. ആ  മുഖത്തേക്ക്  നോക്കുംതോറും  എനിക്ക്  അകലാനാകാത്തവിധം  അടുക്കാൻ  തോന്നുന്ന  എന്തോ  ഒന്ന്  എന്നിൽ  നിറയുന്നു……ഞാൻ  കണ്ണുകൾ   ചിമ്മി….   ആ  കൈകൾ മാറ്റി  തിരിഞ്ഞു  കിടന്നു……

തല  അപ്പോഴും  വേദനിക്കുന്നുണ്ടായിരുന്നു….. ഇന്നലെ   എപ്പോ  കിടന്നു……..?  ഓർമ്മയില്ല…….?  വീണ്ടും  വീണ്ടും   ഓർത്തു……  അമ്പലത്തിലെ   പാട്ടുകൾ  ഒന്നും  കേൾക്കുന്നില്ല……എല്ലാം  കഴിഞ്ഞു  കാണും……. ഞാൻ  എത്ര  ഓർത്തിട്ടും  ഒന്ന്  മാത്രം  തെളിഞ്ഞു  വന്നു…….അർജുനേട്ടൻ   എനിക്ക്  ആദ്യമായി  സമ്മാനിച്ച    

സെറ്റും  മുണ്ടും…… അതും  സംശയമാണ്……സ്വപ്നമാണോ…… പെട്ടന്ന്  ഞാൻ  ധരിച്ചിരുന്ന  വേഷത്തിലേക്ക്  നോക്കി…ശെരിയാണ്…ഇത്  തന്നെയാണല്ലോ…… മുഷിഞ്ഞിരിക്കുന്നു……കാലിൽ  എന്തോ  മണ്ണ്  പറ്റിയത്  പോലെ….  എഴുന്നേറ്റിട്ടു  നോക്കിയപ്പോൾ  കാലിലും   സെറ്റും  മുണ്ടിലും  ഒക്കെ  ചെളിയാണല്ലോ……  ഞെട്ടിപോയി…… ബെഡിലും  ഒക്കെ  ആയി  ഇരിക്കുന്നു…… ഈശ്വരാ…..അർജുനേട്ടൻ  കണ്ടാൽ  ഇപ്പൊ  വഴക്കു  പറയും…..  അരല്പം  വൃത്തി  ഭ്രാന്തു ഉണ്ടെ …….  വേഗം  എഴുന്നേറ്റു   പുതപ്പും  മറ്റും  എടുത്തു….. തല  വെട്ടിപുളയുന്ന  പോലെ  വേദനിക്കുന്നു……  എന്നാലും   വേഗം  എങ്ങനെയൊക്കെയോ  എഴുന്നേറ്റു……  നേരം  പത്തു  മണി   ആയിരിക്കുന്നു…..   

കുളിമുറിയിൽ  പോയി  തുണി  കഴുകൽ     ആരംഭിച്ചു…..  വീണ്ടും  വീണ്ടും  കഴുകൽ……  എത്ര  കഴുകിയിട്ടും  വൃത്തി  ആകാത്തെ   പോലെ ….വല്ലാതെ  ക്ഷീണം  തോന്നുന്നു……  തൊണ്ട  വരളുന്ന  പോലെ…… എങ്ങനെയൊക്കെയോ  കുളിച്ചു….. ഒന്ന്  കിടന്നോളാൻ  വയ്യ….. വസ്ത്രങ്ങൾ  ഇടാൻ  പോലും  വയ്യ….. അപ്പോഴേക്കും  വാതിൽ  മുട്ട്  കേട്ടു …

“വൈഗാ …എത്ര  നേരായി   …..ഇറങ്ങു …”   അർജുനേട്ടൻ്റെ  ശബ്ദം……

ഒരല്പം  നേരം  ചുവരിൽ   ചേർന്ന്  നിന്നു….. പൈപ്പിലെ  വെള്ളം  കുടിച്ചു….വീണ്ടും  വാതിൽ  മുട്ടുന്നു…..

.. പിന്നെങ്ങനെയോ    കഴുകിയ   ആ   സെറ്റും   മുണ്ടും   എടുത്തു  പുതച്ചു   ഞാൻ  വാതിൽ  തുറന്നു……. അർജുനേട്ടൻ്റെ   മുഖത്തേക്ക്  നോക്കിയില്ലാ……  ഞാൻ  വേഗം  അർജുനെട്ടനെ  തള്ളി  മാറ്റി  കിടക്കയിൽ  പോയി  കിടന്നു…… തല  അപ്പോഴും   വെട്ടി  പുളയുന്നുണ്ടായിരുന്നു…… ഞാൻ   കണ്ണുകൾ  ഇറുകി  അടച്ചു…..

ആരോ  എന്നെ  പുതപ്പിക്കുന്നുണ്ടായിരുന്നു….. ഞാൻ  കണ്ണുകൾ   തുറന്നു  നോക്കി…… അർജുനേട്ടൻ   ആണ്…… ആ  കണ്ണുകൾ  നിറഞ്ഞിരിക്കുന്നു…..

“ഏണീറ്റെ …മുടിയിൽ  വെള്ളം  അല്ലെ…… ”  നിര്ബന്ധിപ്പിച്ചു  എഴുന്നേൽപ്പിച്ചു   തല  തുവർത്തി  തന്നു…..  അപ്പോഴും  ആ   കണ്ണുകൾ   നിറയുന്നുണ്ടായിരുന്നു……. എനിക്കതു  വല്ലാതെ  വേദനിച്ചു…..എന്റെ  കണ്ണുകളും  നിറയുന്നുണ്ടായിരുന്നു……

“ൻ്റെ   ബെഡ്  മുഴുവൻ   ചീത്തയാക്കുമോ…… വാ…..ഈ   ഉടുപ്പ്  ഇട്ടോളൂ….. ”  നിസ്സംഗതയോടെ  ഇരുന്ന  എന്നെ  അർജുനേട്ടനാണ്   ആണ്  ഉടുപ്പു  ഇട്ടു.  തല   ചീകി  തന്നത്………

“വൈഗ …ഇവിടെ  ഇരുന്നോളൂ …….  . പുറത്തു  ഇറങ്ങേണ്ട  കേട്ടോ …”

അർജുനേട്ടൻ   കുളിച്ചു  ഇറങ്ങുന്നത്  വരെ  ഞാൻ  അവിടെയിരുന്നു………… പിന്നെ  കിടന്നു…… കണ്ണുകൾ  അടഞ്ഞു  പോവുന്നുണ്ടായിരുന്നു……

വേഗതയിൽ  കുളിക്കുമ്പോഴും  എന്റെ  ഉള്ളിൽ  വേദനയായിരുന്നു……  എൻ്റെ   വൈഗയുടെ  മുഖമായിരുന്നു….. അവളുടെ  കണ്ണുകളിലെ   നിർവികാരതയായിരുന്നു …. ൻ്റെ   വൈഗ  ഒരു  മാനസിക  രോഗിയാണ്  എന്ന്  എനിക്ക്  പൂർണ്ണമായി  ബോധ്യപ്പെട്ടിരുന്നു…..  അവളുമായി  താഴേക്കിറങ്ങുമ്പോൾ  എനിക്ക്   ഒറ്റ  ലക്ഷ്യം  മാത്രമേ  ഉണ്ടായിരുന്നുള്ളു…..’അമ്മ   അറിയരുത്……. ‘അമ്മ   എങ്ങനെ  പ്രതികരിക്കും  എന്ന്  എനിക്കറിയില്ല…..

“അർജുനാ…… നീ   അറിഞ്ഞോ…… ബലരാമനെ   കാണുന്നില്ലാ ….ഫോൺ  വിളിച്ചിട്ടും കിട്ടുന്നില്ലാ ..  നിന്നോട്  എന്തെങ്കിലും  പറഞ്ഞോ …?”   അങ്കലാപ്പോടെ  ‘അമ്മ  നിൽക്കുന്നു….  വൈഗയെ  ശ്രദ്ധിക്കുന്നില്ല..ആശ്വാസം  തോന്നി……..  വൈഗ   അമ്മയെ  നോക്കുന്നുണ്ട്…ചുറ്റും   നോക്കുന്നു  ഒരു  വല്ലാത്ത  ഭാവത്തോടെ …..

“ആ  അമ്മാവൻ   വെളുപ്പിനെ  പോയി…. ഒന്ന്  കാശിക്കു  ഒക്കെ  പോണം…..ഓപ്പയോട്‌  യാത്ര  പറയുന്നില്ലാ …വിധി  ഉണ്ടെങ്കിൽ  കാണാം   എന്ന്  പറയാൻ  പറഞ്ഞു……”

അമ്മ കണ്ണും  തള്ളി  ശബ്‌ദിക്കാൻ  മറന്നത്  പോലെ   നില്പുണ്ട്…..ആ  നിൽപ്പ്  കണ്ടാൽ  ആയുധം  നഷ്ടപ്പെട്ട  യോദ്ധാവിനെപോലെ എന്ന്  പറഞ്ഞു  ചിരിക്കുന്ന ന്റെ  വൈകാശിയെ  എനിക്ക്  നഷ്ടപ്പെട്ടു  കൊണ്ടിരിക്കുന്നു  എന്ന്  ഞാൻ  തിരിച്ചറിഞ്ഞു………. അമ്മയെ  നിസ്സംഗതയോടെ അവൾ  നോക്കി  നിൽക്കുന്നു….

“ഭക്ഷണം   എടുത്തു  വെക്കു   വൈഗാ…….”   എന്നെ  നോക്കി  തലയാട്ടി  അകത്തേക്ക്  പോവുന്നവൾ  എനിക്ക്  ആശ്വാസമായിരുന്നു….. പോർണ്ണമായി  എനിക്ക്  അവളെ  നഷ്ടപ്പെട്ടിട്ടില്ല  എന്ന  തോന്നൽ……  ഞാൻ  അവൾക്കു  ഒപ്പം   അകത്തേക്ക്  ചെന്നു…..  എന്നത്തേയും  പോലെ  എല്ലാം  എടുത്തു  വെക്കുന്നു……ഞങ്ങൾ  ഒരുമിച്ചു ഭക്ഷണം   കഴിച്ചു…..  കലപില   വർത്തമാനം  പറഞ്ഞു  കഴിച്ചിരുന്നവൾ  നിശബ്ദം  കഴിക്കുന്നു……

“ന്താ   വൈകാശി   മൗനം……”

അവൾ എന്നെ  നോക്കി…..

“തല  വേദനിക്കുന്നു……. ക്ഷീണം  തോന്നുന്നു…… “

“നീ  പോയി  കിടന്നോ……  നാളെ   നമുക്ക്   ഒരിടം   പോണം…..”

അവൾ   എന്റെയും  പാത്രം  എടുത്തു  കഴുകി  മുറിയിലേക്ക്  പോയി……

“ഏട്ടാ ……..”  കൃഷ്ണയാണ്……

“ആ……. മോൾ  എവിടെ ……?”

“രുദ്രയോടൊപ്പം  ഉണ്ട്……  നിക്ക് …നിക്ക് ….ഒരു  കാര്യം  പറയാനുണ്ട്…….”

ആ  പരുങ്ങിയുള്ള  നിൽപ്പ്  കണ്ടപ്പോൾ  ഞാൻ  അവളെ  അടുത്തേക്ക്  വിളിച്ചു…..

“ശിവനെ  ഞാൻ  വിളിച്ചോളാം   …..നീ  ഒരുങ്ങി  ഇരുന്നോളു ……”  നിറകണ്ണുകളോടെ  അവൾ  എന്നെ  കെട്ടി  പിടിച്ചു….

“താങ്ക്യൂ   ഏട്ടാ …….. പക്ഷേ   അമ്മാ ……..”

നീ    വാ   നമുക്കു  സംസാരിക്കാം…..  അമ്മാവൻ  പോയ  ദുഃഖത്തിൽ   തകർന്നിരിക്കുന്നു ‘അമ്മ  കൃഷ്ണ  പോവുന്ന  കാര്യം കൂടി  അറിഞ്ഞപ്പോൾ   ഉറഞ്ഞു  തുള്ളുകയായിരുന്നു……  ഒടുവിൽ  അവസാനമായി  കൃഷ്ണയോട്  പറഞ്ഞു…..

“പോകുന്നത്  ഒക്കെ  കൊള്ളാം …ഇനി  എന്ത്  പ്രശ്നം  ഉണ്ടായാലും  അവിടെ  നിന്നോളണം ….. ഇങ്ങോട്ടു  വന്നേക്കരുത് ….”

കൃഷ്ണ  ദൈന്യതയോടെ  എന്നെ  നോക്കി…..ഞാൻ  അവളെ  കണ്ണുകൾ  കൊണ്ട്   ആശ്വസിപ്പിച്ചു……  പക്ഷേ  അവസാന  ഡയലോഗ്  ആണ്  എന്നെ  അതിശയിപ്പിച്ചത്…..

“പോട്ടെ….എല്ലാരും  പോട്ടെ……. ഇതെല്ലം  അവളുടെ  പണിയാണ് …..വന്നനാൾ   മുതൽ   തറുതല   പറഞ്ഞൂ   എൻ്റെ   ബലരാമനെ   ഓടിച്ചു …..ഇപ്പൊ  കൃഷ്ണയെയും…  ഇപ്പൊ  ഞാൻ  ഒറ്റയ്ക്കായില്ലേ ….  അവൾക്കു  എളുപ്പമായല്ലോ ……”  സ്വന്തമായി   ആരോഗ്യമുള്ള  മനസ്സു  പോലും  ഇല്ലാത്തവളാണെങ്കിലും   അമ്മയുടെ  മനസ്സിൽ  പോലും  ഭയം  സൃഷ്ടിക്കാൻ    അവൾക്കു  കഴിഞ്ഞോ …

‘അമ്മ   ദേഷ്യത്തിൽ  തിരിച്ചു  മുറിയിലേക്ക്   പോയി….. 

“ഏട്ടാ ……” നിസ്സഹായതയോടെ   നിൽക്കുന്ന  കൃഷ്ണ…..

“അമ്മയോട്  ഞാൻ  സംസാരിക്കാം…..  നീ   ഒരുങ്ങിക്കോ……”

ഞാൻ  അമ്മയുടെ  മുറിയിലേക്ക്  ചെന്നപ്പോൾ  കണ്ടു  കട്ടിലിൽ  അങ്ങോട്ട്  തിരിഞ്ഞു  കിടക്കുന്ന  അമ്മയെ ….ഞാൻ   അടുത്തായി  ചെന്നിരുന്നു…..എന്നെ  കണ്ടതും  കണ്ണടച്ചു ….

“‘അമ്മ   പറയാതെ  ഞാൻ  ശിവനെ  വിളിക്കുന്നില്ല….. കൃഷ്ണ  നിന്നോട്ടെ   അമ്മയ്ക്ക്  കൂട്ടായി…..  മിതുവും   ഇവിടെ  വളർന്നോട്ടെ   …….  നിയമപരമായി   ബന്ധം  പിരിയിക്കാം….  ശിവൻ   എന്തിനാ  നിങ്ങളുടെയൊക്കെ  സമാധാനം   നോക്കുന്നെ…..അവനും  വേറെ   കല്യാണം  കഴിക്കട്ടെ…..  അപ്പോൾ  എല്ലാം   ശെരിയാവും……”

‘അമ്മ  പെട്ടന്ന്  ചാടി  എഴുന്നേറ്റു…..

“അവൻ  അങ്ങനെ  പറഞ്ഞോ ……?  കൊള്ളാല്ലോ  അവൻ……  എന്റെ   കുട്ടിയെ  മറന്നു  അവൻ    വേറെ  കെട്ടുന്നോ…..?ധിക്കാരി ….?”

അമ്മയുടെ  ഇപ്പോഴത്തെ  ഭാവം  കണ്ടാൽ  ഇപ്പോൾ  ശിവനെ  കൊല്ലും…..  അമ്മയുടെ  ചില  നേരത്തെ  പെരുമാറ്റം  എനിക്ക്  ബാലിശമായി  തോന്നി  തുടങ്ങിയിരുന്നു…

“അവൻ  അങ്ങനയൊന്നും  പറഞ്ഞില്ല…..  അവൻ  ഇന്നും  കാത്തിരിക്കുകയാണ്…..  അവന്റെ  ഭാര്യക്കും  കൊച്ചിനും  വേണ്ടി…… അവൾക്കു  ജോലി  ഉണ്ടല്ലോ  അമ്മേ   …. ഭർത്താവിന്  ഭാര്യയേക്കാളും  എന്തിനാ  അമ്മേ  നല്ല  ജോലി….. എന്തിനാ  അങ്ങനെ  ചിന്തിക്കുന്നത്…..സ്നേഹം  അല്ലെ  വേണ്ടത് ….. “

‘അമ്മ  നിറഞ്ഞ  കണ്ണാലെ  എന്നെ  നോക്കി…ഏറെ  നേരം  മൗനമായി  ഇരുന്നു….. സാരിത്തുമ്പാൽ  കണ്ണുകൾ  തുടച്ചു…..

“മ്മ് ……..”  തലയാട്ടി…..

“സ്നേഹം  മാത്രം  പോരാ……  വിശ്വാസവും…… എനിക്കും  നിന്റെ  അച്ചനിൽ  നഷ്ടപ്പെട്ടതും  അതായിരുന്നു….. വിശ്വാസം…… ”  ‘അമ്മ  ജെന്നലിൽ  കൂടെ  വിദൂരതയിലേക്ക്  നോക്കിയിരുന്നു…..  ഒരുപക്ഷേ   അച്ഛനെ  കുറിച്ച്  ഓർക്കുന്നതാവാം…. ഒരിക്കലും  തിരിച്ചുകിട്ടാത്ത  ആ   നാളുകളാവാം….

“വിളിക്കു…ശിവനെ ….ഇന്ന്  തന്നെ  വന്നു കൂട്ടി  കൊണ്ട്  പോകാൻ  പറ……..” 

പെട്ടന്ന്  മുറിവാതിലിനരുകിൽ   ഒരു ഞെരുക്കം…..വേഗത്തിൽ  അകലുന്ന  കാലൊച്ചകൾ  കൃഷ്ണയുടേതായിരുന്നു….  അമ്മയും  ഞാനും  പരസ്പരം  നോക്കി  ചിരിച്ചു……

ശിവനെവിളിക്കുമ്പോൾ   അവൻ്റെ   സന്തോഷം   ശബ്ദത്തിൽ  പോലും വ്യെക്തമായിരുന്നു….. 

……  മിഥുവിൻ്റെ   സന്തോഷത്തിനു  അതിരുകളില്ലായിരുന്നു…… വൈഗയൂം  ഉച്ചയോടെ  മുറിയിൽ  നിന്നും  ഇറങ്ങിയിരുന്നു…… മിതുവും  രുദ്രയുമായി  സംസാരിക്കുന്നുണ്ട്…..ചോറ്  വിളമ്പാനും  മറ്റും  കൂടുന്നുണ്ട്…..

വൈകിട്ട്  ശിവൻ  വന്നപ്പോൾ   അവളെ  മിതു  വിളിച്ചു  കൊണ്ട്  പോയി  ശിവനോട്  സംസാരിപ്പിച്ചു…..

ഇറങ്ങാൻ  നേരം  കൃഷ്ണ   വൈഗയെ   കെട്ടി  പിടിച്ചു   അവളുടെ  നെറുകയിൽ  ഉമ്മ  വെച്ചു ….

“എൻ്റെ   ഏട്ടൻ്റെ   മാത്രമല്ല   ഞങ്ങൾ  ഓരോരുത്തരുടെയും  ഭാഗ്യമാണ്  വൈഗാലക്ഷ്മീ …….തിരിച്ചറിയാൻ  വൈകിപ്പോയീ ….”

വൈഗ  എന്നെയും  കൃഷ്ണയെയും   കൗതുകത്തോടെ  നോക്കി……

“എപ്പോഴും    ചേച്ചിയും  മിതുവും  വരണം  കേട്ടോ……”

“വരും….പിന്നെ   ‘അമ്മ  ..പാവാട്ടോ……വൈഗാ  പോരിന്    നിക്കല്ലേ ..തോൽവി  പുള്ളിക്കാരിക്ക്  സഹിക്കാൻ

കഴിയില്ല്യാ……”

അവളും  ചിരിച്ചു…… ഒപ്പം  ഞങ്ങളും……

കൃഷ്ണയും  ശിവനും  മിതുവും  കാറിൽ   കയറി  യാത്രയാവുമ്പോൾ   അമ്മയും  രുദ്രയും  കരയുന്നുണ്ടായിരുന്നു….. എങ്കിലും  എല്ലാർക്കും  ആശ്വാസമായിരുന്നു…..  ഞങ്ങൾ  എല്ലാപേരും  ആഗ്രഹിച്ചിരുന്ന   ഒരു  ദിവസം….

(കാത്തിരിക്കണംട്ടോ  ചങ്കുകളേ )

ഒരുപാട്  നന്ദി  സ്നേഹം   ഓരോ   അഭിപ്രായത്തിനും ……  അക്ഷമയോടെയും   ക്ഷമയോടെയും  കാത്തിരിക്കുന്നവരോട്   ഒരുപാട് നന്ദി……

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇസ സാം ന്റെ മറ്റു നോവലുകൾ

ഒരു അഡാർ പെണ്ണുകാണൽ

തൈരും ബീഫും

 

Title: Read Online Malayalam Novel Chankile Kakki written by  Izah Sam

4.2/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “ചങ്കിലെ കാക്കി – ഭാഗം 13”

Leave a Reply

Don`t copy text!