ഇപ്പോ കേട്ട വാർത്ത എങ്ങനെ അവളെടുക്കും എന്ന് പേടിയുണ്ടായിരുന്നു …
പറഞ്ഞില്ലെങ്കിൽ അവളൊരു കോമാളിയെ പോലെ വീണ്ടും വീണ്ടും പ്രണയിക്കും.. അവളുടെ ശ്രീ മാഷെ … അവഗണയിലും ഭ്രാന്തമായി ….
അതു കൊണ്ട് മാത്രമാണ് പറഞ്ഞത്,
“നിധീ”
ദയനീയതയോടെയുള്ള വിളി കേട്ട് നി ധിക്കും ഉള്ളിൽ എവിടെയോ മുറിഞ്ഞു… ചോര പൊടിഞ്ഞു….
ഇരുവരും കൂടി മെല്ലെ മലയാളം ഡിപ്പാർട്ട്മെൻ്റിലെ ലക്ച്ചേഴ്സ് റൂമിലേക്ക് നടന്നു..
അടുത്തെത്തും തോറും നിധി ആതിരയുടെ കൈകൾ മുറുകെ പിടിച്ചിരുന്നു….
ചെന്നപ്പോൾ കണ്ടു ശ്രീ മാഷിൻ്റെ കസേരയുടെ എതിർവശം ചിരിയോടെ ഇരിക്കുന്നവളെ ….
” ഉണ്ണി മായ “
ആ പേര് ആതിര വേദനയോടെ ഓർത്തു …
സുന്ദരിയാണ്…..
കസേരയിൽ ഒതുങ്ങാതെ മുടി താഴേക്ക് വീണു കിടക്കുന്നു..
ഒരു വശം മാത്രമേ കാണാനുള്ളൂ എങ്കിലും അറിയാൻ കഴിയുന്നുണ്ട് സുന്ദരിയാണ് എന്ന് ..
ഒന്നുകൂടി നീങ്ങി നിന്നപ്പോൾ കണ്ടു ചിരിയോടെ, അതിലേറെ താൽപര്യത്തോടെ സംസാരിക്കുന്ന ശ്രീ ഭുവനെ,
എന്നായാലും തന്നെ ഉൾക്കൊള്ളും എന്നായിരുന്നു വിശ്വാസം അതിൽ കവിഞ്ഞ് ഒന്നും ചിന്തിച്ചിരുന്നില്ല …
ഇപ്പോ…. ഇതൊക്കെ കാണുമ്പോൾ വല്ലാതെ നീറിപ്പിടഞിരുന്നു ആ പാവം പെണ്ണിൻ്റെ മനസ്സ്….
കണ്ടു നിൽക്കാൻ ത്രാണിയില്ലാതെ ഓടിപ്പോകുന്നവളെ നോവോടെ നോക്കി നിധി ..
എന്തോ ഭുവൻ സാറിനോട് വല്ലാത്ത ദേഷ്യം തോന്നിപ്പോയി അവൾക്ക്….
അക്കീരത്ത് മന…
ഒരിക്കൽ പ്രതാപം കൊടി കുത്തി വാണിരുന്നതാ,
ഇപ്പോ എല്ലാം ക്ഷയിച്ചു..
ഒന്നും ഇല്ലാതായി…
തറവാട് ശ്രീ ഭുവൻ്റെ അച്ഛൻ്റെ കയ്യിൽ കിട്ടുമ്പോൾ തന്നെ ഒരു വിധം ക്ഷയിച്ചിരുന്നു…
ബാക്കിയുള്ള നിലം കൂടി ബാധ്യത തീർക്കാൻ നഷ്ടപ്പെടുത്തേണ്ടി വന്നു….
ശ്രീ ഭുവൻ സാറിന് ഈ ജോലി കിട്ടിയതാണ് ഏക ആശ്വാസം ..
നേരേ മറിച്ചാണ് മേലേപ്പാട്ടെ കാര്യങ്ങൾ….
ഏക പെൺതരി …
“ആതിര “
മേലേപ്പാട്ടെ രാജകുമാരി….
അവൾ വന്നതിന് ശേഷമാണ് എല്ലാം വച്ചടി വച്ചടി കേറ്റമായത് എന്ന് ഇടക്കിടക്ക് മാധവനങ്കിൾ അവളെ ചേർത്ത് പിടിച്ച് അഭിമാനത്തോടെ പറയാറുണ്ട്…..
പക്ഷെ ഒന്നിൻ്റെയും അഹങ്കാരം ഒരിത്തിരി പോലും ഇല്ലാത്ത ഈ പെണ്ണ് എന്നും തനിക്കൊരത്ഭുതമാണെന്ന് നിധി ഓർത്തു….
ആകെ കൂടി അവൾ മോഹിച്ചത് ശ്രീ ഭുവൻ സാറിനെയാ..
ആ പ്രണയം എത്രമേൽ ആഴത്തിലാണെന്ന് തനിക്ക് നല്ല ബോധ്യമുണ്ട്….
ജീവശ്വാസം പോലെ പ്രാണൻ പോലെ അവൾ കൊണ്ട് നടക്കുന്ന അവളുടെ പ്രണയം…..
അത് ശ്രീ ഭുവൻ സർ അറിയട്ടെ എന്ന് കരുതി തന്നെയാ അന്നവളുടെ പുസ്തകത്തിൽ കുത്തിക്കുറിച്ചതൊക്കെ താൻ സാറിൻ്റെ മുന്നിൽ കാണത്തക്ക രീതിയിൽ വച്ചത് ”…
എല്ലാ പ്രതീക്ഷകളും അസ്തമിച്ചു….. എന്താണോ പ്രതീക്ഷിച്ചത് അതിന് നേരെ വിപരീതഫലം കിട്ടി…
എന്തിനാണ് ആ പാവം പെണ്ണിൻ്റെ മനസ് ഇയാൾ കണ്ടില്ലെന്ന് നടിക്കുന്നത് …
ഓരോന്ന് ഓർത്ത് ക്ലാസിന് മുന്നിൽ എത്തിയ നിധി കണ്ടു ഡസ്ക്കിൽ തല വച്ച് കിടക്കുന്നവളെ ….
മിഴികളിൽ ചാലിട്ട് പെയ്യുന്നത് മുറിവേറ്റ ഹൃദയത്തിലെ ചോരത്തുള്ളികളാണെന്ന് നിധിക്ക് അറിയാമായിരുന്നു …..
” ആതി….. ദേ കണ്ണും മുഖവും ഒക്കെ വല്ലാതിരിക്കുന്നെടാ… ആരേലും കണ്ടാ…ഗൗരിയേടത്തി വരും ട്ടോ ചെലപ്പോ!! നീ പോയി മുഖം കഴുക് …..”
“എന്തിനാ ശ്രീമാഷ് ന്നെ ഇങ്ങനെ അകറ്റണേ നിധീ…. ഞാൻ ഞാനെന്ത് തെറ്റാ ??”
ചിലമ്പിച്ചിരുന്നു അവളുടെ ശബ്ദം …
കാൻ്റീനിലെ പ്രൈവറ്റ് റൂമുകളിൽ ഒന്നിലാണെങ്കിലും നിധിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു ….
ചു എന്ന് പറഞ്ഞാൽ ചുണ്ടഞ്ഞ””
എന്നാക്കുന്ന ടീമാ…. ഇപ്പോ അത് കീരീടം വക്കാത്ത രാജാവായ മേലടത്ത് മാധവമേനോൻ്റെ മകളെ കുറിച്ചാവുമ്പോ ഇത്തിരി എരിവും പുളിയും കൂട്ടും…..
അവൾ പരിഭ്രമത്തോടെ ആതിരയുടെ മുഖത്തേക്ക് നോക്കി…
” കാണുന്ന മാത്രയിൽ തോന്നുന്ന ആകർഷണം ഒന്നുമല്ല എനിക്ക് ശ്രീമാഷോട് നിധീ….. ഇനി അടരാനാവാത്ത വിധം ഈ ഹൃദയത്തിൽ കൊരുത്തതാ ഞാൻ … “
“നിക്കറിയാം ആതി…. പ്ലീസ് നീ കണ്ണ് തുടക്ക് ….”
“ഇങ്ങനെ… ഇങ്ങനെ എന്നെ അവഗണിക്കാനാണെങ്കിൽ എന്തിനാ അന്നെന്നെ രക്ഷിച്ചേ…..
ആതിരയുടെ ഓർമ്മകൾ മൂന്നാലു കൊല്ലം പുറകിലേക്ക് പോയി…
ക്ഷേത്രത്തിൽ എത്തിയതായിരുന്നു….
ഒൻപതാം ക്ലാസ് പരീക്ഷ തുടങ്ങാൻ പോണു…
കണ്ണനെ കണ്ട് ഒന്ന് സോപ്പിട്ടില്ലെങ്കിൽ എന്തോ പോലെയാ…
ആ കള്ള ച്ചിരിയോടെ നിൽക്കണ മുഖത്ത് നോക്കി പരീക്ഷക്ക് കൂടെ കാണണേന്ന് പറഞ്ഞേ ഇതുവരെയും പരീക്ഷകൾ എഴുതിയിട്ടുള്ളൂ ഒക്കെ ഫസ്റ്റ് ക്ലാസിൽ പാസായിട്ടും ഉണ്ട്…
ക്ഷേത്രക്കുളത്തിൽ കാലുകഴുകിയാണ് തൊഴാൻ പോവുന്നേ….
വേനലിൻ്റെ കാഠിന്യം കൊണ്ട് ഒരു സ്റ്റെപ്പ് കൂടെ വെള്ളം താഴോട്ടിറങ്ങിയിരിക്കുന്നു ..
ആളോള് സ്ഥിരം എറങ്ങുന്നിടത്ത് വഴുക്കുന്നില്ല …
അവിടെ തിരക്കായതിനാലാ വേഗം ഇറങ്ങാത്ത പച്ച പിടിച്ച കടവിൽ എത്തിയത്, ഏറ്റവും താഴത്തെ പടിയിൽ ചവിട്ടിയതും ഒറ്റ വീഴ്ചയായിരുന്നു..
മറ്റുള്ളി ത്തേക്കാൾ ആഴവും കൂടുതലാണിവിടെ,
ആറാട്ടിനായി മാത്രമാണ് ഈ കടവ് ….
പ്രതിഷ o മുങ്ങുന്നതിന് നല്ല ആഴത്തിലാണ് ഈ കടവിൻ്റെ നിർമ്മിതി…..
മുങ്ങി താഴ്ന്നത് മാത്രം ഓർമ്മയുണ്ട് പിന്നെ ഓർമ്മ വന്നപ്പോൾ
പൂണൂൽ ചുറ്റിക്കിടക്കുന്ന ഒരു നെഞ്ചോരം ചേർത്ത് എടുത്തിരിക്കുന്നു തന്നെ ആരോ….
കുളപ്പടവിൽ കിടത്തി.. അവിടെ അഴിച്ചു വച്ചിരുന്ന അദ്ദേഹത്തിൻ്റെ നേര്യത് പുതച്ച് തന്നു…
” ആതിര…… താൻ ഒക്കെ അല്ലേ?”
മെല്ലെ കവിളത്ത് തട്ടി വല്ലാത്ത ടെൻഷനോടെ…. ഏറെ കരുതലോടെ ചോദിച്ചു……..
അത്ഭുതത്തോടെ ആ കറുത്ത മി ഴിയിലേക്ക് നോക്കി…..
എൻ്റെ പേര് ??
പക്ഷെ മറുപടി
” ഉം”
എന്നൊരു മൂളലിൽ മാത്രം ഒതുക്കി…
അപ്പോൾ ആ മുഖത്ത് വിരിഞ്ഞ ആശ്വാസത്തിൻ്റെ പുഞ്ചിരി ഹൃദയത്തിലാണ് പതിച്ചത്…..
അന്ന് കയറി കൂടിയതാണ് മനസ്സിൽ…
ശ്രീ ഭുവൻ ” എന്ന മായാജാലക്കാരൻ,
ഉച്ഛരിച്ച് പോലും അശുദ്ധാക്കാതെ, അത്രമേൽ പവിത്രതയോടെ മനസിൽ കൊണ്ട് നടക്കാരുന്നു…
.
ദൂരെ ദൂരെ നിന്നെങ്കിലും സ്നേഹിക്കയായിരുന്നു ….
അപ്പഴാ……
“ഇനി വയ്യ നിധീ… ഇല്ലാണ്ടാക്കട്ടെ ഞാൻ ശ്രീ മാഷിന് വേണ്ടാത്ത എന്നെ ?? ””
കഷ്ടപെട്ട് നിർത്തിയ കണ്ണു നീർ വീണ്ടും വാശിയോടെ പെയ്തിറങ്ങി….
“ദേ ഒരെണ്ണം അങ്ങ് തന്നാലുണ്ടല്ലോ !! ശ്രീമാഷ് മാത്രേ ള്ളൂ നിനക്ക്, ജീവനായി കാണണ അച്ഛനില്ലേ? കുറുമ്പിന് കൂട്ടു നിക്കണ ഏട്ടനില്ലേ? പിന്നെ നിൻ്റെ അമ്മ ….. അവരൊക്കെ കരഞ്ഞോട്ടെ അല്ലേ???? അവളുടെ ഓരോ “
“ഹാ.. നിധി…. അവരുണ്ട്…. അവർക്കായി ഞാൻ വേണം ല്ലേ…. അവര് വിഷമിക്കും ല്ലേ…. അതെ, അവര് വിഷമിക്കും, ആതു പോയാ നെഞ്ച് പൊട്ടിക്കരയും…. “
ഒരു ഭ്രാന്തിയെ പോലെ പുലമ്പുന്നവളെ കണ്ട് നിധി തെല്ലൊന്നമ്പരന്നു….
അവളുടെ മനസിന് ഉൾക്കൊള്ളാനാവാത്ത കാര്യമാണ് നടന്നതെന്ന് മറ്റാരെക്കാളും നന്നായി നിശ്ചയമുണ്ടായിരുന്നു നിധിക്ക് ….
“നീ എണീക്ക് ആതി… ആ മുഖം കഴുക്…. നമുക്ക് ക്ലാസിൽ പോകാം”
എങ്ങനെ ഒക്കെയോ പറഞ് സമാധാനിപ്പിച്ച് അവളെ ക്ലാസിൽ കൊണ്ട് പോയി നിധി….
അടുത്ത പിരിയഡ് അവളായിരുന്നു
” ഉണ്ണിമായ ”
ഒരു വാതിലിനിരുപുറം നിന്ന് ചിരിയോടെ സംസാരിക്കുന്നവരെ കാൺകെ വീണ്ടുമൊരു കരച്ചിൽ തികട്ടി വന്നു ആതിരയ്ക്ക്…
ശ്വാസം പോലും വിലങ്ങി അവൾ ഡസ്കിൽ തലവച്ച് കിടന്നപ്പോൾ,
പുറത്ത് നടന്നു നീങ്ങുന്നവൻ്റെ മിഴികൾ നോവോടെ അത് കണ്ടു നിന്നിരുന്നു…..
നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക
അനന്തൻ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Nirmalyam written by Niharika Neenu
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission