Skip to content

നിർമ്മാല്യം – ഭാഗം 14

nirmalyam-novel

ശനി ഉച്ഛവരെ കോളേജ് ഉണ്ടായിരുന്നു —

ക്ലാസ് കഴിഞ്ഞ് പോകാൻ നേരം നിധി അവളെ ഒന്നുകൂടി ഓർമ്മിപ്പിച്ചു നാളെ നടക്കാൻ പോണകല്യാണത്തിൻ്റെ കാര്യം….

എത്ര അവഗണിച്ചാലും ഓർമ്മകൾ ചിലപ്പോൾ കള്ളനെ പോലെ ഉള്ളിൽ എത്തും,

അവ നമ്മിൽ നോവ് പടർത്തും …..

സഹിക്കാനാവാതെ നാം നീറിപ്പിടയും….

നിധിയോട് യാത്ര പറഞ്ഞവൾ ഹോസ്റ്റലിലേക്ക് നടന്നു…

നിർത്താതെ പെയ്യുന്ന മിഴികളുമായി ….

എങ്കിലും ഒന്നു തീരുമാനിച്ചിരുന്നു,

താനാ കല്യാണം കൂടുമെന്ന് …..

എല്ലാം മുന്നിൽ നിന്ന്  കാണണമെന്ന്….

തൻ്റെതാണെന്ന് വെറുതെ വിശ്വസിച്ചവയെല്ലാം വിട്ടു പോകുമ്പോൾ ഉണ്ടാകുന്ന മരവിപ്പ് അവൾക്കിത്തിരി ധൈര്യം പകർന്ന് നൽകിയിരുന്നു,

ഉള്ളതിൽ ഇളം നിറമുളള ഒരു സാധാ കോട്ടൺ ചുരിദാർ നോക്കി എടുത്തു….

രണ്ട് വശത്തും ഷാൾ പിൻ ചെയ്ത്, മുടി വെറുതെ ക്ലിപ്പ് ചെയ്തു ഒരു ചെറിയ പൊട്ടും തൊട്ടു …

അത്രയും തന്നെ മതിയായിരുന്നു അവളുടെ സൗന്ദര്യത്തിന് …:

ബസ് സ്റ്റോപ്പിൽ കാത്ത് നിന്നപ്പോൾ കണ്ടു ആക്ടീവയുമായി വരുന്ന നിധിയെ,

ആതിരയുടെ വണ്ടി മേലേടത്ത് തന്നെ വച്ചിരുന്നു…

അത് എടുത്ത് കൊണ്ടുവരാൻ എന്തോ തോന്നിയിരുന്നില്ല….

അവളുടെ പുറകേ കയറിയപ്പോൾ നിധി എന്തൊക്കെയോ  ചോദിക്കുന്നുണ്ടായിരുന്നു …..

മറുപടി മൂളലിൽ ഒതുക്കി പുറകിലേക്ക് ഓടി മറയുന്ന കാഴ്ചയിലേക്ക് കണ്ണുനട്ടു…

നഷ്ടങ്ങളുടെ കൂട്ടത്തിൽ എഴുതിച്ചേർക്കാൻ ഒരു ദിനം കൂടി…

ഉള്ള് നൊന്ത് പിടഞ്ഞപ്പഴും അവൾ അത് പുറത്ത് കാട്ടാതെ ഒരു പുഞ്ചിരിയാലെ ഒളിപ്പിച്ചു വച്ചു….

എങ്കിലും കണ്ണാടിയിലൂടെ നിധി അവളെ നോക്കിയിരുന്നു, ഉള്ള് നീറി പിടഞും പിടിച്ച് നിൽക്കുന്നവളെ ആരാധനയോടെ നോക്കിയിരുന്നു……

പന്തലിന് നടുവിൽ ഒരു തുണി മറയുടെ ഇരുപുറത്തായി അവർ ഇരുന്നിരുന്നു…

നിധിയും ആതിരയും ഉണ്ണിമായയുടെ സൈഡിൽ ഇത്തിരി ദൂരെയായി നിന്നു…

ചടങ്ങുകൾ നോക്കി കാണുമ്പോൾ വല്ലാതെ ഉള്ള് പിടക്കുന്നുണ്ടായിരുന്നു …

തൻ്റെ പ്രണയം”””

കത്തിജ്വലിച്ച പ്രണയം…,

ഒരു നോവായി ആറി. കനലായി തീരാൻ പോകുന്നു: .

എന്നും ഉള്ളിൽ നീറി നീറി നിൽക്കാൻ പാകത്തിൽ….

ഇനി കരയില്ലെന്ന് എടുത്ത തീരുമാനം വെറുതേ ഒന്ന് ഓർത്തു ….

മിഴികൾ മാറ്റി…

പക്ഷെ ചിന്തകളെ മാറ്റാൻ ആവുന്നുണ്ടായിരുന്നില്ല അവൾക്ക്..

അതൊരു കൃഷ്ണനിൽ ചുറ്റിപ്പിണഞ്ഞ് കിടന്നു….

എപ്പഴോ നിധി തോണ്ടി വിളിച്ചപ്പഴാണ് ഉണർന്നത്,

വിടർന്ന കണ്ണോടെ വല്ലാത്ത സന്തോഷത്തോടെ എന്തോനോക്കിക്കാണുന്നു ,

അവളുടെ നോട്ടത്തെ പിൻതുടർന്നെത്തിയ ആതിരയുടെയും മിഴികൾ തെളിഞ്ഞിരുന്നു….

വരൻ്റെ സ്ഥാനത്ത് ശ്രീ ഭുവന്ന് പകരം മറ്റൊരാൾ …..

കണ്ണുകളെ വിശ്വസിക്കാനാവാതെ നിൽക്കുന്നവളെ ഒന്നു നോക്കി…

കണ്ണുകൾ അവൾ നോക്കുന്നിടത്തേക്ക് നീണ്ടു …..

ഉണ്ണിമായ മിസ്സിനോടൊപ്പം സുന്ദരനായ മറ്റൊരാൾ ….

വിശ്വാസം വരാതെ ഒന്നുകൂടി നോക്കിയാണ് ഉറപ്പിച്ചത്…

ഒന്നും മനസിലാകുന്നില്ലായിരുന്നു ..

” ടീ നിന്നെ തേച്ച പോലെ ശ്രീ ഭുവൻ ഉണ്ണി മായേം തേച്ചെന്നാ തോന്നണേ”

എന്ന് നിധി ചെവിയിൽ പറഞ്ഞപ്പോൾ അവളുടെ കൈത്തണ്ടയിൽ അമർത്തി പിച്ചി ആതിര…..

മിഴികൾ വീണ്ടും വീണ്ടും വിശ്വാസം വരാതെയാ നവദമ്പതികളിൽ തറഞ്ഞു ….

മിഴിച്ച് തന്നെ തന്നെ നോക്കുന്ന ആതിരക്ക് കുറുമ്പിൽ പൊതിഞ്ഞ ഒരു ചിരി ഉണ്ണിമായയും സമ്മാനിച്ചിരുന്നു…

ചടങ്ങുകളെല്ലാം കഴിഞ്ഞപ്പോൾ ഉണ്ണിമായ ഓടി വന്നു ആതിരയുടെ അടുത്തേക്ക്…

” ആകെ അത്ഭുതാവും ല്ലേ കുട്ടിക്ക് ?? എല്ലാം പറയേണ്ട ആള് തന്നെ പറയും ദാ ഗോവണി കയറി ഇടതു ഭാഗത്ത് ആദ്യം കാണുന്ന അറയിൽ ഇരുന്നോളൂ.. ഞാൻ അങ്ങട് വരാം “

ഒന്ന് ചിരിച്ച് തലയാട്ടി നിധിയെയും വിളിച്ച് ആതിര , ഉണ്ണിമായ പറഞ്ഞ സ്ഥലത്തെത്തി….

അത് ചെറിയ ഒരു മുറിയായിരുന്നു..

ഉള്ളിൽ ചുമരിൽ തൂക്കിയ പലതരത്തിൽ പല പ്രായത്തിൽ ഉള്ള ഉണ്ണിമായയുടെ ഫോട്ടോകൾ അവർക്ക് മനസിലാക്കി കൊടുത്തിരുന്നു അത് അവളുടെ മുറിയാണെന്ന്….

നിധി ഓടിനടന്ന് ഓരോ ഫോട്ടോയും സൂക്ഷിച്ച് നോക്കുന്നുണ്ട്…

” ദേ…. ആതി, ഉണ്ണിമായമിസ്സിൻ്റെ ഫാമിലി ഫോട്ടോ ….. മിസ്സിന് ഒരു പന്ത്രണ്ട് വയസ് കാണും ലേ…? ഇതിലെ മിസ്സിൻ്റെ അമ്മയെ പോലെയാ ഇപ്പോ മിസ്സ് അല്ലേ ടീ? “

ഒക്കെത്തിനും മറുപടിയായി നിറമില്ലാതെ ഒന്ന് പുഞ്ചിരിക്കാനേ ആതിരക്കായുള്ളു,

മനസിൽ മുഴുവൻ ഒരായിരം ചോദ്യങ്ങൾ ഉത്തരം കിട്ടാതലയുന്നുണ്ടായിരുന്നു …

” ആതി…. ടാ ഇത് നോക്കിയേ?”

എന്ന് നിധി ചൂണ്ടിയിടത്തേക്ക് നോക്കി ആതിര…..

അതൊരു വലിയ ഫോട്ടോ ആയിരുന്നു.”

അതിൽ ഉണ്ണി മായയുടെ ഫാമിലിയും മറ്റൊരു ഫാമിലിയും ഉണ്ടായിരുന്നു …

“ആ തീ നീയൊന്ന് സൂക്ഷിച്ച് നോക്കിയേ ഈ ആളല്ലേ ഇന്ന് മിസ്സിനെ കെട്ടിയേ?”

“ഉം .”

സമ്മതത്തിൽ ആതിര ഒന്ന് മൂളി …

“പിന്നെ എന്തിനാ അയാൾ ചേച്ചിയോട് ഈ നട്ടാൽ കുരുക്കാത്ത കള്ളം പറഞത് …? ഈ ഫോട്ടോ കണ്ടാൽ അറിയാം ഇയാൾ മിസ്റ്റിൻ്റെ കുടുംബമാണ് എന്ന്, വല്ല മുറച്ചെറുക്ക നോ മറ്റോ ആവാം, പക്ഷെ….. പിന്നെ?? കനിച്ചേച്ചിയോട് പറഞ്ഞാ നീയറിയും എന്ന് സാറിനറിയാം.. പക്ഷെ എന്തിന്?”

“എന്നെ ഒഴിവാക്കാനാ നിധി…. ശല്യമായിട്ടുണ്ടാവും.. വെറും ഒരു വാല്യക്കാരൻ്റെ മോളാ എന്നും കൂടി അറിഞ്ഞാ പിന്നെ……. “

ഉള്ളിലെ വേദന വാക്കിലും നിറഞ്ഞിരുന്നു…..

നിധി അവളെ കരുണയോടെ നോക്കി…

” ഇനിയില്ലാ നിധീ… ആതിരക്ക് സ്വന്തം സ്ഥാനം മനസിലായി , എവിടെ നിൽക്കണം ന്ന് മനസിലായി…. ഇനിയൊന്നും ണ്ടാവില്ല….. ശ്രീ മാഷിൻ്റെ കൺവെട്ടത്ത് പോലും….. “

അത്രയും പറഞ്ഞപ്പോഴേക്ക് തേങ്ങി പോയിരുന്നു പെണ്ണ്…..

“ആ….. ആതീ…. “

വെപ്രാളം പൂണ്ട നിധിയുടെ വിളി കേട്ട് ആതിര തിരിഞ്ഞ് നോക്കി….

വിശ്വസിക്കാനാവുന്നുണ്ടായിരുന്നില്ല മുന്നിൽ

“”” ശ്രീ ഭുവൻ “””

“വിരോധമില്ലെങ്കിൽ ആതുവിനോട് ഞാനൊന്ന് സംസാരിച്ചോട്ടെ??”

എന്ന് നിധിയുടെ മുഖത്ത് നോക്കി ചോദിച്ചപ്പോഴേക്ക് അവൾ സമ്മതഭാവത്തിൽ തലയാട്ടി പുറത്തേക്ക് നടന്നിരുന്നു…

ആതു “””

ശ്രീ മാഷ്, ഇപ്പോൾ തന്നെ വിളിച്ചത് അങ്ങനെ തന്നെയാണോ അതോ തനിക്ക് തോന്നിയതാണോ എന്ന് ഓർത്ത് നോക്കുകയായിരുന്നു ആതിര…

ഇതു വരെക്ക് തന്റെ പേര് പോലും ഒന്ന് വിളിച്ച് കേട്ടിട്ടില്ല …..

ഇപ്പോൾ??

ഉള്ളിൽ ഉയരുന്ന ഹൃദയതാളത്തിനൊപ്പം ചിന്തകളും കാട് കയറിയിരുന്നു ….

വാതിൽ അടയുന്ന ശബ്ദം കേട്ടാണ് അവൾ തിരിച്ച് വന്നത്,

അപ്പോൾ കണ്ടു തന്റെ നേർക്ക് നടന്നടുക്കുന്ന ശ്രീ ഭുവന്നെ…..

കറുത്ത കണ്ണുകളാൽ തന്നെ മാത്രം നോക്കി,

ചുണ്ടിൽ അത്രയും മനോഹരമായ ഒരു ചെറു പുഞ്ചിരി വിരിച്ച് ,

തൻ്റെ തൊട്ടടുത്ത് എത്തി നിൽക്കുന്നവനെ മറികടന്ന് മിഴികൾ നിലത്തേക്കൂന്നിയിരുന്നു പെണ്ണ് …..

കുറച്ച് നേരം അങ്ങനെ തുടർന്ന് ആർദ്രമായി ശ്രീ തൻ്റെ പെണ്ണിനെ വിളിച്ചു,

” ആതൂ…. “

പൊള്ളിപ്പിഞ്ഞവൾ മിഴികൾ അവനിലേക്ക് നീട്ടി……

(തുടരും)

 

 

നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക

അനന്തൻ

 

4.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!