ഇഷ്‌കിൻ താഴ്‌വാരം…
✍️F_B_L
PART-16 (അവസാന ഭാഗം)
[തുടരുന്നു…]
“എന്റെ മാമാ… ഉള്ളത് പറയാലോ… അവരുടെ പണം നഷ്ടമായതിൽ എനിക്ക് സങ്കടം ഒന്നുമില്ല. പണത്തിനോട് അധിയായ കൊതിതോന്നി എടുത്തുചാടി പുറപ്പെട്ടതല്ലേ അവർ. ഇപ്പൊ അവർക്ക് മനസ്സിലായിക്കാണും, എടുത്തുചാട്ടം നല്ലതെന്ന്. അതോർത്തപ്പോൾ ചിരിവന്നു”
രാത്രിഭക്ഷണം കഴിച്ചിട്ടാണ് തറവാട്ടിൽനിന്ന് അജുവും ഷാനയും മടങ്ങിയത്.
“എന്തായിരുന്നു ഇന്ന് അവിടെ പരിപാടി” തിരിച്ചുള്ള യാത്രയിൽ അജു ഷാനയോട് ചോദിച്ചു.
“മാമിമാരോടൊപ്പം ആയിരുന്നു. പഴയ ഓരോ കഥകളൊക്കെ പറഞ്ഞ് നല്ല രസമായിരുന്നു. കുറേ ചിരിച്ച്”
“ചിരിക്കാൻ മാത്രം എന്ത്കഥയാ അവർ പറഞ്ഞെ”
“അജുക്ക പണ്ട് അബുമാമനെ പറമ്പുമുഴുവൻ ഓടിച്ചിട്ടില്ലേ…? ബഷീർ മാമനെ കുളത്തിൽ മുക്കിയിട്ടില്ലേ…? ആ കഥയൊക്കെ ആയിരുന്നു പറഞ്ഞിരുന്നത്”
“വെള്ളത്തിൽ മുക്കിയത് എന്തിനാണെന്നറിയോ നിനക്ക്”
“എല്ലാം മാമിമാർ പറഞ്ഞു. നീന്തൽ പഠിക്കാൻ പോയിട്ടല്ലേ മാമനെ പിടിച്ച് മുക്കിയത്. അബുമാമാടെ സിഗരറ്റ് അടിച്ചുമാറ്റിയതിന് കണ്ടംവഴി ഓടിക്കുകയും ചെയ്തു” പറഞ്ഞുതീർന്നതും ഷാന ചിരിച്ചു. കൂടെ അജുവും.
“അതൊക്കെ ഒരു കാലമാണ് എന്റെ ഷാനാ… ഓർക്കാതിരിക്കുന്നതാ നല്ലത്” അജു പറഞ്ഞതും അസിയുടെ കോളെത്തി.
അജു ഫോൺ ലൗഡ് സ്പീക്കറിലാക്കി.
“ഇക്കാ ഇന്ന് രാത്രി ഞങ്ങൾ ഇവുടെന്ന് പുറപ്പെടും” അസി പറഞ്ഞു.
“ആ… എത്തിയാൽ വിളിക്ക്”
ഒരുമൂളൽ മാത്രമായിരുന്നു അസിയിൽനിന്ന് ഉയർന്നത്. ഉടനെ ആ ഫോൺകോൾ നിലക്കുകയും ചെയ്തു.
“അവളെന്തിനാ വിളിച്ചത് എന്നെങ്കിലും ചോദിക്കാമായിരുന്നു ഇക്കാക്ക്” ഷാന പരിഭവം പറഞ്ഞതും
“ഏയ് അതിന്റെ ആവശ്യമില്ല പെണ്ണെ. പിടിച്ചുവെക്കലും കൈനീട്ടലും യാജിക്കലുമെല്ലാം ഞാൻ നിർത്തി”
“അവളോട് എന്തെങ്കിലും ചോദിക്കുന്നത് എങ്ങനെയാ ഇക്കാ യാജന ആവുന്നത്”
“അത് നികക്ക് മനസ്സിലാവില്ല. എന്റെസ്ഥാനത്ത് നീവരണം. അപ്പോൾ മനസ്സിലാവും എന്താണ് എന്റെ അവസ്ഥയെന്ന്”
അജു വീടുലക്ഷ്യമാക്കി മുന്നോട്ട് കാറിനെ കുതിപ്പിച്ചു.
ആ വലിയ വീടിന്റെ മുറ്റത്ത് കാറുനിർത്തി
“ഷാനാ… ഞാൻ വിളിച്ചിട്ട് അസി വന്നില്ല, നിന്നില്ല. ഇനി നീ നോക്കിക്കോ ഞാൻ വിളിക്കാതെത്തന്നെ അസി വരും” അജു കാറിൽനിന്നിറങ്ങി. കൂടെ ഷാനയും.
___________________________
“അസീ എന്തുപറ്റിയെടോ നിനക്ക്” എന്തൊക്കെയോ ആലോചിച്ച് കണ്ണുനിറച്ചിരുന്ന അസിയുടെ അടുത്തിരുന്ന് റാഷി പതിയെ ചോദിച്ചു.
“ഏയ് ഒന്നുല്ല” അസി കണ്ണുനീരിനെ തുടച്ചെടുത്തു.
“അല്ല എന്തോ ഉണ്ട്. അല്ലാതെ നീയിങ്ങനെ കരയുന്നത് എന്തിനാ…?”
അത് കേട്ടതും അസി റാഷിയുടെ നെഞ്ചിലേക്ക് ചാഞ്ഞു.
റാഷി അവളെ ചേർത്തുപിടിച്ചു.
“ഇനി പറ എന്തുപറ്റിയെന്ന്.
“ഞാൻ അജുക്കയെ വിളിച്ചിരുന്നു. ഇക്ക ഒരു താല്പര്യമില്ലാത്തപോലെയാണ് സംസാരിച്ചത്”
“നമ്മൾ ചെയ്തതിന്റെ അരികിലേക്കെത്തില്ലല്ലോ പെണ്ണെ അളിയന്റെ ഈ അവഗണന. നീ സമാധാനിക്ക്… എന്റെകൂടെ ജീവിക്കാൻ വേണ്ടിയല്ലേ ആദ്യമായി നീ അളിയനെ എതിർത്തതും നിങ്ങൾതമ്മിൽ അകന്നതും. നാട്ടിലെത്തിയാൽ നമുക്ക് നേരിട്ട് ചെന്നുകാണാം. നീ പെട്ടെന്ന് റെഡിയാവാൻ നോക്ക്”
അസിയും റാഷിയും നബീലും സഹലയും നാട്ടിലേക്ക് പുറപ്പെട്ടു.
ആ യാത്രയിൽ മുഴുവൻ അസിയുടെ മാനസ്സിൽ അജു മാത്രമായിരുന്നു.
ജീവനായി കണ്ടിട്ടും അവൾ മനസ്സിലാക്കാതെപോയ അജുവിനെ കുറിച്ചോർത്തപ്പോഴൊക്കെ അസിയുടെ കണ്ണുകളിൽ നനവ്‌പടർന്നു.
യാത്രക്കൊടുവിൽ വീട്ടിലേക്ക് കടക്കുമ്പോൾ സമയം ഉച്ചയോടടുത്തിരുന്നു.
യാത്രാക്ഷീണം ഉണ്ടെങ്കിലും അസി അജുവിനെ വിളിച്ചു.
“ഇക്കാ… ഞങ്ങൾ എത്തി”
“ആ…”
“എനിക്ക് ഇക്കയെയൊന്ന് കാണണം”
“എന്തിനാ അസീ…?”
“കാണണം. ഇക്ക എവിടെയാ”
“ഇന്ന് നീ റെസ്റ്റെടുക്ക്. നാളെ വായോ, ഞാൻ വീട്ടിലുണ്ടാകും”
അങ്ങനെ ആകോൾ കട്ടാക്കി അസി ഒന്നുമയങ്ങാനുള്ള ഒരുക്കംതുടങ്ങി.
അസിക്കരികിൽ റാഷിയും ഉണ്ടായിരുന്നു.
“അസീ… നീയിങ്ങനെ സങ്കടപ്പെടാതെ പെണ്ണെ”
“സങ്കടമല്ല ഇക്കാ… പേടിയാണ്”
“എന്തിന്…?”
“ഇക്കാക്ക് അറിയില്ല അജുക്കാനെ. ഇക്കയെ ഒരുപാട് തളർത്തുന്നവരെ ഇക്ക എഴുതിത്തള്ളാറുണ്ട്. അതുപോലെ എന്നെയും…” കിടന്നുകൊണ്ട് അസി കരയാൻ തുടങ്ങി.
“ഇങ്ങനെ സങ്കടപ്പെട്ടാൽ എങ്ങനെയാ അസീ… നിന്റെ അജുക്കയല്ലേ… എന്നെ ഒഴിവാക്കിയാലും നിന്നെ ചേർത്തുനിർത്തും. അത് ഉറപ്പാണ്”
റാഷി അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
അടുത്ത ദിവസം…
അസിയും റാഷിയും കാലത്തേ അജുവിന്റെ വീട്ടിലെത്തി.
കാറിന്റെ ശബ്ദംകേട്ട് പുറത്തെത്തിയ ഷാന കണ്ടത്
അകത്തേക്ക് കയറാൻ മടിച്ചുനിൽക്കുന്ന അസിയെയാണ്.
നാത്തൂൻ ആവുന്നമുൻപ് നല്ലൊരുകൂട്ടുകാരി ആയിരുന്ന അസിയുടെ അടുത്തേക്ക് ഷാന വേഗത്തിൽ നടന്നുചെന്ന് അസിയുടെ കൈകളിൽ പിടിച്ചു.
“എന്താ അസീ… പുറത്തുതന്നെ നിൽക്കുന്നത്. വാ… അകത്തേക്ക് വാ” അസിയോട് പറഞ്ഞ്
“കയറിയിരിക്ക് രാഷിക്കാ” ഷാന റാഷിയോടും പറഞ്ഞു.
“ഇക്ക ഇല്ലേ ഇവിടെ…?”
അസി ചോദിച്ചു.
“ഇക്ക അങ്ങാടിയിലേക്ക് പോയതാ. ഇപ്പോവരും. നിങ്ങൾ അകത്തേക്ക് വാ” ഷാന മറുപടിപറഞ്ഞു.
അസി ഷാനയുടെ കൈപിടിച്ച് അകത്തേക്ക് കയറി.
അവർക്ക് പുറകിലായി റാഷിയും.
അവർ അകത്തേക്ക് കടന്നതും മുറ്റത്ത് അജുവിന്റെ കാറെത്തി.
അങ്ങാടിയിൽനിന്ന് വാങ്ങിയ സാധനങ്ങളെല്ലാം കൈകളിൽ തൂക്കിപ്പിടിച്ച്, റാഷിയുടെ കാറിലേക്കൊന്നുനോക്കി അജു വീടിനകത്തേക്ക് കടന്നു.
“നിങ്ങളെപ്പോഴാ വന്നത്…?” അജു അസിയോടും റാഷിയോടുമായി ചോദിച്ചു.
“ഇപ്പൊ വന്നതേയുള്ളു” റാഷിയാണ് മറുപടി പറഞ്ഞത്.
“നിങ്ങളിരിക്ക്… ഞാൻ ഇതൊന്ന് കൊണ്ടുവെച്ചിട്ട് ഇപ്പോവരാം” അജു അടുക്കളയിലേക്ക് നടന്നു.
അവന്റെ പുറകെ ഷാനയും.
അടുക്കളയിലെത്തി കയ്യിലിരുന്ന സാധനങ്ങൾ അവിടെവെച്ച് തിരിച്ചുനടന്ന അജുവിനെ അസി തടഞ്ഞുവെച്ചു.
“ഇക്കാ… അസിയെ ഒന്നും പറയരുത്. പ്ലീസ്”
ഷാന പറഞ്ഞു.
“ഇല്ല ഷാനാ. തെറ്റായി ഞാനൊന്നും പറയില്ല. അതുപോരെ നിനക്ക്”
“ആ… അതുമതി” തടഞ്ഞുവെച്ച കൈ ഷാന പിൻവലിച്ചു.
അസിയും റാഷിയും സോഫയിൽ ഇരിക്കുകയായിരുന്നു. അജു അവരുടെ മുന്നിൽത്തന്നെ ചെന്നിരുന്നു.
“ആ ഇനി പറ. എന്താണിനി നിങ്ങളുടെ പ്ലാൻ…?” അജു ചോദിച്ചു.
“അങ്ങനെ പ്രത്യേകിച്ച് ഒരു പ്ലാനൊന്നുമില്ല അളിയാ. നൗഫലിനെ കാണണം, അവന്റെ കയ്യിലിരിക്കുന്ന പണം തിരികെ വാങ്ങണം” റാഷി പറഞ്ഞു.
അജു ഫോണെടുത്ത് അതിൽനിന്നും നൗഫലിന്റെ നമ്പർ റാഷിക്ക് പറഞ്ഞുകൊടുത്തു.
“ഇതാണ് അവന്റെ നമ്പർ. അവൻ കോഴിക്കോട് തന്നെയുണ്ട്. പോവുമ്പോൾ തനിയെ പോവരുത്. ആരെയെങ്കിലുമൊക്കെ കൂടെകൂട്ടുന്നത് നല്ലതായിരിക്കും”
“അപ്പൊ അളിയൻ വരില്ലേ കൂടെ…?” റാഷി ചോദിച്ചു.
“ഞാനെന്തിനാ റാഷി. ഇതിനിടക്ക് എന്റെ ആവശ്യമില്ലല്ലോ… നീയും നബീലുംതന്നെ പോയാൽമതി, അതായിരിക്കും നല്ലത്”
അസി അജുവിനെതന്നെ മിഴിച്ചുനോക്കി.
“ഞങ്ങളുടെ കാര്യങ്ങളിൽ അളിയൻ ഇടപെടില്ല എന്നാണോ പറയുന്നത്”
“അങ്ങനെയല്ല റാഷീ… ഈ പ്രശ്നത്തിനിടയിൽ ഞാനില്ലല്ലോ…? അതുകൊണ്ട് മാറിനിൽക്കുന്നതാണ്”
“എന്നാലും അളിയാ…”
“വേണ്ട ഇക്കാ… എന്തിനാ വെറുതെ, ഇക്കാക്ക് താല്പര്യം ഇല്ലെങ്കിൽ ഇക്കയെ നിർബന്ധിക്കേണ്ട. അല്ലങ്കിലും ഇക്കാക്ക് നമ്മളെ സഹായിക്കാൻ മനസ്സുവരുന്നുണ്ടാവില്ല. അതിനുമാത്രം തെറ്റുകളൊക്കെ ഞാൻ ഇക്കയോട് ചെയ്തിട്ടുണ്ട്” അസിയുടെ കണ്ണുനിറയാൻ തുടങ്ങി.
“ഞാനിഷ്ടപ്പെട്ട ജീവിതം എനിക്കുകിട്ടാൻ ഞാൻ വാശിപിടിച്ച അന്നുതൊട്ട് ഞാൻ ഇക്കയെ വേദനിപ്പിച്ചിട്ടേയൊള്ളു” അസിയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.
എല്ലാം കണ്ടും കേട്ടും ഷാന അവിടെ നിൽക്കുന്നുണ്ടായിരുന്നു.
അജു ഒന്നും മിണ്ടാതെ അങ്ങനെ ഇരുന്നു.
“ഞാൻ ആഗ്രഹിച്ച ജീവിതം ഞാൻ നേടിയെടുത്തു. അവകാശവും വാങ്ങി. ഇക്കയുടെ കല്യാണം കൂടാതെ പോയതിൽ എന്നോട് ദേഷ്യമുണ്ടാകും. അറിയാം. അതിന്റെ പേരിൽ എന്നെ ഒഴിവാക്കരുത്. ശപിക്കരുത്. ഇനിയുള്ള കാലം എന്റെ പഴയ ഇക്കയായി എന്റെ കൂടെ നിൽക്കാമോ… പ്ലീസ്” അസി അജുവിനുനേരെ കൈകൂപ്പി.
അജു എഴുനേറ്റ് അസിയുടെ അരികിലായി ചെന്നിരുന്ന് അവളുടെ തോളിലൂടെ അവളെ ചേർത്തുപിടിച്ചു.
“മോളെ അസീ… പലപ്പോഴും ഞാൻ പറഞ്ഞിട്ടില്ലേ എനിക്ക് നിന്നോട് ദേഷ്യമൊന്നും ഇല്ലെന്ന്. ഇന്നും അതുതന്നെ പറയുന്നു. പിന്നെ സങ്കടം… അത് നീയൊന്ന് മനസ്സുതുറന്ന് സംസാരിച്ചാൽ തീരാവുന്നതേയുള്ളു. എന്താണെന്നുവെച്ചാൽ ഞാൻ വേദനിക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം നീ ഇല്ലാത്തതാണ്. നിന്റെ ജീവിതത്തിൽ എനിക്കുണ്ടായിരുന്ന സ്ഥാനം ഇല്ലെന്ന് തോന്നിയത് മുതലാണ്. എന്റെകൂടെ നീയുണ്ടെങ്കിൽ ഞാൻ സന്തോഷവാനാണ്”
അജു അസിയോട് പറഞ്ഞ് അവർക്കരികിൽ നിൽക്കുന്ന ഷാനയെ നോക്കി.
നിറകണ്ണുമായി നിൽക്കുന്ന ഷാനയെ പിടിച്ച് അജു അരികിലേക്ക് ഇരുത്തി.
“നീ പോയ അന്നുതൊട്ട് ഇവൾ എന്റെ എല്ലാമാവാൻ ശ്രമിക്കുകയാണ്. എന്റെ വേദനകളെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. നീയെനിക്കുവേണ്ടി കണ്ടുപിടിച്ചതിൽ പിഴവൊന്നും വന്നിട്ടില്ല. അതുപോലെ നീ നിനക്കുവേണ്ടി കണ്ടുപിടിച്ചതും…
അസി അജുവിന്റെ നെഞ്ചിൽനിന്ന് തലയുയർത്തി അജുവിനെ നോക്കി.
ഉള്ളൊരുപാട് വേദനിക്കുന്നുണ്ടെങ്കിലും അത് അജുവിൽ കാണാനില്ലായിരുന്നു.
“അളിയാ… എല്ലാത്തിനും ഞങ്ങളോട് പൊറുക്കണം. നബീൽക്കയെപ്പോലെ ഒരു ഇക്കയായി എന്റെകൂടെ എന്നുംവേണം” റാഷി ആയിരുന്നു.
“ഉണ്ട് റാഷി. എല്ലാത്തിനും ഞാനുണ്ട്. പക്ഷെ ആരും കണ്ടില്ല എന്നുമാത്രം. സാരല്ല അതൊക്കെ കഴിഞ്ഞുപോയ കഥകളല്ലേ. ഓർക്കുമ്പോ സങ്കടംവരുന്ന എന്റെ ഉള്ള് പൊള്ളുന്ന എനിക്ക് വന്നുചേർന്ന വിധിയുടെ കഥ. ആ കഥ ഒരുകഥയായി അങ്ങനെ നിന്നോട്ടെ. ഇനി ആരും ആ പുസ്തകം തുറക്കാനോ വായിക്കാനോ നിൽക്കരുത്. ഇനി നമുക്ക് എല്ലാവർക്കും ഒരുമിച്ചുനിന്ന് വേദനകളില്ലാത്ത, വേദനിക്കാൻ അവരസം ഉണ്ടാക്കാത്ത പുതിയൊരു കഥ തുടങ്ങാം” അജു ഒന്ന് പുഞ്ചിരിച്ചു. കൂടെ അസിയും ഷാനയും.
___________________________
കുന്നത്ത് അബ്‌ദുക്കയുടെ വീട്ടിൽ ഇന്ന് അംഗബലം കൂടുതലാണ്.
അസിയും റാഷിയും നബീലും സഹലയും അവിടെയുണ്ട്.
അജുവും റാഷിയും നബീലും ചേർന്ന് നൗഫലിനെ പൊക്കാനായി കോഴിക്കോട് പോവാൻ നിൽക്കുകയാണ്.
“അജുക്കാ… പോവുന്നതൊക്കെ കൊള്ളാം. പോകുന്നപോലെ തിരിച്ചുവരണേ…” അസി ചിരിച്ചുകൊണ്ട് പറഞ്ഞു.
“അതൊന്നും പറയാനൊക്കില്ല. അവിടെ എത്തിയാലേ അറിയൂ എന്തൊക്കെ നടക്കുമെന്ന്” അജു തിരികെ ഒരു ചിരിനൽകി.
“ആ… മര്യാദക്ക് വന്നില്ലെങ്കിൽ എന്റേന്ന് കിട്ടും ഇക്കാക്ക്” ഷാന അജുവിനോട് സ്വകാര്യത്തിൽ പറഞ്ഞു.
അങ്ങനെ മൂന്നുപേരും കോഴിക്കോട്ടേക്ക് പുറപ്പെട്ടു.
മണിക്കൂറുകൾക്കൊടുവിൽ ലക്ഷ്യസ്ഥാനത്തെത്തി.
അവിടെനിന്ന് നൗഫലിന്റെ ഫോണിലേക്ക് അജു വിളിച്ചു.
“അന്ന് പറഞ്ഞ ട്രിപ്പിന്റെ അഡ്വാൻസ് തരാനാണ്. ഞങ്ങളിവിടെ ബസ്സിന്റെ അടുത്തുണ്ട്. നിങ്ങളെവിടെയാ” അജു ചോദിച്ചു.
“ഒരു അഞ്ചുമിനിറ്റ്, ഉടനെവരാം”
വൈകാതെത്തന്നെ നൗഫൽ ബൈക്കിലെത്തി.
ബസ്സിന്റെ മുന്നിൽ വണ്ടിനിർത്തി നൗഫൽ ചുറ്റുംനോക്കുന്നത് കുറച്ച് ദൂരെയായി കാറിലിരുന്നു അജുവും റാഷിയും നബീലും കണ്ടു.
“നബീലെ… ഇവനല്ലേ അവൻ” അജു ചോദിച്ചു.
“അതേടാ”
നൗഫൽ ബൈക്കിൽനിന്നിറങ്ങി ബസ്സിന്റെ ലോക്ക് തുറന്ന് അകത്തുകയറിയതും അജു കാറുമായി ബസ്സിന് മുന്നിലേക്ക് വന്നു.
കാറിൽനിന്നിറങ്ങിയ മൂവർസംഗം ബസ്സിനകത്തേക്ക് ഓടിക്കയറി.
ചോദ്യം ഒന്നുമില്ലാതെ നബീൽ തുടങ്ങിവെച്ചു.
നബീലും റാഷിയും ബസ്സിനകത്തുവെച്ച് നൗഫലിനെ നല്ലപോലെ പെരുമാറി.
“നിങ്ങളിവനെ കൊല്ലാൻവേണ്ടിയാണോ ഇവിടേക്ക് വന്നത്. അതോ നിങ്ങളുടെ പണത്തിന് വേണ്ടിയോ” അജു അവരെ പിടിച്ചുമാറ്റി നൗഫലിന്റെ മുന്നിൽച്ചെന്നുനിന്നു.
“അറിയില്ലേ നൗഫലെ എന്നെ നിനക്ക്. പറ എന്തിനുവേണ്ടിയാ നീ ഇവരെ പറ്റിച്ചത്. എന്റെ അളിയനാണ് ഈ റാഷിദ്. നബീൽ എന്റെ കൂട്ടുകാരനും. പറ എന്തിനുവേണ്ടിയാ…?”
“അത്… അതുപിന്നെ… എനിക്കറിയില്ലായിരുന്നു ഇവർ നിന്റെ ആൾകാരാണെന്ന്. പറ്റിപ്പോയി… ക്ഷമിക്ക്”
അവശനായ നൗഫൽ പറഞ്ഞു.
“അയ്യേ… ക്ഷമിക്കാനൊന്നുമല്ല വന്നത്. നീ ഇവരിൽനിന്ന് തട്ടിയെടുത്ത പണം തിരികെ വേണം. തന്നില്ലെങ്കിൽ നിന്റെ ഉപ്പയെപ്പോലെ നിനക്കും അകത്തുകിടക്കാം. എന്തുപറയുന്നു…?” അജു ചോദിച്ചു.
“തരാം… ഒരാഴ്ച സമയം വേണം”
“പറ്റില്ല… ഇന്ന് ഇപ്പൊ വേണം”
“പണം വീട്ടിലാണ്” എന്ന് നൗഫൽ പറഞ്ഞതും നൗഫലിന്റെ കോളറിൽ അജുവിന്റെ കൈപതിഞ്ഞു.
“വാ നമുക്ക് വീട്ടിൽപോയി എടുക്കാം” കോളറിൽ പിടിച്ചുവലിച്ച് അജു നൗഫലിനെ കാറിലേക്ക് കയറ്റി.
“വണ്ടിയെടുക്കെടാ റാഷി” അജു പറഞ്ഞപ്പോൾ റാഷി കാറെടുത്തു.
മിനിറ്റുകൾക്കകം അവർ നൗഫലിന്റെ വീട്ടിലെത്തി.
റാഷിയെയും നബീലിനെയും പറ്റിച്ച് കയ്യിലാക്കിയപണം ഒരുരൂപപോലും കുറവില്ലാതെ നൗഫൽ അജുവിനെ ഏല്പിച്ചു.
“ഇതിന്റെയൊക്കെ വല്ല കാര്യവുമുണ്ടോ നൗഫലെ. നിനക്കും നിന്റെ വാപ്പാക്കും അബ്ദു എന്ന എന്റെ ഉപ്പയെമാത്രമേ അറിയൂ. ആ അബ്‌ദുവിന് ഇങ്ങനെയൊരു മകനുള്ളത് നിങ്ങളാരും ഓർത്തില്ല. ഇനിയെങ്കിലും പഴയ വൈരാഗ്യംവെച്ച് എന്റെയൊ എനിക്ക് വേണ്ടപ്പെട്ടവരെയോ വേട്ടയാടാതെ ജീവിക്കാൻ നോക്ക്. ഇല്ലെങ്കിൽ പിന്നെ നിങ്ങളാരും നേരാവണ്ണം ജീവിക്കില്ല. പോട്ടെ നൗഫലെ…”
മൂവരും അവിടെനിറങ്ങി വളരെ സന്തോഷത്തോടെ മടങ്ങി.
വീട്ടിലെത്തിയപ്പോ അവിടെയുള്ളവരിലും സന്തോഷം.
നഷ്ടമായി എന്ന് അസിക്ക് തോന്നിയ പലതും ഇന്നവൾക്ക് തിരികെ കിട്ടി.
ഈ സന്തോഷത്തിന്റെ ഇടയിലേക്കാണ് ബൈക്കിൽ മജീദ്ക്കയും റസിയാത്തയുമെത്തിയത്.
“എന്തിനാ ഷാനാ വരാൻ പറഞ്ഞത്” മജീദ്ക്ക മകളോട് ചോദിച്ചു.
“അവൾ വരാൻപറഞ്ഞത് എന്തിനാണെന്ന് അറിയില്ല. ഞാൻ നിങ്ങളെ രണ്ടുപേരെയും വിളിക്കണമെന്ന് വിചാരിച്ചതാണ്. വന്നസ്ഥിതിക്ക് ആദ്യം അതുപറയാം” അജു പറഞ്ഞു.
“എന്താണ് മോനെ… എന്തെങ്കിലും പ്രശ്നമുണ്ടോ… ഷാന എന്തെങ്കിലും തെറ്റ് ചെയ്തോ…?” മജീദ്ക്ക ഷാനയെയും അജുവിനെയും മാറിമാറിനോക്കി.
“അതൊന്നുമല്ല ഉപ്പാ…
നിങ്ങൾ രണ്ടുപേരും ഇനിയവിടെ ആ വാടകവീട്ടിൽ ജീവിക്കണ്ട. ഇനിയുള്ള കാലം ഞങ്ങളോടൊപ്പം ഇവിടെ ജീവിക്കാം” അജു പറഞ്ഞു.
“മോനെ.. അത്…”
“വേണ്ട. ഉപ്പ കൂടുതലൊന്നും പറയണ്ട. എന്റെ ഉമ്മയും ഉപ്പയും മൺമറഞ്ഞു. ഇപ്പോ അവരുടെ സ്ഥാനത് എനിക്കുള്ളത് നിങ്ങളാണ്. അതുപോലെ ഒരു മകനായി നിങ്ങളെന്നെ കാണുന്നുണ്ടെങ്കിൽ എന്റെ ഈ ആവശ്യം, ഈ ആഗ്രഹം തട്ടിക്കളയരുത്”
“അതേ… അജു പറഞ്ഞത് ശെരിയാണ് ഷാനാടെഉപ്പാ… ഇനിയുള്ള കാലം ഇവരോടൊപ്പം ഇവിടെ സന്തോഷത്തോടെ ജീവിച്ചൂടെ…?” നബീലും പറഞ്ഞു.
“ഉമ്മാ… പ്ലീസ്… ഇവിടെ നിൽക്കാമെന്ന് ഉപ്പയോട് പറ. നമുക്ക് ഇവിടെ ജീവിക്കാം” ഷാന ഉമ്മയുടെ മുന്നിൽ കെഞ്ചി.
“എല്ലാവരുടെയും ഇഷ്ടം അതാണെങ്കിൽ ഇനി അങ്ങനെയാവട്ടെ”
മജീദ്ക്കയിൽനിന്ന് അങ്ങനെ കേട്ടപ്പോൾ എല്ലാവരിലും പുഞ്ചിരി വിടർന്നു.
“അപ്പൊ ഇനി എങ്ങനെയാ… നിങ്ങൾക്ക് നാളെ പോവാം. ഇന്ന് നമ്മളെല്ലാവരും ഇവിടെ കൂടുന്നു. എന്തുപറയുന്നു നബീലെ… സമ്മതമല്ലേ നിനക്ക്”
അജു ചോദിച്ചു.
“ഇനിവിടെന്ന് ആരും പോവില്ല. പോവാൻ ഞാൻ സമ്മതിക്കില്ല” മജീദ്ക്ക ഗൃഹനാഥനെപ്പോലെ പറഞ്ഞതും
“ഞങ്ങളാരും പോകുന്നില്ലേ” എന്ന് നബീലും.
അന്നത്തെ ദിവസം വളരെ മനോഹരമായിരുന്നു.
എല്ലാവരും സന്തോഷത്തിൽ.
വേദനകളില്ലാതെ അജുവും, ഇനി വേദനിപ്പിക്കില്ല എന്ന ഉറച്ച തീരുമാനത്തിൽ അസിയും.
“ഇക്കാ… കഴിഞ്ഞില്ലേ പ്രശ്നങ്ങളൊക്കെ. ഇപ്പൊ സമാധാനമായില്ലേ ഇക്കാക്ക്” അജുവിന്റെ നെഞ്ചിൽ തലവെച്ച് ഷാന ചോദിച്ചു.
“ഏറെക്കുറെ…”
“അപ്പൊ ഇനിയുമുണ്ടോ…?”
“പിന്നെ ഇല്ലാതെ…”
“അതെന്താ എന്നോട് പറയാത്ത ഇക്കാക്കുള്ള പ്രശ്നം…?”
“അത് എന്താണെന്നറിയോ നിനക്ക്. ഞാനൊരു പെണ്ണുകെട്ടി”
“ഓ അപ്പൊ എന്നെ കെട്ടിയതാണോ പ്രശ്നം” ഷാന അജുവിന്റെ നെഞ്ചിൽനിന്ന് എഴുനേൽക്കാൻ ശ്രമിച്ചു.
അജു അവളെ പിടിച്ചുവലിച്ച് നെഞ്ചിലേക്കുതന്നെ ഇട്ടു.
“നിന്നെ കെട്ടിയതല്ല പ്രശ്നം”
“പിന്നെ…?” ഷാന തലപൊക്കി അജുവിനെ സംശയത്തോടെ നോക്കി.
“ഒരു ഉണ്ണിവാവ വേണമെന്ന് നിനക്കെന്താ തോന്നാത്തത് എന്നതാണ് എന്റെ ഇപ്പോഴുള്ള പ്രശ്നം” അജു പുഞ്ചിരിച്ചു.
“അയ്യടാ… അതിപ്പോ നടക്കില്ല മോനെ”
“ശേ… എന്താണ് ഷാനാ… നമുക്കൊരു ഉണ്ണിവാവ വേണ്ടേ പെണ്ണെ…?”
“ഒരാളോനും പോര. നമുക്ക് ചുരുങ്ങിയത് രണ്ടാളെങ്കിലും വേണം” ഷാന പറഞ്ഞതും
അജു അവളെ കൂടുതൽ ചേർത്തുപിടിച്ചു.
“ഇക്കാ… കുരുത്തക്കേട് കാണിക്കല്ലേ… ഇപ്പൊ ഞാൻ സഖാവാ… കുറച്ചുദിവസം കഴിയട്ടെട്ടാ” ഷാന നാണത്തോടെ അജുവിന്റെ നെഞ്ചിൽ മുഖംചേർത്ത് പറഞ്ഞു.
“അടിപൊളി. നല്ലദിവസം നോക്കി സഖാവായല്ലേ നീ”
“അതിനെന്താ… എന്നും ഞാൻ ഇക്കയുടെ കൂടെത്തന്നെ ഇല്ലേ… പിന്നെ എന്താ”
“അപ്പൊ കാത്തിരിക്കാം അല്ലെ പെണ്ണെ…”
അജുവിന്റെ നെഞ്ചിൽ തലവെച്ച്, അവനോട് ചേർന്നുകിടന്ന് അവന്റെ നെഞ്ചിന്റെ താളം ആസ്വദിക്കുമ്പോൾ അവൾക്ക് തോന്നി
“ഞാൻ കണ്ടതിൽവെച്ച് ഇഷ്‌ക്‌കൊണ്ട് കൊട്ടാരം പണിത ഒരേയൊരു വ്യക്തി എന്റെ ഇക്കയാണ്. ഈ ഇഷ്‌കിൻ താഴ്‌വാരത്തിൽ എത്തിപ്പെട്ട ഞാനൊരു ഭാഗ്യവതിയാണ്”
ശുഭം…
കാത്തിരുന്ന് ക്ഷമയോടെ വായിച്ച വായനക്കാർക്ക് നന്ദി…
അജുവിന്റെയും ഷാനയുടെയും തുടർന്നുള്ള പ്രണയവും ജീവിതംവും നിങ്ങളെ അറീക്കാൻ ഇഷ്‌ഖിൻ താഴ്‌വാരം 2 മായി നിങ്ങൾക്കിടയിലേക്ക് ഞാൻ വീണ്ടും വരും.
അഭിപ്രായം അറീക്കുക…
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
F_B_L ന്റെ മറ്റു നോവലുകൾ
അകലെ
മനമറിയാതെ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
good story, ella divsavum valare interest odeyanu vayichath….eagerly waiting for next part✌
nalla story aayirunnu..😍☺
pettann theernna pole
Athenne vegam theernn poyi🥺
Njan innevera oru bookum novelii vayikkillarunnu , but njan ikkeda ee katha vayichappo enikku puthiya oru vayana shelam kitti , (ThANK’s indu ikkayodu) poli story *WE ALL ARE WAITING FOR NEXT PART* 😍😇
Adipwoli chetta . eth vayichapole full enta brother ene enth mathram snehikunudanu manasilayi
Poli
Second പാർട്ടിൻ katta waitingaaan
ente maashee…sathyam parayalo oru love story preethiksha vaandha…but athinekalum beautiful aayitula oru sahodarya bandhethe kurich vayichapo enikk ajuikka ente bilal ikaye poleyum aasi njan anen ennum karuthiyaa ithu vayichee. kannu niranjadh arinjilla…athinte idayilula aa oru romance okke rekshayila monee..athrak ishtapetu…short and really amazing story…otta divasathiill irun vayich theerthu…climax aanu set aaydh…next part orapayitum venam….nii adyarayitt eyuth muthee njangal und supportnu….