ഇഷ്‌കിൻ താഴ്‌വാരം…
✍️F_B_L
PART-15
[തുടരുന്നു…]
“അറിയാം ഷാനാ… ഇവനെയെനിക്ക് അറിയാം. പക്ഷെ ഇവനെങ്ങനെ അവിടെയെത്തി. ഇവനെങ്ങനെ നബീലിലേക്ക് എത്തിപ്പെട്ടു. എന്തുതന്നെ ആണെങ്കിലും ഇവനും നബീലും ചേർന്നുള്ള കളിയായിരിക്കും ഇത്. എനിക്ക് അങ്ങനെയാണ് തോന്നുന്നത്”
ബെഡിലിരുന്ന് അജു ഷാനയോട് പറഞ്ഞു.
“എന്തൊക്കെയാ ഇക്ക പറയുന്നത്. എനിക്കൊന്നും മനസ്സിലാകുന്നില്ല”
“മനസ്സിലാക്കിത്തരാം” അജു ഫോണിലെ ഫോട്ടോ ഷാനയെ കാണിച്ചു.
“ഇത് നൗഫൽ. കോഴിക്കോട്ടുകാരൻ നാസറിന്റെ മൂത്തപുത്രൻ. നാസർ എന്നുപറയുന്ന ആളിപ്പോ ജയിലിലാണ്. ചെയ്ത കുറ്റം ഒരു കൊലപാതകം. അബ്ദു എന്നുപേരുള്ള എന്റെ ഉപ്പയെ ഇല്ലാതാകിയതിനാണ് അയാളിപ്പോ ജയിലിൽ കഴിയുന്നത്. അത് പോട്ടെ… ഇവൻ, ഈ നൗഫൽ. മുൻപ് രാമേട്ടൻ നമ്മുടെ രണ്ട്ബസ്സ് മറ്റൊരാൾക്ക് വിറ്റ കഥ നിനക്കറിയുമോ…?”
“അറിയാം…”
“ആ ബസ്സ് വാങ്ങിയത് ഈ നൗഫലാണ്. അന്നൊക്കെ നൗഫൽ അവന്റെ നാട്ടിൽത്തന്നെയാണ്. മാസങ്ങൾക്ക് ശേഷം ദുബായിൽനിന്നെത്തിയ ഇവന്റെ ഉപ്പയെ പോലിസ് പൊക്കുമ്പോഴും ഇവൻ നാട്ടിൽത്തന്നെയുണ്ട്. ഇതിപ്പോ എങ്ങനെയാണ് ഇവൻ അവിടെയെത്തിയത് എന്ന് എനിക്കറിയില്ല. എന്താണ് ചെയ്യേണ്ടതെന്നും അറിയില്ല”
“അസിയോട് എന്തുപറയും ഇനി”
അപ്പോഴേക്കും അസിയുടെ കോളെത്തി.
“ഇക്കാ എന്തായി… വല്ല കണ്ടുപരിചയവും ഉണ്ടോ…?”
“ഉണ്ട് അസീ… എനിക്കവനെ അറിയാം”
“എങ്ങനെ…?” അസിയുടെ ചോദ്യമെത്തി.
“നിനക്കൊരു നാസറിനെ അറിയുമോ… കോഴിക്കോട്ടുകാരൻ”
“അറിയാം”
“ആ നാസറിന്റെ മകനാണ് ഇവൻ” അജു ഒന്നുനിർത്തി.
“പിന്നെ നബീലുണ്ടോ നിന്റെ അടുത്ത്. അവന് സംസാരിക്കാൻ ബുദ്ധിമുട്ട് ഇല്ലെങ്കിൽ അവനൊന്ന് ഫോൺ കൊടുക്കാമോ…?”
“കൊടുക്കാം” ഞെട്ടലുമാറാതെ അസി പറഞ്ഞു.
“അജൂ പറയെടാ…”
“ആ നബീലെ… നൗഫലിനെ നിനക്ക് നേരത്തെ അറിയാമായിരുന്നോ…?”
“ഇല്ലടാ അജൂ. എന്താടാ, അവനെ നിനക്ക് അറിയാമോ…?”
“അറിയാം. ഞാൻ ചോദിച്ചതിന് നീ തന്നത് മായങ്ങളില്ലാത്ത മറുപടിയല്ലേ…?”
“അതേടാ അജൂ… ഞാൻ പറഞ്ഞത് സത്യമാണ്”
“ശെരി. നൗഫൽ എന്തുപറഞ്ഞിട്ടാ നിങ്ങളുടെ കയ്യിൽനിന്നും പണം വാങ്ങിയത്”
“എന്റെയൊരു സുഹൃത്ത് വഴിയാണ് ഞാൻ അവനിലേക്ക് എത്തിയത്. ഇവിടെ അവന്റെ ഉപ്പാക്ക് ബിസിനസുകൾ ഉണ്ടെന്ന് പറഞ്ഞു. ഇപ്പൊ ഉപ്പാക്ക് സുഖമില്ലാത്തതുകൊണ്ട് ചിലതൊക്കെ ഒഴിവാക്കുകയാണ് എന്നാണ് അവൻ പറഞ്ഞത്. അതിലൊന്നായ സൂപ്പർമാക്കറ്റും മൊബൈൽ ഷോപ്പും അടങ്ങുന്ന ഒരു കെട്ടിടം മുഴുവനായും ഞങ്ങൾ വാങ്ങാൻ തീരുമാനിച്ചതാണ്. അതിനായിത്തന്നെയാണ് പണം കൊടുത്തതും. ഇവിടെ എത്തിയപ്പോൾ അവനുമില്ല, അവൻ പറഞ്ഞ ആ ഷോപ്പുകൾ മാറ്റാർക്കോ കൈമാറിയിട്ടുമുണ്ട്”
“അവിടെ അന്വേഷിച്ചോ അവനെ നിങ്ങൾ”
“വന്ന അന്നുതൊട്ട് ഇന്നുവരെ അന്വേഷിക്കുകയായിരുന്നു. പക്ഷെ ഒരുവിവരവും ഞങ്ങൾക്ക് കിട്ടിയില്ല. അവനെ ഇവിടെയുള്ളവർക്ക് പരിജയംപോലുമില്ല”
“ഉണ്ടാവില്ല. കാരണം അവൻ നാട്ടിൽത്തന്നെയായിരുന്നു. അവനാവശ്യമായ പണം കിട്ടിയപ്പോൾ അവൻ തിരികെ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ടാകും”
“അജൂ ഞങ്ങളിനി എന്താണ് ചെയ്യുക”
“ടെൻഷനാവാതെ. ഞാൻ അവിടെയുള്ള എന്റെ സുഹൃത്തുക്കൾക്ക് ഫോട്ടോ അയക്കുന്നുണ്ട്. അവരൊന്ന് അന്വേഷിക്കട്ടെ. കോഴിക്കോട്പോയി നൗഫൽ നാട്ടിലുണ്ടോ എന്ന് ഞാനും നോക്കട്ടെ”
“ശെരി”
“അസിക്കൊന്ന് ഫോൺ കൊടുക്ക്”
“ഇക്കാ…”
“അതേ അസീ… അന്നും ഇന്നും ഞാൻനിന്റെ ഇക്കതന്നെയാണ്. കൂടുമാറിയപ്പോൾ നീ എന്നെ മറന്നു. നീ ആഗ്രഹിച്ച ജീവിതത്തിനുവേണ്ടി നീ വാശിപിടിച്ചു, നീ എന്നിൽനിന്ന് അകന്നു. വിവാഹം കഴിഞ്ഞപ്പോൾ നീ അടുത്തു. അവകാശം വാങ്ങി അക്കരെക്ക് കടന്നപ്പോൾ നീയെന്നെ മറന്നു. ഇപ്പൊ ഒരാവശ്യം വന്നപ്പോൾ നീ വീണ്ടും വിളിച്ചു”
“ഇക്കാ ഞാൻ…”
“ഒന്നും പറയണ്ട. ഒന്ന് അറിയാണമെന്നുണ്ട്. ഈ ആവശ്യവും കഴിഞ്ഞാൽ നീയെന്നെ മറക്കുമോ…?”
അസിക്ക് ഒന്നും പറയാൻ കഴിയാത്തതിലാവണം അവൾ ഫോൺ കട്ടാക്കി.
“എന്തിനാ ഇക്കാ അവളെ…” ഷാന അജുവിനോട് ചോദിച്ചു.
“വെറുതെ. വേദനിപ്പിക്കാനല്ല, ഇടക്കെങ്കിലും ഓർക്കാനാ ഞാൻ അങ്ങനെ പറഞ്ഞത്”
“നമുക്ക് കിടക്കാം…” ഷാന ചോദിച്ചു.
അജുവും ഷാനയും വീണ്ടും കെട്ടിപ്പിടിച്ച് കിടന്നു. ഫോണിലുള്ള ഫോട്ടോ അജു ദുബായിലുള്ള പഴയ കൂട്ടുകാർക്ക് അയക്കാനും മറന്നില്ല.
“ഇക്കാ… എഴുനേൽക്കുന്നില്ലേ…?” ഷാനയുടെ വിളികേട്ട് കണ്ണുതുറന്ന അജുകണ്ടത് മുടിയിൽ ഈറനുമായി കണ്ണാടിക്ക് മുന്നിൽനിൽക്കുന്ന ഷാനയെയാണ്.
കണ്ടിട്ടും കാണാത്തപ്പോലെ അജു കണ്ണടച്ച് കിടന്നു.
ഉറക്കംനടിച്ച് കിടക്കുന്ന അജൂന്റെ അരികിലെത്തി ഷാന അജുവിന്റെ പുതപ്പുമാറ്റിയതും അജു അവളെ കൈപിടിച്ച് നെഞ്ചിലേക്കിട്ടു.
“ഇക്കാ… വിട്..” ഷാന എഴുനേൽക്കാൻ ശ്രമിച്ചു.
പക്ഷേ അജുവിന്റെ കൈകൾക്കിടയിൽനിന്ന് ഒന്ന് തെന്നിമാറാൻപോലും ഷാനക്ക് കഴിഞ്ഞില്ല.
“എവിടെക്കാ ഇത്രനേരത്തെ”
“അടുക്കളയിൽ പണിയുണ്ട്”
“അത് കുറച്ചുകഴിഞ്ഞിട്ട് നോക്കാം. ഇപ്പൊ നീ ഇവിടെക്കിടക്ക്”
“പറ്റില്ല… എനിക്ക് എഴുനേൽക്കണം”
“പറ്റില്ല… ഞാൻ വിടില്ല”
“ഞാൻ കടിക്കും”
“എന്നാ നിന്റെ പല്ല് ഞാൻ കൊഴിക്കും” അജു അവളെനോക്കി ചിരിച്ചു.
“എന്റെ പൊന്നിക്കയല്ലേ… പ്ലീസ്…”
“ഇല്ലമോളെ… നീ എന്തുപറഞ്ഞിട്ടും കാര്യമില്ല. ഞാൻ വിടില്ല”
ഇനി വാക്കുകൾക്കൊണ്ട് രക്ഷയില്ല എന്ന് മനസ്സിലാക്കിയ ഷാന പതിയെ അജൂന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
“ഇത് നേരത്തേ ചെയ്‌താപോരെ. വെറുതെ ജാഡയിട്ട് സമയംകളഞ്ഞു’ എന്ന് അജു പറഞ്ഞതും ഷാനയുടെ മുല്ലമൊട്ടുപോലുള്ള പല്ലുകൾ അജൂന്റെ നഗ്നമായ നെഞ്ചിലമർന്നു.
“ആ…….” അജുവിന്റെ ശബ്ദമുയർന്നു… കൈകളയഞ്ഞു…
ആ തക്കത്തിൽ ഷാന അജുവിന്റെ നെഞ്ചിൽനിന്ന് ചാടിയെണീറ്റ് പുറത്തേക്കോടി.
“പല്ലുതേച്ച് അടുക്കളയിലേക്ക് വാ… അപ്പൊ ചായ തരാം” എന്ന് പറഞ്ഞുകൊണ്ടാണ് ഷാന ഓടിയത്.
അജു എഴുനേറ്റ് ഒന്ന് ഫ്രഷായി നേരെ അടുക്കളയിലേക്ക് നടന്നു.
ഷാന അടുക്കളയിൽ പണിയിലായിരുന്നു. അജു പതിയെ ചെന്ന് അവളുടെ പുറകിൽനിന്ന് അരയിലൂടെ ചുറ്റിപ്പിടിച്ചു.
“ചായ എവിടെ പെണ്ണെ”
ഷാന അവനോട് ചേർന്നുനിന്നു. മുന്നിലിരുന്ന ഗ്ലാസ്സിലേക്ക് ചായ ഒഴിച്ചുകൊണ്ടിരിക്കെയാണ് അജു ഷാനയുടെ പിൻകഴുത്തിൽ കടിച്ചത്.
കയ്യിലിരുന്ന ചായപാത്രം സ്ലാബിൽവെച്ച് ഷാന ഉറക്കെ നിലവിളിച്ചു.
“ഇക്കാ… വിട്… പ്ലീസ്… നല്ലപോലെ വേദനിക്കുന്നുണ്ട്… വിട്…”
അജു കടി അവസാനിപ്പിച്ച് അവളുടെ തോളിൽ തലവെച്ച്
“നേരത്തേ എന്നെ കടിച്ചില്ലേ… അതിന് പകരമായി ഇത് ഇരിക്കട്ടെ”
ഷാനയിൽനിന്ന് ഒരു മൂളലല്ലാതെ മറ്റൊന്ന് കേൾക്കാതായപ്പോൾ അജു തലചെരിച്ച് ഷാനയെനോക്കി.
“അയ്യേ.. എന്താണ് പെണ്ണെ… ദേ കണ്ണൊക്കെ നിറഞ്ഞല്ലോ…?”
ഷാന കണ്ണുകൾ തുടച്ചു.
എന്നിട്ട് ചായ ഗ്ലാസ്സിലേക്ക് ഒഴിച്ച്
“ദേ ചായ”
ഷാന ഗൗരവത്തിലാണെന്ന് അജുവിന് മനസ്സിലായി.
“എന്നെ കടിച്ചിട്ട് ഓടുമ്പോ ഭയങ്കര ഉഷാറായിരുന്നല്ലോ… ഇപ്പൊ എന്തുപറ്റി” അജു അവളെ തിരിച്ചുനിർത്തി.
കണ്ണുനീരിനെ ഒപ്പിയെടുത്ത് അവളെ പൊക്കിയെടുത്ത് ആ സ്ലാബിന്റെ മുകളിലേക്ക് കയറ്റിയിരുത്തി.
“വേദനിച്ചോ…?” അജു ചോദിച്ചു.
“ആ…”
അജു അവന്റെ നെഞ്ചിലേക്ക് വിരൽചൂണ്ടി.
“ഇത് കണ്ടോ നീ…”
ഷാന അജൂന്റെ നെഞ്ചിലേക്ക് നോക്കിയപ്പോഴാണ് വട്ടത്തിൽ ചുവന്നുകിടക്കുന്ന, നേരത്തേ കടിച്ച അടയാളം കണ്ടത്.
“ഇത്രയൊന്നും ഇല്ലട്ടാ പെണ്ണെ നിന്റെ കഴുത്തിൽ. എന്നാലും സോറി” അജു പറഞ്ഞതും ഷാന അവനെ ചേർത്തുപിടിച്ച് അവന്റെ നെറ്റിയിൽ ചുംബിച്ചു.
“സോറി…” അവളും ക്ഷമാപണം നടത്തി.
ഇരുവരും ചേർന്ന് ഭക്ഷണമൊക്കെ ഒരുക്കി ഒരുമിച്ചിരുന്ന് കഴിക്കുമ്പോൾ അജുവിന്റെ ഫോണടിച്ചു.
“എടാ അജൂ… നീ ഇന്നലെഅയച്ച ഫോട്ടോയിലുള്ളവൻ ഇവിടുന്ന് നാട്ടിലേക്ക് പോയിട്ടുണ്ട് എന്നാണ് അറിഞ്ഞത്. ഇനി അവന്റെ നാട്ടിൽ അന്വേഷക്കുന്നതായിരിക്കും നല്ലത് എന്നാണ് തോന്നുന്നത്” ദുബായിൽ നിന്ന് അജുവിന്റെ ചങ്ങാതി അൻസാറായിരുന്നു.
ആ ഫോൺ കട്ടായപ്പോൾ
“തറവാട്ടിൽപോണോ അതോ വീട്ടിൽപോണോ” അജു ഷാനയോട് ചോദിച്ചു.
“തറവാട്ടിൽ പോകണമെന്നല്ലേ ഇന്നലെ പറഞ്ഞത്. പിന്നെ എന്തുപറ്റി”
“എനിക്ക് കോഴിക്കോടുവരെ ഒന്ന് പോകേണ്ടതുണ്ട്. അതാണ് ചോദിച്ചത്”
“പ്ലാൻ മാറ്റണ്ട. തറവാട്ടിലേക്ക് പോകാം. എന്നെ അവിടെയാക്കിയിട്ട് ഇക്ക പൊക്കോ. തിരിച്ച് നേരത്തെ എത്തിയാൽ ഇക്കാക്കും തറവാട്ടിൽ കേറാലോ” എന്ന് ഷാന പറഞ്ഞപ്പോൾ അജു ആദിയെ ഫോണിൽവിളിച്ചു.
“എടാ ആദി… നീ റെഡിയായി നിക്ക്. അരമണിക്കൂറിനകം ഞങ്ങൾ അവിടെയെത്തും. നമുക്ക് ഒരിടംവരെ പോകാനുണ്ട്”
“ശെരി… എവിടെക്കാ”
“അതൊക്കെ പോകുമ്പോൾ പറയാം. നീ റെഡിയാവ്. വൈകരുത്”
“ഇല്ല ഇക്ക വായോ”
അജുവും ഷാനയും തറവാട്ടിലെത്തി.
ഷാനയെ തറവാട്ടിൽ നിർത്തി ആദിയുമായി അജു കോഴിക്കോട്ടേക്ക്.
“അജുക്കാ നമ്മളിപ്പോ എന്തിനാ പോകുന്നത്…?”
“ഒരാളെ കണ്ടുപിടിക്കാൻ”
“ആരെ…?”
“ഒരു നൗഫലിനെ”
ഇരുവരും കോഴിക്കോടെത്തി.
അജു പ്രതീക്ഷിച്ചപോലെ ബസ്സുകൾ നിർത്തിയിട്ട സ്ഥലത്ത് നൗഫലിനെ കാണാനായില്ല.
“അജുക്കാ… ഇതിൽ ഏതാ നൗഫലിന്റെ ബസ്”
അജു നിരന്നുകിടന്ന് വിശ്രമിക്കുന്ന ബസുകൾക്ക് മുന്നിലൂടെ നടന്നു.
മുൻപ് കൊടുക്കുമ്പോഴുണ്ടായിരുന്ന അതേ നിറത്തിലുള്ള ബസ്സിന് മുന്നിലെത്തിയപ്പോൾ അജു നിന്നു. അവനതിന്റെ നമ്പർ സൂക്ഷിച്ചുനോക്കി.
മൈബൈൽ എടുത്ത് അതിലുള്ള അവരുടെ വാഹനങ്ങളുടെ ഫോട്ടോയിലെ നമ്പർ പരിശോധിച്ചു.
“യെസ്… ഇതുതന്നെ നൗഫലിന്റെ വണ്ടി”
അജു ബസ്സിന്റെ പുറകിലെത്തി.
പുറകിലായി കുറിച്ചുവെച്ച നമ്പറുകൾ അവന്റെ മൈബൈൽ കാമറയിൽ ഒപ്പിയെടുത്ത് തിരികെ അവന്റെ കാറിൽവന്നിരുന്നു.
“എന്തേ പോവുകയാണോ…?”
ആദി ചോദിച്ചു.
“പോണം… അതിനുമുൻപ് നിന്റെ ഫോണെടുക്ക്”
ആദി അവന്റെ ഫോൺ അജുവിന് നൽകി.
അജു മൊബൈലിൽ പകർത്തിയ നമ്പറുകളിൽ ആദ്യത്തെ നമ്പരിലേക്ക് അജു വിളച്ചു.
മറുതലക്കൽ ഫോൺ എടുത്തതും
“നൗഫൽക്ക അല്ലെ…?”
“അതേ, ആരാ…?”
“ഞാനിവിടെ ഫറോക് കോളേജിലെ ഒരു സ്റ്റുഡന്റാണ്. കോളേജിൽനിന്ന് ഒരു ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ട്. അപ്പൊ നിങ്ങളുടെ ബസ്സിൽ പോകാമെന്ന് കരുതി റേറ്റ് അറിയാൻ വിളിച്ചതാ” അജു ഫോണിൽ പറഞ്ഞ് ആദിയേനോക്കി കണ്ണിറുക്കി.
“അതിനെന്താ… പോവാലോ. എവിടെക്കാ പോകാൻ ഉദ്ദേശിക്കുന്നത്”
“വയനാട്, മൈസൂർ, ഊട്ടി”
“ആഹാ കൊള്ളാലോ… എത്രദിവസമാണ്”
“ഈ മാസം പതിനഞ്ചിന് പോകാനാണ് ഉദ്ദേശിക്കുന്നത്. നാലുദിവസം കോളേജ് അനുവദിച്ചിട്ടുണ്ട്”
“ശെരി” വിളിക്കുന്നത് ആരാണെന്ന് അറിയാതെ നൗഫൽ വണ്ടിയുടെ വാടക അജുവിനോട് പറഞ്ഞുകൊടുത്തു.
“ശെരി ഇക്കാ… ഞാൻ ബാക്കിയുള്ളവരുമായി സംസാരിച്ചതിന് ശേഷം വിളിക്കാം. എന്നിട്ട് നമുക്ക് അഡ്വാൻസ് ചെയ്യാം”
“ആ അതുമതി. എങ്കിൽപ്പിന്നെ അങ്ങനെയാവട്ടെ. വരുന്നദിവസം ഒന്ന് വിളിച്ചാൽമതി. അപ്പൊ നിങ്ങൾക്ക് വണ്ടിയും കാണാം അഡ്വാൻസും തരാം”
അങ്ങനെ അജു ഫോൺവെച്ചു.
“അപ്പൊ അവൻ നാട്ടിൽത്തന്നെയുണ്ട് അല്ലെ അജുക്കാ” ആദി ചോദിച്ചു.
“ആ ഉണ്ട്”
“ഇനിയെന്താ ഇക്കയുടെ പ്ലാൻ”
“എനിക്ക് പ്രത്യേകിച്ച് പ്ലാൻ ഒന്നുമില്ല. നബീലിനോട് കാര്യം പറയണം. അവർ വന്നിട്ട് എന്താണെന്നുവെച്ചാൽ ചെയ്യട്ടെ”
അജു അവന്റെ ഫോണിൽനിന്ന് അസിക്ക് മെസ്സേജ് കുത്തിക്കുറിച്ചു.
“അവനെ ഇനി അവിടെ തിരയണ്ട. നൗഫൽ നാട്ടിലുണ്ട്. ഞങ്ങളിനി അവിടെനിന്ന് ബാക്കിയുള്ള പൈസ തീർക്കാതെ നാട്ടിലേക്ക് മടങ്ങാൻ നോക്ക്” അജു അസിക്ക് മെസ്സേജ് അയച്ച് വണ്ടിയെടുത്ത് തറവാട്ടിലേക്ക് പുറപ്പെട്ടു.
“അജുക്കാ… നിങ്ങൾക്ക് ഇപ്പോഴും അസിയെ വെറുക്കാൻ കഴിഞ്ഞിട്ടില്ലല്ലോ…?”
തറവാട്ടിലേക്കുള്ള യാത്രക്കിടയിൽ ആദി ചോദിച്ചു.
“എങ്ങനെയാടാ… എത്രയൊക്കെ വേദനിപ്പിച്ചു എന്നുപറഞ്ഞാലും എനിക്കവൾ എന്റെ അനിയത്തിയല്ലാതാവോ…? എനിക്ക് അവളല്ലാതെ സ്വന്തം എന്നുപറയാൻ ആരാടാ ഉള്ളത്”
ഡ്രൈവിങ്ങിനിടയിൽ ആദിയെ നോക്കിക്കൊണ്ട് അജു പറഞ്ഞു.
“അപ്പോ ബാബിയില്ലേ…?”
“എടാ പൊട്ടാ… ഒരു നിക്കാഹിലൂടെ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നവളല്ലേ ഷാന. അങ്ങനെയല്ലേ അവളെന്റെ ഭാര്യആയത്. വേണ്ടെന്ന് തോന്നിയാൽ ആ ബന്ധം വേർപ്പെടുത്താലോ… പിന്നെ അവളെനിക്ക് ഭാര്യ ആവില്ലല്ലോ…? അതുപോലെയാണോ അനിയത്തി. ജന്മം കൊണ്ട് അനിയത്തി ആയവൾ എന്നും അനിയത്തിതന്നെയാ”
“ഇക്കയെപ്പോലെ ഒരു ഇക്ക ഏതൊരു അനിയത്തിക്കും അല്ലങ്കിൽ അനിയനും അഹങ്കരിക്കാനുള്ള വകയാണ്. പക്ഷെ എന്തുചെയ്യാനാ അസി ഇക്കയെ മനസ്സിലാക്കിയില്ല”
“നീയത് വിട്. അസി വരും… എന്റെയടുത്ത്തന്നെ വരും”
അജുവിന് ആ വിഷയത്തെപ്പറ്റി സംസാരിക്കാൻ കൂടുതൽ താല്പര്യമില്ലെന്ന് ആദിക്ക് മനസ്സിലായി.
“അത് വിട്ടു. ഈ നൗഫൽ അവരുടെ പണം തിരികെ നൽകുമോ…?”
“അതൊന്നും നമ്മൾ ചിന്തിക്കേണ്ട കാര്യമില്ല. കൊടുത്തവരും വാങ്ങിയവരും തമ്മിൽ ആയിക്കോളും. അല്ലങ്കിൽത്തന്നെ പ്രശ്നങ്ങൾ ഒരുപാടുണ്ട്. എന്തിനാ വെറുതെ പുലിവാല് പിടിക്കാൻ പോകുന്നത്.
അതുകേട്ട് ആദി ഒന്നുമൂളി.
“എനിക്ക് ഇക്കയുടെയും ബാബിയുടെയും പ്രേണയകഥ പറഞ്ഞുതരുമോ…”
“എന്തിനാ ആദി…”
“ചുമ്മാ… വീട്ടിലേക്കെത്താൻ സമയമെടുക്കും. അതുവരെ എന്തെങ്കിലും മിണ്ടിയും പറഞ്ഞും പോവാലോ” ആദി ഒന്ന് ചിരിച്ചു.
“അങ്ങനെ കാര്യമായ പ്രണയമൊന്നുമില്ല. അസി പറഞ്ഞതാ ഷാനയെ കെട്ടാൻ. നിശ്ചയം കഴിഞ്ഞശേഷം ഫോണിൽ സംസാരിക്കും. അതുതന്നെ… അല്ലാതെ പുറകെ നടക്കാലോ, പ്രണയം പറയാലോ അങ്ങനെയൊന്നുമുണ്ടായിട്ടില്ല”
“ബെസ്റ്റ്… ഞാൻ കരുതിയത് നിങ്ങൾക്കിടയിൽ പ്രണയം ഉണ്ടായിരുന്നു എന്നാണ്”
“വെറും തെറ്റുദ്ധാരണയാണ് ആദി. ഞങ്ങൾക്കിടയിൽ ഇനിയാണ് പ്രണയം” അജു ഒരു പുഞ്ചിരിയോടെ കാറോടിച്ചു.
വൈകുന്നേരം നാലുമണി കഴിഞ്ഞു അജുവും ആദിയും തറവാട്ടിലെത്താൻ.
അവരെ കണ്ടതും അബുമാമൻ അജൂന്റെ അടുത്തേക്ക് ചെന്ന്
“എന്തായി അജൂ പോയകാര്യം”
“എന്താവാനാ മാമാ… നൗഫൽ ഇവിടെയുണ്ട്. ഇവനെയും കാത്ത് നാലുപേർ അവിടെയും” അജു അകത്തേക്ക് കയറി.
“നീ അവരെവിളിച്ച് പറഞ്ഞില്ലേ കാര്യങ്ങൾ”
ബാഷീർമാമ ആയിരുന്നു ചോദിച്ചത്.
“പറഞ്ഞിട്ടുണ്ട്. ഇനി എന്താവുമോ എന്തോ… കണ്ടറിയാം” അജു ചിരിച്ചുകൊണ്ട് അകത്തേക്ക് കടന്നു.
“നീയെന്തിനാ അജൂ ചിരിക്കൂന്നേ… അവരുടെ പണം പോയതുകൊണ്ടാണോ… അവരിപ്പോൾ കഷ്ടപ്പെടുന്നതുകൊണ്ടാണോ?” അബുമാമൻ കലിപ്പിലാണ്.
“എന്റെ മാമാ… ഉള്ളത് പറയാലോ… അവരുടെ പണം നഷ്ടമായതിൽ എനിക്ക് സങ്കടം ഒന്നുമില്ല. പണത്തിനോട് അധിയായ കൊതിതോന്നി എടുത്തുചാടി പുറപ്പെട്ടതല്ലേ അവർ. ഇപ്പൊ അവർക്ക് മനസ്സിലായിക്കാണും, എടുത്തുചാട്ടം നല്ലതെന്ന്. അതോർത്തപ്പോൾ ചിരിവന്നു”
[തുടരും…]
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
F_B_L ന്റെ മറ്റു നോവലുകൾ
അകലെ
മനമറിയാതെ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission