Skip to content

ദുർഗ്ഗ – ഭാഗം 9

durga novel

ചിലർ പറയുന്നു ഇനി നിർത്തിക്കൂടെ എന്ന്… എല്ലാം തെളിഞ്ഞു നായകനും നായികയും കെട്ടിപിടിച്ചാൽ കഥ തീരുന്നത് എന്ത് ദ്രാവിഡ് ആണ്…

ശരിക്കും ജീവിതം തുടങ്ങുന്നത് തന്നെ വിവാഹം കഴിഞ്ഞാണ്.. എക്സ്പീരിയൻസ് ഇല്ല.. എന്നാലും അങ്ങനെ തന്നെ ആണ്.. 2 ഭാഗം കൂടെ ഉണ്ടാകും.. അല്പം ലെങ്ത് ഉണ്ട്….

തുടർന്ന് വായിക്കുക….

“ഈ സമ്മതം ആണ് മോളെ എന്റെ മാനം രക്ഷിച്ചത്…

അല്ലെങ്കിൽ നീ ആലോചിച്ചിട്ടുണ്ടോ? എല്ലാം തയാറാക്കി.. രാത്രി നേരം വെളുക്കും വരെ ഓടി നടന്നു എല്ലാം ചെയ്തു അവസാനം കെട്ടാൻ വച്ച പെണ്ണ് പോയി എന്നും പറഞ്ഞു തിരിച്ചു വരേണ്ട അവസ്ഥ? ഹോ.. “

അത് കേട്ടപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു.. എന്നെ കെട്ടിപിടിച്ചു കൊണ്ടാണ് അവൾ അതിനു ഉത്തരം തന്നത്..

“നമുക്ക് എങ്ങോട്ടെങ്കിലും പോയാലോ?

ഞാൻ അവളോട് ചോദിച്ചു..

“പോവാം? എങ്ങോട്ട് പോകും?”

അവൾ ആകാംഷയോടെ ചോദിച്ചു.

“ഊട്ടി?”

“ആഹ്.. പോവാം??”

അവളിലെ കുട്ടിത്തം ഉണർന്നു.. ചിരിയോടെ, വിടർന്ന കണ്ണുകളോടെ അവൾ എന്റെ മുഖത്ത് നോക്കി..

“എന്നാൽ വണ്ടിയിൽ കയറ്….”

“അല്ലാ.. ഒന്നും ഇല്ല എന്റെ കയ്യിൽ.. ഇട്ടതു മാത്രമേ ഉള്ളു..”

“അതിനെന്താ? ഒന്നും ഇടേണ്ട.. സിമ്പിൾ…”

“അയ്യടാ….”

അവൾ എന്റെ നെഞ്ചിൽ ഒന്ന് പിച്ചി..

ഞാൻ അവളെ കാറിൽ കയറ്റി വണ്ടി നേരെ ഊട്ടിക്ക് വച്ച് പിടിപ്പിച്ചു.. നല്ല ദൂരം ഉണ്ട്..

അതിനിടയിൽ വീട്ടിൽ വിളിച്ചു പറഞ്ഞിരുന്നു.. ഊട്ടി എത്തിയപ്പോൾ രാത്രി 9 മണി ആയിരുന്നു..

വഴിയിൽ മൊത്തം അവൾ ഉറങ്ങുക ആയിരുന്നു.. കുറെ ദിവസം ആയുള്ള ഉറക്കക്കുറവ് അവൾ ഉറങ്ങി തീർത്തു…

ഊട്ടി ടൌൺ എത്തിയപ്പോൾ ഞാൻ അവളെ വിളിച്ചു ഉണർത്തി. കാറിൽ ഉണ്ടായിരുന്ന എന്റെ ഹൂഡി പുള്ളിക്കാരി കൈക്കൽ ആക്കിയിരുന്നു..

“ഇതേതാ സ്ഥലം?”

കണ്ണും തിരുമ്മി ചോദിച്ച അവളെ കണ്ടു എനിക്ക് ചിരി വന്നു.. ഉറങ്ങി ചീർത്ത മുഖം..

അവളെ വലിച്ചു ഇറക്കി ആദ്യം പോയത് ഒരു തുണിക്കടയിൽ ആയിരുന്നു.. നല്ല തണുപ്പ്.. അവൾക്ക് വേണ്ടി കുറച്ചു ലെഗ്ഗിൻസും ഷർട്ടും, ഷൂസും വാങ്ങി.

തണുപ്പിനെ വെല്ലാൻ ഒരു ജാക്കറ്റ്‌ കൂടി വാങ്ങി.. റൂമിൽ ഇടാൻ വേറെ.

ഞാനും റൂമിൽ ഇടാനും രണ്ടു ദിവസത്തേക്കുള്ള സാധനവും വാങ്ങി.. ഒരു ജാക്കറ്റ്‌ കൂടെ വാങ്ങി..

അവൾ തെല്ല് നാണത്തോടെ കുണുങ്ങി വന്നപ്പോൾ ക്യാഷ് കൗണ്ടറിൽ ഇരുന്ന അണ്ണൻ ചിരിച്ചു..

“പൊണ്ടാട്ടിക്ക് റൊമ്പ വെക്കം… ദേവിയെ പാർത്ത മാതിരിയെ ഇറുക്ക്…”

അയാൾ ലക്ഷ്മി ദേവിയുടെ ചിത്രം കാണിച്ചു അത് പറഞ്ഞപ്പോൾ അവൾ എന്റെ പുറകിൽ മറഞ്ഞു..

“ഉങ്കളുടെ പേര് എന്നാ അമ്മ?”

അയാൾ ചോദിച്ചപ്പോൾ ഞാൻ ആണ് അവളുടെ പേര് പറഞ്ഞു കൊടുത്തത്.. ദുർഗ്ഗ എന്ന് കേട്ടപ്പോൾ അയാൾ കൈ കൂപ്പി

“അമ്മെ തായേ ..”

എന്ന് പറഞ്ഞപ്പോൾ എനിക്ക് എന്തൊക്കെയോ തോന്നി… അഭിമാനമോ.. സന്തോഷമോ.. അങ്ങനെ പലതും.. അവളും നാണിച്ചു..

ക്യാഷ് കൊടുത്തു പുറത്തേക്ക് വന്നു.. അവൾ ജാക്കറ്റ്‌ ഇട്ടു എങ്കിലും വിറക്കുന്നുണ്ട്..

പല്ലുകൾ കൂട്ടി ഇടിക്കുന്ന കിടുകിടു ശബ്ദം കേൾക്കാൻ നല്ല രസം..

ഞാൻ അവളെയും കൂട്ടി ഒരു കൊച്ചു റസ്റ്ററന്റിൽ പോയി.. ചിക്കൻ നൂഡിൽസ് കഴിച്ചു..

ഞാൻ ഫോർക്‌ നൂഡിലിൽ ഒന്ന് ചുഴറ്റി അവളുടെ വായിലേക്ക് നീട്ടിയപ്പോൾ അവൾ ഒരു കൊച്ചു കുഞ്ഞിനെ പോലെ വാ പൊളിച്ചു..

പിന്നെ വീണ്ടും വീണ്ടും വാ കാണിച്ചപ്പോൾ ആണ് അവളിലെ കുട്ടിത്തം എത്രത്തോളം ആണെന്ന് എനിക്ക് മനസിലായത്..

അവിടെ നിന്നും ഞാൻ വണ്ടി എടുത്തു നേരെ ലവ്ഡേലിലെക്ക്‌ വിട്ടു.. അവിടെ ഉള്ള ഒരു റിസോർട് എനിക്ക് അറിയാം.

അവൾ ഇരുന്നു വിറക്കുകയായിരുന്നു.. റിസോർട് എത്തി ഞാൻ അവളെ കാറിൽ തന്നെ ഇരുത്തി വില്ല ബുക്ക് ചെയ്തു..

ഭാഗ്യത്തിന് ആ കുന്നിന്റെ ഏറ്റവും മുകളിൽ ഉള്ള വില്ല തന്നെ കിട്ടി..

ഫുഡ് ഓർഡർ ചെയ്തു ഞാൻ കാറിൽ കയറി. വളഞ്ഞു പുളഞ്ഞ വഴിയിൽ കൂടി കുന്നിന്റെ മുകളിൽ എത്തി കാർ പാർക്ക് ചെയ്തു ഇറങ്ങി വില്ല തുറന്നു.

നല്ല ബെഡ്‌റൂം, ഹാൾ ഒരു ചെറിയ കിച്ചനും.. ഞാൻ ഹീറ്റർ ഓൺ ചെയ്തപ്പോൾ ആണ് പെണ്ണ് ഒന്ന് ഉഷാർ ആയത്..

നേരെ ബെഡിൽ വലിഞ്ഞു കയറാൻ തുടങ്ങുകയായിരുന്നു..

“പോയി കുളിക്കടീ…..”

എന്ന് പറഞ്ഞപ്പോൾ അവൾ ചിണുങ്ങിക്കൊണ്ടു ബാത്റൂമിലേക്ക് പോയി..

അവൾ കുളിച്ചു വന്നു.. ഇട്ട വേഷങ്ങൾ അലക്കി വിരിച്ചിരിക്കുന്നു.. ഞാനും കുളിച്ചു വന്നു..

അവൾ ഒരു നൈറ്റി ഇട്ടു ജാക്കറ്റും പൊതിഞ്ഞു ബെഡിൽ കമ്പിളി പൊതിഞ്ഞു അന്യഗ്രഹ ജീവിയെ പോലെ ഇരിക്കുന്നുണ്ട്..

ഞാൻ ഒരു ട്രാക്ക് പാന്റും ബനിയനും ഇട്ടു..

ചിരിയോടെ അവളുടെ മടിയിൽ തല വച്ച് കിടന്നു വീട്ടിൽ വിളിച്ചു.. അവളും സംസാരിച്ചു.. അവളുടെ വീട്ടിലേക്കും വിളിച്ചു. അച്ഛന് സന്തോഷം അടക്കാൻ വയ്യ..

അവൾ എന്റെ തലമുടിയിൽ വിരൽ ഓടിച്ചപ്പോൾ ഞാൻ അവളുടെ കണ്ണിൽ നോക്കി..

“വാവേ?”

അത് കേട്ടപ്പോൾ അവൾ അതിശയിച്ചു.. നാണം.. മുഖം ചുവന്നു..

“എന്താ വിളിച്ചേ?”

“വാവേ എന്ന്? എന്റെ വാവ അല്ലെ നീ?”

ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചപ്പോൾ അവൾ എന്റെ നെറ്റിയിൽ അധരങ്ങൾ അമർത്തി.. ആദ്യ ചുംബനം..

അവളുടെ കണ്ണുകളിൽ ഇപ്പോൾ പ്രണയം ആണ്.. ശക്തം ആയ പ്രണയം.. കുറ്റബോധം കൂടി കാണാറുണ്ട്..

ഞാൻ അവളുടെ കയ്യിലെ ഞൊട്ട പൊട്ടിച്ചു.. സംഗതി വല്ലാതെ അടുത്തെങ്കിലും എന്തോ ഒന്ന് ഞങ്ങളെ ബ്ലോക്ക് ചെയ്യുന്നുണ്ടായിരുന്നു..

ഇത്ര നാളും അകന്നു ജീവിച്ചത് കൊണ്ട് ആകും..

സംസാരിക്കാൻ കൂടുതൽ വിഷയങ്ങൾ ഇല്ലാത്തത് പോലെ…

“നിനക്ക് ഇപ്പോൾ എന്നെ എത്ര ഇഷ്ട്ടം ഉണ്ട്?”

ഞാൻ അവളുടെ മനസ് അറിയാൻ വേണ്ടി ചോദിച്ചു.. എന്നാൽ ഉടനെ കാളിങ് ബെൽ മുഴങ്ങി..

ഞാൻ ചെന്ന് തുറന്നു.

ഫുഡ് വന്നതാണ്.. കൊണ്ടുവന്ന പയ്യൻ എനിക്ക് ഫുഡ് തന്നു ബൈക്കിൽ കയറി പോയി.

ഞാൻ ഫുഡ് മേശയിൽ വച്ച് തുറന്നപ്പോൾ അവൾ വേഗം വന്നു.

ചപ്പാത്തിയും കോഴി പൊരിച്ചതും പിന്നെ സൂപ്പും..

അവൾ പ്ലേറ്റ് എടുത്തു വേഗം വിളമ്പി..

“നല്ല തണുപ്പ്. ഒരു കുപ്പി റം വാങ്ങേണ്ടതായിരുന്നു…”

ഞാൻ അവളെ ഒന്ന് ചൂട് കയറ്റാൻ വേണ്ടി പറഞ്ഞു.. അവൾ ഉണ്ടക്കണ്ണുകൾ മിഴിച്ചു..

“ഞാൻ ഇറക്കി പുറത്തേക്ക് വിടും….”

അവൾ തമാശ പറഞ്ഞത് ആണെങ്കിലും കാര്യം ആണെന്ന് എനിക്ക് തോന്നി..

ഇവൾക്ക് കുടിക്കുന്നത് ഇഷ്ടമല്ല..

അവൾ എനിക്ക് കോഴി പിച്ചി വായിൽ വച്ച് തന്നു.. ഞാൻ അവലുടെ വിരൽ കൂട്ടി ചെറുതായി ഒന്ന് കടിച്ചു.

“ആവൂ..”

അവൾ കൈ വലിച്ചപ്പോൾ എനിക്ക് ചിരി വന്നു.. ഭക്ഷണം കഴിച്ചു ഞങ്ങൾ ബെഡിൽ കയറി..

റൂം ലോക്ക് ചെയ്തു ഞാൻ ബെഡിൽ തലയിണ വച്ച് ചാരി ഇരുന്നു.. അവൾ എന്റെ ദേഹത്തേക്ക്  ചാരി ഇരുന്നു അര വരെ ബ്ലാൻകറ്റ്‌ വലിച്ചു മൂടി..

അവളെ ഒരു കൈ കൊണ്ട് ചേർത്ത് പിടിച്ചപ്പോൾ ഒരു വിതുമ്പൽ കെട്ടു..

ഞാൻ ഞെട്ടി അവളെ നോക്കി.. കണ്ണിൽ നിന്നും വെള്ളം ചാടുന്നു..

ഇവൾക്കിനി ഇവിടെ നിന്നും വല്ല ബ്രായും കിട്ടിയോ ദൈവമേ..

“വാവേ? എന്തിനാ കരയുന്നത്?”

ഞാൻ അവളെ ചേർത്ത് പിടിച്ചു…

“ഞാൻ.. ഞാൻ ന്റെ ഏട്ടനെ കുറെ വേദനിപ്പിച്ചില്ലേ?

“എന്റെ പെണ്ണെ.. നിന്നോടല്ലേ പറഞ്ഞത് അതൊക്കെ മറക്കണം എന്ന്?”

“എന്നാലും.. ഞാൻ…”

“നിന്നെ ഞാൻ…”

ഞാൻ അതും പറഞ്ഞു അവളെ നേരെ കിടത്തി ഒപ്പം കിടന്നു ബ്ലാൻകറ്റ്‌ കൊണ്ട് മൂടി.

അവൾ വിതുമ്പുന്നുണ്ട്.. ചുണ്ടിൽ ഒരു മുത്തം കൊടുത്തപ്പോൾ വിതുമ്പൽ നിന്നു..

“റേഡിയോ നിന്നോ?”

ഞാൻ തമാശക്ക് ചോദിച്ചു അവളെ മുറുക്കെ കെട്ടിപിടിച്ചു..

“കളിയാക്കുവാ അല്ലെ?”

അവൾ കൊച്ചു പരിഭവം പറഞ്ഞു.. എന്നാലും എന്നോട് ചേർന്ന് കിടന്നു..

“എന്റെ വാവയെ അല്ലാതെ ആരെയാ ഞാൻ കളിയാക്കുക? സ്നേഹം ഉള്ളത് കൊണ്ടല്ലേ?”

ഞാൻ അവളുടെ തല പൊക്കി ഇടം കൈ നീട്ടി വച്ച് അവളുടെ തല എന്റെ കയ്യിൽ വച്ചു അവളോട് ചേർന്ന് കിടന്നു.. നല്ല സുഖം..

നല്ല ചൂട് വരുന്നു പെണ്ണിന്റെ ദേഹത്ത് നിന്നും.

“മ്മ്മ്.. നല്ല സുഖം…”

അവൾ എന്റെ കഴുത്തിൽ മുഖം പൂഴ്ത്തി.. ഒരു ഉമ്മ

തന്നു കഴുത്തിൽ… ചൂടുള്ള നനവ്…

എനിക്ക് ഒരു കുളിർ ഉണ്ടായി എങ്കിലും ഞാൻ അവളെ കെട്ടിപ്പിടിച്ചു കിടന്നു.. ഒന്നും മിണ്ടാതെ കിടന്നു..

കുറച്ചു കഴിഞ്ഞപ്പോൾ അവൾ ഉറങ്ങി എന്ന് എനിക്ക് തോന്നി..

“ന്റെ ആണ്…”

എന്നും പറഞ്ഞു അവൾ എന്റെ ദേഹത്തുള്ള പിടുത്തം ഒന്നും കൂടി മുറുക്കി.. എന്തോ സ്വപ്നം കണ്ടതാണ്..

മെല്ലെ ഉറക്കത്തിലേക്ക്..

രാവിലെ അവൾ വിളിച്ചപ്പോൾ ആണ് കണ്ണ് തുറന്നത്..

നല്ല തണുപ്പ് എന്നാലും ജനാലയിൽ കൂടി സൂര്യദേവൻ എത്തി നോക്കുന്നുണ്ട്.. ദുർഗ്ഗയെ കാണാൻ വന്നതാണാവോ എന്തോ…

ഞാൻ അവളെ നോക്കി.. ഇളം റോസ് നൈറ്റി ഇട്ടു ചിരിച്ചു കൊണ്ട് നിൽക്കുന്ന രൂപം.. കുളിച്ചിട്ടുണ്ട്.. മുടി വിടർത്തി ഇട്ടിരിക്കുന്നു..

“ന്താ ഇങ്ങനെ നോക്കണേ?”

അവൾ അല്പം നാണത്തോടെ ചോദിച്ചു.

“പിന്നെ എന്റെ പെണ്ണിനെ അല്ലെ നോക്കുന്നത്….”

“ഈ ഏട്ടൻ.. പോ…”

അവൾ നാണിച്ചു പരവശ ആയി വേഗം തിരിഞ്ഞു നിന്ന് ഫ്ലാസ്കിൽ നിന്നും ചായ പകർത്തി.. ഞാൻ വേഗം ബാത്‌റൂമിൽ കയറി. നല്ല ചൂട് വെള്ളത്തിൽ കുളിച്ചു..

ഞാൻ പുറത്തു വന്നപ്പോൾ അവൾ ഒരു ഇളം നീല ബനിയനും ലെഗ്ഗിൻസും ഷൂസും ഇട്ടു തലയിൽ ഹാറ്റും വച്ച് ഒരു മോഡേൺ പെണ്ണിനെ പോലെ നിൽക്കുന്നു..

“എവിടെ?”

അവളെ കണ്ടതും ഞാൻ ചോദിച്ചു..

“എന്ത് എവിടെ എന്ന്?”

“എവിടെ? ന്റെ ദുർഗ്ഗ എവിടെ? നീ ആരാ?”

അത് കേട്ടതും അവൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി..

മനസ് നിറഞ്ഞു ആർത്തു ചിരിക്കുന്ന എന്റെ പെണ്ണിനെ ഞാൻ ഒരു നിമിഷം നോക്കി നിന്നു..

വേഗം ഡ്രസ്സ് മാറി.. ജാക്കറ്റും ഇട്ടു, ബ്രേക്ഫാസ്റ്റും കഴിച്ചു പുറത്തു ഇറങ്ങി..

കുന്നിന്റെ മുകളിൽ നിന്നും നോക്കുമ്പോൾ ഊട്ടി എന്ന സുന്ദരിയുടെ ഉയർച്ച താഴ്ചകൾ വ്യക്തം ആണ്..

മഞ്ഞു മൂടി കിടക്കുന്ന മലനിരകളും അതിന്റെ ഇടയിലൂടെ അടിക്കുന്ന സൂര്യ വെളിച്ചവും,, പച്ചപ്പും.. ഞാൻ ഒരു നിമിഷം ലയിച്ചു നിന്നുപോയി..

അവൾ എന്റെ മുൻപിൽ വന്നു നിന്നപ്പോൾ ഞാൻ അവളുടെ വയറിൽ കൈ ചുറ്റി അവളുടെ തോളിൽ താടി വച്ച് ഞങ്ങൾ ഒരുമിച്ചു നിന്ന് ആസ്വദിച്ചു…

അവളുടെ കവിളിൽ ഒരു ഉമ്മ

കൊടുത്തപ്പോൾ അവൾ കൈ പൊക്കി എന്റെ തല അടുപ്പിച്ചു പിടിച്ചു…

അങ്ങനെ നിന്നു കുറച്ചു നേരം..

കുറച്ചു കഴിഞ്ഞു കാർ എടുത്തു നേരെ ബൊട്ടാണിക്കൽ ഗാർഡൻ കാണാൻ പോയി..

ദുർഗ്ഗ ഓടി നടന്നു.. ചിലപ്പോഴൊക്കെ എന്റെ കയ്യിൽ പിടിച്ചു വലിച്ചു ഓടി..

അത് കഴിഞ്ഞു ക്ഷീണിച്ചപ്പോൾ അവൾ കയ്യിൽ തൂങ്ങി നടന്നു..

ഉച്ചക്ക് ഫുഡ് കഴിച്ചു നേരെ ലേക്ക് കാണാൻ പോയി..

അവൾ കുറെ എന്തൊക്കെയോ വാങ്ങി… അവസാനം ബോട്ടിൽ കയറി.. ചവുട്ടി ഓടിക്കുന്ന ബോട്ട്…

അതൊരു രസം ആയിരുന്നു.. പ്രേമിക്കുന്നവളെയും കൊണ്ട് ഒരിക്കൽ എങ്കിലും അങ്ങനെ പോകണം..

“ഇത് മുങ്ങുമോ ഏട്ടാ?”

അവൾ അല്പം പേടിയോടെ ചോദിച്ചു…

“പേടി ഉണ്ടോ മരിക്കാൻ?”

ഞാൻ അവളോട് ചോദിച്ചു..

“ഇല്ലാ.. പക്ഷെ… ഞാൻ ചത്താലും തിരിച്ചു വരും.. ഏട്ടനെ കൊണ്ടുപോകാൻ.. എനിക്ക് ജീവിക്കണം ഏട്ടന്റെ ഒപ്പം.. കൊതി തീർന്നില്ല നിക്ക്….”

അവൾ അതും പറഞ്ഞു നിറകണ്ണുകളോടെ എന്നെ നോക്കി.. എന്റെ കണ്ണുകൾ നനഞ്ഞു…

ഞാൻ അവളുടെ കവിളിൽ തൊട്ടു..

“അങ്ങനെ ഒരു ദൈവവും നമ്മളെ പിരിക്കില്ല വാവേ… സത്യമായ പ്രേമത്തിനെ പിരിക്കാതെ ഇരിക്കാൻ മാലാഖമാർ ഉണ്ട്.. നമ്മൾ കാണില്ല എന്നെ ഉള്ളു….”

“ശരിക്കും?”

അവളുടെ കണ്ണുകൾ വിടർന്നു വീണ്ടും കുട്ടിത്തം വിരിഞ്ഞു..

ഞാൻ എത്തി അവളുടെ കവിളിൽ ഒരു ഉമ്മ

കൊടുത്തപ്പോൾ തൊട്ടടുത്ത ബോട്ടിലെ കുറച്ചു പെൺപിള്ളേർ കൈ അടിച്ചു ശബ്ദം ഉണ്ടാക്കി ചിരിച്ചു.. അവൾ ആകെ നാണിച്ചു കൂമ്പിപ്പോയി….

“ഈ ഏട്ടൻ… ഒരു നാണവും ഇല്ല….”

“പിന്നെ.. എന്റെ ഭാര്യയെ ഉമ്മ

വെക്കാൻ എനിക്ക് എന്തിനാ നാണം?”

അത് കേട്ടപ്പോൾ അവൾ കടക്കണ്ണിൽ എന്നെ ഒന്ന് നോക്കി… എന്റെ സാറേ… പ്രേമപൂർവം ഉള്ള ആ നോട്ടത്തിൽ ഏത് ഹൃദയവും ഒന്ന് പിടക്കും..

അവിടെ നിന്നും പോയത് ഇലക്ട്രിക്ക് കാറുകൾ ഓടുന്ന ഒരു കളത്തിലേക്ക് ആണ്.

പത്തു പതിനഞ്ചു കാറുകൾ.. നമ്മൾ തിരിക്കുന്ന സ്ഥലത്തേക്ക് അത് പോകും.. മിക്കവരും  ഇടിച്ചു കളിക്കുകയാണ്..

അത് കണ്ടപ്പോൾ അവൾക്കൊരു കൊതി..

എന്നാൽപ്പിന്നെ ആയിക്കോട്ടെ എന്ന് കരുതി വരി നിന്ന് ഞങ്ങൾ രണ്ടുപേരും രണ്ടു കാറിൽ കയറി.

അവളുടെ വണ്ടി ഇടിച്ചു അവളെ പേടിപ്പിക്കണം എന്ന് കരുതിയ എനിക്ക് തെറ്റി..

അവൾ എന്റെ വണ്ടിയെ ഇടിച്ചു മൂലക്ക് ആക്കി.. പൊട്ടിച്ചിരിച്ചു കൊണ്ട് പുറകിൽ വന്നു ഇടിച്ചു അവൾ ഓടിക്കുന്നത് എല്ലാവരും നോക്കുന്നുണ്ടായിരുന്നു..

ഇതിനിടയിൽ ഒരു ചെക്കൻ വന്നു സൈഡിൽ നിന്നും അവളുടെ വണ്ടിയെ ഇടിച്ചു.. അവൾ നന്നായി കുലുങ്ങി.. പൊട്ടിച്ചിരി നിന്നു..

“എന്റെ പെണ്ണിനെ ഇടിക്കുമോടാ ഡാഷ് മോനെ…”

എന്ന് സ്വന്തം പറഞ്ഞു ഞാൻ അവനെ ചെസ് ചെയ്തു അവൾക്ക് ഇട്ടു കൊടുത്തു..

അവൾ അതെ പോലെ അവന്റെ വണ്ടി ഇടിച്ചു മൂലക്ക് ആക്കി.. പിന്നെ ഞാനും കൊണ്ടുപോയി ഇടിച്ചു. അവൻ അകെ പെട്ടത് പോലെ ആയി..

അവന്റെ കൂട്ടുകാർ അവനെ കൂക്കി വിളിച്ചപ്പോൾ ഞാൻ വീണ്ടും കൊണ്ടുപോയി അവന്റെ വണ്ടിയുടെ സൈഡിൽ ഇടിപ്പിച്ചു..

അപ്പോഴേക്കും സമയം കഴിഞ്ഞിരുന്നു..

ഞങ്ങൾ പുറത്തു ഇറങ്ങി അവൾ എന്നെയും വലിച്ചു കൊണ്ട് ബോംബെ മിട്ടായി ഉണ്ടാക്കുന്ന അങ്ങോട്ട് ഓടി..

വർഷങ്ങൾക്ക് ശേഷം ഇത്ര ആസ്വദിച്ച ഒരു ദിവസം ഉണ്ടായിട്ടില്ല.. രാത്രി ഒൻപതു മണിക്ക് ആണ് തിരിച്ചു റൂമിൽ എത്തിയത്..

റൂമിൽ എത്തിയ പാടെ അവൾ ജാക്കറ്റ്‌ ഊരി മാറ്റി ബെഡിലേക്ക് മലർന്നു വീണു..

“വാവേ.. കുളിച്ചേ വേഗം.. മടിച്ചിപ്പാറു….”

ഞാൻ ശ്രദ്ധ മാറ്റിക്കൊണ്ട് പറഞ്ഞു…

“ആദ്യം ഏട്ടൻ കുളിക്ക്.. നിക്ക് വയ്യ…”

ഞാൻ അതിനു സമ്മതം മൂളി ബാത്‌റൂമിൽ കയറി നന്നായി ചൂട് വെള്ളത്തിൽ കുളിച്ചു..

കുളിച്ചു ഇറങ്ങിയപ്പോഴും പെണ്ണ് മലർന്നു കിടക്കുകയാണ്.. കണ്ണും അടച്ചു.

ഞാൻ അവളുടെ പൊക്കിളിൽ ഒരു നുള്ളു കൊടുത്തു..

“അവൂ.. അമ്മെ……”

അവൾ ചാടി എണീറ്റ് നിലവിളിച്ചു.

“ഡീ പെണ്ണെ.. ഇങ്ങനെ അലറല്ലേ… ആളുകൾ ഞാൻ നിന്നെ എന്തോ ചെയ്തു എന്ന് വിചാരിക്കും…”

ഞാൻ അവളെ തള്ളി ബാത്‌റൂമിൽ ആക്കി.. അവൾ ചിരിച്ചു കൊണ്ട് കതക് അടച്ചു.

ഞാൻ ഡ്രസ്സ് മാറിയപ്പോൾ ഫുഡ് കൊണ്ടുവന്നിരുന്നു..

അവൾ കുളിച്ചു ടവൽ തലയിൽ കെട്ടി വന്നപ്പോൾ ഞാൻ ഫുഡ് എടുത്തു വെക്കുകയായിരുന്നു..

മെറൂൺ കളർ പാവാടയും വെള്ള അയഞ്ഞ ബനിയനും, തലയിൽ ടവൽ കെട്ടി.. എന്റെ കയ്യിൽ വന്നു തൂങ്ങി മേശപ്പുറത്തു ഇരുന്ന ബിരിയാണിയെ നോക്കുന്ന എന്റെ പെണ്ണ്..

അവൾ തല ചെരിച്ചു നോക്കിയപ്പോൾ ആണ് ഞാൻ അവളെ നോക്കി നിൽക്കുന്നത് അവൾ ശ്രദിച്ചത്…

മുഖത്തേക്ക് ചോര ഇരച്ചു കയറി കണ്ണുകൾ താഴ്ന്നു… എന്റെ തോളിൽ അവൾ കവിൾ ചേർത്ത് വച്ചു, എന്നെ കടക്കണ്ണിൽ ഒന്ന് നോക്കി…

പൂച്ചകുഞ്ഞു പോലെ… ഞാൻ അവളെ ചേർത്ത് പിടിച്ചു നിറുകയിൽ ഒരു ഉമ്മ

കൊടുത്തു..

“കഴിക്കാം വാവേ?”

“മ്മ്മ്… കഴിക്കാം…”

ഞങ്ങൾ ഇരുന്നു ഭക്ഷണം കഴിച്ചു.. മെല്ലെ.. കണ്ണിൽ കണ്ണിൽ നോക്കി..

അടക്കാൻ ആകാത്ത പ്രണയം ഉടലെടുത്തത് ഞാൻ അറിയുന്നുണ്ടായിരുന്നു..

പെണ്ണിന്റെ കണ്ണ് കാണുമ്പോൾ എനിക്ക് ശക്തി ചോർന്നു പോകുന്നത് പോലെ.. ഹൃദയം പിടക്കുന്നു.. വിരലുകൾക്ക് ഒരു വിറയൽ ബാധിക്കുന്നു…

“രാവിലെ പോയാലോ വാവേ? അമ്മ വിളിച്ചിരുന്നു.. നീ ഇറങ്ങി പോയ അന്ന് കുറെ കരഞ്ഞു അമ്മ.. ഞാനും അപ്പോൾ വന്നതാണ്…”

ഞാൻ ഒരു പുഞ്ചിരിയോടെ അവളോട് ചോദിച്ചു..

“ഏട്ടന് എന്റെ മനസ് വായിക്കാൻ അറിയാം അല്ലെ? ഞാൻ ചോദിയ്ക്കാൻ വരുകയായിരുന്നു…”

അവൾ ചിരിച്ചു.. അവളുടെ ഒത്ത വെളുത്ത കൊച്ചു പല്ലുകൾ ഞാൻ ഒന്ന് ശ്രദ്ധിച്ചു…

എല്ലാം ഒന്നിനൊന്നു മികച്ചത് ആണല്ലോ ഈ പെണ്ണിന്റെ.. അതാലോചിച്ചപ്പോൾ എനിക്ക് ഒരു ചിരി വന്നു.

“ഒരു കള്ളച്ചിരി… എന്താണ്….?”

അവൾ ഒരു താളത്തിൽ ചോദിച്ചു..

“മ്മ്ചും.. നമ്മുക്ക് ഒരു മാസം കഴിഞ്ഞു രാജസ്ഥാനിൽ പോകാം.. അവിടെ നിന്നും ആഗ്രയിൽ പോയി താജ് മഹൽ ഒക്കെ കണ്ടു, നേരെ പഞ്ചാബിലും പോയി വന്നാലോ??”

ഞാൻ അത് ചോദിച്ചപ്പോൾ അവളുടെ കണ്ണുകൾ വിടർന്നു..

“കൊണ്ടുപോകുമോ എന്നെ?”

അവൾ ഇടം കൈ നീട്ടി എന്റെ കയ്യിൽ പിടിച്ചു..പെണ്ണിന് യാത്ര ഒത്തിരി ഇഷ്ട്ടം ആണെന് എനിക്ക് മനസിലായി..

“നിന്നെ അല്ലാതേ ആരെ കൊണ്ടുപോകാൻ ആണ്? എന്റെ ജീവനല്ലേ നീ വാവേ….”

ആ അവസാന വാക്കുകൾ അങ്ങ് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഞാൻ പോലും അറിയാതെ കടന്നു വന്നത് ആണ്..

അവളുടെ മുഖത്തേയ്ക്ക് ചോര ഇരച്ചു കയറി… കണ്ണുകൾ പിടച്ചു..

“ഐ ലവ് യു ഏട്ടാ….”

അവൾ അതും പറഞ്ഞു എഴുനേറ്റ് എന്റെ നെറ്റിയിൽ ചുംബിച്ചു.. എന്റെ കണ്ണിലേക്ക് നോക്കി.. കത്തുന്ന പ്രണയം ആണ് ഞാൻ കണ്ടത്‌.. അതെന്നെയും പൊള്ളിച്ചു…

തുടരും

 

 

4.2/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!