Skip to content

ദേവഭദ്ര – ഭാഗം 21

devabhadhra-novel

“അമ്മാവൻ ഒന്നൂടെ എല്ലായിടവും നോക്ക്… അവൻ അവിടെ തന്നെ കാണും…. “

പാച്ചു അത് പറഞ്ഞതും മുറ്റത്ത് ഒരു വണ്ടിയുടെ നീട്ടി ഉള്ള ഹോൺ അടി ഉയർന്നു…

പാച്ചു അങ്ങോട്ടേക്ക് നോക്കിയതും അരുൺ വണ്ടിയിൽ നിന്നും ഇറങ്ങുന്നത് കണ്ടു….

“അമ്മാവാ…. അവൻ ഇവിടെ ഉണ്ട്…. നിങ്ങൾ ഇങ്ങോട്ടേക്കു പുറപ്പെട്ടൊള്ളു….”

അത്രയും പറഞ്ഞ് കൊണ്ട് പാച്ചു ഫോൺ കട്ട്‌ ചെയ്തു….

അപ്പോഴും വരുൺ അരുണിനെ തന്നെ വീക്ഷിക്കുക ആയിരുന്നു….

“ഇവൻ എന്ത് പണിയാ കാണിച്ചേ… അമ്മാവൻ ഇവനെ കാണാതെ വിഷമിച്ചു നിൽകുമ്പോൾ ഇവൻ ഇവിടെ നിക്കുന്നു…. “

പാച്ചു ഉള്ളിലുള്ള ദേഷ്യം പ്രകടിപ്പിച്ചു കൊണ്ട് പറഞ്ഞു….

“പാച്ചു…. അത് അരുൺ അല്ല ദേവൻ ആണ്… അവൻ പൂർണമായും ദേവനായി മാറി കഴിഞ്ഞു…. “

വരുൺ ന്റെ വാക്കുകൾ പാച്ചുവിന് വിശ്വസിക്കാൻ ആയില്ല…

“നീ എന്തൊക്കെയാ ഈ പറയുന്നത്….?  നീ മായ പറഞ്ഞത് എല്ലാം അത് പോലെ വിശ്വസിച്ചോ….? “

വരുണിന്റെ മാറ്റം കണ്ട് കൊണ്ട് പാച്ചു ചോദിച്ചു…..

“മായ പറഞ്ഞത് എല്ലാം സത്യം ആണ്….”

വരുൺ പുറത്തേക്ക് നോക്കി കൊണ്ട് തന്നെ മറുപടി പറഞ്ഞു….

“മായ അതിന് എന്തെങ്കിലും പറഞ്ഞ് പൂർത്തിയാക്കിയോ… പിന്നെ നീ എന്തിനാ അവളെ വിശ്വസിക്കുന്നത്….? “

പാച്ചു തന്റെ ഉള്ളിലെ അമർഷം അടക്കി വെച്ചുകൊണ്ട് ചോദിച്ചു…..

“നിങ്ങൾ ക്ക് മാത്രം ആണ് അത് പൂർണം ആകാത്ത പുതിയ ഒരു കാര്യം…. പക്ഷേ ഞാൻ എന്നെ തന്നെ തിരിച്ചറിയുക ആയിരുന്നു…. ഞാൻ എന്താണെന്നും എന്റെ അസ്തിത്വം എന്താണെന്നും ഞാൻ തിരിച്ചറിയുക ആയിരുന്നു അപ്പോൾ……. ഒരു കാര്യം ഒഴികെ എല്ലാം എനിക്ക് ഇപ്പോൾ വ്യക്തം ആണ്…. “

വരുൺ അത് പറയുമ്പോൾ അവന്റെ മുഖത്തേ  ഭാവ വ്യത്യാസം പാച്ചു നോക്കി കാണുക ആയിരുന്നു….

“എന്ത് കാര്യം….? “

പാച്ചു ആകാംഷയോടെ ചോദിച്ചു…..

“അന്ന് കാവിൽ എന്താണ് നടന്നത് എന്ന്‌ എനിക്ക് ഇപ്പോഴും ഓർമ കിട്ടുന്നില്ല…. “

അത് പറയുമ്പോൾ വരുണിന്റെ മുഖത്തേ നിരാശ പ്രകടമായിരുന്നു….

“കാവിലോ….? “

പാച്ചു സംശയത്തോടെ ചോദിച്ചു….

“അതെ… അന്ന് രാത്രി ഞാനും ഭദ്രയും കാവിൽ വിളക്ക് വെക്കുമ്പോൾ ദേവനും ഒപ്പം ഉണ്ടായിരുന്നു…. പക്ഷേ അതിന് ശേഷം എനിക്ക് ഒന്നും ഓർമ കിട്ടുന്നില്ല…. “

വരുൺ നിരാശയോടെ തൂണിൽ ആഞ്ഞിടിച്ചു…. പാച്ചുവും പിന്നെ ഒന്നും ചോദിച്ചില്ല…. വരുൺ പറഞ്ഞ കാര്യങ്ങൾ ഒന്നും അവിശ്വസിക്കാൻ പാച്ചുവിന് തോന്നിയില്ല…..കാരണം വരുണിന്റെ ഓരോ ചലനവും അവൻ പറഞ്ഞത് എല്ലാം സത്യം ആണെന്ന് സൂചിപ്പിക്കുക ആയിരുന്നു….

!”!”!”!”!”!”!”!”!”!”!”!”!”!”!”!”!”!”!”!”!”!”!”!”!”!”!”!”!”!”!”!”!”!

“ഗൗരി… ആ കറി ഒന്ന് എടുത്ത് തരുവോ….? “

പാച്ചു ആഹാരം കഴിക്കുന്നതിനിടയിൽ ചോദിച്ചു….

“അതെന്താ ഞാൻ തരില്ലേ….? “

ദേവു പതിവ് പോലെ മുഖം വീർപ്പിച്ചു കൊണ്ട് ചോദിച്ചു….

“എന്റെ ദേവീ… ഞാൻ ഇതിനും മാത്രം എന്ത് പാപം ആണ് ചെയ്തേ….? “

പാച്ചു ദേവൂനെ ഒന്നൂടെ ദേഷ്യം പിടിപ്പിക്കാൻ ചോദിച്ചു….

“ഓഹ് ഞാൻ ഇപ്പോൾ നിങ്ങൾക്ക് ശല്യം ആണല്ലോ…. “

ദേവു ഒന്നൂടെ മുഖം കടുപ്പിച്ചു കൊണ്ട് പറഞ്ഞു….

“എന്റെ പൊന്ന്‌ ദേവു നിനക്ക് ഞാൻ കഴിക്കുമ്പോൾ എങ്കിലും കുറച്ച് സമാധാനം തന്നൂടെ…. “

പാച്ചു അവളുടെ പിണക്കം കാണാൻ വേണ്ടി ഒന്നൂടെ മൂപ്പിച്ചു….

“അല്ലെങ്കിലും നിങ്ങൾക്ക് ഇപ്പോൾ ഞാൻ വേണ്ടല്ലോ അതുകൊണ്ടാ സമാധാനകെടായി തോന്നുന്നേ…. “

ദേവു അത് പറഞ്ഞ് കൊണ്ട് കണ്ണ് തുടച്ചു….

“അളിയാ…. വരുണെ…. നിന്റെ പെങ്ങൾ ഇത്രയും പാവം ആണോ…?

പാച്ചു ചിരിച്ചു കൊണ്ട് വരുണിനെ നോക്കി ചോദിച്ചു…. വരുൺ  പക്ഷേ അപ്പോഴും

ഗൗരി യെ നോക്കി സ്വയം മറന്നു ഇരിക്കുക ആയിരുന്നു…. ഗൗരിയും അവനെ ഇമവെട്ടാതെ നോക്കി ഇരിക്കയായിരുന്നു…. അവരുടെ മാത്രമായ പ്രണയത്തിന്റെ മാസ്മരിക ലോകം സൃഷ്ടിക്കുന്ന തിരക്കിൽ ആയിരുന്നവർ….

“ഡാ….. “

പാച്ചൂന്റെ ഉറക്കെ ഉള്ള വിളി കേട്ടാണ് രണ്ടുപേരും സ്വപ്നലോകത്ത് നിന്നും ഉണർന്നത്…..

“എന്താ ഡാ…. “

വരുൺ ചമ്മൽ മറച്ചു കൊണ്ട് ചോദിച്ചു…

“എന്റെ പൊന്ന്‌ കുഞ്ഞുങ്ങളെ ഇത് ആഹാരം കഴിക്കാനുള്ള ഇടമാണ് അല്ലാതെ റൊമാൻസ് കളിക്കാനുള്ളത് അല്ല…. “

പാച്ചു ന്റെ ഉപദേശം കേട്ട് അവർ ഇരുവരും ഒരു ചമ്മിയ ചിരി ചിരിച്ചു….

“നിങ്ങൾ എന്താ കഴിക്കാൻ എന്നെ വിളിക്കാത്തത്….? “

ആ സന്തോഷനിമിഷങ്ങൾക്ക് മുകളിൽ ഒരു കരിനിഴൽ പോലെ അരുണിന്റെ ചോദ്യം എത്തി….

“ഞങ്ങൾ റൂമിൽ വന്നപ്പോൾ നീ നല്ല ഉറക്കം ആയിരുന്നു അതാണ് വിളിക്കാഞ്ഞേ … “

അരുണിനെ ഒന്ന് നോക്കുക പോലും ചെയ്യാതെ വരുൺ മറുപടി പറഞ്ഞു….

അരുൺ കസേര വലിച്ച് ഗൗരിക്ക് നേരെ ഇരുന്നു…. ഇത് വരെ ഗൗരി യെ കണ്ടിട്ടില്ലാത്ത പോലെ അവൻ അവളെ ചൂഴ്ന്നു നോക്കി…. അവന്റെ കഴുകാൻ കണ്ണുകൾ അവളെ കൊത്തിവലിക്കും പോലെ അവൾക്ക് തോന്നി…. അരുണിന്റെ മാറ്റം അവളെ വല്ലാതെ അസ്വസ്ഥ ആക്കി…. അവൾ ആഹാരം കഴിക്കുന്നത് മതി ആക്കികൊണ്ടു കൈകഴുകാൻ എഴുന്നേറ്റു….

“നീ ഇത് എവിടെ പോകുവാ…. കുറച്ച് അല്ലേ കഴിച്ചോള്ളൂ… “

ദേവൂന്റെ ചോദ്യത്തിന് വിശപ്പില്ല എന്നൊരു മറുപടി നൽകി അവൾ പാത്രം കഴുകി വയ്ക്കാൻ ആയി പോയി…

!”!”!”!”!”!”!”!”!”!”!”!”!”!”!”!”!”!”!”!”!”!”!”!”!”!”!”!”!”!”!”!”!”!

“ഭും…. “

പാത്രം കഴുകി കൊണ്ട് നിന്ന അവൾക്ക് പിറകിൽ നിന്നും വരുൺ ശബ്ദം ഉണ്ടാക്കി….

“എന്താ വരുണേട്ടാ ഇത്…. ഞാൻ പേടിച്ചു പോയി…. “

അവൻ ഒരു തമാശക്ക് ചെയ്തത് ആണെങ്കിലും അവളുടെ കണ്ണ് നിറഞ്ഞിരിക്കുന്നത് കണ്ടപ്പോൾ അവന് വല്ലാതെ ആയി….

“അയ്യേ…. ഈ ചെറിയ കാര്യത്തിന് ആണോ നീ കരയുന്നേ….? “

അത് ചോദിച്ചു കൊണ്ട് അവൻ അവളെ അവനോട് ചേർത്ത് നിർത്തിക്കൊണ്ട് മിഴികൾ തുടച്ചു കൊടുത്തു….

“അത് ഞാൻ…. “

എന്ത് കൊണ്ടോ അവൾക്ക് സങ്കടം സഹിക്കാൻ ആയില്ല. . അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചോട് ചേർന്നു… 

“എന്താടോ…. എന്ത് പറ്റി….? “

അവൻ അവളുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി കൊണ്ട് ചോദിച്ചു….

“ഒന്നുല്ല… എന്തോ വല്ലാത്ത ഒരു സങ്കടം… “

അവൾ ഇടറിയ സ്വരത്തിൽ പറഞ്ഞു…

അതിന് മറുപടി ആയി അവൻ അവളുടെ നെറുകയിൽ ചുംബിച്ചു….

ആ ചുംബനത്തിനു അവളുടെ ഉള്ളിലെ സങ്കടകടലിനെ ഒറ്റ നിമിഷത്തിൽ തന്നെ ശാന്തമാക്കി മാറ്റി ……

പെട്ടെന്ന് ആണ് പാച്ചു അങ്ങോട്ട്‌ വന്നത്… പക്ഷേ അവൻ വന്നത് പോലും അറിയാതെ അവർ ഇരുവരും സ്വയം മറന്നു നിൽക്കുക ആയിരുന്നു…. അത്കണ്ടതും പാച്ചു തെല്ലൊരു കുശുമ്പോടെ പാത്രം തറയിലേക്ക് ഇട്ടു…. ആ ശബ്ദം കേട്ട് അവർ ഇരുവരും പെട്ടന്ന് അകന്നു മാറി… 

“ഞാൻ ഒന്നും കണ്ടില്ല കേട്ടോ…. “

പാച്ചു അത് പറഞ്ഞതും ഗൗരി ഒരു ചമ്മലോടെ അവിടെ നിന്നും മുറിയിലേക്ക് പോയി….

“അതിന് ഇവിടെ കാണാൻ മാത്രം ഒന്നുമില്ലായിരുന്നല്ലോ…. “

വരുൺ ചമ്മൽ മറക്കാൻ ഒരു പാഴ് ശ്രമം നടത്തി….

“അത് അല്ലേ അളിയാ ഞാനും പറഞ്ഞത് ഞാൻ ഒന്നും കണ്ടില്ലന്നു…. “

പാച്ചു ഒരു വഷളൻ ചിരിയോടെ പറഞ്ഞു…

അതിന് മറുപടി ആയി വരുൺ ഒന്ന് ചിരിക്കാൻ ശ്രമിച്ചെങ്കിലും അവന്റെ മുഖത്തേ ചമ്മൽ മറക്കാൻ അവന് ആയില്ല….

“ഡാ കള്ള ചെറുക്കാ.    “

പാച്ചു അവനെ കളി ആക്കികൊണ്ടു ഇക്കിളി ഇടാൻ തുടങ്ങി….. വരുണും ഒരു ചിരിയോടെ പാച്ചുവിനെയും തിരിച്ചു ഇക്കിളി ഇട്ടു….

അവർക്ക് ഇടയിൽ സന്തോഷം അലയടിച്ചു….

!”!”!”!”!”!”!”!”!”!”!”!”!”!”!”!”!”!”!”!”!”!”!”!”!”!”!”!”!”!”!”!”!”!

“ഗൗരി….. “

റൂമില്ലേക്ക് പോകാൻ ഒരുങ്ങിയ ഗൗരിയെ അരുൺ പുറകിൽ നിന്നും വിളിച്ചു….

ഇതുവരെയും തോന്നാത്ത ഒരു ഭയം അവളുടെ ഉള്ളിൽ ഉടലെടുത്തു….

“ഗൗരി… എന്തായിരുന്നു അടുക്കളയിൽ….? “

അരുൺ അവൾക്ക് അരികിലേക്ക് വന്ന് കൊണ്ട് ചോദിച്ചു.   

“അത്…. “

അവൾക്ക് ഭയം കാരണം ഒന്നും പറയാൻ സാധിച്ചില്ല… വല്ലാത്ത ഒരു വീർപ്പുമുട്ടൽ അവൾക്ക് തോന്നി…

“നീ എന്റെ പെണ്ണാണ്… എന്റെ മാത്രം…. “

അത്രയും പറഞ്ഞ് കൊണ്ട് അവൻ അവൾക്ക് അരികിലേക്ക് ഒന്നൂടെ ചേർന്നു നില്കാൻ തുനിഞ്ഞു….

അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി…. ഇന്ന് വരെ തോന്നാത്ത ഒരു ഭയം അവളെ തളർത്തി കളഞ്ഞു….

(തുടരും….. )

 

സ്നേഹപൂർവ്വം,

രേവതി ജയമോഹൻ  

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devabhadra written by Revathy

4.5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!