“നീ എന്തൊക്കെ ആണ് ഈ പറയുന്നത്….? “
വരുൺ അവൾക്ക് നേരെ ദേഷ്യത്തിൽ അലറി….
“സത്യം ആണ് അയാൾ ആണ് എന്നെ കൊന്നത്… “
അവളുടെ മിഴികൾ ഈറൻ അണിഞ്ഞു….
“നീ പറയുന്നത് ഞങ്ങൾ എങ്ങനെ വിശ്വസിക്കും…..? “
പാച്ചു തന്റെ സംശയത്തിന്റെ അമ്പ് അവൾക്ക് എതിരെ എയ്തു…..
പക്ഷേ അതിനവൾ മറുപടി പറയാതെ മൗനി ആയി തന്നെ തുടർന്നു….
====================================
“കുട്ടികൾ പോയിട്ട് നേരം ഒരുപാട് ആയല്ലോ…. “
പത്മ പുറത്തേക്ക് നോക്കി ആകുലതയോടെ പറഞ്ഞു….
“പേടിക്കണ്ട മോളെ… അവർ ഇങ്ങു വരും…. “
പത്മയുടെ തോളിൽ കൈ വെച്ച് ആശ്വസിപ്പിച്ചു കൊണ്ട് മുത്തശ്ശി പറഞ്ഞു….
“എങ്ങനെ പേടിക്കാതെ ഇരിക്കും….. വരുണിന്റെ ഒപ്പം അല്ലേ ഗൗരി പോയിരിക്കുന്നത്…. !”
ആരോടെന്നില്ലാതെ ഉള്ള സുമംഗലയുടെ പറച്ചിൽ കേട്ട് പത്മയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു….
“ഏട്ടത്തി എന്റെ കുട്ടിയെ ഓർത്ത് വിഷമിക്കണ്ട…. അവൾക്ക് അറിയാം അവളെ നോക്കാൻ…. “
പത്മ ഉള്ളിലുള്ള ദേഷ്യം കടിച്ചമർത്തി കൊണ്ട് പറഞ്ഞു….
“ഓ… അത് ഞാൻ അന്ന് കണ്ടതാണല്ലോ….”
സുമംഗല പത്മയെ കുത്തി പറഞ്ഞു…..
“നിനക്ക് എന്താ സുമംഗലെ..? നീ എന്തിനാ ഓരോന്ന് പറഞ്ഞു വഴക്കിടുന്നത്….? “
മുത്തശ്ശി അല്പം അരിശത്തോടെ പറഞ്ഞു…..
“ഞാൻ ഒന്നും പറയുന്നില്ല…. നമ്മൾ പറഞ്ഞാൽ കുറ്റം….. “
അത്രയും പറഞ്ഞുകൊണ്ട് സുമംഗല അകത്തേക്ക് പോയി…..
” നീ എന്തിനാ മോളെ അവൾ പറയുന്നത് കേട്ട് വിഷമിക്കുന്നത്….? “
പത്മയുടെ നിറഞ്ഞ കണ്ണുകൾ കണ്ട് മുത്തശ്ശി ചോദിച്ചു…..
“ഒന്നുല്ല…. “
അവൾ മിഴികൾ തുടച്ചു കൊണ്ട് പറഞ്ഞു….
“ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നമ്മുക്ക് നമ്മുടെ കുട്ടികളെ അറിയാലോ അത് മതി…. “
മുത്തശ്ശി പത്മയുടെ മുടി ഇഴകളിൽ തഴുകി കൊണ്ട് പറഞ്ഞു…. അതിന് മറുപടി ആയി അവൾ ഒന്ന് ചിരിക്കാൻ ശ്രമികുക മാത്രം ചെയ്തു……
====================================
“നീ എന്താ മറുപടി ഒന്നും പറയാത്തത്….? “
വരുൺ ദേഷ്യത്തോടെ ചോദിച്ചു…..
“ഞാൻ പറഞ്ഞാലും ഏട്ടൻ പോലും എന്നെ വിശ്വസിക്കില്ല….. “
അത് പറഞ്ഞപ്പോൾ അവളുടെ ശബ്ദം ഇടറിയത് വരുൺ ശ്രദ്ധിച്ചു…..
“പിന്നെ ഇങ്ങനെ ഞങ്ങൾ സത്യം അറിയും….? “
പാച്ചു അവളോട് ചോദിച്ചു….
പതിവ് പോലെ തന്നെ അവൾ മറുപടി ഒന്നും പറഞ്ഞില്ല…. പകരം അടഞ്ഞു കിടന്ന ഒരു മുറിയിലേക്ക് അവൾ അവരെ കൂട്ടികൊണ്ടു പോയി…
“നിങ്ങൾ പരസ്പരം കൈകൾ കോർത്തു പിടിച്ച് കൊണ്ട് ഈ നക്ഷത്ര ചിഹ്നത്തിലേക്ക് നോക്കു …… “
തറയിൽ കുങ്കുമം വിതറിയതിന് ഒത്തു നടുക്കുള്ള വല്യ നക്ഷത്രം ചൂണ്ടി അവൾ പറഞ്ഞു…
ദേവും പാച്ചുവും വരുണും പരസ്പരം നോക്കി… തങ്ങൾക്ക് ചുറ്റും നടക്കുന്നത് എന്താണെന്ന് പോലും തിരിച്ചറിയാൻ ആകാതെ അവർ അങ്ങനെ തന്നെ നിന്നു….
“സംശയിക്കണ്ട ഞാൻ നിങ്ങളെ ആ പഴയ കാലത്തേക്ക് കൂട്ടി കൊണ്ട് പോകാം…. “
അവൾ എന്തോ മനസ്സിൽ ഉറപ്പിച്ചത് പോലെ പറഞ്ഞു….
അവർ മൂവരും അവളുടെ വാക്കുകൾ അനുസരിച്ചു……
ആ നക്ഷത്രത്തിന് ഉള്ളിൽ അവരെ കാത്തിരുന്നത് ഒരായിരം ചോദ്യങ്ങൾക്ക് ഉള്ള ഉത്തരങ്ങൾ ആയിരുന്നു……
====================================
ശേഖരൻ അല്പം വെള്ളം എടുത്ത് അരുണിന്റെ മുഖത്തേക്ക് തളിച്ചു…..
അവൻ മെല്ലെ മയക്കത്തിൽ നിന്നും ഉണർന്നു…..
“എങ്ങനെ ഉണ്ട് ഇപ്പോൾ എന്റെ കുട്ടിക്ക്…..? “
മുത്തശ്ശൻ അവന്റെ അരികിൽ ഇരുന്ന് വാത്സല്യത്തോടെ ചോദിച്ചു….
എനിക്ക് പോകണം…. “
അരുൺ ഉറച്ച സ്വരത്തിൽ പറഞ്ഞു….
“എങ്ങോട്ടേക്ക്….? “
അരുൺ എഴുനേൽക്കാൻ തുടങ്ങിയതും അത് തടഞ്ഞു കൊണ്ട് ശേഖരൻ ചോദിച്ചു….
“മാറി നിൽക്ക് എന്നെ തടയാൻ നിനക്ക് ആവില്ല…. “
അരുൺ ഉറക്കെ അലറി കൊണ്ട് പറഞ്ഞു…
“നീ എന്നോ….? എന്താ കുട്ടി നിനക്ക് പറ്റിയത് ഇത് നിന്റെ വല്യച്ഛൻ അല്ലേ…..? “
അരുണിന്റെ മാറ്റം ഉൾകൊള്ളാൻ ആവാതെ മുത്തശ്ശൻ ചോദിച്ചു…
“എന്നെ പോകാൻ അനുവദിച്ചില്ലെങ്കിൽ….. “
അരുൺ പറയാൻ വന്നത് പൂർത്തി ആക്കാതെ മുത്തശ്ശനെയും ശേഖരനെയും തുറിച്ചു നോക്കി….
“നീ ഒരിടത്തും പോകില്ല…. “
അത്രയും പറഞ്ഞു കൊണ്ട് ശേഖരൻ അവന് നേരെ ജപിച്ച ഭസ്മം എറിഞ്ഞു. . തൊട്ടടുത്ത നിമിഷം അവൻ മയങ്ങി വീണു….
“എന്തൊക്കെയാ ശേഖരാ ഈ നടക്കുന്നത്….? “
മുത്തശ്ശൻ ആശങ്കയോടെ ചോദിച്ചു….
“ഇത് പാച്ചു തന്ന ഭസ്മം ആണ് അച്ഛാ…. ഇവന്റെ സ്വഭാവത്തിൽ മാറ്റം ഉണ്ടായാൽ ഇങ്ങനെ ചെയ്യണം എന്ന് അവൻ പറഞ്ഞു ഏൽപ്പിച്ചിരുന്നു…. ഇനി അവനെ ശ്രീകോവിലിന് മുൻപിൽ ഇരുത്തണം… അവിടെ ഇരിക്കും വരെ അവൻ സാധരണ പോലെ ആയിരിക്കും….. “
അത്രയും പറഞ്ഞുകൊണ്ട് ശേഖരൻ അരുണിനെ താങ്ങി പിടിച്ച് ശ്രീകോവിലിന് മുൻപിൽ ഇരുത്തി….
ഇതെല്ലാം കണ്ട് മുത്തശ്ശന്റെ കണ്ണുകൾ ഈറൻ അണിഞ്ഞു…..
“മഹാദേവാ…. എന്റെ കുട്ടികൾക്ക് തുണയായി ഇരിക്കണേ…. “
അദ്ദേഹം മനമുരുകി പ്രാർത്ഥിച്ചു…..
======================================
അവർ മൂവരും കണ്ണുകൾ അടച്ച് കൊണ്ട് ആ പഴയ കാലത്തിലേക്ക് യാത്ര തിരിച്ചു….
“അങ്ങ് അവനെ മകനായി സ്വീകരിച്ചപ്പോൾ ഞങ്ങളെ കുറിച്ച് ചിന്തിച്ചുവോ…..? “
ഭാർഗവി ഇടറിയ ശബ്ദത്തോടെ ചോദിച്ചു…..
“ഭാർഗവി അനന്തനും എന്റെ മകൻ ആണ്…..നളിനിയുടെ മരണ ശേഷം അവൻ ഒരു അനാഥനെ പോലെ അല്ലേ ജീവിക്കുന്നത്…. ഞാൻ ജീവനോടെ ഉള്ളപ്പോൾ എനിക്ക് അത് സഹിക്കാൻ ആകുമോ…. “
പത്മനാഭ ഗുരുക്കൾ അദേഹത്തിന്റെ ഉള്ളിലെ സങ്കടം അടക്കി കൊണ്ട് പറഞ്ഞു…
“അങ്ങ് ഒരു തവണ എങ്കിലും ദേവനെ കുറിച്ച് ചിന്തിച്ചുവോ….? അവൻ ഇനി എങ്ങനെ എല്ലാവരുടെയും മുഖത്ത് നോക്കും…. ഞാൻ ഇത്രയും കാലം അങ്ങയെ വിശ്വസിച്ചതിനുള്ള സമ്മാനം ആയിരുന്നോ ഇത്…..? “
ഭാർഗ്ഗവിയുടെ ചോദ്യശരങ്ങൾക്ക് മുൻപിൽ പിടിച്ച് നിൽക്കാൻ ആകാതെ അദ്ദേഹം അറ വിട്ട് പുറത്തേക്ക് പോയി……
=========================================
“എന്റെ അനന്ത കുറെ നേരായല്ലോ നീ അമ്പലത്തിന് അകത്തു കേറാതെ ഉള്ള ഈ നടപ്പ്…. ഒരുമാതിരി കോഴി മുട്ട ഇടാൻ നടക്കും പോലെ…. “
ശങ്കുണ്ണി അനന്തനെ നോക്കി പറഞ്ഞു….
“അത് ഞാൻ…… “
അനന്തൻ എന്തോ പറയാൻ തുടങ്ങിയതും ഭദ്ര അവനരികിലൂടെ അമ്പലത്തിലേക്ക് പോയി…. ഉടനെ തന്നെ അനന്തനും അവൾക്ക് പിന്നാലെ നിഴൽ പോലെ നടന്നു….
അവൾ നേരെ പോയത് അമ്പലകുളത്തിലേക്ക് ആണ്…..
അവൾ പടവുകൾ ഇറങ്ങി കാല് വെള്ളത്തിൽ മുക്കിയതും വഴുതി വീഴാൻ പോയതും ഒരുമിച്ചായിരുന്നു….. പെട്ടെന്ന് ആണ് അനന്തൻ അവളുടെ കൈയിൽ പിടിച്ചത്….. അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കി…. അവരുടെ കണ്ണുകൾ പരസ്പരം പ്രണയം പങ്കിടുന്നത് പോലെ അനന്തന് തോന്നി…
“ഇതിന് ആണല്ലേ നീ എന്നെ കളഞ്ഞിട്ട് വന്നത്….. “
ശങ്കുണ്ണിയുടെ ചോദ്യം കേട്ടതും ഭദ്ര അനന്തനെ തള്ളി മാറ്റി ഒരു ചെറു പുഞ്ചിരിയോടെ ഓടി മറഞ്ഞു…..
“നീ എന്തിനാ ഇപ്പോൾ ഇങ്ങോട്ട് വന്നത്…? “
അനന്തൻ അല്പം ദേഷ്യത്തോടെ ശങ്കുണ്ണിയോട് ചോദിച്ചു…..
“വന്നത് കൊണ്ടല്ലേ നിന്റെ ആ നടത്തത്തിന്റെ കാരണം ഒക്കെ എനിക്ക് മനസിലായത്….. “
ശങ്കുണ്ണി ഒരു വഷളൻ ചിരിയോടെ പറഞ്ഞു….
അതിന് മറുപടി എന്ന പോലെ അനന്തന്റെ മുഖം ചുവന്നു…..
“അല്ല എന്താ നിന്റെ കൈയിൽ….? “
ശങ്കുണ്ണി അനന്തന്റെ കൈയിലേക്ക് ചൂണ്ടി കൊണ്ട് ചോദിച്ചു…
അപ്പോഴാണ് അനന്തനും അത് ശ്രദ്ധിച്ചത്……
“ഇത് ഭദ്രയുടെ വള യാണ്….. അറിയാതെ കൈയിൽ പെട്ടതാ…. വൈകിട്ട് കൊടുക്കാം…”
അനന്തൻ വള യിൽ നോക്കി കൊണ്ട് പറഞ്ഞു…..
അവന്റെ മുഖത്ത് ഒരായിരം ഭാവങ്ങൾ മിന്നി മറഞ്ഞു…..
======================================
അനന്തൻ ആൽ തറയിൽ ഇരുന്നുകൊണ്ട് ഭദ്രയുടെ വള യിലേക്ക് തന്നെ നോക്കി ഇരുന്നു….
അവന്റെ ചിന്തകളിൽ മുഴുവൻ ഭദ്ര നിറഞ്ഞു….. ഓർമ വെച്ച കാലം മുതൽ അവൾ കൂടെ ഉണ്ട്….. അമ്മ മരിച്ചു ഒറ്റയ്ക്ക് ആയപ്പോൾ തുണ ആയതും എല്ലാം അവൾ ആയിരുന്നു…. അവൾക്ക് അപ്പുറം മറ്റൊരു ലോകം തനിക്ക് ഇല്ല എന്ന് അവന് തോന്നി….
പെട്ടന്ന് ആണ് പുറകിൽ നിന്നും ആരോ അവനെ അതിശക്തമായി തള്ളിയത്……
“നീ ആയിരുന്നോ ഞാൻ പേടിച്ചു പോയി…. “
മായയെ നോക്കി ഒരു അല്പം ഗൗരവം നടിച്ചുകൊണ്ടു അനന്തൻ പറഞ്ഞു…..
“കുറെ നേരായല്ലോ ഏട്ടൻ ഈ വളയും നോക്കി ഇരിക്കാൻ തുടങ്ങിട്ട്… എത്ര നേരം ആയി ഞാൻ വന്നിട്ട് എന്ന് അറിയോ…. അല്ല ആരുടെയാ ഈ വള… “?
മായ ഒരു കള്ള ചിരിയോടെ ചോദിച്ചു….
“വേറെ ആരുടെ നിന്റെ ഏട്ടത്തിയമ്മ ടെ… “
അനന്തനും ഒരു കള്ള ചിരിയോടെ അവൾക്ക് മറുപടി കൊടുത്തു….
“ഏട്ടത്തിയമ്മയോ… അത് ആരാ….? ഭദ്ര ആണോ….? “
മായ അനന്തനെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ ചോദിച്ചു….
“നിന്നോട് ഞാൻ ഒരു ആയിരം തവണ പറഞ്ഞിട്ട് ഉണ്ട് ഭദ്രയെ പേര് വിളിക്കരുത് എന്ന്…. “
അനന്തൻ അല്പം ദേഷ്യത്തോടെ പറഞ്ഞു…
=========================================
പെട്ടെന്ന് അതി ശക്തമായ കാറ്റ് വീശി…. ദേവൂന്റെയും പാച്ചുവിന്റെയും വരുണിന്റേയും കൈകൾ പരസ്പരം അകന്നു…. അവർ ഒരു സ്വപ്നത്തിൽ നിന്ന് എന്ന പോലെ ഉണർന്നു….
“എന്ത് പറ്റി…..? “
മായ ആകുലതയോടെ ചോദിച്ചു….
“അറിയില്ല… എന്തോ ഒന്ന്…. “
ദേവു പറഞ്ഞു പൂർത്തിയാക്കും മുൻപേ കാറ്റിന്റെ ശക്തിയിൽ അവൾ വീണു….
“എന്താ ഇതൊക്കെ….? “
പാച്ചു ദേവൂനെ പിടിച്ചു എഴുന്നേൽപ്പിച്ചു കൊണ്ട് വരുണിനോട് ചോദിച്ചു….
“ദേവൻ… വീണ്ടും അനർത്ഥങ്ങൾ ഉണ്ടാക്കുകയാണ്…. “
വരുൺ അത് പറഞ്ഞതും മായ ശാന്ത സ്വരൂപത്തിൽ നിന്നും രൗദ്ര ഭാവത്തിലേക്ക് മാറാൻ തുടങ്ങി….
“അവനെ ഇന്ന് ഞാൻ അവസാനിപ്പിക്കും…. “
മായ അലറി കൊണ്ട് പറഞ്ഞതും വരുൺ അവളെ തടഞ്ഞു….
“ഇല്ല മായ…. നിനക്ക് ഇപ്പോൾ അതിന് ആവില്ല… നീ ഇപ്പോൾ അതിന് ശ്രമിച്ചാൽ അവൻ നിന്നെ ബന്ധിക്കും… “
വരുൺ മായയെ തടഞ്ഞു കൊണ്ട് പറഞ്ഞു….
“പിന്നെ ഇപ്പോൾ എന്താ ചെയുക…? “
പാച്ചു വരുണിനോടായി ചോദിച്ചു….
“ഒരു വഴി ഉണ്ട്… “
വരുൺ അല്പനേരം ചിന്തിച്ച ശേഷം പറഞ്ഞു….
“എന്ത് വഴി….? “
മായ ആകാംഷയോടെ ചോദിച്ചു….
“മായ… നിനക്ക് ഞാൻ 14 ദിവസത്തെ പൂജയിലുടെ അവനെ സംഹരിക്കാൻ ഉള്ള ശക്തി തരാം…. പക്ഷേ ആ 14 ദിവസവും നീ ശാന്തമായി തന്നെ തുടരണം…. സമ്മതം ആണോ….? “
വരുണിന്റെ ആ ചോദ്യത്തിന് മായ സമ്മതം മൂളി….
ഉടനെ തന്നെ വരുൺ ഉച്ചത്തിൽ ഒരു മന്ത്രം ജപിക്കാൻ തുടങ്ങി…. മെല്ലെ അന്തരീക്ഷം ശാന്തമായി…. വരുൺ മായയെ അവിടെ ഉണ്ടായിരുന്ന ഒരു കുങ്കുമ ചെപ്പിലേക്ക് ആവാഹിച്ചു….
“വരുൺ…. നീ ഇപ്പോൾ അവളെ സംരക്ഷിക്കുക ആണോ ചെയ്തത് അതോ അരുണിനെയോ…? “
പാച്ചു സംശയഭാവേന ചോദിച്ചു…
“രണ്ട് പേരെയും…. “
അത്രയും പറഞ്ഞു കൊണ്ട് വരുൺ ഗൗരി യുടെ അരികിലേക്ക് പോയി….
“എനിക്ക് ഒന്നും മനസിലാവുന്നില്ല… “
പാച്ചു വരുണിനെ ദയനീയം ആയി നോക്കി കൊണ്ട് പറഞ്ഞു….
“എല്ലാം പറയാം ഇപ്പോൾ അല്ല… നമുക്ക് ആദ്യം ഇവിടെ നിന്നും രക്ഷപ്പെടാം…. “
അത്രയും പറഞ്ഞു കൊണ്ട് വരുൺ ഗൗരിയെ താങ്ങി പിടിച്ചു….
“ഏട്ടാ ഇവൾ കണ്ണ് തുറക്കുന്നില്ല… “
ദേവു ഇടറിയ സ്വരത്തിൽ പറഞ്ഞു…
“ഭദ്രേ….. “
അത്രയും നേരം ദേവു വിളിച്ചിട്ടും ഉണരാതെ കിടന്ന ഗൗരി വരുണിന്റെ വിളി യിൽ ഉണർന്നത് കണ്ട് ദേവു അതിശയത്തോടെ നോക്കി നിന്നു….
ഗൗരി ഒരു സ്വപ്നത്തിൽ നിന്ന് എന്ന പോലെ ഉണർന്നു….
“വരൂ നമുക്ക് പെട്ടെന്ന് പോകാം ഇനിയും നിന്നാൽ ആപത്താണ്…. “
ഗൗരി എന്തെങ്കിലും ചോദിക്കും മുൻപ് തന്നെ വരുൺ അത്രയും പറഞ്ഞു അവരെയും കൂട്ടി മനക്ക് പുറത്തേക്ക് കടന്നു…..
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
“നിങ്ങൾ എന്താ കുട്ടികളെ വൈകിയത്….? ഞങ്ങൾ എത്ര നേരം ആയി നോക്കി ഇരിക്കുന്നു…. “
മുത്തശ്ശി വാത്സല്യപൂർവ്വം അവരെ ശകാരിച്ചു കൊണ്ട് ചോദിച്ചു….
“സമയം പോയത് അറിഞ്ഞില്ല മുത്തശ്ശി…. “
വരുൺ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു….
“എന്താ ഗൗരി നിന്റെ മുഖത്ത് ഒരു വാട്ടം….? “
പത്മ ഗൗരിയുടെ മുടിയിൽ തഴുകി കൊണ്ട് ചോദിച്ചു….
“ഒന്നുല്ല അമ്മേ…. ഒരു തലവേദന…. “
ഗൗരി നെറ്റിയിൽ കൈവെച്ചു കൊണ്ട് പറഞ്ഞു….
“സാരമില്ല… നിങ്ങൾ എല്ലാരും പോയി കുളിച്ചു വിളക്ക് വെച്ച് പ്രാർത്ഥിക്ക്…. സന്ധ്യ ആയി…. “
മുത്തശ്ശി അത് പറഞ്ഞതും അവർ നാലു പേരും അകത്തേക്ക് പോയി….
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
“ദേവു….. “
വരുൺ ദേവൂന്റെ മുറിയിലേക്ക് നോക്കി വിളിച്ചു….
“എന്താ വരുണേട്ടാ…. “
ദേവു മുടിയിലെ വെള്ളം തുവർത്തികൊണ്ട് വരുണിന്റെ അരികിലേക്ക് ചെന്നു….
“ഗൗരി നിന്നോട് അവിടെ നടന്നത് വല്ലതും ചോദിച്ചോ….? “
വരുൺ സംശയരൂപേണ ചോദിച്ചു….
“ഇല്ല ഏട്ടാ…. എന്താ…? “
ദേവു കുളിമുറിയുടെ ഭാഗത്തേക്ക് നോക്കി ഗൗരി വരുന്നില്ല എന്ന് ഉറപ്പാക്കി കൊണ്ട് പറഞ്ഞു….
“ഒന്നുല്ല…. അവിടെ നടന്നത് ഒന്നും മോള് ഇപ്പോൾ അവളോട് പറയണ്ട…. അതിനുള്ള കാരണം എല്ലാം ഏട്ടൻ പിന്നെ പറയാം…. അവൾ എന്തെങ്കിലും ചോദിച്ചാൽ ഒന്നും അറിയില്ല എന്ന് പറഞ്ഞാൽ മതി…. “
ദേവു തിരിച്ചു എന്തെങ്കിലും ചോദിക്കുന്നതിന് മുൻപ് തന്നെ വരുൺ നടന്ന് നീങ്ങിരുന്നു…. ഒരായിരം ചോദ്യങ്ങൾ അവളുടെ മനസ്സിൽ മുള പൊട്ടി…
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
“ഡാ…., നീ എന്തിനാ ദേവു നോട് അങ്ങനെ പറഞ്ഞത്….? “
ബാൽക്കണി യിൽ ഇരുന്ന വരുണിന്റെ അരികിൽ വന്നു നിന്ന് കൊണ്ട് പാച്ചു ചോദിച്ചു….
“എങ്ങനെ പറഞ്ഞത്….? “
വരുൺ തിരിഞ്ഞു നോക്കാതെ പുറത്തേക്ക് തന്നെ കണ്ണുംനട്ട് കൊണ്ട് ചോദിച്ചു….
“ഗൗരി ഒന്നും അറിയണ്ട എന്ന് എന്തിനാ നീ പറഞ്ഞേ? “
പാച്ചു അവന്റെ അരികിൽ നിന്ന് കൊണ്ട് ചോദിച്ചു….
“ഗൗരി യോട് എന്ത് പറയാൻ ആണ്….? അവിടെ നടന്നത് എന്തെങ്കിലും ഒന്ന് യുക്തിക്ക് നിരക്കുന്നത് ആണോ….? ആദ്യം മായ പറഞ്ഞത് എല്ലാം സത്യം ആണോ എന്ന് അറിയണം…. അത് കഴിഞ്ഞ് മാത്രം ഗൗരി എല്ലാം അറിഞ്ഞാൽ മതി…. “
വരുണിന്റെ മറുപടി കേട്ടപ്പോൾ പാച്ചുവിനും അത് ശരി ആണെന്ന് തോന്നി….
“പക്ഷേ എനിക്ക് ഇപ്പോഴും ഒരു സംശയം ബാക്കി ആണ്….. മായ പറഞ്ഞത് മുഴുവിപ്പിക്കാൻ അവൾക്ക് ആയില്ല…. പിന്നെ എങ്ങനെ നമ്മൾ സത്യം അറിയും…? “
പാച്ചു തന്റെ അടുത്ത സംശയം വരുണിന് നേരെ എയ്തു….
“വഴിയുണ്ട്…. അതിനുള്ള ഒരു പ്ലാൻ ഞാൻ തയാറാക്കിട്ട് ഉണ്ട്… “
വരുൺ അത്രയും പറഞ്ഞതും പാച്ചുന്റെ ഫോൺ പെട്ടെന്ന് റിംഗ് ചെയ്തു…..
“ആരാടാ…? “
പാച്ചൂനെ നോക്കി കൊണ്ട് വരുൺ ചോദിച്ചു….
“ശേഖരൻ അമ്മാവൻ … “
പാച്ചു ഡിസ്‌പ്ലേയിൽ തെളിഞ്ഞ പേര് വരുണിനോട് പറഞ്ഞിട്ട് കാൾ അറ്റൻഡ് ചെയ്തു….
“എന്താ അമ്മാവാ….? “
പാച്ചു ഫോൺ കാൾ അറ്റൻഡ് ചെയ്തു കൊണ്ട് ചോദിച്ചു…
“മോനേ അരുണിനെ കാണാൻ ഇല്ല…. ഞങ്ങൾ എല്ലായിടത്തും നോക്കി…. “
അദേഹത്തിന്റെ വാക്കുകളിൽ വരാനുള്ള ഏതോ വല്യ ആപത്തിന് ഉള്ള മുന്നറിയിപ്പ് ആണ് ഇത് എന്ന് പാച്ചൂന് തോന്നി….
(തുടരും…… )
സ്നേഹപൂർവ്വം,
രേവതി ജയമോഹൻ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Devabhadra written by Revathy
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
story super ayitt pokunnund really its a suspense thriller horror novel
waiting for next part