Skip to content

നെഞ്ചോരം – ഭാഗം 6

Nenjoram Novel

പതിയെ പതിയെ അവൻ ഓർമകളിലേക്ക് കൂപ്പ് കുത്തി…

അഞ്ചു വർഷങ്ങൾക്ക് മുൻപ് ഒരു രാത്രിയിൽ തന്റെ ജീവിതം തകിടം മറിഞ്ഞത്….

കുറ്റവാളിയായി എല്ലാരുടെയും മുന്നിൽ അപമാനിതനായി നിന്നത്..കോളേജ് വരാന്തയിൽ വിലങ്ങണിഞ്ഞു  താനും സച്ചിയും നിന്നത് …വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നിൽ തല കുനിഞ്ഞത് …നാണംകെട്ടത്…എന്റെ ഗായത്രിയെന്നെ വെറുപ്പോടെ നോക്കിയത്..നാലര വർഷം ഇരുമ്പഴിക്കുള്ളിൽ ജീവിച്ചു തീർത്തത്..

ജീവിതത്തിലെ ഏറ്റവും നല്ല സുവർണ്ണ കാലമാണ് ജയിലറക്കുള്ളിൽ കിടന്ന് നരകിച്ചത്.സത്യങ്ങൾ മൂടപ്പെട്ടു..മൂടപ്പെട്ട സത്യങ്ങളുടെ കൂടെ ഞങ്ങളുടെ ജീവിതവും ഇരുട്ടിലായി…നാലര വർഷത്തോളം ജയിലിൽ കിടന്നപ്പോ ഒരിക്കൽ പോലും അമ്മ തന്നെ കാണാൻ വന്നിട്ടില്ല..കുറ്റവാളിയായ..ജയിൽ പുള്ളിയായ മകനെ അമ്മയും വെറുത്തു കാണും ,അല്ലെങ്കിൽ  എല്ലാരുടെയും  പ്രിയപ്പെട്ട ദേവകി ടീച്ചറുടെ മകൻ ജയിൽ പുള്ളിയായത് അമ്മയ്ക്കും കുറച്ചിലായി കാണും.അമ്മാവൻ മാത്രം തന്നെ കാണാൻ എല്ലാ മാസവും വരുമായിരുന്നു.കുഞ്ഞുനാളിൽ അച്ഛന് തരാൻ കഴിയാതെ പോയ സ്നേഹവും ലാളനയും അമ്മാവനിൽ നിന്ന് ആവോളം കിട്ടിയിട്ടുണ്ട്.പുറമെ തന്നോട്  സ്നേഹം കാണിക്കില്ലെങ്കിലും ഉള്ളിലത് സൂക്ഷിച്ചിട്ടുണ്ട്.ഇന്നേവരെ അമ്മാവൻ പറഞ്ഞതൊന്നും ധിക്കരിച്ചിട്ടില്ല.അതുകൊണ്ടാണ് പീ.ജിക്ക് വീണ്ടും അതെ കോളേജിൽ തന്നെ അമ്മാവൻ  അഡ്മിഷൻ എടുത്തപ്പോഴും ഒന്നും പറയാതിരുന്നത്..ആരുടെയൊക്കെയോ ചതിയിൽ തനിക്കും സച്ചിക്കും നഷ്ടപ്പെട്ടത് ഞങ്ങളുടെ ജീവിതമായിരുന്നു.

കുടുംബം.. അഭിമാനം… പ്രണയം അങ്ങനെയെല്ലാം നഷ്ടപ്പെട്ടു..ഇന്ന് ഞങളുടെ  കൈയിൽ നഷ്ടങ്ങളുടെ കണക്ക് മാത്രമേയുള്ളൂ…ഈ യാത്രയിലൂടെ, ഈ പതിനഞ്ചു ദിവസത്തിനുള്ളിൽ കണ്ടു പിടിക്കണം ആരാണ് ഞങ്ങളുടെ ജീവിതം തകർത്തതെന്ന്..എന്തിനായിരുന്നുവെന്ന് ..

ഞങ്ങൾ തെറ്റ് ചെയ്തിട്ടില്ലെന്ന് തെളിയിക്കണം ..എല്ലാരുടെയും മുന്നിൽ തെളിയിച്ചില്ലെങ്കിലും ഞങ്ങളുടെ വീട്ടുകാരുടെ മുന്നിലെങ്കിലും സത്യം തെളിയിക്കണം.ഇത്രയും നാൾ ശിക്ഷയും കിട്ടി ജയിലിനുള്ളിൽ കഴിയുമ്പോ സത്യം തെളിയിക്കണമെന്ന്  ഒന്നും ഇല്ലായിരുന്നു ,ആദ്യമൊക്കെ ഉണ്ടായിരുന്നെങ്കിലും പിന്നെ എന്ത് ആവശ്യത്തിനെന്ന് ചിന്തിച്ചു തുടങ്ങി,കോടതി ശിക്ഷയും വിധിച്ചു എല്ലാരുടെയും മുന്നിൽ തെറ്റുകാരനായ ശേഷം പിന്നെ ഇനി സത്യാവസ്ഥ കണ്ടുപിടിക്കാൻ നടന്നിട്ട് എന്ത് പ്രയോജനമെന്ന് തോന്നി.പക്ഷെ ഇപ്പോൾ  മനസിലായി ആരും ഒരിക്കലും അതൊന്നും മറക്കാൻ പോണില്ലന്ന്.മരണം വരെയും ഞങ്ങൾ മറ്റുള്ളവരുടെ മുൻപിൽ കുറ്റവാളികൾ തന്നെയായിരിക്കുമെന്ന്. അതിന്റെ പേരിലുള്ള കുറ്റപ്പെടുത്തലുകളും കളിയാക്കലുകളും തങ്ങളെ പിന്തുടർന്ന് കൊണ്ടേയിരിക്കുമെന്ന്..അവന്റെയുള്ളിൽ അപ്പോൾ ഗായത്രിയുടെ മുഖം ഓർമ വന്നു.പ്രിൻസിപ്പിലിന്റെ മുന്നിൽ തന്നെ  കുറ്റപ്പെടുത്തി കൊണ്ട് വെറുപ്പോടെയവൾ വിളിച്ചു പറഞ്ഞതൊക്കെയും……

സിഗരറ്റിന്റെ പുക പിന്നെയും അവിടമാകെ പടർന്നു..ഇത്രയും നാൾ വാശിയും ദേഷ്യവുമായിരുന്നു എല്ലാരോടും.എല്ലാത്തിനോടും വെറുപ്പായിരുന്നു..സ്വയം നശിക്കാൻ തന്നെയാ തീരുമാനിച്ചത്…വലിച്ചതും കള്ള് കുടിച്ചതുമൊക്കെ ചത്ത് തുലയാൻ വേണ്ടി തന്നെയാ.പുഴുത്ത പട്ടിയെ പോലെ ചത്ത് തുലയട്ടെന്ന് കരുതി ….എന്നെ മനസിലാക്കാത്തവരുടെ മുന്നിൽ ജീവിച്ചിട്ട് എന്ത് കാര്യം ?

പക്ഷെ ചെയ്യാത്ത ഒരു തെറ്റിന്റെ പേരിൽ ഇനിയും ശിക്ഷിക്കപ്പെടാനും പഴി വാങ്ങാനും വയ്യ..അതുകൊണ്ട് തന്നെയാ ഇപ്പോ സത്യങ്ങൾ അന്വേഷിച്ച് ഇറങ്ങിയത്.എല്ലാരും  വേദനിക്കണം ചെയ്യാത്ത തെറ്റിന്റെ പേരിൽ പഴിച്ചതും അകറ്റി നിർത്തിയതും ഒറ്റപ്പെടുത്തിയതും ഓർത്ത്..സത്യങ്ങൾ തെളിയിച്ച് ഒരു ദിവസമെങ്കിലുമൊന്ന് എല്ലാരുടെയും മുന്നിൽ ജയിച്ചു കാണിക്കണം. മേലേടത്ത് ദേവകി ടീച്ചർ ഇനിയും കരയും  മകനെയോർത്ത്….

മേശമേൽ ഇരിക്കുന്ന ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടതും ഗായത്രി വായിച്ചു കൊണ്ടിരുന്ന ബുക്കും അടച്ച്  വെച്ച് കട്ടിലിൽ നിന്നെഴുന്നേറ്റു.തിങ്കളാഴ്ച പഠിപ്പിക്കാനുള്ള പോർഷൻസ് വായിച്ചു നോക്കുകയായിരുന്നു ഗായത്രി.എടുത്ത് നോക്കിയതും പ്രിയ ടീച്ചറാണ്.ഗായത്രിയെ പോലെ തന്നെ പ്രിയയും ഗസ്റ്റ് ഫാക്കുൽറ്റിയാണ്.അവരിരുവരും നല്ല കൂട്ടാണ്,കോളേജിൽ  നിന്ന് തിരികെ പോകുന്നതും, വൈകുന്നേരങ്ങളിൽ കോളേജ് വിട്ട ശേഷം ഷോപ്പിംഗിന് പോകുന്നതും ഉച്ചയ്ക്ക് ആഹാരം കഴിക്കുന്നതുമൊക്കെ അവർ ഒരുമിച്ചാണ്.ഇരുവരും തമ്മിൽ കഷ്ടിച്ച് രണ്ട് വയസ്സ് വ്യത്യാസമേയുള്ളു .ഡിപ്പാർട്മെന്റിലെ ടീച്ചേഴ്സിൽ ഗായത്രിക്ക് കൂടുതൽ അടുപ്പം ഉള്ളത് പ്രിയയോടാണ്. പക്ഷേ ഗായത്രി തന്റെ പേഴ്സണൽ കാര്യങ്ങൾ ഒന്നും  അധികം പ്രിയയോട് പറഞ്ഞിട്ടില്ല. കഴിഞ്ഞ രണ്ടു മാസത്തിനിടയ്ക്ക് അതൊന്നും പറയേണ്ട ഒരു സാഹചര്യവും ഉണ്ടായിട്ടില്ലായെന്നതാണ് സത്യം. പ്രിയയുടെ വിവാഹം കഴിഞ്ഞിട്ട് ഏകദേശം ഒരു വർഷം ആകുന്നതേയുള്ളൂ. ഭർത്താവിന്റെ  വീട്ടിൽ നിന്നും കോളേജിലേക്ക് അല്പം ദൂരം ഉള്ളതിനാൽ കോളേജിനടുത്തുള്ള  ഒരു ഫ്ലാറ്റിൽ പെയിങ്  ഗസ്റ്റായിട്ടാണ് താമസം.ഗായത്രി കോൾ അറ്റൻഡ് ചെയ്ത്  ചെവിയോട് അടുപ്പിച്ചു,

“ഹലോ ..എന്താ ടീച്ചറെ ?”

“ഗായത്രി താൻ നാളെ ഫ്രീയാണോ ?”

“നാളെ സൺ‌ഡേ അല്ലേ ..ഞാൻ ഫ്രീയാണ് ടീച്ചർ ..ന്തേ ?

“എനിക്ക്  തന്നോട് അൽപം സംസാരിക്കാനുണ്ടായിരുന്നു..”

“അതിനെന്താ ടീച്ചറേ ,ഇപ്പോ പറഞ്ഞോ ,ഞാൻ ഫ്രീയാ “

“എനിക്ക് ടീച്ചറെ നേരിട്ട് കണ്ട പറയാനുള്ളതാ “

“തിങ്കളാഴ്ച കോളേജിൽ വരുമ്പോൾ പറഞ്ഞാൽ പോരെ ടീച്ചർ ?”

“കോളേജിൽ വെച്ച് പറയാൻ ചിലപ്പോ പറ്റിയെന്ന് വരില്ല ,അതിനുള്ള സമയോം പ്രൈവസിയും കിട്ടില്ല,നമ്മുക്ക് നാളെ  പുറത്ത്  എവിടെയെങ്കിലും വെച്ച് സംസാരിക്കാം,എനിക്ക് കുറച്ചധികം ടീച്ചറോട് സംസാരിക്കാനുണ്ട്..”

“എങ്കിൽ നാളെ സംസാരിക്കാം ടീച്ചർ ..”

“ടീച്ചർ എങ്കിൽ നാളെ ഒരു പതിനൊന്ന് മണിയാവുമ്പോ കോഫി ബീൻ കഫെയിലോട്ട് വാ ,നമുക്ക് അവിടെ വെച്ച് സംസാരിക്കാം.”

“ശരി ടീച്ചർ ഞാൻ വരാം “

“എന്നാൽ ശരി ഗായത്രി ..നാളെ കാണാം ..ഗുഡ് നൈറ്റ് “

പ്രിയ ഫോൺ വെച്ചതും ഗായത്രി കട്ടിലിലേക്ക് ചാഞ്ഞു കൊണ്ട് പ്രിയ പറഞ്ഞതിനെ പറ്റി ചിന്തിച്ചു …

എന്തായിരിക്കും പ്രിയ ടീച്ചർക്ക് തന്നോട് സംസാരിക്കാനുള്ളത്..സംസാരത്തിൽ നിന്ന് തന്നെ വ്യക്തമാണ് എന്തോ സീരിയസായി സംസാരിക്കാനുണ്ടെന്ന്.എന്നോടിത്ര സ്വകാര്യമായി എന്തായിരിക്കും പറയാനുള്ളത് ?അവൾ ചിന്തകളിലേക്ക് ഊളി ഇട്ടുകൊണ്ടേയിരുന്നു ..

പിറ്റേന്ന് രാവിലെ ഒരു പത്തു മണിയായപ്പോഴേക്കും  ഗായത്രി വീട്ടിൽനിന്നിറങ്ങി. പതിനൊന്ന് മണി കഴിഞ്ഞതുമവൾ കഫേയുടെ മുന്നിൽ എത്തിയിരുന്നു.ഗ്ലാസ്സ് ഡോർ തുറന്ന് അകത്തേക്ക് കയറി ചുറ്റും നോക്കിയതും ഇടത് വശത്തായി ഒരു ടേബിളിൽ ഇരുന്ന് പ്രിയ അവൾക്ക് നേരെ കൈ വീശുന്നത് കണ്ടു.ഗായത്രി ഒരു ചിരിയോടെ പ്രിയയുടെ അടുത്തേക്ക് നടന്നു. പ്രിയ ഇരിക്കുന്നതിന് എതിർവശത്തുള്ള കസേരയിൽ ഗായത്രിയിരുന്നു.

“ടീച്ചർ എത്തിയിട്ട് ഒരുപാട് നേരമായോ?”

“ഏയ്യ് .. ഇല്ല..ഒരു അഞ്ചു മിനിറ്റ് ആയതേയുള്ളു ..ഗായത്രിക്ക് കുടിക്കാനെന്താ പറയണ്ടേ  ?”

“എനിക്ക് കോഫി മതി ടീച്ചർ “

അപ്പോഴേക്കും കറുത്ത ടീഷർട്ടും തൊപ്പിയും ധരിച്ച കയ്യിൽ ചെറിയൊരു നോട്ട്പാഡും  പേനയുമായി സുമുഖനായ ഒരു ചെറുപ്പക്കാരൻ  അവരുടെ അടുത്തേക്ക് എത്തിയിരുന്നു.

“എന്താ വേണ്ടത് മാഡം “

“രണ്ട് കോഫി “പ്രിയ വെയ്റ്റർക്ക് നേരെ നോക്കി കൊണ്ട് പറഞ്ഞു .

“കഴിക്കാനെന്താ വേണ്ടത് മാഡം “

“രണ്ട് ചോക്കോ ചിപ്പ് കേക്ക് “

മെനുവിൽ നോക്കിക്കൊണ്ടവൾ പറഞ്ഞു.

അവൾക്ക് നേരെ ഒരു ചിരിയും നൽകി പ്രിയ പറഞ്ഞതും എഴുതി എടുത്തുകൊണ്ട് അയാൾ പോയി .

“ടീച്ചർ എന്താ പറയാനുണ്ടെന്ന് പറഞ്ഞത് ?”ഗായത്രി ചോദ്യത്തിന് തുടക്കമിട്ടു.

“കഴിഞ്ഞ ദിവസം  എന്താ സംഭവിച്ചത് ..അർജുൻ സത്യത്തിൽ  ജുവലിനെ  ഉപദ്രവിച്ചിരുന്നോ ?”

“ഞാൻ നേരിട്ട് കണ്ടതാ ടീച്ചർ ….താനെന്താ അങ്ങനെ ചോദിച്ചേ ?എന്നെ വിശ്വാസമില്ലേ ?ഞാൻ കള്ളം പറയുന്നതായി തോന്നിയോ ?”

“ഏയ്യ് ..ഗായത്രിയെ എനിക്ക് വിശ്വാസമില്ലാഞ്ഞിട്ടല്ല ,പക്ഷെ അർജുൻ അങ്ങനെ ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കാനാ എനിക്ക് ബുദ്ധിമുട്ട് “

“ഞാനെന്റെ കണ്ണു കൊണ്ട് കണ്ടതാ  ടീച്ചർ ജുവലിനെ അയാൾ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നത് “തെല്ലുറക്കെ കിതച്ചു കൊണ്ട് ഗായത്രി പറഞ്ഞു നിർത്തി.അവൾടെ കൺ  കോണിൽ കണ്ണീര് പൊടിഞ്ഞു.അവളുടെ പെട്ടെന്നുള്ള ഭാവ മാറ്റവും വാക്കുകളിൽ നിഴലിച്ച വേദനയും കണ്ണ് കലങ്ങിയതും പ്രിയ ശ്രദ്ധിച്ചു.

“എടോ റിലാക്സ് ..ഞാൻ പറഞ്ഞല്ലോ എനിക്ക് തന്നെ വിശ്വാസമില്ലാഞ്ഞിട്ടല്ല ..പക്ഷെ എന്തോ എനിക്ക് അർജുൻ അത് ചെയ്‌തെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല …”

“എന്റെ കണ്ണ് എന്നെ ചതിക്കില്ല…കള്ളും കഞ്ചാവും തലയ്ക്ക് പിടിച്ച് കിടക്കുന്ന അയാൾ ചെയ്തിട്ടുണ്ടാവും… ആരോടും അയാൾക്ക് ഇപ്പോ ദയയില്ല …സ്നേഹമില്ല …ആത്മാർത്ഥയില്ല…വെറുപ്പാണ് ഇപ്പോ എനിക്ക് “ദേഷ്യം കൊണ്ട് ഗായത്രിയുടെ  മൂക്കിൻ തുമ്പ് ചുവന്നു..

ഗായത്രിയുടെ സംസാരം കേട്ടിട്ട് പ്രിയക്ക് ചെറുതായി സംശയം തോന്നി.

“ഗായത്രി എനിക്ക് അർജുനെ കഴിഞ്ഞ് രണ്ടു മാസം കൊണ്ടുള്ള പരിചയമേയുള്ളൂ ..പിജി ആയതിനാൽ എന്റെയും തന്റെയും സ്റ്റുഡന്റും അല്ല ..അതുകൊണ്ട് കൂടുതൽ എനിക്ക് അർജുനെ പറ്റിയറിയില്ല ..പക്ഷെ ജുവൽ എന്റെ സ്റ്റുഡന്റ് ആണ്..അതുകൊണ്ട് തന്നെ എനിക്ക് അവൾടെ സ്വഭാവവും കള്ളം പറയുന്നതും സത്യം പറയുന്നതും ഏറെക്കുറെ മനസിലാകും “

പ്രിയ പറയുന്നത് കേൾക്കേ ഗായത്രി സംശയത്തോടെയവളെ ഉറ്റു നോക്കി.

“ടീച്ചർ എന്താ പറഞ്ഞു വരുന്നത് ?”

“പറയാം …കഴിഞ്ഞ ആഴ്ച്ച  ഫ്രഷേഴ്‌സ് ഡേയുടെ അന്ന് ഉച്ചയ്ക്ക് ശേഷം ഞാൻ ഒറ്റയ്‌ക്കെ ഉണ്ടായിരുന്നുള്ളു “

ഗായത്രിക്ക് ആ ദിവസം ഓർമ വന്നു.താൻ അന്ന് ഹാഫ് ഡേ ലീവ് ആയിരുന്നു.പത്തിൽ കൂടെ പഠിച്ച കൂട്ടുകാരി ആർഷയുടെ കല്യാണം ആയതിനാലന്ന്  ഉച്ചക്ക് കോളേജിൽ നിന്ന്  ഇറങ്ങിയിരുന്നു.

“അന്ന് ബാക്കിയുള്ള ടീച്ചേഴ്സ് എല്ലാരും പരിപാടി നടക്കുന്നയിടത്തായിരുന്നു.എനിക്ക് പ്രിൻസിപ്പൽ റൂമിൽ കുറച്ച് പേപ്പർ വർക്ക്‌ ഉണ്ടായിരുന്നു.അതും കഴിഞ്ഞ് കാന്റീനിൽ ഒരു ചായ കുടിക്കാൻ പോകുന്ന വഴിക്കാണ് അതിന് കുറച്ച് അപ്പുറത്തായി കാട് പിടിച്ച് കിടക്കുന്ന സ്ഥലത്തേക്ക് ജുവൽ കയറി പോകുന്നത് കണ്ടത്.അർജുന്റെ ബൈക്കും അവിടെ ഇരിപ്പുണ്ടായിരുന്നു ..സംശയം തോന്നിയാണ് ഞാൻ അങ്ങോട്ടേക്ക് ചെന്നത് ..”

പ്രിയ അവിടെ നടന്നത് ഓരോന്നായി ഓർത്തെടുത്തു പറയാൻ തുടങ്ങി…

“അജുവേട്ടാ ..എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു “

അവളെ ഒന്ന് അലസമായി നോക്കികൊണ്ട് കൈയിലിരുന്ന സിഗരറ്റിൽ നിന്നൊരു പഫ് എടുത്തുകൊണ്ട് അവൻ ചോദിച്ചു

“എന്താ “

“എനിക്ക് അജുവേട്ടനെ ഒരുപാട്  ഇഷ്ടമാണ്..എനിക്ക് അജുവേട്ടന്റെ പെണ്ണായി ജീവിക്കണം..അജുവേട്ടൻ എന്നെ കല്യാണം കഴിക്കണം …”ലിപ്സ്റ്റിക് ഇട്ട് ചുമപ്പിച്ച ചുണ്ടുകൾ കൊണ്ട് വശ്യമായി പുഞ്ചിരിച്ചു കൊണ്ടവൾ പറഞ്ഞു.സ്മൂത്ത്‌ ചെയ്തിട്ടിരുന്ന അവൾടെ മുടിയിഴകൾ കാറ്റിൽ പാറി മുഖത്തേക്ക് വീണുകൊണ്ടിരുന്നു.അങ്ങിങ്ങായി വെളുത്ത ചെറിയ കല്ലുകൾ പതിപ്പിച്ച ദേഹത്തോട് ഒട്ടി കിടക്കുന്ന കറുത്ത ചുരിദാറിൽ അവൾ കൂടുതൽ സുന്ദരിയായി..കഴുത്തിൽ കിടക്കുന്ന ചെയിനിൽ കൊരുത്തിട്ടിരിക്കുന്ന ചെറിയ  സ്വർണ്ണ കുരിശ് വെയിലേറ്റ് തിളങ്ങുന്നുണ്ടായിരുന്നു…

“പറഞ്ഞു തീർന്നെങ്കിൽ പോടീ മാറി”

അവൻ അവളെ പുച്ഛത്തോടെ നോക്കി പറഞ്ഞു..

പെട്ടെന്നവൾ അവന്റെ ദേഹത്തേക്ക് ഒട്ടി അവനെ മുറുകെ കെട്ടിപിടിച്ചു .അവൾടെ നെഞ്ചിടുക്കുകൾ അവന്റെ ദേഹത്തേക്ക് അമർന്നു.അവളവനെ ഒന്നുടെ ശക്തിയായി വരിഞ്ഞുമുറുക്കി കൊണ്ട് പറഞ്ഞു ,

“എന്നെ അജുവേട്ടൻ പ്രണയിക്കണം ….എന്നെയിങ്ങനെ കെട്ടി പിടിക്കണം ..എന്നെ നെഞ്ചോട് ചേർത്ത് നിർത്തണം “

അവൻ ദ്രുതഗതിയിൽ അവൾടെ ഇടത്തെ കൈക്ക് പിടിച്ച് വലിച്ച് തന്റെ ദേഹത്തിന്ന് അടർത്തി മാറ്റികൊണ്ട് കവിളിൽ ആഞ്ഞടിച്ചു..

“അനാവശ്യം  കാണിച്ചാലുണ്ടല്ലോ പെണ്ണ് ആണെന്നൊന്നും നോക്കില്ല ….കേട്ടോടി പുല്ലേ..”ദേഷ്യത്താൽ അവന്റെ ഒച്ചയുയർന്നു..ഞരുമ്പുകൾ പിടച്ചുകയറി..

അവനെ കൂടുതലൊന്നും പറയാൻ അനുവദിക്കാതെ അവനടിച്ച  വലത്തെ കവിളിൽ കൈ ചേർത്ത് ഒന്ന് ചിരിച്ചു കൊണ്ടവൾ  പറഞ്ഞു

“നോക്കിക്കോ …നിങ്ങൾ എന്നെ പ്രണിയിക്കും..ഒരു ദിവസമെങ്കിൽ ഒരു ദിവസം നിങ്ങടെ കൂടെ ഞാൻ അന്തിയുറങ്ങിയിരിക്കും…ഏത് വിധേനേം ഞാൻ അത് നടത്തും..”

“എടി …..”അവൻ പിന്നെയും അവൾക്ക് നേരെ കൈ ഓങ്ങി ചീറി…അവളുടെ സംസാരം കേട്ടതും അവൻ അടിമുടി ദേഷ്യം കൊണ്ട് വിറച്ചു…

“എങ്കിൽ നീയും കേട്ടോ..ഒരിക്കലും നിന്റെ ആഗ്രഹം നടക്കാൻ പോണില്ല…കാരണം അർജുന്റെ ജീവനുള്ളിടത്തോളം കാലം എന്റെയുള്ളിൽ ഒരു പെണ്ണിനെ സ്ഥാനമുള്ളു…അവൾക്ക് പകരം  ഒരുത്തിയും എന്റെയുള്ളിൽ കാണില്ല…തെറ്റായ രീതിയിൽ ഒന്ന് നോക്കുക കൂടി ചെയ്യില്ല..അങ്ങനെ സംഭവിക്കണമെങ്കിൽ ഞാൻ മരിക്കണം..”

അവൻ അവൾടെ കൈക്ക് പിടിച്ച് ഞെരിച്ചു കൊണ്ട്  പറഞ്ഞു

“അർജുന്റെ മനസ്സിൽ വർഷങ്ങളായി ഒരു പെണ്ണെയുള്ളൂ…അതുകൊണ്ട് വ്യാമോഹങ്ങൾ ഒന്നും വേണ്ട..അതൊക്കെ പുന്നാര മോളെ നീ മുളയിലേ നുള്ളി കളഞ്ഞേക്ക് ..കേട്ടോടി ശവമേ “അവൻ വെറുപ്പോടെ അവളെ നോക്കി കൊണ്ട് പറഞ്ഞു.അവൾ ചെയ്തത് അവനിൽ അത്രത്തോളം ദേഷ്യം നിറച്ചിരുന്നു.എന്റെ ഗായത്രി ചേർന്ന് നിൽക്കേണ്ടയിടത്ത് ഇവൾ ചേർന്ന് നിന്നിരിക്കുന്നു..അവന് പിന്നെയും അറപ്പ് തോന്നി,അവൻ അവൾ ചേർന്ന് നിന്നയിടം കൈ കൊണ്ട് തട്ടി തുടച്ചു കളഞ്ഞു..അവൻ കൈയിലിരുന്ന സിഗരറ്റ് ദൂരെയെറിഞ്ഞ പോക്കറ്റിൽ നിന്ന് വീണ്ടുമൊരു സിഗരറ്റ് എടുത്ത് തീ കൊളുത്തി ആഞ്ഞു വലിച്ചു.അവൾ നിന്ന വശത്തേക്ക് അവൻ

സിഗരറ്റിന്റെ പുക ഊതി വിട്ടു..

പ്രിയ പറഞ്ഞത് കേട്ട്  ഗായത്രി ഞെട്ടി  തരിച്ചു ഇരിക്കുകയായിരുന്നു..കാരണം ജുവലിന് അവനോട് അങ്ങനെയൊരു ഇഷ്ടമുണ്ടെന്നത് അവൾക്ക് പുതിയ അറിവായിരുന്നു..അവൾക്ക് ഹൃദയം നൊന്തു…ഈ നോവ് എന്തുകൊണ്ടാണ് ?ജുവൽ അച്ചുവേട്ടനെ ഇഷ്ടപ്പെടുന്നത് കൊണ്ടോണോ …?അല്ല അതുകൊണ്ടല്ല…അത് തന്റെ അച്ചുവേട്ടന്റെയുള്ളിലെ പ്രണയത്തെ പറ്റി  കേട്ടത്  കൊണ്ടാണ്…അവിടെ ഒരിക്കലും ആർക്കും സ്ഥാനം ഇല്ലെന്നത് കേട്ടത് കൊണ്ടാണ്…വർഷങ്ങളായി അച്ചുവേട്ടന്റെയുള്ളിൽ ഒരു പെണ്ണെയുള്ളുവെന്ന്… മരണം വരെയും മറ്റാർക്കും സ്ഥാനമില്ലെന്ന്..അവൾക്ക് തല പെരുത്തു..നെഞ്ചിടുപ്പുകൾ ഉയർന്നു.. കണ്ണുകൾ നിറഞ്ഞു തൂവി.. അവൾടെയുള്ളിൽ നൊവേറിയേറി വന്നു…ശ്വാസം വിലങ്ങുന്നു..നെഞ്ച് നുറുങ്ങുന്ന വേദന..പ്രണയം കൊണ്ട് താൻ പിന്നെയും പിന്നെയും മുറിപ്പെടുന്നു…

വേദനിക്കുന്നു….

നോവുന്നു….

“അല്ലെങ്കിലും നിരാശപ്പെടുത്താത്ത

ഏതു പുരുഷനാണ് ഭൂമിയിലുള്ളത് ?

അല്ലെങ്കിലും അർഹിക്കും വിധം സ്നേഹിക്കപ്പെട്ട ഏത് സ്ത്രീയുണ്ട്

ഭൂമിയിൽ ..?

അല്ലെങ്കിലും വേദനയില്ലാതെ എന്ത് പ്രണയം..?”

                                 (കെ .ആർ മീര )

                                              (തുടരും)

                                              ദേവാർദ്ര .ആർ

3.8/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!