Skip to content

നെഞ്ചോരം – ഭാഗം 2

Nenjoram Novel

അവൾടെ പിടച്ചിലൊരു ഉന്മാദത്തോടെ അവൻ നോക്കി കൊണ്ടിരുന്നു ….അവനിട്ടിരുന്ന കരിനീല ഷർട്ടിൽ വിയർപ്പിൽ കുതിർന്ന്  പാടുകൾ തീർത്തിരുന്നു.. മീശ ഒരൽപ്പം പിരിച്ച വെച്ച് കവിൾ പൊതിഞ്ഞു ഡ്രിം ചെയ്ത താടിയും,അലസമായി കൊതി വെച്ചിരിക്കുന്ന മുടിയും ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയ ഗൗരവമാർന്ന മുഖവും…ലൈറ്റിന്റെ പ്രകാശം അടിച്ച അവന്റെ താടി രോമങ്ങൾ തിളങ്ങി..

കാന്തം പോലെ കറുത്ത അവന്റെ  കണ്ണുകളിലെ പക അവളെ പൊള്ളിച്ചു…

അവൾ രണ്ട് കൈ കൊണ്ടും അവന്റെ നെഞ്ചിൽ അടിക്കാനും അള്ളി പറിക്കാനും തുടങ്ങി..

“ഛീ….അടങ്ങടി…മര്യാദയ്ക്ക് നിന്നില്ലെങ്കിൽ കൊന്ന് കുഴിച്ചു മൂടാനും ഞാൻ മടിക്കില്ല …”

അത്രയും പറഞ്ഞുകൊണ്ടവൻ അവളെ എടുത്തുയർത്തി തോളത്തേക്ക് ഇട്ടുക്കൊണ്ട് അവള്ടെ റൂം ലക്ഷ്യമാക്കി നടന്നു…അവനുമായുള്ള ഇത്രയും നേരത്തെ പിടിവലിയിൽ തന്നെ ആ പെണ്ണ് തളർന്നുപോയിരുന്നു…അവൾക്ക് വയറ് കൊളുത്തി വലിച്ച് വേദനിക്കുന്നുണ്ടായിരുന്നു.അപ്പോഴുമവൾ അവനിൽ നിന്നും രക്ഷപ്പെടനായി തോളിൽ കിടന്നു കൊണ്ട് അവന്റെ മുതുകിൽ അടിച്ചുകൊണ്ടിരുന്നു.റൂമിനുള്ളിലേക്ക് കടന്നതുമവനവളെ  കട്ടിലിലേക്ക് എടുത്തെറിഞ്ഞിട്ട് ഡോർ അടച്ചു കുറ്റിയിട്ടു.ഗായത്രി വയറിലൊന്ന് അമർത്തി പിടിച്ചുകൊണ്ട് കട്ടിലീന്ന് എണീറ്റു നിന്നതും അർജുൻ അവൾടെ തൊട്ട് മുന്നിലെത്തിയിരുന്നു.അവൾടെ മുടിയിഴകൾ അഴിഞ്ഞുലഞ്ഞ  മുഖത്തേക്ക് വീണു.

“നിങ്ങളെന്താ ഈ കാണിക്കുന്നത്..മര്യാദയ്ക്ക് ഇറങ്ങി പോ ഇവിടുന്ന് ..”

“ഞാനെന്താ കാണിക്കാൻ പോകുന്നേന്ന് നിനക്ക് ഇതുവരെ മനസിലായില്ലേടി..സാരമില്ല ഞാൻ പറഞ്ഞുതരാം”ന്ന് പറഞ്ഞുകൊണ്ടവൻ അവൾടെ രണ്ട് കൈയും പുറകിലേക്ക് തിരിച്ചവന്റെ ഇടത്തെ കൈ കൊണ്ട് ലോക്ക് ചെയ്‌തു..വലത്തെ കൈയുയർത്തി അവൾടെ കീഴ്ച്ചുണ്ടിൽ വലിച്ചുകൊണ്ട് പറഞ്ഞു

“ഞാൻ പെണ്ണ് പിടിക്കാൻ പോകുവാ…ദിവസോം എനിക്ക് കഞ്ചാവിന്റെയും പെണ്ണിന്റെയും രുചിയറിയണം ..ഇന്ന് നീ കാരണം ഒരുത്തി പോയി ..പകരം  നിന്നെ തന്നെ ഇന്ന് രുചിച്ചു നോക്കാൻ തീരുമാനിച്ചു “

അവൻ പറഞ്ഞത് കേട്ടതും ഗായത്രിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.അവളവന്റെ പിടിയിൽ നിന്നും കൈവിടുവിക്കാൻ ശ്രമിച്ചു.

“അയ്യേ…ഗായത്രി ടീച്ചർ ഇങ്ങനെ കരയല്ലേ..ഇന്ന് പ്രിൻസിപ്പലിന്റെ മുൻപിലെ നിന്റെ പ്രകടനം  ഇതൊന്നുമല്ലായിരുന്നല്ലോ”

ന്ന് പറഞ്ഞുകൊണ്ടവൻ അവൾടെ ചുണ്ടിലെ പിടിവിട്ടു.

“ഒരൽപ്പം പോലും നാണമില്ലേ നിങ്ങൾക്ക്?”അവന്റെ മുഖത്ത് വെറുപ്പോടെ നോക്കികൊണ്ടവൾ ചോദിച്ചു.

“മിണ്ടി പോകരുത് നീ ..അതേടി ഞാൻ നാണമില്ലാത്തവനാ,കഞ്ചാവ് വലിച്ചു നടക്കുന്നവനാ ..മുഴുക്കുടിയനാ ..ഇന്ന് നീ എനിക്ക് ഒരു പേര് കൂടി സമ്പാദിച്ചു തന്നല്ലോ

‘പെണ്ണുപിടിയൻ ‘അമ്മയേം പെങ്ങളെയും തിരിച്ചറിഞ്ഞുടാത്തവൻ “

അവൻ പറയുന്നത് കേട്ടതുമവൾ ദേഷ്യത്തോടെ മുഖം തിരിച്ചു.

“ഛീ…ഇങ്ങോട്ട് നോക്കെടി “അർജുൻ ഗായത്രിയുടെ കവിളിൽ കുത്തിപിടിച്ചുകൊണ്ട് തനിക്കു നേരെ മുഖം തിരിച്ചു.

“ഇന്ന് നീ കാരണം ഞാൻ എന്നെ സ്നേഹിച്ചിരുന്നവരുടെ..വിശ്വസിച്ചിരുന്നവരുടെ എല്ലാരുടെയും മുന്നിൽ നാണംകെട്ടു…പെണ്ണുപിടിയനായി..കാമവെറി പൂണ്ടു നടക്കുന്നവനായി.. കോളേജിൽ അർജുനെ വെറുക്കാനും കുറ്റം പറയാനും കൊട്ടി ഘോഷിച്ച് നടക്കാനും ഒരു കാര്യം കൂടിയായി..ഞാൻ അനുഭവിച്ച വേദനയുടെയും നാണക്കേടെന്റയും ഒരംശം നീയും അനുഭവിക്കണം ..നിന്നെ ഞാൻ അനുഭവിപ്പിച്ചിരിക്കും ….”അവനൊന്ന് കൂടെ ശക്തിയായി അവൾടെ കവിളിൽ കുത്തിപിടിച്ചു.അവന്റെ മുഖം കൂടുതൽ ക്രൂരമായി.. അവൾടെ ചുണ്ടിലേക്കവന്റെ മുഖം അടുപ്പിച്ചതും പേടിയോടെ അവൾ കണ്ണുകൾ ഇറുകെ പൂട്ടികൊണ്ട് കൈ വിടുവിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.കുറച്ച് സമയം കഴിഞ്ഞവൾ കണ്ണ് തുറന്ന് നോക്കിയപ്പോൾ  അവളെ തന്നെ ഒരേ സമയം ദേഷ്യത്തോടെയും പുച്ഛത്തോടെയും നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്നവനെയാണ് കണ്ടത്.അവൻ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് ചുണ്ടോട് ചേർത്തു.ലൈറ്ററെടുത്ത സിഗരറ്റ് കത്തിച്ചവൻ പുക ഉള്ളിലേക്ക് വലിച്ചെടുത്ത് ശേഷം അവളുടെ മുഖത്തേക്ക് ഊതി വിട്ടു…അവൾ ചുമച്ചു കൊണ്ട് കലങ്ങി ചുവന്ന കണ്ണുകളോടെ അവനെ നോക്കി..

“നിന്റെ ഈ പേടി ഞാനെന്ത് ആസ്വദിക്കുന്നുണ്ടെന്നോ..നീയെന്റെ കൈയിൽ കിടന്ന് പിടയ്ക്കുന്നത് ഇങ്ങനെ  കണ്ടു കൊണ്ടിരിക്കാൻ തോന്നുവാ..അതെന്നെ മത്തുപിടിപ്പിക്കുന്നു..ഇനിയും നീ വേദനിക്കണം..ന്റെ മുന്നിൽ കിടന്ന് ശ്വാസം കിട്ടാതെ പിടയണം”ജ്വലിക്കുന്ന കണ്ണുകളോടെയവൻ പറഞ്ഞു കൊണ്ട് അവൾടെ കവിളിലെ പിടിവിട്ടു കൊണ്ട് അവനിട്ടിരുന്ന ഷർട്ടിന്റെ ബട്ടൻസ് ഓരോന്നായി അഴിച്ചു.അവൾടെ കണ്ണിലൊരു  പിടച്ചിലുണ്ടായി.അത് ആസ്വദിച്ചുകൊണ്ടവനവളെ നോക്കി പുച്ഛത്തോടെ ചിരിച്ചു.

ദ്രുതഗതിയിൽ ഗായത്രിയുടെ മുടിക്കു കുത്തിപിടിച്ചുകൊണ്ട് അവനവൾടെ ചുണ്ടുകൾ സ്വന്തമാക്കി.മദ്യത്തിന്റെയും ചോരയുടെയും ചവർപ്പവൾ അറിഞ്ഞു.അവന്റെ പിടിയിൽ കിടന്ന്  അവൾടെ കൈകൾ ഞെരിഞ്ഞമർന്നു കൊണ്ടിരുന്നു.അവൾ ശ്വാസം കിട്ടാതെ പിടഞ്ഞു..നെഞ്ചിടുക്കുകൾ ഉയർന്ന് പൊങ്ങി.. കണ്ണുനീർ ചാലിട്ട് ഒഴുക്കി…അവൾടെ ചുണ്ടുകളെ സ്വതന്ത്രമാക്കി കൊണ്ടവൻ ഊക്കോടെ അവളെ കട്ടിലിലേക്ക് തള്ളി.അവിടമാകെ സിഗരറ്റിന്റെയും വിയർപ്പിൽ കുതിർന്ന മദ്യത്തിന്റെ ഗന്ധവും തങ്ങി നിന്നു.. അവനിൽ പിന്നെയും ദേഷ്യവും പ്രതികാരവും ആളികത്തി…അവനവളെ ഇനിയും വേദനിപ്പിക്കാൻ തോന്നി..കരയിപ്പിക്കാൻ തോന്നി…നോവ് കൊണ്ട് ഇനിയും അവൾ പിടയുന്ന കാണാൻ തോന്നി..

അവൾടെ ചുണ്ടുപൊട്ടി ചോര ഒഴുകുന്നുണ്ടായിരുന്നു…ഗായത്രി കട്ടിലിന്ന് ചാടിയെണീറ്റതും അവനവൾടെ കഴുത്തിന് കുത്തിപ്പിടിച്ചു ഇടുപ്പിൽ കുത്തിയിരുന്ന ദാവണി തുമ്പ് വലിച്ചെടുത്തു.അവൻ മാറത്ത് നിന്ന് ഷാൾ വലിച്ചു പറിച്ചെടുത്തതും പിൻ പൊട്ടിയവൾടെ ദേഹത്തേക്ക് കുത്തി കയറി ചോര പൊടിഞ്ഞു…വയറു വേദന കൊണ്ടവൾക്ക് തല കറങ്ങുന്നുണ്ടായിരുന്നു..ചുണ്ടു നീറി.. അവനേല്പിച്ച വേദനകളാലും അവൾ തളരുന്നുണ്ടായിരുന്നു..വേദന കൊണ്ടും ഭയം കൊണ്ടുമവൾ വെട്ടിവിറച്ചു

“അച്ചുവേട്ടാ…പ്ലീസ് വിടെന്നെ….”കരഞ്ഞുകൊണ്ട് അവൾ അവനെ നോക്കി അപേക്ഷിച്ചു.

ആ വിളിയവന്റെ  ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി…..

ഗായത്രിയുടെ കണ്ണിലെ നിസ്സഹായത ഒരു നിമിഷം അവനെ തളർത്തി.അതവന്റെ ഉള്ളിലെവിടേയോ കൊളുത്തി വലിച്ചു..പതിയെ അവൾടെ മേലുള്ള അവന്റെ പിടിയയഞ്ഞു..അവളെ കൈക്ക് ചുഴറ്റി നിലത്തേക്കറിഞ്ഞു കൊണ്ട് കൈയിലിരുന്നവൾടെ ഷാളും വലിച്ചെറിഞ്ഞു.

ഗായത്രിയുടെ നേർക്ക് കൈ ചൂണ്ടികൊണ്ട് അർജുൻ പറഞ്ഞു

“ഇനി മേലിൽ നീ എനിക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കി പോകരുത്…എനിക്കെതിരെ പറയാൻ നിന്റെ നാവ് പൊങ്ങിപോകരുത്..അങ്ങനെ ഉണ്ടായാൽ ഇന്ന് കണ്ട അർജുനെ ആയിരിക്കില്ല നീ കാണുന്നത്..ഇതിലും ക്രൂരമായ മറ്റൊരു മുഖമായിരിക്കും..കൊന്ന്  കളയും ഞാൻ “

അത്രയും പറഞ്ഞു കൊണ്ടവൻ ഡോർ തുറന്ന് വലിച്ചടച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങിപ്പോയി…

ഇതേസമയം ഗായത്രിയുടെ  വയറു വേദന കുറയാൻ വേണ്ടി  മരുന്നും അരച്ച് കൊണ്ട് വീടും പൂട്ടി  മേലെപ്പാട്ടേക്ക് ദേവകി നടന്ന്  വരുകയായിരുന്നു….

                                                  തുടരും

                                               ദേവാർദ്ര .ആർ

3.2/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!