Skip to content

നെഞ്ചോരം – ഭാഗം 12

Nenjoram Novel

പിറ്റേദിവസം മുതൽ ജുവൽ കോളേജിലേക്ക് വന്നിരുന്നില്ല.ഗായത്രി ക്ലാസ്സിൽ ജുവലിന്റെ കൂട്ടുകാരികളോട് തിരക്കിയപ്പോൾ അവളുടെ അമ്മ സുഖമില്ലാതെ ഹോസ്പിറ്റലിൽ അഡ്മിറ്റായതിനാലാണ് കോളേജിലേക്ക് വരാത്തതെന്ന് പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞതും ജുവലിന്റെ അമ്മ മരിച്ചെന്ന വാർത്തയവൾ  അറിഞ്ഞു.ആരൊക്കെയുണ്ടെങ്കിലും അമ്മയോളം ആരും വരില്ല..അമ്മയില്ലാത്ത അവസ്ഥ വെറും  ശൂന്യതയാണ്..വേദനയാണ്..ഒറ്റപ്പെടലാണ്..

ഗായത്രിക്ക് ജുവലിനോട്‌ അമിതമായ ദയയും വാത്സല്യവും തോന്നി.

സസപ്പെൻഷൻ കഴിയുന്നതിന്റെ തലേദിവസമാണ് അർജുനും സച്ചിയും തിരിച്ച് നാട്ടിലേക്ക് എത്തിയത്.വീടിനോട് ചേർന്ന് നിൽക്കുന്ന മാവിൻ ചുവട്ടിൽ നിന്ന് ദേവകിയോട് സംസാരിച്ചു  നിൽക്കെയാണ് അർജുന്റെ ബൈക്ക് ഗേറ്റ് കടന്ന് വരുന്നത് ഗായത്രി കണ്ടത്.അവനെ കണ്ടതും അവളുടെ കണ്ണുകൾ തിളങ്ങി.ദേവകി തറവാട്ട് മുറ്റത്ത് അവന്റെയരികിലേക്ക് ചെന്നു.ഗേറ്റ് കടന്ന് വന്നപ്പോഴേ അർജുൻ ഗായത്രിയെ കണ്ടിരുന്നു.ദേവകിയെന്തോ ചോദിച്ചതിന് ഒന്ന് മൂളികൊണ്ട് ഗായത്രി നിന്ന വശത്തേക്ക് പോലും നോക്കാതെയവൻ വേഗം വീടിന് അകത്തേക്ക് കടന്നു.എന്നാൽ അർജുനെ കണ്ടതും ഇത്രയും ദിവസം തിളച്ച് മറിഞ്ഞു കിടന്നിരുന്ന ഉള്ളാകെ തണുപ്പ് പടരുന്നത് ഗായത്രി അറിയുന്നുണ്ടായിരുന്നു.ഇത്രയും ദിവസം ഒരു വീർപ്പ് മുട്ടലായിരുന്നു …ഒന്ന് കാണാതെ ..ആ ശബ്ദമൊന്ന് കേൾക്കാതെ…എന്നാലിപ്പോൾ  അവിടമാകെ മഞ്ഞു വീഴുന്ന സുഖമാണ്…ഇത്രയും ദിവസം ഓരോ നിമിഷവും അച്ചുവേട്ടനെ കാണാതെയുള്ള നോവായിരുന്നു…രാത്രിയായാൽ ഉറക്കം വരില്ലായിരുന്നു..അച്ചുവേട്ടൻ എവിടെയായിരിക്കും ..എന്തെങ്കിലും കഴിച്ച് കാണുമോ…എന്തെങ്കിലും അപകടം സംഭവിച്ച് കാണുമോ..അങ്ങനെ പലവിധ ചിന്തകളാൽ ഉഴറുമായിരുന്നു..ഉറക്കം നഷ്ടപ്പെടുമായിരുന്നു ..എവിടെയാണെന്ന് അറിയാതെ പേടിയും വേവലാതിയുമായിരുന്നു..ദിവസങ്ങ ളായി ഉള്ളിൽ ആളി കത്തികൊണ്ടിരുന്ന തീയാണ് അവനെ കണ്ട നിമിഷം കൊണ്ട് കെട്ടടങ്ങിയത്…അവളുടെ ചുണ്ടിൽ ആശ്വാസത്തിൽ കലർന്നൊരു പുഞ്ചിരി വിരിഞ്ഞു..എത്ര  ദിവസമായി ഇവിടുന്ന് പോയിട്ട്…?അവളൊരു നെടുവീർപ്പോടെ ചിന്തിക്കവേ അവൻ പോകുന്നതിന് തലേന്നത്തെ രാത്രി വീണ്ടുമവൾക്ക് ഓർമ വന്നു.വാക്കുകൾ കൊണ്ട് നോവിച്ചത്..തന്റെ ദേഹം വേദനിപ്പിച്ചത്..അവളുടെയുള്ളിൽ ദേഷ്യവും വേദനയും ഒരുപോലെ നിറഞ്ഞു.

അവനെ കണ്ടപ്പോൾ വിടർന്ന പുഞ്ചിരി പതിയെ മാഞ്ഞു….

മുറിക്കുള്ളിലേക്ക് കടന്നതും കൈയിലിരുന്ന ബാഗ് അലക്ഷ്യമായി തറയിലേക്ക് വലിച്ചെറിഞ്ഞ ശേഷം കൈയുടെ മടക്കിൽ തലവെച്ച്  അർജുൻ കട്ടിലിലേക്ക് മലർന്ന് കിടന്നു.അവൻ പതിയെ നെഞ്ചിൽ തടവി..അവനും അറിയുന്നുണ്ടായിരുന്നു വരണ്ട് ഉണങ്ങി കിടന്നിടമാകെ നേർത്ത തണുപ്പ് പടരുന്നത്..അവിടമാകെ ഗായത്രി നിറയുന്നത്…മാവിൻ ചുവട്ടിൽ ഗായത്രി നിൽക്കുന്നത് ദൂരെ നിന്ന് കണ്ടപ്പോഴേ കുളിരു കോരി..ഓടി ചെന്നവളെ  എടുത്തുയർത്തി നെഞ്ചോട് അടക്കാനാണ് തോന്നിയത്..പക്ഷെ അതിനെല്ലാം കടിഞ്ഞാൺ വീണത് അവൾക്ക് തന്നോടുള്ള വെറുപ്പ് ഓർക്കെയാണ്.. അന്ന് രാത്രിയിൽ അവളോട് ചെയ്‍തത് ഓർക്കെയാണ്…ഞാനവളെ പ്രണയിക്കുന്നുണ്ടെങ്കിലും തിരിച്ച് അവൾക്ക് അങ്ങനെയൊന്ന് എന്നോട് കാണണമെന്നില്ലല്ലോ..അവന് നാല് വർഷം മുന്നേ തന്നെ പോലീസ് പിടിച്ച  ആ ദിവസം ഓർമ വന്നു..അന്നാദ്യമായി അവളെ സാരീയുടുത്ത കണ്ട ദിവസം..അവളന്ന്  അടുത്ത് വന്നപ്പോൾ  തലയിൽ ചൂടിയിരുന്ന  മുല്ലപ്പുവിന്റെയും നെറ്റിയിലെ ചന്ദനത്തിന്റെയും ഗന്ധമായിരുന്നു..അതെന്നെ മത്ത് പിടിപ്പിച്ചിരുന്നു…അവളുടെ ദേഹത്തിലെ തണുപ്പ് എന്നിലേക്കും പടർന്ന് കയറുന്ന പോലെ തോന്നിയിരുന്നു…അവളെ കാണേ എത്ര തവണ തന്റെ മനസ്സന്ന് കൈവിട്ട് പോയിരുന്നു..അവളെയെന്റെ കൈക്കുള്ളിലാക്കി വരിഞ്ഞു മുറുക്കാൻ തോന്നി പോയി..അവളുടെ മുടിയിഴകളിൽ മുഖം പൂഴ്ത്തിയാഗന്ധമാവോളം ആസ്വദിക്കാൻ തോന്നിപോയി…യാത്രയിലുടനീളം എന്റെ  തോളിൽ പതിഞ്ഞിരുന്ന അവളുടെ നനുത്ത കൈ വിരലുകളെടുത്ത് ചുംബിക്കാൻ പറഞ്ഞ തന്റെ മനസ്സിനെ എത്ര ശ്രമപ്പെട്ടാണ് അടക്കി നിർത്തിയത്.. എന്റെ ഗായത്രി …..

അന്ന് സച്ചിയുടെ നിർബന്ധത്തിന് വഴങ്ങി എന്റെ മനസ്സിലെ ഇഷ്ടമവളെ വൈകുന്നേരം തിരികെ പോകും നേരം അറിയിക്കാമെന്ന്  കരുതിയതാണ്.അതിനായി അവളെ തിരഞ്ഞു നടക്കവേയാണ് സ്വപ്ന വന്നെന്റെ ദേഹത്തേക്ക് ഇടിച്ചതും സച്ചി അത്യാവശ്യമായി സാധനങ്ങൾ എടുക്കാൻ കൂട്ടികൊണ്ട് പോയതും …പിന്നെ ..ഞങ്ങളെ പോലീസ് പിടിക്കുന്നതും…എല്ലാം അയാൾ കാരണമാണ്.. സജീവ്…അർജുന്റെ ചെന്നിയിലെ ഞരമ്പ് പിടഞ്ഞു കയറി..അവന്റെ ചുണ്ടിൽ ക്രൂരമായൊരു ചിരി വിരിഞ്ഞു…

പിറ്റേ ദിവസം രാവിലെ തന്നെ അർജുനും സച്ചിയും കോളേജിലെത്തി.അർജുന്റെ സസ്പ്പെൻഷൻ ഇന്നത്തോടെ തീർന്നിരുന്നു.അവരിരുവരും ബൈക്ക്  സ്ഥിരമായിയവർ  വെക്കാറുള്ള മരചുവട്ടിൽ വെച്ചിട്ട് നോക്കിയതും സജീവിന്റെ കാർ അതുവഴി കടന്ന് പോകുന്നത് കണ്ടു.അയാൾ ഓഫീസ് റൂമിൽ കയറി പഞ്ചു  ചെയ്തിട്ട് ഇറങ്ങുന്നതും നോക്കി സച്ചിയും അർജുനും അവിടെ തന്നെ നിന്നു.അയാളുടെ പ്രവർത്തികൾ ഓരോന്നായി വീക്ഷിക്കുകയായിരുന്നു അവർ.ക്ലാസുകൾ  തുടങ്ങാൻ

ഇനിയും ഒരു മണിക്കൂർ സമയം ഉള്ളതിനാൽ വിദ്യാർത്ഥികൾ അധികമൊന്നും എത്തി ചേർന്നിട്ടുണ്ടായിരുന്നില്ല. 

കുറച്ച് കഴിഞ്ഞതുമയാൾ ഫിസിക്സ്‌ ഡിപ്പാർട്മെന്റിൽ കയറി ബാഗും വെച്ച് ലാബിലേക്ക് പോയി.അർജുനും സച്ചിയും അയാളെ പിന്തുടർന്ന് ലാബിനുള്ളിലേക്ക് കടന്ന് വാതിൽ അടച്ചു.വാതിലടയുന്ന ശബ്ദം കേട്ടതും സജീവ് തിരിഞ്ഞു നോക്കി.തന്നെ നോക്കി പുച്ഛത്താലും ദേഷ്യത്താലും വിറയ്ക്കുന്ന അർജുനെ കാണേ സജീവിന്റെയുള്ളിൽ വല്ലാത്തൊരു ഭയം ഒരുത്തിരിഞ്ഞു..അയാളത് മറച്ചു പിടിച്ചു കൊണ്ട് അവരെ നോക്കി ശാന്തനായി ചോദിച്ചു,

“നിങ്ങളെന്തിനാ വാതിൽ അടച്ചത് ?”

അയാളുടെ വിനയകുലിനമായ സംസാരം കേൾക്കവേ അർജുനും സച്ചിക്കും ഒരുപോലെ വിറഞ്ഞു കയറി…അയാൾ തങ്ങളോട് ചെയ്‍തത്…മീരയോട് ചെയ്തത്…സ്വപ്നയോട് ചെയ്‍തത്…തങ്ങളേറ്റ അപമാനം..ജയിലറയ്ക്കുള്ളിൽ കിടന്നത്…വീട്ടുകാർ പോലും തള്ളി പറഞ്ഞത്..ഗായത്രിയുടെ മുഖം വെറുപ്പ് കൊണ്ട് മൂടിയത്…എല്ലാം അർജുന്റെയുള്ളിലൂടെ മിന്നി മാഞ്ഞു..  അർജുൻ ഒറ്റ കുതിപ്പിന് സജീവിന് നേർക്ക് ചെന്ന് കരണം നോക്കിയൊന്ന് പൊട്ടിച്ചു…അർജുന്റെയാ പ്രവർത്തിയിൽ അയാളൊന്ന് ഞെട്ടി..താൻ പിടിക്കപ്പെട്ടോയെന്ന ഭയം അയാളെ ഉലച്ചു കൊണ്ടിരുന്നു.എങ്കിലുമത് പുറത്ത് പ്രകടമാവാതിരിക്കാൻ അയാൾ പണി പെട്ടു.

“എന്താ …എന്താ നിങ്ങളീ കാണിക്കുന്നേ..ഒരധ്യാപകന്റെ ദേഹത്താണോ കൈ വെയ്ക്കേണ്ടത് “

അതും കൂടി കേൾക്കെ അർജുന്റെ സർവ്വ നിയന്ത്രണങ്ങളും നഷ്ടപ്പെട്ടു.അത്‌ കാണേ സച്ചി വേഗം അർജുന്റെ കൈയിൽ പിടിത്തമിട്ടുകൊണ്ട് അരുതെന്ന രീതിയിൽ തല ചലിപ്പിച്ചു.സച്ചിയെ ഒന്ന് നോക്കി അർജുൻ കണ്ണ് അടച്ചുപിടിച്ച് ശ്വാസം ആഞ്ഞു വിട്ടുകൊണ്ട് അവന്റെ ദേഷ്യം നിയന്ത്രിക്കാൻ ശ്രമിച്ചു..

“താനിനി കൂടുതൽ ഞങ്ങളുടെ മുന്നിൽ കിടന്ന് അഭിനയിച്ച് കഷ്ടപ്പെടാൻ  നിൽക്കണ്ട..ഞങ്ങളെ ജയിലാലാക്കിയത് താനാണെന്ന് അറിഞ്ഞിട്ട് തന്നെയാ ഞങ്ങളിവിടെ നിക്കുന്നെ..പിന്നെ  അദ്ധ്യാപകന്റെ മഹിമയൊന്നും താൻ  കൂടുതൽ ഇങ്ങോട്ട്  പറയണ്ട…”

അർജുന്റെ ശബ്ദത്തിൽ അയാളോടുള്ള വെറുപ്പും അവജ്ഞതയും തിങ്ങി  നിറഞ്ഞു..അയാളെ പച്ചയ്ക്ക് കത്തിക്കാനുള്ള ദേഷ്യം അർജുന്റെയുള്ളിൽ നുരഞ്ഞു പൊന്തുന്നുണ്ടായിരുന്നു.അവനതിനെ അടക്കി നിർത്താൻ പണിപ്പെട്ടു..

സജീവിന് അവരിരുവരും ഏറെക്കുറെ മനസിലാക്കിയിട്ടുള്ള വരവാണെന്ന് അവരുടെ സംസാരത്തിൽ നിന്ന് വായിച്ചെടുത്തു.അയാളുടെ മുഖത്തെ ശാന്ത ഭാവം പതിയെ പതിയെ മാഞ്ഞു.. മുഖം കൂടുതൽ ക്രൗര്യമായി..അയാളിൽ  ക്രൗര്യമാർന്നൊരു  ചിരി വിരിഞ്ഞു..

                                                (തുടരും)

                                               ആർദ്ര

ഇന്ന് തീർക്കാൻ പറ്റിയില്ല .അടുത്ത പാർട്ടിൽ തീർക്കും

ഒത്തിരി സ്നേഹം

2.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “നെഞ്ചോരം – ഭാഗം 12”

  1. എന്ന് സ്വന്തം💙

    Plzz kurach koodi partukal ezhuthu. Romantc okke kurach koodi ezhuthi length koottu. Plzz😆

Leave a Reply

Don`t copy text!