Skip to content

നെഞ്ചോരം – ഭാഗം 10

Nenjoram Novel

അർജുന്റെയും സച്ചിയുടെയും യാത്ര ചെന്നവസാനിച്ചത്  ഒരു ഇരുനില വീടിന് മുന്നിലാണ്.കറുപ്പിൽ സ്വർണ്ണ നിറം ഇടകലർന്ന വലിയ ഗേറ്റ്..സൈഡിലെ തൂൺ കട്ടിയിൽ കടും നീല ശംഖുപുഷ്പ്പവും പിച്ചിയും പടർത്തി വിട്ടിരിക്കുന്നു.

അവരാ ഇരുമ്പ് ഗേറ്റ്  തുറന്ന് അകത്തേക്ക് കയറി കാളിങ് ബെല്ലിൽ വിരൽ അമർത്തി.രണ്ട് ബെല്ല് അടിച്ചതും ഏകദേശം ഇരുപത്തിയഞ്ച  വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ വാതിൽ തുറന്നു ,

“ആരാ ?”

“ഇത്‌ മീരയുടെ വീടല്ലേ ?”സച്ചി അവനോടായി  ചോദിച്ചു

“അതെ ,നിങ്ങൾ ആരാ ?”

“ഞങ്ങൾ മീരയുടെ പരിചയക്കാരാ ഒന്ന് വിളിക്കാമോ ?”

അവൻ അവരിരുവരെയും  ആകമാനമോന്ന്  നോക്കിയിട്ട് വാതിൽ പടിയിൽ നിന്നുകൊണ്ട് തന്നെ അകത്തേക്ക് നോക്കി നീട്ടി വിളിച്ചു,

“മീരേച്ചി …ചേച്ചിയെ കാണാൻ രണ്ട് പേര് വന്നിരിക്കുന്നു ..ഒന്നിങ്ങോട്ട് വന്നേ “

അർജുനും സച്ചിയും വീടിനുള്ളിലേക്ക് തന്നെ നോക്കി നിന്നു.കുറച്ച് നിമിഷങ്ങൾക്ക് ശേഷം അകത്ത് നിന്ന് നീല കളർ കോട്ടൺ സാരി ധരിച്ച ഒരു യുവതി പുറത്തേക്ക് ഇറങ്ങിവന്നു.കഴുത്തിൽ പറ്റി ചേർന്ന് നൂല് പോലെയൊരു മാല കിടപ്പുണ്ട്.

കുളിച്ചിട്ട് മുടി വിടർത്തിയിട്ടിരിക്കുകയാണ്.. ഗോതമ്പിന്റെ നിറം ..കാപ്പി കണ്ണുകൾ …

മുഖത്തെ അഴക് കൂട്ടാനായി മേൽചുണ്ടിന് അടുത്തായി ഒരു കറുത്ത കുത്ത് …അവളുടെ നെറ്റിയിലെ  മുറിവ്പറ്റിയ പാട് അർജുൻ ശ്രദ്ധിച്ചു. അതവരുടെ ഭംഗി കുറയ്ക്കുന്നതായി അവന്  തോന്നി.ഇതായിരിക്കും മീരയെന്നവർ ഊഹിച്ചു…സാരീയുടുത്ത നിൽക്കുന്ന ഒരു ശാലീന സുന്ദരി..അർജുന്റെ മനസ്സിലേക്ക് സാരീ ഒതുക്കി പിടിച്ച് തന്റെ ബൈക്കിന് പിന്നിൽ പേടിയോടെ ഇരുന്ന ഗായത്രിയുടെ മുഖം കടന്നു വന്നു…തന്റെ തോളിൽ കൈ ചേർത്തിരുന്നത്..അവളുടെ നിശ്വാസം കഴുത്തിടുക്കിൽ വന്ന് പതിച്ചത്…എന്റെ ഗായത്രിയും  സാരീയുടുത്താൽ സുന്ദരിയാണ്..കൂടുതൽ സുന്ദരി..

 വാതിൽക്കലെത്തി അവരിരുവരെയും കണ്ടതും മീര പെട്ടെന്ന് തന്നെ അങ്ങോട്ട് ചോദിച്ചു,

“അർജുൻ അല്ലേ ?”

അവൾ ചോദിച്ചത് കേട്ടതും സച്ചിയും അർജുനും ഒരുപോലെ ഞെട്ടി..

“നിങ്ങടെ പേര് എങ്ങനെ അറിയാമെന്നായിരിക്കും ചിന്തിക്കുന്നത് അല്ലേ?എനിക്ക് നിങ്ങൾ രണ്ടുപേരെയും അറിയാം ..ഇത്‌ സച്ചിൻ “

മീര പറയുന്നത് കെട്ടവർ മുഖത്തോട് മുഖം നോക്കി..

“ഞാൻ എന്നെങ്കിലും നിങ്ങളുമായിട്ടുള്ള കൂടിക്കാഴ്ച്ചയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു..വരൂ ..നമ്മുക്ക് ലോണിൽ ഇരുന്ന് സംസാരിക്കാം “അത്രയും പറഞ്ഞിട്ടവൾ അവൾ തിരിഞ്ഞുനോക്കി വാതിൽ തുറന്ന് ചെറുപ്പക്കാരനോടായി പറഞ്ഞു ,

“നന്ദു ,അമ്മയോട് ഇവർക്ക് ചായ എടുക്കാൻ പറ..,ഞങ്ങൾ ലോണിൽ കാണും..”

അതും പറഞ്ഞവൾ അവരെയും കൂട്ടി ലോണിലേക്ക് നടന്നു ..

സ്റ്റാഫ്‌ റൂമിൽ സജീവ് സാറും ജുവലും കൂടി ഉച്ചത്തിൽ സംസാരിക്കുന്നതാണ് ഗായത്രി ക്ലാസ് കഴിഞ്ഞ്  അങ്ങോട്ടേക്ക് വന്നപ്പോൾ കേൾക്കുന്നത്..ജുവൽ റെക്കോർഡ് മുഴുവൻ എഴുതി കംപ്ലീറ്റ് ചെയ്തിട്ടും സജീവ് സാറ് സൈൻ ചെയ്ത് കൊടുക്കാത്തത്  ചോദ്യം ചെയുകയാണ് അവൾ..ജുവൽ സാറിനോട്  കയർത്ത് സംസാരിക്കുകയാണ്…സജീവ് സാർ അടിമുടി ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു..

“സാർ ക്ലാസ്സിൽ എനിക്ക് മാത്രമാണ് റെക്കോർഡ് സൈൻ ചെയ്ത് തരാത്തത്,ഞാൻ ലാബിൽ ചെയ്ത കിട്ടിയ റീഡിങ്ങും  കാൽകുലേഷൻസുമേല്ലാം ശരിയാണ് ..പിന്നെന്തുകൊണ്ടാ എനിക്ക് സൈൻ ചെയ്ത് തരാതിരിക്കുന്നത് “

ജുവൽ റെക്കോർഡിൽ എഴുതിയിരിക്കുന്നത് തുറന്ന് വെച്ച് അതിൽ ചൂണ്ടി ഉച്ചത്തിൽ സജീവ് സാറിനോട്  ചോദിച്ചു.

അവരിരുവരും തമ്മിൽ വീണ്ടും കയർത്തു..

സജീവ് സാർ ചാടിയെണീറ്റ്  ദേഷ്യത്തോടെ ബെഞ്ചിലുറക്കെ അടിച്ചു.അയാൾ ജുവലിന്റെ  റെക്കോർഡും വലിച്ചെറിഞ്ഞു ദേഷ്യത്തോടെ പുറത്തേക്ക് ഇറങ്ങി പോയി..അതിനു പിന്നാലെ തന്നെ വലിച്ചെറിഞ്ഞ തന്റെ റെക്കോർഡുമെടുത്ത ജുവലും ചവിട്ടി തുള്ളി സ്റ്റാഫ്‌ റൂമിൽ നിന്നിറങ്ങി പോയി.. അവരിരുവരെയും നോക്കി അന്ധിച്ചു നിൽക്കുകയായിരുന്നു ഗായത്രി..അവൾ  ആദ്യമായിട്ടാണ് സജീവ് സാർ ഇത്രയും ദേഷ്യപ്പെടുന്നത് കാണുന്നത്…പൊതുവെ സൗമ്യനാണ്..തന്നെക്കാൾ സീനിയർ ആയിട്ടുകൂടി കഴിഞ്ഞ് ദിവസം തന്നോട് ലാബ് പൂട്ടാൻ പറഞ്ഞത് പോലും സൗമ്യനായി സഹായം അഭ്യർത്ഥിക്കുന്നപോലെയാണ്..

പിന്നെ ഇന്നെന്തുപറ്റി.ജുവൽ സാറിനെ അത്രത്തോളം ദേഷ്യം പിടിപ്പിച്ചിട്ടുണ്ടായിരിക്കും..

പ്രകോപിപ്പിച്ചിട്ടുണ്ടായിരിക്കും…അവൾക്ക് വാശി കൂടുതലാണ് എല്ലാത്തിനോടും..അച്ചുവേട്ടനോടും വാശിയാണ്..നേടിയെടുക്കാനുള്ള വാശി..അതോർക്കേ ഗായത്രിയുടെ ഉള്ളിൽ ഒരു പിടിവലി തന്നെ നടന്നു..ഒരു വശത്ത് അർജുൻ ..മറുവശത്ത് ജുവൽ…അർജുന്റെ മുഖം അവളുടെയുള്ളിൽ കിടന്ന് കുരുങ്ങി..ആരെ വിശ്വസിക്കും…ആരുടെ കൂടെയാണ് സത്യം..ഗായത്രിക്ക് തളർച്ച തോന്നി..ഞാൻ തോറ്റു പോവുകയാണോ..

സത്യത്തിന്  മുന്നിൽ..

വിശ്വാസത്തിന്  മുന്നിൽ..

പ്രണയത്തിന് മുന്നിൽ..

എന്റെ അച്ചുവേട്ടന്റെ മുന്നിൽ…

അർജുന്റെ മുഖം അവളുടെയുള്ളിൽ ചുറ്റി പിണഞ്ഞു..

വരിഞ്ഞു മുറുകി…

ശ്വാസം മുട്ടിച്ചു..

“അരുതരുതെന്നു നിലവിളിച്ചിട്ടും

പ്രേമമേ നീയെന്റെ നിഴലിൽ

ചവിട്ടുന്നു..”

                   എ .അയ്യപ്പൻ

ലോണിലേക്ക് കടന്നതും ഒരു നേർത്ത കാറ്റ് അവരിരുവരെയും വന്ന് പൊതിഞ്ഞു..അവിടുത്തെ പുൽതകിടിയിൽ  ഇരിക്കാനായി മൂന്ന് പേർക്ക് ഇരിക്കത്തക്ക ഇരുമ്പിൽ തീർത്ത നീളൻ ചെയർ രണ്ടെണ്ണം  ഇട്ടിരുന്നു..അതിന് ഫ്രണ്ടിലായി ഒരു ടീപ്പോയും ഇട്ടിട്ടുണ്ട്..അർജുനും സച്ചിയും ഇരുന്ന ചെയറിന് എതിർ വശത്തുള്ള ചെയറിൽ മീര ഇരുന്നു.നിശബ്ദതയെ ഭേദിച്ചു കൊണ്ട് അർജുൻ തന്നെ സംസാരത്തിന് തുടക്കമിട്ടു..

“ഞങ്ങൾ മൂന്നാറിൽ പോയി ഗോകുലിനെ കണ്ട ശേഷമാണ് ഇങ്ങോട്ട് വരുന്നത് “

“എനിക്ക് തോന്നി..എന്നെങ്കിലും നിങ്ങളുടെ വരവും പ്രതീക്ഷിച്ചാണ് ഞാനും കാത്തിരുന്നത് ..ശിക്ഷ കഴിഞ്ഞല്ലേ ?”

“മ്മ് ..നാല് മാസമായി ,അന്നെന്താ സത്യത്തിൽ സംഭവിച്ചത് ?”

“പറയാം …അന്ന് ഗോകുലിന്റെ ബൈക്കിലിരുന്ന  കഞ്ചാവിന്റെ പൊതി കരുതി കൂട്ടി അടുത്തായി ഇരുന്ന അർജുന്റെ ബൈക്കിൽ വെച്ചതാണ് …എവിടെന്നോ ഇൻഫർമേഷൻ കിട്ടി അവിടേക്ക് വന്ന പോലീസ് അർജുന്റെ ബൈക്കിൽ നിന്നുമത് പിടിച്ചെടുക്കുകയായിരുന്നു…പോലീസ് വന്ന സമയത്ത് തന്നെയാ നിങ്ങൾ ബൈക്കുമെടുത്ത് എങ്ങോട്ടേക്കോ പോകാൻ ഇറങ്ങിയത് …കഞ്ചാവും കൊണ്ട് കടന്ന് കളയാൻ നോക്കുന്നതിനിടയ്ക്ക് നിങ്ങളെ പോലീസ് പിടിയ്ക്കുന്നതായി വരുകയും ചെയ്തു “

അർജുന്  അന്ന് നടന്നതൊക്കെ ഓർമ വന്നു..ഗായത്രിയേം കൊണ്ട് വീട്ടിലേക്ക് പോകാൻ ഇറങ്ങാൻ നേരമാണ് ,നാളത്തെ പരിപാടിക്ക് വേണ്ടി കുറച്ച് സാധനങ്ങൾ എടുക്കാൻ പോകേണ്ടി വന്നത്.ഞാനും സച്ചിയും കൂടി അതൊക്കെ എടുക്കാൻ വേണ്ടി എന്റെ വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്ത് സമയത്താണ് പോലീസ് അവിടേക്ക് എത്തിയതും എന്റെ വണ്ടിയിൽ നിന്ന് കഞ്ചാവ് പിടിച്ചെടുക്കുന്നതും…

“ആര് ..?എന്തിന് ?നിങ്ങൾക്ക് എങ്ങനെ ഇതൊക്കെ അറിയാം ?”അർജുൻ ആശങ്കയോടെ ചോദിച്ചു…

“പറയാം..അന്നവിടെ നടന്നതിനൊക്കെയും സാക്ഷി ഞാൻ മാത്രമാണ്..സത്യങ്ങൾ അറിയാവുന്നത് എനിക്ക് മാത്രമാണ്….”ഒരു നെടുവീർപ്പോട് കൂടി മീര പറഞ്ഞ് നിർത്തി..

                                           (തുടരും )

                                           ആർദ്ര

3.2/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “നെഞ്ചോരം – ഭാഗം 10”

  1. എന്ന് സ്വന്തം💙

    Adi poli . Adutha partinu vendi waiting…..vegam vegam ezhuthi idoooooooo.plzzzz😆

Leave a Reply

Don`t copy text!