“യ്യോ….
ന്തിനാ അങ്ങോട്ട് പോകുന്നെ…
എനിക്ക് അവിടെ വേദനയില്ല ട്ടോ..”
സാവിത്രി കുറുകി….
ഹരിഹരൻ പതിയെ തന്റെ അധരങ്ങൾ സാവിത്രിയുടെ മടങ്ങി കിടന്ന വയറിൽ മുട്ടിച്ചു…
“ഹാ…”
സാവിത്രി ഒന്ന് മൂളി…
അധരങ്ങൾ മുകളിലേക്ക് ചലിക്കാൻ തുടങ്ങി…
പതിയെ സാവിത്രി തിരിഞ്ഞു കിടന്നു..
രണ്ടാളുടെയും അധരങ്ങൾ അമർന്നു…
പതിയെ സാവിത്രിയുടെ വിരൽ ഹരിഹരന്റെ പുറത്ത് താളം പിടിക്കാൻ തുടങ്ങി….
ഈ നിമിഷം കണ്ണുകളിൽ അന്ധകാരം പടർന്നു കയറിയ ദത്തൻ മുഷ്ടി ചുരുട്ടി കളത്തിലെ നിലവിളക്കിൽ ആഞ്ഞിടിച്ചു….
ഒറ്റ തിരിയിലെ നിലവിളക്കിലേക്ക് ദത്തന്റെ രക്തം പടർന്നു…
തിരി കെട്ട നിലവിളക്ക് ശിരസിൽ വെച്ച് കൊണ്ട് ദത്തൻ പൂജാ മുറിയിൽ നിന്നും പുറത്തേക്ക് വന്നു…
ഈ നിമിഷം സാവിത്രി…
ഒന്ന് തേങ്ങി…
ആദ്യമായി പ്രാപിക്കുന്ന വേദന അവളുടെ തൊണ്ടയിൽ നിന്നും പുറത്തേക്ക് വരും മുൻപേ ഹരിഹരൻ അധരം കൊണ്ട് സാവിത്രിയുടെ അധരം കവർന്നു…..
സാവിത്രിയുടെ തേങ്ങൽ….
ഹരിഹന്റെ പുറത്തു നഖമുനയായി പെയ്തിറങ്ങി…
ഈ നിമിഷം മേലേ തൊടി തറവാടിന്റെ പടിപ്പുര കടന്നു…
തലയിൽ തിരി കെട്ട നിലവിളക്കുമായി ദത്തൻ…
തറവാടിന്റെ മുറ്റത്തേക്ക് കാലെടുത്തു വെച്ചു…
ദത്തൻ തന്റെ വലതു കാൽ ഒന്ന് ഉയർത്തി…
പിന്നെ പെരുവിരൽ കൊണ്ട് മുറ്റത്ത് ഒരു കളം വരച്ചു….
തിരി കെട്ട നിലവിളക്ക് ആ കളത്തിലേക്ക് വെച്ചു…
മണ്ണിൽ ഇരുന്നു ഇരു കൈകളും കൂട്ടി പിടിച്ചു..
അൽപനേരം ഇരു കണ്ണുകളുമടച്ചു…
ധ്യാനത്തിൽ ഇരിന്നു…
ഈ നിമിഷം ഹരിഹരനും സാവിത്രിയും തളർന്നു പാതി മയക്കത്തിലായിരുന്നു…
ഹരിഹന്റെ നെഞ്ചിലേക്ക് തന്റെ നഗ്നമേനി ഒന്നുടെ ചേർത്ത് സാവിത്രി ഹരിഹരനെ പതിയെ കെട്ടിപ്പിടിച്ചു…
കണ്ണുകൾ തുറന്ന ദത്തൻ പതിയെ എഴുന്നേറ്റു ചുറ്റിനും നോക്കി…
തറവാടിന്റെ മുകളിൽ തന്നെയും നോക്കിയിരിക്കുന്ന മൂങ്ങയിലേക്ക് ദത്തന്റെ ദൃഷ്ടി പതിഞ്ഞു…
കണ്ണുകൾ മൂങ്ങയുടെ ശരീരത്തിൽ പതിഞ്ഞതും വലിയ ചിറകടിയോടെ മൂങ്ങ പറന്നുയർന്നു…
ദത്തൻ തന്റെ വലതു കൈ നീട്ടി പിടിച്ചു…
മൂങ്ങ ദത്തന്റെ കയ്യിൽ വന്നിരുന്നു…
“നാഗത്തറയിൽ ചെല്ലണം എത്രയും വേഗം…
മഞ്ഞൾ പൊടി തൂവിയ തറ നീ ആശുദ്ധമാക്കി പെട്ടന്ന് തിരികേ വരിക…..
നാഗങ്ങൾ പറന്നുയർന്നാൽ ശിരസിൽ കൊത്തി വീഴ്ത്തുക…”
ദത്തൻ പറഞ്ഞത് കേട്ടു മൂങ്ങ വലിയ ശബ്ദത്തോടെ ചിറകുകൾ വിടർത്തി പറന്നുയർന്നു….
“ഏട്ടാ…
ഏട്ടാ…
ന്താ ഈ നേരത്ത് ഒരു ഉറക്കം..
എണിറ്റു വന്നേ…
ന്തോ ശബ്ദം കേൾക്കുന്നു പുറത്ത്…”
മുടി പുറകിലേക്ക് മാടിയൊതുക്കി കെട്ടി വെച്ചു കൊണ്ട് കട്ടിലിൽ നിന്നും എഴുന്നേറ്റു സാവിത്രി പറഞ്ഞു…
കണ്ണുകൾ തിരുമി ഹരിഹരൻ എഴുന്നേറ്റു..
“മയങ്ങിപോയി ല്ലേ…”
സാവിത്രി ചോദിച്ചു….
“മ്മ്….
ന്ത് പറ്റിയോ ആവോ…
അറിയാതെ ഒന്ന് മയങ്ങി ന്നേ…”
“ഞാനും ഇപ്പൊ എഴുന്നേറ്റതേ ഉള്ളു ന്നേ…”
സാവിത്രി ചുറ്റിനും നോക്കി കൊണ്ട് പറഞ്ഞു….
ഈ സമയം ശക്തമായി ഉമ്മറത്തെ വാതിലിൽ തട്ട് കേട്ട് ഹരിഹരൻ വേഗം ഉമ്മറത്തേക്ക് ചെന്നു…
വാതിൽ ചവിട്ടി പൊളിക്കുന്നത് പോലെയുള്ള ശബ്ദം കേട്ട് ഹരിഹരൻ ചുറ്റിനും നോക്കി…
“ആരാടാ…
ആർക്കാ ഇത്രയും അഹങ്കാരം…
വാതിൽ ചവിട്ടി പൊളിക്കാൻ…..”
മുന്നോട്ട് ചെന്നു വാതിൽ മലർക്കേ തുറന്നു കൊണ്ട് ഹരിഹരൻ ചോദിച്ചതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഹരിഹരൻ ഒന്ന് ഞെട്ടി…
ഒന്നുരണ്ടടി പിറകിലേക്ക് വെച്ചു….
ഭീമകരമായ ശരീരം…
കറുത്തിരുണ്ട രൂപം…
ഉരുക്കു പോലെ ഉറച്ച കൈകാലുകൾ…..
വീർത്തു ചുവന്നു ചുണ്ടുകൾ…
മുന്നിലേക്ക് തള്ളി നിൽക്കുന്ന പല്ലുകളിൽ വെറ്റിലക്കറ കൊണ്ട് ചുവന്നിരുന്നു….
കണ്ണുകൾ ചുവന്നു തുടുത്ത ആ രൂപത്തെ നോക്കി ഹരിഹരൻ ഒരു നിമിഷം അമ്പരന്നു…
“അറിയോ ഹരിഹരാ നീ…”
“പിന്നെ നിന്നെ ഞാൻ അറിയാതിരിക്കോ ദത്താ…
മഷിക്കളത്തിൽ എത്രയോ വട്ടം നിനക്കായി ഞാൻ കളം വരച്ചിരിക്കുന്നു….
നിന്നേ നശിപ്പിക്കാൻ പലവുരി വരച്ച കളത്തിലേക്ക് നിന്നെ കൊണ്ടുവരാൻ എനിക്ക് അറിയാതെയല്ല ദത്താ….
വേണ്ടെന്ന് വിചാരിച്ചു വെറുതേ വിട്ടതാ…
പക്ഷേ നീ ഇപ്പൊ എന്റെ പടിപ്പുര കടന്നു..
ഇവിടെ നീ കാല് കുത്തിയതും പോരാഞ്ഞു..
നിന്റെ ശിങ്കിടികളേ കൂടി ഇവിടേക്ക് കൊണ്ട് വന്നു ല്ലേ…”
നെഞ്ചിലെ രുദ്രാക്ഷത്തിലേക്ക് വലതു കൈ അമർത്തി പിടിച്ചു ഒരു നിമിഷം കണ്ണുകൾ അടച്ചു കൊണ്ട് ഹരിഹരൻ പറഞ്ഞു….
“നിന്റെ തലമുറ ഇനി എന്നിലൂടെയാണ് ഹരിഹരാ നിലനിർത്തി പോരിക…
നിന്റെ പ്രിയ പത്നിയേ ഞാൻ ഇന്ന് പ്രാപിക്കും ഹരിഹരാ..
അതും നിന്റെ അന്ത്യത്തിനു ശേഷം….”
ഉമ്മറത്തേക്ക് വന്നു വാതിൽ പാളിയിൽ മറഞ്ഞു നിന്ന സാവിത്രിയേ നോക്കി വഷളൻ ചിരി ചിരിച്ചു കൊണ്ട് ദത്തൻ പറഞ്ഞത് കേട്ട് ദേഷ്യത്തോടെ സാവിത്രി മുഖം തിരിച്ചു ദത്തനേ രൂക്ഷമായി നോക്കി…
“അതിനുള്ള ചങ്കുറപ്പ് നിനക്കുണ്ടോ ദത്താ….
ങ്കിൽ നീ വാടാ…
ദാ…
ഞാൻ നിന്റെ മുന്നിലാ നിൽക്കുന്നത്…”
വാതിൽ പാളിയിൽ നിന്നും മാറി ദത്തന്റെ മുന്നിലേക്ക് കേറി നിന്നു സാവിത്രി ചോദിച്ചു….
“തിരക്ക് കൂട്ടല്ലേ പെണ്ണേ…
ആദ്യം നിന്റെ പതിയെ കൊന്നു കാലപുരിക്ക് അയക്കട്ടെ..
എന്നിട്ട് വേണം…
മാദകത്വം തുളുമ്പുന്ന നിന്റെ നിതംബത്തിന്റെ ചൂടെനിക്ക് അറിയാൻ…
നിന്റെ മാറിടത്തിന്റെ മൃദുലത ഒന്ന് അനുഭവിക്കാൻ….”
“ഹാ…
ന്ത് പറഞ്ഞടാ നായെ നീ….”
നിന്ന നിൽപ്പിൽ ചാടിയുയർന്നു മലക്കം മറിഞ്ഞു ദത്തന്റെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി കൊണ്ട് സാവിത്രി ചോദിച്ചു…
ദത്തൻ തെറിച്ചു മുറ്റത്തേക്ക് വീണു…
“നിന്റെ അന്ത്യം എന്റെ കൈ കൊണ്ട് അല്ല ദത്താ…
എന്റെ മുഖത്ത് നോക്കി ഇങ്ങനെ പറഞ്ഞ നിന്റെ നെഞ്ചിൻ കൂടു ചവിട്ടി തകർത്തു ചുടു ചോര കുടിക്കാൻ എനിക്ക് അറിയാതെയല്ല…
വേണ്ടാ….
എന്റെ ശക്തി നേരിടാനുള്ള കരുത്തു നിന്റെ മന്ത്രങ്ങൾക്ക് ഇല്ല…
എണിറ്റു പോടാ നായേ….”
ഉമ്മറത്തേക്ക് ചാടിയിറങ്ങി സാവിത്രി പറഞ്ഞു…
“നിനക്ക് ഇത്രയും അഹങ്കാരമോ….
എന്റെ നെഞ്ചിലേക്ക് കേവലം ഒരു പീറ പെണ്ണിന്റെ കാലുകൾ പതിച്ചുവെന്നോ….
ഇതാ നീ കാണു അതിനുള്ള മറുപടി…”
കൈ വായുവിലേക്ക് ഉയർത്തി ദത്തൻ ഇരു കാലുകൾ കൊണ്ട് ഭൂമിയിൽ ആഞ്ഞു ചവിട്ടി….
ഹരിഹരനും സാവിത്രിയും നോക്കി നിൽക്കേ മാനം മുട്ടെ വളർന്നു ഭീമാകരമായ രൂപമായി മാറി ദത്തൻ
വായുവിൽ ഒന്നുടെ ആ കൈകൾ ചുഴറ്റിയെറിഞ്ഞു…
മഴ പെയ്യും പോലെ കാവിലേക്കും നാഗത്തറയിലേക്കും നെയ്യും എണ്ണയുമായി പെയ്തിറങ്ങി…..
കുളത്തിലെ വെള്ളം എണ്ണയായി രൂപം കൊണ്ടു…
“കണ്ടോ നീ…
നിന്റെ നാഗങ്ങളേ ഇതാ…
ജീവനോടെ ചുട്ടെരിക്കാൻ പോകുന്നു ഈ ദത്തൻ…”
അലർച്ചയായി ദത്തന്റെ ശബ്ദം പ്രകമ്പനം കൊണ്ടു…
“നിനക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല ദത്താ…
ഇത് എന്റെ മണ്ണാണ്…
ഈ ഹരിഹരന്റെ മണ്ണ്..
ഇവിടെ ഒരു ചെറുയില അനങ്ങാൻ എന്റെ അനുവാദം വേണം…
കണ്ടോ….
ദാ കാണ്…”
മുറ്റത്തു നിന്നു ഒരുപിടി മണ്ണ് വാരി മുകളിലേക്ക് എറിഞ്ഞു കൊണ്ട് ഹരിഹരൻ പറഞ്ഞു…..
“കലങ്ങി മറഞ്ഞ കുളം ശാന്തമായി….
കാവിലേക്ക് പെയ്തിറങ്ങിയ …
എണ്ണയും നെയ്യും ..
മഞ്ഞൾ പൊടിയും പലതരം പുഷ്പങ്ങളുമായ് മാറി….
“കണ്ടോ നീ…
നീയായി എന്റെ നാഗങ്ങൾക്ക് നൽകിയ സമ്മാനം….
മഞ്ഞൾ പൊടിയിൽ ആറാടി…
പുഷ്‌പാഭിഷേകം നടത്തി….
ന്റെ കാവും,നാഗദേവകളും,നാഗത്തറയും പൂർവാധികം ഭംഗിയോടെ തിളങ്ങുന്നത്…”
“ഹാ….”
ദേഷ്യം കൊണ്ട് ദത്തൻ വലതു കാൽ ആഞ്ഞു ഭൂമിയിൽ ചവിട്ടി…
വല്ലാത്ത ശബ്ദത്തോടെ ഭൂമി കുലുങ്ങി….
“ഹരിഹരാ…
നിന്റെ ശക്തി ഞാൻ കുറച്ചു കണ്ടു….
ഇപ്പൊ ഞാൻ അറിയുന്നു നീ ശക്തനാണ്….
അത് കൊണ്ട്…
കൂടുതൽ മുന്നിലേക്ക് ഞാൻ നിന്നെ വിടുന്നില്ല…
ഇതാ…
നിന്നേയും ഭാര്യയെയും ഞാൻ എന്റെ മായകൊണ്ട് ഉന്മൂലനം ചെയ്യാൻ പോകുന്നു…
അതിനു ശേഷം നാഗമാണിക്യം കൈക്കലക്കി ഇവിടെയെല്ലാം ചുട്ടെരിച്ചു ഭസ്മമാക്കാൻ പോകുന്നു ഈ ദത്തൻ…”
അതും പറഞ്ഞു ഒരൊറ്റ നിമിഷം കൊണ്ട് ഒരു കടുക്മണി മണിയോളം ചെറുതായ ദത്തൻ…
ഹരിഹരന് ചിന്തിക്കാൻ അവസരം കൊടുക്കും മുൻപേ…
ഹരിഹരിന്റെ ചെവിയിലേക്ക് കയറി പോയി….
“നിന്റെ മൂലമന്ത്രം…
ഇതാ നിനക്ക് അന്യമാകുന്നു ഹരിഹരാ…
നിന്നിലെ എല്ലാം ഞാൻ എന്നിലേക്കു ആവാഹിക്കുന്നു…
ഉരുവിട് നീ നിന്റെ മൂലമന്ത്രം…
ഉള്ളിലിരുന്നു ദത്തൻ പറയുന്നത് കേട്ട് ഹരിഹരൻ നടുങ്ങി….
മൂലമന്ത്രങ്ങൾ ഉരുവിടാതെ ഹരിഹരൻ കണ്ണുകൾ ഇറുക്കിയടച്ചു അവന്റെ മിഴികളിൽ നിറഞ്ഞു….
“കൽക്കി…..”
ഉള്ളിൽ ഹരിഹരന്റെ ഉള്ളിൽ നിന്നു ദത്തൻ അലറി വിളിച്ചു…
നാഗത്തറയിൽ ദത്തന്റെ ആജ്ഞകാത്തു നിന്ന മൂങ്ങ തിരികെ ദത്തന്റെ അടുത്തേക്ക് പറന്നു….
“യജമാനാ…”
കൽക്കി ഹരിഹരന്റെ തലയിൽ വന്നിരുന്നു കൊണ്ട് വിളിച്ചു…
“ഞാൻ ഇവന്റെ മൂലമന്ത്രം ബന്ധനത്തിൽ നിർത്തിയിരിക്കുന്നു…
സമയം കളയാതെ ഇവനെ കൊത്തി കീറി കൊന്നേക്ക്….”
ദത്തന്റെ ശബ്ദം കേട്ട് കൽക്കി ഹരിഹരന്റെ കണ്ണിലേക്കു തന്റെ കൂർത്ത കൊക്ക് ആഴ്ത്തിയിറക്കി….
“നാഗത്താൻമാരെ…..”
ഹരിഹരൻ അലറി വിളിച്ചു….
“ഡാ…
ദുഷ്ടാ…”
അലറി കൊണ്ട് സാവിത്രി കൽക്കിക്ക് നേരെ പാഞ്ഞടുക്കും മുൻപേ ഉമ്മറത്തെ മാവിൽ നിന്നും ഒരു കൂറ്റൻ നാഗം സാവിത്രിയേ വരിഞ്ഞു മുറുക്കി മുകളിലേക്ക് കൊണ്ട് പോയി…
“ഏട്ടൻ…
എന്റെ ഏട്ടൻ….”
സാവിത്രി അലറി വിളിച്ചു….
“ഒന്നും നോക്കണ്ട…
ശാപമോക്ഷമാണ്…..
ഹരിഹരന്….
മോൾക്കും ഇതൊരു ശാപമോക്ഷമാണ്….”
നാഗം സാവിത്രിയേ നിലവറയിലെ കളത്തിൽ കൊണ്ട് ഇരുത്തി…
“കണ്ണുകൾ അടച്ചേ മോളേ…”
ഇരു കൈകളും കൂപ്പി സാവിത്രി നാഗം പറഞ്ഞത് അനുസരിച്ചു കണ്ണുകൾ പതിയെ അടച്ചു…
മലയോളം വളർന്നു പൊങ്ങിയ നാഗം ചുരുണ്ടു ചുരുണ്ടു തറവാടിന്റെ മേൽക്കൂരയോളം ഉയരത്തിൽ ഇരുന്നു….
സാവിത്രി വായുവിൽ ഉയർന്നു പൊങ്ങി നാഗത്തിന്റെ മടിയിൽ ചെന്നിരുന്നു…
തന്റെ പത്തി പതിയെ സാവിത്രിയുടെ നെറ്റിയിൽ സ്പർശിച്ചു……
സാവിത്രി ഒന്ന് പിടിഞ്ഞു…
“നാഗത്താൻമാരെ കാത്ത് കൊള്ളേണമേ….”
ഇരു കൈകളും കൂപ്പി നാഗത്തിന്റെ മടിയിൽ ഇരുന്നു സാവിത്രി പറഞ്ഞതും വാടിയ താമരതണ്ട് പോലെ നാഗത്തിന്റെ മടിയിലേക്ക് മയങ്ങി വീണു…
ദീപപ്രഭയിൽ പൂജമുറിയിൽ സാവിത്രി അപ്രത്യക്ഷയായി…
ഈ സമയം നെഞ്ചും വയറും കൊത്തി പൊളിച്ചു കൽക്കി ഹരിഹരനെ ഉപദ്രവിച്ചു കൊണ്ടിരുന്നു..
വയറു കൊത്തി കീറി രക്തം കുടിക്കടാ…
കണ്ണുകൾ കൊത്തിയെടുക്കടാ..
കരൾ കൊത്തി പറയ്ക്കടാ….
ദത്തന്റെ ആജ്ഞ കൽക്കി ശിരസാ വഹിച്ചു….
ഒടുവിൽ ഹരിഹരന്റെ ശരീരം നിശ്ചലമായി മണ്ണിലേക്ക് പതിച്ചു…
ഹരിഹരന്റെ ശരീരത്തിൽ നിന്നും ദത്തൻ പുറത്തേക്ക് വന്നു…
“ഹ ഹ…
ജയിക്കാനായി ഞാൻ ന്തും ചെയ്യും ഹരിഹരാ…
കണ്ടില്ലേ നീ…
ഇനി അടുത്തത് നിന്റെ ഭാര്യയേ ഞാൻ…”
അതും പറഞ്ഞു ദത്തൻ ചുറ്റിനും നോക്കി…
“എവിടെ…..
എവിടെ അവൾ…”
ദത്തൻ അലറി വിളിച്ചു…
“നിനക്ക് അവളെ കിട്ടില്ല ദത്താ..
ഞാൻ അവൾക്കു മോക്ഷം കൊടുത്തു…
ഹരിഹരന് നീ മോക്ഷം കൊടുത്തത് പോലെ…
ഞാനും സാവിത്രിക്ക് മോക്ഷം കൊടുത്തു…
ഇനി നിന്റെ ഏഴ് തലമുറക്ക് ശേഷം അവർ പുനർജനിക്കും…
അന്ന് നിന്റെ തറവാടിനെ അവരിൽ ഉണ്ടാകുന്ന സന്തതി ഉന്മൂലനം ചെയ്യും…
അത് വരേ നാഗമാണിക്യം നിനക്ക് സംരക്ഷിക്കാം….
നിനക്ക് അല്ല…
നിനക്ക് അതിനു യോഗമുണ്ടാകില്ല…
എല്ലാം വഴിയേ അറിയാം ദത്താ..”
ആശരീരി കേട്ട് ദത്തൻ ചുറ്റിനും നോക്കി….
“നോക്കണ്ട…
ഞാനാണ് നാഗമാണിക്യത്തിന്റെ സംരക്ഷക…
നാഗകന്യക…
കേറി വാ…
നീ നിലവറയിലേക്ക്…”
ദത്തൻ ചുറ്റിനും നോക്കി…
“യജമാനാ….
ഇപ്പൊ നിലവറയിലേക്ക് കയറുന്നത് അപകടമാണ്…
നാഗമാണിക്യം നമുക്ക് ലഭിക്കുമെന്ന് പറഞ്ഞു പറ്റിച്ചു ….
അങ്ങയെ ബന്ധിക്കാനാവണം ഇങ്ങനെയുള്ള ഒരു അശരീരി…
ആദ്യം ഈ കാവും നാഗത്തറയും ചുട്ട് ചാമ്പലാക്കാം…
ഒരു കണിക പോലും കാവിൽ ബാക്കി വെക്കാതെ എല്ലാത്തിനെയും ഉന്മൂലനം ചെയ്യാം….
ഇഴഞ്ഞു പോകാൻ കഴിയാത്ത വിധത്തിൽ….
നെയ്യും എണ്ണയും ഒഴിച്ച് പുറ്റുകൾ അഗ്നിയിൽ അലിയിച്ചു കളയാം..
എന്നിട്ട് മതി യജമാനാ നിലവറയിൽ കയറി മാണിക്യം കൈക്കലാക്കുന്നത്….”
ഹരിഹരന്റെ വയറിൽ നിന്നും തന്റെ കൂർത്ത കാലുകൾ വലിച്ചെടുത്തു കൊണ്ട് കൽക്കി പറഞ്ഞു…
“ശരിയാണ് കൽക്കി നിന്റെ തീരുമാനം…
നമ്മെ അപകടത്തിൽ പെടുത്തി..
കാവും…
നാഗത്തറയും നാഗങ്ങളെയും.. സംരക്ഷിച്ചു നിർത്താൻ കാണിച്ച ഉപായമാണ് ഈ അശരീരീ…
അതിനു നാം വശംവദരാവരുത്…
എല്ലാം ചുട്ട് ചാമ്പലാക്കിയിട്ട് മതി നിലവറയിലേക്ക് കയറാൻ..
അതിന് മുൻപേ…
അകത്തു നിന്നും ഇനി നാഗവും പുറത്തേക്ക് വരരുത്..
പുറത്ത് നിന്നു ഒന്നും അകത്തേക്കും കയറരുത്…
അതിനുള്ള രെക്ഷ ബന്ധിച്ചു കെട്ടട്ടെ ആദ്യം…”
അതും പറഞ്ഞു മുറ്റത്തു വരച്ച കളത്തിൽ വെച്ചിരുന്ന തിരി കെട്ട നിലവിളക്ക് മണ്ണിലേക്ക് തല കുത്തനെ കുത്തിയിറക്കി…
ആ മണ്ണിൽ നിന്നും രക്തം പുറത്തേക്ക് ചീറ്റി…
ആ രക്തം ദത്തന്റെ മുഖത്തേക്ക് തെറിച്ചു…
“ഹാ…
നിന്റെ ശരീരം ഇത്രയും നീണ്ടു നിവർന്നു കിടക്കുന്നോ…
ങ്കിൽ ഒന്നുകൂടി ആഴത്തിൽ വേരിറങ്ങട്ടെ നിന്നിലേക്ക് എന്റെ ശക്തി…”
ഉച്ചത്തിൽ അലറി കൊണ്ട് ദത്തൻ നിലവിളക്ക് ശക്തിയിൽ വലിച്ചൂരി ഭൂമിയിലേക്ക് പൂർവാധികം ശക്തിയോടെ കുത്തിയിറക്കി….
ചുടുചോര ദത്തന്റെ ശരീരത്തിലേക്ക് ശക്തിയോടെ ചീറ്റി….
ഈ നിമിഷം മേലേതൊടി തറവാട്ടിലെ നിലവറയിൽ നിന്നും കൂറ്റൻ നാഗം ഉയർന്നു പൊങ്ങി…
വാതിലുകൾ മലർക്കേ തുറന്നു കൊണ്ട് മുന്നിലേക്ക് പാഞ്ഞു….
ശക്തമായ കാറ്റിൽ ….
കോലായിലേ വാതിൽ മലർക്കേ തുറക്കപെട്ടു…
പത്തി വിടർത്തിയ നാഗം വായുവിൽ പറന്നുയർന്നു…
ഈ കാഴ്ച കണ്ട് ദത്തൻ പകച്ചു പുറകിലേക്ക് മറഞ്ഞു വീണു.
***********************************
ഇന്ന് ഇത്രേ ഒള്ളു ട്ടോ…
അറിയാലോ ഇപ്പൊ സ്റ്റോറി ഫ്ലാഷ് ബാക്ക് ആണ് പറയുന്നത് ന്ന്…
ഗായത്രി,മോഹിനി ,ആദിത്യൻ ,രുദ്രൻ,ദക്ഷൻ,കാർത്തിക, വരുൺ ,ദേവയാനി,ശിവാനി…
ഇവരെയൊക്കെ ഓർമ്മയില്ലേ എല്ലാർക്കും…
അവരിലേക്ക് നമ്മൾ തിരിച്ചെത്തുകയാണ് ട്ടോ..
ഉടനെ…
അധികം നീട്ടി കൊണ്ട് പോണോ സ്റ്റോറി ഇനിയും…
തുടരും
Unni K Parthan
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Unni K Parthan ന്റെ എല്ലാ നോവലുകളും വായിക്കുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Nagakanyaka written by Unni K Parthan
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission