ഉയർന്നു പൊങ്ങിയ ജലത്തിനു മീതെ വാമദേവന്റെ രൂപം കണ്ട് അനസൂയ പൊട്ടി കരഞ്ഞു കൊണ്ട് ചോദിച്ചു…
“വർഷങ്ങൾ….
വർഷങ്ങൾ നീണ്ട തപസിനൊടുവിൽ…
ഞാൻ നേടി…
കന്യകയെ പ്രാപിച്ചതോടെ…
ഞാൻ സർവ്വ ശക്തനായി…
എന്റെ അച്ഛനെക്കാൾ ശക്തൻ…
കതിരൂർ മന വാമദേവൻ…”
പൊട്ടിച്ചിരിച്ചു കൊണ്ട് വാമദേവൻ പറഞ്ഞു തീരുമാനം മുൻപേ…
കുളത്തിലെ ആഞ്ഞു വന്ന തിരയിലെ ചുഴിയിലേക്ക് അനസൂയ താഴ്ന്നു പോയി….
“നാഗത്താൻമാരെ…
കത്തോളണേ….”
അനസൂയയുടെ ശബ്ദം മാറ്റൊലി പോലെ എവിടെയോ മുഴങ്ങി….
ഈ സമയം മേലെതൊടിയിലേക്ക് ഒരു കുഞ്ഞു നാഗം പതിയെ ഇഴഞ്ഞു തുടങ്ങി…
“മോളേ…”
ഹരിഹരന്റെ നിലവിളി കേട്ട് സാവിത്രി അടുക്കളയിൽ നിന്നും ഓടിവന്നു…
“ന്തേ…
ന്തേ ഏട്ടാ….”
സാവിത്രിയുടെ ചോദ്യത്തിന് മറുപടി കൊടുക്കാതെ ഹരിഹരൻ ഉമ്മറത്തേക്ക് ഇറങ്ങി…
പിന്നെ കുളം ലക്ഷ്യമാക്കിയോടി…
“ന്താ..
ന്താ ഏട്ടാ ഉണ്ടായത്..”
പിന്നാലേയോടി കൊണ്ട് സാവിത്രി ചോദിച്ചു..
“മോളേ…”
കുളത്തിന്റെ കല്പടവിൽനിന്ന് കൊണ്ട് ഹരിഹരൻ ഉറക്കെ വിളിച്ചു….
“മ്മടെ മോളെവിടെ ഏട്ടാ..
മോളേ…
മോളേ…”
സാവിത്രിയും ചുറ്റിനും നോക്കി വിളിച്ചു….
“ഏട്ടാ…
ദേ അവിടെ…”
തെക്കേ ഭാഗത്തുള്ള കല്പടവ് ചൂണ്ടി സാവിത്രി…
ഹരിഹരൻ അങ്ങോട്ട് ഓടി….
“മോളേ…
മോളേ…”
കല്പടവിൽ അനക്കമില്ലാതെ കിടക്കുന്ന അനസൂയയേ എടുത്തു തന്റെ നെഞ്ചിലേക്ക് ചേർത്ത് ഹരിഹരൻ അലറി വിളിച്ചു…
ഇരു കവിളുകളിലും മാറി മാറി പതിയെ തട്ടി ഹരിഹരൻ…
“മോളേ…
മോളേ…”
ഒന്നുടെ ശക്തിയിൽ കുലുക്കി വിളിച്ചു ഹരിഹരൻ..
അനക്കമില്ലാതെ ചുണ്ടിൽ ചെറു ചിരിയുമായി കണ്ണുകൾ തുറന്നു കിടക്കുന്ന അനസൂയയേ ഒന്നുടെ നെഞ്ചോട് ചേർത്ത് കൊണ്ട് പൊട്ടി കരഞ്ഞു ഹരിഹരൻ…
“ഞങ്ങളെ ഇങ്ങനെ ഒറ്റക്കാക്കി പോയ് കളഞ്ഞോ മോളേ…”
ഹരിഹരൻ പറഞ്ഞത് കേട്ട് സാവിത്രി കല്പടവിലേക്ക് പതിയെ ഇരുന്നു…
“ന്താ…
ന്താ ഏട്ടൻ പറഞ്ഞത്..
മ്മടെ മോള്..
മ്മടെ മോൾക്ക് ന്താ പറ്റിയേ…”
വിമ്മി പൊട്ടി ഇടറി കൊണ്ട് സാവിത്രി ചോദിച്ചതും…
ഹരിഹരൻ അലറി കരഞ്ഞു…
“നാഗത്താൻമാരെ….
നമ്മുടെ കാവില് തിരി തെളിയിച്ച…
നമ്മുടെ പൊന്നു മോളേ സംരക്ഷിക്കാൻ നമുക്ക് കഴിഞ്ഞില്ല ലോ….
ഈ ജലം പോലും മോളുടെ കൂട്ടിന് ഉണ്ടായില്ല ലോ…
ഇതിനു മാത്രം ന്ത് പാപമാണ് ഞങ്ങൾ ചെയ്തത്…”
അലറി വിളിച്ചു ഹരിഹരൻ…
ഹരിഹരന്റെ ശബ്ദം മേലേതൊടി കാവിലെ നാഗത്തറയിൽ ചെന്നു പ്രകമ്പനം കൊണ്ടു….
“ഇതിനുള്ള മറുപടി ഞാൻ കൊടുക്കണോ..
അതോ നാഗത്താൻമാര് നൽകോ..”
അനസൂയയുടെ നെറ്റിയിൽ ചുണ്ടമർത്തി ഹരിഹരൻ ചോദിച്ചു…
“മോളേ…
മോളേ….
അമ്മേടെ മോൾക്ക് ന്താ പറ്റിയേ..
പൂജാമുറിയിൽ വിളക്ക് വെക്കേണ്ടേ മോളേ…
ഇപ്പൊ കുളിച്ചു വരാന്ന് പറഞ്ഞിട്ട് പോയിട്ട് ഇവിടെ വന്നു ന്തടുക്കുവാ അമ്മേടെ മോള്…
വാ….
എണിറ്റു വന്നേ…
അമ്മേടെ പൊന്നു എണിറ്റുവാ…”
ഹരിഹരന്റെ നെഞ്ചിൽ നിന്നും അനസൂയയേ അടർത്തി മാറ്റി എടുത്തുയർത്താൻ നോക്കി സാവിത്രി…
“പോയി ഡീ…
മ്മടെ മോള്..
മ്മളോട് പറയാതെ എങ്ങോട്ടോ പോയി…
ഇനി മ്മളെ കാണാൻ..
മ്മളോട് തല്ലു കൂടാൻ…
ഒന്നിനും മ്മടെ സരസൂനെ കിട്ടില്ല…
അവളുടെ കാര്യം നോക്കി അവള് പോയി..
എന്നാലും…
അച്ഛാ ന്ന് ഒന്ന് ഉറക്കെ വിളിക്കായിരുന്നില്ലേ പെണ്ണേ നിനക്ക്..
ഈ കയ്യെത്തും ദൂരെ മോൾടെ നിഴൽ പോലെ അച്ഛനുണ്ടായിലോ…
എന്നിട്ടും…
ന്റെ മോള്…
ന്റെ മോള്…
ശ്വാസം കിട്ടാതെ പിടഞ്ഞു പിടഞ്ഞു..”
പാതിയിൽ ഇടറി പോയി ഹരിഹരന്റെ വാക്കുകൾ…
“നാഗത്താൻമാരെ….
കാണുന്നില്ലേ നിങ്ങൾ…
മ്മടെ മോള്…
ദാ കിടക്കുന്ന കിടപ്പ് കണ്ടോ..
ഇനി ആരാ..
കാവില് തിരി വെക്കാ….
ആരാ മഞ്ഞൾപൊടി വിതറുക…
താഴെ വീഴുന്ന മഞ്ചാടി കുരുക്കൾ പിറക്കാൻ ഇനി ആരാ ഈ കാവില് ഓടി ചാടി നടക്കാൻ ണ്ടാവാ….
എന്റെ മോളേ കൊണ്ട് പോയില്ലേ…
നിങ്ങളൊക്കെ ഇവിടെ കണ്ണ് തുറന്നു ഇരുന്നിട്ടും…
കയ്യെത്തും ദൂരെയുണ്ടായിട്ടും…
പോയി മറഞ്ഞില്ലേ…
എനിക്കെന്റെ മോളേ വേണം…
നാഗത്താൻമാരെ….
കേട്ടില്ലേ….
എനിക്കെന്റെ മോളേ വേണം ന്ന്…”
പൊട്ടികരഞ്ഞു കൊണ്ടുള്ള ….
സാവിത്രിയുടെ ശബ്ദം മാറ്റൊലിയായി കാവിലെ നാഗത്തറയിൽ അലയൊലി തീർത്തു…
************************************
“ദേ ആ കായ നല്ലോണം മൂത്തു രാഘവേട്ടാ…
അതങ്ങ് വെട്ടിയേക്ക്…
ആ കൊല….”
വാമദേവൻ പറഞ്ഞത് കേട്ട് രാഘവൻ തിരിഞ്ഞു നോക്കി…
“കുഞ്ഞേ…
അത് കാവിലേക്ക് നേർച്ചയായി വെച്ചിരിക്കുന്നതാണ്…
മ്മക്ക് വേറെ വെട്ടിയാൽ പോരെ…
ഈ വാഴതോപ്പിൽ വേറെയും മൂത്ത കുലകള്ണ്ട്ലോ..”
രാഘവൻ പറഞ്ഞത് കേട്ട് വാമദേവൻ പൊട്ടി ചിരിച്ചു…
“ഹ ഹ…
കാവിലേക്കോ…
അത് അച്ഛൻ തിരുമേനി നേർന്നതാണോ…”
വാമദേവൻ ചോദിച്ചു…
“ആ കുഞ്ഞേ…
കഴിഞ്ഞ വർഷം കൃഷി മോശമായപ്പോ…
ഇത്തവണ ആദ്യമുണ്ടാവുന്ന വാഴക്കുല….
തറവാട്ടിലെ കാവിലേക്ക് നൽകാംന്ന് നേർന്നിരുന്നു അച്ഛൻ തിരുമേനി….
“അത് കഴിഞ്ഞ വർഷമല്ലേ…
പിന്നെ അച്ഛന്റെ വാക്കിനൊക്കേ ഇപ്പൊ ആരു വില കൊടുക്കുന്നു…”
വാമദേവൻ പറഞ്ഞു തീർന്നതും രാഘവന്റെ അലറി കരച്ചിൽ കേട്ട് വാമദേവൻ തിരിഞ്ഞു നോക്കി….
“പാമ്പ്…
പാമ്പ്…”
രാഘവൻ മേലേക്ക് നോക്കി അലറി വിളിച്ചു…..
വാഴ തോപ്പിനടുത്ത മാവിൻ മുകളിലേക്ക് വാമദേവൻ നോക്കിയതും ഞെട്ടി പിന്നോട്ട് മാറി…
മാവിന്റെ വലിയ ശിഖിരത്തിൽ വലിയ ഒരു നാഗം ചുറ്റി പിണഞ്ഞു കിടക്കുന്നു….
സ്വർണ നിറത്തിലുള്ള പത്തിയിൽ പച്ച കുത്തിയ പോലെ ന്തോ വെട്ടി തിളങ്ങുന്നുണ്ടായിരുന്നു…
ആ കണ്ണുകളിൽ നിന്നും അഗ്നി പ്രവാഹിക്കുന്ന പോലെ തോന്നി വാമദേവന്…
നോട്ടം നേരിടാനാവാതെ ഇടതു കൈ കൊണ്ട് മുഖം മറച്ചു വാമദേവൻ….
“കുഞ്ഞേ….
അച്ഛൻ തിരുമേനിയേ വിളിക്ക് വേഗം….”
രാഘവൻ അലറി വിളിച്ചു കൊണ്ട് പറഞ്ഞു…
“ന്തിനാ രാഘവാ…
അച്ഛൻ തിരുമേനി…
ഇത് ഞാൻ നോക്കിക്കോളാം….”
പെട്ടന്ന് മനസിന്റെ നിയന്ത്രണമേറ്റെടുത്തു വാമദേവൻ പറഞ്ഞു…
ഈ നിമിഷം നാഗം പതിയെ താഴേക്ക് ഇഴഞ്ഞിറങ്ങാൻ തുടങ്ങി….
“നിനക്കു താഴേക്ക് വരാനുള്ള സമയം ഈ വാമദേവൻ തരില്ല….
അതിന് മുന്നേ നിന്നേ കാലപുരിക്ക് അയക്കും ഈ വാമദേവൻ…”
അങ്ങനെ പറഞ്ഞതും കഴുത്തിലെ രുദ്രാക്ഷത്തിൽ വലതു കൈ ചേർത്ത് വെച്ചു കണ്ണുകൾ അടച്ചതേ വാമദേവന് ഓർമയുള്ളു…
പിന്നേ കണ്ണ് തുറക്കുമ്പോൾ ശരീരം മൊത്തം ന്തോ ചുറ്റി വരിഞ്ഞു മുറുക്കുന്നത് പോലെ തോന്നി അയ്യാൾക്ക് …
“എട്ടും പൊട്ടും തിരിയാത്ത ഞങ്ങളുടെ കുട്ടിയേ കണ്ണും മെയ്യും കാണിച്ചു വശത്താക്കിയിട്ട് നശിപ്പിച്ചതും പോരാഞ്ഞിട്ട് നീ ആ പാവം പെൺകുട്ടിയേ കൊന്നു ല്ലേ…”
ശരീരം വലിഞ്ഞു മുറുക്കി..
പത്തി ഉയർത്തി വാമദേവന്റെ തലക്ക് മീതെ വിരിച്ചു നിന്നു നാഗം സംസാരിക്കുന്നത് കേട്ട് വാമദേവൻ നടുങ്ങി….
“ചെയ്തു പോയ തെറ്റിന് മാപ്പ് പറഞ്ഞു നിന്റെ താലി ആ മോളുടെ കഴുത്തിൽ വീഴ്ത്തുമെന്ന് പറഞ്ഞു നാക്കെടുക്കും മുൻപേ…
നിന്റെ മായകൊണ്ട് നീ ആ സാധു പെൺകുട്ടിയേ ഇല്ലായ്മ ചെയ്തു…
കന്യകയെ പ്രാപിച്ച നിനക്ക് അമരത്വം കിട്ടി പോലും…..
എന്നിട്ട് എവിടെ നിന്റെ ശക്തി…
കാണട്ടെ ഞാൻ…
ആ നാഗത്തറ വിട്ടു ഞാൻ പുറത്തേക്ക് ഇറങ്ങാൻ പാടില്ല എന്നാണ് കല്പന…
പക്ഷേ….
ന്റെമോളെ ഇല്ലായ്മ ചെയ്ത നിന്നെ ഇനി ഈ ഭൂമിയിൽ ജീവിക്കാൻ അനുവദിച്ചാൽ….
ആ പെൺകുട്ടിയോടു ഞങ്ങൾ ചെയ്യുന്ന നെറികേട് ആവും..
ഒരു തലമുറയുടെ അന്ത്യമാണ് ഇനി…
അതിന്റെ ആദ്യത്തെ ഇരയാണ് നീ വാമദേവാ…”
“തൊണ്ട കുഴിയിൽ നിന്നും ഒരു നേർത്ത ശബ്ദം പോലും നീ പുറത്തേക്ക് വരുത്തില്ല…
അതിന് പോലുള്ള സമയം നിനക്ക് ഞാൻ തരില്ല…
മന്ത്രങ്ങളാൽ നീ സ്വയം ബന്ധിച്ച നിന്റെ ഏലസും,ചരടും ഇപ്പൊ നിന്റെ ദേഹത്ത് ഇല്ല..
അകലേക്ക് നീ തെറിച്ചു വീണ ആ നിമിഷം തന്നേ അതെല്ലാം നിന്റെ ശരീരത്തിൽ നിന്നും തെറിച്ചു പോയി…
എവടെ….
നിന്റെ അമരത്വം..
എവടെ നിന്റെ രക്ഷകൻ…
അച്ഛന്റെ പാത പിന്തുടരുന്ന..
ദുർമന്ത്രവാദത്തിന്റെ പുതിയ വശങ്ങൾ തേടിയുള്ള നിന്റെ യാത്ര…
ഇതാ…
ഇവിടെ അവസാനിക്കുന്നു….”
പറഞ്ഞു തീർന്നതും പത്തുതലയുള്ള ഫണം വിടർത്തി കൊണ്ട് വാമദേവന്റെ നെറ്റിയിലേക്ക് ആഞ്ഞു കൊത്തി സ്വർണ നാഗം…
വിഷം ചീറ്റിയ പല്ലുകൾ വാമദേവന്റെ നെറ്റി തുളച്ചു തലയോട്ടി പിളർത്തി പുറത്തേക്ക് വന്നു…
ഇരു കണ്ണുകളും തുറച്ചു…
നാക്ക് പുറത്തേക്ക് തള്ളി..
ശരീരത്തിൽ നിന്നും രക്തം പുറത്തേക്ക് ചീറ്റി..
വയറു നെടുകെ കീറി..
നെഞ്ച് പിളർന്നു വാമദേവൻ മണ്ണിലേക്ക് വീണു…
പതിയെ സ്വർണ നാഗം വാമദേവന്റെ ദേഹത്ത് നിന്നും സ്വാതന്ത്രയായി….
ഒന്ന് വായുവിൽ ഉയർന്നു പൊങ്ങി…
പിന്നേ പിടച്ചിലോടെ ഭൂമിയിലേക്ക് പതിച്ചു…
വല്ലാത്തൊരു ശബ്ദത്തോടെ ഭൂമി കുലുങ്ങി….
മരങ്ങൾ കാറ്റിലാടിയുലഞ്ഞു….
ഇടിയും മിന്നലും…
പിന്നേ തോരാത്ത മഴയും ഭൂമിയിലേക്ക് പെയ്തിറങ്ങി…
“കലിതുള്ളി പേമാരിയായി കാലം തെറ്റി പെയ്ത മഴയിൽ സർവ്വ നാശം ഫലം..”
കതിരൂർ മനയിലേ ഒറ്റതിരി വിളക്കിന്റെ വെട്ടത്തിൽ ദത്തൻ സ്വയം പറഞ്ഞു…
“അവനവന്റെ വിധി സ്വയം തോണ്ടിയെങ്കിലും…
എന്റെ രക്തമാണ് ഇല്ലാതായത്..
അതിനുള്ള മറുപടി…
ദാ….
ഇവിടെ നിന്നും തുടങ്ങുന്നു ദത്തൻ…
ഇനി കാത്തിരിപ്പ് ഇല്ല….
നാഗത്തറയും കാവും….
എല്ലാം ദാ…
ഈ ദത്തൻ നശിപ്പിക്കാൻ പോകുന്നു…
എല്ലാം നശിപ്പിച്ചതിനൊടുവിൽ…..
മേലെത്തൊടി തറവാടിനുള്ളിലേ പൂജമുറിയുടെ അറയിൽ നിന്നും നാഗമാണിക്യവും കൈക്കലക്കിയിട്ടേ ഇനി ദത്തന് വിശ്രമമുള്ളൂ…”
കയ്യിലേക്ക് ഒരുപിടി മണൽ വാരി..
കളത്തിൽ കയറി നിന്നു വായുവിലേക്ക് ഉയർത്തിയെറിഞ്ഞു കൊണ്ട് ദത്തൻ പറയുമ്പോൾ..
ഇരു കൈകളും കൂട്ടി പിടിച്ചു പൂജാമുറിയിൽ ധ്യാനത്തിലായിരുന്നു ഹരിഹരൻ….
“വാ ദത്താ….
നീ മായയായി തന്നേ വാ…
കളത്തിൽ നിന്നും നീ ഇറങ്ങില്ല ലോ…
അതല്ലേ നിന്റെ ശപദം….”
കണ്ണുകൾ പതിയെ തുറന്നു
കളത്തിലേക്ക് നോക്കി ഹരിഹരൻ പറഞ്ഞു….
“വാക്കുകൾക്ക് വില കൊടുക്കുന്നത്..
ദാ…
ഈ നിമിഷം മുതൽ….
ദത്തൻ മറക്കുവാ..
ഞാൻ വരുന്നു…
നിന്റെ പടിപ്പുര തള്ളി തുറന്നു കൊണ്ട് ദത്തൻ വരുന്നു ഹരിഹരാ…
നീ ശേഖരിച്ചു വെച്ചിട്ടുള്ള ആയുധങ്ങളും മന്ത്രങ്ങളും…
നാഗങ്ങളും…
ഒന്നും ഈ ദത്തന് തടസമാകില്ല ഹരിഹരാ…
ദാ കാണൂ…”
കയ്യിൽ ഒരുപിടി മണൽ കൂടി വാരിയെടുത്തു കളത്തിലേക്കു ആഞ്ഞു വീശി ദത്തൻ….
ആ നിമിഷം മേലേതൊടിയിലെ ഇലഞ്ഞിമരം കടപുഴക്കി കുളത്തിലേക്ക് മറിഞ്ഞു വീണു….
വല്ലാത്ത ശബ്ദത്തോടെ കടവാവലുകൾ ആകാശത്തേക്ക് പറന്നുയർന്നു…
പക്ഷികളും മൃഗങ്ങളും അലറി കരയാൻ തുടങ്ങി….
നാഗത്തറയിലെ നിലവിളക്ക് ഒന്ന് ഉലഞ്ഞു…
താഴേക്ക് വീഴും മുൻപേ…
മൺപുറ്റിൽ നിന്നും ഒരു കുഞ്ഞു നാഗം പുറത്തേക്ക് വന്നു നിലവിളക്ക് ശിരസു കൊണ്ട് പിടിച്ചു നിർത്തി…
“നീയോ….
എവടെ നിന്റെ യജമാനൻ…
പുറത്തേക്ക് വരാൻ പറ..
ഇല്ലേ….
ഈ പെരുമഴയത്തും തിരി കെടാതെ നിൽക്കുന്ന ഈ വിളക്കിനൊപ്പം നിന്നെയും ഞാൻ ഇല്ലായ്മ ചെയ്യും…
കൂടെ നിങ്ങൾ സംരക്ഷിച്ചു പോരുന്ന ഹരിഹരനയും…
അവന്റ ഭാര്യയെയും ഉന്മൂലനം ചെയ്യും ഞാൻ….”
ദത്തന്റെ ശബ്ദം ആ കാവിലും…
പൂജാമുറിയിലും അലയടിച്ചു…
“പുറത്ത് വരേണ്ട നാഗകന്യകേ…
ഇത് അങ്ങയുടെ ഭ്രിത്യനായ അടിയൻ ഇല്ലായ്മ ചെയ്തോളാം…
എന്റെ ശ്വാസം നിലക്കാതെ അങ്ങ് അങ്ങയുടെ സാമ്രാജ്യത്തിൽ നിന്നും പുറത്ത് വരരുത്…
നാഗമണിക്യത്തിന്റെ വെട്ടം ദത്തന്റെ ദൃഷ്ടിയിൽ കൊടുക്കരുത്….
ഞാൻ വരുന്നു…
അങ്ങയെയും നാഗമാണിക്യത്തെയും സംരക്ഷക്കാൻ…..”
അതും പറഞ്ഞു ഹരിഹരൻ….
പൂജാമുറിയിലെ മൂലയിലെ ഒരു താളിയോലഎടുത്തു….
പിന്നെ പതിയെ അതിലേ മന്ത്രങ്ങൾ ചൊല്ലാൻ തുടങ്ങി…
ഇരു കൈകളും വായുവിൽ ഉയർത്തി…
പിന്നെ കളത്തിലെ വടക്കേ മൂലയിൽ മഞ്ഞൾ പൊടി തൂവി ചുവന്ന പട്ടു കൊണ്ട് പൊതിഞ്ഞ ഗ്രന്ഥത്തിനു മുകളിലേക്ക് വലതു കൈത്തലം അമർത്തി…
പിന്നെ ഇടതു കൈ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു ഒരു നിമിഷം കണ്ണുകൾ അടച്ചു….
************************************
ഇന്ന് ഇത്രേം ഒള്ളു ട്ടോ….
വല്ലാത്തൊരു ഫീൽ ആണ് ട്ടോ ഈ സ്റ്റോറി എഴുതാൻ ഇരിക്കുമ്പോ…
അറിയില്ല ന്തേ അങ്ങനെയെന്നു….
ഇതുവരെ എഴുതിയ ഒരു സ്റ്റോറിക്കും നൽകാൻ കഴിയാത്ത എന്തോ ഒന്ന് ഈ സ്റ്റോറി തരുന്നു…
നിങ്ങളും തുറന്നു എഴുതണം ട്ടോ കമന്റ് ബോക്സിൽ…
തുടരും
Unni K Parthan
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Unni K Parthan ന്റെ എല്ലാ നോവലുകളും വായിക്കുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Nagakanyaka written by Unni K Parthan
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
നന്നായിട്ടുണ്ട്