നിന്റെ നൂപൂര മർമ്മരം ഒന്നു കേൾക്കാനായി വന്നു ഞാൻ….
നിന്റെ സ്വാന്തന വേണുവിൽ രാഗലോലമായ് ജീവിതം…..
നീയെൻറെ ആനന്ദ നീലാംബരി…
നിയെന്നും അണയാത്ത ദീപാഞ്ജലി..
ഇനിയും ചിലമ്പണിയൂ…..
എന്തിന് വേറൊരു സൂര്യോദയം…
നീയെൻ പൊന്നുഷ സന്ധ്യയല്ലേ…..
അഭി ഏട്ടാ….
പാട്ടും പാടി കൊണ്ടു കുളി കഴിഞ്ഞു ഇറങ്ങിയ അഭിയുടെ നെഞ്ചിലേക്ക് കരച്ചിലോടെ ആമി ചെന്നു വീണു…..
എന്താ ആമി എന്തു പറ്റി ഡാഡി വഴക്ക് പറഞ്ഞോ…..
തന്റെ നെഞ്ചില് നിന്നും അവളുടെ മുഖം എടുത്തു ആ കണ്ണുകൾ തുടച്ചു കൊണ്ടു വാത്സല്യത്ത്തിൽ അഭി ചോദിച്ചു…..
അഭി ഏട്ടാ എത്ര വർഷത്തിനു ശേഷം ആണ് ഈ നെഞ്ചില് കിടന്നു ഒരു പാട്ട് കേൾക്കുന്നത് . മനസു വീണ്ടും അറിയാതെ ആ ഏഴു വയസുകാരി ആയി..
അയ്യേ നാണക്കേട് അതിന കരയുന്നത് പാട്ട് ചേട്ടന്റെ രക്തത്തിൽ അലിഞ്ഞു പോയതല്ലെ… പിന്നെ പാടാൻ പറ്റാഞ്ഞ നിനക്ക് അറിയാലോ ആമി… ഇപ്പൊ വീണ്ടും ലച്ചു കാരണം അവളിലൂടെ .. രണ്ടു ആഴ്ച കഴിഞ്ഞ കല്യാണം ആണ് അപ്പൊൾ ആണ് കൊച്ചു കുട്ടിയെ പോലെ കരയുന്നത്…
എനിക്കു ഇപ്പൊ കല്യാണം വേണ്ട അഭി ഏട്ടാ… എനിക്ക് എന്നും ഈ നെഞ്ചില് കിടന്നു അഭി ഏട്ടന്റെ അനിയത്തി ആയ മാത്രം മതി.. സഞ്ജു ഏട്ടനോട് പറ രണ്ടു വർഷം കഴിഞ്ഞ് മതിന്ന്…
ഇനിയും എങ്ങനെ ആണ് ആമി … നി എന്താ അവനെ മനസിൽ ആക്കത്തെ ചേട്ടൻ മോൾക്ക് തണൽ അവേണ്ട സമയം കഴിഞ്ഞു.. ഒരു പെണ്ണിന്റെ ജീവിതത്തിൽ സഹോദര ന് മേലെ ആണ് മോളേ ഭർത്താവ്… പിന്നെ ഞാനും ആഗ്രഹിക്കുന്നത് നാളെ നി സഞ്ജുവിന്റെ ഭാര്യ ആയി പിന്നെ അവന്റെ മക്കളുടെ അമ്മ ആയി സന്തോഷത്തിൽ ജീവിക്കുന്ന കാണാൻ ആണ്….
അഭി ഏട്ടന് എന്നോടു ഒരു സ്നേഹവും ഇല്ല. ഞാൻ പോകുന്നതിൽ സങ്കടവും…
തന്റെ നഗ്നമായ നെഞ്ചില് വീണ ആമിയുടെ കണ്ണീരു അഭിയുടെ ഹൃദയം കീറി മുറിച്ചു…
എന്താണ് ആമി ഈ പറയുന്നത്.. നിനക്ക് എപ്പോൾ എങ്കിലും തോന്നിയിട്ടുണ്ടോ എനിക്ക് സ്നേഹം ഇല്ലാന്ന്.. നി എന്റെ പ്രാണൻ അല്ലേ മോളേ… പിന്നെ സന്തോഷം ഉണ്ടു എന്നെക്കാൾ സുരക്ഷിതമായ കൈകൾ ആണ് സഞ്ജുവിന്റെ. ഒരു ചേട്ടന് അനിയത്തിക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല ഗിഫ്റ്റ് സഞ്ജുവിനെ പോലെ ഒരാളാണ്..എന്നും എന്റെ മോള് കഴിഞ്ഞു മാത്രമേ ഈ നെഞ്ചില് വേറെ ഒരാൾക്കും സ്ഥാനം ഉള്ളൂ…
തന്റെ കണ്ണുകൾ തുടച്ചു നിറഞ്ഞ കണ്ണുകളും ആയി നിൽക്കുന്ന അഭിയെ സങ്കടത്തിൽ ആമി നോക്കി…
എത്രത്തോളം ഞാൻ നിന്നെ സ്നേഹിക്കുന്നു ആമി.. അനിയത്തി ആയി അല്ല ഒരു മോളേ പോലെ പറഞ്ഞു വിടണം എന്നില്ല നി പോയാൽ ഏട്ടന്റെ നെഞ്ചിലെ താളം ആണ് കുടെ പോവുന്നത്… പക്ഷേ എത്ര നാൾ അങ്ങനെ ഞാൻ നിന്നെ ചേർത്തു നിർത്തി നിന്റെ ജീവിതം നശിപ്പിക്കുന്ന കൊണ്ടു എന്തു അർത്ഥം ആണ് ഉള്ളത്…
അഭി ഏട്ടാ ഞാൻ ….
ബാക്കി പറയാൻ ആവതെ ആമിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു ഒഴുകി…
അവൻ അന്യൻ ഒന്നും അലല്ലോ മോളേ … നിനക്ക് ഓർമ്മ വെച്ച നാൾ മുതൽ അവൻ കൂടെ ഇല്ലെ … എത്രയും അവൻ നിന്നെ സ്നേഹിക്കുന്നു ഇനിയും അവനെ അകറ്റി നിർത്തുന്ന ശരി അല്ല ആമി…
അഭി ഏട്ടന് എന്നെക്കാളും സഞ്ജു ഏട്ടനെ ആണ് ഇഷ്ടം..
എനിക്കു നിങൾ രണ്ടാളും ഒരു പോലെ ആണ്… ഞങ്ങളുടെ ഒരമ്മ അല്ലെങ്കിലും എനിക്ക് അവൻ ആരൊക്കെയോ ആണ്. എന്നെക്കാൾ വിശ്വാസം എനിക്ക് സഞ്ജുവിനെ ആണ്… മോള് അവന്റെ കണ്ണ് നിറക്കുമ്പോൾ കൂടെ നിറയുന്നത് എന്റെ കണ്ണ് ആണ്… കല്യാണം കഴിഞ്ഞ് കുറച്ചു ദിവസം കഴിയുമ്പോേ ഇതെല്ലാം മാറും പിന്നെ നിന്റെ ലോകം അവൻ മാത്രം ആവും അല്ലേ ആവണം … നീയും അവനും ഒന്നും ഇല്ലെ പിന്നെ ഞാൻ ഇല്ല കരയാതെ കോളജിൽ പോവാൻ ഒരുങ്ങ്….
അതും പറഞ്ഞിട്ടും തൻ്റെ നെഞ്ചില് നിന്നു അടർന്നു മാറാൻ കൂട്ടാക്കാതെ ആമിയെ കണ്ടൂ അഭിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി… തന്റെ മുഖത്തേക്ക് വീണ അഭിയുടെ കണ്ണീരിന്റെ ചൂടിൽ ആമി തൻ്റെ തല ഉയർത്തി….
അഭി ഏട്ടാ എന്തിനാ കരയുന്നത്… എനിക്കു അറിയാം അഭി ഏട്ടന് എന്നെ ഒത്തിരി ഇഷ്ടം ആണ് എന്നു… എനിക്കും ഈ ലോകത്ത് അഭി ഏട്ടൻ കഴിഞ്ഞേ വേറെ ആരും ഉള്ളൂ നമ്മുടെ ഡാഡി പോലും.. ഇനി ഒരു ജന്മം ഉണ്ടെങ്കിൽ അപ്പോളും ഈ ഏട്ടന്റെ അനിയത്തി ആയി ജനിക്കാൻ ആണ് ആഗ്രഹിക്കുന്നത്.. ഇരുപത് വർഷങ്ങൾ ഒപ്പം ചേർത്തു പിടിച്ച ഈ കൈകൾ … ഓരോ തവണയും സ്നേഹത്തിൽ ചേർത്തു പിടിച്ച ഈ നെഞ്ചിലെ താരാട്ട് ഇതൊക്കെ ഇനി ഇല്ല എന്നുള്ള തിരിച്ചറിവ് ആണ്. ഏറ്റവും വലിയ വേദന ….
എന്തു വേദന എന്റെ മരണം വരെ നി എനിക്ക് എന്റെ മകൾ തന്നെ ആണ്… നാളെ നി ഒരു അമ്മ ആയാലും ഏട്ടന്റെ മനസിൽ മോള് എന്നും കുഞ്ഞു തന്നെ ആവും… ദൂരെ ഒന്നും അല്ല നി ഒന്നോർത്തു നോക്കിയേ വെറും പത്തു മിനിട്ട് അത്ര ദൂരം നമ്മൾ തമ്മിൽ ഉള്ളൂ… എനിക്കു എപ്പോളും അങ്ങോട്ടും വരാം നിനക്ക് ഇങ്ങോട്ടും നി കരയാതെ സഞ്ജു എങ്ങാനും വന്നു കണ്ടാൽ അവന് അതു കൂടുതൽ സങ്കടം ആവും….
ഞാൻ പോകുന്നു അഭി ഏട്ടന് എപ്പോളും സഞ്ജു ഏട്ടന്റെ വിചാരം ആണ്… ആ വാലിനും അങ്ങനെ തന്നെ എന്തു പറഞ്ഞാലും ഒരു അഭി എങ്കിൽ നിങ്ങൾക്ക് അങ്ങ് കെട്ടികുടെ….
അയ്യോ ആമി ഇനി പറ്റില്ല പുറകിൽ നിൽക്കുന്ന എൻ്റെ ഭാര്യ അവള് ഇല്ലാതെ എനിക്ക് പറ്റില്ല…
തന്റെ പുറകിൽ ചായ കപ്പും ആയി നിൽക്കുന്ന ലക്ഷ്മിയെ ആമി നിറ കണ്ണുകളോടെ നോക്കി… പെട്ടെന്ന് തന്നെ ഓടി ചെന്നു കയ്യിലെ കോഫി മേടിച്ചു കുടിക്കാൻ തുടങ്ങി…
ആമി അതെന്റെ കോഫീ ഇങ്ങു താ…
അഭി ഏട്ടന് ചേച്ചി വല്ല ബൂസ്റും കലക്കി തരും … ബോഡിക്ക് എന്തോ ക്ഷീണം ഉണ്ട് ആകെ ഒരു ഇടിവ് ….
ഷർട്ട് ഇട്ടു കൊണ്ടിരുന്ന അഭിക്കു മർമ്മത്തിൽ തന്നെ പണി കൊടുത്തു ആമി ഒന്നു ചിരിച്ചു കാണിച്ചു…
എന്റെ ഭാര്യ കൊണ്ട് വന്ന ചായയും കുടിച്ച് എന്റെ ബോഡിയെ കുറ്റം പറയുന്നോ ഇങ്ങ് താ എന്റെ ചായ….
പിന്നെ അവിടെ നടന്ന അടിപിടി കണ്ടൂ ലക്ഷ്മി വാ പൊളിച്ചു നിന്നു…
എന്താ പെങ്ങളെ സംഭവം ഇന്ന് ഏതേലും ഒന്നു തീരുവോ?… എന്താ പ്രശ്നം….
ചോദ്യം കേട്ട് നോക്കിയപ്പോൾ സഞ്ജു ആണ്…
അതു സഞ്ജു ഏട്ടാ ഞാൻ വന്നപ്പോൾ സംഭവം സെന്റി ആയിരുന്നു .. പക്ഷേ പെട്ടന്ന് ആണ് ഇങ്ങനെ നമ്മൾ ഇടപെട നൊ….
അയ്യോ വേണ്ട രണ്ടും മന്ദബുദ്ധികൾ ആണ് .ഒടുവിൽ അവർ ഒന്നാവും നമ്മുക്ക് ഗാലറി ഇരുന്നു കളി കാണാം…
അമ്മേ ഇങ്ങോട്ട് വാ…
എന്ന അഭിയുടെ ഒച്ചത്തിൽ ഉള്ള വിളി കേട്ട് ലക്ഷ്മി അടക്കം എല്ലാരും ഞെട്ടി…
ആമി എന്റെ മുടി വീട് ഞാൻ എണീറ്റ് വന്ന നിന്നെ ഇന്നു കൊല്ലും….
അതിനു ഞാൻ മാറിയാലെ അഭി ഏട്ടൻ എഴുന്നേൽക്കു എന്നെ കൊന്നാലും ഞാൻ മാറില്ല…
ആമി എന്റെ നടുവിൽ നിന്നു മുട്ട് എടുക്കടി ….
ഇല്ല ഇല്ല .. സത്യം പറഞ്ഞോ ഈ നിൽക്കുന്ന വാലിനെ ആണോ എന്നെ ആണോ കൂടുതൽ ഇഷ്ടം….
ആമി പ്ലീസ് മാറു മോളേ … നോക്കി നിൽക്കാതെ പിടിച്ചു മാറ്റ് സഞ്ജു…
സഞ്ജു ഏട്ടൻ തൊട്ടാൽ പിന്നെ ബാക്കി … ആ ചെവി ഇങ്ങോട്ട് കാണിച്ചെ ഒരു കാര്യം പറയട്ടെ….
ആമി പറഞ്ഞ സ്വകാര്യം കെട്ടതും സഞ്ജു ദയനീയം ആയി അവളെ നോക്കി….
ഇനി ഇതിൽ ഇടപെടുവോ …
അയ്യോ ഇല്ല നിങൾ എന്താന്ന് വെച്ച കണിച്ചോ….
ഡാ കാല എന്നെ ഒന്നു രക്ഷിക്ക ഡ….
സോറി അഭി നിന്റെ പെങ്ങളു എൻ്റെ വീക്നെസ്സിൽ ആണ് പിടിച്ചത്… അയാം ദി സോറി അളിയാ….
അങ്ങോട്ട് വന്ന രാജിയും ഗിരിധറും അമ്മുവും ആ കാഴ്ച കണ്ട് ചിരിച്ചു….
അഭിയെ കമിഴ്ന്നു കിടക്കുന്നു ആമി ആണേൽ മുട്ട് രണ്ടും നടുവിൽ കുത്തി വെച്ചു അവന്റെ പുറത്ത് ഇരിക്കുന്നു.. ഒരു കൈ മുടിയിൽ മറ്റെ കൈ ചെവിയിൽ … ലക്ഷ്മിയും സഞ്ജുവും എന്തു ചെയ്യണം എന്നറിയാതെ നോക്കി നിൽക്കുന്നു….
അമ്മേ ഇവളെ ഒന്നു പിടിച്ചു മാറ്റ്…
ആമി ഇങ്ങോട്ട് മറിയെ അവന് വേദന എടുക്കും…
ഇല്ല എന്നെ കൊന്നാലും മാറില്ല…
ആമി…. എന്ന ഗിരിധരിന്റെ വിളിയിൽ അവള് ഞെട്ടി അഭിയുടെ പുറത്ത് നിന്നും എണീറ്റു…. ഒപ്പം അഭിയും…
നി തീർന്നടി മോളേ തീർന്നു…
അഭി ആമിയുടെ ചെവിയിൽ പറഞ്ഞതും അവള് ദയനീയം ആയി അഭിയെ നോക്കി…
എന്താ മോളെ ഇതു അവന് വേദന എടുക്കില്ലെ ….
അവളുടെ തലയിൽ തലോടി അത്രയും ചോദിച്ച അയാളെ ആമി അത്ഭുതത്തിൽ നോക്കി….
അഭി ഏട്ടാ നമ്മുടെ ഡഡിക്കു വട്ട് ആയോ….
നി എന്താ അവന്റെ ചെവിയിൽ പറയുന്നത് ആമി….
അതു ഡാഡി അഭി ഏട്ടന്റെ അടുത്ത് സോറി പറഞ്ഞത് ആണ്….
നിനക്ക് നോന്തോ അഭി ….
തന്റെ നടുവിൽ തലോടി ഗിരിധർ ചോദിച്ച കേട്ട് അഭി അങ്ങോട്ട് നോക്കി…
ഇല്ല കുഴപ്പം ഒന്നും ഇല്ല…
എങ്കിൽ ശരി എന്നു പറഞ്ഞു അയാൾ റൂമിൽ നിന്നും പുറത്തേക്കിറങ്ങി..
ആമി നി ഇങ്ങ് വാ നിനക്ക് ഞാൻ വെച്ചിട്ടുണ്ട്…
അഭി ഏട്ടാ ഇനിയും വേണോ….
ഇത് കേട്ട് സഞ്ജു ഒന്നു ചിരിച്ചു…
നീ ചിരീകണ്ട നിന്റെ അവസ്ഥ ഇതു തന്നെ…
ഞാൻ പോകുന്നു എനിക്ക് ഈ രക്തത്തിൽ ഒരു പങ്കും ഇല്ല… അപ്പോ ശരി അഭി ഞാൻ ഇറങ്ങുന്നു വൈകിട്ട് വരാം…
സഞ്ജു ഇറങ്ങിയതും രാജിയും അവന്റെ. കൂടെ പോയി…
നി പോകുന്നില്ലേ ഇനി എന്റെ പോക കുടി കാണാൻ ആണോ നില്പ്….
അഭിയുടെ ചോദ്യം കേട്ട് ആമിയുടെ കണ്ണ് നിറഞ്ഞു….
വേധനിച്ചോ അഭി ഏട്ടന്…
പിന്നെ നിന്നെ പോലെ ഒരു ഈർക്കിലി കേറി ഇരുന്നുട്ട് വേദന എന്നു പറഞാൽ എനിക്ക് ആണ് നാണക്കേട്… പോയി കോളജിൽ പോവാൻ നോക്കു….
ചേച്ചിയെ ഓർത്തു ആണ് അല്ലേ കാണാമായിരുന്നു…
ലക്ഷ്മിയെ നോക്കി അതും പറഞ്ഞു ആമി മുറി വിട്ടു….
വല്ലതും പറ്റിയോ അഭി ഏട്ടാ….
എന്തോ പറ്റി പക്ഷേ വലിയ കുഴപ്പം ഇല്ല…എങ്കിലും .നി ഒന്നു തിരുമ്മി താ.. ഡോര് അടച്ചിട്ടു വാടി അല്ലേൽ അവള് വീണ്ടും വരും….
ഡോര് അടച്ചു ബെഡിൽ കിടന്ന അവനെ ലക്ഷ്മി .ശ്രദ്ധിച്ചു നോക്കി…
എന്താ അഭിരാം വർമ്മയുടെ ഉദ്ദേശം… അത്ര വേദന ഒന്നും ഇല്ല…
ഒരു ചിരിയോടെ അഭി ലക്ഷ്മിയെ കയ്യിൽ വലിച്ചു തന്നിലേക്ക് ഇട്ടു.. അവളിലേക്ക് അമർന്നു കൊണ്ടു അവൻ സ്നേഹത്തിൽ അവളുടെ കാതിൽ പറഞ്ഞു…
ആക്ഷൻ കഴിഞ്ഞാൽ റോമൻസ് എനിക്ക് മസ്റ്റ് ആണ്…
അഭി ഏട്ടാ മാറു അങ്ങോട്ട് ഈ സമയത്ത്…
ബാക്കി പറയും .മുന്നേ അവന്റെ അധരങൾ അവളുടെ ആധരത്തിൽ അമർന്നു…. ആദ്യത്തെ എതിർപ്പ് അവളിൽ നിന്നു ഉണ്ടായി എങ്കിലും പിന്നീട് അങ്ങോട്ട് അവന്റെ മാത്രം ആയി മാറി… ഒരു തരം ഭ്രാന്തമായ ആവേശത്തോടെ അവൻ അവളിലേക്ക് പടർന്നു കേറി…..
സൂര്യ നി എവിടാ ….
ഫോണിൽ കുടി രാമചന്ദ്രൻറെ പരിഭ്രമിച്ച ഉള്ള ശബ്ദം കേട്ട് സൂര്യ നന്നായി പേടിച്ചു…
. എന്താ ഡാഡി സ്വരം വല്ലാതെ എന്തേലും ടെൻഷൻ ഉണ്ടോ….
മോളേ ഓഫീസിൽ റെയ്ഡ് നടക്കുന്നു…
റെയ്ഡ് ഡാഡി എന്താ ഈ പറയുന്നത്. ഇപ്പൊ എന്താ പെട്ടന്ന്…
എനിക്ക് അറിയില്ല ആരോ പണിതത് ആണ് .. ഇൻകംടാക്സും എൻഫോഴ്സ്മെൻറ് ഒരുമിച്ചു നമ്മുടെ നെഞ്ചത്ത് തന്നെ കൃത്യം ആയി….
. അവൻ ആണ് ഡാഡി അഭിരാം വർമ്മ ..ഡാഡി അദ്യം ഗോഡൗണിൽ നിന്നു് എല്ലാം മാറ്റ് … എങ്ങാനും അവർക്ക് കിട്ടിയാൽ നമ്മൽ പെടും…
പറ്റില്ല ഞാൻ പെട്ടു നിൽക്കുവ ..ACP മൃദുല സിദ്ധാർത്ഥ് അവളുടെ കൺമുന്നിൽ ആണ് എൻ്റെ നില്പ്….
ACP മൃദുല സിദ്ധാർത്ഥ് എന്താണ് ഡാഡി ഇതു അവൻ പിടിച്ചത് മുഴുവൻ കൊമ്പത്ത് ആണല്ലോ.. എന്തായാലും ഞാൻ ഉടൻ വരാം….
ഫോണിലെ തുടരെ തുടരെ ഉള്ള ബെൽ കേട്ടു ലക്ഷ്മിയെ തൻ്റെ നെഞ്ചില് നിന്നു മാറ്റി കയ്യെത്തി അഭി ടേബിളിൽ നിന്നു തൻ്റെ ഫോൺ എടുത്തു…
അഭിരാം വർമ്മ നി ഇപ്പൊ ആണി അടിച്ചത് എന്റെ നെഞ്ചത്ത് ആണ് .. നിനക്ക് മാത്രം അല്ലടാ പണവും സ്വാധീനവും … നിന്റെ പച്ച നോട്ടുകൾ കണ്ടാൽ മാത്രം അല്ല മൃദുല സിദ്ധാർത്ഥ് ഐപിഎസ് മുക്കും കുത്തി വീഴുക….
തന്റെ നേരെ വാക്കുകൾ കൊണ്ട് അങ്കം വെട്ടുന്ന സൂര്യയുടെ സംസാരം കേട്ടു അഭി ചിരിയോടെ ബെഡിൽ എണീറ്റു ഇരുന്നു….
കൂൾ ബേബി കൂൾ നി വയലന്റ് ആവതെ … ഇതു ചെറുത് നിന്നോട് ഞാൻ പറഞ്ഞില്ലേ തൊട്ടു മുന്നിൽ നിൽക്കുന്നത് അഭിരാം വർമ്മ ആണന്നു.. നി എന്തിനാ പേടിക്കുന്നത് നി വെളിയിൽ അല്ലേ പാവം നിന്റെ ഡാഡി ഒന്നു കോടതി കേറും അത്ര ഉള്ളൂ… പിന്നെ നിന്നോട് ഉള്ള സ്നേഹം കൊണ്ടു പറയുവാ. ആ മൃദു അവൾക്ക് പോയി ക്യാഷ് ഒന്നും ഓഫർ ചെയ്യരുത് അവളു നിന്റെ ബോഡിയിൽ തിരുവാതിര കളിക്കും…..
അഭിയുടെ സംസാരം കേട്ട് ലക്ഷ്മി തൻ്റെ തല ഉയർത്തി നോക്കി .. ആര എന്നുള്ള ചോദ്യത്തിന് പിന്നെ പറയാം എന്നു മറുപടി നൽകി അഭിയുടെ കൈകൾ അവളുടെ നഗ്നമായ പുറത്ത് കുസൃതി കാട്ടി നടന്നു….
അഭിരാം നി കരുതി ഇരുന്നോ ഇതിന് മറു പണി ഞാൻ നിനക്ക് തരും … നി എന്ന വന്മരം കടപുഴകി വീഴാൻ സമയം ആയി .. ഇത്രയും നാൾ നിന്നോട് ഉണ്ടായിരുന്ന പ്രണയം ഇവിടെ അവസാനിച്ചു… ഇനി നി എന്റെ ശത്രു ആണ് … ഇനി ഉള്ള ഓരോ ദിവസവും അഭിരാം വർമ്മ എന്ന നിന്റെ പതനം ആണ് ….
ഒന്നു പോടി എനിക്ക് എതിരെ ഒരു ചെറുവിരൽ അനക്കാൻ നിനക്ക് ആവില്ല… നി ഇപ്പൊ സീറോ ആണ് ബിഗ് സീറോ… ഇപ്പൊ നിന്റെ ബാങ്ക് അക്കൗണ്ട് വരെ ഫ്രീസു ആണ്… നോട്ട് കെട്ടുകൾ കയ്യിൽ അമ്മാനം അടിയിരുന്ന സൂര്യ രാമചന്ദ്രൻ ഇപ്പൊ വെറും ഓർമ്മ ആണ് … ഇവിടെയും അവസാനിക്കുന്നില്ല നിനക്ക് ഉള്ള ഒരു മുട്ടൻ പണി പുറകെ ഉണ്ട്…. പിന്നെ നിന്റെ മൊബൈൽ നമ്പറിൽ നിന്നും ഇനി എന്നെ വിളിക്കാം… ബ്ലോക്ക് ഞാൻ മാറ്റിയിട്ടുണ്ട് ഇനി നിന്റെ ഒരു കൊളിനും ഞാൻ വെയ്റ്റിംഗ് ആണ് അന്യായ വെയിറ്റിംഗ് … ഇപ്പൊ ഞാൻ ഒരു ഇംപോർട്ടഡ് മീറ്റിംഗിൽ ആണ് നി ഫോൺ വെച്ചിട്ട് പോ…
ഫോൺ ബെഡിലേക്ക് ഇട്ടതും അഭിയുടെ മുഖം ലക്ഷ്മിയുടെ കഴുത്തിലേക്ക് അമർന്നു….
അഭി ഏട്ടാ…
എന്താടി….
ആര സൂര്യ ആണോ വിളിച്ചത് എന്താ പറഞ്ഞെ….
അഭിയുടെ മുഖം തൻ്റെ കഴുത്തിൽ നിന്നു പിടിച്ചു ഉയർത്തി ലക്ഷ്മി അവനോടു ചോദിച്ചു….
അതോ അവൾക്ക് ഞാൻ ഒരു ഗിഫ്റ്റ് കൊടുത്തു പക്ഷേ അവൾക്ക് അതു ഇഷ്ടം ആയില്ല… അതു പറയാൻ വിളിച്ചത് ആണ് ഇനി അടുത്തത് കൊടുക്കുമ്പൾ കുറച്ചു കൂടിയത് കൊടുക്കാം…
അതു പറഞ്ഞു അവൻ വീണ്ടും തൻ്റെ മുഖം അവളിലേക്ക് അടുപ്പിച്ചു…
ഒന്നു പറ അഭി ഏട്ടാ എന്താന്ന്….
വേറെ ഒന്നും അല്ല ഒരു കുഞ്ഞു റെയ്ഡ് പക്ഷേ അവളുടെ ഗോഡൗണിൽ ഉള്ള സാധനങ്ങൾ കണ്ടൂ വന്ന ഓഫീസേഴ്സ് ബോധം കെട്ടു കാണും അമ്മാതിരി ഐറ്റം ആണ് അവള്….
എന്താവും അവിടെ ഉള്ളത്….
നി അവിടെ ഇല്ലാത്ത എന്താന്ന് ചോദിക്കൂ… ഡ്രഗ്സ്, കള്ളപ്പണം ,സ്വർണ്ണ ബിസ്കറ്റ് എന്തിന് അവൾക്ക് ക്യാഷ് കിട്ടുന്നു കണ്ട അവളുടെ അച്ഛനെ വരെ വിൽക്കും… ഇതിന്റെ ഇടയിൽ വേറെ ഒന്നുണ്ട് സെക്സ് മാഫിയ….
കേട്ടത് വിശ്വാസം വരാതെ ലക്ഷ്മി അഭിയെ നോക്കി…
നി അവിടെ ജോബിന് കേറിയപ്പോൾ എൻ്റെ ഏറ്റവും വലിയ പേടി അതായിരുന്നു… ഒന്നു സൂക്ഷിക്കണം എന്നു പറയാൻ വന്നപ്പോൾ നി എന്നെ എന്തൊക്കെ പറഞ്ഞു പാവം ഞാൻ…
അതൊക്കെ ഞാൻ അറിയാതെ പറഞ്ഞത് അല്ലേ സോറി അഭി ഏട്ടാ… ഇനി അവള് തിരിച്ചു നമ്മുക്ക് വല്ല പണി തന്നലോ നമ്മുടെ ഓഫീസിൽ….
ചാൻസ് ഇല്ല പിന്നെ റെയ്ഡ് എനിക്കു പേടിയില്ല .. ഈ നിമിഷം വരെ ഉള്ള എന്റെ കണക്കുകൾ എല്ലാം കറക്റ്റ് ആണ്… ഈ അഭിരാം വർമ്മ ഒരു രൂപ സമ്പാദിക്കുന്നണ്ടെങ്കിൽ അതു സത്യം ഉള്ള ക്യാഷ് ആണ്… പിന്നെ അങ്ങനെ വല്ലതും ഉണ്ടെങ്കിൽ മൃദു അറിയും ബാക്കി അവള് നോക്കും… നി ആ ടെൻഷൻ വിടൂ…. പിന്നെ സൂര്യ ഒന്ന് പറഞ്ഞു ഇനി അവൾക്ക് എന്നോടുള്ള വികാരം പ്രണയം അല്ല പക ആണന്നു…
സത്യം എനിക്ക് സന്തോഷം ആയി എന്താ പെട്ടന്ന് മനം മാറ്റം…
എന്റെ ലച്ചു നി മണ്ടിയാണോ ഒറ്റ അടിക്കാണ് കൊട്ടാരത്തിൽ നിന്നു കുടിലിൽ എത്തിയത് ഇപ്പൊ മുഴുവൻ സ്വത്തും കോടതി സ്റ്റേ അടിക്കും… ഇനി അവളുടെ ഒരു തുണ്ട് ഭൂമി പോലും വിൽക്കാൻ പോലും പറ്റില്ല വെറും സീറോ പിന്നെ ഇതൊക്കെ ചെയ്യുന്ന കൊണ്ട് എനിക്കു എന്താ നേട്ടം എന്നു വെച്ചാൽ… അവളുടെ സ്റ്റാഫ് അയ ഓരോ പെൺ കുട്ടികളുുടെയും ശരീരം പലർക്കും കാഴ്ച വെച്ചാണ് അവള് ഓരോ ബിസിനെസ്സ് ഡീൽ ഉറപ്പിക്കുക… അവസാന ഇര ജാസ്മിൻ ആണ് പാവം കഴിഞ്ഞ ദിവസം എന്നെ കാണാൻ വന്നു .. അന്നെ ഞാൻ കരുതിയത് ആണ് ഒരു മുട്ടൻ പണി… രാമചന്ദ്രൻ ആണ് എംഡി അതു കൊണ്ടു സൂര്യ അവളും ആയി നേരിട്ട് കണക്ഷൻ ഉണ്ടെങ്കിൽ തന്നെ ഒന്നും ചെയ്യാൻ പറ്റില്ല… അപ്പൊൾ ഇനിയും ഞാൻ കാത്തിരിക്കുന്നു എൻ്റെ അടുത്ത പ്ലാനിന് ഇതിലവൽ വീഴും അല്ലേ അഭിരാം വർമ്മ വീഴ്ത്തും…
അതൊക്കെ കൊണ്ട് മാത്രം അല്ലാതെ എന്നെ ഫോൺ വിളിച്ച കൊണ്ടു അല്ല അല്ലേ….
അതും ഉണ്ട് എന്തായാലും നി ഹാപ്പി അല്ലെ… വാ നമ്മുക്ക് ഒന്നൂടെ ഒന്നു സ്നേഹിക്കാം….
തന്റെ ശരീരത്തിൽ കുടി ഇഴഞ്ഞു നടന്ന അവന്റെ കൈ തട്ടി മാറ്റി ലക്ഷ്മി അവനെ നോക്കി….
എന്തുവടി ….
നിങ്ങൾക്ക് ഓഫീസിൽ ഒന്നും പോവണ്ട..
അയ്യോ പോണം പക്ഷേ ഉച്ചക്ക് പോയാൽ മതി… ഇനിയും ടൈം ഉണ്ട്…. എന്റെ അമ്മ സത്യം ലച്ചു എന്നെ അങ്ങേ അറ്റം നി വട്ടു കളിപിക്കുന്നുണ്ട് … നി ഒരു കാര്യം ഓർക്കണം സ്വന്തം ഭാര്യയെ റേപ്പ് ചെയ്യാൻ ഉള്ള. മടി കൊണ്ടാണ് ഞാൻ ക്ഷമിക്കുന്നത് എൻ്റെ ഉള്ളിലെ T.G രവിയെ നി ഉണർത്തരുത് പ്ലീസ്….
തന്നെ നോക്കി ദയനീയം ആയി അങ്ങനെ പറഞ്ഞ അഭിയെ നോക്കി ചിരിച്ചു കൊണ്ട് ലക്ഷ്മി അഭിയോട് ചേർന്ന് കിടന്നു… അവന്റെ അധരത്തിൽ സ്നേഹത്തിൽ തൻ്റെ ചുണ്ടുകൾ അമർത്തി… ചിലരുടെ പ്രണയം അങ്ങനെ ആണ് ഏത്ര സ്വീകരിക്കരുത് എന്നു കരുതിയാലും സ്വീകരിച്ചു പോകും .. അവനിലെ പ്രണയം കൊണ്ടു ഉരുകുന്ന ചൂടിന് അവൾ മഴ ആയിരുന്നു ഏത്ര നനഞ്ഞാലും മതി വരാത്ത മഴ ….
അഭിരാം വർമ്മ നിന്നെ ഞാൻ വെറുതെ വിടില്ല … ഇപ്പൊ നി തകർത്തത് എന്റെ ജീവിതം മുഴുവൻ ഞാൻ കണ്ട സ്വപ്നം ആണ് … ഒരു പൈസ കയ്യിൽ ഇല്ലാതെ നടുറോഡിൽ ഇരിക്കുന്ന ഒരു പിച്ചക്കരി പോലെ ആണ് ഇപ്പൊ ഞാൻ… എന്റെ ഡാഡി എനിക്കു വേണ്ടി നിന്നോട് ഉള്ള പക പോലെ വേറെ ഒരാളോടും സൂര്യക്കു പകയില്ല … അഭിരാം വർമ്മ ചുറ്റും ഉള്ളവർക്ക് തണൽ നൽകി പടർന്നു പന്തലിച്ച ഒരു വൻമരം നിന്റെ ഓരോ ചില്ല വീതം ഞാൻ വെട്ടി വീഴ്ത്തും അവസാനം നിന്നെയും….
കത്തുന്ന പകയോടെ അടച്ചു പൂട്ടി സീൽ വെച്ച തൻ്റെ ഷോപ്പിന്റെ മുന്നിൽ വെറും നിലത്ത് അവൾ ഇരുന്നു…..
തുടരും…..
എൻ്റെ ഹീറോ കരഞ്ഞു ആയത് കൊണ്ടല്ല പെട്ടന്ന് കണ്ണ് നിറയുന്നത്
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Lakshmi written by Aswathy Umesh
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
ഇന്ന് എന്താ ഭീഷണി ഇല്ലേ?🤣🤣🤣എല്ലാ പാർട്ടുകളും പൊളിക്കുന്നുണ്ട്. ഇനിയും ഇത് പോലെ തന്നെ തുടർന്നു പോകൂ. All the best dear chechi…🥳🥳🥳🥳
എന്ന് സ്വന്തം അനശ്വര 💙💜