Skip to content

ലക്ഷ്മി – ഭാഗം 23

Lakshmi Ashwathy Novel

അഭി ഏട്ടാ …

ബാൽക്കണിയിൽ      പുറത്തേക്ക്    നോക്കി    നിന്ന   അഭിയുടെ    പുറകിലൂടെ  ചുറ്റി    വരിഞ്ഞു    ലക്ഷ്മി    സ്നേഹത്തിൽ   വിളിച്ചു…. 

അഭി   ഏട്ടാ…   ഞാൻ    വിളിച്ചത്    കേട്ടില്ലേ…..

കേട്ടു   ….

പിന്നെന്താ    തിരിഞ്ഞു    നിൽക്കത്തത്….

എന്റെ     ലച്ചു     നി    എന്നെ     അഭിരാം   എന്നു     വിളിച്ചാൽ    മതി…..

അതെന്താ     അഭി   ഏട്ടാ….

അവനിൽ    നിന്നു    പിണങ്ങി    അടർന്നു  മാറി     ലക്ഷ്മി  ചോദിച്ചു…..

വേറെ   ഒന്നും   അല്ല    നിന്റെ     അഭി    ഏട്ടാ    എന്ന    വിളിയിൽ     ഞാൻ    പലതും   പ്രതീക്ഷിക്കുന്നുണ്ട്    പക്ഷേ    പ്ലിങ്    ആവാൻ    ആണ്    എന്റെ    യോഗം …..

അതു     അഭി    ഏട്ടാ    ഞാൻ …..

ഒരു    അഭി   ഏട്ടൻ  ക്ഷമയുടെ   നെല്ലിപ്പലകയിൽ    ആണ്    എന്റെ    നില്പ്    എനിക്ക്    ഇന്നു    ഒന്നു    അറിയണം    എന്താ    നിന്റെ    തീരുമാനം…..

എന്തു    തീരുമാനം….

എന്റെ     ലൈഫിൽ   റൊമാൻസ്     വരാൻ     ചാൻസ്    ഉണ്ടോ    ഇല്ലയോ…..

അതു     വരും … വരാതെ ഇരിക്കില്ല…..

നി   എന്താ    കാലാവസ്ഥ    പ്രവചിക്കുന്നോ    മഴ പെയ്യനും    പെയ്യതെ    ഇരിക്കാനും     ചാൻസ്    ഉണ്ടെന്ന്   പറയുന്ന    പോലെ…..

അഭി    ഏട്ടൻ    എന്തിനാ    ദേഷ്യപെടുന്നെ    ഞാൻ    ഒതുങ്ങി   നിൽക്കുന്നു     എന്നു    വെച്ചു    എന്റെ    തലയിൽ   കേറുന്നോ … ദ്ദേ    മനുഷ്യ   മര്യാദ    ആണെങ്കിൽ    അതും    തിരിച്ചും    കാണിക്കും   അല്ലെ     ഉണ്ടല്ലോ……

അതും    പറഞ്ഞു     ദേഷ്യപ്പെട്ടു    പോയി    ലക്ഷ്മി  ബെഡിൽ   ഇരുന്നു….

  പറ     അഭി…..

സഞ്ജു    നിന്റെ    ഫസ്റ്റ്    ഐഡിയ     ചീറ്റി  …  ഞാൻ     കലിപ്പ്      എടുത്തപ്പോൾ    അവള്    അതിലും    കലിപ്പ്…..

  നി    ഇതു      കുളം    തൊണ്ടും     നിന്നോട്     ഞാൻ    എന്താ     പറഞ്ഞത്    ഒരു    വഴിയും    നടന്നില്ല  എങ്കിൽ     ദേശ്യപെടാൻ    അല്ലേ …  ഇങ്ങനെ     ഒരു    പൊട്ടൻ….

  പൊട്ടൻ     നിന്റെ    സഞ്ജു     എന്നെ    കൊണ്ടു     പറയിപിക്കരുത്     നിന്റെ    വാക്ക്     കേട്ടു    ഓരോന്നിനും    ഇറങ്ങിയ  എന്നെ    പറയണം  … 

വേണ്ട      നി    കേൾക്കണ്ട     നിന്റെ    ഇഷ്ടത്തിന്     എന്താണ്    വെച്ചാൽ     ചെയ്തോ … മനുഷ്യനെ    ബുദ്ധിമുട്ടിക്കാൻ….

  എങ്കിൽ     നി    ഒന്നു     കേട്ടോ  എന്റെ   കാര്യത്തിൽ     ഒരു   തീരുമാനം     ആവാതെ    നിന്റെ    കല്യാണം    ഞാൻ    നടത്തില്ല….  നി    എപ്പോളും     ഒന്നു     ഓർത്തോ   മോന്റെ     ലൈഫ്     എന്റെ    കയ്യിൽ     ആണന്നു..   ആമീക്ക്   ജോലി    ആയിട്ട്    മതി   കല്യാണം    എന്ന  എന്റെ    തീരുമാനം…

നി     പക    പോക്കുവണല്ലെ… പട്ടി    തിന്നില്ല     എങ്കിൽ    പശുവും   പുല്ലു    തിന്നില്ല   എന്നു….. ഇനി    ഒരു    സെന്റി    അടിച്ചു    നോക്കാം    ചിലപ്പോൾ   ഏൽക്കും….

. സഞ്ജു    എനിക്കു    സെന്റി    വലിയ    വശം ഇല്ല…

ഓഹാ   രാവിലെ    ഹോസ്പിറ്റൽ   വെച്ചു    എന്തായിരുന്നു ..  നിന്നെ    കൊണ്ടു    മസിൽ   ഉരുട്ടി   കേറ്റാൻ    അല്ലേതെ    വേറെ    ഒന്നിനും    കൊള്ളില്ല…

  സഞ്ജു   ഒരു    കിസ്സിന്    ഉള്ള   ഐഡിയ    പോലും   നിന്റെ    കയ്യിൽ   ഇല്ല….

ചോദിച്ചു    നോക്കണം   തന്നില്ല    എങ്കിൽ   ഒന്നും    നോക്കണ്ട    തരുന്ന    വരെ   കാത്തിരിക്കാം  …   എന്റെ    അഭി   നി    പോയി   അവളുടെ   സൗന്ദര്യം   ഒന്ന്    വർണിക്കു … നിനക്ക്    കാര്യം    അറിയാമോ   പ്രശംസയിൽ വീഴാത്ത    പെണ്ണുങ്ങൾ    ഇല്ല….

  നോക്കാം  അല്ലെ   …

    ഹ   നോക്കു….

ലച്ചു    സ്നേഹത്തിൽ   ഉള്ള    അഭിയുടെ    വിളിയിൽ    മുഖം   കൊടുക്കാതെ    അവള്    തിരിഞ്ഞു    ഇരുന്നു….

നി    എന്താ    നിന്റെ    മുടി    അഴിച്ചു    ഇടത്തേ …  നിന്റെ   മുടി  അഴിച്ചു    ഇട്ടാൽ    എന്തു   ഭംഗി   ആണെന്നോ….

പിന്നിയിട്ട    അവളുടെ    മുടി  കൈയ്യിലെടുത്ത്    അഭി    അതു    പറഞ്ഞതും    ലക്ഷ്മി    ദേഷ്യത്തിൽ    അവനെ    നോക്കി….

നി   എന്തിനാ    നോക്കി    പേടിപ്പിക്കുന്നത്    ഞാൻ    സത്യം    അല്ലേ    പറഞ്ഞെ….

എനിക്ക്    ഇങ്ങനെ  ഉള്ള   നഗ്ന സത്യങ്ങൾ    ഇഷ്ടം   അല്ല    അഭിരാം ….

ലച്ചു    നി    എന്റെ   അവസ്ഥ   ഒന്നു    ചിന്തിച്ചു    നോക്കിയിട്ടുണ്ടോ… ഒരു    പാവം    പൂച്ച   അതിന്റെ    മുന്നിൽ    ഒരു    പിടക്കുന്ന    മീൻ  എത്ര    നേരം     അതു    നോക്കി    ഇരിക്കും   അതാ    പാവം   ഞാൻ….

പൂച്ചയുടെ    കാല്    തല്ലി    ഒടിച്ചാലോ ?

അയ്യോ    ഓഫീസിൽ   പോവാൻ    പറ്റില്ല…

അഭി   ഏട്ടാ   ആ    മീനിൻറെ    അവസ്ഥ    ഒന്നും    ചിന്തിച്ചു   നോക്കിയേ    ദയനീയം    അല്ലേ… മീൻ    എന്നല്ല    തവള    എന്നു    വേണം   പറയാൻ   പാണ്ടി   ലോറിയുടെ    അടിയിൽ    പെട്ട   പാവം    തവള  ഉള്ള    ജീവനും   കൊണ്ടു    ഓടാൻ   പോലും   പറ്റില്ല….

നിന്നോട്    പറഞ്ഞിട്ട്   ഒരു   കാര്യം    ഇല്ല    ഒരല്പം   ക്ഷമ   എനിക്ക്    കൂടി    പോയി… അല്ലേൽ    കാണാം…

അതു    അഭി    ഏട്ടാ    എനിക്ക്    രാഹുലിനോട്   പ്രതികാരം …  അവൻ    എന്നെ    ഇത്ര    പറ്റിച്ച   സ്ഥിതിക്ക്   ….

നി   അവനോടു    അല്ല   എന്നോട്   ആണ്   പ്രതികാരം    ചെയ്യുന്നത്….  സത്യം    പറഞ്ഞോ   നി   എന്നോട്    റിവഞ്ച്    ചെയ്യുന്നത്    അല്ലേ…

അയ്യോ    അല്ല  …

പിന്നെ    നി   എന്തിനാ   ഡാഡിയു ഡേ   അടുത്ത്    പാടാൻ   ഒരു   മാസം    വേണം    എന്നു    പറഞ്ഞത്….

അതു    അച്ഛന്   ഒരു   സന്തോഷം…  പാടുന്നു   എന്നു  കേട്ടപ്പോൾ   ഉള്ള   ആ   മുഖം   ഒന്നു   കാണണം… പാവം ….

എന്റെ   പൊന്നു    ലച്ചു   നിന്റെ    പ്രശ്നം   എന്താ    ഇതൊന്നും   അല്ല   കാരണം   എന്നു   എനിക്ക്   അറിയാം…  നിനക്ക്    എന്തേലും   വയ്യേ   നി   എപ്പോളും    ഒരു   കാര്യം   ഓർക്കണം    എന്നെയും   ഒരു   അമ്മ   പ്രസവിച്ചത്    ആണ്    മാത്രമല്ല   പ്രായം   തികഞ്ഞ    ഒരു    അനിയത്തി   ഉള്ള    ഒരു    ചേട്ടനും …   ഒരു   പെൺകുട്ടി    ഈ    സമയത്ത്    അനുഭവിക്കുന്ന    വേദന   പറയാതെ    അറിയാൻ   ഉള്ള    ബോധം    എനിക്കുണ്ട് …     സോറി…   നി    കിടക്കാൻ    നോക്കു…

താൻ    പറയാതെ    തൻ്റെ    വേദന    മനസിൽ   ആക്കിയ    അഭിയെ    ലക്ഷ്മി    ബഹുമാനത്തിൽ   നോക്കി…  പെറ്റമ്മ   പോലും   സഹായത്തിനു   ഇല്ലാതെ   എല്ലാ   മാസവും   അനുഭവിച്ച   വേദന   അവളുടെ    മനസിൽ   തെളിഞ്ഞു    വന്നു…   അടിവയറ്റിൽ    ഉരുണ്ടു   കേറുന്ന   വേദനയിൽ    തനിക്ക്    ആശ്വാസം   അഭി    ഏട്ടന്റെ    ശരീരത്തിന്റെ   ചൂട്    ആണന്നു    കുറച്ച്    മുന്നേ   താൻ    മനസിൽ   ആക്കിയത്    ആണ്….

അഭി    ഏട്ടാ….

എന്താ    ലച്ചു….

ഞാൻ    ഒന്നു   ചേർന്നു    കിടന്നു    ഈ    നെഞ്ചില്    ഒന്നു    തല   വേച്ചോട്ടെ….

നി    കുർള   എക്സ്പ്രസി ന്    ഒന്നും   അല്ലല്ലോ    തല   വെക്കുന്നത്    അനുവാദം    വാങ്ങാൻ  ….

തൻ്റെ    നെഞ്ചില്    തല    വെച്ചു    കിടന്ന    ലക്ഷ്മിയുടെ    തലയിൽ    തലോടി   അഭി    പറഞ്ഞു….

സോറി    ലച്ചു   കുറച്ചു    മുന്നേ    നിന്റെ    വേദനയിൽ    എന്നോട്   ചേർന്ന്   നിന്നപ്പോൾ    ഞാൻ    അകറ്റിയതിന്    ഞാൻ    അറിഞ്ഞില്ല …   സഞ്ജു   തെണ്ടി   പറഞ്ഞ   ഐഡിയ   പരീക്ഷിച്ചത്   ആണ്….

അഭി    ഏട്ടൻ    എന്തിനാ    സഞ്ജു    ഏട്ടൻ    പറയുന്നത്    പോലെ    ചെയ്തിട്ടു … പാവം    അതിനെ    കുറ്റം    പറയുന്നത്….

അതു    ശീലം   ആയി   പോയി    അതു    മാറണം   എങ്കിൽ   ഞങ്ങളിൽ    ഒരാള്     ഇല്ലാതെ   ആവണം….

അവരുടെ    കല്യാണം    നടത്തണ്ടെ   അഭി   ഏട്ടാ   … 

വേണം    പക്ഷേ    ഉടൻ    വേണോ    അവള്    കുഞ്ഞല്ലെ …

   ചേട്ടന്റെ      കണ്ണിൽ    എല്ലാ    അനിയത്തി മാരും   കുഞ്ഞുങ്ങൾ    ആണ്… പക്ഷേ    അവളും   ആഗ്രഹിക്കുന്നുണ്ട്    സഞ്ജു    ഏട്ടൻ    എപ്പോളും    അവൾക്ക്    ഒപ്പം    വേണം    എന്നു….

നിന്നോട്   പറഞ്ഞോ  ആമി    എന്താ    പറഞ്ഞെ….

തമാശ   മട്ടിൽ  ആണ്    പറഞ്ഞത്    പക്ഷേ    ആ  മനസു    ഞാൻ    കണ്ടൂ   അഭിരാമി   വർമ്മ   മാറ്റി   അഭിരാമി   സഞ്ജീവ്   ആക്കാൻ    അഭി   ഏട്ടന്റെ    അടുത്തു    പറയാൻ … പിന്നെ    ഒരു   ഡയലോഗും   ചേച്ചിയെ   ഞാൻ   അമ്മയെ  പോലെ    ആണ്   കാണുന്നത്    എന്നു….

അതു    എന്നോടും    പറയും   എന്തെങ്കിലും    അവശ്യം    വരുമ്പോൾ   ഞാൻ    അഭി   ഏട്ടനെ   കാണുന്നത്    അച്ഛനെ   പോലെ   ആണ്    എന്നു…   പക്ഷേ    എനിക്കു    ശരിക്കും    ആമി    മോളാണ്   ഇനി    നാളെ    എനിക്ക്    ഒരു    മകൾ    ഉണ്ടായാലും    ആമി    കഴിഞ്ഞേ    എന്റെ   നെഞ്ചില്     അവൾക്കു   പോലും   സ്ഥാനം   ഉണ്ടാവു..   സഞ്ജു    അവന്റെ    കയ്യിൽ    ആണെങ്കിലും    എന്നിൽ    നിന്നു    പോകുന്നു    എന്ന   തോന്നൽ   എനിക്ക്    സഹിക്കാൻ    പറ്റില്ല…

അഭി    ഏട്ടൻ    എന്തിനാ    വെറുതെ    ടെൻഷൻ    അടിക്കുന്നത് ….

എനിക്ക്    ടെൻഷൻ    ഒന്നും    ഇല്ല    നിനക്ക്    തോന്നുന്നത്    ആണ്….

ആര്    പറഞ്ഞു      ഇപ്പൊ    ഞാൻ    കേട്ടു   കൊണ്ടിരിക്കുന്നത്    ഈ      ഹൃദയത്തിലെ    താളം    ആണ് …   ആമിയുടെ    കല്യാണം    എന്ന്    പറഞ്ഞപ്പോൾ   അതു   കുടി    ഇപ്പൊ    പൊട്ടും    എന്ന    തോന്നുന്നത്….   സഞ്ജു    ഏട്ടൻ    ആയിട്ട്    ഇങ്ങനെ    അപ്പോ    വേറെ    ആരേലും   ആയിരുന്നു    എങ്കിലോ….

അറിയില്ല    സഞ്ജുവും    ആ    വീട്ടിൽ    ഉള്ളവരും    അന്യർ    അല്ല …  ദേവൻ    അങ്കിളിനു   അന്റിക്കു    അവള്    മോള്    തന്നെ    ആണ്…  പിന്നെ    സഞ്ജു    എന്താ    പറയുക   ഒരു    പ്രണയം    എന്നതിനേക്കാൾ    വേറെ    എന്തൊക്കെയോ    ആണ്    അവൾക്ക്…  അവന്റെ    അടുത്തു    എന്നെക്കാൾ    കുഞ്ഞു    ആണ് …  താൻ    എടുത്തു   കൊണ്ട്    നടന്ന    ഒരു    കുട്ടി    അവന്റെ    നല്ല   പാതി   ആവുമ്പോൾ   അവന്    അവള്    ഭാര്യ    മാത്രം   അല്ല    ഒരു    മകൾ   കുടി    ആണ്…  അതാ    ഞാൻ    പറഞ്ഞത്    ഏറ്റവും    സുരക്ഷിതം    ആയ    കൈ    ആണ്   അവന്റെ     എന്നത്….  അതു    വിടൂ     നി    എന്താ    രാഹുലിനെ    പറ്റി    പറഞ്ഞത്    അവനിൽ    നിന്നു    എന്നിലേക്ക്    വന്നത്    ഒരു    തെറ്റ്    ആയി    തോന്നുന്നോ?..

അവൻ    എന്നെ    ചതിച്ചു   എങ്കിലും   എന്റെ    അദ്യ   പ്രണയം    രാഹുൽ   ആണ്    ഞാൻ    അതു    സമ്മതിക്കുന്നു    അഭി   ഏട്ടാ…  കാരണം    എപ്പോൾ    ഓക്കേയോ    അവനു    എനിക്കു    ഒരു   ആശ്വാസം   ആയിരുന്നു .. എഴുതി    വെച്ച    തിരകഥ    പോലെ    അവൻ    എന്നോടു    പറഞ്ഞത്    എനിക്ക്    പ്രതീക്ഷ    ആയിരുന്നു…  എന്റെ    ഭർത്താവ്   ആയി    എന്റെ    കുഞ്ഞുങ്ങളുടെ    അച്ഛൻ   ആയി    അവനെ   സ്വപ്നം   കണ്ടിരുന്നോ   എന്നു   ഒരു    ചോദ്യം  ഇപ്പൊൾ    അഭി  ഏട്ടൻ   ചോദിച്ചാൽ….  ഇല്ല    എന്നു    ഈ   നെഞ്ചില്    കിടന്നു    കള്ളം   പറയാൻ  പറ്റില്ല    കാരണം    എന്റെ    സ്വപ്നങ്ങളിൽ   അവൻ    ഉണ്ടായിരുന്നു…

പ്രണയം    രണ്ടു    ശരീരങ്ങൾ   കൊണ്ടുള്ള   ഒരു    കൂടിച്ചേരൽ    ആയി   ഞാൻ   കാണുന്നില്ല …   ആറു   വർഷങ്ങൾക്ക്    ഇടക്ക്    നല്ല    ഒരു    സ്നേഹ ചുബനം    അവനു   കൊടുത്തത്    ആയി   പോലും    എനിക്ക്    ഓർമ്മ   ഇല്ല…  സാധാരണ    കാമുകനേ   പോലെ   അവനു    അതൊന്നും   ആയിരുന്നില്ല    ആഗ്രഹം    രാവിലെ    ഞാൻ    കോളേജിൽ    പോയാൽ    തിരിച്ചു   വരുന്ന    വരെ   അവന്റെ   പേടി….    എന്നോട്   ആരേലും   ഇഷ്ടം   പറഞ്ഞോ    നി    അവരെ    തിരിച്ചു   സ്നേ ഹി ക്കോ   അതൊക്കെ    ആയിരുന്നു    പക്ഷേ    ഞാൻ    കരുതിയത്   അതൊക്കെ    എന്നോട്   ഉള്ള    സ്നേഹം   കൊണ്ടു   മാത്രം    ആണ്    എന്നാണ്..   ഇപ്പൊ    തോന്നുന്നു    ഞാൻ അവനിൽ    നിന്നു    ഒരു    രക്ഷപെടൽ    അവൻ   ആഗ്രഹിച്ചിരുന്നില്ല….   ഇതൊരു    ഏറ്റു    പറച്ചിൽ    ഒന്നും    അല്ല   അവൻ    എൻ്റെ    ജീവിതത്തിൽ    ഉണ്ടന്ന്   അഭി   ഏട്ടൻ     അറിഞ്ഞിരുന്നു….   പക്ഷേ   ഇനി    അങ്ങോട്ട്    അവൻ   ഇല്ല    എന്നും    അഭി   ഏട്ടൻ    അറിയണം…  ഞാൻ    എന്നോട്    തന്നെ    ചോദിച്ചു   രാഹുൽ    എന്ന   ആളോട്    ഉള്ള    ദേഷ്യം   മാത്രം    ആണോ    അഭി   ഏട്ടന്റെ    അടുത്തു   ഉള്ള  സ്നേഹം   എന്നു …. 

എനിക്കു    അവനെ    ഒന്നു    കാണണം       ഞങൾ    തമ്മിൽ   ഒരു    സംസാരം   നല്ലത്  ആണ് …   ഇത്തിരി    എങ്കിലും    അവനോടു    ഒരു   സ്നേഹം    ഉണ്ടെങ്കിൽ    അതു   മാറണം …  അല്ലാതെ    അവനെ   മനസിൽ    ഇട്ടു    കൊണ്ടു   അഭി    ഏട്ടന്റെ   ഭാര്യ    ആയി   നിങ്ങളിലെ    ഭർത്താവിന്റെ   ആവശ്യത്തിന്    വിധേയയായി    ഒരു    പാവയെ    പോലെ    കിടന്നു  തരുന്ന    കൊണ്ടു    എന്തു    അർത്ഥം    ആണുള്ളത്…   അല്ലെങ്കിൽ    എപ്പോൾ    എങ്കിലും    അഭി   ഏട്ടന് തോന്നിയാലോ   ഞാൻ    എന്ന    ഭാര്യ    ഒരു    പരാജയം    ആണന്നു .. അതു    ചിലപ്പോൾ    ഇന്നോ   നാളെയോ   ആവില്ല   ഞാൻ    നിങ്ങളുടെ   കുഞ്ഞിന്റെ    അമ്മ    ആയി    കഴിഞ്ഞ്    ആവാം ..  അവിടെ    തോൽക്കുന്നത്    ഒരു   ഭാര്യ    മാത്രം   അല്ല   അമ്മയും    കുടി    ആണ്…    എനിക്കു    നിർബന്ധം    ഉണ്ടു    അഭി   ഏട്ടന്റെ    സ്നേഹം    ഞാൻ   സ്വീകരിക്കുമ്പോൾ    എൻ്റെ    ശരീരം    അഭിരാം    എന്ന    പേരു   മാത്രമേ   മന്ത്രി ക്കാവു    ഞാൻ    എന്ന    പെണ്ണ്    തളിർത്തു   പൂവിടേണ്ടത്    ഈ   കൈകൾ   കൊണ്ടാണ് ..    ആണും   പെണ്ണും   കുടി   ചേരുമ്പോൾ    ഇടയിൽ    ഉള്ള   നിശ്വാസം     പോലും   പവിത്രം    ആണ്   അതങ്ങനെ    ആവണം  എങ്കിൽ   സ്നേഹം    പകരുന്ന   ആളും   സ്വീകരിക്കുന്ന    ആളും    തങ്ങളിൽ    വിശ്വാസം    ഉളളവർ    ആവണം    വേണ്ടേ    അഭി   ഏട്ടാ.    എനിക്ക്     അറിയാം    അഭി     ഏട്ടന്റെ     ആദ്യ   പ്രണയം    ഞാൻ   ആണന്നു…..

ആര്    പറഞ്ഞു    ഞാനും    ഒരു    തേപ്പ്   പെട്ടി ആണ്….

അഭി    ഏട്ടൻ   എന്താ    ഈ    പറയുന്നത്….

നെഞ്ചില്    നിന്നു    എണീറ്റു     ലക്ഷ്മി    ചോദിച്ചു….

നി    കിടക്കു    ഞാൻ    പറയാം …

വേണ്ട    പറഞ്ഞിട്ട്    തീരുമാനിക്കാം  …

എന്റെ    ഫ്ലാഷ് ബാക്ക്    ഇവിടെ    അല്ല  … അങ്ങ് സ്റ്റേറ്റ്സിൽ    ആണ്    അതു    കൊണ്ട്    തന്നെ    ഹീറോയിൻ    മലയാളി    അല്ല    അമേരിക്കയിൽ    ജനിച്ചു   വളർന്ന    നല്ല  അസ്സൽ    ഒരു   മദാമ്മ …. പേര്    ക്രിസ്റ്റഫർ   ഡേവിഡ്   ….

അഭി    ഏട്ടാ….

ഞാൻ     പറഞ്ഞു    കഴിഞ്ഞില്ല …

എങ്കിൽ    പറഞ്ഞു    തുലക്കു….

ലക്ഷ്മി     ദേഷ്യത്തിൽ    പറഞ്ഞു….

നി   കിടക്ക്….

എന്തിനാ ?   കേട്ടിട്ട്    തീരുമാനിക്കാം    നെഞ്ചത്ത്    തല    വേണോ    കാലു  വെക്കണോ    എന്നു    തീരുമാനിക്കാൻ…..

അതാ     കിടക്കാൻ    പറഞ്ഞത്    എന്റെ    ഫ്ലാഷ്ബാക്ക്    കേട്ടിട്ട്    നി    എന്നെ   കൊല്ലും    എനിക്ക്    ഉറപ്പ്    ആണ്….

ഓഹോ    അപ്പോ  അത്രയും     മോശം    ആണല്ലേ…..

കുറച്ചു    സെൻസർ    ചെയ്യാൻ    ഉണ്ട്….

അഭി    ഏട്ടാ    എന്താ    ഈ    പറയുന്നത് …..

അതു    ഉണ്ടല്ലോ    ഞാനും   സഞ്ജുവും    MBA   ചെയ്യാൻ    പോയ    ടൈം    ലാലേട്ടൻ     പറഞ്ഞ   പോലെ    ഞാൻ    പണ്ടും    നല്ല   ഗ്ലാമർ    ആയിരുന്നു….

ആയിരുന്നു    ഇനി   അങ്ങോട്ടു    എങ്ങനെ   വേണം   എന്നു    ബാക്കി    കേട്ടിട്ട്    തീരുമാനിക്കാം    അഭിരാം   വർമ്മ   ബാക്കി    പറ….

അതു    ഈ   ക്രിസ്റ്റി    ഉണ്ടല്ലോ…

ആര്?..

അല്ല   ക്രിസ്റ്റഫർ    ഉണ്ടല്ലോ   ഒരു     ദിവസം    എന്നെ   പ്രൊപ്പോസ്    ചെയ്തു    എന്റെ    പോന്നു     ലച്ചു    ഇജാതി    പ്രൊപ്പോസ്….    ഇംഗ്ലീഷ്     എനിക്ക്    ഇഷ്ട  സബ്ജറ്റ്     ആയിരുന്നു   അതു    കൊണ്ട്    ഞാൻ    അതിൽ    വീണു…    അറിയാതെ     ആ    കയ്യിൽ    നിന്നു    റെഡ്    റോസ്    വാങ്ങി    പോയി…….

എന്നിട്ടു    ബാക്കി    പറ….

കൈ     ചുരുട്ടി    തന്നെ   നോക്കി    അത്രയും  പറഞ്ഞ    ലക്ഷ്മിയെ    അഭി    ഒന്നു    ചിരിച്ചു    കാണിച്ചു….

ചിരിച്ചോ    ഇന്നത്തോടെ    നിങൾ   പടം    ആണ്….

പിന്നെ    ഒരു     ദിവസം    അവള്    പറഞ്ഞു     അഭിരാം    നമ്മുടെ    സ്നേഹം    നമ്മുക്ക്   ഉള്ളിൽ   വെച്ചാൽ    മതിയോ   പ്രകടിപ്പിക്കേണ്ട   എന്നു…..

എന്നിട്ട്    നിങൾ    പ്രകടിപ്പിഛോ…..

ഒരു    ദുർബല   നിമിഷത്തിൽ    പ്രകടിപ്പിച്ചു    അതു    എന്റെ    തെറ്റ്    അല്ല.. കാമുകിയെ    ഭാര്യ   ആയി    കണ്ടപ്പോ    പറ്റി    പോയതാ….. ഇപ്പൊ    ഞങൾ  തമ്മിൽ   അങ്ങനെ    ഒന്നും   ഇല്ല    സഞ്ജു    പറയുന്ന    കേട്ടു    ഫ്ബിയിൽ    ഒരു    കുഞ്ഞിനെയും   കൊണ്ട്   പിക്   കണ്ടുന്നു     പക്ഷേ…..

എന്താ     ഒരു    പക്ഷെ…..

സഞ്ജുവിന്     ഒരു    ഡൗട്     അവളുടെ   കൂടെ    ഉള്ള    കൊച്ചിന്    ആമിയുടെ    ഷേപ്പ്     ഉണ്ടൊന്നു….

അഭി ഏട്ടൻ      എന്താ     ഈ    പറയുന്നത്    ആമിയൂം    അഭി   ഏട്ടനും    ഒരേ   പോലെ    ഷേപ്പ്  അല്ലേ …

അതാ    ഞാനും    പറഞ്ഞത്     പെട്ടന്ന്     എന്റെ    കൊച്ചു    ആണ്    എന്ന്    പറഞ്ഞു    നിനക്ക്    വല്ല    അറ്റാക്ക്    വന്നാലോ     എന്നു      കരുതി…  ഇതൊന്നും    എന്റെ    തെറ്റ്    അല്ല    പ്രത്യേകതരം    അമേരിക്കൻ    കാറ്റിന്റെ…..

ഒരു    അമേരിക്കൻ   കാറ്റ്    നിങ്ങളുടെ    മുഖത്ത്    എഴുതി   വെച്ചിട്ടുണ്ട്    നിങൾ    ഒരു    തറ    ആണന്നു…. ഒരു     അഭിരാം    വർമ്മ     നിങ്ങളെ    ഞാൻ    ഇന്നു    കൊല്ലും….

പതിയെ    ഇടിയടി    എൻ്റെ    ബോഡി….   ഞാൻ    കഷ്ടപ്പെട്ട്    ഉണ്ടാക്കിയത്     ആണ്….

നാളെ     കുഴിയിൽ    വെക്കുന്ന    നിങ്ങൾക്ക്     എന്തിനാ   ബോഡി …..

ലച്ചു  കടിക്കല്ലെ     ഞാനും     അവളും    തമ്മിൽ     ഒരു  ബന്ധവുമില്ല   ഞാൻ    ചുമ്മ    പറഞ്ഞതാ…     ആ     ട്രോഫി     അവളുടെ   ബോയ്ഫ്രൻഡിൻെറ      ആണ്     എന്റെ      അമ്മ     സത്യം    ഞാൻ     വേദനിക്കുന്ന  ഒരു    കന്യ കന്      ആണ്….   കയ്യിൽ     നിന്നു     പല്ല്     എടുക്കടി     വട യക്ഷി……

തൻ്റെ      കയ്യിൽ     കടിച്ചു    പിടിച്ച     ലക്ഷ്മിയെ     നോക്കി    അഭി     ദയനീയമായി    പറഞ്ഞു…..   അവള്  മാറിയതും     ജീവൻ    കിട്ടിയ    ആശ്വാസത്തിൽ    അഭി    കൈ    കുടഞ്ഞു……

നിന്റെ    വാ   തുറന്നു    നോക്കിയേ    പല്ല്   എല്ലാം   ഉണ്ടോ.  എന്നു    ശത്രുവിനെ    പോലും    ഇങ്ങനെ   കടിക്കല്ലേ    അപേക്ഷ   ആണ്….

പിന്നെ    നിങൾ   എന്തൊക്കെ    ആണ്   പറഞ്ഞത്…

അതു    ഞാൻ    ചുമ്മ    അതിനാണോ.  നി ….

പിന്നെ    കൊച്ചു   ഉണ്ടന്ന്    പറയുന്നത്    ആണ്.   ചുമ്മാതെ …  എനിക്ക്    ഇഷ്ടം.   ഉള്ള    എന്തേലും   കൈ   വിട്ടു    പോയ   ഞാൻ   എങ്ങനെ   പ്രതികരിക്കും    എന്നറിയില്ല    രാഹുൽ   തന്നെ   ചതിച്ച   കൊണ്ടു    ആണ്    അല്ലേൽ   ഉണ്ടല്ലോ….

നിന്റെ    ഇടിയും    കടിയും   കൊണ്ടു    ഞാൻ   ചാവും…  പക്ഷേ    ഞാൻ    ഇഷ്ടം    ഉള്ളതിനെ    എന്താ   ചെയ്യുക    എന്നോ…

അതും    പറഞ്ഞു    ലക്ഷ്മിയുടെ    കവിളുകൾ   കുട്ടി   പിടിച്ചു   അവൻ   തന്റെ    ചുണ്ടമർത്തി   പിന്നെ    കവിളിൽ    നിന്നു    അതിന്റെ    ഇണയെ    തേടി    അധരത്തിലേക്കും …  പെട്ടന്ന്    ഉള്ള    നീക്കത്തിൽ  മിന്നൽ  പിണർ    ശരീരത്തിൽ    പാഞ്ഞു    പോലെ   ലക്ഷ്മി    തരിച്ചു    ഇരുന്നു….   അവൾ    പോലും   അറിയാതെ    അഭിയുടെ   മുടിയിൽ   ലക്ഷ്മിയുടെ കൈ  വിരലുകൾ  പിടി  മുറുക്കി….

തുടരും….

4.5/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!