പിന്നെ നി പറഞ്ഞ എംഡി സ്ഥാനം ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല .. ഞാൻ ആരവാൻ ആഗ്രഹി ച്ചോ അത് ഒരു ആഗ്രഹം ആയി തന്നെ എന്റെ മനസിൽ ഉണ്ടാവും….
സോറി അഭി ഏട്ടാ
പറഞ്ഞതിനും പ്രവർത്തിച്ചതിനും എന്നെ എങ്ങനെയും ശിക്ഷിക്കാൻ അഭി ഏട്ടന് അധികാരം ഉണ്ട്…
നിന്നെ ശിക്ഷികനോ നിന്റെ കണ്ണു നിറഞ്ഞാൽ വേദനിക്കുന്നത് എൻ്റെ മനസു ആണ്… നിന്റെ ദേഹത്ത് നിന്ന ചോര പൊടിഞ്ഞ അതിന്റെ ഒപ്പം ചോര പൊടിയുന്നത് എൻ്റെ ഹൃദയത്തിൽ നിന്നാണ്.. നിന്നെ ചേർത്തു നിർത്തനെ എനിക്കു കഴിയു ഒരിക്കലും അകറ്റാൻ എനിക്ക് ആവില്ല അത്രത്തോളം ഞാൻ നിന്നെ പ്രണയിക്കുന്നു അല്ല സ്നേഹിക്കുന്നു… നിന്നോളം മറ്റു ആരെയും ഇങ്ങനെ സ്നേഹിച്ചിട്ടില്ല .. ഈ ജന്മം ഇനി ആരെയും സ്നേഹിക്കാനും ആവില്ല….
തൻ്റെ നെഞ്ചിലേക്ക് ചാഞ്ഞ ലക്ഷ്മിയെ അവൻ ഗാഡമായി പുണർന്നു .. ആ കരവലയത്തിൽ തനിക്ക് ഇതു വരെ കിട്ടാത്ത സുരക്ഷിതത്വം കിട്ടുന്നത് അവൾ അറിഞ്ഞു…
അഭി ഏട്ടാ…
എന്താ ലച്ചു….
രാഹുൽ എന്തിനാ എന്നെ ചതിച്ചത്… എന്തിന് വേണ്ടി ആർക്കു വേണ്ടി?…
ഞാൻ പറയാം ലച്ചു….
പറ അഭി ഏട്ടാ എന്തിനായിരുന്നു… അവൻ എന്നോട് ഇങ്ങനെ ഒരു ചതി ..
തൻ്റെ നെഞ്ചിൽ നിന്നു അവളുടെ മുഖം പിടിച്ചു അഭി ഉയർത്തി….
അതിനു ഒരു ഉത്തരം മാത്രം ഉള്ളൂ ലച്ചു രാഹുലി ന് സ്വന്തം പെങ്ങളോടുള്ള സ്നേഹം …..
അഭി പറഞ്ഞത് പൂർണമായും മനസിൽ ആവാതെ ലക്ഷ്മി അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി …
അതേ ലച്ചു രാഹുൽ അവന്റെ പെങ്ങളെ ഗാഢമായി സ്നേഹിക്കുന്നു.. അവൾടെ അവസ്ഥയിൽ നിന്നും അല്ലെങ്കിൽ വേദനിപ്പിക്കുന്ന ഓർമയിൽ നിന്നും കര കെറാൻ ആവാതെ ഓരോ നിമിഷവും ഉരുകി തീരുകയാണ് അവന്റെ ജന്മം….
പക്ഷേ അഭി ഏട്ടാ ഞാൻ ഒന്നും..
നി ഒന്നും ചെയ്തില്ല എനിക്കറിയാം പക്ഷേ അവനത് അംഗീകരിക്കുന്നില്ല… അവന്റെ പെങ്ങൾക്ക് ഇല്ലാത്ത ജീവിതം നിനക്കും വേണ്ട എന്ന ചിന്ത അത്രേ ഉള്ളൂ നിന്നോട് ഉള്ള പക….
കേൾക്കുമ്പോൾ വെറും നിസാരമായി തോന്നാം പക്ഷേ രാഹുൽ അവന്റെ മനസിൽ വീണ നേരിപാട് ഊതിപ്പെരുപ്പിച്ച് . അവൻ തന്നെ ഒരു തി ആക്കി…
സത്യം ആയിട്ടും എനിക്ക് ഒന്നും അറിയില്ല അഭി ഏട്ടാ.. അവൾടെ അവസ്ഥയിൽ ഒരു പങ്കും എനിക്കും ഇല്ല ഞാൻ അറിഞ്ഞൊണ്ട് അല്ല…
മുഖം പൊത്തി ഒരു തേങ്ങി കരചിലോടെ ലക്ഷ്മി നിലത്തേക്ക് ഇരുന്നു….
ലച്ചു നി എഴുന്നേൽക്ക് ….
അഭി അവളെ പിടിച്ചു ബെഡിൽ കൊണ്ടു ഇരുത്തി…
നി കരയാതെ ഞാൻ പറയുന്നത് കേൾക്കൂ … നി അനുഭവിക്കേണ്ടത് പലതും ആ കുട്ടി അനുഭവിച്ചു അത് അവന് വലിയ നഷ്ടം ആണ് ഉണ്ടാക്കിയത് .. അപ്പോൾ നി ഒരു ഭാര്യയും അമ്മയും ഓകെ ആവുന്നത് രാഹുലിന് എങ്ങനെ സഹിക്കാൻ പറ്റും… അവന്റെ സഹോദരിക്ക് ഇല്ലാത്ത ഒരു ലൈഫ് നിനക്കും വേണ്ട എന്നു തോന്നി ….
ഞാൻ കാരണം അല്ലേ രണ്ടു ജീവിതങ്ങൾ ഒരു പോലെ ഞാൻ സത്യത്തിൽ ഒരു മഹപാപി ആണല്ലേ എനിക്കറിയില്ല ഞാൻ എന്താ ഇങ്ങനെ ആയത് എന്നു വല്ലാത്ത ഒരു ജന്മം….
തൻ്റെ മുന്നിൽ ഇരുന്നു കരയുന്ന ലക്ഷ്മിയെ കണ്ടൂ അഭിക്ക് സങ്കടവും ദേഷ്യവും ഒരു പോലെ വന്നു..
നി അറിഞ്ഞൊണ്ടു ചെയ്യാത്ത ഒരു കാര്യത്തിന് നി എങ്ങനെ തെറ്റുകാരി ആവും അതാ ആ കുട്ടിയുടെ വിധി… പിന്നെ എന്ത് പ്രോബ്ലം ഉണ്ടായാലും സോൾവ് ചെയ്യാനും നമ്മുക്ക് ഒരു മാർഗം ഉണ്ടാവും .. നി കരയാതെ….
അവളെ തന്നിലേക്ക് ചേർത്തു ഒരു അപേക്ഷ പോലെ അവൻ പറഞ്ഞു…
പ്ലീസ് കരയരുത് നിന്നെ ഒരിക്കലും സ്നേഹിക്കാത്ത അവന് വേണ്ടി ഒഴുക്കാൻ ഉള്ളത് ആണോ നിന്റെ കണ്ണീരു… രാഹുൽ ആരാണ് എന്നറിഞ്ഞിട്ടും അവന്റെ മനസ്സിലിരിപ്പ് അറിഞ്ഞിട്ടും നിന്റെ കണ്ണുകൾ അവന് വേണ്ടി നിറഞ്ഞാൽ അതു എന്റെ തോൽവി ആണ്… രാഹുലിന്റെ മുന്നിൽ ഞാൻ തോൽക്കാൻ നി ആഗ്രഹിക്കുന്നോ….
ഇല്ല എന്ന മട്ടിൽ ലക്ഷ്മി തൻ്റെ തല അനക്കി…
എങ്കിൽ കണ്ണീരു തുടയ്ക്ക് …
അവളുടെ കണ്ണ് തുടച്ചു കൊണ്ടിരുന്ന അവന്റെ കൈ പിടിച്ചു ലക്ഷ്മി അവനോടു ആയി ചോദിച്ചു….
എങ്കിലും അവനിൽ ഇങ്ങനെ ഒരു മാറ്റം എനിക്ക് മനസിൽ ആയില്ല പിന്നെ അഭി ഏട്ടന് എങ്ങനെ.?…
അതിപ്പോ എന്താ പറയാ … നിന്നോട് ഉള്ള ഇഷ്ടം അദ്യം പറഞ്ഞത് സഞ്ജുവിൻറെ അടുത്ത് ആണ് പേര് മാത്രം അറിയാം .. ബാക്കി ഡീറ്റെയിൽസ് സഞ്ജു വന്നു പറഞ്ഞപ്പോ ആണ് രാഹുലിനെ പറ്റി പറയുന്നത്….
കണ്ടത് നിങ്ങളെ .രണ്ടിനെയും ഒന്നിച്ചു … പക്ഷേ സ്വന്തം പെണ്ണിനെ അടുത്ത് കിട്ടിയ സന്തോഷം ഒന്നും ആ മുഖത്ത് ഞാൻ കണ്ടില്ല… പിന്നീട് ഒറ്റക്ക് ഒന്നു കാണാൻ തോന്നി. ഉദ്ദേശം ഒന്നു മാത്രം നിങൾ തമ്മിൽ ഉള്ള റിലേഷൻഷിപ്പ് അതിന്റെ ആഴം അളക്കുക എന്ന ലക്ഷ്യം മാത്രം … പക്ഷേ ഞാൻ പറഞ്ഞ ഓരോ വാക്കും അവനിൽ പറയത്തക്ക മാറ്റം ഒന്നും കണ്ടില്ല… എത്ര ധൈര്യം ഇല്ലാത്തവനും അവന് ഇഷ്ടം ഉള്ള സ്വന്തം പെണ്ണിനെ ആർക്കും വിട്ടു കൊടുക്കില്ല… സത്യം പറഞാൽ ഞാൻ അവനിൽ നിന്നും മുഖത്ത് ഒരടി പ്രതീക്ഷിച്ചു പക്ഷേ എവിടെ….
പിന്നെ രാഹുലിനോട് പറഞ്ഞ അതേ പോലെ ഞാൻ സഞ്ജുനോട് പറഞ്ഞു… അവൻ ഉടനെ എന്നോട് എന്താ പറഞ്ഞത് എന്നറിയാമോ രാഹുൽ ഒരു പാവം ആയത് നിന്റെ ഭാഗ്യം എന്റെ ആമിയെ ആണ് ആരെങ്കിലും ഇതു പോലെ ചോദിച്ചിരുന്നു എങ്കിൽ ഞാൻ അവനെ കൊന്നെനേ എന്ന്….
എനിക്ക് അറിയാം ലച്ചു സഞ്ജുവിന്റെ റേഞ്ച് ഇരുപത്തിനാല് വർഷം ആയി ഞാൻ അവനെ കാണുന്നു… പറയത്തക്ക ധൈര്യം ഒന്നും അവനില്ല അടി ഇടി എന്നൊക്കെ എഴുതി കാണിച്ച അവൻ ഓടും … പക്ഷേ അവന്റെ പെണ്ണിന്റെ കാര്യം വന്നപ്പോൾ അവൻ കൊല്ലും എന്നു പറഞ്ഞില്ലേ… അതാണ് ഞാൻ രഹു ലിൽ കാണാഞ്ഞത് … അന്നു തൊട്ട് ഞാൻ അവന്റെ പുറകിൽ ആയിരുന്നു പിന്നെ രാഹുലും സൂര്യയും തമ്മിലെ മീറ്റിംഗ് … സൂര്യ അവളെ എനിക്ക് നന്നായി അറിയാം ഇങ്ങനെ തന്തയുടെ പണത്തിൽ അഹങ്കരിക്കുന്ന ഒരുത്തി അവളെ പോലെ വേറെ കാണില്ല… അത് പോലെ ഒരുത്തി രാഹുലിന്റെ ഒപ്പം അതും ഒരു രീതിയി ലും ഫ്രണ്ട്ഷിപ്പിന് ചാൻസ് ഇല്ലാത്ത രണ്ടു പേരാണ് അവർ… അങ്ങനെ ഉള്ളപ്പോ അതിനു തക്കതായ കാര്യം ഉണ്ടാവും. എന്ന് തോന്നി….
പിന്നെ ആക്സിഡന്റ് അതു നി നല്ല ഭംഗിയിൽ എന്റെ തലയിൽ എടുത്തു വെച്ചു തന്നു…. പിന്നെ നേരിൽ ആയി മത്സരം നി എന്റെ ഭാര്യ ആവും .. എന്നു ഞാനും .. ഞാൻ എന്നല്ല ഒരാളും നിന്റെ കഴുത്തിൽ താലി കേട്ടില്ലെന്ന് അവനും… പിന്നീട് അങ്ങോട്ട് പൊരിഞ്ഞ പോരാട്ടം ആയിരുന്നു… അതിന്റെ ഇടയിൽ രാഹുൽ സഞ്ജുവിനെ ഒന്നു ചൊറിഞ്ഞു പിന്നെ ഒന്നും നോക്കിയില്ല ഞാൻ അവനെ ഒന്നു മാന്തി അത്ര തന്നെ….
ലച്ചു നി എന്താ ആലോചിക്കുന്നത്.. നി കരയുവാ…
തൻ്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്ന ലക്ഷ്മിയോട് ആയി അഭി ചോദിച്ചു…..
കരച്ചിൽ അല്ല സത്യം എന്നു കരുതി ഇരുന്നത് ഏറ്റവും വലിയ കള്ളം ആണന്നു മനസിൽ ആക്കിയപ്പോൾ സ്വന്തം മനസു പോലും എന്നെ കളിയാക്കുന്നു…. ഒരു തരം മരവിപ്പ് ആണ് ഇപ്പൊ…..
പക്ഷേ നി എങ്ങനെ സഞ്ജു പറഞ്ഞോ.. എനിക്കും അവനും അല്ലാതെ വേറെ ആർക്കും….
അരും പറഞ്ഞില്ല ഞാൻ എന്റെ സ്വന്തം കണ്ണിനു കണ്ടതാ അഭി ഏട്ടന്റെ ഫോണിൽ… അപ്പോളും അവനെ വിളികുമ്പോ ഒരു വിശ്വാസം ഉണ്ടായിരുന്നു അവൻ ചതിക്കില്ല എന്നു …. പക്ഷേ അവൻ വെട്ടി തുറന്നു പറഞ്ഞു എന്നോട് യാതൊരു വിധ സ്നേഹമോ പ്രണയമോ തോന്നിയിട്ടില്ല ആകെ തോന്നിയ വികാരം…
ബാക്കി പറയാതെ നിറഞ്ഞ കണ്ണുകൾ ലക്ഷ്മി തുടച്ചു…..
എന്തു കൊണ്ടാവും എന്നോട് എല്ലാർക്കും ആ ഒരു വികാരം മാത്രം തോന്നുന്നത്… അവന് അറിയാം അവന്റെ പെങ്ങൾ അനുഭവിച്ചത് എന്നിട്ടും ഞാൻ എന്ന പെണ്ണിൽ നിന്നു അവനും അതല്ലേ ആഗ്രഹിക്കുന്നത്… അങ്ങനെ നോക്കിയാൽ രാഹുലും രാഖി യെ ഉപദ്രവിച്ച വരും തമ്മിൽ ഉള്ള വ്യത്യാസം എന്താ.. പറ അഭി ഏട്ടാ….
ലച്ചു അവന്റെ മുന്നിൽ ഉള്ളത് അവന്റെ വിജയം ആണ്.. പക്ഷേ ഇത്ര ശത്രുത ഉണ്ടായിട്ടും അവൻ നിന്നെ ഉപദ്രവിക്കാൻ ശ്രമിച്ചില്ല.. അത് അവനിലെ ഇത്തിരി നന്മ ആണ്…..
ലക്ഷ്മി അഭിയിൽ നിന്നു അകന്നു മാറി നിന്നു….
ഇത്ര ആയിട്ടും അഭി ഏട്ടൻ അവനെ ന്യായീകരിക്കുവാൻ നോക്കുവാ…..
അഭി എഴുന്നേറ്റ് ചെന്നു അവളെ ചേർത്തു പിടിച്ചു കൊണ്ടു പറഞ്ഞു….
ലച്ചു നഷ്ടം എനിക്ക് ആയാലും നിനക്ക് ആയാലും അവനു ആണേലും മനസിന്റെ വേദന ഒന്നാണ് …. അത് നി മനസിൽ ആക്കണം….
നമ്മൾ തമ്മിൽ ഇതിനെ പറ്റി സംസാരി ച്ചാൽ ശരി ആവില്ല.. അങ്ങോട്ട് മാറു മനുഷ്യാ….
പെട്ടന്ന് നിനക്ക് എന്തു പറ്റി…
അഭിരാം വർമ്മ മാങ്ങ ആണ് തേങ്ങ ആണ് ഇതിപ്പോ ഭീമന്റെ ശരീരവും കുചെലന്റെ ഡയലോഗും …
പിന്നെ ഞാൻ എന്തു വേണം..
നിങൾ ഒന്നും ചെയ്യണ്ട എന്തായാലും ഞാൻ അവനെ വെറുതെ വിടില്ല …
അതേ ഞാൻ ഒരു സംശയം ചോദിച്ചോട്ടെ ലച്ചു…..
എന്താ അഭി ഏട്ടാ….
കറക്റ്റ് റോമൻസ് ടൈമിൽ എങ്ങനെ ഇങ്ങനെ കുളം ആക്കാൻ പറ്റുന്നു…..
പിന്നെ ഞാൻ എന്താ പറയേണ്ടത് ഇപ്പൊ എന്റെ ഏറ്റവും വലിയ ശത്രു അവൻ ആണ് അന്നേരം രാഹുലിന്റെ നന്മ പറഞ്ഞോണ്ട് വന്നാൽ…..
ഈശ്വര ഈ രാഹുൽ കാലൻ ഇണങ്ങി നിന്നാലും പിണങ്ങി നിന്നാലും എനിക്കു പാര ആണല്ലോ….
അഭി ഏട്ടാ….
അതും പറഞ്ഞു ബൽകണിയിലേക്ക് നടന്ന അഭി ലക്ഷ്മിയുടെ വിളിയിൽ തിരിഞ്ഞു നിന്നു…..
എന്താ….
ബൽകണിയിൽ കിടക്കാൻ പോവാണോ….
അല്ല ഇന്നു തൊട്ടു ഞാൻ എന്റെ ബെഡിൽ ആണ് കിടക്കുന്നത് ഞാൻ എന്തിനാ വെറുതെ എന്റെ നടുവ് കളയുന്നത് ….. നിനക്ക് എന്റെ ഒപ്പം കിടക്കാൻ വയ്യെങ്കിൽ ഇറങ്ങി താഴെ കിടന്നോ. അല്ല പിന്നെ…. എന്തൊക്കെ ആയിരുന്നു പ്രതീക്ഷകൾ ചതി തിരിച്ചു അറിഞ്ഞ നിന്നെ ആശ്വസിപ്പിക്കുന്നു ചേർത്തു നിർത്തുന്നു ഉമ്മ
വെക്കുന്നു…
അഭി ഏട്ടൻ എന്തിനാ അങ്ങനെ കരുതാൻ പോയത് എൻ്റെ സ്വഭാവം അറിയില്ലേ ഇനി എനിക്ക് അവന്റെ മുഖം നോക്കി ഒരെണ്ണം കൊടുക്കാതെ ഒരു മനസിന് സമാധാനം ഉണ്ടാവില്ല…
അഭി നടന്നു അവളുടെ അടുത്തു വന്നു എനിക്കറിയാം നിന്റെ മനസു രാഹുലിന് നല്ല ഒരു പണി കൊടുക്കാം നി സമാധാനിക്ക്…..
സത്യം ആണോ….
അവളുടെ ഇടിപ്പിലുടെ കയിട്ട് അവൻ തന്നിലേക്ക് ചേർത്തു നിർത്തി…
ഒന്നു കരയുന്നു പോലും ഇല്ല എങ്കിലും എനിക്കറിയാം നിന്റെ സങ്കടം … എന്നിലേക്ക് അടുക്കാൻ ഇത്തിരി സമയം കുടി വേണം എന്നും അറിയാം ഞാൻ കാത്തിരിക്കാം … നിന്റെ പൂർണ്ണ സമ്മതത്തിന് ….
എനിക്ക് അഭി ഏട്ടന്റെ അടുത്ത് ഒരു ദേഷ്യവും ഇല്ല എങ്കിലും …..
അറിയാം ഇനി അതു പറഞ്ഞു കുളം ആക്കണ്ട പക്ഷേ എനിക്ക് തന്ന ഉമ്മ
ഞാൻ തിരിച്ചും തരും….
ലക്ഷ്മി എന്തേലും പറയുന്നതിന് മുന്നേ തന്നെ അഭിയുടെ ചുണ്ടുകൾ അവളുടെ ചുണ്ടിൽ പതിഞ്ഞു……
എന്തോ ആലോചിച്ചു മുറ്റത്ത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന സൂര്യയെ കണ്ടൂ രാമചന്ദ്രൻ അങ്ങോട്ടു വന്നു…
നി എന്താ ഈ രാത്രി മുറ്റത്ത് ഇറങ്ങി നിൽക്കുന്നത് അകത്തു സ്ഥലം ഇല്ലെ…
അതു ഡാഡി ഞാൻ അഭിയെ പറ്റി ചിന്തിച്ചു….
അഭി അതു കൊള്ളാം പശുവും ചത്തു മൊരിലെ പുളിയും പോയി ഇനിയും നിനക്ക് വേറെ പണി ഒന്നും ഇല്ലെ.. അതു വിട് മോളേ അഭിരാം അതു നിന്റെ ജീവിതത്തിൽ ഒരു അടഞ്ഞ അദ്ധ്യായം ആണ്….
ഡഡിക്ക് അറിയില്ലേ ഞാൻ അഭിയെ എന്തു മാത്രം സ്നേഹിക്കുന്നു എ ന്നു… അവനെ കിട്ടും എന്ന ഒറ്റ പ്രതീക്ഷ യില ഞാൻ ഒരു വിധത്തിലും എനിക്ക് പറ്റാത്ത രാഹുലിനെ എന്റെ ഫ്രണ്ട് ആക്കിയത് … ഇപ്പൊ അവന്റെ കയ്യിൽ നിന്നും എല്ലാം പോയി … ചില സമയം രാഹുലിന്റെ പെരുമാറ്റം കണ്ടാൽ അവൻ ബോസും ഞാൻ അവന്റെ ജോലിക്കാരി എന്നും തോന്നും….
മോളേ ചതിച്ചത് അവൻ ആണ് ആ ഗിരിധർ വർമ്മ .. ഒടുവിൽ അവൻ അവന്റെ പുത്ര സ്നേഹം തുറന്നു കാട്ടി… അതോടെ അഭിരാം എന്ന നമ്മുടെ സ്വപ്നത്തിന്റെ അദ്യ വഴി അടഞ്ഞു…. പിന്നെ രാഹുൽ എടുത്തു ചാടാൻ അല്ലാതെ ആ പൊട്ടനെ കൊണ്ടു വേറേ ഒന്നിനും കൊള്ളില്ല.. പിന്നെ അതിലും വിഡ്ഢികൾ നമ്മൾ ആണ് ഒരിക്കലും നടക്കാത്ത ഒരു കാര്യത്തിന് നന്നായി പൈസ മുടക്കി…. ബിസിനസ് വഴി എന്തെങ്കിലും പണി കൊടുക്കാം എന്നു വെച്ചാൽ അതിന്റെ തലപ്പത്ത് അവൻ അല്ലേ ആ അഭിരാം വർമ്മ .. കുറച്ചു നാൾ അവൻ ഒന്നു വീട്ടിൽ ഇരിക്കാൻ ഒരു അവസരം കിട്ടിയാൽ പഴയ പോലെ ഗിരിധർ ആവും ബിസിനെസ്സ് നോക്കുക അതു. നമ്മുക്ക് ഒരു ചാൻസ് ആണ് അഭിരാം വർമ്മ അവന്റെ കൈ വെള്ളയിൽ കൊണ്ട് നടക്കുന്ന ബിസിനെസ്സ് നിമിഷങ്ങൾ കൊണ്ടു തരിപ്പണം ആവും….
അതെങ്ങനെ ഗിരി അങ്കിൾ അത്ര പൊട്ടൻ ഒന്നും അല്ല അഭി വന്നിട്ട് അഞ്ച് വർഷം അല്ലേ ആയുള്ളൂ അതിനു മുന്നേ അങ്കിൾ തന്നെ മുഴുവൻ നോക്കിയത് …
അഞ്ച് വർഷം മുന്നേ ഗിരിധര്‍ നോക്കിയത് പോലെ അല്ല ഇപ്പൊ അതിന്റെ ഡബിള് ഇരട്ടി വലുതാണ് അവരുടെ ബിസിനെസ്സ് സാമ്രാജ്യം … അതിന്റെ ക്രെഡിറ്റ് അഭിരമിനു് ആണ്….
അഭിയെ വീട്ടിൽ ഇരുത്തുക എന്നു വെച്ചാൽ ഡാഡി ഉദേശിക്കുന്നത് എന്താ?…
ഉദ്ദേശം ഒരു രണ്ടു മാസം അഭിരാം വീട്ടിൽ ഇരിക്കുക അതു കൈ ഒടിഞ്ഞു വേണോ കാലു ഒടിഞ്ഞു വേണോ എന്നു ആലോചിക്കണം…
ഡാഡി എന്താ ഈ പറയുന്നത് എന്റെ അഭിയുടെ ജീവൻ വെച്ചു ഒരു കളിക്ക് ഞാൻ ഇല്ല.. അവന് എന്തേലും പറ്റി പോയാൽ അറിയാലോ എന്റെ സ്വഭാവം….
നി എന്താ ഈ പറയുന്നത് അഭിരാം നമ്മുടെ ശത്രു ആണ് അവന്റെ നാശം ആണ് ആഗ്രഹിക്കേണ്ടത് അല്ലാതെ ഒരിക്കലും കിട്ടാത്ത ഒരു പ്രേമത്തിന്റെ പേരിൽ ….
മതി ഈ സംസാരം ഇവിടെ വെച്ചു നിർത്താം … ഞാൻ ഒന്നുടെ പറയുന്നു എന്തെങ്കിലും വിധത്തിൽ ഡാഡി കാരണം അവന്റെ ശരീരത്തിൽ നിന്നു ചോര പൊടിഞ്ഞ നമ്മൾ തമ്മിൽ ഉള്ള ബന്ധം ഞാൻ മറക്കും…
സൂര്യ നിനക്ക് ഭ്രാന്താണ് നല്ല മുഴുത്ത ഭ്രാന്ത് ….
അതേ ഡാഡി എനിക്ക് ഭ്രാന്താണ് അതു അവനോട അഭിരാം വർമ്മയോട് അവനെ എനിക്ക് നേടി തരാൻ പറ്റുവോ ഡാഡി ക്ക്….
എന്തു പറയണം എന്നറിയാതെ രാമചന്ദ്രൻ തല കുനിച്ചു…
അപ്പൊൾ പറ്റില്ല എന്നല്ലേ… അപ്പോ എന്റെ വഴി ഞാൻ നോക്കാം …
മോളേ അഭിരാം ഇപ്പൊ ഒരു ഭർത്താവ് ആണ് അതു നി മറക്കരുത്…..
അയാളെ ദേഷ്യത്തിൽ ഒന്നു നോക്കി സൂര്യ അകത്തേക്ക് കേറി പോയി…. എന്തു ചെയ്യണം എന്നറിയാതെ രാമചന്ദ്രൻ വീണ്ടും ചിന്തയിൽ ആണ്ടു….
അദ്യ ചുബനതിന്റെ ലഹരിയിൽ തൻ്റെ ശരീരം തളരുന്ന പോലെ ലക്ഷ്മിക്ക് തോന്നി അഭിയുടെ കൈകൾ കൂടുതൽ ശക്തിയിൽ തൻ്റെ ഇടുപ്പിൽ അമരുന്നത് അവള് അറിഞ്ഞു…. ഒരു ആശ്രയം എന്നോണം അവന്റെ കയ്യിൽ അവള് മുറുക്കി പിടിച്ചു…
പെട്ടന്ന് ഫോൺ ബെൽ കേട്ട് തന്നിൽ നിന്നു അകന്നു മാറി തന്നെ ദയനീയം ആയി നോക്കിയ അഭി യെ കണ്ടൂ ലക്ഷ്മിക്ക് ചിരി വന്നു …..
ഈ സഞ്ജുവിനെ ഞാൻ തല്ലി കൊല്ലും..
ഫോൺ നോക്കാതെ എങ്ങനെ അറിഞ്ഞു സഞ്ജു ഏട്ടൻ ആണന്നു….
ഇങ്ങനെ ഉള്ള സമയത്ത് വിളിക്കാൻ ആ തെണ്ടിയെ കൊണ്ടേ പറ്റു..
.
ഫോൺ എടുക്കാൻ പോയ അഭിയുടെ മട്ടും ഭാവവും കണ്ടൂ ചിരി അടക്കി ലക്ഷ്മി നിന്നു….
പറയട കാല….
എന്തു പറ്റി അഭി നിനക്ക് ഞാൻ ഇവിടെ വന്നു എന്നു പറയാൻ വിളിച്ചത് അല്ലേ…
നിന്നെ ഇവിടന്ന്‍ കെട്ടി എടുത്തിട്ട് മണിക്കൂർ രണ്ടു ആയി ഇപ്പൊൾ ആണ് നി വീട്ടിൽ ചെന്നത്..
അതോ നി നിന്റെ മനസു ലക്ഷ്മിക്ക് മുന്നിൽ തുറക്കാൻ പോയത് അല്ലേ. ഇനി എങ്ങാനും ഒരു റൊമാൻറിക് മൂഡ് ഒത്തു വന്നാൽ ഞാൻ ഒരു കട്ടുറുമ്പ് അവണ്ടല്ലോ അതാ. ഞാൻ….
എന്തൊരു ആത്മാർത്ഥത ഇപ്പോളും നി കട്ടൂറുമ്പ് തന്നെയാ… നി ഒറ്റ ഒരുത്തൻ കാരണം എൻ്റെ കിസ്സിന്റെ ഫ്ലോ അങ്ങ് പോയി….
സോറി അഭി വെച്ചു നീട്ടിയ ഒരു കിസ്സ് കയ്യിൽ നിന്നു പോവുന്ന ദുഃഖം ആരെക്കാളും എനിക്ക് നന്നായി അറിയാം.. സോറി ….
നി വേച്ചിട്ട് പോവാൻ നോക്കു അല്ലെങ്കിൽ എൻ്റെ വായിൽ നിന്നു നി കേൾക്കും….
ഒരു കോമഡി പോഗ്രം ഇല്ലെ അതിലെ അമ്മച്ചി ചോദിച്ച പോലെ നിനക്ക് ചൂട് വെള്ളം വല്ലതും വേണോ അഭി …
വേണം നല്ല തിളച്ചത് ആണെങ്കിൽ എന്റെ തലയിൽ കുടി കമിഴ്ത്ത് നിനക്കും പിന്നെ എന്നെ കളിയാക്കുന്ന ഇവിടെ ഒരുത്തിക്കും സമാധാനം ആവട്ടെ….
അതു കേട്ടതും ചിരി നിർത്തി ലക്ഷ്മി അഭിയെ നോക്കി….
അപ്പോ ശരി അഭി ഞാൻ വെക്കുന്നു….
സഞ്ജു ഇതിന്റെ ഇടയിൽ വേറെ ഒന്നു പറയാൻ വിട്ടു… നാളെ നമ്മുക്ക് ഒരിടം വരെ പോണം നീയും വരണം ഫ്രീ ആണോ നി….
ഫ്രീ ആണോ എന്നു നി അറിയണ്ട നി വിളിച്ച ഞാൻ വരില്ലേ….
അപ്പോ നാളെ കാണാം ബാക്കി നേരിൽ കണ്ടിട്ടു. നി രാവിലെ ഇങ്ങു വാ…
ഫോൺ വെച്ച് തിരിഞ്ഞതും ഇപ്പൊ തിരിഞ്ഞൊടും എന്ന മട്ടിൽ നിൽക്കുന്ന ലക്ഷ്മിയെ ആണ് കണ്ടത്….
നി എവിടെ പോകുന്നു….
അതു ഞാൻ ഇപ്പൊ വരാം…
അങ്ങനെ പോയാലോ കുറച്ചു മുന്നേ ചിരിച്ച ആ ചിരി ഒന്നൂടെ ചിരി ഞാൻ ഒന്നു കാണട്ടെ….
ലക്ഷ്മി എന്തേലും പറയുന്നത് മുന്നേ തന്നെ അവളെ വലിച്ചു അവൻ തന്നോട് ചേർത്തു..
എന്താ ലച്ചു ചിരിക്കുനില്ലെ….
ചോദ്യത്തിന് ഒപ്പം അവന്റെ വിരലുകൾ അവളുടെ മുഖത്ത് കുസൃതി കാണിച്ചു തുടങ്ങി…
ഉമിനീർ പോലും തൊണ്ടയിൽ നിന്നു ഇറങ്ങാതെ ലക്ഷ്മി അഭിയെ നോക്കി തൻ്റെ ധൈര്യം അവന്റെ ചുടു നിശ്വാസത്തിൽ. അലിയുന്ന പോലെ അവൾക്ക് തോന്നി…..
ഞാൻ.. ഞാൻ … ഇനി ചിരികില്ല ….
അങ്ങനെ നി പറയല്ലേ നിന്റെ ചിരി കാണാൻ ആണ് എനിക്കു കൂടുതൽ ഇഷ്ടം.. ഒന്നു ചിരിക്കു പ്ലീസ്….
അവന്റെ വിരലുകൾ മുഖം കഴിഞ്ഞ് അവളുടെ പിൻ കഴുത്തിലേക്ക് ഇറങ്ങി .. അവളുടെ മുഖത്തേക്ക് വീണു കിടന്ന മുടി ഇഴകൾ ചെവിക്കു പുറകിലേക്ക് അഭി ഒതുക്കി വെച്ചു….
അഭി ഏട്ടാ.. ഞാൻ … ഞാൻ….
നിനക്കു വിക്കും തുടങ്ങിയോ?..
അഭി ഏട്ടാ. ഞാൻ സീരിയസ് ആയി ഒരു കാര്യം പറയട്ടെ….
ഒരു വിധം ലക്ഷ്മി പറഞ്ഞൊപ്പിച്ചു….
അപ്പോൽ ഇത്ര നേരം നി തമാശ ആണോ പറഞ്ഞു കൊണ്ടിരുന്നത്….
അല്ല ഇന്നു അഭി ഏട്ടന്റെ അച്ഛൻ എന്നെ കാണാൻ വന്നിരുന്നു… ഈ വീട്ടിൽ തന്നെ ആണെങ്കിലും ഞങൾ തമ്മിൽ അങ്ങനെ കാണുന്ന കുറവ് അല്ലേ…
അവളിൽ അകന്നു മാറി മുഖത്ത് നിറഞ്ഞ പേടിയോടെ അഭി ബെഡിൽ ഇരുന്നു…..
എന്താ ഡാഡി നിന്നോട് പറഞ്ഞത് …
മനസിൽ നിറഞ്ഞ പേടിയോടെ അഭി അവളോട് ചോദിച്ചു….
അഭി ഏട്ടൻ എന്തിനാ പേടിക്കുന്നത് മകന്റെ ജീവിതത്തിൽ നിന്നും ഞാൻ ഒഴിഞ്ഞു പോണം എന്ന് ഒന്നും അദ്ദേഹം പറഞ്ഞില്ല….
ആശ്വാസത്തോടെ അഭി തൻ്റെ നെഞ്ചില് കൈ വെച്ചു…
എന്താ ഡാഡി പറഞ്ഞത് ….
അഭി ഏട്ടൻ സൈൻ ചെയ്ത എന്തോ പേപ്പർ ടേബിളിൽ ഇരുന്നില്ലെ അതു എടുക്കാൻ… ഞാൻ അണെൽ രാഹുൽ വിളിച്ച ടെൻഷനും കൊണ്ട് ഇരിപ്പ് ആയിരുന്നു…..
ബെസ്റ്റ് ടൈം എന്നിട്ട് നി ഡഡിയെ വല്ലതും പറഞ്ഞോ….
എന്തു പറയാൻ…
അല്ല വെട്ട് ഒന്നു മുറി രണ്ടു എന്നതാ നിന്റെ സ്വഭാവം എന്റെ ഡാഡി ആണെങ്കിലും ഏതാണ്ട് പുള്ളിയും അങ്ങനെ തന്നെ അപ്പോ നിങൾ കൂടിയാൽ അടി ഇടി വെട്ട് കുത്ത് ഓകെ ആവലോ….
അപ്പോ ഞാൻ ഒരു വഴക്കളി എന്ന അഭി ഏട്ടൻ പറയുന്നത്…
ദേഷ്യത്തിൽ അഭിയേ നോക്കി ലക്ഷ്മി ചോദിച്ചു….
എന്റെ പൊന്നോ അങ്ങനെ ഒന്നും അല്ല എടുത്തു ചാട്ടം ഇത്തിരി കൂടുതൽ ആണ് നിനക്ക്. എന്നിട്ടു ബാക്കി പറ…..
അഭി ഏട്ടന് ഒരു കാര്യം അറിയുമോ?..
എന്താ ,….
സൈൻ ചെയ്ത പേപ്പറിനേക്കൾ അദ്ദേഹത്തിന് അവശ്യം അഭി ഏട്ടന്റെ കൈയിലെ മുറിവിന്റെ വേദന എങ്ങനെ എന്നറിയാൻ ആയിരുന്നു….
ഓ എന്തൊരു സ്നേഹം മോനോട് നി എന്തു പറഞ്ഞു…..
ഞാൻ എന്തു പറയണം എന്നറിയാതെ നിന്നപ്പോൾ അദ്ദേഹം തന്നെ ഇങ്ങോട്ടു പറഞ്ഞു രാജി പറഞ്ഞു ജിമ്മിൽ വെച്ചോ എന്തോ പറ്റി എന്നു വേദന കുറഞ്ഞൊന്ന് …. പാവം….
പിന്നെ പാവം ഇത്ര ഒന്നും പാടില്ലായിരുന്നു ഞാൻ രാവിലെ തൊട്ട് ഉച്ച വരെ ഡാഡിയുടെ ഒപ്പം ഉണ്ടായിരുന്നു… അഭി അവിടെ സൈൻ ചെയ്യു അഭി ഇവിടെ സൈൻ ചെയ്യു ആ എഗ്രിമെൻറ് നോക്കു ഈ എഗ്രിമെൻറ് നോക്കു എന്നൊക്കെ ചോദിക്കുന്നതിനു പകരം നിന്റെ കൈ വേദന എങ്ങനെ ഉണ്ടെന്ന് ചോദിച്ചാൽ എന്താ…. അതൊന്നും അല്ല ഇനി ഞാൻ എങ്ങാനും കൈ വയ്യാതെ ഇരുന്നാൽ ബിസിനെസ്സ് കാര്യം എങ്ങനെ എന്ന ടെൻഷൻ ആവും…. ഇനി ചോദിച്ചാൽ പറഞ്ഞേക്ക് എന്റെ തല പോവുന്ന വരെ ഞാൻ ചത്തു കിടന്നു പണി എടുക്കും എന്ന് … അത് ആരെയും പെടിച്ചല്ല ഏറ്റ ജോലിയോട് ഉള്ള ആത്മാർത്ഥത…..
നിറഞ്ഞ കണ്ണും ആയി ബെഡിൽ ഇരിക്കുന്ന അഭിയെ ലക്ഷ്മി സങ്കടത്തിൽ നോക്കി…..
അഭി ഏട്ടാ ഇതൊക്കെ ആർക്കു വേണ്ടിയാ അഭി ഏട്ടന് വേണ്ടി തന്നെ അല്ലേ ബിസിനെസ്സ് ഓകെ…
അവന്റെ അടുത്തു വന്നിരുന്നു ലക്ഷ്മി അതു പറഞ്ഞപ്പോൾ അവൻ ദേഷ്യത്തിൽ ലക്ഷ്മിയെ നോക്കി….
ഞാൻ നിന്നോട് പറഞ്ഞോ എനിക്ക് ബിസിനെസ്സ് ആണ് കൂടുതൽ ഇഷ്ടം എന്നു പറഞ്ഞൊന്ന്….
പെട്ടന്ന് ഉണ്ടായ അഭിയുടെ ദേഷ്യവും ഭാവവും കണ്ടൂ ലക്ഷ്മി ഒന്നു പകച്ചു….
തുടരും….
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Lakshmi written by Aswathy Umesh
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Nice