സഞ്ജുവിന്റെ ക്യാബിൻ തുറന്നു ചെന്നപ്പോൾ കണ്ട കാഴ്ച ചിരിയോടെ അഭി നോക്കി നിന്നു…
ലാപ്ടോപ് തുറന്നു മുന്നിൽ വെച്ചിട്ടുണ്ട് പക്ഷേ ആളു ടേബിളിൽ തല വെച്ചു നല്ല ഉറക്കം…
MR.സഞ്ജീവ് മഹാദേവൻ…
അഭിയുടെ വിളിയിൽ സഞ്ജു പേടിയോടെ ഞെട്ടി പിടഞ്ഞു എണീറ്റു മുന്നിൽ അഭിയെ കണ്ടതും ആശ്വാസത്തോടെ ചെയറിൽ ഇരുന്നു….
പുല്ലേ നി ആയിരുന്നോ ഞാൻ കരുതിയ അച്ഛൻ ആണന്ന്..
അങ്കിൾ എന്താ ഇപ്പൊ സഞ്ജു വിളി മാറ്റിയോ….
ഓഫീസിൽ നീയും മറ്റു സ്റ്റാഫിനെ പോലെ തന്നെ ആണ് അതു കൊണ്ട് മകൻ എന്ന യാതൊരു കൺസിഡറേഷൻ പ്രതീക്ഷിക്കണ്ട എന്ന പറഞ്ഞത് …. സ്വന്തം ഓഫീസിൽ ബംഗാളി ആവണ്ടി വന്ന എൻ്റെ അവസ്ഥ.. അതൊക്കെ നോക്കിയ ഗിരി അങ്കിൾ എന്തു പാവം നിന്നോട് അങ്ങനെ ഒന്നും അല്ലല്ലോ….
ഡാഡി വെറും ബോർഡ് മെമ്പർ ഞാൻ അല്ലേ സഞ്ജു എംഡി ഞാൻ സൈൻ ചെയ്യാതെ ഒരു പേപ്പർ പോലും നിങ്ങില്ല.. പിന്നെന്തിനാ ഡാഡി ജാഡ കണിക്കുന്നെ…
അങ്കിളിന്റെ മട്ടും ഭാവവും കണ്ടാൽ അങ്കിൾ എംഡിയും നി ബംഗാളി ആണെന്നു തോന്നും…. അതൊക്കെ പോട്ടെ എങ്ങോട്ട് പോയി ആകെ ഒരു തെളിച്ചം എന്താ നി ഫേഷ്യൽ ചെയ്തോ….
രാവിലെ നടന്നത് മുഴുവൻ അഭി അവനോടു പറഞ്ഞു…
ഒരു ഉമ്മ
െടെ തെളിച്ചം ആണോ ഈ മുഖത്ത് ഈശ്വര ഇനി എന്തൊക്കെ കാണണം…
എന്റെ സഞ്ജു ഒരു വിധം ഞാൻ വളച്ച് ഓടിച്ചു വന്നപ്പോ ഒരു മിനിട്ട് കൊണ്ട് ആമി അതു നിവർത്തി തന്നു…
അല്ലേലും നിന്റെ പെങ്ങൾ ഒരു ഉമ്മ
വിരോധി ആണന്നു എനിക്കറിയാം… ഈ കാര്യത്തിൽ അവളും നീയും കണക്ക റോമൻസ് വഴിയേ പോയിട്ടില്ല…. പക്ഷേ രാഹുൽ അവനെ വിട്ടത് അത്ര നല്ലത് ആയി എനിക്ക് തോന്നുന്നില്ല അഭി….
ഇതിൽ കൂടുതൽ പിടിച്ചു വെക്കാൻ പറ്റില്ല സഞ്ജു…
പക്ഷേ അഭി ലക്ഷ്മി….
പോവില്ല എന്ന് തന്നെ ആണ് വിശ്വാസം സഞ്ജു ഇനി വരുന്നിടത്ത് വെച്ചു നോക്കാം അപ്പോ ഞാൻ ഇറങ്ങുന്നട….
അത് ചോദിച്ചില്ല നി ചുമ്മ വന്നതാ ….
വെറുതെ നിന്നെ ഒന്നു കാണാൻ എനിക്ക് നിന്റെ തിരുമുഖം കണ്ടില്ലേ ഉറക്കം വരില്ലല്ലോ…
എനിക്ക് പിന്നെ ഉറക്കം വരുന്ന കൊണ്ട് കുഴപ്പം ഇല്ല… അപ്പോ ഞാൻ വൈകിട്ട് വരാം…
രാത്രി ഒന്നും വരണ്ട രാഹുൽ ഇനി മുതൽ വെളിയിൽ ആണ് അത് ഓർക്കണം സഞ്ജു നി എപ്പോളും….
നിനക്ക് പേടി ഉണ്ടോ അഭി…
പേടി എന്നെ ഓർത്തല്ല നിങ്ങളെ ഓകെ ഓർത്ത നി കേട്ടിട്ടില്ലേ നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും… അവന് അറിയാം സഞ്ജു ലക്ഷ്മി ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് പക്ഷേ അവന്റെ മനസു അതു അംഗീകരിക്കുന്നില്ല … അവന്റെ സഹോദരിയുടെ ജീവിതം പോയത് പോലെ ലക്ഷ്മിയും ജീവിച്ചു തീർക്കണം അത്രേ ഉള്ളൂ.. അതിനു അവൻ എന്തും ചെയ്യും. ചിലപ്പോൾ എന്നെ പോലും….
അഭി..
പേടിയോടെ സഞ്ജു വിളിച്ചു…
നി പേടിക്കണ്ട ഞാൻ ശ്രദ്ധിച്ചോളാം. അപ്പോ ശരി…
ഫോണിൽ തെളിഞ്ഞ പേര് കണ്ടൂ ലക്ഷ്മിക്ക് ഒരു നിമിഷം സന്തോഷവും സങ്കടവും തോന്നി..
ഹലോ ….
വിക്കി വിക്കി അവള് പറഞ്ഞ് ഒപ്പിച്ചു…
ലക്ഷ്മി ഞാനാ രാഹുൽ…
എനിക്ക് മനസിൽ ആയി രാഹുൽ നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ….
എന്ത് കുഴപ്പം പരമസുഖം നിന്റെ കെട്ടിയവന്റ് സുഖവാസ കേന്ദ്രത്തിൽ നിന്ന് ഇപ്പൊ ഇറങ്ങിയതെ ഉള്ളൂ…. ഏതേലും ഹോസ്പിറ്റലിൽ ചെന്ന അറിയാം ഏതൊക്കെ ബോഡി പാർട്സ് നല്ലതാണ് എന്ന്… അതൊക്കെ പോട്ടെ എവിടെ അഭിരാം വർമ്മ….
അഭിരാം ഒരു ഫ്രണ്ടിനെ കാണാൻ…
ഫ്രണ്ട് ആണോ പെണ്ണോ പെണ്ണ് ആണെങ്കിൽ ഇനി നാളെ നോക്കിയ മതിയാവും അല്ലേ…
ഛെ അഭിരാം അങ്ങനെ ഉള്ള ഒരാൾ അല്ല അറിയാത്ത കാര്യം എന്തിനാ നി വെറുതെ പറയുന്നത്…
എന്താണ് കഴുത്തിൽ കിടക്കുനതിനോടു ഉള്ള വിശ്വാസം കൊണ്ടാണോ നിന്നെ വിട്ടു എങ്ങും പോവില്ല എന്ന് പറയുന്നത്.. അവനെ നിനക്ക് അറിയില്ല. ലക്ഷ്മി….
അറിയില്ലായിരുന്നു മുന്നു ദിവസം മുന്നേ ഇപ്പൊ നന്നായി അറിയാം … അഭിരാം വർമ്മ ആരാണ് എന്നും എന്താണ് എന്നും….
മതി എനിക്ക് കേൾക്കണ്ട .. നി ഇന്ന് തന്നെ വീട്ടിൽ തിരിച്ചു വരണം ചെറിയമ്മയുടെ അടുത്ത് ഞാൻ സംസാരിക്കാം.. മതി അഭിരാം എന്ന വൃത്തികെട്ടവന്റ് ഭാര്യ പദവി….
അത് കേട്ടതും അവൾടെ മനസിലേക്ക് അദ്യം ഓടി വന്നത് കരഞ്ഞു കലങ്ങിയ അഭിയുടെ മുഖം ആണ് … തൻ്റെ കഴുത്തിൽ കിടന്ന താലിയിൽ അറിയാതെ ലക്ഷ്മിയുടെ കൈ ചെന്നു.. ഫോണും പിടിച്ചു എന്ത് പറയണം എന്നറിയാതെ നിന്നു…
ഫോൺ കട്ട് ചെയ്തു രാഹുൽ വീണ്ടും വിളിച്ചു….
നി എന്താ ലക്ഷ്മി ഒന്നും മിണ്ടാത്ത…
രാഹുൽ ഞാൻ ഇപ്പൊ അഭിരമിൻറ ഭാര്യ ആണ് എനിക്ക് ഇപ്പൊ പെട്ടന്ന്…
അപ്പോ നി വരില്ല എന്ന് .. നിനക്ക് വേണ്ടി ഇത്ര ത്യാഗം സഹിച്ച എന്നെയും എന്റെ പെങ്ങളെക്കയി നിനക്ക് വലുത് അഭിരാം ആണ് അല്ലേ… അതോ പേരിനു ഭാര്യ എന്ന പദവി മാത്രം അല്ലാതെ നി അവന്റെ കൂടെ….
മതി രാഹുൽ നിർത്തു. നിന്നെയും നിന്റെ പെങ്ങളെയും ഓർത്തിട്ട് തന്നെ ആണ് അഭിരമിൻറ മുന്നിൽ കഴുത്ത് നീട്ടി കൊടുത്തത് അല്ലാതെ അഭിര മിനെ പോലെ ഒരാളുടെ ഭാര്യ പദവി ഞാൻ സ്വയം ചോദിച്ചു വങ്ങിയതല്ല… പിന്നെ നി ഇപ്പൊ പറഞ്ഞ ഒരു ബന്ധം ഞങൾ തമ്മിൽ ഇല്ല അത് എന്റെ കഴിവ് അല്ല സ്വന്തം ഭാര്യ ആണെങ്കിൽ കുടി അവൾടെ അനുവാദം ഇല്ലാതെ ശരീരത്തിൽ തൊടില്ല എന്ന ആ മനുഷ്യന്റെ അറിവും പക്വതയും ആണ്…
ഇപ്പൊ നി ചോദ്യം ചെയ്തത് എന്നിലെ സ്ത്രീയുടെ ആത്മാഭിമാനം ആണ്.. ഇനി ഞാനും അഭിരാമും തമ്മിൽ അങ്ങനെ ഒരു ബന്ധം ഉണ്ടായാലും നിനക്ക് ഒന്നും പറയാൻ പറ്റില്ല കാരണം ഇപ്പൊ ഈ ലോകത്ത് എന്നിൽ മറ്റു ആരെക്കാളും അവകാശം അഭിരാമിന് ആണ്…
അങ്ങനെ അവനെയും നിന്നെയും സുഖം ആയി ജീവിക്കാൻ ഞാൻ വിടില്ല എങ്കിലോ.. എന്നെ പ്രേമിച്ചു പറ്റിച്ചിട്ട് ഒത്തിരി കാലം നി അഭിരാമിന്റ് ഭാര്യ ആയി ജീവികില്ല ഒന്നുകിൽ നി അല്ലെങ്കിൽ അവൻ ആരെങ്കിലും ഒരാളുടെ മരണം എൻ്റെ കൈ കൊണ്ടായിരിക്കും…
ഫോൺ കട്ട് ആയതും ഒരു തരം മരവിപ്പോടെ ലക്ഷ്മി ബെഡിൽ തരിച്ചു ഇരുന്നു…
രാഹുൽ എന്തൊക്കെ ആണ് ഇപ്പൊ തന്നോട് പറഞ്ഞത് തന്നെ നഷ്ടപെട്ട സങ്കടം കൊണ്ടാണ് എങ്കിലും പറഞ്ഞ ഓരോ വാക്കും വെറും വാക്ക് ആയി തോന്നിയില്ല… മുൻപ് ഇത്ര ധൈര്യം അവന് ഉണ്ടായിരുന്നു എങ്കിൽ ഇങ്ങനെ ഒന്നും തൻ്റെ ജീവിത്തിൽ സംഭവിക്കില്ലായിരുന്നു … അന്ന് ഇല്ലാത്ത ധൈര്യം ഇപ്പൊ എവിടെ നിന്നാണ് ഓരോന്ന് ആലോചിച്ചു ലക്ഷ്മി ബെഡിൽ തറഞ്ഞു ഇരുന്നു….
രാഹുലിന്റെ കയ്യിലെ ഫോൺ നിലത്ത് വീണു ചിതറുന്ന കണ്ടൂ സൂര്യ അങ്ങോട്ട് വന്നു..
എന്താ രാഹുൽ എന്ത് പറ്റി…
സൂര്യ ആറ് വർഷം എൻ്റെ സ്നേഹം സത്യം എന്ന് കരുതി ലക്ഷ്മി എന്നെ സ്നേഹിച്ചു .. ഇപ്പൊ വെറും മുന്നു ദിവസം കൊണ്ട് അഭിരാമിന് വേണ്ടി അവൾ എന്നെ തള്ളി പറഞ്ഞു.. എന്ത് കൊണ്ടാവും സൂര്യ അത് എന്താവും ഞാനും അഭിരമും തമ്മിലെ വ്യത്യാസം…
ഒറ്റ വ്യത്യാസം രാഹുൽ ..
എന്തെന്ന് അറിയാൻ രാഹുൽ സൂര്യയുടെ മുഖത്തേക്ക് നോക്കി…
രാഹുൽ നി ലക്ഷ്മിയോടു സ്നേഹം അഭിനയിക്കുന്നു അഭിരാം അവളെ അവന്റെ പ്രണനേക്കൾ സ്നേഹിക്കുന്നു അത് തന്നെ നിങൾ തമ്മിൽ ഉള്ള വ്യത്യാസം.. അവളിലെ പെണ്ണിന് നിന്റെ കപട സ്നേഹം മുന്നേ മനസിൽ അക്കാൻ പറ്റാത്തത് അഭിരമിനേ പോലെ ഒരാൾ ആൾ. നിങ്ങളുടെ ഇടയിൽ ഇല്ലാത്ത കൊണ്ട അല്ലാതെ നിന്റെ കഴിവ് കൊണ്ടല്ല….
ഞാൻ ഒരു കാര്യം തീരുമാനിച്ചു സൂര്യ അവളെ കൊല്ലണം എന്ന് എനിക്ക് ഇല്ലായിരുന്നു… പക്ഷേ ഇനി ഞാൻ അത് ചെയ്തില്ല എങ്കിൽ ലക്ഷ്മി അഭിരമിന്റ് ഭാര്യ ആയി പിന്നെ അവന്റെ കുഞ്ഞിന്റെ അമ്മ ആയി അതൊന്നും എനിക്ക് സഹിക്കാൻ പറ്റില്ല സൂര്യ … എന്റെ പെങ്ങൾക്ക് കിട്ടാത്ത ഒരു സൗഭാഗ്യവും അവൾക്കും വേണ്ട.. എന്തോ തീരുമാനിച്ചു ഉറപ്പിച്ച രാഹുലിന്റെ മുഖം വന്യം ആയി തിളങ്ങി…
ഉള്ളിൽ തികട്ടി വന്ന സങ്കടങ്ങൾ കണ്ണീരു ആയി ലക്ഷ്മിയുടെ ഉള്ളിൽ നിന്ന് പെയ്തിറങ്ങി ഇത്ര കാലം ഒപ്പം ഉണ്ടായിട്ടും വെറും മുന്നു ദിവസം താൻ അഭിരമി ന് ഒപ്പം താമസിച്ചപ്പോൾ ഞങ്ങൾടെ ഇടയിൽ ഉള്ള ബന്ധത്തെ രാഹുൽ തെറ്റിദ്ധരിച്ചു… എന്നാൽ അഭിരാം ഈ മുന്നു ദിവസത്തിന് ഇടയിൽ തങ്ങളുടെ ബന്ധത്തെ ചോദ്യം ചെയ്തിട്ടില്ല… ഇപ്പൊ തനിക്ക് ഏറ്റവും പരിചിതം ആയ ഗന്ധം തിരിച്ചു അറിഞ്ഞു അവൾ തൻ്റെ തല ഉയർത്തി നോക്കി….
എന്ത് പറ്റി സ്വീറ്റ് ഹാർട്ട് എന്തിനാ കരഞ്ഞത്…
തൻ്റെ മുന്നിൽ മുട്ടിൽ കുത്തി ഇരിക്കുന്ന അഭിയേ അവൾ അലിവോടെ നോക്കി….
അത് അഭിരാം ഞാൻ …
എന്തെങ്കിലും വയ്യേ പനി ഉണ്ടോ ഹോസ്പിറ്റലിൽ പോണോ ?
പേടിയോടെ തൻ്റെ തലയിൽ കൈ വെച്ചു നോക്കിയ അഭിയെ ലക്ഷ്മി സങ്കടത്തിൽ നോക്കി…
ഇല്ല എനിക്ക് ഒന്നും ഇല്ല അഭിരാം…
പിന്നെ എന്ത് പറ്റി രാഹുൽ വിളിച്ചോ?
തൻ്റെ മനസു മനസിൽ ആക്കിയ പോലെ ഉള്ള ആ ചോദ്യത്തിന് മറുപടി ആയി അവൾടെ കൈകൾ കുട്ടി പിടിച്ച അവന്റെ കൈത്തണ്ടയിലേക്ക് അവൾടെ കണ്ണീരു ഇറ്റു വീണു….
എന്താ ലക്ഷ്മി എന്തു പറ്റി. എന്തിനാ നി ഇങ്ങനെ കരയുന്നത്…
അത് അഭിരാം രാഹുൽ വിളിച്ചപ്പോൾ ..
എന്ത് പറ്റി ഞാൻ അവനെ ഉപദ്രവിച്ചു എന്ന് പറഞ്ഞോ… അതാണെങ്കിൽ എനിക്ക് നിന്നോട് കള്ളം പറയാൻ പറ്റില്ല. അവൻ ചെയ്തതിനു ഒരു ശിക്ഷ അത്ര ഉള്ളൂ… അവൻ ചെയ്തത് വെച്ചു നോക്കിയാൽ എൻ്റെ പഴയ സ്വഭാവം ആയിരുന്നു എങ്കിൽ അവന്റെ നെഞ്ചത്ത് ഞാൻ റീത്ത് വേച്ചെനെ…
അഭിരാം പ്ലീസ്…
നി എന്തിനാ പേടിക്കുന്നത് ഞാൻ നേരത്തെ ഉള്ള കാര്യം ആണ് പറഞ്ഞത് …ഇപ്പൊ ഞാൻ നല്ല ക്ഷമ ശീലൻ ആണ് അതിന്റെ ഫുൾ ക്രെഡിറ്റ് നിനക്കു ആണ്… നിന്റെ വാക്കുകൾക്ക് മുന്നിൽ തോറ്റു തന്നത് പോലെ വേറെ ഒരാളുടെയും മുന്നിലും ഇത്ര ക്ഷമ കാണിച്ചിട്ടില്ല… അതൊക്കെ പോട്ടെ ഫുഡ് കഴിച്ചോ…
എനിക്ക് വേണ്ട വിശപ്പ് ഇല്ല…
അയ്യോ അങ്ങനെ പറയല്ലേ .. നി കഴിച്ചില്ലെ ഞാനും കഴിക്കില്ല..
എനിക്ക് വേണ്ട അഭിരാം. വിശപ്പ് ഇല്ല…
ഇത് എന്താ അഭി ഏട്ടാ കല്യാണം കഴിഞ്ഞ പ്രോപോസ് ചെയ്യുന്നേ…
ആമിയുടെ സൗണ്ട് കേട്ട് അഭി നിവർന്നു നിന്നു….
എന്റെ പൊന്ന് ആമി നിനക്ക് പഠിക്കാൻ ഒന്നും ഇല്ലെ..
ഇത്ര നേരം പറിച്ചു ഇപ്പൊ ഒരു ബ്രേക്കിനു് ഇറങ്ങിയതാണ്….
നിനക്ക് എങ്ങനെ സാധിക്കുന്നു നല്ല കറക്റ്റ് സമയത്ത് ഇങ്ങനെ മാസ്സ് ആയി എൻറർ ചെയ്യാൻ..
എൻ്റെ എൻട്രി അവിടെ നിൽക്കട്ടെ ചേച്ചി എന്തിനാ കരയുന്നത് സത്യം പറഞ്ഞോ…
എന്ത് പറ്റി ചേച്ചി അഭി ഏട്ടൻ വഴക്ക് പറഞ്ഞോ അതോ അടിച്ചോ…
അമ്മേ ഇങ്ങോട്ട് വായോ അഭി ഏട്ടൻ ചേച്ചിയെ അടിച്ചു…
എന്റെ ആമി നി ചുമ്മ ഓരോന്ന് പറയല്ലേ അമ്മ ഓടി ഇങ്ങ് വരും.. ലക്ഷ്മി അവൾടെ അച്ഛനെ പറ്റി ഓർത്തു കരഞ്ഞത…
ആണോ സോറി അഭി ഏട്ടാ. ഞാൻ കരുതി ആ പഴയ കലിപ്പൻ കൂറ സ്വഭാവം വെളിയിൽ വന്നു എന്നു…
ഞാനോ ദേഷ്യപെടാനോ നിനക്ക് അറിയുമോ ആമി ഞാൻ ഇപ്പൊ എന്റെ മനസിൽ സമാധാനത്തിന്റ് വെള്ളരി പ്രാവുകളെ ആണ് വളർത്തുന്നത്….
എന്റെ അഭി ഏട്ടാ അണ്ണാൻ മൂത്താലും മരം കേറ്റം മറക്കുവോ….
ഇവളെ ഞാൻ..
കേട്ടോ ചേച്ചി ഈ അഭി ഏട്ടൻ ഉണ്ടല്ലോ ദേഷ്യം വന്നാൽ എന്താ ചെയ്യുന്നേ എന്ന്… ചെറുത് ആയിരുന്നപ്പോൾ കൈ ചുരുട്ടി ഭിത്തിയിൽ ഇടിക്കും ഇപ്പൊ പാവം ജിമ്മിലെ പഞ്ചിംഗ് ബാഗിന പണി.. ചേച്ചിടെ കാര്യം പറഞ്ഞപ്പോ ഡാഡി അങ്ങ് നോ പറഞ്ഞു പിന്നെ പറയണോ പാവം പഞ്ചിംഗ് ബാഗ് അതിന്റെ കഷ്ടകാലം ഞാനും അമ്മയും ചെന്നു നോക്കുമ്പോ കൈ മുഴുവൻ ചോര ഒളിപ്പിച്ചു ഇരിപ്പുണ്ട്… അതല്ല അഭി ഏട്ടാ ഈ ബോഡിയിൽ ഇതിനും മാത്രം ബ്ലഡ് എവിടന്നാ എനിക്ക് അതു മനസിൽ അവുന്നില്ല…
ആമി ഒരു കത്തി എടുത്തു എന്നെ ഒറ്റ കുത്തിന് കൊന്നു തരുവോ ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലാതെ…
അയ്യോ കൊല്ലാനോ എൻ്റെ കുബേർ കുഞ്ചിയ പിന്നെ പോക്കറ്റ് മണിക്ക് ഞാൻ എവിടെ പോവും..
നിനക്ക് വേണേൽ ഞാൻ പോക്കറ്റ് മണി കുട്ടി തരാം നി ഒന്നു നിന്റെ നാക്കിന് റെസ്റ്റ് കൊടു….
എത്ര കുട്ടി ഇപ്പൊ തരുന്നതിന്റ് ഡബിൾ തരുവോ?..
ഇപ്പൊ തരുന്നത് തന്നെ കൂടുതൽ ആണ് ഇനി. അതിലും ഡബിൾ നടകില്ല…
ഡീൽ ഓകെ അല്ല…
അല്ല..
കേട്ടോ ചേച്ചി അഭി ഏട്ടൻ ഉണ്ടല്ലോ…
എന്താ ഇവിടെ പരിപാടി…
സഞ്ജുവിന്റെ സൗണ്ട് കേട്ട് മുന്നു പേരും അങ്ങോട്ട് നോക്കി…
അയ്യോ എന്താ ലക്ഷ്മി കരയുന്ന എന്തു. പറ്റി… എന്ത് പറ്റിട അഭി…
അതോ ആമിടെ സങ്കടം കേട്ടപ്പോൾ ലക്ഷ്മി കരഞ്ഞു പോയതാ..
അത്ര സങ്കടം എന്താ ആമിക്ക് … എന്താ ആമി എന്നോട് പറയത്തെ…
എന്റെ സഞ്ജു നിന്നെ പറ്റി ആണ് അവൾക്ക് സങ്കടം പാവം…
എന്നെ പറ്റി എന്തിന്?…
അതോ നി ഇന്നു ഓഫീസിൽ പോയി തുടങ്ങിയ പിന്നെ വലിയ ബിസി ആണ് പിന്നെ അവളോട് പഴയ. സ്നേഹം ഇല്ല പിന്നെ നിന്റെ ഒരു PA ഉണ്ടല്ലോ എന്താ ആ കുട്ടിയുടെ പേര്?…
അനുപമ…
ഹ അനുപമ അതിനെ കണ്ടത് കൊണ്ട് അവളെ വേണ്ടന്നു. ആമിയുടെ സങ്കടം കണ്ടപ്പോ പാവം ലക്ഷ്മി കരഞ്ഞു പോയി…
ഓഹോ അപ്പോ നിനക്ക് എന്നെ സംശയം ആണല്ലേ ആമി…
സഞ്ജു ഏട്ടാ അഭി ഏട്ടൻ ചുമ്മ പറയുന്നത് ആണ് ഞാൻ അറിഞ്ഞു. പോലും ഇല്ല…
നി ഒന്നും പറയണ്ട കാണുമ്പോ കാണുമ്പോ നിന്റെ അടിയും ഇടിയും ഞാൻ കൊള്ളുകയും വേണം എന്നിട്ട് ഇപ്പൊ എന്നെ സംശയവും. മതിയായി എനിക്ക് … ഞാൻ പോകുവാ അഭി നിന്നെ വിളിച്ചോളം…
അയ്യോ സഞ്ജു ഏട്ടാ പോകല്ലേ ഈ അഭി ഏട്ടൻ ചുമ്മ പറഞ്ഞതാ…
ഡാ ചേട്ടൻ കാല പോയിട്ട് വന്നിട്ട് ഇതിന് ഉള്ള പണി തരാം…
തന്നോട് ഇങ്ങനെ പറഞ്ഞിട്ട് പോയ ആമിയുടെ മുഖം കണ്ടൂ അഭി ചിരിച്ചു പോയി…
എന്തിനാ അഭിരാം അങ്ങനെ പറഞ്ഞത്.. സഞ്ജീവ് അത് സീരിയസ് ആക്കി എന്ന് തോന്നുന്നു….
എവിടുന്നു അതു ആമി സോൾവ് ആക്കും..
നി എണീറ്റു മുഖം കഴുക് അമ്മ കണ്ടാൽ പിന്നെ അതു മതി….
മനസ്സിന്റെ വേദനയിലും പുഞ്ചിരിച്ചു കൊണ്ട് ലക്ഷ്മി വാഷ് റൂമിലേക്ക് പോയി….
പിറ്റെ ദിവസം കുറച്ചു ഫയലും കൈ പിടിച്ചു വീട്ടിൽ നിന്ന വേഷത്തിൽ പുറത്തേക്ക് പോയ അഭി യെ കണ്ടൂ ലക്ഷ്മി ചിരിച്ചു..
ഇതെന്താ അഭിരാം തിരക്കിന് ഇടയിൽ ഡ്രസ്സ് മാറാൻ മറന്നോ. ഇങ്ങനെ ആണോ ഓഫീസിൽ പോണത്….
.ഡാഡിയുടെ റൂമിൽ പോവാൻ ഇത്രയും ഗെറ്റപ്പ് പോരെ … ഇന്ന് ഉച്ച വരെ ബിസി ആവും.. കുറച്ചു പേപ്പർ വർക് ഉണ്ട്.. അപ്പോ ശരി സ്വീറ്റ് ഹാർട്ട് ഇത്തിരി ബിസി ആണ്…
റൂമിൽ കേറിയപ്പോ അഭിയുടെ ഫോൺ ബെൽ കേട്ടു അവള് എടുത്ത് നോക്കി…
സഞ്ജു കോളിംഗ്….
അത് പോലെ തന്നെ ഫോൺ ലക്ഷ്മി താഴെ വെച്ചു…
പിന്നെയും ബെൽ നോക്കിയപ്പോ വീണ്ടും സഞ്ജു…
ഹലോ എവിടട നി ഞാൻ എത്ര നേരം വിളിച്ചു.. ഒരുത്തൻ കാലനെ പോലെ പുറകിൽ ഉണ്ട് അവനെ വിളിച്ചാലും എടുക്കില്ല .മനുഷ്യനെ പേടിപ്പിക്കാൻ…
ഹലോ സഞ്ജീവ് അഭിരാം ഇവിടെ ഇല്ല…
സോറി ലക്ഷ്മി .. ഞാൻ അവൻ ആണന്നു കരുതി എവിടെ അവൻ ഫോൺ എടുക്കാതെ ഓഫീസിൽ പോയോ…
അഭിരാം ഗിരിധർ സാറിന്റെ മുറിയിൽ കൊടുക്കണോ…
അയ്യോ വേണ്ട കൊടുത്ത താനും പിന്നെ ഞാനും അവനും നല്ലത് കേൾക്കും എന്തിനാ വെറുതെ … പറഞ്ഞ മതി എന്നെ ഒന്നു വിളിക്കാൻ..
ശരി സഞ്ജീവ്..
ഫോൺ കട്ട് ചെയ്തതും അവൾടെ മുഖം വാൾപേപ്പർ തെളിഞ്ഞു…
എന്താണ് ഭർത്താവിന്റെ സീക്രട്ട് പിടിക്കുവ….
ചോദ്യം കേട്ട് ലക്ഷ്മി നോക്കി ആമി…
അത്ര വലിയ സീക്രട്ട് ഒന്നും എൻ്റെ ചേട്ടന് ഇല്ല …അതാണ് ഒരു ഫേസ് ലോക്ക് പോലും അല്ലാത്തത് …
അയ്യോ ആമി ഞാൻ സഞ്ജീവ് വിളിച്ചപ്പോൾ…
സഞ്ജു ഏട്ടൻ വിളിച്ചോ… എന്നോട് പിണക്കം ആണ് അതു പറയാൻ ആണ് ഞാൻ വന്നത് അഭി ഏട്ടൻ ഒപ്പിച്ച പണിയാ ഒന്ന് സോൾവ് ചെയ്യാൻ പറ…
പറയാം എങ്കിൽ നടക്കട്ടെ ഫോൺ തപ്പിക്കോ…
അതിനു ഇത് പാസ്‌വേഡ് അല്ലേ…
ഏട്ടന്റെ ഫോണിന്റെ പാസ്‌വേഡ് അറിയില്ല … ചേച്ചിയുടെ പേര് തന്നെ.. ഫോൺ മാത്രം അല്ല . ഫ്ബി.. ഇൻസ്റ്റ.. ലാപ് എന്തിന് കുറച്ചു കഴിയുമ്പോ കമ്പനി പേരുടെ അഭി ഏട്ടൻ വേണേൽ ചേച്ചിടെ പേര് ആക്കും… അങ്ങനെ ഒരു പ്രേമ ഭ്രാന്തൻ… ഞാൻ പോട്ടെ സഞ്ജു ഏട്ടനെ ഒന്നു വിളിക്കണം…
അഭിയുടെ ഫോൺ കയ്യിൽ പിടിച്ചു ലക്ഷ്മി നിന്നു ഫോൺ ഓപ്പൺ അക്കാണോ.. വാൾപേപ്പർ തന്നെ ഞാൻ അറിയാതെ എടുത്തത് ആണ് അങ്ങനെ ഉള്ള എത്ര എണ്ണം ഉണ്ടന്ന് നോക്കലോ…
തൻ്റെ പേര് അടിച്ചു ഫോൺ ഓപ്പൺ അക്കി.. ഹോം സ്ക്രീൻ അവൾടെ ഫോട്ടോ തന്നേ… ഗാലറി പിന്നെ. പറയണ്ട മുഴുവൻ അവള് തന്നെ കൂടുതലും അറിയാതെ എടുത്തത്….
കൊള്ളാലോ അഭിരാം വർമ്മ എൻ്റെ പുറകെ നടപ്പ് തന്നെ ഇങ്ങേർക്ക് പണി…
ഓരോ ഫോട്ടോ നോക്കി വിട്ട കൂട്ടത്തിൽ ഒരു വീഡിയോ അവൾടെ കണ്ണിൽ ഉടക്കി…. അത് പ്ലേ ചെയ്തതും അവൾടെ ശരീരത്തിൽ ഒരു തളർച്ച അനുഭവപ്പെട്ടു.. കണ്ട കാഴ്ചയിൽ തളർന്നു താഴെ പോവാതെ ഇരിക്കാൻ അവള് ബെഡിൽ ഇരുന്നു…
കണ്ടത് വിശ്വസിക്കാൻ ആവാതെ ലക്ഷ്മി അത് ഒന്നൂടെ നോക്കി…
രാഹുൽ തന്നെ…. തന്നോട് നേരിട്ട് .എന്നെ കൊല്ലും എന്ന് പറഞ്ഞ സൂര്യയുടെ കയ്യിൽ .നിന്ന് പൈസ വാങ്ങുന്നു… എന്താ അവൻ അവളോട് പറഞ്ഞത് തന്നെ കൊല്ലാൻ ആക്സിഡന്റ് പ്ലാൻ ചെയ്തു എന്നോ…
കണ്ടതും കേട്ടതും വിശ്വസിക്കാൻ ആവാതെ വല്ലാത്ത ഒരു അവസ്ഥയിൽ ലക്ഷ്മി ഇരുന്നു .. കണ്ണീരു മഴ പോലെ പെയ്തു ഇറങ്ങി മനസു ആണെങ്കിൽ കടൽ. പോലെ ഇരമ്പുന്നു… ഗാലറിയിൽ നിന്നും പുറത്തു വന്നു ഫോൺ പഴയതുപോലെ ടേബിളിൽ വെച്ചു…
അഭി ഏട്ടാ പ്ലീസ് ഒന്നു സഞ്ജു ഏട്ടനെ വിളിച്ചു പറ ചുമ്മ പറഞ്ഞത് ആണന്നു…
സൗണ്ട് കേട്ട് അവള് തല ഉയർത്തി നോക്കി ആമി അഭിയുടെ പുറകെ സഞ്ജുവിനെ വിളിക്കാൻ പുറകെ നടക്കുന്നു…
എന്റെ ആമി നി ഒന്ന് അടങ്ങൂ ഞാൻ ഫോൺ എടുക്കട്ടെ….
അപ്പോ വിളിച്ചിട്ട് എന്നെ വിളിക്കാൻ പറ….
പറയാം നി എൻ്റെ തലക്ക് കുറച്ചു സ്വസ്ഥത താ….
ടേബിളിൽ നിന്നു ഫോൺ എടുത്തു അതിൽ നോക്കി നിന്ന അഭിയേ ലക്ഷ്മി അദ്യം ആയി കാണുന്ന പോലെ നോക്കി… അപ്പോളും ഏറ്റവും വലിയ വിശ്വസ്തന്റ് ചതിയിൽ നീറി അനുസരണ ഇല്ലാതെ അവളുടെ കണ്ണിൽ നിന്ന് കണ്ണീരു ഒഴുകി ഇറങ്ങി….
അഭിരാം ….
എന്താ ലക്ഷ്മി…
സഞ്ജീവ് വിളിച്ചിരുന്നു ഒന്നു വിളിക്കാൻ പറഞ്ഞു….
ഹ വിളിക്കാം… നി ഇങ്ങനെ എന്തിനാ കരയുന്നത് . ഇപ്പൊ. ഞാൻ അങ്ങോട്ട് പോയപ്പോൾ നി ചിരിച്ചോണ്ട് അല്ലേ നിന്നത്…
അത് ഞാൻ …
ലക്ഷ്മി എന്ത് പറയണം എന്നറിയാതെ വാക്കുകൾക്ക് വേണ്ടി പരതി..
ഒരു മിനിറ്റ് ലക്ഷ്മി സഞ്ജുവിനെ ഒന്ന് വിളിക്കട്ടെ…
എന്താ സഞ്ജു വിളിച്ചത്….
അഭി ഞാൻ ഇന്ന് സിറ്റിയിൽ വെച്ചു രാഹുലിനെയും സൂര്യയും ഒന്നിച്ചു കണ്ടൂ….
അതിനു എന്താടാ അവർ കമ്പനി ആണന്നു നിനക്ക് അറിയില്ലേ….
അഭി എനിക്ക് എന്തോ പേടി ഉണ്ട് .. നി സൂക്ഷിക്കണം ഇനി കുറച്ചു ദിവസം വീട്ടിൽ തന്നെ ഇരുന്ന മതി…
പിന്നെ അവനെ പോലെ ഒരുത്തനെ പേടിച്ച് വീട്ടിൽ ഇരിക്കാൻ ആണല്ലോ ഇതിലും വലുത് വന്നിട്ട് പെടിച്ചിട്ടില്ല പിന്ന ഇവൻ….
അഭി എവിടേലും പോകുന്നേ വിളിച്ച മതി ഞാൻ വരാം..
നിനക്ക് വേറെ ഒരു പണിയും ഇല്ലല്ലോ എനിക്ക് ബോഡി ഗാർഡ് ആവാൻ .. ഞാൻ കുറച്ചു ബിസി ആണ് വിളിക്കാം..
ലക്ഷ്മി നി എന്താ പറയാൻ വന്നത്…
അഭിരാം എനിക്ക് ഒന്നു പുറത്ത് പോണം…
എവിടെ എന്തിന്?.
എനിക്ക് ഒരാളെ കാണാൻ ഒരു അത്യാവശം ഉണ്ട്…
രാഹുലിനെ ആണോ … ഇന്ന് എന്തായലും പറ്റില്ല…
അതെന്താ എനിക്ക് അവനെ കണ്ടൂ ഒരു കാര്യം ചോദിക്കാൻ ആണ്…
ഒറ്റക്ക് ഞാൻ വിടില്ല… ഞാൻ കൂടെ വരാം എന്നു വെച്ച് ഇന്ന് ഞാൻ ഫ്രീ അല്ല… എനിക്ക് ഉച്ച കഴിഞ്ഞു ഒരു മീറ്റിംഗ് ഉണ്ട്…
അഭിരാം പ്ലീസ്….
സോറി ഡിയർ ഞാൻ ഇത്തിരി ബിസ്സി ആണ്…
അഭി റൂമിൽ നിന്നു പോയതും ലക്ഷ്മി വീണ്ടും ചിന്തയിൽ ആണ്ടു…
എന്ത് ചെയ്യും കണ്ട വീഡിയോയുടെ കാര്യം ചോദിക്കാതെ വയ്യ എന്തിന് വേണ്ടി ആവും എന്നെ… എന്നെ ഏതേലും വിധത്തിൽ അവൻ ചതിച്ചെങ്കിൽ അവനെ ഞാൻ വെറുതെ വിടില്ല. ദേഷ്യത്തിൽ. ലക്ഷ്മി അവളുടെ കൈ ചുരുട്ടി….
അഭി ഓഫീസിൽ പോവാൻ ഡ്രസ്സ് ചെയ്യുമ്പോൾ ആണ് ആമി യും ലക്ഷ്മിയും അങ്ങോട്ട് വന്നത്….
അഭി ഏട്ടാ ഈ വൈറ്റ് ഷർട്ട് മാറ്റി ഒരു ബ്ലുവോ റെഡ് ഓകെ ഇടു. ..
പിന്നെ ഞാൻ കോളേജിൽ പോകുവല്ലേ ഒന്നു പോടി….
പിന്നെ ഓഫീസിൽ പോണ എല്ലാരും വൈറ്റ് ഇടുള്ളു..
ഫോർമൽ ആയി ഡ്രസ്സ് ചെയ്യുമ്പോൾ വൈറ്റ് ആണ് നല്ലത്.. അതും അല്ല എനിക്ക് ഇത്തിരി ഏജ് കുറവായത് കൊണ്ട് മീഡിയ ഒളിഞ്ഞും തെളിഞ്ഞും എനിക്ക് പണി തരാൻ നോക്കി ഇരിക്ക. ഡ്രസിന്റെ കാര്യത്തിൽ പണി വാങ്ങാൻ വയ്യ…
പിന്നെ ഓഫീസിൽ കൂടുതൽ ടൈമിൽ നോർമൽ ഡ്രസ്സിൽ പോണത് എന്ന പരാതി ഡാഡിക്കും ഉണ്ടു ഇതവുംപോ ആർക്കും കുഴപ്പവും ഇല്ല ..
എന്റെ പൊന്നു അഭി ഏട്ടാ നിങൾ എന്തേലും കാണിക്കൂ.. ഞാൻ പോകുവാ…
അതാ നല്ലത്. ലക്ഷ്മി ഞാൻ ഇറങ്ങുന്നു . ഒറ്റക്ക് എങ്ങും പോവരുത് കേട്ടല്ലോ….
ഇല്ല അഭിരാം…
അഭി പോയതും ലക്ഷ്മി തൻ്റെ ഫോൺ എടുത്തു. രാഹുലിനെ വിളിക്കണം ഇത്ര വലിയ ചതി തന്നോട് ചെയ്തത് എന്നറിയണം….
ഹലോ രാഹുൽ ഞാനാ ലക്ഷ്മി…
മനസിൽ ആയി എന്താ നിന്റെ തീരുമാനം..
രാഹുൽ നിനക്ക് സൂര്യയെ അറിയുമോ….
പെട്ടന്ന് സൂര്യയുടെ പേര് കേട്ടു രാഹുൽ ഒന്നു. പതറി…
സൂര്യ ഏതു സൂര്യ ആരുടെ കാര്യം. ആണ് നി പറയുന്നത്….
. നി അല്ലേ എന്നെ. അവിടെ ജോലിക്ക് കേറ്റിയത് എന്നിട്ട് നിനക്ക് ഇപ്പൊ സൂര്യ ആര എന്നറിയില്ല…
ആ സൂര്യ നേരിട്ട് അറിയില്ല …
. എന്തിനാണ് രാഹുൽ ഇങ്ങനെ നട്ടാൽ മുളക്കാത്ത കള്ളം പറയുന്നത്…
എന്ത് കള്ളം അഭിരാം എന്തെങ്കിലും എന്നെ പറ്റി പറഞാൽ തീരാൻ ഉള്ളതോ ഉള്ളൂ നിനക്ക് എന്നിൽ ഉള്ള വിശ്വാസം…
അതിനു അഭിരാം എന്തു പറയാൻ. അല്ലേലും നിന്നെ പറ്റി അഭിരാമിന് എന്തറിയാം…
. നി എന്താ ഞാൻ എന്തോ തെറ്റു ചെയ്ത മട്ടിൽ സംസാരിക്കുന്നത്.. അഭിരാം വർമ്മയുടെ ഭാര്യ എന്ന അഹങ്കാരം ആണോ?…
രാഹുൽ എനിക്ക് കള്ളം പറയുന്നത് ഇഷ്ടം അല്ല … സത്യം പറ നീയും സൂര്യയും തമ്മിൽ എന്താ ബന്ധം….
എനിക്ക് പലരും ആയും ബന്ധം. കാണും അത് ചോദിക്കാൻ നി ആര?… നി പോയി നിന്റെ കേട്ടിയവന് ആരോട് ഓകെ ബന്ധമുണ്ടെന്ന് പോയി തിരക്ക് ഒത്തിരി കാണും…
രാഹുൽ ഇതൊന്നും എനിക്ക് അറിയണ്ട നീയും സൂര്യയും ആയി എന്താ ബന്ധം എന്ന് മാത്രം അറിഞ്ഞ മതി …
എനിക്ക് അവരെ അറിയില്ല എന്ന് ഞാൻ പറഞ്ഞില്ലേ ലക്ഷ്മി….
അതൊക്കെ പോട്ടെ രാഹുൽ നി ആ പൈസ നി എന്ത് ചെയ്തു …
ഏതു പൈസ?..
. എന്നെ ചിതയിൽ വെക്കാൻ നി അവളോട് മേടിച്ച പൈസ എന്ത് ചെയ്തു എന്ന്… സ്നേഹിച്ച പെണ്ണിനെ കൊല്ലാൻ കാശും വാങ്ങിച്ചു പോയി ചത്തുടെ നിനക്ക്…
അപ്പോ നി എല്ലാം അറിഞ്ഞു ഇനി ഞാൻ നിഷേധിക്കുന്നതിന് എന്ത് അർത്ഥം ആണ് ഉള്ളത്… പിന്നെ നിന്നെ ചിതയിൽ വെയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല എനിക്ക് ഒറ്റ ലക്ഷ്യം ഉള്ളൂ നിന്നെയും നിന്റെ പ്രിയപ്പെട്ട ഭർത്താവിനെയും അകറ്റുക…. എന്തിനാടി നിനക്ക് അവനെ പോലെ ഒരു ഭർത്താവ് അതിനു ഉള്ള യോഗം ഒന്നും നിനക്ക് ഇല്ല…
. രാഹുൽ പറയുന്ന ഓരോ വാക്കും സൂക്ഷിച്ചു പറയണം. നി എന്നെ ചതിച്ചത അല്ലേ …
അതേ നന്നായി ചതിച്ചു ആറ് വർഷം ആയി അങ്ങനെ തന്നെ അല്ലേ … നിന്റെ മുന്നിൽ അഭിനയിച്ചത് വല്ല സിനിമയിലും ആയിരുന്നു എങ്കിൽ എനിക്ക് ഓസ്കാർ കിട്ടിയേനെ….
. എന്തിന് വേണ്ടി ഞാൻ നിന്നോട് എന്താ ചെയ്തേ ,?
കരഞ്ഞു കൊണ്ടാണ് ലക്ഷ്മി അത്രയും ചോദിച്ചത്….
അതൊക്കെ നിന്റെ പ്രിയപ്പെട്ട ഭർത്താവിന് അറിയാം.. അവൻ ജീവനോടെ വീട്ടിൽ വന്നാൽ ചോദിക്ക് പറഞ്ഞു തരും…
എനിക്ക് അറിയില്ലെട നിന്നെ … അഭിരമിനേ. പോലെ ഒരാളെ നേർക്ക് നേരെ നിന്ന് തോല്പിക്കാൻ ഉള്ള തന്റേടം ഒന്നും നിനക്ക് ഇല്ല…
. എനിക്ക് അറിയാം അങ്ങനെ ഒന്നും വീഴുന്ന ഒരു ഒറ്റയാൻ അല്ല അഭിരാം വർമ്മ എന്ന്… അത് കൊണ്ട് അവനോടു നേരിട്ട് ഏറ്റു മുട്ടുന്നതും മണ്ടത്തരം ആണ്.. പക്ഷേ പാണ്ടി ലോറിക്ക് അഭിരാം വലിയ പുള്ളി ആണന്നു. ഉള്ള ചിന്ത ഒന്നും കാണില്ല…. . ഒന്നുണ്ട് ലക്ഷ്മി അവൻ എൻ്റെ ശത്രു ആണ് എങ്കിലും പറയാതെ വയ്യ സ്വന്തം പെണ്ണിനെ ഇത്രയും സ്നേഹിക്കുന്ന ഒരാണിനേ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല… പക്ഷേ എന്ത് ചെയ്യാം നിനക്ക് അവനോപ്പം ജീവിക്കാൻ യോഗം ഇല്ല…
രാഹുൽ എന്നോട് എന്തെങ്കിലും പക ഉണ്ടെങ്കിൽ എന്നോട് തീർക്കണം അല്ലാതെ അഭിര മിനേ. ഒന്നും ചെയ്യരുത്…
. നിങൾ രണ്ടാളും ഇങ്ങനെ തുടങ്ങിയാൽ വലിയ പാടാ … അവൻ പറയും നിന്നെ ഒന്നും ചെയ്യരുത് അവനെ എന്തു വേണേൽ ചെയ്യാൻ.. ഇപ്പൊ നീയും ഇങ്ങനെ …. എന്തായാലും മരണത്തിന് നിന്നെ ഞാൻ വിട്ടു കൊടുക്കില്ല. നി ഉണ്ടാവണം എന്റെ കൺമുന്നിൽ പ്രിയപ്പെട്ടത് ഓരോന്നും കൈ വിട്ടു പോകുന്ന കണ്ടൂ കൊണ്ട്…. പിന്നെ ഞാൻ നിന്റെ ഭർത്താവിനോട് എന്റെ ഒരു വലിയ ആഗ്രഹം പറഞ്ഞിട്ടുണ്ട് എന്താണ് എന്ന് അറിയുമ്പോൾ ഒന്നു സഹകരിക്കണം… ആറു വർഷം കൊണ്ട് നി എന്ന പെണ്ണിനോട് ആകെ തോന്നിയ വികാരം അതാ…
നി എന്താ എന്നെ പറ്റി വിചാരിച്ചത് നിന്റെ കൂടെ അതിനു വേറെ ആളെ നോക്കണം രാഹുൽ…
അല്ലേലും നി നല്ല രീതിയിൽ പോവില്ല എന്ന് എനിക്കറിയാം നമ്മുക്ക് നോക്കാം ഇപ്പൊ നി പോയി നിന്റെ കെട്ടിയവന് വേണ്ടി പ്രാർത്ഥിക്ക്….
ഫോൺ വെച്ചതും ദേഷ്യത്തിൽ ലക്ഷ്മി ബെഡിൽ ഇരുന്നു…
ഇവനെ ഇത്രയും കാലം വിശ്വസിച്ച എന്നെ അവൻ പാവം അഭിരാം ഇതാവും അമ്മ പറഞ്ഞ അഭിര മീനെ പറ്റി ഉള്ള എന്റെ വലിയ തിരിച്ചറിവ്…
പക്ഷേ എന്തിന് ആവും അവൻ എല്ലാം അഭിരാമി നു്. അറിയാം പക്ഷെ പാവം കണ്ണാടിക്ക് മുന്നിൽ ചെന്നു അവള് നിന്നും തൻ്റെ പ്രതിബിംബം തന്നെ കളിയാക്കുന്നത് പോലെ അവൾക്ക് തോന്നി…. ഒഴിഞ്ഞു കിടക്കുന്ന അവളുടെ സീമന്തരേഖയിൽ സങ്കടത്തി ലും അതിൽ ഉപരി കുറ്റബോധത്തി ലും നോക്കി…
മുന്നിൽ ഇരുന്ന സിന്ദൂര ചെപ്പിൽ നിന്നു ഒരു നുള്ള് സിന്ദൂരം എടുത്ത് അവൾടെ സീമന്തരേഖ ചുവന്നപ്പോൾ ഇത് വരെ ഇല്ലാത്ത നിർവൃതിയിൽ അവള് തൻ്റെ കണ്ണുകൾ ഇറുക്കി അടച്ചു..
തുടരും……
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Lakshmi written by Aswathy Umesh
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
അടിപൊളി ആയി പോകുന്നുണ്ട് കെട്ടോ 🤩🤩