മുന്നിൽ നിൽക്കുന്ന ലക്ഷ്മിയെയും അഭിയേയും മാറി മാറി അവൻ നോക്കി…
സഹോദര ഈ നിൽക്കുന്ന ആളു പൂട്ടി ആണോ എന്ന് വേഗം നോക്കു… രാത്രിക്ക് മുന്നേ വീട്ടിൽ കേറേണ്ടതാ….
തന്നെ നോക്കി നിൽക്കുന്ന അഭിയെ കണ്ടപ്പോൾ തന്നെ അയാളുടെ നല്ല ജീവൻ പോയി…
അഭി മുന്നോട്ട് ചെന്നതും പേടിച്ച് പുള്ളി പുറകോട്ട് നീങ്ങി ….
അഭി അടുത്ത് ചെന്ന് കൈ പിടിച്ചു തിരിച്ചു അയാളുടെ പുറകിൽ കുട്ടി പിടിച്ചു….
ഇനി ഒരു തവണ കുടി നി അവളെ നോക്കിയാൽ ഉണ്ടല്ലോ നിന്റെ കണ്ണു ഞാൻ പിഴുത് എടുക്കും നിന്നെ എന്തൊക്കെയോ ചെയ്യണം എന്നുണ്ട് നിനക്ക് കിട്ടേണ്ടത് അവള് തന്നെ തന്നല്ലോ…
അഭി പിടിതത്തിൽ അയാൾക്ക് നന്നായി വേദനിച്ചു തുടങ്ങിയിരുന്നു…
ലക്ഷ്മി തൻ്റെ ചുറ്റും ഉള്ളവരെ നോക്കി അവരെല്ലാം തന്നെയും അഭിയെയും ആണ് നോക്കുന്നത് എന്ന് അവൾക്ക് മനസിൽ ആയി….
കുറച്ചു കോളേജ് സ്റ്റുഡന്റ്സ് അഭിയെ നോക്കി എന്തൊക്കെയോ പറയുന്നു ….
അഭി അയാളുടെ കൈ വിട്ടതും പുള്ളി ഓടി രക്ഷപെട്ടു…
കോളേജ് സ്റ്റുഡന്റ്സ് നടന്നു അവരുടെ അടുത്ത് വന്നു…
താങ്ക്സ് ഉണ്ട് ബ്രോ ഇവരെ കൊണ്ട് എന്ത് ശല്യം ആയിരുന്നു എന്നോ അങ്ങോട്ടും ഇങ്ങോട്ടും വിടില്ല വായിനോക്കികൾ… ഇനി കുറച്ചു നാള് കുഴപ്പം കാണില്ല….
ചേച്ചി ലക്കി ആണ് ചേച്ചിയെ പറഞ്ഞ ഉടൻ ബ്രോ പ്രതികരിച്ചില്ലെ…. ഇങ്ങനെ ഒരു ഭർത്താവ് ഉണ്ടേൽ എവിടെയും തല .കുനിയില്ല…
ലക്ഷ്മി അവരെ നോക്കി ഒന്നു പുഞ്ചിരിച്ചു….
ലക്ഷ്മി നമ്മുക്ക് എങ്കിൽ തിരിച്ചു പോവാം തൻ്റെ മൂഡ് മുഴുവൻ പോയി എന്ന് തോന്നുന്നു…..
ഡ്രൈവ് ചെയ്യുന്നതിന് ഇടയിൽ അഭി ലക്ഷ്മിയെ സൂക്ഷിച്ചു നോക്കി… ദേഷ്യത്തിൽ ആണ് ഇരിപ്പ് ഇടക്ക് എന്തൊക്കെയോ പറയുന്നുണ്ട്…..
ലക്ഷ്മി ….
അഭിയുടെ വിളിയിൽ അവള് ഞെട്ടി എണീറ്റു….
എന്താ അഭിരാം….
നി എന്താ ഈ ഒറ്റക്ക് പറയുന്നത്…..
അത് ഞാൻ അവരെ പറ്റി ….
അത് കഴിഞ്ഞില്ലേ നി അയാളെ തല്ലുകയും ചെയ്തു… അത് പോട്ടെ നി എന്താ ഒരാള് എന്തേലും പറഞാൽ ഉടൻ തല്ലുന്നത് ….
അത് ഞാൻ …
അവള് എന്തോ പറയാൻ നന്നായി ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് അവന് തോന്നി….
ഇഷ്ടം ഇല്ലെങ്കിൽ പറയണ്ട തനിക്ക് അച്ഛനെ കാണാനോ….
എന്തോ സമ്മാനം കിട്ടിയ കൊച്ചു കുഞ്ഞിനെ പോലെ ലക്ഷ്മി അവനെ നോക്കി….
ആ മുഖം കണ്ടപ്പോൾ അതവൾ ആഗ്രഹിച്ചു എന്നവന് തോന്നി….
ലക്ഷ്മി അച്ഛന് എവിടെയാ ട്രീറ്റ്മെന്റ്….
അത് ഒരു അടുത്ത സർക്കാർ ഹോസ്പിറ്റൽ .. പക്ഷേ വലിയ മാറ്റം ഒന്നും ഇല്ല….
എന്റെയും സഞ്ജുവിന്റെ യു് ഒരു ഫ്രണ്ട് ഉണ്ട് ഒരു ന്യൂറോസർജൻ നമ്മുക്ക് ഒന്ന് കാണിച്ചു നോക്കിയാലോ….
അത് വേണ്ട അഭിരാം…. അതൊക്കെ ഒരു ബുദ്ധിമുട്ട് ആവും….
ലക്ഷ്മി ഇപ്പോളും എന്നെ അന്യൻ ആയാണ് കാണുന്നത് …
അതൊക്കെ പിന്നീട് സംസാരിക്കാം അഭിരാം എനിക്ക് ഇപ്പൊ അച്ഛനെ ഒന്ന് കണ്ടാൽ മതി….
ഒരു കടയുടെ അവിടെ നിർത്തി എന്തൊക്കെയോ സാധനം വാങ്ങുന്ന അഭിയേ ലക്ഷ്മി നോക്കി ഇരുന്നു….
നാല് അഞ്ച് കവറും ആയി വണ്ടിയിൽ കേറിയ അവനോടു ലക്ഷ്മി ചോദിച്ചു …
ഇതൊക്കെ എന്തിനാ അഭിരാം…
നിത്യക്ക് ഇപ്പൊ എനിക്ക് എന്റെ ആമി എങ്ങനെ ആണോ അത് പോലെ തന്നെ ആണ് നിത്യയും….
ലക്ഷ്മി എന്തോ പറയാൻ ഒരുങ്ങിയതും… വേണ്ട എന്ന് പറഞ്ഞു അഭി ഡ്രൈവിംഗ് ശ്രദ്ധിച്ചു….
വണ്ടി ചെന്നതും ഫോണിൽ ആരോടോ കര്യം ആയി കത്തി വെക്കുന്ന നിത്യ. ആണ് കണ്ടത്….
അവരെ കണ്ടതും ചേച്ചി എന്ന് വിളിച്ചു ഓടി ചെന്നു….
നി ബുക് മുന്നിൽ തുറന്നു വെച്ചു മുടിഞ്ഞ ഫോൺ വിളി ആണല്ലോ…
അത് ചേച്ചി ഞാൻ അനത്തുനെ ….
നിത്യ എന്ന വിളിയിൽ അവള് തിരിഞ്ഞു നോക്കി…
ഹ സറോ കേറി വാ….
നിത്യ സാധാരണ എല്ലാരും ചേച്ചിടെ ഭർത്താവിനെ ചേട്ടാ എന്ന വിളിക്കുക….
സോറി സാർ അല്ല ചേട്ടാ കേറി വാ…
അമ്മേ ഇതാരാ വന്നെ എന്ന് നോക്കു നിത്യയുടെ ഒച്ച കേട്ട് ചെറിയമ്മ പുറത്ത് വന്നു….
നിങ്ങളോ കേറി വാ….
ലക്ഷ്മിക്ക് അച്ഛനെ കാണാൻ ആയിരുന്നു തിടുക്കം ..ഓടി ചെന്ന് കട്ടിലിന്റെ അടുത്ത് ഇരുന്നു…..
എന്തോ ഒരു സന്തോഷം .അച്ഛന് ഉള്ളത് ആയി അവൾക്ക് തോന്നി….അങ്ങോട്ട് കേറി വന്ന അഭിയെ കണ്ടും അദ്ദേഹം ഒന്നു പുഞ്ചിരിച്ചു…..
ലക്ഷ്മി അച്ഛനെ നോക്കി താൻ ഉണ്ടായിരുന്ന സമയത്ത് എങ്ങനെ അച്ഛനെ നോക്കിയോ അത് പോലെ തന്നെ ആയിരുന്നു ഇപ്പോളും….
നി നോക്കണ്ട നിന്റെ അച്ഛനെ ഞാൻ നന്നായി തന്നെ ആണ് നോക്കുന്നത്…
ചായയും ആയി വന്ന ചെറിയമ്മയുടെ സംസാരം കേട്ട് ലക്ഷ്മി അങ്ങോട്ട് ചെന്നു….
നന്ദി ചെറിയമ്മ എൻ്റെ അച്ഛനെ നന്നായി നോക്കുണ്ടല്ലോ എനിക്ക് അത് മതി….
അയ്യോ മോളേ അത് നിന്നെയും നിന്റെ അച്ഛനോടും ഉള്ള സ്നേഹം കൊണ്ട് ഒന്നും അല്ല… ദാ നിൽക്കുന്ന പണം കായ്ക്കുന്ന ആ വന്മരം .കണ്ട….
പുറത്ത് നിന്ന് ഫോൺ ചെയ്യുന്ന അഭിയേ
നോക്കി അവർ പറഞ്ഞു….
അതാണോ കാര്യം ഞാൻ എന്നും അഭീരമിന്റെ ഭാര്യ ആയി ജീവിക്കും എന്നാണോ ചെറിയമ്മ കരുതുന്നെ….
അയ്യോ ജീവിതകാലം മുഴുവനും ജീവിക്കാൻ ഒന്നും ഞാൻ പറയില്ല … എന്റെ മോളേ കല്യാണം കഴിച്ചു വിടുന്ന വരെ മതി.. അത് കഴിഞ്ഞ് നി ഇവിടെ വന്ന് എന്താന്ന് വെച്ച കാണിക്കൂ….. എനിക്ക് എന്റെ മോൾടെ ജീവിതം നോക്കിയാൽ മതി….
അത് പറഞ്ഞു അകത്തോട്ടു പോയ അവരെ കണ്ട് നിത്യ അങ്ങോട്ട് വന്നു…
ഉടനെ ഉണ്ടോ ചേച്ചി എന്റെ കല്യാണം….
ഹ നാളെ തന്നെ ഉണ്ട് പോയി പഠിച്ചോ മര്യാദക്ക്….
ഞാൻ പഠിക്കുന്നുണ്ട്….
എന്താ രണ്ടാളും കുടി ….
ഈ ചേച്ചി എപ്പോളും ഫുൾ കലിപ്പ് ആണ് ചേട്ടാ…
ഞാൻ വഴക്ക് പറഞ്ഞതാ കുറ്റം നിനക്ക് ഇപ്പൊ പഠിക്കാൻ ആണോ കെട്ടാൻ ആണോ തിരക്ക്….
അത് പിന്നെ ചേച്ചി കല്യാണം കഴിഞ്ഞു പഠിക്കല്ലോ…
അതിലും നല്ലത് പഠിത്തം കഴിഞ്ഞ് കെട്ടുന്നത് ആണ്.. നി പോയി പഠിക്കാൻ നോക്കു….
ഒന്നും മനസിൽ അഭി രണ്ടു പേരെയും മാറി മാറി നോക്കി…
എന്റെ പൊന്നു ചേട്ടാ നിങ്ങൾക്ക് ഇതിലും വലുത് എന്തോ വരാൻ ഇരുന്നത് ആണ് ഇത് പോലെ ഒരു ആൻ റൊമാൻറിക് മുരച്ചി….
ഡി നിന്നെ ഞാൻ..
ലക്ഷ്മി നമ്മുക്ക് ഇറങ്ങാം എനിക്ക് കുറച്ചു പണി ഉണ്ട്….
അകത്ത് അച്ചനോട് യാത്ര പറഞ്ഞു പോകാൻ ഇറങ്ങി ….
ചേച്ചി ….
എന്താ അനന്തുന്‍റെ അച്ഛനെ അറിയാമോ എന്ന് ചേട്ടനോട് ഒന്നു ചോദിക്കൂ…
എന്തിന് …
അല്ല ചുമ്മ ഒന്നു .. ചോദിക്കാം…
എന്തായാലും ഉടനെ ഒന്നും വേണ്ടല്ലോ… അതും അല്ല എന്നും അഭിരാം എൻ്റെ ഭർത്താവ് ആവും എന്നും പറയാൻ പറ്റില്ല… അത് കൊണ്ട് ഇപ്പൊ പോയി പഠിക്ക്…
ചേച്ചിക്ക് വട്ട ചേട്ടനെ പോലെ ഒരാളെ കിട്ടി എനിട്ടും …
ദേഷ്യത്തിൽ നിത്യ അകത്തേക്ക് പോയി…
തിരിച്ചു ഉള്ള യാത്രയിൽ ലക്ഷ്മിയുടെ മനസു ശാന്തം ആയിരുന്നു എന്ത് ലക്ഷ്യം മുന്നിൽ കണ്ടും ചെറിയമ്മ അച്ഛനെ . നന്നായി നോക്കുന്നുണ്ട്….
ലക്ഷ്മി . നിത്യക്ക് ഒരു അഫെയർ ഉണ്ടല്ലേ….
അഭിറമിന് എങ്ങനെ …
എന്ന് ചോദിച്ചു കൊണ്ട് ലക്ഷ്മി അത്ഭുതത്തിൽ അവനെ നോക്കി…
അതോ അത്യാവശ്യം നല്ല കോൺടാക്റ്റ് ഉള്ള ബിസിനെസ്സ് മാൻ ആണ് എന്നാണ് എൻ്റെ വിശ്വാസം … അതിലും എല്ലാം ഉപരി എൻ്റെ സഞ്ജുവിനേ ഒരാളുടെ ഫോട്ടോ കാണിച്ച മതി അവരുടെ ജാതകം വരെ അവൻ തപ്പി കൊണ്ട് വരും…
പക്ഷേ എങ്ങനെ?
അതോ കഴിഞ്ഞ ദിവസം ഞാൻ അവരെ രണ്ടു പേരെയും സിറ്റിയിൽ വെച്ചു കണ്ടൂ … അപ്പോ . ചെറുക്കനെ പറ്റി അന്വേഷിച്ചു എൻ്റെ ആമി ആണ് എങ്കിൽ ഞാൻ എന്ത് ചെയ്യും അത് തന്നെ …
അത് അഭിരാം ചെറുക്കന്റെ പേര് അനന്തു എന്നറിയാം അല്ലാണ്ട് കൂടുതൽ ഒന്നും അറിയില്ല…
പയ്യന്റെ അച്ഛനെ എനിക്ക് അറിയാം … പേഴ്സണൽ ആയി അറിയില്ല ഒഫീഷ്യൽ ആയി അറിയാം … സിറ്റിയിൽ ബ്ലൂ ഡയമണ്ട് എന്ന ഒരു കമ്പനി ഉണ്ട് അതിന്റെ ലീഗൽ അഡ്വൈസർ അദ്ദേഹം ആണ് സഹദേവ് നമ്പ്യാർ….
എനിക്ക് ഇതൊന്നും അറിയില്ല…
ലക്ഷ്മി ഭർത്താവ് ആയി അല്ല നിനക്ക് അങ്ങനെ എന്നെ കാണാൻ പറ്റില്ല. എന്നും. അറിയാം നല്ല ഒരു ഫ്രണ്ട് ആയി ചോദിക്കുവാ നി എന്താ പെട്ടന്ന് ഇങ്ങനെ ടെൻഷൻ ആവുന്നതും എടുത്ത് അടിച്ച പോലെ അവരെ തല്ലുകയും ചെയ്യുന്നത്… എന്റെ കാര്യം. തന്നെ അങ്ങനെ ആയിരുന്നില്ലേ ഞാൻ പറയാൻ വന്നത് മുഴുവൻ കേട്ടില്ല അതിനു മുന്നേ…
അഭിരാം ഇപ്പൊ ഇതിനെ പറ്റി പറയാൻ എനിക്ക് പറ്റില്ല .. പ്ലീസ്…
അവൾടെ വെപ്രാളവും സങ്കടവും കണ്ടൂ അവൻ ഒന്നും ചോദിച്ചില്ല….
അഭി മുറിയിലേക്ക് വന്നപ്പോ എന്തോ ചിന്തിച്ചു ഇരിക്കുന്ന ലക്ഷ്മിയെ ആണ് കണ്ടത്… അവൻ അവളെ ഒന്ന് നോക്കി ബാൽക്കണിയിൽ പോയി നിന്നു…
അഭിരാം പെട്ടന്ന് ഉള്ള ലക്ഷ്മിയുടെ വിളിയിൽ അവൻ തിരിഞ്ഞു നിന്നു…
എന്താ ലക്ഷ്മി….
അഭിരാം നിങ്ങളെ പറ്റി ഞാൻ എങ്ങനെ വിലയിരുത്തി യൊ അതിനു എല്ലാം വിപരീതം ആണ് നിങൾ … അത് നിങ്ങളുടെ കുഴപ്പം അല്ല എന്റെ മനസിന്റെ കുഴപ്പം ആണ്… നിങ്ങളോട് എന്തൊക്കെയോ സംസാരിക്കാൻ ആണ് എൻ്റെ മനസു ഇപ്പൊ പറയുന്നത്….
ലക്ഷ്മിക്ക് എന്തും എന്നോട് പറയാം എന്തും….
അഭിരാം ഞാൻ നിങ്ങളോടു ഒരു കാര്യം ചോദിക്കട്ടെ?….
ചോദിച്ചോ….
അവളുടെ ചോദ്യത്തിന് ആയി അഭി അവളെ തന്നെ നോക്കി നിന്നു…
ലക്ഷ്മി എന്താ പറയാൻ ഉള്ളത്…..
അത് അഭിരാം ഇപ്പൊ രാഹുൽ നിങ്ങളുടെ കയ്യിൽ ആണന്നു ഒഴിച്ചാൽ ഒരു ദേഷ്യവും എനിക്ക് നിങ്ങളോട് ഇല്ല…
ഞാൻ മനസിൽ ആക്കുന്നു നിങ്ങളിലെ നല്ല ഒരു മനുഷ്യനെ … അഭിരാം എന്ന നല്ലൊരു മകനെ നല്ല ഒരു സഹോദരനെ നല്ല ഒരു കൂട്ടുകാരനെ… അതിൽ എല്ലാം ഉപരി എന്നെ സ്നേഹിക്കുന്ന ആ മന സിനെ..
എനിക്ക് അറിയാം സ്വന്തം മകന്റെ ചോര പറ്റിയ ഈ താലി ചരടിൽ വിരലുകൾ ഓടിക്കുമ്പോൾ ആ അമ്മയുടെ മനസു ഒത്തിരി പൊള്ളി പിടഞ്ഞിട്ടുണ്ടവും… പക്ഷേ എന്നോടുള്ള ദേഷ്യത്തിന് പകരം ഞാൻ ആ കണ്ണിൽ കണ്ടത് ഇനി എങ്കിലും എന്റെ മകനെ ഒന്ന് മനസിൽ ആക്കികുടെ എന്ന ദയനീയത ആണ്…
ശരിയാണ് അഭിരാം വെറും നിസ്സാരം ആയി തീരണ്ട ഒരു കാര്യം ഈ കല്യാണം. വരെ കൊണ്ട് എത്തിച്ചത് എൻ്റെ എടുത്ത് ചാട്ടം ആണ്.. അഭിരാം അന്ന് പറഞ്ഞത് ഞാൻ നിന്ന് കേട്ടിരുന്നു എങ്കിൽ ഈ ഒരവസ്ഥ നമ്മുക്ക് മുന്നു പേർക്കും ഉണ്ടവില്ലയിരുന്ന്….
ലക്ഷ്മി നിന്നെ ഞാൻ സ്നേഹിച്ചത് ആത്മാർത്ഥമായി തന്നെ ആണ് … ഞാൻ ടെക്സ്റ്റൈൽ വരുന്നത് കുറവ് ആയിരുന്നു… ഒരിക്കൽ കേറി വന്നപ്പോ കണ്ടത് വെഡ്ഡിംഗ് സെക്ഷനിൽ നിൽക്കുന്ന നിന്നെ ആണ്.. ഏതോ കസ്റ്റമർ എടുത്ത സാരി വെച്ചു നോക്കുന്ന നിന്നെ… പിന്നെ പലപ്പോഴും ശ്രദ്ധിച്ചു ഒരിക്കൽ ആ ഇഷ്ടം തുറന്നു പറയാനും തീരുമാനിച്ചു പക്ഷേ നി ….
കർക്കശക്കാരനായ ഒരു അച്ഛൻ ആയിരുന്നു എങ്കിലും ഡാഡി എന്നെയും ആമിയെയും തല്ലിയിട്ടില്ല അമ്മ പിന്നെ വാക്ക് കൊണ്ട് പോലും നോവിച്ചിട്ടില്ല… അപ്പോ എന്നെ അദ്യം ആയി തല്ലിയ നിന്നോട് എനിക്ക് വാശി തോന്നി… അത് സത്യം ആണ് അതിൽ ഉപരി നി പറഞ്ഞ വാക്കുകൾ… നിങൾ വിളിച്ചാൽ കൂടെ കിടക്കാൻ വരുന്ന ഒത്തിരി പെണ്ണുങ്ങൾ കാണും എന്ന്.. ഈ നിമിഷം വരെ അഭിരാം ആ ഒരു ആവശ്യത്തിന് ഒരു പെണ്ണിനേയും സമീപിച്ചിട്ടില്ല…. ഞാൻ ഒന്ന് ചോദിക്കട്ടെ ലക്ഷ്മി ഒരാണ് പെണ്ണിൽ നിന്ന് ഇത് മാത്രം ആണോ ആഗ്രഹിക്കുന്നത് അങ്ങനെ ആണോ നി കരുതി വെച്ചിരിക്കുന്നത്….
പിന്നെന്താണ് അഭിരാം നിങൾ ആണുങ്ങൾ പെണ്ണിൽ നിന്ന് ആഗ്രഹിക്കുക… ഒരു 7 വയസ്സ് ഉള്ള ഒരു പെൺകുട്ടി നിങ്ങളുടെ അടുത്ത് വന്നു ഇരുന്നാൽ എന്ത് വികാരം ആണ് നിങ്ങളിലെ പുരുഷന് തോന്നുക വാത്സല്യം ആണോ അതോ കാമം ആണോ…
നി എന്തൊക്കെ ആണ് ലക്ഷ്മി ഈ ചോദിക്കുന്നത്….
അതേ അഭിരാം ആ ഏഴ് വയസു കരിയെ അടുത്ത് ചേർത്ത് ഇരുത്തിയപ്പോൾ അവൾടെ നീണ്ട മുടി വർണിച്ചപ്പോൾ കണ്ണുകൾ വർണിപിച്ചപ്പോ എന്ത് സുഖം ആവും ആ മനുഷ്യന് കിട്ടിയുണ്ടാവുക..
ഏതു പെൺകുട്ടി ഏതു മനുഷ്യൻ എനിക്ക് ഒന്നും മനസിൽ അവുനില്ല…
പെൺകുട്ടി ഞാൻ ആണ് ആ മനുഷ്യൻ ചെറിയമ്മയുടെ ആങ്ങ ളയും…
ഒരു ഞെട്ടലോടെ അഭി ലക്ഷ്മിയെ നോക്കി….
അതേ അഭിരാം അമ്മ മരിച്ച ശേഷം ചെറിയമ്മ വീട്ടിൽ വന്നപ്പോൾ ഒപ്പം അവരുടെ അനിയനും ഉണ്ടായിരുന്നു… 26 വയസു കാണും എന്നെ കാണുമ്പോൾ അയാൾക്ക് എന്നെ ഒത്തിരി ഇഷ്ടം ആയിരുന്നു…
എപ്പോ കണ്ടാലും ചേർത്ത് നിർത്തും മുടി കണ്ണ് ചൂണ്ട് മുക്ക് എന്തിന് ഏറെ ഞാൻ ഇട്ടിരുന്ന ഡ്രസിനെ വരെ ആ മനുഷ്യൻ വിവരിക്കും… അദ്യം സന്തോഷം തോന്നി പിന്നീട് ഒരു തവണ അച്ഛൻ ചെറിയമ്മക് ഒരു ഉമ്മ
കൊടുക്കുന്ന ഞാൻ നേരിൽ കണ്ടത് അപ്പോൾ അവർ പറഞ്ഞ കാര്യം ഞാൻ എന്ന പെൺകുട്ടിക്ക് ഒരു പുതിയ തിരിച്ച് അറിവ് ആയിരുന്നു…
എന്താ അവർ പറഞ്ഞത് പറ ലക്ഷ്മി …. സങ്കടത്തോടെ അഭി അവളോട് ചോദിച്ചു…
കതക് അടക്കു ആരേലും കണ്ടൂ വരില്ലേ എന്ന്… അന്നാണ് .അഭിരാം .എനിക്ക് മനസിൽ ആയത് ഉമ്മ
കൊടുക്കുന്നത് നല്ല ഒരു കാര്യം അല്ലെന്ന്… പിന്നീട് ഒരു തവണ അയാള് വന്നപ്പോ എന്നെ വിളിച്ചു പക്ഷേ എന്തോ എനിക്ക് ആ നിമിഷം തിരിഞ്ഞു ഓടാൻ ആണ് തോന്നിയത് …. അച്ഛന്റെ പുറകിൽ മറഞ്ഞു നിന്ന എന്നെ നിര്ബന്ധിച്ചു വിളിച്ചു ആയാൽ അടുത്ത് ഇരുത്തി ചേർത്ത് പിടിച്ചു… പക്ഷേ ആ നിമിഷം ഞാൻ അനുഭവിച്ച ഒരവസ്ഥ ഉണ്ടല്ലോ അഭിരാം ദേഹത്ത് കൂടെ പുഴു അരിക്കുന്ന പോലെ ആണ് എനിക്ക് തോന്നിയത്…
അയാൾ ഇപ്പൊ….
തികട്ടി വന്ന ദേഷ്യം കടിച്ചു പിടിച്ചു അഭി ചോദിച്ചു….
ഞാൻ എന്ന .കൊച്ചു കുട്ടിയെ എന്തൊക്കെയോ ചെയ്യണം എന്നയാൾക്ക് ഉണ്ടായിരുന്നു അതിനു അവസരം കിട്ടിയില്ല പിന്നെ എന്റെ ഭാഗ്യം കൊണ്ട് പുള്ളി തിരിച്ചു വന്നില്ല ആക്സിഡന്റ് ആയിരുന്നു . അല്ലെങ്കിൽ അയാളുടെ കയ്യിൽ തീരുമായിരുന്നു ഞാൻ എന്ന പെണ്ണിന്റെ ജീവിതം….
പിന്നീട് വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും എന്നെ വർണ്ണിക്കുന്ന ഓരോ ആണിലും ഞാൻ കണ്ടിരുന്നത് ആ മുഖം ആണ്… നീണ്ടു വളർന്നു ഇറങ്ങുന്ന എൻ്റെ മുടിയോട് എനിക്ക് ദേഷ്യം ആയിരുന്നു… എത്രയോ തവണ സ്വയം വെട്ടി കളഞ്ഞു എന്നറിയമോ… പക്ഷേ എന്നെ തോൽപ്പിച്ചു. അത് വീണ്ടും വളർന്നു ഇറങ്ങും…
ഓരോ രാത്രിയും പഠിച്ച പാഠം ജീവൻ അല്ല മാനം ആണ് വലുത് എന്നത് ആയിരുന്നു… പിന്നീട് എന്നോട് ആര് ഇഷ്ടം പറഞ്ഞു വന്നാലും ഞാൻ അറിയാതെ അവരെ തല്ലി പോകും.. ആ എന്റെ എടുത്ത് ചാട്ടം കൊണ്ട് മാത്രം ആണ് രാഹുലിന് അവന്റെ പെങ്ങളെ….
നിറഞ്ഞു വന്ന കണ്ണുകൾ ലക്ഷ്മി തുടച്ചു…
എന്താ പറ്റിയത് രാഹുലിന്റെ പെങ്ങൾക്ക്….
ആകാംക്ഷയോടെ അഭി ചോദിച്ചു…
രാഹുലും രാഖിയും ഇരട്ടകൾ ആയിരുന്നു …
ഞങൾ നല്ല .കൂട്ടുകാരും ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞു വന്ന എന്നെ ഞങ്ങൾടെ ക്ലാസ്സിലെ കുറച്ചു പേർ കമെന്റ് അടിച്ചു… കേൾക്കാത്ത പോലെ പോയത് പക്ഷേ അതിൽ ഒരുത്തൻ എൻ്റെ പിന്നി ഇട്ട മുടിയിൽ പിടിച്ചു വലിച്ചു… ഞാൻ തിരിഞ്ഞു നിന്നു ഒരടിയും കൊടുത്തു.. സ്കൂൾ വിട്ട സമയം ആയിരുന്നു എല്ലാരും അവന് ചുറ്റും കുടി അവന് വാശി എന്നോട് ആയിരുന്നു..
പിന്നെ കുറച്ചു നാള് ശല്യം .ഒന്നും ഉണ്ടായില്ല… ഒരു കലോത്സവ ദിവസം ഉച്ചയോടെ നിത്യ വീണു എന്ന് പറഞ്ഞു അവൾടെ .ക്ലാസ്സ് ടീച്ചർ വന്നു വിളിച്ചു … ഞാൻ അവളെ വീട്ടിൽ കൊണ്ടാക്കി തിരിച്ചു വന്നപ്പോ സ്കൂൾ മുറ്റത്ത് ഒരു ആൾക്കൂട്ടം ചെന്നപ്പോ കണ്ടത് ചോരയിൽ. മുങ്ങി കുളിച്ചു കിടക്കുന്ന രാഖിയെ ആണ്… അവളെ മടിയിൽ വെച്ചു രാഹുൽ കരയുന്നു… അവർ മുന്ന് പേരുണ്ടായിരുന്നു പോലീസ് പിടിച്ചപ്പോൾ അവർ പറഞ്ഞത് അവളോട് അല്ല എന്നോട് ആയിരുന്നു വിരോധം എന്നാണ്…
അഭിറമിന് അറിയുമോ പിന്നീട് ഒരു തരം വല്ലാത്ത അവസ്ഥയിൽ ആയിരുന്നു രാഹുൽ .. പെട്ടന്ന് ഒരു ദിവസം വന്നു എന്നോട് പറഞ്ഞു ലക്ഷ്മി ഞാൻ നിന്നെ പ്രണയിക്കുന്നു നിന്റെ കൂടെ ജീവിക്കാൻ ആണ് എൻ്റെ ആഗ്രഹം എന്ന് … എന്തോ മനസു കൊണ്ട് . ഇഷ്ടം അല്ലായിരുന്നു എങ്കിൽ കുടി എനിക്ക് നിഷേധിക്കാൻ തോന്നിയില്ല… ഒരു തരത്തിൽ ഞാൻ. അറിയാതെ ആണെങ്കിലും എനിക്ക് വേണ്ടി അല്ലേ രാഖി… ഒരു പ്രത്യേകതരം പ്രണയം ആണ് അവന്റെ ചിലപ്പോൾ തോന്നും ഒരു സ്നേഹവും ഇല്ല എന്ന്.. ചോദിച്ചു പോയാൽ പിണക്കവും.. ഇന്നെ വരെ മറ്റുള്ളവർക്ക് തോന്നുന്ന പോലെ എന്റെ മുടിയോ ശരീരവും ഒന്നും നല്ലതാണ് എന്നവൻ പറഞ്ഞിട്ടില്ല … ചിലപ്പോൾ മുഖത്ത് പോലും നോക്കാറില്ല…
ആ അമ്മ പിന്നെ എന്നോട് മിണ്ടാറില്ല … അത് കൊണ്ട് തന്നെ രാഹുലിന് എന്നെ കല്യാണം കഴിക്കാൻ പറ്റുമായിരുന്നില്ല അവന്റെ അമ്മ സമ്മതിക്കാതെ… അഭിരാം പ്ലീസ് രാഹുലിനെ വിടണം ഇനി ഞാൻ കാരണം ആ അമ്മയ്ക്ക് ഒരു നഷ്ടം അത് എനിക്ക് സഹിക്കില്ല .. ഇപ്പൊ തന്നെ അവർ നന്നായി എന്നെ ശപിച്ചു കഴിഞ്ഞു … ഇനി എനിക്ക് വയ്യ..
അഭിരാമിൽ നിന്ന് ഞാൻ എങ്ങും പോവില്ല.. നിങൾ ആഗ്രഹിക്കുന്ന പോലെ ഒരു ഭാര്യ ആവാൻ .ഞാൻ തയ്യാർ ആണ് അവനെ വെറുതെ വിടണം പ്ലീസ് ഞാൻ വേണേൽ ഈ കാലു പിടിക്കാം..
കരഞ്ഞു കൊണ്ട് താഴെ ഇരുന്ന അവളെ അഭി പിടിച്ചു എഴുന്നേൽപ്പിച്ചു…
നി എന്നിൽ നിന്ന് എങ്ങും പോവരുത് അതാണ് ഞാനും ആഗ്രഹിക്കുന്നത് … എന്ന് വെച്ചു ബുദ്ധിമുട്ടി എൻ്റെ ഭാര്യ ആവണ്ട… നിനക്ക് എന്ന് സ്വയം എന്നെ സ്നേഹിക്കാൻ പറ്റുന്നോ അന്ന് മതി… അതിനു എത്ര വർഷം കഴിഞ്ഞാലും പിന്നെ ഇതിന്റെ ഇടയിൽ കലങ്ങി തെളിയാൻ കുറച്ചു കാര്യങ്ങൽ കുടി ഉണ്ട്….
എന്താണ് എന്ന മട്ടിൽ ലക്ഷ്മി അഭിയെ നോക്കി….
അതിപ്പോ ലക്ഷ്മി അറിയാൻ സമയം ആയില്ല ചിലപ്പോൾ അറിഞ്ഞാൽ വിശ്വസിക്കുകയും ഇല്ല … അപ്പോ ഗുഡ് നൈറ്റ് പോയി കിടന്നോ എനിക്ക് ഇത്തിരി പണി ഉണ്ട്… നാളെ കുടി ഡാഡി പറഞ്ഞ പണി ചെയ്തില്ല എങ്കിൽ ….
എങ്കിൽ എന്താ അഭിരാം …
അതോ ഭാര്യ ഉണ്ടന്നോ കെട്ടിയത് ആണോ എന്നൊന്നും നോക്കില്ല നല്ലത് കേൾക്കണം .. എന്തിനാ വെറുതെ ഈ പ്രായത്തിൽ പുള്ളിയെ ഇട്ടു തൊണ്ട കീറിക്കുന്നെ….
അതാണോ അല്ലാതെ അഭിരാമിനു വഴക്ക് കേൾക്കാൻ മടി ആയിട്ട് അല്ല…
എന്തിന് എത്ര കാലം ആയി കേൾക്കുന്നു… ഇപ്പൊ ഡാഡി ബിസിനസ് ആവശ്യത്തിന് വിദേശത്ത് പോയാൽ അമ്മയ്ക്ക് പോലും എൻ്റെ ചെവിയുടെ അത്ര മിസ്സ് ചെയ്യില്ല . അത് ശീലം ആയി.. അപ്പോ പോയി കിടന്നോ….
ലാപ്ടോപ് എടുത്ത് മടിയിൽ വെച്ചു സോഫായിൽ ഇരുന്ന അഭിയെ ലക്ഷ്മി നോക്കി…
അഭിരാം നിങൾ ഓരോ നിമിഷവും എന്നെ അത്ഭുതപ്പെടുത്തുന്നു.. ഇന്നലെ രാത്രി നിങ്ങളിലെ പുരുഷനെ ഏറെ പേടിയോടെ ആണ് കണ്ടത് പക്ഷേ ഈ ഒറ്റ ദിവസം കൊണ്ട് നിങ്ങളെ ഞാൻ ബഹുമാനിക്കുന്നു… ബെഡിൽ ഒരു പേടിയും ഇല്ലാതെ ഉറങ്ങാൻ ആയി ലക്ഷ്മി തൻ്റെ കണ്ണുകൾ അടച്ചു….
അഭിരാം ടീ….
തൻ്റെ മുന്നിൽ കപ്പും ആയി നിൽക്കുന്ന ലക്ഷ്മിയെ കണ്ടൂ അഭി ഒന്നു ചിരിച്ചു…
ഗുഡ് മോണിംഗ് സ്വീറ്റ് ഹാർട്ട് ഇന്നെന്ത ടീ കയ്യിൽ ഇന്നലെത്തെ പോലെ ടേബിളിൽ വെക്കുന്നില്ല….
കയ്യിൽ വേണ്ട എങ്കിൽ ഞാൻ അങ്ങോട്ട് വെക്കാം…
അയ്യോ വേണ്ട വേണ്ട അടിയൻ കയ്യിൽ സ്വികരിച്ചോളം…
അപ്പോളാണ് അഭിയുടെ കഴുത്തിൽ കിടക്കുന്ന മാലയുടെ ലോക്കറ്റ് തൻ്റെ പേരാണ് എന്ന് അവള് കണ്ടത്… ആ നെഞ്ചില് പറ്റി കിടന്ന ലോക്കറ്റ് കൗതുകത്തോടെ ലക്ഷ്മി നോക്കി നിന്നു…..
എന്റെ ബോഡി ട്രോളൻ ഉള്ള നില്പ് ആണോ..
എന്താ അഭിരാം….
ഇന്നലെ ഒരു ഏതോ പരസ്യത്തിലെ കാര്യം പറഞ്ഞില്ലേ അത് പോലെ ഇന്നുണ്ടോ എന്ന്…
ഏതോ പരസ്യം അല്ല ന്യൂ രാജസ്ഥാൻ മർബിൽസിൻെറ ….
അത് എന്തും ആയികൊട്ടെ നി വേണേൽ എന്നെ രണ്ടു തല്ലിക്കോ ലക്ഷ്മി എങ്കിലും എന്റെ ബോഡിയെ ഒന്നും പറയരുത് പ്ലീസ്…. ഞാൻ ഒത്തിരി കഷ്ടപെട്ട ഇതൊന്നു ഇങ്ങനെ ആക്കി എടുത്തത്….
സോറി അഭിരാം …
അഭിരാം ഞാൻ ഇന്നലെ പറഞ്ഞ കാര്യം….
എന്താ ലക്ഷ്മി….
അത് രാഹുലിനെ വിടുന്നത് ഇത്ര ദിവസം ആയില്ലേ….
വിടുന്നതിനു കുഴപ്പം ഒന്നും ഇല്ല പക്ഷേ ലക്ഷ്മി എനിക്ക് ഒരു വാക്ക് തരണം …
എന്ത് വാക്ക്….
അങ്ങനെ ചോദിച്ചാൽ ഇനി മുതൽ രാഹുലിനെ കാണാനോ സംസാരിക്കാനോ ലക്ഷ്മി ശ്രമിക്കരുത്…
അഭിരാമിന് എന്നെ വിശ്വാസം ഇല്ലെ … ഇന്നലെ ഞാൻ പറഞ്ഞല്ലോ ഭാര്യ ആയി ജീവിക്കാൻ സമ്മതം ആണന്നു അങ്ങനെ ഒരു തീരുമാനം ഞാൻ മനസിൽ എടുതപ്പോ തൊട്ട് രാഹുൽ എനിക്ക് അന്യപുരുഷൻ ആണ്… പിന്നെ അവന്റെ ജീവൻ അതിന്റെ കാരണം ഞാൻ ഇന്നലെ പറഞ്ഞു കഴിഞ്ഞു….
ലക്ഷ്മി ഇത് വിശ്വാസ കുറവ് ഒന്നും അല്ല .. അങ്ങനെ എങ്ങാനും നി എന്നെ വിട്ടു പോയാൽ ഇന്നലെ കണ്ടത്തിലും ദയനീയം ആവും എന്റെ അവസ്ഥ… പിന്നെ ഞാൻ എന്താ ചെയ്യുക എന്ന് എനിക്ക് പോലും പറയാൻ പറ്റില്ല അത്രയും നിന്നെ ഞാൻ സ്നേഹിക്കുന്നു…..
ഞാൻ വാക്ക് തരാം പക്ഷെ കുറച്ചു സമയം എനിക്ക് തരണം എന്നെ സ്നേഹിക്കുന്നത് പോലെ തിരിച്ചു സ്നേഹിക്കാൻ ഞാൻ ശ്രമിക്കാം…
അഭിരാം ലക്ഷ്മിയുടെ അടുത്ത് വന്നു അവൾടെ കൈ എടുത്തു തൻ്റെ നെഞ്ചോട് ചേർത്ത് കുട്ടി പിടിച്ചു… കൈ വലിക്കാണോ വേണ്ടയോ എന്ന് ചിന്തയിൽ ലക്ഷ്മി ഒന്ന് പതറി….
നിന്നെ ഏതു നേരവും ഇങ്ങനെ ചേർത്ത് പിടിക്കാൻ ആണ് ലക്ഷ്മി എൻ്റെ ആഗ്രഹം …
അവളെ പോലും ഞെട്ടിച്ചു കൊണ്ട് അവന്റെ ചുണ്ടുകൾ ലക്ഷ്മിയുടെ കയ്യിൽ അമർന്നു… എന്തോ ഒരു തരിപ്പ് തൻ്റെ ശരീരത്തിൽ വ്യ് പിക്കുന്നത് അറിഞ്ഞു ലക്ഷ്മി പകച്ചു നിന്നു….
അഭി ഏട്ടാ എന്ന ആമിയുടെ വിളിയിൽ ഞെട്ടി അഭി ലക്ഷ്മിയുടെ കൈ വിട്ടു…
എന്തിനാ ആമി നി ഇങ്ങനെ രാവിലെ വിളിച്ചു കുവുന്നെ…
ഹായ് ചേച്ചി ഗുഡ് മോണിംഗ് ..
ഗുഡ് മോണിംഗ് ആമി…
ആമി ഇങ്ങനെ ഗുഡ് മോണിംഗ് പറയാൻ ആണോ രാവിലെ നി വിളിച്ചു കുവിയത്… ഒരു വിധത്തിലും മനുഷ്യന്റെ വഞ്ചി കരക്കു അടുക്കാൻ സമ്മതികരുത് കേട്ടല്ലോ…
കേട്ടോ ചേച്ചി അഭി ഏട്ടന് ഇപ്പൊ എന്നോട് ഒരു സ്നേഹവും ഇല്ല…
എന്റെ പൊന്നു ആമി നി സെന്റി അടിക്കാതെ വന്ന കാര്യം പറ….
അതോ എനിക്ക് ഈ പ്രോബ്ലം ഒന്നു സോൾവ് ചെയ്തു തരാമോ…
എന്റെ പ്രോബ്ലം സോൾവ് ചെയ്ത സമയം തന്നെ വന്നു നി കുളം ആക്കിയതും പോര ഇനി നിന്റെ ഞാൻ സോൾവ് ചെയ്യണോ.. നി എന്തിനാ അവനോടു വഴക്ക് ഇടാൻ പോയത്….
ആരോട്? അഭി ഏട്ടൻ എന്താ ഈ പറയുന്നത്… റിലേ മൊത്തം പോയോ കല്യാണം വരെ ഒരു കുഴപ്പം ഇല്ലാഞ്ഞ മനുഷ്യനാണ്…
നി സഞ്ജുവിന്റെ കാര്യം അല്ലേ .പറഞ്ഞത് …
അല്ല ഈ ടെക്സ്റ്റ് ബുക്കിലെ പ്രോബ്ലം .. ഒന്ന് ചെയ്ത് താ…
തൻ്റെ നേരെ ബുക്ക് . നീട്ടി പിടിച്ച ആമിയെ നോക്കുന്ന അഭിയെ കണ്ട് ലക്ഷ്മിക്ക് ചിരി വന്നു….
ഈ പ്രോബ്ലം ഇത് ഞാൻ സോൾവ് ചെയ്യാൻ ആണെങ്കിൽ നി എന്തിനാ കോളേജിൽ പോകുന്നത് ഞാൻ പോയ പോരെ…
അഭി ഏട്ടാ പ്ലീസ് … ഏട്ടനെ കൊണ്ടേ ഇത് പറ്റു…
ആമി ചേട്ടൻ രാവിലെ ഒന്നു കുളിച്ചു അത്രക്ക് അങ്ങ് സോപ്പ് ഇടല്ലെ വാ വന്നിരിക്ക് ഞാൻ നോക്കാം….
റൂമിൽ നിന്നു പൊരുമ്പോ ലക്ഷ്മി അഭിയുടെ ചുണ്ട് പതിഞ്ഞ തന്റെ കൈയിൽ നോക്കി… നേരത്തെ ആയിരുന്നു എങ്കിൽ താൻ എങ്ങനെ പ്രതികരിക്കും എന്നറിയില്ല ഇപ്പൊ എന്താ തനിക്ക് സംഭവിക്കുന്നത്… ഇതാണോ പ്രണയം അല്ലെങ്കിൽ സ്നേഹം അപ്പോ ഇത്ര നാളും തനിക്ക് രാഹുലിനോട് ഉണ്ടായിരുന്നത് എന്താണ്… അവൾടെ മനസിൽ കുടി അനവധി ചോദ്യങ്ങൾ കടന്നു പോയി….
അകത്തേക്ക് വന്ന അഭിയെ കണ്ടൂ രാഹുൽ ദേഷ്യം കൊണ്ട് തൻ്റെ കൈ ചുരുട്ടി…
ഇന്ന് തൊട്ടു നി സ്വതന്ത്രൻ ആണ് രാഹുൽ. ഇവിടെ നിന്ന് പോകുന്നു എന്നെ ഉള്ളൂ … പക്ഷേ എന്റെ കണ്ണുകൾ നിന്റെ പുറകെ ഉണ്ട്.. ആക്സിഡന്റ് നിനക്ക് ഹോബി ആണല്ലോ.. ഇനി നിനക്ക് എന്ത് പക ഉണ്ടേലും അത് എന്നോട് നേരിട്ട് ആവാം…
അഭിയുടെ മാലയിൽ കണ്ട ലക്ഷ്മി എന്ന പേരിൽ കത്തുന്ന പകയോടെ രാഹുൽ നോക്കി…. അത് മനസിൽ ആക്കി അഭി അവന്റെ അടുത്ത് ചെന്നു….
രാഹുൽ നി വിചാരിക്കുന്ന പോലെ ഒന്നും അല്ല അന്ന് നടന്നത്.. ലക്ഷ്മി ഒരു തെറ്റും ചെയ്തിട്ടില്ല..
മതി അഭിരാം നി എന്താ നിന്റെ ഭാര്യയെ ന്യായീകരിക്കുവാ എത്ര ന്യായീകരിച്ചാലും എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ശത്രു അവൾ ആണ് ഇപ്പൊ നീയും…
നിന്റെ മുന്നിൽ വന്നു എന്റെ പെണ്ണ് പാവം ആണ് അവളെ വെറുതെ വിടണം എന്ന് പറഞ്ഞു ഞാൻ കെഞ്ചില്ല.. ഇപ്പോളും ഞാൻ നിന്റെ മനസ്സിന്റെ വേദന മനസിൽ ആക്കുന്നു കാരണം ഞാനും എന്റെ പെങ്ങളെ ഒത്തിരി സ്നേഹിക്കുന്ന ഒരു സഹോദരൻ ആണ്…. എന്ന് വെച്ചു നിന്റെ പക തീർക്കാൻ എൻ്റെ പെണ്ണിനെ നിന്റെ മുന്നിൽ ഇട്ടു തരും എന്ന് പ്രതീക്ഷ ഒന്നും വേണ്ട….
ഇത് ലാസ്റ്റ് ആൻഡ് ഫൈനൽ വാണിങ് ഇനി നിനക്ക് ആരേലും കൊല്ലാൻ തോന്നുന്നെങ്കിൽ എൻ്റെ ഈ നെഞ്ചത്ത് ആവണം അല്ലാതെ എനിക്കും ചുറ്റും ഉള്ളവരുടെ ആരുടെ എങ്കിലും ദേഹത്ത് നിന്നെങ്കിലും ചോര പൊടിഞ്ഞ പ്രത്യേകിച്ചു. ലക്ഷ്മിയുടെ കേട്ടല്ലോ ….
അഭിരാം എല്ലാം നേടി എന്ന് വിചാരിച്ചു നിന്റെ ഈ വിജയ ചിരി ഉണ്ടല്ലോ അത് ഒത്തിരി കാലം നിന്റെ മുഖത്ത് കാണില്ല. നി സ്വപ്നം കാണുന്ന നിന്റെ ജീവിതം ഉണ്ടല്ലോ അത് നടക്കാനും പോണില്ല….
നോക്കാം രാഹുൽ ഞാൻ സ്വപ്നം കണ്ട എന്റെ ജീവിതം ലക്ഷ്മിക്ക് ഒപ്പം തന്നെ ഞാൻ ജീവിച്ചു തീർക്കും ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ … അപ്പോ ഞാൻ പോട്ടെ ഇടക്ക് ഇടക്ക് ഭാര്യയെ കാണണം അല്ലേ വല്ലാത്ത സങ്കടം ആണ്.. നിന്നെ വീട്ടിൽ ഡ്രോപ്പ് ചെയ്യണോ അല്ല എടുത്ത സാധനം തിരിച്ചു കൊണ്ടു വെക്കുന്ന ഒരു രീതി ഇല്ലെ അതാ ഉദേശിച്ചത്….
എനിക്ക് നിന്റെ ഒരു സഹായവും വേണ്ട …
വേണ്ടെങ്കിൽ വേണ്ട അപ്പോ പിന്നെ വീണ്ടും കാണുന്നത് നിന്റെ കയ്യിൽ ഇരിപ്പ് പോലെ ഇരിക്കും കയ്യിൽ ഇരിപ്പിന് ചോദിച്ചു വാങ്ങിയത എങ്കിലും ദേഹം നോവിച്ചതിന് സോറി. ഇതിന്റെ എല്ലാം ഇടയിൽ ഞാൻ പറഞ്ഞ രഹസ്യം മറന്ന് പോവരുത്. അപ്പോ ശരി…
അഭിരാം ഇവനെ എങ്ങനെ ആണ് വീഴ്ത്തുക ആന എത്ര ശക്തൻ ആണേലും ഒരു ഉറുമ്പ് മതി അതിനു ഭ്രാന്ത് പിടിക്കാൻ ഇനി അവനെ എതിരെ ഉള്ള ഓരോ ചുവടും കരുതലോടെ വേണം … എന്തൊക്കെയോ മനസിൽ കരുതി രാഹുൽ നിന്നു…
മോൻ കെട്ടി കൊണ്ട് വന്നു രണ്ടു ദിവസം കഴിഞ്ഞാണോ മരുമോളുടെ മുടി വിഗ്ഗ് ആണോ എന്ന് നോക്കുന്നത് ഇതൊക്കെ പെണ്ണ് കാണാൻ ചെന്നപ്പോൾ നോക്കണം…
ലക്ഷ്മിയുടെ മുടി ചീകി കൊണ്ടിരുന്ന രാജി ആമിയുടെ സംസാരം കേട്ടു തിരിഞ്ഞു നിന്നു….
പോടി കുശുമ്പി ഞാൻ മോൾടെ മുടി ഒന്നു ചീവി കൊടുതത…
ചുമ്മാതെ ആണ് ചേച്ചി ഇത് വിഗ്ഗ് ആണോ എന്നറിയാൻ തന്നെ ആണ്.. ഇന്നലെ വരെ ചേച്ചി മുടി ചിവാതെ ആയിരുന്നല്ലോ….
എന്റെ മോളേ ഈ കുശുമ്പ് ഇവളുടെ കുടപിറപ്പ ആ ചെറുക്കൻ എങ്ങാനും വന്നു ഒന്നു മടിയിൽ കിടന്ന തീർന്നു … പിന്നെ അവൻ അവിടന്ന് എഴുന്നേൽക്കുന്ന വരെ ഇവൾ സ്വസ്ഥത കൊടുക്കില്ല….
അത് അമ്മ അഭി ഏട്ടനെ ആണ് കൂടുതൽ സ്നേഹിക്കുക അപ്പോ എൻ്റെ സ്വഭാവം മാറും…
ഇതെല്ലാം കേട്ട് ലക്ഷ്മി ചിരിച്ചു..
തൻ്റെ ജീവിതത്തിൽ ഇത് വരെ അനുഭവിക്കാത്ത പുതിയ അനുഭവങ്ങൾ കൊടുത്ത സന്തോഷം ആ മുഖത്ത് നല്ലത് പോലെ തെളിഞ്ഞു നിന്നു….
തുടരും…..
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Lakshmi written by Aswathy Umesh
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission