Skip to content

ലക്ഷ്മി – ഭാഗം 12

Lakshmi Ashwathy Novel

അഭി   ഇന്നലെ    ബാങ്കിൽ    നിന്ന്    വന്ന   മെയിൽ   നോക്കിയോ…

താൻ    ചോദിച്ചതിന്    ഉത്തരം    കിട്ടാതെ   ആയപ്പോൾ   ഗിരിധർ   കഴിപ്പു   നിർത്തി    അഭിയെ   നോക്കി….

അടുക്കളയിൽ    നിൽക്കുന്ന    ലക്ഷ്മിയെ    നോക്കി    ഇരിക്കുന്ന    അഭിയെ   കണ്ടൂ    അയാൾക്ക്   ചിരി   വന്നു….

അഭി…

അഭിയെട്ട    ഡാഡി   വിളിക്കുന്നു…

ആമിയുടെ    തോണ്ടി   ഉള്ള   വിളിയിൽ   അവൻ   സ്ഥലകാലബോധം   വീണ്ടെടുത്തു…

എന്താ   ആമി…

ആമി    അല്ല   ഞാൻ   ആണ്    വിളിച്ചത്….

എന്താ   ഡാഡി …

ഇന്നലെ   ബാങ്കിൽ   നിന്ന്    വന്ന   സ്റ്റേറ്റ്മെന്റ്   നോക്കിയോ…

സ്റ്റേറ്റ്മെന്റ്   വന്നോ   ഞാൻ   ഇന്ന്    നോക്കാം…

നോക്കാം   എന്നല്ല    നോക്കണം .. പിന്നെ   കഴിച്ചു    കഴിഞ്ഞ്    മുറിയിൽ   ഒന്ന്   വരണം   ഒരു   പേപ്പർ   സൈൻ   ചെയ്യാൻ   ഉണ്ട്…

ഞാൻ    വരാം   ഡാഡി   അവളിൽ   നിന്ന്   കണ്ണ്   എടുക്കാതെ    അവൻ   പറഞ്ഞു…

ലക്ഷ്മി …  ഒന്ന്    ഇങ്ങ്    വന്നെ..

ഗിരിധരിന്റെ  വിളിയിൽ  അവള്  ഒന്ന് ഞെട്ടി

ദൈവമേ    അടുത്ത   കുരിശു    ഇതെന്താ   കഥ..   അവൾക്ക്   ഒപ്പം   രാജിയും   അങ്ങോട്ട്    ചെന്നു…

എന്താ    ….

തൻറെ   അടുത്ത   ചെയർ   കാണിച്ചു   കൊണ്ട്    അയാൾ   പറഞ്ഞു…

ഇവിടെ    ഇരിക്കു.   മോളേ…

ഒന്നും    മനസിൽ    അവാതെ   നിന്ന    അഭിയെ    നോക്കി    ഗിരിധർ    പറഞ്ഞു…

ഇപ്പൊ    നിനക്ക്    നോക്കാൻ   എളുപ്പം   ആയില്ലേ   അഭി   ഇനി    നിന്റെ   കഴുത്ത്   എങ്ങാനും   ഉളൂക്കി   കിടന്നു   പോയാൽ   ഈ  പ്രായത്തിൽ   എല്ലാം    കുടി   എനിക്ക്    പറ്റില്ല…  വേഗം    പോയി    ബാങ്കിലെ   സ്റ്റേറ്റ്മെന്റ്    നോക്കി   റീപ്ലേ    കൊടുത്തോ    അല്ലെങ്കിൽ    എൻ്റെ   സ്വഭാവം   മാറും.. 

ചമ്മിയ    മുഖവും    ആയി    അഭി   ചുറ്റും   നോക്കി   എണീറ്റു…

മോനെ   നി   ഒന്നും   കഴിച്ചില്ല…

വേണ്ട   അമ്മേ   മതി…  വയറു   നിറഞ്ഞു…

പാവം    അഭി    ഏട്ടൻ    ചമ്മി   പോയി    അല്ലേ   അമ്മേ…

അവൻ    ഒന്നും   കഴിച്ചില്ല   ഞാൻ   ഒരു    ഗ്ലാസ്   ജ്യൂസ്‌    കൊടുക്കട്ടെ…

കേട്ടോ    ചേച്ചി   അമ്മക്ക്   അഭി   എട്ടനോട   കൂടുതൽ    ഇഷ്ടം   എന്നെ    ശ്രദ്ധിക്കുക    പോലും   ഇല്ല…

ആമിയുടെ    പറച്ചിൽ   കേട്ട്    ലക്ഷ്മി   ഒന്നു   ചിരിച്ചു…

അഭി…

ലാപ്ടോപ്    മടിയിൽ    വെച്ചു   ബെഡിൽ   ചാരി  ഇരുന്നു   ഉറങ്ങിയ    അഭി    അമ്മയുടെ    വിളിയിൽ    കണ്ണ്   തുറന്നു…

എന്താ     അമ്മേ  ….

നി    ഒന്നും   കഴിയിച്ചില്ലല്ലോ   ഇന്നാ   ഇത്    കുടി…

കയ്യിൽ    ഇരുന്ന   ജ്യൂസ്   ഗ്ലാസ്    അവർ    അവന്   നേരെ   നീട്ടി…

ടേബിളിൽ   വേച്ചേക്ക്   അമ്മേ    ഞാൻ    എടുക്കാം….

രാജി     അവന്റെ   ഒപ്പം    ബെഡിൽ   വന്നിരുന്നു…

അമ്മ   ഒരു    കാര്യം    ചോദിച്ച    മോൻ    സത്യം   പറയുമോ….

എന്താ    അമ്മേ   ഇങ്ങനെ    ചോദിക്കാൻ   എന്നോട്    എന്തേലും    ചോദിക്കാൻ   അമ്മയ്ക്ക്   ഒരു   ആമുഖം    അവശ്യം   ഉണ്ടോ….

എങ്കിൽ    നേരിട്ട്    ചോദിക്കാം    ലക്ഷ്മി    നിന്നെ   ഇഷ്ടപ്പെട്ടു    അല്ലെങ്കിൽ.  വേണ്ട    ചോദ്യം   വേറെ   വിധത്തിലും    ആവാം … പൂർണ്ണ  സമ്മതോടെ   ആണോ    അവൾ   നിന്റെ   ഭാര്യ   ആയത്…

അത്    അമ്മേ..

എന്ത്    പറയണം    എന്നറിയാതെ    അഭി   വാക്കുകൾക്ക്    വേണ്ടി   പരതി….

തൻ്റെ    മുന്നിൽ    തല    താഴ്ത്തി   ഇരിക്കുന്ന    അഭിയെ    കണ്ടൂ    അവർക്ക്     ദേഷ്യം    ഇരച്ചു    കേറി…..

അഭി    നിന്നോട     ചോദിച്ചത്     ആ    കുട്ടി    ഇഷ്ടം    ഇല്ലാതെ    ആണോ    നിന്റെ    ഭാര്യ     ആയത്….

അത്      അമ്മേ    അങ്ങനെ     ചോദിച്ചാൽ..

ഞാൻ   ഒരു    കാര്യം    ചോദിച്ചാൽ   എനിക്ക്    കൃത്യം     ആയി     ഉത്തരം     കിട്ടണം    അഭിരാം ….

നിറഞ്ഞ   കണ്ണും    ആയി    അവൻ    അവരെ    നോക്കി….

അമ്മേ    ലക്ഷ്മി     അവൾടെ    സാഹചര്യം     കൊണ്ട് …

എന്താണ്      അഭിരാം    ആ     സാഹചര്യം…..

അഭി    പറഞ്ഞ    വാക്കുകൾ  കേട്ട്     അവർ   നടുങ്ങി    തരിച്ചു….

അഭിരാം    ഞാൻ     എത്ര    നന്മയുടെ    പാലൂട്ടി    നിന്നെ    വളർത്തിയാലും    നിന്റെ    ഞരമ്പിൽ    ഓടുന്നത്     ഗിരിധർ    വർമ്മയുടെ    ചോര    ആണന്നു    ഇടക്കു    ഞാൻ    ഓർക്കണമായിരുന്നു……

അച്ഛന്     ഭാര്യയുടെ      അടുത്ത്     ഒരു   നേരും    നെറിവും     ഉണ്ടായിരുന്നു     മകന്     അതും    ഇല്ല….  അഭിമാനം     ആയിരുന്നു     അഭിരാം    വർമ്മ    എന്ന    മകനെ   കുറിച്ച്    ഓർത്തു….  പക്ഷേ     ഈ    നിമിഷം    ഉണ്ടല്ലോ    അഭിരാം   എനിക്ക്     എന്നോട്    തന്നെ    പുച്ഛം    തോന്നുന്നു…

അമ്മേ   ഞാൻ    അവളോട്    ഉള്ള     സ്നേഹത്തിൽ …  അവന്റെ    ഒപ്പം     നിന്നാൽ    രാഹുൽ    എന്തേലും    ചേയ്യുവോ     എന്ന     പേടിയിൽ… എനിക്ക്     ഇതല്ലാതെ    വേറെ    വഴി    ഇല്ലായിരുന്നു…..

.

പേടിപ്പിച്ച്     താലി    കെട്ടിയ   എല്ലാം     ആയിന്ന്    മോൻ     അങ്ങ്     കരുതി..  എന്നിട്ട്     നി    എന്ത്    നേടി   ദാ     എൻ്റെ    മോൻ     കെട്ടിയ    താലി    രാവിലെ      അടുക്കളയിൽ     വന്നിട്ട്     പോയപ്പോ    താഴെ    കിടന്നത…. അത്     കഴുത്തിൽ     നിന്ന്    പോയതു    പോലും    ലക്ഷ്മി     അറിഞ്ഞില്ല…  അത്ര    വിലയെ    ഉള്ളൂ    നിന്റെ    താലിയോട്….

ഞാൻ     അതിൽ    ആ    കുട്ടിയെ    ഒന്നും    പറയില്ല    എന്റെ     മകൻ    ആണല്ലോ    തെറ്റുകാരൻ…     എത്രയും     പെട്ടന്ന്     ആ    കൊച്ചനെ    പുറത്ത്    വിടണം..

അമ്മേ     ഞാൻ    രാഹുലിനെ     വിട്ടാൽ    ലക്ഷ്മി     അവന്റെ    ഒപ്പം…..

പോയാൽ     പോട്ടെ    അഭിരാം    എത്ര    കാലം    നി    അവളെ    പിടിച്ചു    വെക്കും…..   അല്ലേ   തന്നെ    ഇങ്ങനെ  ജീവിച്ച     കൊണ്ട്    എന്ത്     അർത്ഥം    ആണ്    ഉള്ളത്…..

അമ്മേ    എനിക്ക്    ലക്ഷ്മി    ഇല്ലാതെ    ഒരു    നിമിഷം    പോലും    ജീവിക്കാൻ    പറ്റില്ലെന്ന്    അമ്മയ്ക്ക്     അറിയാവുന്നത്    അല്ലേ… 

തൻ്റെ    മടിയിൽ     തല    വെച്ചു     കരയുന്ന    മകനെ    കണ്ടൂ    അവരുടെ    ഹൃദയം    നുറുങ്ങി    എങ്കിലും    രാജി    അവന്റെ    മുഖം    പിടിച്ചുയർത്തി…..

അഭിരാം    ഞാൻ   ലക്ഷ്മിയോട്    ഇപ്പൊ     ഇതിനെ    പറ്റി       സംസാരിക്കും     ആ    കുട്ടിക്ക്    സ്വന്തം     മനസിൽ     ഇവിടെ    നിന്റെ    ഭാര്യ     ആയി    നിൽക്കാൻ    സമ്മതം     അല്ലെങ്കിൽ    ഈ    നിമിഷം  ഞാൻ    അവളെ    വീട്ടിൽ    കൊണ്ടക്കും.. 

അമ്മേ    പ്ലീസ്    അവൾ    എന്നെ   എപ്പോഴെങ്കിലും  സ്നേഹിക്കും   ഉറപ്പ്…   അമ്മ   ഇപ്പൊ    ചോദിച്ചാൽ    എന്നെ   വേണ്ട   എന്ന്   പറഞ്ഞു    ഈ   വീടിന്റെ    പടി    ഇറങ്ങും  ….

എനിക്ക്    ഒന്നും    അറിയണ്ട    ഞാൻ    ഇപ്പൊ    തന്നെ    സംസാരിക്കും    ഇടയിൽ    വരരുത്    അഭിരാം   ചിലപ്പോ    നിന്നോടുള്ള    പേടിയിൽ   അവള്    സത്യം    പറയില്ല….

അമ്മേ   പ്ലീസ്    എനിക്ക്    വേണ്ടി    ലക്ഷ്മി     ഇവിടെ   നിന്ന്    പോയാൽ    എൻ്റെ    സമനില   തെറ്റും   ഞാൻ   എന്താ   ചെയ്യുക    എനിക്ക്    തന്നെ    അറിയില്ല….

എന്ത്    വേണേൽ    നിനക്ക്   ചെയ്യാം.. 

എല്ലാം     കണ്ട്    പുറത്ത്    നിന്ന    സഞ്ജു    ദയനീയം    ആയി    രാജിയെ   നോക്കി…

ഹ    നി   വന്നോ    എല്ലാം   നി    കൂടി    അറിഞ്ഞല്ലെ    അപ്പോ    ലക്ഷ്മി    തീരുമാനം    പറയുമ്പോൾ    സഞ്ജു    ഇവിടെ    ഉണ്ടാവണം…

സഞ്ജു    നി    എങ്കിലും    അമ്മയോട്   പറയൂ    ലക്ഷ്മി   പോയാൽ   പിന്നെ…   എന്റെ    അവസ്ഥ    ആരെക്കാളും    നന്നായി    നിനക്ക്    അറിയാവുന്നത്    അല്ലേ…  എനിക്ക്    അത്    സഹിക്കാൻ    പറ്റില്ല…  

ആൻറി   പ്ലീസ്   ഒന്ന്    സമാധാനിക്ക്    ഇതൊക്കെ   ലക്ഷ്മിയുടെ    അടുത്ത്   നമ്മുക്ക്   പിന്നെ   സംസാരിക്കാം…

നി    ഒന്നും   പറയണ്ട    ഞാൻ   എന്റെ   തീരുമാനം   പറഞ്ഞു    കഴിഞ്ഞു….

അതും   പറഞ്ഞു    അവർ   റൂം   വിട്ടു   പോയി…

സഞ്ജു    നി    ഒന്ന്    അമ്മയുടെ   ഒപ്പം   ചെല്ല്    പ്ലീസ് …

നി   അടങ്ങൂ.   അഭി    ഞാൻ   അന്റിയോട്    സംസാരിക്കാം….

ആൻറി    എന്ന്    വിളിച്ചു    സഞ്ജു    രാജിയുടെ    പുറകെ    പോയി….

മുറിയിൽ    തിരിച്ചു    കേറിയ    അഭിക്ക്    എന്ത്    ചെയ്യണം    എന്നറിയതെ  നിന്നു..  ദേഷ്യവും    സങ്കടവും   കൊണ്ട്    തല    പെരുക്കും    പോലെ …. അമ്മ    എങ്ങാനും    ലക്ഷ്മിയുടെ    അടുത്ത്    സമ്മതം    ചോദിച്ചാൽ    ഉറപ്പ്     ആയും   അവള്    തന്നെ  വേണം    എന്ന്   പറയില്ല…  കൈ    ചുരുട്ടി    കബോർഡിലെ    കണ്ണാടിയിൽ    ആഞ്ഞ്   ഇടിച്ചതും    അത്   . പൊട്ടി   തകർന്നു..   എന്നിട്ടും    ദേഷ്യം    മാറാതെ    ആ   മുറിയിലെ   ഓരോ   സാധനവും   അവൻ   എറിഞ്ഞുടച്ചു….

ശബ്ദം    കേട്ടു    സഞ്ജുവും    രാജിയും   തിരിഞ്ഞു   നിന്നു…

ആൻറി    അഭി…

പേടിക്കണ്ട    സഞ്ജു    കബോർഡിന്റെ    കണ്ണാടി  ആവും…  ഇനി   എന്തൊക്കെ   പൊട്ടി   എന്ന്   ചെന്ന്    നോക്കിയാലെ   അറിയൂ….

ആൻറി   പ്ലീസ്     ലക്ഷ്‌മി    പോയാൽ    അഭി   തകർന്നു    പോവും …  അവൻ   അവളെ   എന്ത്    മാത്രം   സ്നേഹിക്കുന്നു    എന്ന്    ആൻറി   മനസിൽ   ആക്കണം….

എനിക്ക്    അറിയാം   സഞ്ജു    എൻ്റെ   മോന്റെ    മനസു…

എന്നിട്ട    ആൻറി    ലക്ഷ്മിയെ    പറഞ്ഞു    വിടാൻ    നോക്കുന്നത്…

എന്റെ    സഞ്ജു     അവന്റെ   സ്നേഹം   നീയും   ഞാനും    അറിഞ്ഞ    മതിയോ    ലക്ഷ്മി    അറിയണ്ടേ…

ആൻറി    എന്താ   ഈ    പറയുന്നത്..   എനിക്ക്    ഒന്നും    മനസിൽ    ആകുന്നില്ല…

സഞ്ജു    ലക്ഷ്മിയുടെ    മനസിൽ    രാമനിൽ  നിന്ന്    സീതയെ    തട്ടി    എടുത്ത   രാവണൻ   അഭിരാം   വർമ്മ….  അപ്പോ    അവൾക്ക്    ദേഷ്യം   ഉണ്ടാവാം    ആ    ദേഷ്യം    അവള്    പ്രകടിപ്പിക്കുമ്പോൾ    അഭി    എങ്ങനെ    മനസു    തുറക്കും…   ഇപ്പൊ    ചെന്ന്   നോക്കിയാൽ    അറിയാം   ചോര   ഒലിച്ചു   ഇറങ്ങിയ   കയ്യും    ആയി    ഭിത്തിയുടെ    ഏതേലും   മുലയിൽ   കാണും   അഭി….

ഇതൊക്കെ    അറിഞ്ഞു    കൊണ്ട്   ആൻറി    എന്തിനാ    അവനെ    ദേഷ്യം   പിടിപ്പിച്ച….

അതോ   അഭിയുടെ    സ്നേഹം   നമ്മൾ   ആര്    പറഞ്ഞാലും    ലക്ഷ്മിക്ക്    മനസിൽ   ആവില്ല    അത്   അവള്    സ്വയം    അറിയണം..  അതിനു    വേണ്ടി…  ഇതവുമ്പോ    ആകെ   കയ്യിന്ന്    പോയ   അഭിടെ   നില്പ്    അവളെ    കാണുമ്പോൾ    അവൻ   പോലും   അറിയാതെ    സ്നേഹം   വന്നോളും…

എന്റെ    പൊന്നോ   കണ്ടാൽ   കവിയൂർ   പൊന്നമ്മ    ആണെങ്കിലും   കുരുട്ടു ബുദ്ധി   ഉർമിള ദേവീ യുടെ    ആണ്….  ചുമ്മാതെ    അല്ല   അഭിക്കു   ഇത്ര    കുരുട്ടു    ബുദ്ധി… പാവം   ഞാൻ  ആ    അങ്കിളിനെ    സംശയിച്ചു….

എന്റെ   മകന്റെ   ജീവിതം   എനിക്ക്  നോക്കണ്ട…  നി   ഇങ്ങ്    പോര്       ചിലപ്പോൾ   ലക്ഷ്മി    ഇങ്ങോട്ട്    വന്നാലോ….

ചേച്ചി    എന്താ    അവിടെ   നിൽക്കുന്നത്…   ഇങ്ങ് കേറി   പോര്….ഇതാണ്    എന്റെ    മുറി ….

മോള്   ഡാൻസ്    കളിക്കുവോ ?   ഷെൽഫിൽ    ചിലങ്ക   കണ്ടൂ    ചോദിച്ചതാ….

കളിച്ചിരുന്നു    ഇപ്പൊ   ഇല്ല    നിർത്തി…   നമ്മുടെ    കൂട്ടത്തിൽ    ഒരാൾക്ക്    നമ്മൾ   ചെയ്യുന്ന    കര്യം  ഇഷ്ടം    അല്ലെങ്കിൽ   നമ്മൾ   അതു   തുടരുന്നതിൽ    അർത്ഥം    ഇല്ല   ചേച്ചി.  പിന്നെ    വേറെ    ഒരു   കാര്യം   ഉണ്ട്….

ആർക്കാ    അഭിരമിന    ഡാൻസ്    ഇഷ്ടം    അല്ലാത്തെ….

അയ്യോ    അഭി    ഏട്ടൻ    അല്ല …  ഡാഡി ക്ക്    പിന്നെ    അഭി    ഏട്ടൻ    പാട്ട്    നിർത്തിയപ്പോൾ        ഞാനും    നിർത്തി    ഡാൻസ്…   ചേട്ടനെ    ഒത്തിരി    സ്നേഹിക്കുന്ന    ഒരു    അനിയത്തി   ഇത്ര    എങ്കിലും   ചെയ്യണ്ടേ…  പിന്നെ    അഭി    ഏട്ടൻ   പാടി   തുടങ്ങിയാൽ    ഞാൻ   ഡാൻസും   തുടരും…..

അഭിരാം    പാട്ട്   പാടുവോ….

പിന്നെ    നന്നായി   പക്ഷേ    ഡാഡി    സമ്മതിക്കില്ല …  അഭി   ഏട്ടന്   ഇഷ്ടം    അല്ലെങ്കിൽ   കുടി    സ്റ്റേറ്റ്സ്   വിട്ടു    MBA    ചെയ്യിച്ചു    വന്ന    ഉടൻ   പിടിച്ചു    അനുവാദം   പോലും    ചോദിക്കാതെ   കമ്പനി   എംഡി    ആക്കി… ഇപ്പൊ    ഒരു   പാട്ട്   മുളി   പോലും   കേൾക്കാറില്ല …  ആകെ   ബിസിനെസ്സ്   മാത്രം…

ഡാഡിക്ക്    അഭി   ഏട്ടൻ   നല്ല   ഒരു   ബിസിനെസ്സ് മാൻ    ആവണം    അഭി    ഏട്ടന്    ഒരു    പാട്ടുകാരനും ….  ലാസ്റ്റ്    അഭി    ഏട്ടൻ   സംഗീതം   പൂർണ്ണം    ആയും   ഉപേക്ഷിച്ചു..  പാവം    ചേച്ചിടെ    കാര്യത്തിൽ    മാത്രം    അഭി    ഏട്ടന്റെ    ഇഷ്ടം    നടന്നത്….

ആമിയുടെ    കഥ    കേട്ട്    നിന്നാപ്പോ    ആണ്  ലക്ഷ്മിക്ക്    നിത്യയുടെ    കര്യം    ഓർമ്മ    വന്നത്…  ഇന്ന്    വിളിച്ചില്ല    ഒന്ന്   വിളിക്കണം…

മോളേ   ഞാൻ    അനിയത്തിയെ   ഒന്ന്   വിളിക്കട്ടെ   ഇന്നു   വിളിച്ചില്ല….

ശരി    ചേച്ചി….  വിളിച്ചിട്ട്     വരണേ    അല്ലെങ്കിൽ   ഞാൻ   അങ്ങോട്ട്   വരാം… 

നടക്കുന്ന   വഴി    ലക്ഷ്മി    അഭിരാമിനെ   പറ്റി   ആണ്    ചിന്തിച്ചത്…  താൻ   കണ്ടതും   കേട്ടതും   അറിഞ്ഞതും   ആയ   ആൾ    അല്ല അഭിരാം   വർമ്മ…ഓരോന്ന്    ചിന്തിച്ചു   റൂമിലേക്ക്    കേറിയ   ലക്ഷ്മി    തരിച്ചു    നിന്നു….

റൂം   മുഴുവൻ   വലിച്ചു   വാരി   ഇട്ടെക്കുന്ന   കണ്ടൂ    ലക്ഷ്മി   ചുറ്റും    നോക്കി ….  മുറിയുടെ   മൂലയിൽ    താലിയും   കയ്യിൽ    പിടിച്ചു   തലയിൽ    കയ്യും   കൊടുത്ത്    ഇരിക്കുന്ന    അഭിയെ   കണ്ടൂ   ചെറുതായി    ഒന്ന്    പേടിച്ചു….

താലി    തൻ്റെ    കഴുത്തിൽ    നിന്നു    പോയതു    പോലും    താൻ    അറിഞ്ഞില്ല… ഈശ്വര    ഇതിന്    വട്ടും   ഉണ്ടോ…

അഭിരാം…

അവൾടെ   വിളി   കേട്ട്    അവൻ   തല    ഉയർത്തി   നോക്കി….

എന്നൽ    ഒട്ടും    പ്രതീക്ഷിക്കാതെ       എഴുന്നേറ്റ്    വന്ന    അഭി    അവളെ      അമർത്തി   കെട്ടി    പിടിച്ചു….  ആ   പ്രവർത്തി അവളിൽ   ഒരു   നടുക്കം  ഉണ്ടാക്കി…

   എങ്കിലും   അഭിരാം    മാറു   എന്ന്   പറഞ്ഞു   ശക്തിയിൽ   അടർത്തി   മാറ്റാൻ   നോക്കിയതും    അവന്റെ    കണ്ണീരു   അവൾടെ   പിൻകഴുത്തിൽ    പതിച്ചു….

തന്നെ    അമർത്തി    കെട്ടിപിടിച്ചു    കരയുന്ന അഭിയെ    കണ്ടൂ    അവൾക്ക്    അത്ഭുതവും    സങ്കടവും    തോന്നി…..

അഭിരാം    എന്ത്    പറ്റി  ….

അടർത്തി    മാറ്റാൻ     ശ്രമിക്കുന്തോറും    കാന്തം    പോലെ    അവൻ    അവളെ    ഇറുക്കി    പിടിച്ചു….

ലക്ഷ്മി    നി    എന്നെ   വിട്ടു    പോകരുത്    നി   ഇല്ലാതെ    എനിക്ക്    ഒരു    നിമിഷം    ജീവിക്കാൻ   ആവില്ല.. ഞാൻ    എന്തൊക്കെ   ചെയ്തിട്ടുണ്ടോ    അതെല്ലാം    നിന്നോടുള്ള    എൻ്റെ    ഇഷ്ടം    കൊണ്ട്    മാത്രം    ആണ്…..

അഭിരാം    മാറു   നമ്മുക്ക്    ഇരുന്നു   സംസാരിക്കാം …

അടർത്തി   മാറ്റാൻ     ലക്ഷ്മി   എത്ര    ശ്രമിച്ചിട്ടും    പരാജയം   ആയിരുന്നു    ഫലം …   കൂടുതൽ    ശക്തമായി   അവൻ    അവളെ    ചേർത്ത്   പിടിച്ചു…..

നിനക്ക്   അറിയുവോ   ലക്ഷ്മി   നിന്നോളം   ഭ്രാന്ത്രം    ആയി    ഞാൻ    മറ്റൊന്നിനെയും   സ്നേഹിച്ചിട്ടില്ല    ഇനി    ആരെയും    സ്നേഹിക്കാനും    പറ്റില്ല….    എന്റെ    ജീവനും   ജീവിതവും   നിന്നിൽ    തുടങ്ങി    നിന്നിൽ   തന്നെ  അവസാനിക്കും  ….

അവന്റെ    കണ്ണിൽ    നിന്ന്    ഇറങ്ങിയ    കണ്ണീരു   കൂടുതൽ    അളവിൽ    അവൾടെ   ദേഹത്ത്    പതിഞ്ഞു….

അടർത്തി    മാറ്റാനും    ചേർത്ത്    പിടിക്കാനും    ആവാതെ    ലക്ഷ്മി   നിന്ന്    കുഴങ്ങി….

പക്ഷേ    അഭിരാം    എനിക്ക്     നിങ്ങളോട്    അങ്ങനെ    ഒരു   …

അവളിൽ     നിന്ന്    അകന്നു     മാറി     അവൾടെ   മുഖം     അവൻ    തൻറെ    കയ്യിൽ    എടുത്തു….

മതി    ലക്ഷ്മി     സ്നേഹം   ഇല്ല    എന്ന്    പറയാൻ    ആണെങ്കിൽ     വേണ്ട    നി    അത്    കുറെ   ഏറെ    തവണ    പറഞ്ഞു    കഴിഞ്ഞു…   നി    പോലും    അറിയാതെ   അഴിഞ്ഞു    പോയ   ഈ    താലിക്ക്     എൻ്റെ    ജീവന്റെ    വില    ഉണ്ട്…

അവൻ    തനിക്ക്    നേരെ    ഉയർത്തിയ    താലി    അവൾ    നോക്കി    മഞ്ഞ   ചരടിൽ    നിന്ന്   അതിപ്പോ    അഭിയുടെ    ചോരയിൽ   കുതിർന്നു    ചുവന്നു    തുടങ്ങിയിരുന്നു….

ലക്ഷ്മിയെ   ഞെട്ടിച്ചുകൊണ്ട്    അവൻ   അവൾടെ    കഴുത്തിലേക്ക്     ചരട്  വീണ്ടും    കെട്ടി … കുതറി    മാറാൻ    പോലും   ആവാതെ   ലക്ഷ്മി   തരിച്ചു    നിന്നു…..

ഒരു   ഭ്രാന്തനെ    പോലെ    അവൻ    ചരട്   കുടിക്കി   കെട്ടി കൊണ്ടിരുന്നു … കുടുക്ക്    കൂടുന്തോറും   ചരട്    മുറുകി   അവൾക്ക്   വേദനിക്കൻ   തുടങ്ങി….

അഭിരാം   പ്ലീസ്   എനിക്ക്    കഴുത്ത്   വേദനിക്കുന്നു….

സോറി   ലക്ഷ്മി   നിനക്ക്    ഒത്തിരി   വേദനിച്ചോ..   ഒഴുകി   ഇറങ്ങിയ   ലക്ഷ്മിയുടെ    കണ്ണീരു    തുടച്ചു   കൊണ്ട്    അഭി    ചോദിച്ചു…..

   ആ      നിമിഷം     ഇത്    വരെ   താൻ   കണ്ട    അഭിരാം    അല്ല   തൻ്റെ    മുന്നിൽ    എന്ന്    അവൾക്ക്    തോന്നി…  ആ   കണ്ണുകളിൽ   നിറയെ   തന്നോട്   ഉള്ള    സ്നേഹവും    കരുതലും    മാത്രം…

ലക്ഷ്മി  അമ്മ    നിന്നോട്    എന്തെങ്കിലും    ചോദിച്ചോ,?

ഉത്തരം    കിട്ടാൻ    ആയി   തൻ്റെ   മുഖത്ത്   നോക്കിയ   ആ   കണ്ണുകളിൽ    എന്തോ    പേടി    ഉള്ളത്   ആയി    അവൾക്ക്    തോന്നി….

ഇല്ല ….

മുഖത്ത്    തെളിഞ്ഞ    ഒരു    ആശ്വാസ   ചിരിയോടെ    അഭി    അവളെ    തൻ്റെ    നെഞ്ചിലേക്ക്    ചേർത്തു    നിർത്തി….  കൂത റാൻ   ഒരു   പാഴ് ശ്രമം    അവൾ    നടത്തി   നോക്കി . ആ    നെഞ്ചിൽ    നിന്ന്    മുഖം   ഉയർത്താൻ    മാത്രമേ    അവൾക്ക്    സാധിച്ചുള്ളൂ  ….

ആ     ശരീരത്തിലെ    ചൂട്    തന്നിലേക്ക്    വ്യാപിക്കുന്നതയി    അവൾക്ക്    തോന്നി..   അവനിൽ    അകന്നു    മാറാൻ   ശരീരവും   മനസ്സും    ആഗ്രഹിക്കുന്നു    പക്ഷേ   …  അവൾ    ഒന്നൂടെ    ശക്തിയിൽ    കുതറി   അവന്റെ    കൈ    ഒന്ന്   അയഞ്ഞതും     പെട്ടന്ന്    ലക്ഷ്മി     അകന്നു      മാറി….

പെട്ടന്ന്     അഭിയുടെ   ഫോൺ    ബെല്ലടിച്ചു…

ബെഡിൽ    കിടന്ന    ഫോണും    എടുത്ത്     അഭി    ബാൽക്കണിയിലേക്ക്    പോയി….

ഒരു     തളർച്ചയോടെ      ലക്ഷ്മി     ബെഡിൽ    ഇരുന്നു    ഇപ്പൊ    എന്താ     ഇവിടെ    സംഭവിച്ചത് …   രാഹുൽ    പോലും     തന്നെ    ഇത്    പോലെ     ചേർത്തു     നിർത്തിയിട്ടില്ല   അദ്യം     ആയാണ്    ഒരാളുടെ    കരവലയത്തിൽ    ഇത്രയും     അടുത്ത്…   

ആ     നെഞ്ചിലെ     ചൂട്    ഇപ്പോളും    തന്റെ    കവിളിൽ    ഉണ്ടന്ന്     അവൾക്ക്    തോന്നി..  ആ    ഗന്ധം    തൻ്റെ    ചുറ്റും    ഇപ്പോളും    ഉള്ള   പോലെ   താൻ     എന്താണ്    ചിന്തിക്കുന്നത്     അഭിരാം     തൻ്റെ    ശത്രു     ആണ്    അവന്റെ    ഒപ്പം    ജീവിക്കാൻ    താൻ    ആഗ്രഹിക്കുന്നില്ല  …. 

 പക്ഷേ    തൻ്റെ    കഴുത്തിൽ    ഇപ്പൊ    ഉള്ളത്    ആ    ശരീരത്തിൽ    ഓടുന്ന    ചോരയിൽ    പതിഞ്ഞ    താലി    ആണ്….  ഓരോന്ന്     ആലോചിക്കുമ്പോൾ     ലക്ഷ്മിക്ക്     സങ്കടം    തോന്നി     ഒരു    നിമിഷം     എങ്കിലും    തൻ്റെ    മനസു    അഭിരാമിൽ    ചാഞ്ഞു    എന്നവൾക്ക്    തോന്നി….

തൻ്റെ    കയ്യും    മുഖത്തും    മുഴുവൻ   ചോര    കണ്ടൂ    കഴുകാൻ    ബാത്റൂമിലേക്ക്    നിങ്ങിയതും ….

ലക്ഷ്മി     എന്ന     അഭിയുടെ    വിളിയിൽ    അവൾ    ഞെട്ടി     നിന്നു….

എന്താ      അഭിരാം….

നിനക്ക്     കണ്ണ്     കാണില്ലേ     ഈ    കിടക്കുന്നത്    മുഴുവൻ    ചില്ല്    ആണ്     നിന്റെ    കയ്യോ    കാലോ    മുറിയും…

എന്തായാലും    നിന്റെ   കയ്യിലെ    അത്ര    മുറിയില്ല…

അകത്തേക്ക്    വന്ന    രാജിയുടെ    ശബ്ദം    കേട്ട്    ലക്ഷ്മി    തിരിഞ്ഞു    നിന്നു….

മോള്     പോയി     ആമിയുടെ    മുറിയിൽ    പോയി    വാഷ്   ചെയ്തോ.  ഇനി    നിന്റെ    ദേഹം    മുറിഞിട്ട്     എൻ്റെ     മോന്റെ    ചങ്ക്   തകർക്കണ്ട….

ശരി     അമ്മേ  ….

അഭിയുടെ    കയ്യിലും    മുഖത്തും    മാറി   മാറി  നോക്കിയിട്ട്      ലക്ഷ്മി     പോയി…..

അഭി..  രാജിയുടെ    വിളിയിൽ    അവൻ    തല    ഉയർത്തി    നോക്കി….

അഭി    നിന്റെ    കൈ    ഒത്തിരി    മുറിഞ്ഞു    വാ    അമ്മ   . മരുന്ന്    വെച്ച്    തരാം…..

വേണ്ട     മനസ്സിനേറ്റ     മുറിവിന്റെ     അത്ര    വരില്ല….   സ്വന്തം    അമ്മ    പോലും    എന്നെ    മനസിൽ    അക്കുന്നില്ല….

ഓ     അതാണോ    കാര്യം   ആമി     പറയുന്ന    പോലെ    മുതുക്കൻ     ആയി     എങ്കിലും    പിണക്കത്തിന്     ഒരു    കുറവും    ഇല്ല….

വാ    ഇവിടെ    അവനെ    ബലം    ആയി    പിടിച്ചു    അവർ    ബെഡിൽ   ഇരുത്തി….

ഹ    സൂപ്പർ    ആക്ഷൻ    ആയിരുന്നല്ലോ    ആൻറി    നല്ല    മുറിവ്….

നി   ഒന്നും    പറയണ്ട …

സഞ്ജുവിനെ    അവൻ    ദേഷ്യത്തിൽ    നോക്കി…

ഞാൻ    എന്ത്    ചെയ്തു    നിന്റെ    അമ്മെയുടെ    അല്ലേ   കുരുട്ടു   ബുദ്ധി  ഞാൻ    അറിഞ്ഞിട്ടു   പോലും   ഇല്ല….

സഞ്ജു     പറഞ്ഞത്    മനസിൽ.  ആവാതെ  അഭി   അമ്മയെ    നോക്കി….

നോക്കണ്ട    അവൻ   പറഞ്ഞത്    ശരിയാ   നിനക്ക്    ഇങ്ങനെ   മസിൽ   ഉരുട്ടി   നടക്കാൻ   അല്ലാതെ    അവളോട്    ഉള്ള    സ്നേഹം    തുറന്നു    പറയാൻ   പറ്റില്ല     എന്ന്   തോന്നി…  അപ്പോ   ഇതേ   കണ്ടുള്ളൂ    വഴി..  ഞാൻ   ലക്ഷ്മിയെ    ഒന്ന്    കാണട്ടെ..   സോറി. അഭി…

എല്ലാരും   കൊള്ളാം   ഞാൻ    അനുഭവിച്ച   ടെൻഷൻ…   ഒരു   വാക്ക്    എന്നോട്    പറഞ്ഞില്ല…

മോനെ    അഭി    പറഞ്ഞിട്ട്    ചെയ്താൽ    ഇത്ര   റിയാലിറ്റി   വരില്ല    നിനക്ക്    എന്നെയും    ആൻറിയെ യും   പോലെ    അഭിനയിക്കാൻ    അറിയില്ലല്ലോ….  പിന്നെ    നി    ഒന്നു.   റൊമാൻറിക്   ആവൂ    അഭി…  നിന്റെ    മനസിൽ.  ഉള്ള    സ്നേഹം    ലക്ഷ്മി   ഒന്നു    അറിയട്ടെ…

എങ്ങനെ   സഞ്ജു …

ഡാ    ഇതു    വരെ   നിങൾ    ഒന്നു    പുറത്തു    പോയോ     വല്ല   ബീച്ചിലോ   ഓകെ   ഒന്നു   പോടാ ..

സഞ്ജു    ലക്ഷ്മി   വരുവോ…

വിളിച്ചു    നോക്കു    വന്നില്ല    എങ്കിൽ   വേറെ   വഴി   ഉണ്ട്….

എന്ത്    വഴി    സഞ്ജു….

ഡാ   കാല   ഞാൻ    ഐഡിയ   ഉണ്ടാക്കുന്ന    മെഷീൻ   ഒന്നും   അല്ല    ആലോചിക്കണം..  ഒരു   വർഷത്തെ   ഓഫീസ്   കണക്ക്    അവൻ   പത്തു   മിനിട്ട്    കൊണ്ട്   ശരി   ആക്കും.   സ്വന്തം    ഭാര്യയെ   വീഴ്ത്താൻ   അവന്    അറിയില്ല..

സഞ്ജു    അതിനു    ഇത്    സാധാരണ.   സൗന്ദര്യ  പിണക്കം   അല്ലല്ലോ.   സംഗതി    സീരിയസ്    അല്ലേ…

അതും    ശരിയാണ്     എന്തായാലും    നിങൾ    ഒന്ന്    പുറത്തു    പോ   ബാക്കി    നോക്കാം…  നല്ല    ബോഡി    മുടിഞ്ഞ   ലുക്കും   പറഞ്ഞിട്ട്    എന്താ   നേരാംവണ്ണം   പ്രേമിക്കാൻ    അറിഞ്ഞുട..  അല്ലേലും   എറിയാൻ   അറിയാവുന്നവരുടെ    കയ്യിൽ    ദൈവം   വടി   തരില്ലല്ലോ..   നല്ല   വേദന   ഉണ്ടോ ….

ഇല്ലാതില്ല   സഞ്ജു….   ഈ   ഒഴുക്കുന്ന    ചോര   എല്ലാം    അവൾക്ക്   വേണ്ടി   ആണ്   എന്നത    ഒരു    ആശ്വാസം…

ആമിയുടെ    മുറിയിൽ    ഇരുന്നപ്പോൾ   ലക്ഷ്മിയുടെ    മനസു    മുഴുവൻ    അഭിയുടെ   മുഖം    ആയിരുന്നു….

എന്തൊക്കെ    ആണ്.   അഭിരാം     തന്നോട്    പറഞ്ഞത്    ഇപ്പോളും    ആ   കണ്ണീരിന്റെ    ചൂട്    തൻ്റെ    ദേഹത്ത്   ഉണ്ടന്ന്    അവൾക്ക്    തോന്നി.. ഇനി    അഭിരാം   തന്നെ   ആത്മാർത്ഥമായി..  ഓരോന്ന്    ആലോചിച്ചു   ഒരെത്തും    പിടിയും.  കിട്ടാതെ    ലക്ഷ്മി    ഇരുന്നു….

സഞ്ജു    നി    എന്താ    ആലോചിക്കുന്നത്….

അഭി   നിനക്കും    ലക്ഷ്മിക്കും    ഇടയിൽ  ഒരു    തുറന്നു    പറച്ചിൽ    അനിവാര്യം    ആണ്….

എന്തു    തുറന്നു    പറച്ചിൽ    ഞാൻ    പറയുന്നത്    മുഴുവൻ    കേൾക്കാൻ    എന്നെങ്കിലും    അവൾ   നിന്നു    തന്നിട്ടുണ്ടോ?….

അങ്ങനെ    അല്ല   അഭി    നി   ലക്ഷ്മിയോട്    നിന്റെ    സ്നേഹം    പ്രകടിപ്പിച്ച    രീതി    തന്നെ    തെറ്റ്    ആയിരുന്നു….

എന്ത്    തെറ്റ് ?

അതു    അഭി   അദ്യം    മുതൽ    തന്നേ    നി   ഒരു   കല്ലുകടി    ആയി    അവൾടെ   മനസിൽ   ഉണ്ട്…

ഞാൻ   എന്ത്   തെറ്റ്    ചെയ്തു    എന്റെ    മനസിലേ    ഇഷ്ടം    അവളെ    അറിയിക്കാൻ   ഞാൻ   ക്യാബിനിൽ   വിളിച്ചു..  ലക്ഷ്മി    ഞാൻ   നിന്നെ   ഒത്തിരി   ഇഷ്ടപ്പെടുന്നു… സ്വന്തം   അക്കാൻ ആഗ്രഹിക്കുന്നു    എന്നു    പറഞ്ഞതും   ഒരടി    ആയിരുന്നു…  പിന്നെ   എന്തൊക്കെയോ    പറഞ്ഞു   പെണ്ണ്    എന്ന്    വെച്ചാൽ   ആണിന്    കുട്ടു കിടക്കുന്നവൽ    ആണന്നു   നിന്നെ   പോലുള്ളവർ  വിചാരിച്ചു   വെക്കുന്നത്… എന്റെ    ജീവനേക്കാൾ  വലുത്    മാനം    എന്നൊക്കെ… 

അദ്യം   ആയി   എൻ്റെ    മുഖത്ത്   ഒരു   പെണ്ണ്    അടിച്ച    ദേഷ്യത്തിൽ    ഞാനും    എന്തൊക്കെയോ    പറഞ്ഞു ..  ഇപ്പോളും    ഞാൻ    കാത്തിരിക്കുന്നത്   ഞാൻ    എന്ന   പുരുഷനെ   ലക്ഷ്മി    മനസു   കൊണ്ടും    ശരീരം    കൊണ്ടും   സ്വീകരിക്കുന്ന   ഒരു    ദിവസത്തിന്    ആണ്..

    അവൾക്ക്    അത്   കഴിയുന്നില്ല   എങ്കിൽ   അതിനും    എനിക്ക്    പരാതി    ഇല്ല….   അവളിൽ   തീരും    എന്റെ   ഈ   ജന്മം..   സ്നേഹവും   മോഹവും  ഒരാണിനു    എന്തൊക്കെ   വികാരം   ഉണ്ടോ   അതെല്ലാം…  അതിനു   എത്ര    വർഷം കാത്തിരിക്കേണ്ടി    വന്നാലും   എനിക്ക്   കുഴപ്പം   ഇല്ല   ….   പക്ഷേ    എന്റെ    കൺവെട്ടത്ത്    എങ്കിലും   ലക്ഷ്മി    ഉണ്ടാവണം    അല്ലേൽ   എനിക്ക്    ഭ്രാന്ത്    പിടിക്കും    സഞ്ജു….

ഒഴുകി    ഇറങ്ങിയ   കണ്ണീരു   സഞ്ജു    കാണാതെ    ഇരിക്കാൻ    അഭി    തിരിഞ്ഞു    നിന്നു….

അഭി    ഇങ്ങോട്ട്    നോക്കിയേ    നി    എത്ര    മറച്ചു    പിടിച്ചാലും    ആ   കണ്ണ്    ഒന്നു    നിറഞ്ഞാൽ   ആ   ഹൃദയം    ഒന്നു    പിടഞാൽ    മറ്റു    ആരെക്കാളും    എനിക്ക്    അറിയാം..  എങ്ങനെ    ഇങ്ങനെ   ഒരാളെ   സ്നേഹിക്കാൻ    പറ്റുന്നു    അഭി….

എനിക്ക്    അറിയില്ല    സഞ്ജു    കുറച്ചു    മാസങ്ങൾ    ആയി    ഞാനും    എന്നോട്    തന്ന    ചോദിക്കാറുണ്ട്…   എത്ര    ദേഷ്യം    വന്നാലും    ആ   മുഖം   മനസിൽ   ഓർക്കുമ്പോൾ    ഞാൻ   അനുഭവിക്കുന്ന    ഒരു   കുളിർമ    ഉണ്ടല്ലോ   എങ്ങന    നിനക്ക്    പറഞ്ഞു   തരിക…

എല്ലാം    ശരി    ആവും    അഭി    അദ്യം    നി    നിന്റെ      മനസു    തുറക്ക്     നിന്നെ    ലക്ഷ്മിക്ക്    മനസിലാക്കാൻ    സാധിച്ചാൽ   രാഹുൽ   എന്ന    ചെന്നായ യുടെ    മുഖം    വലിച്ചു    കീറാൻ    സാധിക്കും….   നിന്നെ   ലക്ഷ്മി    ശത്രു    ആയി    കാണുന്തോറും    രാഹുൽ    അവൾടെ    മുന്നിൽ    മാന്യൻ    ആണ്…

ഞാൻ    ശ്രമിക്കാം    സഞ്ജു….

അപ്പോ    ഞാൻ   പോട്ടെ   നാളെ    വൈകിട്ട്    വരാം…  നാളെ    തൊട്ട്    ഓഫീസിൽ    ചെല്ലണം    എന്നാ   പിതാശ്രീയുടെ    ഓർഡർ…

നിന്നെ   എംഡി    ആക്കിയാലെ   നി   ഓഫീസിന്റെ   പടി    ചവിട്ടു    എന്ന്    പറഞ്ഞിട്ട്….

അതൊന്നും    നടക്കില്ല    അഭി   ഇനിയും    ചെന്നില്ല   എങ്കിൽ    പണി    കിട്ടും… ഇന്നലെ   തീർത്തു    പറഞ്ഞു    ഒന്നില്ല    സ്വന്തം   ഓഫീസ്    അല്ലേ    വേറെ   എവിടെയെങ്കിലും   ജോലി    നോക്കാൻ….   ഇതിനെല്ലാം    കാരണം   നി   ഒറ്റ   ഒരുത്തൻ    ആണ്..  നിന്റെ    മുടിഞ്ഞ    ഒരു   ബിസിനെസ്സ്    നി   ഇങ്ങനെ    കത്തികേറി    നിൽക്കുവല്ലെ ..  അഭി    അങ്ങനെ    അഭി   ഇങ്ങനെ    ആ   ഒരു    സമയത്ത്    നിന്നെ   എന്റെ    കയ്യിൽ   കിട്ടിയാൽ    ഉണ്ടല്ലോ….

നി   അങ്കിളിനോട്    പറ    ഞാൻ    എന്ന    മനുഷ്യൻ    ബിസിനസിൽ    മാത്രം   വിജയിക്കുന്നുള്ളൂ       ജീവിതത്തിൽ   വൻ    പരാജയം    ആണന്നു…  അങ്ങനെ    നോക്കിയാൽ    നിയ    ഭാഗ്യവാൻ .   നിന്നെ    ഒന്ന്    വിളിച്ചു    കിട്ടിയില്ല    എങ്കിൽ   ആമി   തകർന്നു    പോവും…  പക്ഷേ    ലക്ഷ്മി    എന്റെ    മരണം    വരെ    ആഗ്രഹിക്കുന്നു…

മതി    പറഞ്ഞു    ഇനി   കാട്    കേറണ്ട… ആമിയൊട്   പറഞ്ഞേക്ക്    ഞാൻ    പോയിന്ന്…  അവളെ    കാണാൻ   ചെന്നാൽ  ലക്ഷ്മി    റൂമിൽ   ഇല്ലെ    . ലക്ഷ്മിക്ക് അതൊരു   ബുദ്ധിമുട്ട്    ആകും    വേണ്ട… ഞാൻ    വിളിച്ചോളം…

ശരി   സഞ്ജു   കുറച്ചു    പണി    എനിക്കും    ഉണ്ട്.  ഞാൻ   വിളിക്കാം…

സഞ്ജു    പോയതും    അഭി    തൻ്റെ    നെഞ്ചില്    കൈ    വെച്ചു    ഇത്തിരി    സമയത്ത്    ആണെങ്കിലും   ലക്ഷ്മി    തന്നിൽ    ചേർന്ന്    നിന്നല്ലോ    എന്ന    സന്തോഷം   ആയിരുന്നു    ആ    മുഖത്ത്…

മോളേ …

രാജി    വിളിച്ചത്    കേട്ട്    ലക്ഷ്മി    ബെഡിൽ    നിന്ന്    എണീറ്റു…

മോള്   പേടിച്ചു    പോയോ…

അത്   അമ്മേ    കുറച്ചു    മുന്നേ അഭിരാം   ഒരു   തരം    വല്ലാത്ത   അവസ്ഥയിൽ    ആയിരുന്നു..  പെട്ടന്ന്    കണ്ടപ്പോ   ഞാൻ   പേടിച്ചു…

മോളേ    മനുഷ്യൻ    അങ്ങനെ    ആണ്    ഒത്തിരി    ഇഷ്ടം    ഉള്ളത്    നഷ്ടപ്പെടും    എന്ന്.   തോന്നിയ    അവരുടെ   മനസു    കൈ.  വിട്ടു    പോകും…

ചിലർ    ആ    അവസ്ഥ    അതിജീവിക്കും    മറ്റു   ചിലർ   മോള്    കുറച്ചു    മുന്നേ   കണ്ട   പോലെ   തകർന്നു    ഇരിക്കും..

അവൾടെ    കഴുത്തിൽ     കിടന്ന   താലി ചരടിൽ    അവർ   മൃദു    ആയി    വിരൽ    ഓടിച്ചു.. അതിൽ    പറ്റി   പിടിച്ച    തൻ്റെ    മകന്റെ    ശരീരത്തിലെ    ചോര   കണ്ടൂ    അവർ    അറിയാതെ    കണ്ണ്    നിറഞ്ഞു….

അവരുടെ    മനസ്സ്    മനസിൽ    ആക്കിയ   പോലെ    ലക്ഷ്മി    അവരെ    ദയനീയം    ആയി    നോക്കി….

ഏതു    ഒരമ്മക്കും    സഹിക്കാവുന്ന   കാര്യം   അല്ല    സ്വന്തം    മക്കളുടെ   ശരീരത്തിൽ    നിന്ന്    ചോര   പൊടിയുന്നത്…  മോള്    ഇത്തിരി    കുടി    അഭിയേ   മനസിലാക്കാൻ   ശ്രമിക്കണം..  ഇപ്പൊ    മോൾക്ക്     തോന്നും    സ്വന്തം    മകൻ    ചെയ്ത   തെറ്റ്   ഞാൻ   ന്യായീകരിക്കാൻ    നോക്കു വാന്ന്… 

ഒരിക്കലുമില്ല   എനിക്ക്    അറിയാം    എൻ്റെ    മോൻ    എന്ത്    ചെയ്തെങ്കിലും    അതിന്റെ    പുറകിൽ    കൃത്യം    ആയ    കാരണം    കാണും…   ഇപ്പൊ    നിന്റെ   മനസിൽ    ഉള്ള   വലിയ    ശരി    ഉണ്ടല്ലോ    അത്    തെറ്റ്    ആയിരുന്നു    എന്ന്    കാലം    തെളിയിക്കും… 

അപ്പൊൾ    മോൾക്ക്    മനസിൽ    ആവും    അഭിരാം    ആയിരുന്നു     ശരി    എന്ന്..

കണ്ണ്    തുടച്ചു   തൻ്റെ    മുന്നിൽ    നിന്ന്    പോയ    അവരെ    കണ്ടൂ   അവൾക്ക്    നെഞ്ച്    നീറി…   അഭിരാം    മനസിൽ    ആകുന്നില്ല    ആ    മനസ്സ്    ഒരിക്കൽ    പോലും    താൻ   അഭിരാം    പറയുന്നത്    കേൾക്കാൻ     നിന്ന്    കൊടുത്തിട്ടില്ല..  കുറച്ചു    മുന്നേ   താൻ    കണ്ടത്    ഇത്    വരെ   പരിചയം    ഇല്ലാത്ത    അഭിരമിനെ    ആണ് …..

ലക്ഷ്മി    മുറിയിൽ     ചെന്നപ്പോ     കണ്ടത്    എന്തോ    ആലോചനയിൽ    ഇരിക്കുന്ന  അഭിയെ    ആണ്…..

അഭിരാം …

അവൾടെ     വിളിയിൽ     അവൻ    ഉണർന്നു…

എന്താ     ലക്ഷ്മി….

കൈ    വേദന    ഉണ്ടോ….

വേദന    ഇല്ലാതെ    ഇരിക്കാൻ    നി   എപ്പോളും   പറയുന്ന    പോലെ    ഒരു  മൃഗം    അല്ല    ഞാൻ…

അതിനു    മറുപടി    കൊടുക്കാതെ    അവൾ    തിരിച്ചു    നടന്നു…..

ലക്ഷ്മി     നമ്മുക്ക്    ഒന്നു    പുറത്തേക്ക്    പോവാം … നിനക്ക്     ഇഷ്ടം    അല്ലെങ്കിൽ    വേണ്ട….

പോവാൻ     സമ്മതം    എന്ന    മട്ടിൽ   അവൾ   തൻ്റെ    കുലുക്കി…

   ഒരുങ്ങി    വരുന്ന    ലക്ഷ്മിയെ   കണ്ടൂ    ആമി    അങ്ങോട്ട്    വന്നു…

ചേച്ചി   ഈ    ബ്ലു   കളർ    സാരിയിൽ    പോളിച്ചുട്ടോ….

എങ്ങോട്ടാ    അഭി    ഏട്ടാ    പോണത്…

ബീച്ചിൽ    നി    വരുന്നോ….

സഞ്ജു    ഏട്ടൻ    വരുന്നുണ്ടോ?…

ഇല്ല     എന്താ?..

എങ്കിൽ    എനിക്ക്     പഠിക്കാൻ     ഉണ്ട്     അപ്പോ    ശരി    പോയിട്ട്    വാ    ടാറ്റ    ചേച്ചി….

കാറിന്റെ     അടുത്ത്    എത്തിയതും    അഭി    ലക്ഷ്മി ക്ക്    പുറകിലെ    ഡോര്    തുറന്നു    കൊടുത്തു….

വേണ്ട     അഭിരാം    ഞാൻ    മുന്നിൽ    ഇരിക്കാം…

കാറിൽ     ഇരുന്നപ്പോൾ     ലക്ഷ്മിയുടെ     ചിന്ത    അഭിയിൽ    ആയിരുന്നു….   എന്താണ്    അഭിരാം    വിളിച്ച    ഉടൻ   തനിക്ക്    പറ്റില്ല    എന്ന്   പറയാൻ     പറ്റാത്തത് …  തൻ്റെ     മനസു     എന്തൊക്കെയോ    അവനോടു     ചോദിക്കാൻ    പറയുന്നു ..   എന്താണ്    തനിക്ക്    പറ്റിയത്.   ഓരോ    ആലോചനയിൽ    ബീച്ച്    എത്തിയത്     അവൾ    അറിഞ്ഞില്ല….

ലക്ഷ്മി ….

അഭിയുടെ     വിളിയിൽ   അവൾ    ചിന്തയിൽ   നിന്ന്    ഉണർന്നു….

എന്താ    അഭിരാം…

ലക്ഷ്മി    ഇവിടെ    ഇറങ്ങി    നില്ക്കു    ഞാൻ   കാർ     പാർക്കിങ്ങിൽ    ഇട്ടു    വരാം….

ലക്ഷ്മി     കണ്ണെത്താ ദൂരത്തോളം   പരന്നു     കിടന്ന    കടലിനെ    നോക്കി …   ഏറ്റവും     മനോഹരം     ആയ    കാഴ്ച    തനിക്ക്     ഏറ്റവും   വരാൻ   ഇഷ്ടം   ഉള്ളത്    ഇവിടെ    ആണ്     പറഞ്ഞില്ല    എങ്കിൽ    പോലും     അഭിരാം     അത്     മനസിൽ    ആക്കി….   ഇനി    തന്നേ     പോലെ   അയാൾക്കും    ഇഷ്ടം    ഇവിടെ    ആവും….

നോക്കട     ആ    നീല    സാരി    ഉടുത്ത    കുട്ടിയെ    എന്താ    മുടി    അല്ലേ..  പുറകിൽ    നിന്ന്    നോക്കിട്ട്    പൊളിച്ചു…   ഇനി    ഫ്രണ്ട്    എങ്ങനെ    ആണോ…..

ദേഷ്യത്തിൽ     ലക്ഷ്മി    തിരിഞ്ഞു    നോക്കി..   നാല്     അഞ്ച്     പേര്     ചേർന്ന്     അവളെ    കമൻറ്    അടിക്കുന്ന     കേട്ട്    അവൾക്ക്   ദേഷ്യം    ഇരച്ചു    കേറി….

ഈശ്വര     ഫ്രണ്ട്    കാണാൻ    കൊതിച്ചപ്പോ     തന്നെ    തിരിഞ്ഞു    നിന്നു     ദർശനം     തന്നു….  എന്താ    ഭംഗി    ഇനി   മേക്കപ്പ്    ആണോ….

അവൾടെ    തൊട്ടു    അടുത്ത്    വന്നു    പറഞ്ഞ   അവരെ    കണ്ടൂ    വന്ന    ദേഷ്യം   കടിച്ചു  പിടിച്ചു  നിന്നു….

കല്യാണം   കഴിഞ്ഞതാ    മറ്റൊരാലുടെ     ഭാര്യയുടെ     സൗന്ദര്യം    ആസ്വദിക്കുന്നത്    തെറ്റാണ് …   എങ്കിലും    ഇങ്ങനെ    ഉള്ളത്    ഓകെ     മുന്നിൽ    വന്നാൽ    എന്താ     ചെയ്ക…..

തനിക്ക്     ഒന്നും    വീട്ടിൽ    അമ്മയും    പെങ്ങളും     ഒന്നും    ഇല്ലെ …

സ്വയം     നിയന്ത്രിച്ച്    ലക്ഷ്മി     അവരോട്     ചോദിച്ചു….

അമ്മയും     പെങ്ങളും    ഉണ്ട്     ഇല്ലാത്തത്    ഒരു     ഭാര്യ     ആണ്    എന്താ    ആ   കുറവിലേക്ക്     നി     വരുന്നോ…..

പറഞ്ഞു     തീർന്നതും     ലക്ഷ്മിയുടെ     കൈ   അവന്റെ     കവിളത്ത്     പതിച്ചു….

അത്      കണ്ടാണ്     അഭി     അങ്ങോട്ട്      വന്നത്…..

എന്താ     ലക്ഷ്മി….   നി     എന്തിനാ     അയാളെ     അടിച്ചത്….

അഭിരാം     അയാൾക്ക്     ഒരു     സംശയം…..

എന്ത് ?

ഞാൻ     ഫുൾ    പൂട്ടി    ആണോ     എന്ന്…  പിന്നെ    ഒരു    പോസ്റ്റും     തന്നു     അവന്റെ    ഭാര്യ…

അതിനാ     നി     അവനെ      അടിച്ചെ…  അവൻ     ഒരു    സംശയം     തോന്നി     അവനത്     ചോദിച്ചു… അതങ്ങ്     തീർത്തു     കൊടുത്ത     പോരെ…..

അവന്റെ     മുന്നിലേക്ക്    ലക്ഷ്മിയെ    നിക്കി    നിർത്തി    കൊണ്ട്    അഭി    പറഞ്ഞു….

പൂട്ടി     ആണോ    എന്ന്     നി    ശരിക്കും     നോക്കിക്കോ….

ഒരു    കൈ    അകലത്തിൽ    നിൽക്കുന്ന     ലക്ഷ്മിയെയും     അവൾടെ     പുറകിൽ     നിൽക്കുന്ന     അഭിയെയും     മാറി     മാറി   അയാൾ     നോക്കി …….

തുടരും……..

4.4/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ലക്ഷ്മി – ഭാഗം 12”

Leave a Reply

Don`t copy text!