Skip to content

BRIDGE

aksharathalukal-malayalam-stories

EXT. BRIDGE. NIGHT .10 :30

നയന പാലത്തിന്റെ മുകളിൽ നിൽക്കുന്നു .താഴെ നല്ല ഒഴുക്കുള്ള പുഴയിലേക്ക് നോക്കി തന്നെ കുറച്ചു നേരം കൂടി നിന്നു .പേടികാരണം അവൾ വിറയ്ക്കുന്നുണ്ടായിരുന്നു .ഒരു നിമിഷം കണ്ണടച്ച അവൾ പുഴയിലേക്ക് ചാടാനായി ഒരുങ്ങി .
ഒരു പെൺ ശബ്ദം പുറകിൽ നിന്നും വന്നു .

ഹലോ ,നീ എന്താണ് കാണിക്കുന്നത് ?

ഇതുകേട്ട നയന പേടിച്ച് പിന്നിലേക്ക് നോക്കി .അവിടെ ഒരു പെൺകുട്ടി അവളെ നോക്കി നിൽക്കുന്നു .അവളുടെ അതെ പ്രായം.

നീ അവിടെ നിന്നും താഴേക്ക് ഇറങ്ങിയേ .അല്ലെങ്കിൽ കാലു തെറ്റി താഴേക്ക് വീഴും .പുഴയിലാണെങ്കിൽ നല്ല ഒഴുക്കും.ഒരു പൊടി പോലും കാണില്ല ട്ടാ .

ആ പെൺകുട്ടി നയനയോടു പറഞ്ഞു.ഇതുകേട്ട നയന അവിടെ നിന്നും താഴെ ഇറങ്ങി ,ആ പെൺകുട്ടിയുടെ അടുത്തേക്ക് ചെന്നു .

പെൺകുട്ടി

എന്തായിരുന്നു പരുപാടി .ആത്മഹത്യ ആയിരിക്കും അല്ലെ ?വല്ല കാര്യം ഉണ്ടായിരുന്നോ മോളെ .എന്ത് പ്രശ്നം ഉണ്ടെങ്കിലും നമ്മുക്ക് ശരിയാക്കാം .ആട്ടെ എന്താ നിന്റെ പേര് ?

നയന

എന്റെ പേര് നയന

പെൺകുട്ടി

എന്റെ പേര് ആമി .എവിടെയാ നിന്റെ വീട് ?

നയന

കുറച്ചകലെയാണ് .

ആമി

എന്നിട്ട് മരിയ്ക്കാനായി നീ ഇത്രയും ദൂരം വന്നല്ലോ .വീടിനടുത്തൊന്നും സ്ഥലം കിട്ടിയില്ലേ ?

ഇതുകേട്ട നയന തലകുനിച്ചു .ആമി അവളുടെയടുത്തേക്ക് ചെന്നു .എന്നിട്ട് കവിള് പിടിച്ച് അവളുടെ മുഖം ഉയർത്തി .

ആമി

അതൊന്നും സാരമില്ല .എന്തായിരുന്നു ഇത്ര വലിയ പ്രശ്നം ഇങ്ങനെയൊക്കെ ചെയ്യാൻ പോവാൻ .

ആദ്യം ഒന്ന് പറയാൻ മടിച്ചെങ്കിലും നയന പ്രശ്നം ആമിയോട് തുറന്ന് പറയാം എന്ന് തീരുമാനിച്ചു .

നയന

എനിക്ക് ഒരു പ്രേമം ഉണ്ടായിരുന്നു ,പേര് രാഹുൽ.അവൻ എന്നെ വേണ്ടാന്ന് പറഞ്ഞു .എനിക്ക് അത് സഹിക്കാൻ കഴിയുന്നില്ല .

നയന കരയാൻ തുടങ്ങി . ഇതുകണ്ട ആമി അവളെ നോക്കി ചിരിച്ചു.ആമി ചിരിക്കുന്നത് കണ്ട നയന നിരാശയോടെ അവളെ നോക്കി .

ആമി

അയ്യേ ,ഈ പ്രശ്നത്തിനാണോ നീ കരയുന്നതും മരിക്കാൻ പോയതും .ചെ മോശം മോശം .

ഇതുകേട്ട നയന അവളെ ദേഷ്യത്തോടെ നോക്കി .

ആമി

നീ ദേഷ്യപെടൊന്നും വേണ്ട .മോളെ ഒരു മാസം കഴിഞ്ഞാൽ ഈ പ്രശ്നം നീ മറക്കും . നീ ചിലപ്പോൾ പുതിയ ഒരാളുമായി പ്രേമത്തിലാവുകയും ചെയ്യും .ഇതിനാണോ നീ വീട്ടുകാരെ കൂടി ആലോചിക്കാതെ ഇവിടേക്ക് വന്നത് ?

നയന ഒന്നും മിണ്ടാതെ വീണ്ടും പാലത്തിലേക്ക് നോക്കി നിന്നു .

ആമി

നീ ഇപ്പോൾ എന്റെ വീട്ടിലേക്ക് വായോ .ഇവിടെ അടുത്ത് തന്നെയാണ് .നിനക്ക് ഞാൻ കാര്യങ്ങൾ കൃത്യമായി പറഞ്ഞുതരാം .

ആമി അവളെയും കൂട്ടി വീട്ടിലേക്ക് നടന്നു .

ആമി

നിനക്ക് രാത്രിയിൽ ഒറ്റക്ക് നടക്കാൻ ഇങ്ങനെ പേടിയില്ലേ ,അതും അറിയാത്ത സ്ഥലത്ത് .

നയന അതിനു മറുപടിയൊന്നും പറഞ്ഞില്ല .അവർ കുറച്ചു ദൂരം നടന്നപ്പോൾ ഒരു മതിലിനടുത്തെത്തി .ആമി നയനയോടു ശബ്ദം ഒന്നും ഉണ്ടാകരുതെന്ന് ആംഗ്യം കാണിച്ചു.ആമി ആദ്യം മെല്ലെ മതിൽ ചാടി .നയനയോടു പിന്നാലെ ചാടാൻ പറഞ്ഞു .മടിച്ചു നിന്ന നയനയെ ആമി എളുപ്പത്തിൽ ചാടാനുള്ള വഴി കാണിച്ചുകൊടുത്തു .മതിൽ ചാടി കടന്ന് അവർ വീടിന്റെ പിന്ഭാഗത്തു എത്തി .അവിടെ നിന്നും വീടിനോടു ചേർന്ന് നിൽക്കുന്ന മരത്തിലൂടെ ആമി മുകളിലേക്കു കയറി .മുകളിലെ റൂമിലെ ജനൽ അവൾ കയ്യിട്ടു തുറന്ന് അകത്തു കയറി .ഇതെല്ലം കണ്ടു അമ്പരന്ന് നിൽക്കുന്ന നയനയെയും അവൾ അതുപോലെ ചെയ്യിപ്പിച്ച് റൂമിലേക്ക് കയറ്റി .റൂമിൽ മൊത്തം നോക്കിയ ആമി ജനൽ അടച്ച് ഒരു ദീർഘശ്വാസം വിട്ടു .

ആമി

ഞാനും വീട്ടുക്കാർ അറിയാതെ ഇവിടെ നിന്നും മുങ്ങിയതാണ് .ഒരു ചെറിയ പരുപാടി ഉണ്ടായിരുന്നു .എന്തായാലും അങ്ങനെ ചെയ്തത് നന്നായില്ല ?നിന്നെ എനിക്ക് കാണാൻ പറ്റിയില്ലോ .
നീ ഈ ബെഡിൽ ഇരിക്ക്. ഇതേ പോലെ ഉള്ള ഒരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് .ഞാനും നിന്നെ പോലെ ഇങ്ങനെ ചെയ്യാൻ പോയതാണ് .പക്ഷെ അവസാന നിമിഷം എനിക്ക് ചെയ്യുന്നത് തെറ്റാണെന്ന് മനസിലായി .

നയന

എന്തിനാ നീ പണ്ട് മരിക്കാൻ തീരുമാനിച്ചത് ?

ആമി

അത് ഞാൻ പ്ലസ് ടുവിൽ ഒന്ന് തോറ്റായിരുന്നു .അതാണ് .പക്ഷെ നിന്നെ പോലെ ഞാൻ കണ്ണടച്ചു ചാടാൻ തുടങ്ങിയതാണ് .

നയന

എന്നിട്ടു ?

ആമി

എനിക്ക് അപ്പോൾ ഓര്മ വന്നത് എനിക്ക് നഷ്ടപ്പെടാൻ പോകുന്ന കാര്യങ്ങളെ കുറിച്ചായിരുന്നു .

നയന

എന്തായിരുന്നു അത് ?

ആമി നയനയെ മെല്ലെ തൊട്ടടുത്ത റൂമിലേക്ക് കൊണ്ടുപോയി .അവിടെ ഒരു ചെറിയ ആൺകുട്ടി ഗെയിം കളിച്ചു ഇരിക്കുന്നുണ്ടായിരുന്നു .

ആമി

അത് എന്റെ അനിയൻ ആദി .അവനു ആ ഗെയിം വാങ്ങിച്ചു കൊടുത്തത് ഞാൻ ആണ് .അവനുമായി എന്നും ഈ സമയത്തു ഞാൻ ഗെയിം കളിക്കും .എന്നിട്ടു കള്ളക്കളി കളിച്ചിട്ട് അവനെ തോൽപിക്കും .എന്നിട്ട് അവനുമായി തല്ലുകൂടും .അതിനു ശേഷം ഞങ്ങൾ വീണ്ടും ലോക്യം ആവും .അതിന്റെ ഒക്കെ ഒരു സുഖം വേറെ തന്നെയാണ് .

അതിനു ശേഷം ആമി നയനുമായി താഴേക്ക് നടന്നു .താഴെ ഒരു ആണും പെണ്ണും അടുക്കളയിൽ ഇരിക്കുന്നുണ്ടായിരുന്നു .

ആമി

അതാണ് എന്റെ അച്ഛനും അമ്മയും .അവർ എല്ലാ ദിവസവും മാറി മാറി ഭക്ഷണം ഉണ്ടാക്കും .ഞാനും അനിയനും അത് കഴിച്ചതിനു ശേഷം പറയും ഒന്നുകിൽ ‘അമ്മ ഉണ്ടാക്കിയതാണ് നല്ലതെന്ന് അല്ലെങ്കിൽ അച്ഛൻ എന്ന് .അങ്ങനെ അവരെ വഴക്കടിപ്പിക്കും .അവസാനം വെറുതെ പറഞ്ഞതാണെന്ന് പറയുമ്പോൾ ഞങ്ങൾ ഒരുമിച്ചു ചിരിക്കും .അതിനു ശേഷം ഞങ്ങൾ ഒരുമിച്ച് ടീവിയിൽ ഷോ കണ്ടു കഥകൾ പറഞ്ഞിരിക്കും .ഇങ്ങനെയുള്ള ഈ അടിപൊളി ജീവിതം ഒരു ചെറിയ തെറ്റിന്റെ പേരിൽ എന്തിനാണ് ഞാൻ നശിപ്പിക്കുന്നത് .അങ്ങനെ ഞാൻ ആ തീരുമാനത്തിൽ നിന്നും പിന്മാറി .

നയന

എന്നിട്ട് എന്തുണ്ടായി ? അച്ഛനും അമ്മയും വഴക്കു പറഞ്ഞോ?.

ആമി

അതൊന്നും ഉണ്ടായില്ല .അവർ ഒരുപാടു കരഞ്ഞു .കുറെ നാൾ .പിന്നെ മെല്ലെ മറന്നു .ഞാൻ അന്ന് വിചാരിച്ചതിനേക്കാൾ പ്രശ്നങ്ങൾ ഒക്കെ ഈ ലോകത്തുണ്ട് .അതിനു മുൻപിൽ ഇതൊന്നും ഒരു പ്രശ്നവുമല്ല .ഞാൻ ഇപ്പോൾ വളരെ സന്തോഷവതിയാണ് .

നയന പെട്ടെന്ന് പുറകിൽ നോക്കിയപ്പോൾ അവിടെ ആദി നിൽക്കുന്നു .നയനയെ കണ്ട ആദി ഉറക്കെ അലറി .ഇതുകേട്ട ആമിയുടെ അച്ഛനും അമ്മയും അവിടേക്ക് ഓടി എത്തി .

ആദി

അമ്മാ ,അച്ഛാ ദേ ഒരു ചേച്ചി .

ഡയാനയെ കണ്ട അവർ സംശയത്തോടെ അവളെ നോക്കി .

അച്ഛൻ

ആരാ നീ ?വീടിനകത്തു എങ്ങനെ വന്നു?

നയന ആമിയെ നോക്കി .എന്നിട്ട് അവരെ നോക്കി .

നയന

എന്നെ ആമി ഇവിടേക്ക് കൊണ്ടുവന്നതാണ് .അവൾ പുറകിലെ മരത്തിലൂടെ മുകളിലെ ജനാല തുറന്ന് എന്നെയും ഉള്ളിൽ കയറ്റി .എനിക്ക് ഒരു അബദ്ധം പറ്റി .ഒരു പ്രത്യേക സാഹചര്യത്തിൽ മരിക്കാനായി ഞാൻ ആ പാലത്തിൽ വന്നു.ആമിയാണ് എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചിട്ടു ഇവിടേക്ക് കൊണ്ടുവന്നത് .

ഇതുകേട്ട അവർ ആകെ സ്തംഭിച്ചു .

ആദി

ആമി ചേച്ചിയോ ?

നയന

അതെ ആമി തന്നെ .ദേ നിൽക്കുന്നു .എന്താ നീ ഒന്നും മിണ്ടാത്തത്.പറഞ്ഞുകൊടുക്ക് എന്താ സംഭവിച്ചതെന്ന് .

നയന ആമിയെ നോക്കി .അവിടെ ആമി ഉണ്ടായിരുന്നില്ല .അവൾ ചുറ്റും നോക്കി .അവിടെ ഒന്നും ആമിയെ കണ്ടില്ല .പെട്ടെന്ന് ആണ് അവൾ അവിടെ ഭിത്തിയിൽ ചാർത്തിയിരുന്ന ആ ഫോട്ടോ കണ്ടത് .അത് ആമിയുടേതായിരുന്നു .അതിൽ ഒരു മാലയും ചാർത്തിയിരുന്നു .നയന പേടിയോടെ അവരെ നോക്കി .

കുറച്ചു സമയത്തിന് ശേഷം

EXT. AAMI’S HOUSE

നയനയുടെ കുടുംബം അവിടെ എത്തിയിരുന്നു .നയന അവർ വന്ന കാറിൽ കയറാനായി നടന്നു .ഈ സമയത്തു നയനയുടെ അടുത്തേക്ക് ആമിയുടെ അമ്മയും അച്ഛനും ചെന്നു .

അമ്മ

അവൾ വേറെ എന്തെങ്കിലും പറഞ്ഞോ മോളെ ?

നയന ആകെ സങ്കടത്തോടെ അവരെ നോക്കി.

നയന

ആമിക്ക് ഇപ്പോൾ യാതൊരു സങ്കടവും ഇല്ല എന്നും ,വളരെ സന്തോഷത്തിലാണ് എന്നും അവൾ എന്നോട് പറഞ്ഞു .

ഇതുകേട്ട ആമിയുടെ അച്ഛനും അമ്മയും സന്തോഷത്തോടെ കരഞ്ഞു .അവരുടെ അടുത്തുണ്ടായിരുന്ന ആദി നയനയെ വന്നു കെട്ടിപിടിച്ചു.നയന അതിനു ശേഷം കാറിൽ കയറി അവിടെ നിന്നും പോയി.
വീട്ടിൽ എത്തിയ നയന ഉടനെ റൂമിൽ ചെന്ന് മേശയുടെ ഉള്ളിൽ ഉണ്ടായിരുന്നു പേപ്പറുകൾ വലിച്ചു താഴെ ഇട്ടു .അതിൽ നിന്നും രണ്ടു ന്യൂസ് പേപ്പർ എടുത്തു.ആദ്യത്തെ പേപ്പർ മറിച്ച് അവൾ വായിച്ചു .

നയന

പ്ലസ് ടു വിദ്യാർത്ഥി മരിച്ച നിലയിൽ .

വീടിനു തൊട്ടടുത്തുള്ള പാലത്തിനു താഴെ പുഴയുടെ സമീപം മരിച്ച നിലയിൽ പ്ലസ് ടു വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി .ആമി എന്ന് പേരുള്ള വിദ്യാർത്ഥി പരീക്ഷക്ക് തോറ്റതിനെ തുടർന്ന് ആത്മഹത്യ ചെയ്തതാകാം എന്നാണ് പോലീസ് പറയുന്നത് .വീടിന് മുകളിലെ ജനലിൽ കൂടി തൊട്ടടുത്തുള്ള മരത്തിലൂടെ താഴേക്ക് ഇറങ്ങിയാണ് മരിച്ച പെൺകുട്ടി പാലത്തിനടുത്തെത്തിയത് .കൂടുതൽ അന്വേഷണത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആമിയുടെ കുടുംബവും അടുത്തുള്ള അന്ദേവാസികളും .

നയന തന്റെ കൈയിലുള്ള രണ്ടാമത്തെ പേപ്പർ എടുത്തു മറിച്ചു .അതിലെ മറ്റൊരു വാര്ത്തയും വായിക്കാൻ തുടങ്ങി .

നയന

2 ദിവസം മുൻപ് മരിച്ച നിലയിൽ കണ്ടെത്തിയ പ്ലസ് ടു വിദ്യാർത്ഥിയുടെ മരണം ആത്മഹത്യ അല്ലെന്ന് പോലീസ്. ആത്മഹത്യയിൽ നിന്നും പിന്മാറി തിരിച്ചു വീട്ടിൽ പോകുകയായിരുന്ന ആമിയെ അവിടേക്ക് കാറിൽ വന്ന 4 ആളുകൾ കൂടി പീഡിപ്പിച്ചു കൊല്ലുകയായിരുന്നു.ഇതിന്റെ പിന്നിലുള്ള നാലു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയുകയും അവർ കുറ്റം സമ്മതിക്കുകയും ചെയ്തു.

ഇതിനു ശേഷം നയന സങ്കടത്തോടെ അവളുടെ കട്ടിലിൽ ഇരുന്നു .ആ പേപ്പർ കൊണ്ട് മുഖം പൊത്തി സങ്കടത്തോടെ കരഞ്ഞു .

FLASHBACK, EXT, AAMI ‘S HOUSE

നയന കാറിൽ കയറുന്നതിന് മുൻപ് ആമിയുടെ വീടിനു മുകളിലേക്ക് വീണ്ടും നോക്കി .അവിടെ ആമി ജനാലയുടെ അടുത്ത് ഉണ്ടായിരുന്നു .അവൾ നയനയെ നോക്കി ചിരിച്ചു.നയന തിരിച്ചും ചിരിച്ചു .അതിനു ശേഷം കാറിൽ കയറി .

3.7/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “BRIDGE”

Leave a Reply

Don`t copy text!