Skip to content

അനഘ – ഭാഗം 39 (അവസാന ഭാഗം)

anagha aksharathalukal novel

വർഷങ്ങൾ കടന്ന് പോയി കൊണ്ടിരുന്നു..

കല്യാണം കഴിഞ്ഞ് വംശിയുടെ കൂടെ പോയ നിത്യക്ക് അവന്റെ ശരിക്കുള്ള സ്വഭാവം മനസ്സിലാവാൻ തുടങ്ങി..

നിത്യയുടെ ഷെയർ എങ്കിലും കിട്ടുമെന്ന് കരുതിയിട്ടാണ് രഘുറാം നിത്യയെ അവരുടെ കൂടെ കൂട്ടിയത്..എന്നാൽ അവളുടെ പേരിലുള്ള ഷെയറുകളെല്ലാം തന്നെ വിശ്വനാഥൻ അപ്പോഴേക്ക് അയാളുടെ പേരിലേക്ക് തന്നെ മാറ്റിയിരുന്നു..അത് അവർക്ക് വലിയൊരു തിരിച്ചടിയായിരുന്നു..അത്രയും കാലം സ്നേഹം അഭിനയിച്ച വംശി പിന്നെ അവളിൽ നിന്നും അകന്ന് നിന്നു…

പണവും പ്രൗഢിയും വെറും പുറം മോടിക്ക് മാത്രമേ ഉള്ളൂ എന്ന് നിത്യ തിരിച്ചറിഞ്ഞിരുന്നു..

താമസിക്കുന്ന ആഢംബര ബംഗ്ലാവിൽ നിന്നും ഒരു സാധാരണ വാടക വീട്ടിലേക്ക് അധികം വൈകാതെ അവർക്ക് മാറേണ്ടി വന്നു..

കഷ്ടപ്പാടുകൾ സഹിക്കുകയല്ലാതെ നിത്യക്ക് വേറൊരു മാർഗം ഇല്ലായിരുന്നു..

കൃതി അവളുടെ കൂടെ ഉണ്ടായിരുന്ന ഒരു പണക്കാരനെ വിവാഹം കഴിച്ച് മുംബൈയിൽ താമസമാക്കി..

മദ്യവും മയക്കുമരുന്നിനു അടിമയായ വംശിയുടെ മാനസികവും ശാരീരികവുമായിട്ടുള്ള പീഠനങ്ങൾ സഹിച്ച് നിന്ന നിത്യക്ക് താൻ ചെയ്ത് കൂട്ടിയ കാര്യങ്ങളോർത്ത് കുറ്റബോധം തോന്നാൻ തുടങ്ങി..

താൻ ഗർഭിണിയാണെന്ന് അറിഞ്ഞ നിത്യ അത് വംശിയോട് പറയാനായി ചെന്നപ്പോഴാണ് അവന് മറ്റൊരുത്തിയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞത്..

അത് ചോദിച്ച് നിത്യയും വംശിയും തമ്മിൽ വഴക്കായി..വഴക്കിനിടയിൽ ദേഷ്യം മൂത്ത വംശി നിത്യയെ പിടിച്ച് തള്ളിയതും അവൾ വയറടിച്ചാണ് വീണത്..ആ വീഴ്ചയിൽ ഒരു മാസം വളർച്ചെയെത്തിയ കുഞ്ഞിനെ നഷ്ടമായി..

വിവരമറിഞ്ഞ് കാർത്തിക് എത്തിയപ്പോഴേക്കും കുഞ്ഞ് നഷ്ടപ്പെട്ട വേദനയിൽ നിത്യ മയക്ക് മരുന്നിന് അടിമയായി കഴിഞ്ഞിരുന്നു..

നിത്യയെ വംശിയിൽ നിന്നും ഡിവോർസ് വാങ്ങി കാർത്തി ഒരു ഡീ അഡിക്ഷൻ സെന്ററിൽ ആക്കി..

കുറേ നാളത്തെ ചികിത്സയുടെ ഭലമായി നിത്യ ജീവിതത്തിലേക്ക് തിരിച്ച് വന്നു..

താൻ ചെയ്ത തെറ്റുകളെ കുറിച്ച് മനസ്സിലാക്കിയ നിത്യ ആദ്യം തന്നെ മാപ്പ ചോദിച്ചത് കാർത്തിയോടായിരുന്നു…

പിന്നെ അനഘയെയും വിശ്വനെയും കണ്ട് ചെയ്ത തെറ്റുകൾക്കെല്ലാം മാപ്പ് ചോദിച്ചു..

അവളെ ലണ്ടനിലേക്ക് കൊണ്ട് പോവാമെന്ന് കരുതിയെങ്കിലും നിത്യ അത് നിരസിച്ചു..

അത് കൊണ്ട് കാർത്തി അവളെ നാട്ടിലെ കമ്പനി നയനക്കൊപ്പം നോക്കി നടത്താൽ ഏൽപ്പിച്ചു..

ഇരുപത്തഞ്ച് വർഷങ്ങൾക്ക് ശേഷം ഒരു ഓണക്കാലം….

മംഗലത്ത് വീടിന്റെ മുന്നിൽ ഒരു കാർ വന്ന് നിർത്തി..

ഡ്രൈവിംങ് സീറ്റിൽ നിന്നും ഒരു ചെറുപ്പക്കാരൻ ഇറങ്ങി..കോ ഡ്രൈവർ സീറ്റിൽ നിന്നും ഒരു സുന്ദരിയായ യുവതിയും..

അവർ പരസ്പരം നോക്കി ചിരിച്ച് കൊണ്ട് അവർ പിന്നിലത്തെ ഡോർ തുറന്ന് മൂന്ന് വയസ്സ് തോന്നിക്കുന്ന രണ്ട് പെൺ കുഞ്ഞുങ്ങളെ എടുത്തു..

വീടിന് മുന്നിലിട്ട പൂക്കളത്തിന്റെ സൈഡിലൂടെ നടന്ന് കോളിംങ് ബെൽ അമർത്തി..

കുറച്ച് സമയത്തിന് ശേഷം ഒരു മദ്ധ്യ വയസ്കയായ സ്ത്രീ വന്ന് വാതിൽ തുറന്നു കൊടുത്തു..

ആ വരവ് പ്രതീക്ഷിച്ചതായിരുന്നെങ്കിൽ പോലും തന്റെ മുന്നിൽ പുഞ്ചിരിയോടെ നിൽക്കുന്നവരെ കണ്ട് അവരുടെ കണ്ണുകൾ സന്തോഷത്താൽ വിടർന്നു..

“നീഹാ..”

അവർ സന്തോഷത്തോടെ അവളെ നോക്കി വിളിച്ചതും നിഹാരികയെന്ന നീഹ ‘മമ്മ’ എന്ന് വിളിച്ച് അവരെ പുണർന്നു…

പഴയ കുഞ്ഞാറ്റ ഇന്ന് അഡ്വ.നിഹാരിക ആണ്..

കേരളത്തിലെ ലീഡിങ് അഡ്വ.ഒരാൾ..

കൂടാതെ കാശിയുടെ സ്വപ്നമായിരുന്ന

ഇന്ത്യയിലെ തന്നെ മുൻപന്തിയിൽ നിൽക്കുന്ന’Ayuda’ചാരിറ്റി ട്രസ്റ്റിന്റെ ഇപ്പോഴത്തെ നടത്തിപ്പുകാരിൽ ഒരാൾ…കൂടെയുള്ളത് ഡോ.സിദ്ധാർത്ഥ്..കാർഡിയോളജിസ്റ്റ്…

അവളുടെ സ്വന്തം സിദ്ധു..രണ്ട് ഇരട്ട കുട്ടികളാണ് അവർക്ക്..ഇഷാനിയും ഇഷാൻവിയും..അവർ കൊച്ചിയിലാണ് താമസിക്കുന്നത്..

എതിർ വശത്ത് നിൽക്കുന്നത് അപർണ്ണ..കാർത്തികിന്റെ അപ്പു..നീഹയുടെ മമ്മ..

കാർത്തികിനും അപർണ്ണക്കും രണ്ട് മക്കൾ ആണ്..

അങ്കിതയും അഭിമന്യുവും..

അങ്കിത പി.ജി ചെയ്യുന്നു..അഭിമന്യു സോഫ്റ്റെവെയർ എഞ്ചിനീയർ ആണ്..

മനുവിനും അക്കുവിനും വല്യേച്ചിയെ ജീവനാണ്..

ഇപ്പോൾ അക്കുവിന്റെ ഫ്രണ്ടിന്റെ വീട്ടിൽ പോയതാണ് അവൾ..കൂട്ടിന് മനുവും..

നീഹ-“എവിടെ പോയി..?”

നീഹ അകത്തേക്ക് കയറി ചുറ്റിലും നോക്കി കൊണ്ട് ചോദിച്ചു..

അപർണ്ണ-“നീ വരുന്നത് കാണാഞ്ഞിട്ട് പിണങ്ങി റൂമിലിരിപ്പുണ്ട്..”

നിഹ ഇഷാനിയെ അപർണ്ണക്ക് കൊടുത്ത് സിദ്ധുവിനോട് ഇപ്പോ വരാമെന്ന് പറഞ്ഞ് താഴെ റൂമിലേക്ക് ചെന്നു..

അവിടെ ടേബിളിനടുത്തുള്ള ചെയറിൽ ഇരുന്ന് ഏതോ ബുക്ക് വായിക്കുന്നത് പോലെ ഇരിക്കുകയാണ് നമ്മുടെ കാർത്തിക്..

അവൾ പതിയെ അവനടുത്തേക്ക് ചെന്നു..

നീഹ-“മി.കാർത്തിക് വിശ്വനാഥൻ..”

കാർത്തി അവളെ നോക്കി ഒരു ലോഡ് പുച്ഛം വിതറി തിരിഞ്ഞിരുന്നു..

നീഹ ഒരു കുസൃതിയോടെ അവന്റെ ചെയറിലെ കൈവരിയിൽ ഇരുന്ന് കഴുത്തിലൂടെ കൈയിട്ടു…

നീഹ-“എന്നോടെന്തിനീ പിണക്കം..

ഇന്നുമെന്തിനാണെന്നോടു പരിഭവം…”

ഒരു കൊഞ്ചലോടെയുള്ള നീഹ പാട്ടിൽ കാർത്തിയുടെ പിണക്കമെല്ലാം അലിഞ്ഞ് പോയി..

നീഹാ-“സോറി പപ്പ..കുറച്ച് വൈകി പോയി..അവിടത്തെ കാര്യങ്ങളെല്ലാം ഒന്ന് ആരെയെങ്കിലും ഏൽപ്പിച്ചിട്ട് വരണ്ടേ..സോറി..”

കാർത്തി-“പപ്പക്ക് അറിയാം വാവേ..ഞാൻ ചുമ്മാ ആക്ട് ചെയ്തതല്ലേ..?”

നീഹ-“അയ്യേ..ആക്ടിങ്ങായിരുന്നോ..പരമ ബോർ ആണു ട്ടോ..”

കാർത്തി-“പോടീ..”

കാർത്തിയോട് സംസാരിച്ചിരുന്ന് നീഹ ചെന്നത് വിശ്വനാഥന്റെയും മാലിനിയുടെയും മാലയിട്ട് വെച്ചിരിക്കുന്ന ഫോട്ടോക്ക് അരികിലാണ്…

അൽപ നേരം അവിടെ നിന്ന് അവൾ അടുക്കളയിലേക്ക് ചെന്നു..

അടുക്കളയിൽ പുറം തിരിഞ്ഞ് നിൽക്കുന്ന സ്ത്രീയുടെ അടുത്ത് ചെന്ന് അവരെ വട്ടം പിടിച്ചു..

നീഹ-“നിത്യാന്റീ..”

നിത്യ-“ആഹാ..ആന്റീടെ മോള് വന്നോ..?എവിടെ മക്കൾ..?”

നീഹ-“പപ്പേടേം മമ്മേടേം അടുത്തുണ്ട്..”

നിത്യ മംഗലത്ത് വീട്ടിൽ തന്നെയായിരുന്നു…വീണ്ടും ഒരു വിവാഹത്തിന് ഒരുപാട് നിർബന്ധിച്ചെങ്കിലും അവൾ കൂട്ടാക്കിയിരുന്നില്ല..

കുറച്ച് സമയം കഴിഞ്ഞതും മനുവും അക്കുവും വന്നു..

എല്ലാവരും ചേർന്ന് രാത്രി വരെ കളിയും ചിരിയുമായി കഴിച്ചു കൂട്ടി…

പിറ്റേന്ന് രാവിലെ തന്നെ എല്ലാവരോടും യാത്ര പറഞ്ഞ് നീഹയും സിദ്ധുവും ഇറങ്ങി..

കൈലാസത്തിന്റെ മുറ്റത്തെത്തിയതും നീഹ സിദ്ധുവിനെ ഒന്ന് നോക്കി..

സിദ്ധു-“ചെല്ല്..മക്കളെ ഞാനെടുത്തോളാം..”

അവളുടെ നോട്ടം കണ്ടതും സിദ്ധു ഒന്ന് പുഞ്ചിരിച്ചു..

നീഹ സിദ്ധുവിന്റെ കവിളിലൊന്ന്മുത്തി ഡോറ് തുറന്ന് അകത്തേക്ക് ഓടി കയറി…

വാതിൽ തുറന്ന് കിടക്കുന്നുണ്ടെങ്കിലും ആരെയും കാണുന്നുണ്ടായിരുന്നില്ല..

നീഹ പതിയെ ശബ്ദമുണ്ടാക്കാതെ അടുക്കളയിലേക്ക് നടന്നു…

അടുക്കളയിൽ നിന്നും പാത്രമെടുത്ത് തിരിഞ്ഞ വിച്ചു നീഹയെ കണ്ട് സംസാരിക്കാൻ പോയെങ്കിലും അവൾ ചൂണ്ടുവിരലുയർത്തി തടഞ്ഞു..

വിച്ചുവിനെ ചെന്ന് ഒന്ന് പുണർന്ന് കവിളിൽ ഉമ്മവെച്ചു..

ഗ്യാസ് സ്റ്റൗവിൽ ഒന്നിൽ തിളക്കുന്ന പാൽപായസം ഇളക്കി കൊണ്ട് തലയിലൊരു കെട്ടും കെട്ടി കാശിനാഥൻ നിൽക്കുന്നുണ്ട്..

തൊട്ടടുത്ത് തന്നെ പ്രിയതമയും..

നീഹ പയ്യെ നടന്ന് പുറം തിരിഞ്ഞ് നിൽക്കുകയായിരുന്ന കാശിക്കും അനഘക്കും അരികിലെത്തിൽ അവരെ രണ്ട് പേരെയും പുണർന്നു..

പെട്ടന്നുള്ള ചേർത്ത് പിടിക്കലിൽ രണ്ട് പേരു ഒന്ന് ഞെട്ടിയെങ്കിലും രണ്ടു പേരും പുഞ്ചിരിയോടെ അവളെ ചേർത്തു പിടിച്ചു..

കാശി-“അച്ഛേടെ കുഞ്ഞാറ്റ വന്നോ..?”

നീഹ-“വന്നല്ലോ..”

അനഘ-“ഉവ്വ..ഒരു അച്ഛനും മോളും..കല്യാണം കഴിഞ്ഞ് കുട്ടികളായിട്ടും ഈ പെണ്ണിന്റെ കുട്ടി കളി മാറിയിട്ടില്ല..”

കാശി-“ഒന്ന് പോ ലക്ഷ്മീ..എന്റെ മോള് എത്ര വലുതായാലും എനിക്ക് കുഞ്ഞ് വാവ തന്നെയാ..”

നീഹ-“അങ്ങനെ പറഞ്ഞ് കൊടുക്ക് അച്ഛേ..ഈ അമ്മക്ക് അസൂയയാ..”

കാശീ-“അടി..”

നീഹ പറഞ്ഞത് കേട്ട് കളിയിൽ കാശി അവൾക്ക് നേരെ അടിക്കാൻ പോകുന്നത് പോലെ കയ്യോങ്ങി…

നീഹ-“അയ്യോ കെട്ട്യോളെ പറഞ്ഞപ്പോ കണ്ടില്ലെ അച്ഛേടെ സ്വഭാവം മാറിയത്..”

അനഘ-“സിദ്ധുവും മക്കളും എവിടെ..?”

കാശി-“മക്കളെ സിദ്ധുവിന്റെ കൈയ്യിൽ കൊടുത്ത് ഓടി പാഞ്ഞ് വന്നതാവും..”

നീഹ-“ഈ..

അനഘ-“ഇവളെ ഞാൻ..

പാവം സിദ്ധു..”

അനഘ ഉമ്മറത്തേക്ക് പോവാനൊരുങ്ങി..

നീഹ-“ഈ അമ്മക്ക് എന്നെ വേണ്ട..മരുമോനെ മതിയല്ലോ..”

കാശി-“അമ്മക്കല്ല.നിനക്കാ കുശുമ്പ്..കുശുമ്പി പാറൂ..”

നീഹ-“അമ്മായീ..”

വിച്ചു-“ചിണുങ്ങണ്ട..നിന്റെ അച്ഛ പറഞ്ഞത് സത്യാ..കുശുമ്പീ..”

കാശി-“വിച്ചൂ..വേണ്ട..എന്റെ മോളെ കളിയാക്കണ്ട..”

വിച്ചു-“ഓ..ഇല്ലേ..”

വൈഷ്ണവിയുടെ ഭർത്താവ് പട്ടാളത്തിലായിരുന്നു ആറ് വർഷം മുൻപ് മരണപ്പെട്ടു..ശേഷം അവൾ കൈലാസത്തിലാണ് താമസം..

കാശി നീഹക്കും വൈശ്ണവിക്കും ഒപ്പം ഹാളിലേക്ക് നടന്നു..

അനഘ ഇഷാൻവിയെ വാങ്ങി തോളിൽ ഇട്ടിട്ടുണ്ട്..ഇഷാനി സിദ്ധുവിന്റെ തോളിലും..ഹാളിലെ സോഫയിൽ ഇരാക്കുകയായിരുന്ന അവർക്കരികിലേക്ക് ചെന്നു..

കാശി സിദ്ധുവിന്റെ കൈയിൽ നിന്നും കുഞ്ഞിനെ വാങ്ങി..

നീഹ-“നിങ്ങളിരുന്ന് സംസാരിക്ക്..എനിക്ക് ചെറിയൊരു പണിയുണ്ട്..”

നീഹ സ്റ്റെപ്പ് കയറി മുകളിലോട്ട് പോവാനൊരുങ്ങി..

അനഘ-“ആ..ചെല്ല് ചെല്ല്..”

നീഹ അനഘയെ നോക്കി ഒന്ന് സൈറ്റടിച്ച് മുകളിലേക്ക് കയറി ചെന്നു..

ഒരു റൂമിനടുത്തെത്തിയതും നീഹ പതിയെ ഒന്ന് നിന്ന് അടച്ചിട്ട കതക് മെല്ലെ തുറന്നു..

അകത്തേക്ക് കയറി നീഹ ബെഡിനടുത്തെത്തിയും താടിക്ക് കൈയും വെച്ച് നിന്ന് പോയി..

ഇരുപത്തിനാല് വയസുള്ള രണ്ട് ആൺകുട്ടികൾ കമഴ്ന്ന് കിടന്നുറങ്ങുകയാണ്..ഒരുത്തന്റെ തലയുടെ ഭാഗത്താണ് മറ്റൊരുത്തന്റെ കാല്..രണ്ട് പേരുടെയും തല പുതപ്പ് കൊണ്ട് മൂടിയിട്ടുണ്ടെങ്കിലും കാല് പുറത്താണ്..നീഹ ഉടുത്ത സാരിയുടെ മുന്താണി ഇടുപ്പിൽ കുത്തി രണ്ട് പേരുടെയും പുറത്തിട്ട് ഒന്ന് കൊടുത്തു..

പെട്ടന്നുള്ള ആക്രമണമായതിൽ “അമ്മേ” എന്നും വിളിച്ച് രണ്ടു പേരും ഒരുമിച്ച് എഴുന്നേറ്റു..

പെട്ടന്ന് തങ്ങളുടെ മുന്നിൽ നിൽക്കുന്ന നീഹയെ കണ്ടതും അവർ രണ്ട് പേരും മുഖത്തോട് മുഖം നോക്കി ബെഡിൽ നിന്നും ചാടി എഴുന്നേറ്റ് നിലത്തിറങ്ങി നീഹയെ രണ്ട് കൈകളാലും കോരിയെടുത്തു…

ഇത് അദർവ്വ്,ഋഷി..ഇരട്ടകളാണ്..കാശിയുടെയും അനഘയുടെയും മക്കൾ…

നീഹയുടെ ജീവനാണ് ഈ കുഞ്ഞനുജന്മാർ…അവർക്കും നീഹ കഴിഞ്ഞിട്ടേ കാശിയും അനഘയും പോലുമുള്ളൂ…

രണ്ട് പേരും ഡോക്ടേർസ് ആണ്..ഒരാൾ പീഡിയാട്രിക്കും ഒരാൾ ഗൈനക്കും എം.ഡി ചെയ്യുന്നു..”

“ഇച്ചേച്ചീ..”

നീഹയെ നിലത്തിറക്കി രണ്ട് പേരും കൊഞ്ചലോടെ ഒരേ സ്വരത്തിൽ വിളിച്ചതും നീഹ അവരെ കെട്ടി പിടിച്ച് കവിളുകളിലായി ഓരോ ചുംബനം നൽകി..

നീഹ-“ഇച്ചേച്ചീടെ മക്കൾ ചെന്ന് കുളിക്ക്..തിരുവോണായിട്ടും കിടന്നുറങ്ങാ..”

അദർവ്വ്-“അതൊക്കെ കുളിക്കാം..ഞങ്ങൾ കുറച്ച് നേരം ഇച്ചേച്ചീടെ മടിയിലൊന്ന് കിടക്കട്ടേ..”

നീഹയെ ബെഡിൽ പിടിച്ചിരുത്തി രണ്ടു പേരും അവളുടെ മടിയിൽ തലവെച്ച് ഇരു സൈഡിലും കിടന്നു..

കുറേ സമതം ഓരോന്ന് സംസാരിച്ച് ഇരുന്ന് സമയം വൈകിയപ്പോൾ നീഹ രണ്ട് പേരെയും കുളിക്കാനായി പറഞ്ഞയച്ചു…

രണ്ടു പേരും കുളി കഴിഞ്ഞ് താഴേക്ക് ചെന്നു..

അദർവ്വ്,ഋഷി-“അളിയാ.”

താഴേക്ക് ചെന്ന് സിദ്ധുവിനെ കണ്ട് രണ്ടു പേരും വിളിച്ചു…

സിദ്ധു-“ആഹ്..അളിന്മാർ എഴുന്നേറ്റോ..?”

അനഘ-“അവർക്ക് ഓണമായാലെന്താ വിഷു ആയാലെന്താ..പോത്ത് പോലെ കിടന്നുറങ്ങണം..”

ഋഷി-“അമ്മ ഞങ്ങൾക്കിട്ട് താങ്ങാതെ ഭക്ഷണം എടുത്ത് വെക്ക്..”

സിദ്ധുവിന്റെ കൈയിൽ നിന്നും കുഞ്ഞിനെ വാങ്ങി ഋഷി പറഞ്ഞു…

കാശി-“അതൊക്കെ അവിടെ നിങ്ങളെ ചേച്ചി വിളമ്പി വെക്കുന്നുണ്ട്..ചെന്ന് കഴിച്ചോ..”

അദർവ്വ-“വോക്കെ..”

കുഞ്ഞുങ്ങളെ തിരികെ കൊടുത്ത് ടേബിളിൽ ചെന്ന് ഇരുന്നു..നീഹയും അടുത്തിരുന്ന് പരസ്പരം വാരി കൊടുത്ത് ഭക്ഷണം കഴിച്ചു..

ഹാളിലിരുന്ന് ഓരോന്ന് സംസാരിച്ചിരിക്കുമ്പോഴാണ് പുറത്ത് കാർ വന്ന സൗണ്ട് കേട്ടത്..എല്ലാവരും അങ്ങോട്ട് ചെന്നു..

കാറിൽ നിന്നും കുറച്ച് ചെറുപ്പക്കാരും രണ്ട് പെൺകുട്ടികളും ഇറങ്ങി..

നീഹ ഒരു പുഞ്ചിരിയോടെ മുറ്റത്തേക്കിറങ്ങി നിന്നു..

അഭിയുടെ രണ്ട് മക്കൾ-ധ്യാൻ,ധ്രുവ്..

സായിയുടെ അലോക,ആനേയ..

വൈഷ്ണവിയുടെ അഭിമന്യു,ആരോഹി..

രാജീവിന്റെയും പ്രിയയുടെയും മക്കൾ വിദ്യുത്,വിഹാൻ ഉം ആയിരുന്നു അത്..

നീഹയെ കണ്ടതും എല്ലാവരും കൂടെ

“ചേച്ചീ..”

എന്ന് വിളിച്ച് അവളെ പൊതിഞ്ഞു..ആ കാഴ്ച കണ്ടാണ് പിന്നാലെ വന്ന കാറിൽ നിന്നും അഭിയും പ്രിയയും സായിയും അമേയയും ഇറങ്ങുന്നത്..പിറകെ തന്നെ രാജീവും പ്രിയയും എത്തിയിരുന്നു…

എല്ലാരും കൂടെ ചേർന്ന് തിരുവോണം കേമമാക്കി..

വൈകുന്നേരം സേതുവിന്റെയും ഭവാനിയുടെയും അസ്ഥി തറക്ക് മുന്നിൽ വിളക്ക് തെളിയിച്ച് നീഹ കുറച്ച സമയം നിന്നു..

രാത്രിയിലെ ഭക്ഷണം കഴിച്ച് കഴിഞ്ഞതും അഭിയും സായിയും പോവാനിറങ്ങി..

രാജീവും പ്രിയയും നേരത്തെ തന്നെ പോയിരുന്നു..

ബാക്കിയുള്ളവരെല്ലാം കുറച്ച് സമയം കൂടെ സംസാരിച്ചിരുന്ന് സമയമായപ്പോൾ കിടക്കാനായി പോയി..

കാശിയെ റൂമിൽ കാണാഞ്ഞിട്ട് തിരക്കി നടക്കുന്ന അനഘ നോക്കുമ്പോഴാണ് ഉമ്മറത്തെ ചാരുപടിയിൽ എന്തോ ആലോചനയിലായിരുന്ന കാശിയെ കണ്ടത്..

അവളൊരു ചിരിയോടെ അവനരികിലേക്ക് ചെന്നു..

തോളിലൊരു കരസ്പർശം ഏറ്റതറിഞ്ഞ കാശി നോക്കുമ്പോഴാണ് തന്നെ നോക്കി നിൽക്കുന്ന അനഘയെ കണ്ടത്..

അനഘ-“എന്താ കിച്ചേട്ടാ ഒരാലോചന..?”

കാശി-“ഒന്നൂല്ല ന്റെ ലക്ഷ്മി കുട്ട്യേ..ചുമ്മാ പഴയ കാര്യങ്ങളൊക്കെ ആലോചിച്ച് ഇരുന്നതാണ്..”

അനഘ-“എന്താ ഇതിനും മാത്രം ആലോചിക്കാൻ..?”

കാശി-“നീ ഇരിക്ക് പറയാം..”

കാശി അനഘയെ തനിക്കരുകിൽ പിടിച്ചിരുത്തി..

കാശി-“എന്റെ ഈ പെണ്ണിനെ കണ്ട മുട്ടിയതും..പ്രേമിച്ചതും..കല്യാണം കഴിച്ചതും..അങ്ങനെ അങ്ങനെ..വർഷങ്ങൾ ആയിട്ടും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുവാ..

അനഘ-“ഇരുപത്തഞ്ച് വർഷം…എത്ര പെട്ടന്നാ ലേ കിച്ചേട്ടാ കടന്ന് പോയത്..?”

കാശി-“മ്മ്..സത്യം..പക്ഷേ നിന്നെ കാണുമ്പോഴൊക്കെ ഞാനാ പഴയ കാശിയാവുന്നുണ്ടോ എന്നൊരു സംശയം..?”

അനഘ-“സംശയല്ല..സത്യാ..വയസ്സായ ഒരു വിചാരവും ഇല്ല..ഇപ്പഴും റൊമാൻസ് കളിച്ച് നടക്കാ..”

അനഘ ഒരു കെറുവോടെ കാശിയുടെ കൈയിൽ നുള്ളി…

കാശി-“ടീ പെണ്ണേ..ഈ ചെറുപ്പം മനസ്സിലാ വേണ്ടത്..

മുടിയൊന്ന് നരച്ചൂ എന്നല്ലേ ഉള്ളൂ ഞാനിപ്പഴും യങ്ങ് ആ ടീ…”

അനഘ-“ഉവ്വ.”

കാശി അനഘയിലേക്ക് ഒന്നൂടെ ചേർന്നിരുന്നു..

കാശി-“പ്രേമത്തിന് പ്രായമൊന്നുമില്ല പെണ്ണേ..

ഞാൻ ദേ ഇപ്പഴും എന്റെ ലക്ഷ്മിക്കുട്ടിയെ പ്രേമിച്ച് കൊണ്ടിരിക്കുകയല്ലേ..എന്റെ കണ്ണടയുന്നത് വരെ അത് തുടർന്നു കൊണ്ടിരിക്കും..”

പഴയ കുസൃതി ചിരിയോടെ കാശി അനഘ തന്റെ നെഞ്ചിലേക്ക് ചേർത്തു..

അവളുടെ കാതിൽ ഒരു കവിത മൂളുന്നുണ്ടായിരുന്നു അവൻ..

അനഘ-“അവസാനത്തെ വരികൾ..ഒന്നൂടെ ചൊല്ലാമോ കിച്ചേട്ടാ..?”

കാശി ചൊല്ലി കഴിഞ്ഞതും അനഘ അവന്റെ നെഞ്ചിൽ നിന്നും തലയുയർത്തി ചോദിച്ചു..

കാശി അവളുടെ കണ്ണുകളിലേക്ക് നോക്കി പതിയെ ചൊല്ലി..

അടരുവാന്‍ വയ്യാ…

അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍

നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും..

ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു

പൊലിയുമ്പോഴാണെന്റെ സ്വര്‍ഗ്ഗം….(2)

നിന്നിലടിയുന്നതേ നിത്യസത്യം…!

അനഘ പതിയെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു..അപ്പോഴവരെ തഴുകി കടന്നു പോയ കാറ്റിനു പോലും പ്രണയത്തിന്റെ ഗന്ധമായിരുന്നു…

അവസാനിച്ചു…

പ്രതീക്ഷക്കൊത്ത് ഉയർന്നോ എന്ന് അറിയില്ല ട്ടോ..

ഇഷ്ടായാലും ഇല്ലേലും രണ്ട് വരി എനിക്കായ് കുറിക്കണേ…

Fabi

4.6/5 - (27 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

12 thoughts on “അനഘ – ഭാഗം 39 (അവസാന ഭാഗം)”

  1. Super story veedum next storyum ayi varum ennu pratheekshikkunnu….jeevithathil prathyasha nashtta pettavarkku veedum jeevikkan avum ennu oru prajothanam nalkkunna oru theme koodi undu good and waiting next one

  2. Feel good story… പൊളിച്ചു… ഇഷ്ടപ്പെട്ടു… നല്ലോണം…. ഇനിയും എഴുതണേ… Waiting 4 nxt story… 🙌💜💜

  3. NANNAI IRUNNU NALE MUTAL KATHIRIKKAN PART ILLALO NNE VISHAMAME ILLOO NNALM SARAMILLA NANNAITTUND CLIMAX M TAIL END M OKKE

  4. എന്ന് സ്വന്തം💙

    ഇതിലെ ഓരോ കഥാപാത്രങ്ങളും ഞങ്ങളിൽ ഒരാളായി മാറുകയായിരുന്നു. അത്രയും ഞങ്ങൾ ഓരോ കഥാപാത്രങ്ങളെയും മനസ്സിലേറ്റി, അതിന് താങ്കൾക്ക് സാധിച്ചു.😍 അതുകൊണ്ടുതന്നെ അവസാന ഭാഗമാണ് എന്ന് അറിഞ്ഞപ്പോൾ മനസ്സിലെവിടെയോ ഒരു നോവ് .😓ഇനിയും ഞങ്ങൾക്ക് ഈ കഥാപാത്രങ്ങളെ കാണാൻ സാധിക്കില്ലല്ലോ എന്നതായിരിക്കും . എന്നിരുന്നാലും ഇതിനേക്കാൾ നല്ല കഥാപാത്രങ്ങളെയും കഥയെയും പ്രതീക്ഷിച്ച് ഞങ്ങൾ അടുത്ത നോവലിന് ആയി കാത്തിരിക്കുന്നു😆😊

    എന്ന് സ്നേഹപൂർവ്വം അനശ്വര😘💙💜💖💝

  5. Super story!!!.Good presentation with a good theme which says if any tragedy happens then we can survive and there should be a colourful life waiting ahead..Keep writing and eagerly waiting for new story.👍👍👍

  6. Super story 👌👌👌
    Eniyum ethupole thirich varanam
    Theernnu poyathil orupad 😔😔😔 sagadam und oro partum athraykum athikam super ayirunnu

  7. Theernnappol vishamam und annaalum athu angane thanne aanallo… story super aayitund 🧡🧡❤️❤️. iniyum ithupolulla kathakalumaayi varanam..all the best

  8. super…………….iniyum ezhuthanam..kathayil layichu irunnu poyi………karthiyodopppam anu pokumo enna tensn ayirunnu..any way super

Leave a Reply

Don`t copy text!