Skip to content

അനഘ – ഭാഗം 37

anagha aksharathalukal novel

കുഞ്ഞാറ്റക്ക് ഒരു വയസ്സ് തികയുകയാണ് ഇന്ന്..അവളുടെ ഒന്നാം പിറന്നാൽ കൈലാസത്തിൽ വിപുലമായി തന്നെ ആഘോഷിക്കാൻ തീരുമാനിച്ചു..തറവാട്ടിലുള്ളവരെല്ലാം നേരത്തെ തന്നെ എത്തിയിരുന്നു..പ്രിയ ആറ് മാസം ഗർഭിണി ആയിരുന്നതിനാൽ രാജീവ് മാത്രമേ വന്നിരുന്നുള്ളൂ…

ബിസിനസ് തിരക്കുകളൊക്കെ മാറ്റി വെച്ച് കാർത്തിയും വന്നിരുന്നു…

തൂവെള്ള നിറത്തിലുള്ള കുഞ്ഞുടുപ്പായിരുന്നു തന്റെ കുഞ്ഞിന്റെ പിറന്നാളിന് കാർത്തിക് അവൾക്കായി സമ്മാനിച്ചിരുന്നത്…അതിൽ അങ്ങിങ്ങായി ചുവന്ന നിറത്തിലെ നക്ഷത്രങ്ങൾ പതിപ്പിച്ചിരുന്നു..

അതും അണിഞ്ഞ് കാശിക്കും കാർത്തികിനുമൊപ്പം കൈലാസത്തിന്റെ മുറ്റത്ത് ഒരുക്കിയ ചെറിയ സ്റ്റേജിൽ നിൽക്കുന്ന അവളെ ഒരു കുഞ്ഞ് മാലാഖയെ പോലെ തോന്നിച്ചു..വെള്ള കളറിലെ ഷർട്ടും കറുത്ത കരയുള്ള മുണ്ടുമായിരുന്നു കാശിയുടെയും കാർത്തികിന്റെയു വേഷം…ചുവന്ന കളറിലെ ബ്ലൗസും അതേ കരയുള്ള സെറ്റ് സാരിയുമുടുത്ത് അനഘയും കാശിക്ക് അടുത്തായി നിന്നിരുന്നു..

കാർത്തി അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചപ്പോൾ അനഘയും തിരികെ ഒരു പുഞ്ചിരി നൽകി..

എല്ലാവരും സ്റ്റേജിന് താഴെ വന്ന് നിന്നതും അഭിയും സായ് യും ചേർന്ന് സ്റ്റേജിന് ഒത്ത നടുക്കായി ഒരുക്കിയ ടേബിളിന് മുകളിൽ ഒരു ഡബ്ൾ ലെയർ ബർത്ത് ഡേ കേക്ക് കൊണ്ടുവന്ന് വെച്ചു..

കേക്ക് മുറിക്കാനായി അനഘയെ ക്ഷണിച്ചെങ്കിലും അവൾ കാശിക്കും കാർത്തികിനോടും ചേർന്ന് മുറിക്കാനായി പറഞ്ഞു..കാശി കുഞ്ഞാറ്റയെ കുനിച്ച് നിർത്തി കാർത്തിക് അവളുടെ കുഞ്ഞു കൈകളിൽ പിടിച്ച് കേക്ക് കട്ട് ചെയ്തു..ചുറ്റും നിന്നവർ ബർത്ത് ഡേ സോങ് ചൊല്ലി കൈയടിച്ചു..

കേക്കിൽ നിന്നും കാർത്തി ഒരു കുഞ്ഞ് പീസെടുത്ത് കുഞ്ഞാറ്റയുടെ വായിൽ വെച്ച് കൊടുത്തു..

കാർത്തി ഒരു കുഞ്ഞ് പീസെടുത്ത് അവൾക്ക് നേരെ നീട്ടി വാ തുറന്നു കൊടുത്തു..അവൾ അതെടുത്ത് കാർത്തിക് കൊടുത്തു..അടുത്തതായി കാശിയും കുഞ്ഞാറ്റയുടെ വായിൽ ഒരു കുഞ്ഞ് കഷ്ണം വെച്ച് കൊടുത്ത് അവളുടെ കവിളിൽ പതിയെ ചുംബിച്ചു..

രണ്ട് അച്ഛൻ മാരുടെയും നടുവിൽ നിന്ന് അവരുടെ സ്നേഹം ഏറ്റുവാങ്ങിയ അവൾ എല്ലാവരെയും നോക്കി അവൾ പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു..കണ്ടു നിന്നവരുടെ കണ്ണുകളും മനസ്സും നിറക്കുന്ന കാഴ്ചയായിരുന്നു അത്..

……

കാശി-“ലക്ഷ്മീ..എന്റെ ഷർട്ട് എവിടെ..?”

അനഘ-“ദാ വരുന്നൂ..”

താഴെ നിന്നും പാത്രങ്ങളൊക്കെ ഒതുക്കി വെച്ച് അനഘ മുകളിലേക്ക് ചെന്നു..

മുകളിലെത്തിയതും ഇളം നീല കളർ ഷർട്ടും മുണ്ടുംമിട്ട് കണ്ണാടിയിൽ നോക്കി മുടി ചീകുന്ന കാശി കണ്ട് അനഘ കൂർപ്പിച്ചൊന്ന് നോക്കി..

ഇടുപ്പിൽ കൈകുത്തി അവനെ കൂർപ്പിച്ച് നോക്കുന്ന അനഘയെ കണ്ട് കാശി ഒന്ന് ഇളിച്ച് കാട്ടി..

കാശി-“നീയെന്താ അവിടെ നിന്ന് കളഞ്ഞത്..കേറി വാ..”

അനഘ-“എന്നെ എന്തിനാ ഇപ്പോ ഇങ്ങോട്ട് വിളിച്ചേ..?”

കാശി-“അത്..അപ്പോ ഷർട്ട് കണ്ടില്ലായിരുന്നു..എന്നിട്ട് വിളിച്ചതാ.അല്ല നീ ഇത് എന്തെടുക്കുകയാ..കണ്ടില്ലേ ഞാൻ റെഡിയായി..ഇനി എന്റെ തമ്പുരാട്ടി കൂടി ഒരുങ്ങി ഇറങ്ങിയാൽ നമുക്ക് പോകാമായിരുന്നു..”

അനഘ-“ഒരഞ്ച് മിനിറ്റ്..ഞാൻ വേഗം ഒരുങ്ങാം..”

അപ്പോഴേക്കും കാശിക്ക് ഒരു കാൾ വന്നിട്ട് അവൻ അതുമായി ബാൽക്കണിയിലേക്ക് ചെന്നു..അനഘ കബോർഡിൽ നിന്നും ഇളം നീല കളറിലെ പട്ടു സാരിയെടുത്ത് വൃത്തിയായി ഞൊറിഞ്ഞ് ഉടുത്തു..

കഴുത്തിൽ താലിയോടൊപ്പം ഒരു കുഞ്ഞ് നെക്ലേസും കൈകളിൽ ഓരോ വീതം വളകളും..കണ്ണ് എഴുതി ഒതുക്കി വെച്ച മുടിയിൽ വട്ടത്തിൽ മുല്ലപൂ ചൂടി..

കാശിയെ വിളിക്കാനായി പുറത്തേക്ക് പോകാൻ തിരിഞ്ഞതും തന്നെ തന്നെ നോക്കി നിൽക്കുന്ന കാശിയെ കണ്ടു…

തന്റ നേരെ നടന്ന് വരുന്ന കാശിയെ നോക്കി അനഘ പിന്നിലേക്ക് നീങ്ങാൻ പോയെങ്കിലും കാശി തന്റെ കരവലയത്തിനുള്ളിലാക്കി..

കാശി-“എന്റെ ലക്ഷ്മി സുന്ദരിയായിട്ടുണ്ട്..”

അവൾ കാശിയെ നോക്കി നാണത്തോടെ ഒന്ന് പുഞ്ചിരിച്ചതും കാശിയുടെ ചുണ്ടുകൾ അവളുടെ അധരത്തെ സ്വന്തമാക്കിയിരുന്നു..കുറച്ച് സമയത്തിന് ശേഷം അവളെ സ്വതന്ത്രമാക്കുമ്പോൾ രണ്ട് പേരും ഒരു പോലെ കിതച്ചിരുന്നു…

അവന്റെ പ്രണയത്തിന്റെ ചൂടേറ്റ് ചുവന്ന് തുടുത്ത അനഘയുടെ അധരത്തിലും കവിളുകളിലും കാശി പതിയെ തലോടി…

വീണ്ടും അവളിലേക്ക് അടത്തപ്പോഴേക്കും താഴെ നിന്നും വിച്ചുവിന്റെ വിളി വന്നിരുന്നു..

കാശി അനഘയുടെ നെറുകിൽ സിന്ദൂരം ചാർത്തി രണ്ട് പേരും കൂടെ താഴേക്ക് ചെന്നു..

താഴെ വിച്ചുവിന്റെ കൈയിൽ നീലയും വെള്ളയും ഇട കലർന്ന നിറത്തത്തിൽ ഫ്രോക്ക് ഇട്ട് കുഞ്ഞാറ്റ ഇരിക്കുന്നുണ്ട്..കാശിയെ കണ്ടതും അവൾ അവന് നേരെ ചാടി..

അവളെയും എടുത്ത് കാശെ ഉമ്മറത്തേക്ക് ചെന്നു..അൽപ സമയം കഴിഞ്ഞതും ഭവാനിയും ഒരുങ്ങി വന്നതും എല്ലാവരും കൂടെ കാറിൽ തറവാട്ടിലേക്ക് പോയി..

തറവാട്ടിൽ എല്ലാവരും റെഡിയാവുന്നേ ഉണ്ടായിരുന്നുള്ളൂ..കാശി വേഗം സ്റ്റെയർ കയറി മുകളിലേക്ക് ചെന്നു..അവിടെ അഭിയുടെ റൂമിന് മുന്നിലെത്തി ഡോറിന് തട്ടി..

കാശി-“കല്യാണ ചെക്കൻമാരിത് വരെ ഒരുങ്ങിയില്ലേ..?”

വർഷങ്ങൾ കൊണ്ടുള്ള പ്രയത്നത്തിനൊടുവിൽ പ്രിയ അഭിക്ക് മുന്നിൽ കീഴടങ്ങി..വീട്ട്കാര് അവരുടെ കാര്യമങ്ങ് ഉറപ്പിച്ചു..കൂട്ടത്തിൽ ഊരു തെണ്ടി നടന്ന സായ് ക്ക് ഒരു സുന്ദരി കൊച്ചിനെയും കണ്ടെത്തി..കല്യാണം വേണ്ടെന്ന് വാശി കാണിച്ച് നടന്ന സായ് കുട്ടിയെ കണ്ടതോടെ ഫ്ലാറ്റ്..ഇന്നാണ് രണ്ട് പേരുടേയും വിവാഹം..

അഭി-“നിനക്കൊന്ന് വേഗം വന്നൂടെ പുല്ലേ..?”

കാശി-“ഓ ഞാൻ വേഗം വന്നിട്ടെന്തിനാ..നീയൊക്കെ ഇപ്പഴല്ലേ കുളി കഴിഞ്ഞ് ഇറങ്ങിയത് തന്നെ..”

അഭി-“ഉറങ്ങി പോയി

കാശി-“മ്മ്..മ്മ്..

കാശി റൂമിലേക്ക് കയറിയതും സായി കുളി കഴിഞ്ഞ് ഇറങ്ങി വന്നു..

കാശി രണ്ട് മണവാളൻമാരെയും ഒരുക്കി എടുത്തു..

പത്തരയായപ്പോഴേക്കും എല്ലാവരും തറവാട്ടിൽ നിന്നുമിറങ്ങി ഓഡിറ്റോറിയത്തിലേക്ക് പോയി..

പൂക്കളാൽ അലങ്കരിച്ച മണ്ഡപത്തിൽ “അഭിനന്ദ് weds പ്രിയ” എന്നും”സായ് കൃഷ്ണ weds അമേയ” എന്നും എഴുതിയിരുന്നു…

പതിനൊന്ന് മണിയായതും താലപ്പൊലിയുടെ അകമ്പടിയോടെ രണ്ട് മണവാട്ടിമാരും വന്ന് ഇരുന്നു..എല്ലാവരുടെയും ആശിർവാദങ്ങളോടെ അഭിയും സായിയും പ്രിയയെയും അമേയയേയും അവരുടെ പാതിയാക്കി…

…….

അനഘ രാവിലെ പതിവിലും നേരത്തെ ഉറക്കമുണർന്നു..കാശിയുടെ നെഞ്ചിൽ കിടന്ന് ഉറങ്ങുന്ന കുഞ്ഞാറ്റയെ അനഘ ഒന്ന് തലോടി..കുഞ്ഞാറ്റക്കിപ്പോ ഒന്നര വയസ്സ് കഴിഞ്ഞു..ഇപ്പോ കാശി വരുമ്പോഴൊക്കെ കുഞ്ഞാറ്റ അവന്റെ നെഞ്ചിൽ കിടന്നാണ് ഉറങ്ങാറ്..ഒരു കൈ കൊണ്ട് തന്നെയും മറു കൈ കൊണ്ട് കുഞ്ഞാറ്റയെയും പൊതിഞ്ഞ് പിടിച്ച് ഉറങ്ങുന്ന കാശിയെ അവൾ പ്രണയത്തോടെ നോക്കി..അവന്റെ കവിളിൽ പതിയെ ഒന്ന് ചുണ്ടമർത്തി അവന്റെ കരവലയത്തിനുള്ളിൽ നിന്നും എഴുന്നേറ്റ് ഫ്രഷാവാനായി പോയി..ഫ്രഷ് ആയി വന്ന അനഘ ഒരു കടും പച്ച നിറത്തിലെ കരയുള്ള സെറ്റും മുണ്ടും ഉടുത്ത് മുടി ചീകി കുളിപ്പിന്നൽ കെട്ടി വിടർത്തിയിട്ടു..നെറ്റിയിൽ ഒരു കുഞ്ഞ് പൊട്ട് കുത്തി കാശിയുടെ അടുത്തേക്ക് ചെന്നു..

അനഘ-“കിച്ചേട്ടാ…എണീറ്റേ..”

കുഞ്ഞാറ്റയുടെ മേലുള്ള അവന്റെ കൈ വിടുവിച്ച് അവളെ ബെഡിൽ കിടത്തി..

കുറേ നേരം വിളിച്ചതും കാശി കണ്ണുകൾ തുറന്നു..തന്റെ മുന്നിൽ നിൽക്കുന്ന അനഘയെ കണ്ടതും ഒരു കള്ള ചിരിയോടെ കാശി അവളുടെ കൈ പിടിച്ചു വലിക്കാനാഞ്ഞു..പക്ഷേ അത് മുമ്പേ മനസ്സിൽ കണ്ടിരുന്ന അനഘ അവൻ പിടിക്കുന്നതിന് മുമ്പേ തന്നെ ഒഴിഞ്ഞ് മാറിയിരുന്നു…

അനഘ-“അയ്യടാ..റൊമാൻസ് കളിക്കാതെ മോൻ എണീറ്റേ.”

കാശി-“ഇല്ല..”

അനഘ-“കിച്ചേട്ടാ..കളിക്കാതെ എഴുന്നേൽക്കുന്നുണ്ടോ..?”

അനഘ കപട ദേഷ്യത്തോടെ പറയുന്നത് കേട്ട് കാശി മടിച്ച് മടിച്ച് എഴുന്നേറ്റിരുന്നു..അനഘ അവനടുത്തേക്ക് നിന്ന് കൈ പിടിച്ച് വലിച്ച് എഴുന്നേൽപ്പിച്ച് നിർത്തി..

അവന്റെ ശരീരത്തിലേക്ക് ചേർന്ന് നിന്ന് പെരുവിരലൂന്നി കാശിയുടെ നെറ്റിയിലും കണ്ണിലും കവിളുകളിലും അവൾ തന്റെ അധരങ്ങൾ പതിപ്പിച്ചു..കാശി കണ്ണുകളടച്ച് നിന്ന് അവളുടെ ചുംബനങ്ങളൊരോന്നും ഏറ്റ് വാങ്ങി..

അനഘ മെല്ലെ അവന്റെ കാതിനടുത്തേക്ക് മുഖമടുപ്പിച്ചു..

അനഘ-“Happy birthday to my wonderful husband..

അനഘയുടെ സ്വരം തന്റെ കാതുകളിൽ പതിഞ്ഞതും കാശിയുടെ കണ്ണുകൾ വിടർന്നു..

ഇന്ന് അവന്റെ പിറന്നാളാണെന്നത് കാശി പാടെ മറന്നിരുന്നു…

പുഞ്ചിരിയോടെ തന്നെ നോക്കി നിൽക്കുന്ന അനഘയെ കാശി ഇമ ചിമ്മാതെ നോക്കി..

കാശി-“ഈ വിഷ് മാത്രേ ഉള്ളൂ..?”

ഒര കുസൃതിയോടെ കാശി അനഘയോട് ചോദിച്ചു…

അനഘ-“അല്ലാലോ..”

കാശി-“എന്നാ താ..”

അനഘ-“തരാലോ..പക്ഷേ ഇപ്പോ മോൻ ചെന്ന് കുളിച്ച് വന്നേ..നമുക്ക് അമ്പലത്തിൽ പോണം..”

കാശി-“പക്ഷേ അതിന് മുമ്പ് ഒരു പണിയുണ്ട്..”

ഒരു കള്ള ചിരിയോടെ കാശി തന്റെ മുഖം അനഘയിലേക്കടുപ്പിച്ചു..അവളുടെ ചുണ്ടിനടുത്തെത്തിയതും അനഘ ചൂണ്ടു വിരലാൽ അതിനെ തടഞ്ഞു വെച്ചു..

അനഘ-“ചെന്ന് കുളിച്ച് വാ..”

കാശി ഒന്ന് ചിണുങ്ങി അവളുടെ ഇടുപ്പിൽ പിച്ചി ഫ്രഷ് ആവാനായി പോയി..

അവൻ കുളിച്ച് വന്നപ്പോഴേക്കും ഒരു മെറൂൺ കളർ കുർത്തയും അതേ കരയുള്ള മുണ്ടും എടുത്ത് കൊടുത്തു..

കാശി ഡ്രസ് മാറ്റി കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ചീകി.. അനഘക്ക് സിന്ദൂരവും തൊടുവിച്ച് കൊടുത്ത് നനുത്ത ഒരു ചുംബനവും നൽകി..കുഞ്ഞാറ്റ കിടക്കുന്ന ബെഡിന്റെ ഇരു സൈഡിലുമായി തലയണ വെച്ച് രണ്ട് പേരും താഴേക്കിറങ്ങി..

ഭവാനിയും വിച്ചുവും സേതുവും താഴെ തന്നെ നിൽപ്പുണ്ടായിരുന്നു..

ഭവാനിയും സേതുവും അവനെ ചെന്ന് പുണർന്ന് നെറ്റിയിലൊരു ഉമ്മ

കൊടുത്തു..

വിച്ചുവും പിറന്നാൾ വിഷ് ചെയ്ത് കഴിഞ്ഞ് എല്ലാവരോടുമായി അമ്പലത്തിൽ പോകുന്ന കാര്യം പറഞ്ഞ് അവർ രണ്ട് പേരും നടന്നു..

അമ്പലത്തിൽ പോയി വന്നതും കാശിക്ക് ഇഷ്ടപ്പെട്ട ഇഡ്ഡലിയും സാമ്പാറുമായിരുന്നു പ്രാതലിന് ഉണ്ടാക്കിയത്…എല്ലാവരും ചേർന്ന് ഭക്ഷണം കഴിച്ച് കഴിഞ്ഞതും കാശി അനഘയെയും കൊണ്ട് മുകളിലേക്ക് കയറി…

കാശി-“താ..”

അനഘ-“എന്ത്..?”

കാശി-“എന്റെ ഗിഫ്റ്റ് താ..”

അനഘ-“തരാലോ..”

അനഘ കുസൃതി ചിരിയോടെ കാശിയെ കിടക്കയിൽ കൊണ്ടിരുത്തി..

അനഘ-“കണ്ണടച്ചേ..”

കാശി-“അതെന്തിനാ..?”

അനഘ-“സമ്മാനം വേണമെങ്കിൽ കണ്ണടക്കണം…”

കാശി-“മ്മ്..”

കാശി പതിയെ ഒരു കണ്ണ് തുറന്ന് നോക്കുന്നത് അനഘ കണ്ടു..

അനഘ-“ദേ..ഇങ്ങനെയാണെങ്കിൽ ഞാൻ തരില്ല ട്ടോ..”

കാശി-“ഇല്ല..സോറി..”

കാശി കണ്ണുകൾ മുറുക്കെ അടച്ചതും അനഘ കമ്പോർഡിലെ തന്റെ ഹാന്റ് ബാഗിൽ ഒളിപ്പിച്ച് വെച്ച ആ ഗിഫ്റ്റ് എടുത്തു..

അതുമായി അനഘ കാശിക്ക് മുന്നിൽ ചെന്ന് നിന്നു..

അനഘ-“ഇനി തുറന്നോ ട്ടോ..”

കാശി കണ്ണുകൾ തുറന്നതും അനഘയുടെ കൈയിലുള്ള ആ ഗിഫ്റ്റിലേക്ക് സംശയത്തോടെ നോക്കി..അവൾ കണ്ണുകൾ കൊണ്ട് അത് വാങ്ങാൻ പറഞ്ഞതും കാശി അവളുടെ കൈകളിൽ നിന്നും വാങ്ങി നോക്കി..

അവന്റെ കണ്ണുകൾ പതിയെ നിറയാൻ തുടങ്ങി..അവൻ വിശ്വാസം വരാതെ അവളെയൊന്ന് നോക്കി..അനഘ കാശിയെ നോക്കി അതേ എന്ന രീതിയിൽ തല ചലിപ്പിച്ചു..

അവൻ തന്റെ നിറഞ്ഞ കണ്ണുകൾ തുടച്ച് ഒന്നൂടെ അനഘ കൊടുത്ത സമ്മാനത്തിലേക്ക് കണ്ണുകളോടിച്ചു..

പ്രഗ്നനൻസി റിപ്പോർട്ടിൽ പോസിറ്റീവ് എന്ശെഴുതിയ ഭാഗത്ത് അവന്റെ കണ്ണുകൾ ഉടക്കി നിന്നു..

കാശിക്ക് എന്ത് പറയണം എന്നറിയില്ലായിരുന്നു..

അവൻ എഴുന്നേറ്റ് നിന്ന് അനഘയെ പൂണ്ടടക്കം പുണർന്നു..

കാശി-“ലക്ഷ്മീ..മോളേ.ഞാൻ..ഇത്..”

സന്തോഷാധിക്യത്താൽ അവന് വാക്കുകളൊന്നും കിട്ടുന്നുണ്ടായിരുനാനില്ല..

അനഘ-“അധികം വൈകാതെ എന്റെ കിച്ചേട്ടനെ അച്ഛാ ന്ന് വിളിക്കാൻ ഒരാള് കൂടെ വരാൻ പോവുകയാ..”

കാശി അനഘയുടെ മുഖം കൈയിലെടുത്ത് ചുംബനങ്ങളാൽ മൂടി..

അനഘ-“ഇഷ്ടായോ എന്റെ പിറന്നാൾ സമ്മാനം..?”

കാശി-“ഇതിലും വലിയ എന്ത് സമ്മാനമാ എനിക്കിനി കിട്ടാനുള്ളത് ലക്ഷ്മീ..”

അനഘയുടെ അധരങ്ങളിൽ അമർത്തി ചുംബിച്ച് കാശി മറുപടി കൊടുത്തു..

അനഘ നിറഞ്ഞ ചിരിയാലെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു..

“ച്ഛാ..”

കുഞ്ഞാറ്റ ഉറക്കിൽ നിന്നും ഉണർന്ന് കാശിയെ കണ്ടതും ബെഡിൽ നിന്ന് എഴുന്നേറ്റ് കൈകാണിച്ചു വിളിച്ചു..

അനഘയെ നെഞ്ചിൽ നിന്നും അടർത്തി മാറ്റി കാശി കുഞ്ഞാറ്റയെ കോരിയെടുത്തു..അവളെയും കൊണ്ട് ഖാശി അനഘക്ക് മുന്നിൽ മുട്ട് കുത്തി നിന്നു..

കാശി-“അച്ഛേടെ കുഞ്ഞൂന് കളിക്കാൻ കൂട്ടിന് ഒരു വാവ കൂടി വരാൻ പോവാണല്ലോ..”

കാശി പറഞ്ഞത് മുഴുവനായും മനസ്സിലായില്ലെങ്കിലും വാവയെന്ന് പറഞ്ഞപ്പോൾ കുഞ്ഞാറ്റയുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു..

പ്രിയയുടെയും രാജീവിന്റെയും കുഞ്ഞിനെ കാണാൻ പോയി തിരിച്ചു വരാൻ നേരം കുഞ്ഞാറ്റ വാവയെ കൂടെ വേണം എന്ന് പറഞ്ഞ് കരഞ്ഞിരുന്നു..ഇപ്പോ കാശി വാവയെ കുറിച്ച് പറഞ്ഞത് കേട്ട് കുഞ്ഞാറ്റ അവളുടെ കുഞ്ഞി കണ്ണുകൾ വിടർത്തി അവനെ നോക്കി..

“വാവ..”

കാശി-“ആ..വാവ..ദേ അമ്മേടെ വയറ്റിൽ കുഞ്ഞ് വാവയുണ്ട്..കുഞ്ഞൂസും അച്ഛയും വാവക്ക് ഉമ്മ

കൊടുക്കാ..”

കാശി അനഘയുടെ സെറ്റ് നീക്കി അവളുടെ വയറിലേക്ക് മുഖമടുപ്പിച്ചു..കാശി ചെയ്യുന്നത് കണ്ട് കുഞ്ഞാറ്റയും അതേ പോലെ ചെയ്തു..രണ്ട് പേരും അനഘയുടെ വയറിൽ ചുംബിച്ചു..അനഘ കാശിയെയും കുഞ്ഞാറ്റയെയും ചേർത്ത പിടിച്ച് കണ്ണുകളടച്ച് ആ ചുംബനത്തെ സ്വീകരിച്ചു..

തുടരും

Fabi

3.9/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!