രാത്രി വരെ അനഘ കാശിയുടെ മുന്നിൽ പെടാതെ ഒരു വിധം പിടിച്ച് നിന്നു..ഭക്ഷണവും കഴിച്ച് കുഞ്ഞാറ്റയെയും കൊണ്ട് മുകളിലേക്ക് പോയ കാശിയുടെ അടുത്തേക്ക് പോവാൻ അനഘക്കെന്തോ നാണവും ചമ്മലും തോന്നി..
ഭവാനിയെയും വിച്ചുവിനെയും കിടക്കാൻ പറഞ്ഞയച്ച് അനഘ കിച്ചനിലെ പാത്രങ്ങളൊക്കെ അടുക്കി വെച്ചു..പണികളൊക്കെ ഒതുക്കി മടിച്ച് മടിച്ച് അവൾ സ്റ്റെയർ കയറി റൂമിലേക്ക് ചെന്നു..
റൂമിൽ എത്തി നോക്കുമ്പോൾ കാശിയും കുഞ്ഞാറ്റയും നല്ല കളിയിലായിരുന്നു..അവളത് കണ്ട് ചിരിച്ച് റൂമിലേക്ക് കയറി കബോഡിൽ നിന്നും മാറിയിടാനുള്ള ഡ്രസ് തിരഞ്ഞു..കടും ചുവപ്പ് നിറത്തിലുള്ള ബ്ലൗസും അതിനോട് യോചിച്ച മുണ്ടും നേര്യതിലും അനഘയുടെ കണ്ണുകൾ ഉടക്കി..അവളൊരു ചിരിയോടെ അതെടുത്ത് ബാത്ത്റുമിലേക്ക് കയറി..
വാതിൽ തുറക്കുന്ന ശബ്ദം കേട്ട കാശി തിരിഞ്ഞ് നോക്കിയതു കുളിച്ചിറങ്ങി വരുന്ന അനഘയെ കണ്ടു..
അവൻ അവളിൽ നിന്നും കണ്ണുകളെടുക്കാതെ നോക്കി നിന്നു..അനഘ അവന്റെ അടുത്തെത്തിയതും കാശി അവളെ ഇടുപ്പിൽ പിടിച്ച് തന്നിലേക്ക് ചേർത്ത് നിർത്തി..അവന്റെ ചുണ്ടുകൾ അനഘയുടെ മുഖത്തിന് നേരെ കൊണ്ടുവന്നതും അതിനെ അവൾ കൈകളാൽ തടഞ്ഞു..
ഒരു കുസൃതിയോടെ അവനെ തള്ളി മാറ്റി കുഞ്ഞാറ്റയെ എടുത്ത് കാശിയോട് കണ്ണ് കൊണ്ട് പുറത്തേക്ക് നിൽക്കാനായി പറഞ്ഞു..അവനൊന്ന് പുഞ്ചിരിച്ച് പുറത്തേക്കിറങ്ങിയതും അനഘ ചെന്ന് വാതിൽ ചാരി കുഞ്ഞാറ്റയെ പാല് കൊടുത്ത് ഉറക്കാൻ നോക്കി..
കുഞ്ഞാറ്റ ഉറങ്ങിയതും അവളെ തൊട്ടിലിൽ കിടത്തി വാതിൽ തുറന്ന് അനഘ ബാൽക്കണിയിൽ നിൽക്കുന്ന കാശിക്ക് അരികിലേക്ക് നടന്നു..
ചെറുതായി മഴ പെയ്യാൻ തുടങ്ങുന്നുണ്ടായിരുന്നു..കൂടെ നല്ല തണുത്ത കാറ്റും വീശുന്നു..
നെഞ്ചിൽ ഇരു കൈകളും പിണച്ച് വെച്ച് ആകാശത്തേക്ക് കണ്ണും നട്ട് നിൽക്കുന്ന കാശിയെ അനഘ പിന്നിൽ നിന്നും പുണർന്നു..അനഘയുടെ സാന്നിധ്യം അറിഞ്ഞ കാശിയിൽ ഒരു പുഞ്ചിരി വിരിഞ്ഞു..അവളുടെ കൈകളെ പൊതിഞ്ഞ് പിടിച്ച് അവൻ കുറച്ച് സമയം അങ്ങനെ നിന്നു..
പിന്നെ അനഘയുടെ കൈ പിടിച്ച് വലിച്ച് തന്റെ മുന്നിലേക്ക് നിർത്തി..
അനഘയുടെ ഇടുപ്പിലൂടെ കൈയിട്ട് അവളെ തന്റെ ശരീരത്തിലേക്ക് ചേർത്തതും അവളൊന്ന് വിറച്ചു..
തങ്ങളെ കടന്നു പോകുന്ന കാറ്റിന്റെ തണുപ്പിൽ അവളൊന്ന് കൂടി അവനോടൊട്ടി നിന്നു..
വിടർത്തിയിട്ട മുടിയിഴകളെ മുന്നിലേക്ക് വകഞ്ഞ് മാറ്റി കാശിയുടെ അധരങ്ങൾ അവളുടെ പുറത്ത് അമർന്നു..
അവളെ തന്റെ നേരെ തിരിച്ച് നിർത്തി കാശി അനഘയുടെ മുഖത്തേക്ക് പ്രണയപൂർവ്വം നോക്കി..
പതിയെ അവളുടെ സിന്ദൂര രേഖയിൽ ചുണ്ടുകളമർത്തി..
അവിടെ നിന്നും താഴ്ന്ന് വന്ന് നെറ്റിയിൽ അമർത്തി ചുംബിച്ച്..
രണ്ടു കണ്ണുകളിലും അവളുടെ തുടുത്ത കവിളുകളിലും അവൻ തന്റെ ചുണ്ടുകളാൽ മുദ്രണം ചാർത്തി..
അവളുടെ നീലക്കൽ മൂക്കുത്തിയിൽ പതിയെ ഒന്ന് ചുംബിച്ച് മൂക്കിൻ തുമ്പിൽ പല്ലുകളാഴ്ത്തി..
താടിത്തുമ്പിൽ മുത്തി കാശിയുടെ കണ്ണുകൾ അവളുടെ ചുണ്ടിൽ തങ്ങി നിന്നു..
പതിയെ അവളുടെ അധരങ്ങളെ മുഴുവനായി കാശി കവർന്നെടുത്തു…
അൽപ സമയത്തിന് ശേഷം അനഘയെ സ്വതന്ത്രമാക്കി അവനിലേക്ക് ചേർത്ത് പിടിച്ച് കുറച്ച് സമയം അങ്ങനെ നിന്നു…
കാശി-“ലക്ഷ്മീ..”
അനഘയുടെ മുഖം കൈകളിലൊതുക്കി അവന് നേരെ ഉയർത്തി…
കാശി-“എല്ലാ അർത്ഥത്തിലും എന്റെ ലക്ഷ്മിയെ
എന്റെത് മാത്രമാക്കിക്കോട്ടേ ഞാൻ..?”
കാശി അത്രയും പ്രണയത്തോടെ ആർദ്രമായി അനഘയോട് ചോദിച്ചു..അവളുടെ മുഖം നാണാത്താൽ വിവശമായി..കാശിയി ഇറുകെ പുണർന്ന് കൊണ്ടവൾ അവളുടെ സമ്മതം അറിയിച്ചു..
നിമിഷങ്ങൾക്കകം അനഘയെ ഇരു കൈകൾ കൊണ്ടും കോരിയെടുത്ത് കാശി റൂമിലേക്ക് നടന്നു..
തന്നിലെ പ്രണയത്തെ മുഴുവനായും ഏറ്റുവാങ്ങിയ തന്റെ ലക്ഷ്മിയെ കാശി അവനിലേക്ക് പൊതിഞ്ഞു പിടിച്ചു…നെറ്റിയിൽ പടർന്ന് കിടക്കുന്ന അവളുടെ സിന്ദൂരത്തിൽ കാശി പതിയെ ഒന്ന് ചുംബിച്ചു..അപ്പോൾ അവളുടെ ചുണ്ടുകളിൽ തെളിഞ്ഞ പുഞ്ചിരിക്ക് ഒരുപാട് അർത്ഥങ്ങളുണ്ടായിരുന്നു…
******
പുറത്ത് അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു…കാശിയുടെ നഗ്നമായ നെഞ്ചിൽ തലവെച്ച് കിടക്കുകയായിരുന്നു അനഘ..അവന്റെ നെഞ്ചിലെ രോമത്തിലൂടെ വിരലോടിക്കുന്ന അവൾ ഇടക്കിടെ കാശിയുടെ കഴുത്തിലെ രുദ്രാക്ഷത്തിലും തഴുകുന്നുണ്ടായിരുന്നു…
കാശി-“ലക്ഷ്മീ…”
അനഘ-“മ്മ്..”
കാശി-“thank u..”
അനഘ-“എന്തിന്..?”
കാശി-“എന്റെ പ്രണയം സ്വീകരിച്ചതിന്..എന്നെ പ്രണയിച്ചതിന്..പിന്നെ എന്നിലെ പുരുഷനെ പൂർണ്ണനാക്കിയതിന്..അങ്ങനെ എല്ലാത്തിനും..”
അനഘ-“നന്ദി പറയേണ്ടത് ഞാനല്ലേ കിച്ചേട്ടാ..ഈ സ്നേഹം അനുഭവിക്കാൻ മാത്രം യോഗ്യത എനി…”
അനഘയെ മുഴുവനാക്കാൻ സമ്മതിക്കാതെ കാശി അവളുടെ അധരങ്ങളെ അവന്റെ അധരങ്ങളാൽ ബന്ധിച്ചു..ഒരിക്കൽ കൂടി അവനിലെ പ്രണയം അവൾക്കായി നൽകിക്കൊണ്ട് കാശി അവളിലേക്ക് ആഴ്ന്നിറങ്ങി..
കാശി-“ഇനി ഇതേ പോലെ പറഞ്ഞാൽ എന്റെ മറുപടി ഇങ്ങനെ ആയിരിക്കും..കേട്ടല്ലോ..?”
ഒരിക്കൽ കൂടി തന്റെ പ്രണയത്തിന്റെ ചൂടേറ്റ് വാടി തളർന്ന അനഘയെ പൊതിഞ്ഞ് പിടിച്ച് കാശി പറഞ്ഞു..
അവളൊരു നനുത്ത പുഞ്ചിരിയോടെ അവനിലേക്ക് ചേർന്ന് കിടന്ന് കണ്ണുകളടച്ചു…
ഉദയ രശ്മികൾ മുഖത്തടിച്ചതും അനഘയുടെ കൺപോളകൾ അനങ്ങി..പതിയെ അവൾ കണ്ണുകൾ തുറന്നതും കാശിയുടെ രുദ്രാക്ഷത്തിലേക്കായിരുന്നു നോട്ടം എത്തിയത്..കാശിയുടെ കഴുത്തിനിടയിലൊളിപ്പിച്ച മുഖം പതിയെ അവിടെ നിന്നും മാറ്റി കാശിയെ നോക്കി..ഒരു കൊച്ചു കുഞ്ഞിനെ പോലെ തന്നെ ചേർത്ത് പിടിച്ച് ഉറങ്ങുന്ന അവനെ അനഘ ഒരു പുഞ്ചിരിയോടെ നോക്കി നിന്നു..അവന്റെ മുഖത്തേക്ക് വീണ് കിടന്ന മുടികളെ അവൾ പിന്നിലേക്ക് മാടിയൊതുക്കി വെച്ചു..കഴിഞ്ഞ രാത്രിയിലെ കാര്യങ്ങളോരോന്നായി അവളുടെ മനസ്സിലേക്ക് ഓടിയെത്തിയതും അനഘയുടെ മുഖം നാണത്താൽ ചുവന്ന് തുടുത്തു..
തങ്ങളിപ്പോൾ ബെഡിലാണ് കിടക്കുന്നതെന്ന് അവൾ അപ്പോഴാണ് ശ്രദ്ധിച്ചത്..ഒരു പുതപ്പ് കൊണ്ട് ഇരുവരേയും മൂടിയിരുന്നു..
അനഘ ഒന്നുയർന്ന് വന്ന് കാശിയുടെ കവിളിൽ ചുണ്ടുകൾ ചേർത്തു..അവളുടെ ചുണ്ടിന്റെ ചൂടേറ്റിട്ടോ എന്തോ കാശി ഒന്ന് ഞെരങ്ങി കണ്ണുകൾ തുറന്നു..
തന്റെ പ്രണയത്തിന്റെ അവശേഷിപ്പെന്നോണം അഴിഞ്ഞുലഞ്ഞ മുടിയും നെറ്റിയിൽ പടർന്ന സിന്ദൂരവുമായി തന്നെ ഉറ്റു നോക്കി കിടക്കുന്ന അനഘയെ കണ്ടതും അവന് എന്തെന്നില്ലാത്ത സന്തോഷം തോന്നി..
അവന്റെ പ്രണയത്തോടെയുള്ള നോട്ടം കണ്ടതും അവളുടെ മുഖത്ത് രക്തം ഇരച്ച് കയറി..അതിനെ മറക്കാനെന്നോണം അവളവന്റെ നെഞ്ചിലേക്ക് മുഖമൊളിപ്പിച്ചു..
കാശി-“ലക്ഷ്മീ..എന്നെ നോക്കിക്കേ…ഞാനൊന്ന് കാണട്ടേ എന്റെ പെണ്ണിനെ..”
അവൻ അനഘയുടെ മുഖം വിരൽ തുമ്പിനാലുയർത്തി…
കാശി-“നാണം കൊണ്ട് മുഖം ചുവന്ന് തുടുത്തല്ലോ..”
അനഘയുടെ മിഴികളൊന്ന് പിടഞ്ഞു..അവൻ പുതപ്പിനടിയിലൂടെ അവളുടെ വയറിൽ പതിയെ വിരലുകളോടിച്ചു..
അനഘ-“കിച്ചേട്ടാ..വേണ്ട..പ്ലീസ്..എനിക്ക് ഇക്കിളിയാവുന്നു..”
കാശി-“ആണോ..”
കാശി അവന്റെ വിരവുകളാൽ അവളെ ഇക്കിളി കൂട്ടാൻ തുടങ്ങി..അവൾക്ക് ചിരിച്ച് ശ്വാസം കിട്ടാതായതും കാശി കൈകളെ പിൻവലിച്ചു..അവളൊരു ആശ്വാസത്തോടെ അവന്റെ തോളിലേക്ക് ചാഞ്ഞതും കുഞ്ഞാറ്റ ഉണർന്ന് കരയാൻ തുടങ്ങിയതും ഒരുമിച്ചായിരുന്നു..അനഘ കാശിയെ കൂർപ്പിച്ചൊന്ന് നോക്കി..അവനൊന്ന് ഇളിച്ച് കാണിച്ചു..
കാശി-“നീ പോയി ഫ്രഷ് ആയി വാ..കുഞ്ഞൂനെ ഞാനെടുക്കാം..”
കാശി മുണ്ട് മുറുക്കി ഉടുത്ത് ബെഡിൽ നിന്നും എഴുന്നേറ്റ് തൊട്ടിലിനരികിലേക്ക് പോയി..കുഞ്ഞാറ്റയെ എടുക്കുമ്പോഴേക്കും അനഘ നിലത്ത് വീണ് കിടന്ന നേര്യത് വാരിചുറ്റി ബാത്ത് റൂമിലേക്ക് കയറി..
അവൾ കുളിച്ചിറങ്ങി വരുമ്പോഴേക്കും കുഞ്ഞാറ്റയുടെ ഉറക്കൊക്കെ മാറി കാശിയും അവളും ബെഡിൽ കളിച്ചിരിക്കുകയായിരുന്നു..അനഘ സിന്ദൂര ചെപ്പെടുതത കാശിക്കരികിലേക്ക് ചെന്നു..അവനതിൽ നിന്നും കുറച്ച് സിന്ദൂരമെടുത്ത് അനഘയുടെ നെറുകിൽ ചാർത്തി കൊടുത്തു..കുഞ്ഞാറ്റയെ എടുത്ത് അവളുടെ കവിളിലൊന്ന് മുത്തി പുറത്തേക്ക് പോവാനായി തിരിഞ്ഞ് നടന്നതും കാശി അനഘ ഉടുത്തിരുന്ന സാരിയുടെ മുന്താണിയിൽ പിടിച്ച് വലിച്ചു..
അവൾ തിരിഞ്ഞ് നോക്കിയതും കാശി കവിളിൽ വിരൽ വെച്ച് ഉമ്മ
തരാനായി കാണിച്ചു..
അനഘ തരില്ലെന്ന രീതിയിൽ തലയനക്കിയതും കാശി കുട്ടികളെ പോലെ ചുണ്ടു പിളർത്തി അവളെ നോക്കി..
അത് കണ്ട് അനഘ ഒന്ന് ചിരിച്ച് അവന്റെ നേരെ നടന്നടുത്ത് കവിളിൽ പതിയെ ചുണ്ടമർത്തി..
മറ്റേ കവിളും കാണിച്ചപ്പോൾ അവിടെയും ഒരുമ്മ കൊടുത്തു..അടുത്തതായി അവന്റെ ചുണ്ടുകളിൽ തൊട്ട് കാണിച്ചതും അനഘ കൂർപ്പിച്ച് ഒന്ന് നോക്കി..
കാശി-“പ്ലീസ്..ഒരുമ്മ താ..”
അനഘ-“കിച്ചേട്ടാ കളിക്കല്ലേ..ചെന്ന് ഫ്രഷായേ..ചെല്ല്..”
കാശി-“ഇല്ല..ക്ഷീണം മാറിയില്ല“
അനഘ-“അച്ചോടാ..എന്നാൽ കിടന്ന് ഉറങ്ങിക്കോ ട്ടോ..”
കാശി-“നീയും വാ..നമുക്കൊരുമിച്ച് കിടക്കാലോ“
അനഘ-“വേണ്ടാ ട്ടോ..കിച്ചേട്ടൻ കിടന്നോ..”
അപ്പോഴേക്കും കുഞ്ഞാറ്റ താഴേക്ക് പോവാനായി വാശി പിടിക്കുന്നുണ്ടായിരുന്നു..അനഘ കാശിയെ നോക്കി ഒന്ന് പുഞ്ചിരിച്ച് താഴേക്ക് ചെന്നു..
വിച്ചുവിനെ എഴുന്നേൽപ്പിച്ച് കുഞ്ഞാറ്റയെ അവളുടെ കൈയിൽ കൊടുത്ത് അനഘ ഭവാനിക്കൊപ്പം ഭക്ഷണം ഉണ്ടാക്കി..
പണികളൊക്കെ തീർത്ത് കാശിയെ വിളിക്കാൻ ചെന്നതും ബെഡിൽ പുതച്ച് മൂടി ഉറങ്ങുന്ന അവനെ കണ്ട് അവളൊന്ന് ചിരിച്ചു…
………
ദിവസങ്ങൾ കൊഴിഞ്ഞു പോയി കൊണ്ടിരുന്നു..കാശിയും അനഘയും പരസ്പരം പ്രണയിച്ചു കൊണ്ടിരുന്നു..അടർത്തി മാറ്റാൻ കഴിയാതത്ര തീവ്രതയോടെ അവർ പ്രണയം പങ്കിട്ടു..
ഓരോ രാത്രിയിലും കാശി തന്റെ പ്രണയത്തെ അനഘയിലേക്ക് ഒഴുക്കി വിട്ടുകൊണ്ടിരുന്നു..
ആഴ്ചതോറുമുള്ള കാശിയുടെ വരവിനായി അനഘയും അവളിലേക്ക് ചേരാനായി കാശിയും കാത്തിരിക്കലായിരുന്നു..
ശക്തിയോടെ കൂടിച്ചേരുവാൻ വേണ്ടി മാത്രമുള്ളവയായിരുന്നു അവരുടെ വേർപിരിയലുകളെല്ലാം..
******
ഇത്തവണ കാശി ലീവിൽ വന്നപ്പോൾ കൗസല്യ അവരോടായി തറവാട്ടിലേക്ക് പോവാൻ പറഞ്ഞത്..വിവാഹം കഴിഞ്ഞ ശേഷം ഒന്ന് രണ്ട് തവണ അവിടെ പോയി വന്നു എന്നല്ലാതെ നിൽക്കാൻ സാധിച്ചിരുന്നില്ല..ഇത്തവണ രണ്ട് ദിവസത്തേക്ക് അവിടെ നിൽക്കാൻ കൂടെ കണക്കാക്കിയാണ് കാശിയും അനഘയും കുഞ്ഞാറ്റയും കൂടെ തറവാട്ടിലേക്ക് ചെന്നത്…
രാത്രിയിൽ എന്നത്തേയും പോലെ കാശിയുടെ നെഞ്ചിൽ തലചായ്ച് കിടക്കുന്ന അനഘയെ കാശി പെട്ടന്ന് എഴുന്നേൽപ്പിച്ചു…
കാര്യമെന്താണെന്ന് അവൾ ഒരുപാട് ചോദിച്ചെങ്കിലും ഉത്തരം പറയാതെ അവളെയും ബെഡിൽ നിന്നും ഇറക്കി പതിയെ റൂമിന്റെ വാതിൽ തുറന്ന് പുറത്തേക്ക് നടന്നു..
തുള്ളിക്കൊരു കുടം കണക്കെ പെയ്യുന്ന മഴയെ കാശിയും അനഘയും നടുമുറ്റത്തിരുന്ന് ആസ്വദിച്ചു..
കാശി-“ലക്ഷ്മീ…”
അനഘ-“മ്മ്..”
കാശി-“തനിക്കോർമയുണ്ടോ നീ ആദ്യമായിട്ട് ഇവിടെ വന്നത്..ഒരു ദിവസം രാത്രി ദേ ഇതേ പോലെ കോരിച്ചൊരിയുന്ന മഴയിലേക്ക് നോക്കി നമ്മൾ രണ്ട് പേരും ഇരുന്നത്..
അന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു അടുത്ത മഴക്ക് എന്റെ നെഞ്ചിൽ ചേർന്ന് നീ മഴ നനയണമെന്ന്…”
കാശി അനഘയെ അത്ഭുതത്തോടെ നോക്കി..
കാശി അനഘയെ തന്റെ കൈയിൽ കോരിയെടുത്ത് മഴയിലേക്കിറങ്ങി നിന്നു..അവന്റെ കൈയിലിരുന്ന് അനഘ ഇരു കൈകളും നീട്ടി മഴയെ ആസ്വദിച്ചു..
കാശി പതിയെ അവളെ താഴെ ഇറക്കി നിർത്തി..അവളുടെ നെറ്റിയിൽ പതിയെ ചുംബിച്ചു കൊണ്ട് അവന്റെ ചുണ്ടുകൾ ഊർന്നിറങ്ങി അവളുടെ മൂക്കുത്തിയിൽ തങ്ങി നിന്നു..
അവിടെ നിന്നും അവളുടെ അധരങ്ങളിലേക്ക് അവൻ അധരങ്ങളാഴ്ത്തി..
കിതപ്പോടെ അവന്റെ നെഞ്ചിലേക്ക് വീണ അനഘയെ കാശി കൈകളിലാക്കി റൂമിലേക്ക് നടന്നു..
വീണ്ടുമൊരു പ്രണയ കാവ്യം രചിച്ച് കാശി ലക്ഷ്മിയെ അവനിലേക്കാവാഹിച്ചു..
……
കുഞ്ഞാറ്റക്ക് എട്ട് മാസം കഴിഞ്ഞു..കാശി ഉമ്മറത്തിരുന്ന് അനഘക്കൊപ്പം കുഞ്ഞിനെ കളിപ്പിക്കുകയായിരുന്നു..
കാശി കുഞ്ഞിനോട് ഓരോന്ന് സംസാരിക്കുന്നുണ്ട്..
“ച്ഛാ..”
ഒട്ടും പ്രതീക്ഷിക്കാതെ കുഞ്ഞാറ്റ വിളിച്ചത് കേട്ട് മൂവരും ഒന്ന് ഞെട്ടി..
കാശി-“കുഞ്ഞൂസ് എന്താ ഇപ്പോ വിളിച്ചേ..ഒന്നൂടെ വിളിച്ചേ ടാ..അച്ഛാ ന്ന്..”
കുഞ്ഞാറ്റ കാശിയെ നോക്കി മോണ കാട്ടിയൊന്ന് ചിരിച്ചു…
കാശി-“ഒന്നൂടെ വിളിക്ക് കുഞ്ഞൂസേ..അച്ഛാ ന്ന്..വിളിക്കെടാ..”
“ച്ഛാ..”
കുഞ്ഞാറ്റ വിളിച്ചത് കേട്ട് കാശിക്ക് ഒരു വേള എന്ത് ചെയ്യണമെന്ന് അറിയാതെയായി..
കാശി-“ലക്ഷ്മീ..മോള്..മോള് എന്നെ..അച്ഛാ ന്ന് വിളിച്ചത് കേട്ടോ..”
അനഘ-“ഒന്നൂടെ വിളിച്ചേ വാവേ..അച്ഛാ ന്ന്..”
“ച്ഛാ..”
കാശിയിൽ വല്ലാത്ത ആഹ്ലാദം തോന്നി..സന്തോഷം കൊണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..കുഞ്ഞാറ്റയുടെ മുഖം ഉമ്മകളാൽ മൂടി കാശി തന്റെ നെഞ്ചിലേക്ക് ചേർത്ത് നിർത്തി..
അത് കണ്ട് നിന്ന അനഘയുടെ കണ്ണുകളും മനസ്സും ഒരു പോലെ നിറഞ്ഞു
തുടരും
Fabi
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Anagha written by Fabi
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission