അനഘ കാശിയുടെ കൈയിൽ നിന്നും കുതറി അവന്റെ ദേഹത്ത് നിന്നും മാറി നിന്നു..
കാശി-“എന്ത് പറ്റി ലക്ഷി..?”
അനഘയുടെ പ്രവർത്തിയിൽ കാശി ആവലാതിയോടെ ചോദിച്ചു..
അനഘ-“അത്..എനിക്ക്..”
കാശി-“നിനക്ക്…?”
അനഘ-എനിക്ക്..എനിക്ക് കുറച്ച് സമയം വേണം..?”
കാശി-“എന്തിന്..?”
അനഘ പറഞ്ഞത് കേട്ട കാശി ഒന്നും മനസ്സിലാകാതെ നിന്നു..
അനഘ-“അത്..പൂർണ്ണമായും കിച്ചേട്ടന്റെതാവാൻ എനിക്ക് കുറച്ച് സമയം വേണം..”
കാശി-“പറ്റില്ല..”
അനഘ പറഞ്ഞ് തീർന്നതും എടുത്തടിച്ച പോലെയുള്ള കാശിയുടെ മറുപടിയിൽ അവളൊന്ന് പകച്ചു..
കാശി-“നീയെന്താ എന്നെ പറ്റി കരുതിയത്..?നീ പറയുന്നതെന്തും ഞാനങ്ങ് അക്ഷരം തെറ്റാതെ അനുസരിക്കുമെന്നോ..?”
കാശിയുടെ മുഖമാകെ ദേഷ്യം കൊണ്ട് ചുവന്നിരുന്നു..
കാശി-“നിന്നെ എന്റെത് മാത്രമാക്കാൻ പറ്റുമോ എന്ന് ഞാനൊന്ന് നോക്കട്ടേ..അതിനിനി നിന്റെ സമ്മതം പോലും എനിക്ക് ആവശ്യമില്ല..”
കാശി അനഘയ്ക്ക് നേരെ വന്ന് അവളെ വലിച്ച് തന്റെ നെഞ്ചിലേക്കിട്ടു..അനഘ അവനെ തള്ളി മാറ്റാൻ ശ്രമിച്ചെങ്കിലും കാശി അവന്റെ കൈകൾകൊണ്ട് അവളുടെ കൈകളെ പിന്നിലേക്കാക്കി ലോക്ക് ചെയ്തു..അവൾ കുതറി മാറാൻ ശ്രമിച്ചെങ്കിലും അവന്റെ കൈക്കരുത്തിന് മുന്നിൽ അവൾ തോറ്റ് പോയിരുന്നു..
കാശിയുടെ ചുണ്ടുകൾ തന്റെ അധരത്തെ ലക്ഷ്യമാക്കി വരുന്നത് കണ്ടതും അവൾ പേടിയോടെ കണ്ണ് ഇറുക്കെ ചിമ്മി നിന്നു..
കുറച്ച് നേരം കഴിഞ്ഞതും ഒന്നും സംഭവിച്ചില്ലെന്ന് കണ്ട അനഘ പതിയെ കണ്ണുകൾ തുറന്നു..അവള് നോക്കിയതും അനഘയുടെ മഖഭാവം കണ്ട് പൊട്ടി വന്ന ചിരി കടിച്ചമർത്തി നിൽക്കുന്ന കാശിയെയാണ് കണ്ടത്..
അനഘ അവനെ ദേഷ്യത്തോടെ നോക്കുന്നത് കണ്ടതും കാശി പൊട്ടി ചിരിച്ചു..
അനഘ-“ദുഷ്ടാ..പേടിപ്പിക്കുന്നോ..?”
അനഘ പിന്നിലുള്ള കൈ വലിച്ചെടുത്ത് അവന്റെ നെഞ്ചിൽ കുത്തി..
കാശി-“ഊഹ്..അവിടേ അധികം ഇടിക്കല്ലേ ലക്ഷ്മീ..നീയും നമ്മുടെ കുഞ്ഞാവയും നിറഞ്ഞ് നിൽക്കല്ലേ..നിങ്ങൾക്ക് തെന്നയാ വേദനിക്കുക..”
അനഘയുടെ കൈ പിടിച്ച് വെച്ച് കാശി പറഞ്ഞു..
അവളുടെ മുഖമപ്പോഴും വീർപ്പിച്ച് വെച്ചിരുന്നു..
കാശി-“എന്തിനാ ഈ ദേഷ്യം..?”
അവളുടെ വീർത്ത കവിളിൽ വിരലുകൊണ്ട് കുത്തി കാശി ചോദിച്ചു..
അനഘ ഒന്നും മിണ്ടാതെ മുഖം തിരിച്ചു..
കാശി-“നേരത്തെ പേടിച്ച് പോയിരുന്നോ..?”
അവനൊരു ചിരിയോടെ അവളുടെ മുഖം തനിക്ക് നേരെ തിരിച്ച് കൊണ്ട് ചോദിച്ചു..
അനഘ അവനെ നോക്കി അതേ എന്ന് തലയാട്ടി..
കാശി-“എന്റെ ലക്ഷ്മീ..ഞാൻ നിന്നോട് പറഞ്ഞിരുന്നില്ലേ.. എപ്പോഴാണോ നിനക്കെന്നെ പൂർണ്ണമായും അംഗീകരിക്കാൻ കഴിയുന്നത് അത് വരെ ഞാൻ കാത്തിരിക്കും എന്ന്..പിന്നെ എന്തിനാ ഇങ്ങനെ പേടിക്കുന്നേ..?ഞാൻ നിന്റെ സമ്മതമില്ലാതെ നിന്നെ സ്വന്തമാക്കുമെന്ന് കരുതിയോ..?”
അനഘ-“അത്..ഞാൻ പെട്ടന്ന് കിച്ചേട്ടൻ ദേഷ്യപെട്ടപ്പോ..”
കാശി-“അത് ചുമ്മാ നിന്നെയൊന്ന് കളിപ്പിച്ചതല്ലേ മണ്ടീ..ദേ ഈ താലി നിന്റെ കഴുത്തിൽ കെട്ടിയപ്പോ മുതൽ നീ എന്റെ സ്വന്തം ആണ്..അതിന് നിന്റെ ശരീരത്തിലൂടെ തെളിയികണം എന്നില്ല..
എന്ന് കരുതി ഞാനത് ആഗ്രഹിക്കുന്നില്ല എന്നല്ല ട്ടോ..നിന്നിലേക്കലിയാൻ എന്റെ മനസ്സും ശരീരവും ഒരു പോലെ കൊതിക്കുന്നുണ്ട്..എന്നാണോ എന്നെ പോലെ നീയും അത് ആഗ്രഹിക്കുന്നത് അത് വരെ ഞാനതിനെ അടക്കി നിർത്തിക്കോളാം..”
കാശി പറഞ്ഞത് കേട്ട അനഘയിൽ ഒരു നനുത്ത പുഞ്ചിരി വിരിഞ്ഞു..
കാശി-“എന്ന് കരുതി എന്റെ ഭാര്യയെ ദാ ഇത് പോലെ കെട്ടിപിടിച്ചും ഈ നെറ്റിയിൽ ചുംബിച്ചും എന്റെ പ്രണയം ഞാൻ പ്രകടിപ്പിക്കും..അതിന് എതിര് നിൽക്കണ്ട..നിന്നാലും ഞാൻ അനുസരിക്കില്ല..”
അനഘയെ തന്റെ നെഞ്ചിലേക്ക് പൊതിഞ്ഞ് പിടിച്ച് അവളുടെ നെറ്റിയിൽ ചുണ്ടമർത്തി കാശി പറഞ്ഞു..അതിന് സമ്മതം എന്നപോലെ അനഘയും കൈകളാൽ അവനെ വലയം ചെയ്തു..
കുറച്ച് സമയം അങ്ങനെ തന്നെ അവർ നിന്നു..താഴെ നിന്ന് കുഞ്ഞാറ്റയുടെ കരച്ചിൽ കേട്ടതും അനഘയും കാശിയും അടർന്ന് മാറി..താഴേക്ക് പോവാനൊരുങ്ങിയ അനഘയുടെ കൈകളിൽ പിടിച്ച് കാശി തടഞ്ഞു..
കാശി-“നീ പോയി ഈ വേഷം മാറ്..ഞാൻ മോളെ എടുത്തിട്ട് വരാം..”
കാശി അവളുടെ കവിളിലൊന്ന് തട്ടി താഴേക്ക് പോയി..അനഘ ഒരു ചിരിയോടെ മാറാനുള്ള ഡ്രസ് എടുത്ത് ബാത്ത് റൂമിലേക്ക് നടന്നു..
അനഘ മാറ്റിക്കഴിഞ്ഞ് വന്നപ്പോഴേക്കും കാശി കുഞ്ഞിനേയും എടുത്ത് റൂമിലെത്തിയിരുന്നു..
അവള് വന്നതും കുഞ്ഞാറ്റയെ എടുത്തു..അനഘ മോളെയും എടുത്ത് ബെഡിലിരുന്ന് കാശിയെ ഒന്ന് നോക്കി..ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയത് പോലെ കാശി അവളുടെ കവിളിലൊന്ന് തട്ടി പുറത്തേക്കിറങ്ങി റൂമിന്റെ വാതിൽ ചാരിയിട്ടു..
അനഘ-“കിച്ചേട്ടാ..”
കുറച്ച് കഴിഞ്ഞതും അനഘ ബാൽക്കണിയിൽ നിന്ന ഖാശിയെ വിളിച്ചു..അവനകത്തേക്ക് കയറി വാതിൽ അടച്ചു..അപ്പോഴും കുഞ്ഞാറ്റ ഉറങ്ങാതെ ബെഡിൽ കിടന്ന് കളിക്കുകയായിരുന്നു..
കാശി-“ആഹാ..അച്ഛേടെ മുത്തിന് ഉറക്കമൊന്നും ഇല്ലേ..?”
അനഘ-“ഇന്ന് കുറേ സമയം ഉറങ്ങിയിരുന്നല്ലോ അതാവും..”
അനഘയും കാശിയും കുഞ്ഞാറ്റയുടെ രണ്ട് സൈഠിലുമായി ഇരുന്നുകൊണ്ട് അവളെ കളിപ്പിച്ചു..
കാശി-“കുഞ്ഞൂസിന് ഉറക്കവം വരുന്നോ..?ഇന്ന് അച്ഛ നല്ല താരാട്ട് പാട്ടൊക്കെ പാടി അച്ഛേടെ മുത്തിനെ ഉറക്കി തരാ ട്ടോ..”
കുറേ നേരം കളിച്ചിരുന്ന് കുഞ്ഞാറ്റക്ക് ഉറക്കം വരുന്നത് കണ്ട് കാശി മോളെ തോളിൽ കിടത്തി നടന്നു..
ഓമനത്തിങ്കള്‍ക്കിടാവോ
നല്ല കോമളത്താമരപ്പൂവോ
പൂവില്‍ നിറഞ്ഞ മധുവോ
പരിപൂര്‍ണേന്ദു തന്‍റെ നിലാവോ
പുത്തന്‍ പവിഴക്കൊടിയോ
ചെറു തത്തകള്‍ കൊഞ്ചും മൊഴിയോ
ചാഞ്ചാടിയാടും മയിലോ
മൃദു പഞ്ചമം പാടും കുയിലോ
തുള്ളുമിളമാന്‍കിടാവോ
ശോഭ കൊള്ളുന്നോരന്നക്കൊടിയോ
ഈശ്വരന്‍ തന്ന നിധിയോ
പരമേശ്വരിയേന്തും കിളിയോ
പാരിജാതത്തിന്‍ തളിരോ
എന്‍റെ ഭാഗ്യദ്രുമത്തിന്‍ ഫലമോ
കാശി പാടുന്നതിനിടക്ക് പതിയെ അവളുടെ പുറത്ത് കൊട്ടി കൊടുക്കുന്നുണ്ടായിരുന്നു..
അനഘ ഇതെല്ലാം കണ്ട് ഒരു ചെറു ചിരിയോടെ താടിക്ക് കൈ കൊടുത്ത് ബെഡിലിരിക്കുന്നുണ്ടായിരുന്നു..
കാശിയെ ഒരത്ഭുതമായി അനഘക്ക് തോന്നി.. അവൾക്കവനോട് എന്തെന്നില്ലാത്ത സ്നേഹവും ബഹുമാനവും തോന്നി..
കാശി നോക്കിയപപോൾ തന്നെ തന്നെ നോകകി നിൽക്കുന്ന അനഘയെ കണ്ട് അവളോട് പുരികമുയർത്തി എന്താണെന്ന് ചോദിച്ചു..
അവൾ കണ്ണുകളടച്ച് ഒന്നുമില്ലെന്ന് മറുപടി കൊടുത്തു..
കാശി അവളെ നോക്കിയൊന്ന് ചിരിച്ച് അവന്റെ തോളിൽ കിടന്ന് ഉറങ്ങുന്ന കുഞ്ഞാറ്റയെ ബെഡിനോട് ചേർന്നുള്ള കുഞ്ഞ് തൊട്ടിലിൽ കിടത്തി..കുഞ്ഞ് പതിയെ ഒന്ന് ചിണുങ്ങിയത് കണ്ട് അവളുടെ തുടയിൽ പതിയെ തട്ടി ഉറക്കി കാശി മുറിയിലെ സീറോ ബൾബ് ഇട്ട് ബാക്കി ലൈറ്റെല്ലാം ഓഫ് ചെയ്തു..
ബെഡിൽ അവൾക്കടുത്തായി വന്ന് കിടന്നു..സീറോ ബൾബിന്റെ വെളിച്ചത്തിൽ അനഘയും കാശിയും പരസ്പരം നോക്കി കിടന്നു..
പെട്ടന്ന് കാശി അവളെ കൈയെത്തി പിടിച്ച് തന്റെ നെഞ്ചിലേക്ക് ചേർത്തു..പെട്ടന്നുള്ള അവന്റെ പ്രവർത്തിയിൽ അവളൊന്ന് ഞെട്ടിയിരുന്നു..
കാശി-“ഇനി മുതൽ ദേ ഇവിടെയാണ് എന്റെ ലക്ഷ്മികുട്ടി കിടക്കേണ്ടത്..മനസ്സിലായോ..?”
ആശ്ചര്യത്തോടെ കാശിയെ നോക്കിയ അനഘയുടെ മൂക്കുത്തിയിൽ തട്ടി കാശി കുസൃതിയോടെ പറഞ്ഞു..അവളത് കേട്ട് പുഞ്ചിരിയോടെ അവന്റെ നെഞ്ചിൽ മുഖമൊളിപ്പിച്ച് കിടന്നു..
….
വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച കഴിയാറായി..
ഇടക്കിടെ വന്ന് പുണരുന്നതിലൂടെയും നെറ്റിയിലെ ചുടു ചുംബനത്തിലൂടെയും കാശി അവന്റെ പ്രണയം അനഘക്ക് നൽകികൊണ്ടിരുന്നു..
ഒരാഴ്ച കഴിഞ്ഞതും കാശിക്ക് കൊച്ചിയിലേക്ക് പോവേണ്ടി വന്നു..
കാശിക്ക് അവളെയും കുഞ്ഞിനേയും പിരിയാൻ ഒട്ടും തന്നെ ആഗ്രഹം ഇല്ലായിരുന്നു..
അനഘക്കും അവൻ പോകുന്നതിൽ വിഷമം തോന്നിയിരുന്നു എങ്കിലും അവളത് പ്രകടിപ്പിക്കാതെ അവനെ പറഞ്ഞയച്ചു..
കൊച്ചിയിൽ എത്തിയ ശേഷവും എത്ര തിരക്കുണ്ടെങ്കിലും ദിവസത്തിൽ രണ്ട് മൂന്ന് പ്രാവശ്യമെങ്കിലും അനഘയുടെ സ്വരം കേൾക്കാനായി അവളെ വിളിക്കുമായിരുന്നു..
രാത്രി സമയത്ത് പറയാനുള്ളതൊക്കെ പറഞ്ഞ് കഴിഞ്ഞാലും മൗനമായി ശ്വാസനിശ്വാസം മാത്രം കേട്ട് കൊണ്ട് ഇരുവരും സമയം നീക്കിയിരുന്നു..
അന്ന് പോയ ശേഷം ഓണത്തിന് രണ്ട് ദിസം മുന്നേയാണ് കാശി തിരിച്ച് വീട്ടിലേക്ക് വന്നത്..
ഭവാനിയോടും സേതുവിനോടുമെല്ലാം സംസാരിച്ച് ഫ്രഷ് ആവാൻ വേണ്ടി കാശി റൂമിലേക്ക് കയറി പിന്നാലെ തന്നെ വന്ന അനഘയെ തന്റെ നെഞ്ചിലേക്ക് ചേർത്ത് അവളുടെ മുഖം കൈക്കുമ്പിളിലെടുത്ത് ഇമ ചിമ്മാതെ അവളെ നോക്കി നിന്നു..
പതിയെ നെറ്റിയിൽ അമർത്തി ചുംബിച്ച് അവളെ തന്റെ നെഞ്ചിലേക്ക് പൊതിഞ്ഞ് പിടിച്ചു..അവന്റെ ഹൃദയമിടിപ്പിൽ ലയിച്ച് കൊണ്ട് അനഘ കണ്ണുകടച്ചു നിന്നു..
ഇരുവരും ഒന്നും സംസാരിച്ചിരുന്നില്ല..കാശി അനഘയുടെ മുഖമുയർത്തി അവളുടെ കവിളിൽ ചുണ്ടുകളമർത്തി..
കാശി-“നെറ്റിയിൽ നിന്നും കവിളിലേക്ക് പ്രമോഷൻ കൊടുത്തു..എന്ന് വെച്ച് വന്ന വഴി ഞാൻ മറക്കില്ല ട്ടോ..ഇനിമുതൽ ആദ്യം നെറ്റിയിൽ തരും എന്നിട്ട് ദേ ഈ കവിളിലും..”
പ്രതീക്ഷിക്കാതെ കിട്ടിയ ചുംബനത്തിൽ വാ തുറന്ന് പോയ അനഘയെ നോക്കി കള്ള ചിരിയോടെ പറഞ്ഞ് ചുംബിച്ചിടത്ത് തന്നെ ചെറുതായൊന്ന് കടിച്ച് അവളുടെ വാ അടച്ച് വെച്ച് കാശി കുളിക്കാൻ കയറി..
…
പിറ്റേന്ന് രാവിലെ സേതുവും കാശിയും കൂടെ ഉമ്മറത്തിരിക്കെയാണ് ഗേറ്റ് കടന്ന് ഒരു കാർ വന്ന് മുറ്റത്ത് നിർത്തിയത്..കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങിയ കാർത്തിയെ കണ്ട് കാശി സേതുവിനെ ഒന്ന് നോക്കി..
കാശി-“കാർത്തി..”
സേതുവിന് ആളെ മനസ്സിലാവാത്തതിനാൽ കാശി അയാളോട് പറഞ്ഞ് കൊടുത്തു..
കാർത്തി അവരെ നോക്കി ഒന്ന് ചിരിച്ച് പിന്നിലെ ഡോർ തുറന്ന് വീൽചെയർ എടുത്ത് മുറ്റത്തേക്ക് വെച്ചു..കോ ഡ്രൈവർ സീറ്റിൽ നിന്നും വിശ്വനാഥനെ ഇറക്കാൻ ശ്രമിക്കുന്നത് കണ്ട് കാശി മുറ്റത്തേക്കിറങ്ങി അവനെ സഹായിച്ചു..
അവർ രണ്ട് പേരും കൂടെ ചേർന്ന് വിശ്വനെ ഉമ്മറത്തേക്ക് കയറ്റി..
കാർത്തി തിരിച്ച് കാറിനടുത്തേക്ക് ചെന്ന് ബാക്ക് സീറ്റിൽ നിന്നും കുറേ കവറുകൾ എടുത്ത് അവർക്കടുത്തേക്ക് ചെന്നു..
കാശി-“ഇത് എന്റെ അച്ഛനാണ്..സേതുമാധവൻ..”
കാർത്തി-“ഞാനൊരു തവണ ഇവിടെ വന്നിരുന്നു..പക്ഷേ അങ്കിളിനെ കണ്ടിരുന്നില്ല…”
കവറുകളെല്ലാം ചാരുപടിയിൽ വെച്ച് കാർത്തി സേതുവിന് കൈകൊടുത്ത് ചിരിയോടെ പറഞ്ഞു..
സേതു-“അന്നെനിക്ക് ഒന്ന് രണ്ട് ആവശ്യ കാര്യത്തിന് പുറത്ത് പോവേണ്ടി വന്നു..മോൻ വന്ന കാര്യം ഭവാനി പറഞ്ഞിരുന്നു..”
സേതു ഒരു ചിരിയോടെ മറുപടി കൊടുത്തു..
കാശി-“അച്ഛാ..ഇത് കാർത്തിയുടെ അച്ഛനാണ്..വിശ്വനാഥൻ..”
കാശി സേതുവിന് വിശ്വനെ പരിചയപ്പെടുത്തി കൊടുത്തു..
കാശി-“ഇരിക്ക് കാർത്തി..”
അവർ കുറച്ച് നേരം സംസാരിച്ചിരുന്നു..
കാർത്തി-“കാശീ..അച്ഛന് അനൂ..സോറി അനഘയെയും മോളെയും ഒന്ന് കാണണം എന്ന് പറഞ്ഞിരുന്നു..”
കാശി-“അതിനെന്താ ടോ..no problm”
കാശി ഒരു ചിരിയോടെ പറഞ്ഞ് അകത്തേക്ക് നോക്കി..
കാശി-“ലക്ഷ്മീ..”
കാശി വിളിച്ചതും അകത്ത് നിന്ന് അനഘ വിളി കേട്ടു..അൽപ സമയം കഴിഞ്ഞതും ഒരു കോട്ടൻ സാരി ഉടുത്ത് അതിന്റെ മുന്താണിയിൽ കൈ തുടച്ച് അവൾ ഉമ്മറത്തേക്ക് വന്നു..
അനഘ-“എന്താ കിച്ചേട്ടാ..?”
ചോദിച്ച് കഴിഞ്ഞ ശേഷമായിരുന്നു അനഘ കാർത്തിയെ കണ്ടത്..ഒട്ടും പ്രതീക്ഷിക്കാതെ അവനെ അവിടെ കണ്ടപ്പോൾ അവളൊന്ന് പകച്ചു..കാർത്തിയും ഏതാണ്ട് അതേ അവസ്ഥയിലായിരുന്നു..അനഘയുടെ കഴുത്തിലെ താലിയിലും നെറ്റിയിലെ സിന്ദൂരത്തിലും അവന്റെ കണ്ണുകൾ ഉടക്കി..
കാർത്തി അവളെ നോക്കിയൊന്ന് പുഞ്ചിരിച്ചു..അവളും തിരിച്ചൊന്ന് ചിരിച്ചു..അവളുടെ നോട്ടം അപ്പോഴാണ് വീൽചെയറിലിരിക്കുന്ന വിശ്വനിലേക്ക് ചെന്നത്..
അനഘ-“അച്ഛാ..”
അവൾ വിശ്വനടുത്തേക്ക് ചെന്നു..അവന് മുന്നിൽ മുട്ട് കുത്തിയിരുന്നു കൊണ്ട് അവനെ നോക്കി..അനഘയുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പിയിരുന്നു..
വിശ്വൻ-“അ..നൂ..ട്ടീ..”
മുറിഞ്ഞ വാക്കുകളാൽ വിശ്വൻ അവളെ വിളിക്കുന്നത് കേട്ട് അനഘ ഒരു കരച്ചിലോടെ വിശ്വന്റെ മടിയിലേക്ക് തല വെച്ച് കിടന്നു..
വിശ്വൻ-“മോ..ളേ..”
അനഘ വിശ്വന്റെ ചലിക്കാത്ത കൈകൾ പിടിച്ച് ചുണ്ടോട് ചേർത്ത് വെച്ചു.
ആ സമയം കൊണ്ട് കാശി അകത്തേക്ക് ചെന്ന് വിച്ചുവിന്റെ കൂടെ കളിക്കുകയായിരുന്ന കുഞ്ഞാറ്റയെ എടുത്ത് കൊണ്ട് വന്നു..അവന്റെ കൂടെ ഭവാനിയും വിച്ചുവും..ആർത്തി അവരെ നോക്കി ഒന്ന് ചിരിച്ചു..
അനഘക്കരികിൽ മുട്ട് കുത്തി ഇരുന്ന് കാശി കുഞ്ഞിനെ വിശ്വന്റെ മടിയിലേക്ക് വെച്ച് കൊടുത്തു..
ആ കുഞ്ഞ് മുഖം കാണെ വിശ്വന് ഒരേ സമയം സന്തോഷവും സങ്കടവും തോന്നി..
അനഘയുടെയും കാശിയുടെയും വിവാഹം നയന പറഞ്ഞ് വിശ്വൻ അറിഞ്ഞിരുന്നു..എന്നാൽ അവരാരും അത് കാർത്തിയോട് പറഞ്ഞിരുന്നില്ല..
ഒരു പക്ഷേ ഇങ്ങനെയൊന്നും സംഭവിച്ചില്ലായിരുന്നെങ്കിൽ അനഘയും കുഞ്ഞും തന്റെ മകന്റെ കൂടെ ഉണ്ടാവുമായിരുന്നല്ലോ എന്നോർത്ത് അയാളുടെ നെഞ്ചൊന്ന് പിടഞ്ഞു..
എങ്കിലും തന്റെ മടിയിൽ കിടക്കുന്ന കുഞ്ഞാറ്റയെ ശ്രദ്ധയോടെ പിടിച്ചിലിക്കുന്ന കാശിയുടെ കണ്ണിലെ വാത്സല്യവും കരുതലും കാണെ വിശ്വന്റെ മനസ്സിലൊരു തണുപ്പ് വീണു..
വിശ്വന് കുഞ്ഞിനെ ഒന്ന് ചുംബിക്കാൻ തോന്നി..
വിശ്വൻ-“മോ..നേ.”
വിശ്വൻ കാശിയെ വിളിച്ച് കുഞ്ഞിന് നേരെ കണ്ണ് കാണിച്ചു..വിശ്വന്റെ ആഗ്രഹം മനസ്സിലായത് പോലെ കാശി കുഞ്ഞാറ്റയെ അയാളുടെ മുഖത്തിന് നേരെ അടുപ്പിച്ചു..
വിശ്വൻ അവളുടെ കുഞ്ഞി കവിളിൽ പതിയെ ഒന്ന് മുത്തി..
കാശി എഴുന്നേറ്റ് കുഞ്ഞാറ്റയെ കാർത്തിയുടെ കൈയിൽ കൊടുത്തു..
കാർത്തി-“ഞാനും അച്ഛനും ഒരു നാലഞ്ച് ദിവസത്തിനുള്ള ലണ്ടനിലേക്ക് പോകും..അവിടെയുള്ള എന്റെ ഒരു ഫ്രണ്ട് അച്ഛന്റെ മെഡിക്കൽ റിപ്പോർട്ട്സ് ഒക്കെ കണ്ട് ട്രീറ്റ് മെന്റിനായി അങ്ങോട്ട് ചെല്ലാൻ പറഞ്ഞിരുന്നു..പിന്നെ അവിടെ ചെറുതായി ബിസിനസ് സ്റ്റാർട്ട് ചെയ്യാനും തീരുമാനിച്ചു..
ഇവിടെയുള്ളത് നയനേച്ചിയും ചേട്ടനും കൂടെ നോക്കി നടത്താൻ ഏൽപ്പിച്ചു..
പോവുന്നതിനിടക്ക് അച്ഛന് നിങ്ങളെയൊക്കെ കാണണം എന്ന് പറഞ്ഞിരുന്നു..നാളെയൊക്കെ ഞാൻ ബിസിയാവും അതാ ഇന്ന് തന്നെ വന്നത്..”
കാർത്തി കുഞ്ഞാറ്റയെ കളിപ്പിക്കുന്നതിനിടക്ക് അവരോടെല്ലാവരോടുമായി പറഞ്ഞു..
കാശി-“അപ്പോ ഇനി തിരിച്ച് നാട്ടിലേക്ക് ഇല്ലേ..?”
കാർത്തി-“അതിനെ പറ്റി ആലോചിച്ചിട്ടില്ല..ബിസിനസ് ക്ലിക്ക് ആയാൽ അവിടെ തന്നെ നിൽക്കാനാണ് ആഗ്രഹം..അല്ലെങ്കിൽ തിരിച്ച് വരും..”
കുറച്ച് നേരം കൂടെ സംസാരിച്ച് കാർത്തിയും വിശ്വനും ഇറങ്ങാൻ തുടങ്ങി..
കാർത്തി-“മോൾക്ക് കുറച്ച് ഡ്രസ്സും കളിപ്പാട്ടങ്ങളുമാ..”
കാർത്തി ആ കവറുകൾ എടുത്ത് അനഘക്ക് നേരെ നോക്കി പറഞ്ഞു..അവൾ സമ്മതിച്ചില്ലെങ്കിലോ എന്നൊരു പേടി അവന് ഉണ്ടായിരുന്നു..എന്നാൽ അവളൊന്ന് ചിരിച്ചതും കാർത്തിക് സമാധാനത്തോടെ ആ കവറുകൾ അവിടെ തന്നെ വെച്ചു..
ഭവാനി-“ഭക്ഷണം കഴിച്ചിട്ട് പോയാൽ പോരെ??”
കാർത്തി-“വേണ്ട അമ്മേ..ഓഫീസിൽ അത്യാവശ്യം കുറച്ച് വർക്കുകൾ ഉണ്ട്..ഇപ്പോ തന്നെ സമയം വൈകി..ഞങ്ങൾ ഇറങ്ങുകയാ..”
കുഞ്ഞാറ്റയുടെ നെറ്റിയിൽ ഉമമവെച്ച് അവളെ നെഞ്ചിലേക്ക് ചേർത്ത് നിർത്തി കാർത്തി പറഞ്ഞു.
കുഞ്ഞിനെ കാശിയുടെ കൈയിൽ കൊടുത്ത് കാർത്തി മുറ്റത്തേക്കിറങ്ങി..
കാശി കുഞ്ഞാറ്റയെ അനഘക്ക് കൊടുത്ത് വിശ്വനെ കാറിൽ കയറ്റി ഇരുത്താൻ സഹായിച്ചു..
അനഘ മുറ്റത്തേക്കിറങ്ങി വിശ്വനടുത്തേക്ക് ചെന്നു..
വിശ്വൻ-“പോ..വ..ട്ടെ..”
അനഘ-“പോയിട്ട് പൂർണ്ണ ആരോഗ്യവാനായി തിരിച്ച് വാ അച്ഛാ..”
കാറിന് കുറച്ചപ്പുറത്തേക്ക് നീങ്ങിയായിരുന്നു കാർത്തിയും കാശിയും നിന്നത്..
കാർത്തി-“സത്യം പറഞ്ഞാ തനിക്ക് മുന്നിൽ ഇങ്ങനെ നിൽക്കാൻ പോലുമുള്ള യോഗ്യത എനിക്കില്ലെന്നറിയാം..ത
താൻ അനഘയെ മനസ്സിലാക്കിയത്ര പോലും ഞാൻ മനസ്സിലാക്കിയിരുന്നില്ല..അല്ല അതിന് വേണ്ടി ശ്രമിച്ചില്ല എന്ന് പറയുന്നതാവും നല്ലത്..അവളുടെ മുഖത്ത് ഇപ്പോ കാണുന്ന ആ തെളിച്ചം പോലും താൻ കാരണമാണ്..അവളുടെ കഴുത്തിൽ കിടക്കുന്ന താലിക്ക് അവകാശി.”
കാർത്തി പറയുന്നത് കേട്ട് കാശി അത്ഭുതത്തോടെ അവനെ നോക്കി..കാർത്തി ഒന്ന് ചിരിച്ചു..
കാർത്തി-“അന്ന് താൻ സത്യങ്ങളൊക്കെ പറഞ്ഞ സമയത്ത് ഞാൻ കണ്ടതാണ് അവളോടുള്ള തന്റെ കണ്ണിലെ പ്രണയം..എന്നിട്ടും ചെയ്ത തെറ്റ് തിരുത്താനുള്ള അവസലം കിട്ടിയാലോ എന്ന് കരുതിയാണ് ഇവിടെ വന്ന് അവളെ കണ്ടത്..പക്ഷേ ഞാനവൾക്ക് കൊടുത്തത് ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവാണെന്ന് അന്നാണ് ഞാൻ മനസ്സിലാക്കിയത്..എന്നാൽ ആ മുറിവ് ഉണക്കാൻ തന്നെക്കാൾ യോജിച്ച ഒരാളുണ്ടാവില്ല..ഈ ലോകത്ത് ഏറ്റവും സുരക്ഷിതമായ ഇടത്താണ് കുഞ്ഞാറ്റ എത്തിയത് എന്ന സന്തോഷത്തിൽ മനസ്സ് നിറഞ്ഞ് കൊണ്ടാ ഞാനിവിടുന്ന് പോവുന്നത്…നല്ലൊരച്ഛനെയാണ് അവൾക്ക് കിട്ടിയത്…ഒരുപക്ഷേ എന്നേക്കാൾ..”
കാശി-“ഞാനും നീയും കുഞ്ഞാറ്റയുടെ കൂടെ ഉണ്ടാവണം..രണ്ട് അച്ഛൻമാരുടെയും സ്നേഹം കിട്ടി വേണം വളരാൻ..”
കാശി കാർത്തിയെ നോക്കി പറഞ്ഞു..
കാർത്തി-“തന്നേപോലെ താൻ മാത്രമേ ഉണ്ടാവൂ കാശീ..ഒരു നല്ല സുഹൃത്തായി ഞാൻ ഉണ്ടാകും..എന്നും..
പോട്ടേ..”
ഒരു ചിരിയോടെ കാശിയെ പുണർന്ന് കാർത്തിക് കാറിൽ കയറി ഇരുന്നു..അവൻ അനഘയെ നോക്കിയൊന്ന് ചിരിച്ച് കാർ സ്റ്റാർട്ട് ചെയ്തു തിരികെ പോയി..
…
രാത്രി ഭക്ഷണം കഴിഞ്ഞ് അനഘ മുറിയിലേക്ക് ചെന്നു..കാശി ബാത്തറൂമിലായിരുന്നു..ബെഡിൽ ഉറങ്ങി കിടക്കുന്ന കുഞ്ഞാറ്റയെ തൊട്ടിലിലിട്ട് തിരിഞ്ഞപ്പോഴാണ് ശബ്ദമില്ലാതെ അവളുടെ പിന്നിൽ വന്ന് നിന്ന കാശിയുടെ മേൽ ചെന്ന് ഇടിച്ച് നിന്നത്..
കാശി ഒരു കള്ളച്ചിരിയോടെ അനഘയെ തന്റെ കരവലയത്തിനുള്ളിലാക്കി അമർത്തി..
കുളിച്ചിറങ്ങിയ കാശിയുടെ ദേഹത്തെ നനവ് അവളുടെ സാരിയിലേക്ക് പടർന്നു..
മുന്നോട്ട് വീണ നീളൻ മുടിക്കുള്ളിലൂടെ കാശി അനഘയെ നോക്കി നിന്നു..
അനഘ അവന്റെ മുഖത്ത് നിന്നും നോട്ടമെടുക്കാതെ അവളുടെ കൈയിനാൽ അവന്റെ മുഖത്തേക്ക് വീണ മുടിയെ പിന്നിലേക്ക് മാറ്റി..
കാശി ഒരു പുഞ്ചിരിയോടെ അനഘയുടെ നെറ്റിയിൽ ചുണ്ടുകളമർത്തി..
പതിയെ അവളുടെ കവിളിലും..അവന്റെ ചുണ്ടിലെ നനുത്ത ചൂടിനെ അവൾ കണ്ണുകളടച്ച് ഏറ്റുവാങ്ങി..
അവന്റെ താടിയിലും മീശയിലും തങ്ങി നിന്ന വെള്ളത്തുള്ളികൾ അവളുടെ കവിളിൽ ആ ചൂടിലും അവളിലൊരു തണുപ്പ് പടർത്തി..
അനഘ അവളുടെ കൈകളാൽ അവന്റെ കവിളിൽ പതിയെ തലോടി..അവളുടെ കൈകളിലെ മൃദുലതയെ അവനേറ്റ് വാങ്ങി..
അനഘയുടെ ചുണ്ടിലൊരു കുസൃതി ചിരി വിരഞ്ഞു..അവളവന്റെ താടായിൽ പിടിച്ച് ഒറ്റ വലി..
കാശി-“ഊഹ്..”
അവളിൽ നിന്നും അങ്ങനെയൊരു നീക്കം കാശി പ്രതീക്ഷിച്ചിരുന്നില്ല..
അവന്റെ കൈയൊന്ന് അയഞ്ഞതും അനഘ ചിരിച്ച് കൊണ്ട് അവനെ തള്ളി മാറ്റി ഒടാൻ ശ്രമിച്ചു..
എന്നാൽ അത് പ്രതീക്ഷിച്ചിരുന്ന കാശി തിരിഞ്ഞോടാൻ തുടങ്ങിയ അവളുടെ കൈ പിടിച്ച് വലിച്ച് തന്റെ നെഞ്ചിലേക്കിട്ട് അവളുടെ ഇടുപ്പിലൂടെ ചേർത്ത് പിടിച്ചു..
കാശിയുടെ കൈ അവളുടെ സാരിയുടെ വിടവിലൂടെ അവളുടെ വയറിലായിരുന്നു പതിഞ്ഞത്..അവന്റെ കൈ പതിഞ്ഞതും അവളൊന്ന് പൊള്ളി പിടഞ്ഞു..
തുടരും
Fabi
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Anagha written by Fabi
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Enthoru feel aanu ee storykk