Skip to content

അനഘ – ഭാഗം 29

anagha aksharathalukal novel

അനഘ-“ഇഷ്ടാണ് എനിക്ക് കിച്ചേട്ടനെ..”

കാശി-“ലക്ഷമീ..നീ..സത്യാണോ ഇത്..?”

അനഘ-“മ്മം..സത്യാണ്..ഇഷ്ടായിരുന്നു..പക്ഷേ ഈ സ്നേഹത്തിന് എനിക്ക് അർഹതയില്ലെന്ന് തോന്നി മനപ്പൂർവ്വം അകറ്റി നിർത്തിയതായിരുന്നു ഞാൻ..പക്ഷേ..ഇനിയുമീ മനസ്സ് വേദനിപ്പിച്ചാ ദൈവം പോലും എന്നോട് പൊറുക്കില്ല..”

കാശി-“ഈ ഒരു വാക്ക് കേൾക്കാൻ എത്ര നാളായി ഞാൻ കാത്തിരിക്കുകയായിരുന്നു എന്ന് അറിയോ ലക്ഷ്മീ..നഷ്ടപ്പെടും എന്ന് കരുതി ദാ ഈ നിമിഷം വരെയും ഉരുകുകയായിരുന്നു ഞാൻ..പക്ഷേ..ഇപ്പോ അറിയില്ല ഞാൻ എങ്ങനെയാ എന്റെ സന്തോഷം പറയേണ്ടതെന്ന്..വാക്കുകളിൽ ഒതുക്കാൻ കഴിയാത്ത അത്രയും സന്തോഷം തോന്നുന്നുണ്ട്…”

കാശി അനഘയുടെ മൂർദ്ധാവിൽ പതിയെ ചുണ്ടുകളമർത്തി..അവന്റെ കണ്ണുകളിൽ നിന്നും പൊഴിഞ്ഞ ഒരുതുള്ളി കണ്ണുനീർ അനഘയുടെ മുടിയിഴകളിൽ വീണൊളിച്ചു..അത് ദുഃഖത്തിന്റെതായിരുന്നില്ല..മറിച്ച് അവന്റെ ഹൃദയത്തിൽ നിറഞ്ഞ സന്തോഷം കണ്ണീരിന്റെ രൂപത്തിൽ കണ്ണുകളിലൂടെ പുറത്തേക്കൊഴുകിയതായിരുന്നു..

സങ്കടങ്ങളിൽ മാത്രമല്ല ഹൃദയത്തിൽ തൊട്ട ചില സന്തോഷ നിമിഷങ്ങളിലും നമ്മുടെ കണ്ണുകൾ നിറഞ്ഞ് പോകും..

അനഘയുടെ മുഖത്തേക്ക് ഇമചിമ്മാതെ കാശി നോക്കി നിന്നു..

കുഞ്ഞാറ്റയുടെ ശബ്ദം കേട്ടാണ് അവർ പരസ്പരം കണ്ണുകൾ പിൻവലിച്ചത്..

കാശി ചെന്ന് അവളെ വാരിയെടുത്തു..

കാശി-“കുഞ്ഞാറ്റേ…അച്ഛേടെ മുത്തേ..”

കാശി കുഞ്ഞിന്റെ കവിളിൽ കൊഞ്ചലോടെ മുഖമിട്ടുരസി..കാശിക്ക് കൊടുക്കാറുള്ള പതിവ് ചിരിയോടെ അവൾ അവനെ നോക്കി..അവൾ തന്നോട് ഒരു പരിചയക്കുറവും കാണിക്കാത്തതിൽ കാശിക്ക് അത്ഭുതം തോന്നി..അവൻ ചിരിയോടെ അനഘയെ നോക്കിപ്പോൾ അവളും നിറഞ്ഞ ചിരിയോടെ അവർക്കടുത്തേക്ക് ചെന്നു..

കാശി അനഘയുടെ കൈയ്യിൽ പിടിച്ച് അവളെ തന്റെ ശരീരത്തിലേക്ക് ചേർത്ത് നിർത്തി..മറു കൈയ്യിൽ കുഞ്ഞാറ്റയേയും..

വിച്ചു-“അതേ..താഴേക്ക് വരുന്നില്ലേ..?”

വിച്ചു വന്ന് വിളിച്ചതും അനഘ കാശിയുടെ കൈക്കുള്ളിൽ നിന്നും പിടഞ്ഞ് മാറി..അപ്പോഴാണ് കാശിക്ക് വിച്ചു കാർത്തിക് വന്നു എന്ന് പറഞ്ഞത് ഓർമ്മ വന്നത്..

കാശി-“ലക്ഷ്മീ..കാർത്തി..?”

കാശി അനഘയോട് ചോദിക്കാൻ ശ്രമിച്ചതും വിച്ചു വന്ന് അനഘയുടെ കൈ പിടിച്ച് വലിച്ചു..

വിച്ചു-“ആ..ചേച്ചി വന്നേ..പോവണ്ടേ..?”

കാശി-“പോവാനോ..?എവിടേക്ക്..?”

വിച്ചു-“ആ..ചേച്ചി ഇന്ന് പോവല്ലേ..?അത് പറയാനല്ലേ ഏട്ടന്റെ അടുത്തേക്ക് വന്നത്..?”

വിച്ചു പറയുന്നതൊന്നും കാശിക്ക് മനസ്സിലായില്ല..അവൻ അനഘയുടെ നേരെ നോക്കി..അവളെന്തോ പറയാൻ വന്നതും വിച്ചു അവളുടെ കൈപിടിച്ച് അമർത്തി കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു..

വിച്ചു-“ആ..അതൊക്കെ ഉണ്ട്..ഞങ്ങൾ താഴേക്ക് പോവാണ്..ഏട്ടൻ കുഞ്ഞാറ്റയേയും കൊണ്ട് വാ..അവരെല്ലാം കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരുപാട് നേരായി..”

അതും പറഞ്ഞ് വിച്ചു അനഘയെ കൂട്ടി താഴേക്ക് പോയി..കാശി സംശയത്തോടെ കുഞ്ഞാറ്റയേയും പിടിച്ച് അവർക്ക് പിന്നാലെ താഴേക്കിറങ്ങി..

ഹാളിലുള്ള ആളുകളെ കണ്ടതും കാശി ഞെട്ടി നിന്നു..

തറവാട്ടിലുള്ളവർ എല്ലാവരും ഹാളിൽ അവനെ നോക്കി ഇരുപ്പുണ്ടായിരുന്നു..അനഘ വിച്ചുവിനും ശ്രേയക്കുമൊപ്പം സെറ്റിക്കടുത്തായി ആയിരന്നു നിൽപ്പ്..

സേതു-“ആ വന്നോ..?”

കാശി-“എന്താ എല്ലാവരും കൂടെ പെട്ടന്ന്..?”

സതീഷൻ-“ആ..ഒരു പ്രധാനപ്പെട്ട തീരുമാനം എടുക്കാൻ വേണ്ടി വന്നതാണ്..നീയും കൂടെ വന്നിട്ട് വേണം ഒരു ഫൈനൽ ഡിസിഷൻ എടുക്കാൻ എന്ന് കരുതി നിന്നെ കാത്ത് നിൽക്കുകയായിരുന്നു..”

കാശിക്ക് സതീഷൻ പറയുന്നതെന്താണെന്ന് മനസ്സിലായില്ല..

കാശി-“എന്ത് തീരുമാനം..എനിക്കൊന്നും മനസ്സിലാവുന്നില്ല..”

കൗസല്യ-“നിനക്ക് മനസ്സിലാവില്ല..വയസ്സ് പത്ത് മുപ്പതായി ആ വിചാരം നിനക്കുണ്ടോ..?ഇനി നിന്നെ ഇങ്ങനെ കയറൂരി വിടാൻ ഞങ്ങൾ ഉദ്ധേശിച്ചിട്ടില്ല..”

കൗസല്യ ദേഷ്യത്തോടെ പറയുന്നത് കേട്ട കാശി എല്ലാവരെയും ഒന്ന് നോക്കി..

കൗസല്യ-“അപ്പോ നമ്മൾ തീരുമാനിച്ചത് പോലെ അടുത്ത മാസം ഒന്നാം തീയ്യതി അതങ്ങ് നടത്താം അല്ലേ..?എന്താ ഭവാനി..?”

ഭവാനി-“എനിക്ക് സന്തോഷമേ ഉള്ളൂ അമ്മേ..?”

കൗസല്യ-“സേതുവിനും പൂർണ്ണ സമ്മതം..എന്താ കാശീ നിന്റെ അഭിപ്രായം..?”

കാശി-“ആദ്യം ഇവിടെ എന്താ നടക്കുന്നതെന്ന് ഒന്ന് പറഞ്ഞ് തരുമോ..?എന്നിട്ട് പറയാം..ഇതിങ്ങനെ എ അവിടെയും ഇവിടെയും തൊടാതെ പറഞ്ഞാ എനിക്കെങ്ങനെ മനസ്സിലാവാനാ..”

സതീഷൻ-“മനസ്സിലാക്കാൻ മാത്രം ഒന്നുമില്ല..നിന്റെ കല്യാണം അടുത്ത മാസം നടത്താൻ ഞങ്ങളങ്ങ് തീരുമാനിച്ചു..”

കാശി-“അടുത്ത മാസോ..?കല്യാണോ..?എനിക്കോ..?

സേതു-“ആ..നിനക്ക് തന്നെ..എന്താ ഡേറ്റ് മാറ്റണോ..?”

കാശി-“അച്ഛാ..ചുമ്മാ കളിക്കല്ലേ..ഞാൻ..എനിക്ക്..”

അത് വരെ ഗൗരവത്തിൽ ഇരുന്ന എല്ലാവരും കാശിയുടെ പരുങ്ങൽ കണ്ട് ചിരിച്ചു..

അഭി-“എന്റെ അച്ഛമ്മേ..പാവം അത് കിടന്ന് പിടക്കുന്നത് കണ്ടില്ലേ..ഇനിയും സസ്പെൻസ് ഇടാതെ കാര്യം തെളിച്ചങ്ങ് പറഞ്ഞ് കൊടുത്തൂടേ..”

അഭി എഴുന്നേറ്റ് വന്ന് കാശിയുടെ തോളിൽ കൈയ്യിട്ടു..

അഭി-“മോനേ കാശി..നിന്നേയും നിന്റെ ലക്ഷ്മിയേയും പിടിച്ചങ്ങ് കെട്ടിക്കാൻ എല്ലാവരും കൂടെ അങ്ങ് തീരുമാനിച്ചു..അല്ലേ കുഞ്ഞൂസേ..”

കാശിയുടെ കൈകളിൽ കിടക്കുന്ന കുഞ്ഞാറ്റയുടെ കവിളിൽ പതിയെ ഒന്ന് തട്ടിക്കൊണ്ട് അഭി പറഞ്ഞു..അവളൊന്ന് ചിണുങ്ങി കൊണ്ട് കാശിയുടെ നെഞ്ചിലേക്ക് മുഖം തിരിച്ചു..

കാശി-“ഏഹ്..

ശ്രേയ-“എന്തേ.വിശ്വാസം വരുന്നില്ലേ..ലച്ചുചേച്ചീ..ഓ സോറി..ഏടത്തീടെ സമ്മതം വരെ കിട്ടി..ഇനി ഏട്ടനെന്തെങ്കിലും ബുദ്ധിമുട്ടുകൾ വല്ലതും..?”

ശ്രേയ പറഞ്ഞത് കേട്ട് കാശി അനഘയുടെ മുഖത്തേക്ക് നോക്കി..അതേ സമയം തന്നെ അനഘും അവനെ നോക്കി..രണ്ടാളുടെയും കണ്ണുകൾ പരസ്പരം ഇടഞ്ഞപ്പോൾ അവൾ അവനായി നിറഞ്ഞ പുഞ്ചിരി സമ്മാനിച്ച് നോട്ടം മാറ്റി..

സേതു-“നീ അവളെ നോക്കി നിൽക്കാതെ ചോദിച്ചതിന് ഉത്തരം താ ടാ..”

കാശി ഞെട്ടലോടെഅനഘയിൽ നിന്നും മിഴികൾ മാറ്റി..

കാശി-“അത്..നിങ്ങൾ എന്താന്ന് വെച്ചാ തീരുമാനിച്ചോളൂ..”

കൗസല്യ-“അങ്ങനെ ആണെങ്കിൽ അന്നേക്ക് തന്നെ ആക്കാം..മലയാളമാസം ചിങ്ങം രണ്ട് അല്ലേ അന്ന്..അത് കഴിഞ്ഞാ പിന്നെ ഓണം ആണ് വരുന്നത്..”

സേതു-“പക്ഷേ ഇനി ആകെ ഒരു ആഴ്ചകൂടി അല്ലേ ഉള്ളൂ..”

ഗീത-“അത് ശരിയാ..അതിനുള്ളിൽ ബന്ധുക്കളെ വിളിക്കണ്ടേ..”

കൗസല്യ-“ആ..അതൊക്കെ പെട്ടന്ന് കഴിയും..ഇപ്പോ അധികവും ഫോണിൽ കൂടി അല്ലേ..”

സതീഷൻ-“എന്നാ പിന്നെ ഇനി നേരം വൈകിക്കണ്ട..നമുക്ക് പോവാം അല്ലേ..?ലച്ചു മോള് പോയി ബാഗ് എടുത്തോ..”

കാശി-“അവള് എങ്ങോട്ട് പോവുകയാ..?”

കൗസല്യ-“ലച്ചൂനെ ഞങ്ങൾ തറവാട്ടിലേക്ക് കൊണ്ട് പോവാണ്..ഇനി കല്യാണത്തിന് ശേഷം ഇങ്ങോട്ട് വരാൻ പാടുള്ളൂ…”

കാശി-“അതൊക്കെ എന്തിനാ..?”

കൗസല്യ-“അതൊക്കെ അങ്ങനെയാണ്..അച്ഛമ്മേടെ മോൻ അവിടെ മിണ്ടാതെ ഇരുന്നോ..”

ഭവാനി-“എന്തായാലും ഉച്ചക്ക് ഭക്ഷണം കഴിച്ചിട്ട് പോയാൽ മതി..”

ഭവാനിയുടെ നിർബന്ധത്തിൽ ഉച്ചക്ക് ഭക്ഷണം കഴിച്ച് കഴിഞ്ഞ് പോവാമെന്ന് തീരുമാനിച്ചു..

കാശിക്ക് അനഘയോട് ഒന്ന് സംസാരിക്കാൻ അവസരം കാത്ത് നിൽക്കുകയായിരുന്നു കാശി..

കുറേ നോക്കിയെങ്കിലും കാശി അവളെ കണ്ടില്ല..അവസാനം അനഘ ശ്രേയക്കും വിച്ചുവിനുമൊപ്പം ബാൽക്കണിയിൽ ഇരിക്കുന്നത് കണ്ട കാശി അവർക്കടുത്തേക്ക് ചെന്നു..

കാശി-“നിങ്ങളൊന്ന് താഴേക്ക് പോയേ..എനിക്ക് ലക്ഷ്മിയോട് കുറച്ച് സംസാരിക്കണം..”

വിച്ചു-“ഉവ്വുവ്വേ..ഞങ്ങൾ പോയേക്കാം..”

കാശി-“കുഞ്ഞാറ്റയെ ഇങ്ങ് തന്നേക്ക്..”

ശ്രേയയുടെ കൈയ്യിലിരുന്ന കുഞ്ഞിനെ വാങ്ങി കാശി അനഘക്കടുത്തേക്ക് ചെന്ന് ഇരുന്നു..

കാശി-“ലക്ഷ്മീ..”

അനഘ കാശിയെ എന്താണെന്ന അർത്ഥത്തിൽ ഒന്ന് നോക്കി..

കാശി-“നീ..ഈ കല്യാണത്തിന് തനിക്ക് പൂർണ്ണ സമ്മതം തന്നെയാണോ..?അതോ എല്ലാവരും കൂടെ നിർബന്ധിച്ചപ്പോൾ സമ്മതം മൂളിയതോ..?”

അനഘ-“എന്തേ ഇങ്ങനെ ചോദിച്ചത്..?”

കാശി-“അല്ല..പെട്ടന്നൊക്കെ വിവാഹം എന്ന് പറഞ്ഞപ്പോൾ നിനക്ക് അത് ഉൾക്കൊള്ളാൻ കഴിയുമോ എന്നൊരു പേടി..”

അനഘ ചിരിയോടെ കാശിയുടെ കൈകൾക്ക് മേൽ തന്റെ കൈകൾ ചേർത്ത് വെച്ചു..

അനഘ-“എന്റെ സമ്മതത്തോടെ തന്നെയാ വിവാഹത്തിന്റെ കാര്യം എല്ലാവരും തീരുമാനിച്ചത്..അതോർത്ത് കിച്ചേട്ടൻ പേടിക്കണ്ട..”

അനഘ ഒരു പുഞ്ചിരിയോടെ പറഞ്ഞത് കേട്ട് കാശിയും ചെറുതായി ഒന്ന് ചിരിച്ചു..

കുറേ സമയം ബാൽക്കണിയിൽ അവരങ്ങനെ ഇരുന്നു..പരസ്പരമൊന്നും സംസാരിക്കാതെ..മൗനമായി..ഇടക്കിടെ പരസ്പരം കണ്ണുകളിടയുമ്പോൾ കൈമാറിയ പുഞ്ചിരി അല്ലാതെ മറ്റൊന്നും അവർ നിശബ്ദരായിരുന്നു..

പരസ്പരം പ്രണയിക്കാൻ സംസാരത്തിന്റെ ആവശ്യമുണ്ടോ..

ചിലർ മൗനത്തിലൂടെയും പ്രണയിക്കും..

കാശിയും അനഘയും മൗനത്തിലൂടെ പ്രണയിച്ച് കൊണ്ടിരുന്നു..

കാശിക്ക് പലതും സംസാരിക്കണമെന്നുണ്ടായിരുന്നു എങ്കിലും വാക്കുകൾ പുറത്തേക്ക് വരാത്ത അവസ്ഥയിലായിരുന്നു…

പ്രതീക്ഷിക്കാതെ കിട്ടിയ സന്തോഷം..എങ്ങനെ പ്രകടിപ്പിക്കുമെന്ന് അവന് അറിയാതെ വന്നു..കാശി അനഘയുടെ വിരലുകൾക്കിടയിൽ തന്റെ വിരലുകളുമായി കോർത്തു..അവളെ തനിക്കരികിലേക്ക് ചേർത്തിരുത്തി..അനഘ പതിയെ അവന്റെ തോളിലേക്ക് അവളുടെ തല ചായ്ച്ച് കിടന്നു..

കാശി ഒരു കൈ കൊണ്ട് അനഘയുടെ പിന്നിലൂടെ അവളെ ചേർത്ത് പിടിച്ചു..കുഞ്ഞാറ്റ ഇതൊന്നും ശ്രദ്ധിക്കാതെ കാശിയുടെ കൈകളിൽ തന്റെ മാത്രം ലോകത്തായിരുന്നു..

ഫോൺ ബെല്ലടിച്ചതും ഒട്ടും താൽപര്യമില്ലാതെയാണ് അനഘയിൽ നിന്നും തന്റെ കൈ പിൻവലിച്ച് കാശി ഫോണെടുത്ത് നോക്കിയത്..ഡിസ്പ്ലേയിൽ അഭിയാണെന്ന് കണ്ടതും അവനൊന്ന് സംശയിച്ച് ഫോണെടുത്തു..

കാശി-“എന്താ ടാ..?”

അഭി-“എത്ര നേരമായി നീ പോയിട്ട്..?മര്യാദയ്ക്ക് ലച്ചൂനെ താഴേക്ക് വിട്ടോ..ഞങ്ങൾക്ക് പോവാൻ സമയമായി..”

കാശി-“ഹ്മം..”

അഭി-“അയ്യോ ടാ..നീ നിരാശിക്കണ്ട ടാ..കുറച്ച് ദിവസം കൂടി കഴിഞ്ഞാ അവൾ നിന്റെ സ്വന്തം പ്രോപ്പർട്ടി തന്നെയാ..”

കാശി-“വെച്ചിട്ട് പോടാ..”

അനഘ അടുത്തിരിക്കുന്നത് കാരണം അധികം ഒന്നും പറയാതെ കാശി ഫോൺ വെച്ചു..

അനഘ-“ആരായിരുന്നു..?”

അനഘ കാശിയെ നോക്കി ചോദിച്ചു..

കാശി-“അഭി ആണ്..പോവാൻ സമയമായി എന്ന് പറയാൻ വിളിച്ചതാ..”

അനഘ-“അയ്യോ..ഒത്തിരി സമയമായോ..?”

അനഘ ഞെട്ടി പിടഞ്ഞ് എഴുന്നേറ്റതും കാശി അവളുടെ കൈകളിൽ പിടിച്ചു..

കാശി-“പോവണ്ട ലക്ഷ്മീ…കണ്ട് കൊതി തീർന്നിട്ടില്ല..”

കാശിയുടെ സങ്കടത്തോടെയുള്ള മുഖം കണ്ടതും അനഘ ഒന്ന് ചിരിച്ചു..

അനഘ-“ഇത്രയും കണ്ടത് മതി ട്ടോ..”

അനഘ കുഞ്ഞാറ്റയെ എടുക്കാനായി നോക്കി..അവൾ വരാതെ കാശിയുടെ ഷർട്ടിൽ പിടിച്ച് വെച്ചിരിക്കുകയിയിരുന്നു..

കാശി-“അച്ഛേടെ മുത്തിന് പോവണ്ടേ..?കുറച്ച് ദിവസം കൂടി കഴിഞ്ഞിട്ട് അച്ഛൻ തന്നെ നിങ്ങളെ രണ്ട് പേരെയും ഇങ്ങോട്ട് കൊണ്ട് വരാം ട്ടോ..”

കാശി കുഞ്ഞാറ്റയുടെ കവിളിൽ ചുണ്ടമർത്തി..അവൾ കുഞ്ഞി കൈ കൊണ്ട് അവന്റെ താടിയിൽ പിടിത്തമിട്ടു..അവനൊന്ന് ചിരിച്ച് മുക്കിനാൽ മെല്ലെ അവളുടെ കഴുത്തിന്റെ സൈഡിൽ ഉരസി..കുഞ്ഞ് ചിരിച്ച് എന്തൊക്കെയോ ശബ്ദം ഉണ്ടാക്കി..

അനഘ കൈകാണിച്ചെങ്കിലും കൊടുക്കാതെ കാശി കുഞ്ഞാറ്റയെയും കൊണ്ടാണ് താഴേക്കിറങ്ങിയത്..മറുകൈകൊണ്ട് അനഘയുടെ കൈയ്യിലും പിടിച്ചിരുന്നു..

താഴേക്കിറങ്ങിയതും പോവാൻ നോക്കിയ അനഘയുടെ കൈ കാശി വിടാതെ നിന്നു..അവൾ തിരിഞ്ഞ് എന്താണെന്ന അർത്ഥത്തിൽ പുരികമുയർത്തി..

കാശി ഒരു കുസൃതി ചിരിയോടെ അനഘയുടെ അടുത്തേക്ക് വന്ന് നിന്നു..അനഘയുടെ ചെവിക്കരികിലേക്ക് അവന്റെ മുഖമടുപ്പിച്ചു..അവന്റെ നിശ്വാസം പതിഞ്ഞതും അനഘ ഒന്ന് പിടഞ്ഞു..

കാശി-“രാത്രിയിൽ ഞാൻ വിളിക്കും..ഉറങ്ങിക്കളയരുത്..”

കാശി അവളുടെ ചെവിയിൽ പതിയെ പറഞ്ഞതും അനഘ അവനെ ഒന്ന് നോക്കി നനുത്ത ചിരിയാലേ സമ്മതം എന്ന അർത്ഥത്തിൽ തലയാട്ടി..

തിരിച്ച് പോകാനായി എല്ലാവരും ഇറങ്ങി..അനഘയെ ഭവാനി സ്നേഹത്തോടെ ചേർത്ത് പിടിച്ചു..

ഭവാനി-“അമ്മേടെ മോള് പോയിട്ട് വാ..”

അനഘയുടെ നെറുകയിലൊന്ന് മുത്തി..കുഞ്ഞിനെ വിച്ചുവിന്റെ കൈയ്യിൽ നിന്നും വാങ്ങി അവൾ എല്ലാവരോടും യാത്ര പറഞ്ഞ് കാറിൽ കയറാനൊരുങ്ങി..ഡോറിനടുത്തെത്തിയതും അനഘ ഒന്ന് തിരിഞ്ഞ് നോക്കി..തങ്ങളിലേക്ക് നോട്ടമെറിഞ്ഞ് നിൽക്കുന്ന കാശിയിലേക്ക് അവളുടെ കണ്ണുകൾ ചെന്നെത്തി..പോവാനുള്ള അവനുവാദത്തിനെന്ന പോലെ അവനെ നോക്കിയ അവൾക്ക് ഒരു പുഞ്ചിരിയോടെ കണ്ണുകളടച്ച് അവൻ സമ്മതം നൽകി..അവൾ ഒന്ന് തലയാട്ടി കാറിൽ കയറി ഇരുന്നു..അൽപ്പ സമയത്തിന് ശേഷം രണ്ട് കാറുകളും കൈലാസത്തിൽ നിന്നും പുറത്തേക്ക് പോയി..

അനഘയും കുഞ്ഞും പോയതിൽ കാശിക്ക് നന്നേ സങ്കടം തോന്നിയെങ്കിലും തന്റെത് മാത്രമായി വരാൻ വേണ്ടിയാണ് പോയതെന്ന ചിന്തയിൽ അവനാ വേദനയിലും ഒരു പ്രത്യേക സുഖമുള്ളതായി തോന്നി..

തിരിഞ്ഞ് അകത്തേക്ക് കയറാൻ പോയപ്പോഴായിരുന്നു പെട്ടന്നെന്തോ ഓർമ്മ വന്നത് പോലെ അവൻ അവിടെ നിശ്ചമായി നിന്നു..

ഭവാനിയോട് എന്തോ സംസാരിച്ച് അകത്തേക്ക് കയറാനൊരുങ്ങിയ വിച്ചുവിന്റെ കൈയ്യിൽ പിടിച്ച് അവന് മുന്നിലേക്ക് നിർത്തി..കാശിയുടെ ദേഷ്യത്തോടെൾള്ള നോട്ടം കണ്ട് വിച്ചു ഒന്നും മനസ്സിലാകാതെ നിന്നു..

കാശി-“ഇതൊക്കെ നിന്റെ പ്ലാൻ ആയിരുന്നോ.?”

വിച്ചു-“ഏതൊക്കെ..?”

കാശി-“അയ്യോ..ഒന്നും അറിയാത്ത ഒരു പ്യാവം..നീയല്ലേ ടീ അന്ന് എന്നെ വിളിച്ച് കാർത്തിക് വിളിച്ചു ലക്ഷ്മി അവന്റെ കൂടെ പോവുകയാണ് എന്നൊക്കെ പറഞ്ഞത്…അതൊക്കെ നിന്റെ പ്ലാൻ ആയിരുന്നില്ലേ..?മര്യാദക്ക് സത്യം പറഞ്ഞോ..”

കാശി ചോദിച്ചത് കേട്ട് വിച്ചു അവനെ നോക്കി ഒന്നിളിച്ച് കാണിച്ചു..

വിച്ചു-“അതേ..ഞാൻ തന്നെയാ ഇതിന് പിന്നിൽ..പക്ഷേ അഭിയേട്ടനും ശ്രേയേച്ചിയും കട്ട സപ്പോർട്ട് ആയിട്ട് കൂടെ ഉണ്ടായിരുന്നു..സത്യം പറഞ്ഞാ ഏട്ടനെ കല്യാണത്തിന്റെ അന്ന് വരെ ടെൻഷനാക്കി സർപ്രൈസ് തരാനായിരുന്നു ഉദ്ധേശം..പക്ഷേ ഈ അമ്മയും ഏടത്തിയും സമ്മതിച്ചില്ല..അമ്മയോട് ഒരു വിധം സമ്മതിപ്പിച്ചെങ്കിലും ഏടത്തി അമ്പിനും വില്ലിനും അടുത്തില്ലായിരുന്നു..പിന്നെ കുറച്ച് സെന്റിമൻസ് കാണിച്ചാ ഒന്ന് സമ്മതം മൂളിപ്പിച്ചത്..ഈ

കാശി-“ടീ..ടീ കുട്ടിപിശാചെ..മനുഷ്യനെ ഇത്രയും ടെൻഷനടിപ്പിച്ചിട്ട് നിനക്ക് എന്ത് കിട്ടി..?”

വിച്ചു-“ഒരു സുഖം

കാശി വിച്ചുവിന്റെ ചെവിടിയിൽ പിടിച്ച് തിരിച്ചു..

ഭവാനിയും സേതുവും അത് കണ്ട് ചിരിച്ച് രണ്ട് പേരും അകത്തേക്ക് കയറി..

വിച്ചു-“ഔ..ഏട്ടാ വിട്..വേദനിക്കുന്നു..”

കാശി പിടിവിട്ടതും വിച്ചു ചെവിയിൽ പിടിച്ച് മുഖം കോട്ടി നിന്നു..

കാശി-“എന്താ ടീ നോക്കി പേടിപ്പിക്കുന്നത് കള്ളീ..”

വിച്ചു-“ഞാൻ മുഴുവനും കള്ളം ഒന്നും പറഞ്ഞിട്ടില്ല..”

കാശി-“പിന്നെ കാർത്തി വിളിച്ചു അവള് കൂടെ പോവാൻ നിക്കാ എന്ന് പറഞ്ഞതൊക്കെ സത്യാണ് എന്നാണോ..?”

വിച്ചു-“ലച്ചു ഏടത്തി പോവാണ് എന്ന് പറഞ്ഞത് കള്ളമാ..”

കാശി-“അപ്പോ കാർത്തി വിളിച്ചിരുന്നോ..?”

വിച്ചു-“ങൂഹും..കാർത്തി ഏട്ടൻ വിളിച്ചതല്ല..ഇവിടെ വന്നിരുന്നു.”

കാർത്തി വന്നു എന്നറിഞ്ഞത് കാശിയിൽ ഞെട്ടലുണ്ടാക്കി..

കാശി-“എന്നിട്ട്..ലക്ഷ്മി..?”

വിച്ചു-“അതൊക്കെ ഏട്ടൻ ഏടത്തിയോട് ചോദിച്ചോ ട്ടോ..”

വിച്ചു കാശിയെ നോക്കി ഒന്ന് ഇളിച്ച് കാണിച്ച് അകത്തേക്ക് ഓടി..

…..

തറവാട്ടിലെത്തിയതും കുഞ്ഞാറ്റക്ക് പരിചയമില്ലാത്ത സ്ഥലത്തായതിനാൽ ചെറുതായി അസ്വസ്ഥത ഉണ്ടായിരുന്നു..പക്ഷേ പെട്ടന്ന് തന്നെ അവൾ അവിടവുമായി ഇണങ്ങി..

രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിന്നതായിരുന്നു അനഘ..മേല് കഴുകി വന്ന് കുഞ്ഞാറ്റയെ പാല് കൊടുത്ത് ഉറക്കി അവൾ മെല്ലെ ജനാലക്കടുത്തേക്ക് ചെന്നു നിന്നു..അടച്ചിട്ട ജനാല പതിയെ തുറന്നതും ഇരച്ചെത്തിയ തണുത്ത കാറ്റിൽ അവളൊന്ന് വിറച്ചു..

കൈയ്യിൽ പിടിച്ച ഫോണിലേക്ക് നോക്കി അവൾ കാശി വിളിക്കുന്നതും കാത്ത് നിന്നു..

അവൾ ഒരു ചിരിയോടെ ജനലിൽ തല ചെരിച്ച് വെച്ച് കാശി തന്റെ ജീവിതത്തിലേക്ക് വന്നത് ഓർത്തു..

തുടരും

Fabi

4.4/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!